ഇരുട്ട് മൂടിയ രാവിലൂടെ കനത്ത മഴ പെയ്തിറങ്ങുന്നു...
ഉയര്ന്ന കല്മതിലുകളില് , കുഞ്ഞു പുല്കൊടികളില്
ആടിയുലയുന്ന മരങ്ങളില് ഒക്കെ വാശിയോടെ പതിക്കുന്ന
മഴതുള്ളികള് ....
ഇരുട്ടു മൂടീ വരുന്നു , കൂടെ മഴയുടെ ശക്തിയും ..
സെന്ട്രല് ജയിലിലെ നൂറ്റി പത്തൊമ്പതാമത്തെ മുറിയില്
നിന്നും ഒരു കുഞ്ഞു മെഴുകുതിരി വെട്ടം പുറത്തെക്ക് അരിച്ചു വരുന്നുണ്ട് ..
നാളെ രാത്രിയില് തീര്ന്നു പോയേക്കാവുന്ന കിനാവുകളെ
ഇന്നിന്റെ കൂടെ കൂട്ടുന്ന ഒരു മനസ്സ് കാണാം , മുഖവും....
ഏകാന്തമായ രാവുകളില് നിന്നും " വേണിയുടെ " ഹൃദയത്തിലേക്ക് ഇനി ഒരു ഉദയം കൂടീ ..
മഴ പെയ്യുന്ന രാവുകള് ,പലതും കൊതിച്ചു പോയിരുന്നു ....
നാളെ പെയ്യുവാനാകാതെ മുഴുവനും വാശിയോടെ വിണ്ണില് നിന്നും തീരുന്നുണ്ട് ..!
ഏതൊ പുലരിയില് അന്തരീക്ഷത്തില് അലിഞ്ഞു പോയ
ഒരു കുരുക്കെടുത്ത ജീവന്റെ വെമ്പല് , ഒരു ഞരക്കം പതിയെ കാതിലെക്ക്
തണുത്ത കാറ്റിനൊപ്പം കേറി വരുന്നുണ്ട് ...
വരാന്തക്കപ്പുറം തകര്ക്കുന്ന മഴപ്രണയം പയ്യെ പയ്യെ
ചരിഞ്ഞും കുണുങ്ങിയും അവനെ തേടീ വരുന്നുണ്ട്..
അവന്റെ ജീവിതം പൊലെ ഒരു പിശിരന് കാറ്റ് വന്ന്
ആ മെഴുകുതിരി വെട്ടത്തെ മായ്ച്ചു കൊണ്ടു പൊയീ ..
ഇന്നലെ രാവില് മഴ സ്നേഹമോടെ നല്കിയതൊക്കെയും
വാകമരം കാത്തു വച്ചിട്ടുണ്ട് ..
അസൂയമൂത്തൊരു കാറ്റ് വന്ന് അതൊക്കെ പൊഴിച്ചു കളയുന്നുമുണ്ട്...
ഒരുപാട് കഥ പറയാന് വെമ്പുന്ന ഹൃദയമുള്ള
വാകമരത്തില് നിന്നൊരു തുള്ളി അവന്റെ മനസ്സിലേക്കാണോ
വന്നു വീണലിഞ്ഞു പൊയത് ...
വര്ഷങ്ങളായീ കൂടെയുള്ള ചിലതൊക്കെ ഉപേഷിച്ച്
അവന് പടിയിറങ്ങുന്നു , ഉപേഷിക്കപ്പെട്ട ചിലത് തിരഞ്ഞ് ..
കനലുണ്ട് ഉള്ളില്...
ഒന്നൂതിയാല് ആളി കത്തുന്നൊരു കനല് ..
ഒരു മഴ കൊതിച്ചു പോയ സന്ധ്യകളില്
ഒരു കാറ്റാണ് അരികില് നിറഞ്ഞത്..
ഉള്ളിലെ തീ കുങ്കുമമായീ അകലെ
ചുവന്നു തുടുക്കുമ്പൊഴും ,
മുന്നില് ഒരു ചിരി കൊണ്ട് ഉദയത്തെ
വരവേല്ക്കാന് മനസ്സ് പഠിച്ചിരിക്കുന്നു..
എടൊ ജിത്തൂ ! പഠിപ്പും വിവരവും ഉള്ള താനൊക്കെ
ഇനിയും ഇവിടേക്ക് കേറി വരരുത് , തനിക്ക് കിട്ടാനുള്ളത്
റെജിസ്റ്ററില് ഒപ്പിട്ട് വാങ്ങി പൊയ്ക്കൊ ! ജയിലറുടെ വാക്കുകള്
കേട്ടതായീ ഭാവിക്കാതെ അവന് പതിയെ ഇറങ്ങീ ..
മഴ ഇപ്പൊഴും ചാറി വീഴുന്നുണ്ട് , ആരെയൊക്കെയോ
കാണുവാന് വന്നവരുടെ ചെറിയ കൂട്ടങ്ങള് ..
മനസ്സെന്തൊക്കെയോ തന്നൊട് തന്നെ ചോദിക്കുന്നുണ്ട് ,
എന്തായായലും അതറിയുവാന് അവന് ആഗ്രഹിക്കുന്നില്ല .
എത്രയും പെട്ടെന്ന് "വേണി"ക്കരുകില് എത്തുക ,
അവളുടെ മടിയില് തല ചായ്ച്ച് , അവള്ക്ക് പരിചിതമല്ലാത്ത
അവന്റെ കഴിഞ്ഞു പോയ കാലത്തേക്കുറിച്ചു പറയുക , അത്രമാത്രം..
റെയില്വേ സ്റ്റേഷനില് പതിവിലും വലിയ തിരക്ക്...
ആരൊ ഇടക്ക് പറയുന്ന കേട്ടു അവള് " കേരളമാണ് പൊലും
ലോകത്തില് ഏറ്റവും കൂടുതല് ഹര്ത്താല് നടക്കുന്ന സ്ഥലം "
അതിന്റെ കൂടെ കൂനിന്മേല് കുരു പൊലെ ബസ്സ് സമരവും ..
മുന്നിലേക്ക് നടന്ന് ഒരുവിധം തിരക്ക് കുറഞ്ഞൊരു ബോഗിയില് കയറി...
ജിത്തു ഇപ്പൊഴും മാറില് നോവായീ ഉണര്ന്നിരിപ്പുണ്ട്
ചേര്ത്തു പിടിച്ച പുസ്തകത്തിനുള്ളില് അക്ഷരങ്ങളായീ അവന് ..
വണ്ടി പതിയേ നിരങ്ങി തുടങ്ങീ പ്ലാറ്റ്ഫോമുകളുടെ മധ്യത്ത്
നില്ക്കുന്ന ബദാം മരങ്ങളെ പിന്തള്ളി കൊണ്ടു ,
രണ്ടു സ്റ്റേഷന് കഴിഞ്ഞപ്പൊള്
സൈഡിലെ ഒറ്റ സീറ്റില് ഇരിക്കാനുള്ള അനുവാദം ,
സമയവും, അവിടിരുന്നിരുന്ന മനുഷ്യന്റെ പിന് മാറ്റവും കൂടീ ചേര്ന്ന് നല്കി..
നിഗൂഡമായ ആഹ്ലാദത്തോടെ ആണ് അവള് ഒന്നിരുന്നത് , കാറ്റ് വന്ന് തഴുകി പോകുന്നുണ്ട്..
എത്രയോ മനസ്സുകളെ മുഖങ്ങളെ മിഴികളെ തലോടി എന്നരുകിലും പുതുമയോടെ
വന്നിരിക്കുന്നു , അതേ കുറുമ്പന് കാറ്റ്..
വായിച്ചു നിര്ത്തിയ അവന്റെ മനസ്സിലേക്ക്
വീണ്ടുമെത്തുവാന് ഹൃദയം കൊതിക്കുന്നുണ്ട്
വേണിയെ കണ്ടു കാണുമോ ! കൈയ്യിലെ പുസ്തകം മെല്ലേ നിവര്ത്തി ,
അടയാളത്തിന് മടക്കി വച്ച താള് പതിയെ നേരെയാക്കി ..
" നിലാവ് പരന്ന നിന്റെ പൂമുറ്റത്ത്
എത്രയോ രാവില് എന്റെ പ്രണയം
നീ നുകരാതെ പൂത്ത് നിന്നിട്ടുണ്ട്...
നിന്റെ മിഴികള് നൂറു കിനാവുകളില്
തട്ടി നീ അറിയാതെ ചലിക്കുമ്പൊള്
നിന്നിലേക്കെത്താതെ പോയൊരു ഹൃദയത്തെ
ഒടുവില് നീ നെഞ്ചൊട് ചേര്ക്കുമ്പൊള്
ഞാന് സ്വയം സൃഷ്ടിച്ച തുരുത്തിലക്ക് വലിച്ചെറിയപ്പെട്ടുവോ ??
പിന്നോട്ടോടുന്ന കാഴ്ചകളില് മനമൊ മിഴിയൊ ഉടക്കാതെ അവന്
താന് തീര്ത്ത ലോകത്തില് വേണിയുടെ മാത്രമോര്മമകളില് നിറഞ്ഞു ...
ചെറു മഴയുടെ വരവറിയിച്ച് തണുത്ത കാറ്റ് പുറത്ത് നിന്നും അടിച്ചു കയറുന്നുണ്ട് ...,
ഒരു തുള്ളി വെള്ളമില്ലാതെ തൊണ്ട വരളുന്നു..
വേണിയിലെക്കെത്താനുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വരുന്നു എന്നുള്ള കുളിരു മാത്രം...
സമയം എത്രയായ് കാണും ! പരിസരബോധം വന്നതപ്പൊഴാണ്....
ജോലി കഴിഞ്ഞുള്ളക്ഷീണിതമുഖങ്ങള് ചുറ്റിനും ,
മിക്കവരുടെ കണ്ണുകളില് ഒരു ഇരിപ്പിട മോഹം തുളുമ്പി നില്ക്കുന്നു ..,
മുന്നിലിരിക്കുന്ന പെണ്കുട്ടി ഈ ലോകമറിയാതെ കൈയ്യിരിക്കുന്ന പുസ്തകത്തിലേക്ക്
കണ്ണുകള് നിറച്ചിരിക്കുന്നു , " അതേയ് , സമയം എത്രയായെന്ന് ഒന്നു പറയുമോ "
ശ്ശോ .. ശല്യം , ജിത്തുവില് ലയിച്ചിറങ്ങുമ്പൊഴാണ് , ഒരു സമയം ചോദിക്കല് !
അല്ലെങ്കില് ഈ ആണുങ്ങള്ക്ക് ഇത്തിരി അസുഖം കൂടുതലാണ്
വെറുതെ പരിചയപെടാനുള്ള അടവുകള് " സാള്ട്ട് ആന്റ് പെപ്പറില് "
ആസിഫ് അലിക്ക് അര്ച്ചന കവിയില്ന്നു കിട്ടിയ പോലത്തെ പണി കൊടുക്കണം ,
എങ്കിലും എങ്ങനെയാ , ചോദിച്ചതല്ലേ , കണ്ണുകളുയര്ത്തീ ഒന്നു നോക്കി
"അഞ്ചേകാലാകുന്നു "
ഒന്നു ചിരുച്ചുന്ന് വരുതിയിട്ട് അവന് പുറത്തേക്ക് നോക്കീ !
തീവണ്ടീ പാലം കേറുന്നു , അകലെ സൂര്യന്
മടക്കയാത്രക്കൊരുങ്ങുന്നു , ഒരിക്കല് എന്നെ പകുത്തു കൊടുത്ത
അതേ സായാഹ്നം , ഇന്നുമതിന്റെ ദാഹം തീര്ന്നിട്ടില്ല ..
കണ്ണുകളെടുക്കന് കഴിയുന്നില്ല അവള്ക്ക് ! സ്വപ്നം മയങ്ങുന്ന
കണ്ണുകളുള്ളവന് .. ഇവന് ! ഒന്നുടെ ഒന്ന് നോക്കിയിരിന്നുവെങ്കില്
പരിചയപ്പെടാന് ആരൊ ഉള്ളില്ന്നു പറയും പോലെ , അല്ല എനിക്കെന്താണ് ?
ഒരു പരിചയവും ഇല്ലാത്ത ഒരാളോട് അതും ട്രെയിന് യാത്രയില് !
ഇല്ലാ , ഇല്ലാ എന്നെ കൊണ്ടാവില്ല എന്തെങ്കിലും ഒന്നു ചോദിച്ചെ മനസ്സടങ്ങൂ ..
അതെ , അതേയ് നിങ്ങളെ എവിടെയോ കണ്ടത് പോലെ ....
മുന്നിലിരിക്കുന്ന ആള്ക്ക് ഒരു കൂസലുമില്ല , വീണ്ടും ഒന്നുടെ അവള് ചോദിച്ചു ..
തല തിരിച്ച് അയാള് പറഞ്ഞു , "എന്നെയോ ? ഇല്ലാലൊ കുട്ടി , വഴിയില്ല ".
പുസ്തകത്തിന്റെ ആഴങ്ങള് പാടെ മറന്നിരിക്കുന്നു അവള് ..
അല്ലാന്നേ ഞാന് എവിടെയോ കണ്ടിട്ടുണ്ട് .. എങ്ങോട്ടാണ് യാത്ര ?..
അവന് വീണ്ടും ഒന്നു നോക്കീ " എന്നിട്ട് പറഞ്ഞു " ജീവിതത്തിലേക്ക് "
മഴ പെയ്തു തുടങ്ങീ , ഷട്ടറുകള് വീണടയുന്ന ശബ്ദം , അവനും അവളും
മാത്രം മൗനത്തില് മുങ്ങി , വേദനയൊടെ പതിക്കുന്ന മഴ മുത്തില് സ്വയമറിയാതെ ..
ബോഗികള് ഒഴിഞ്ഞു കൊണ്ടിരിക്കുന്നു , മൗനത്തിന്റെ കഥ പറഞ്ഞ
രണ്ടു അരികു സീറ്റുകള് ഒഴിഞ്ഞു കിടക്കുന്നു..... ,
ഒന്നില് " കാറ്റിന്റെ കരിയില കിലുക്കം "എന്ന പുസ്തകം മഴയിലലിഞ്ഞ് ,
മറ്റേതില് ഒരു "വിസിറ്റിംഗ് കാര്ഡും "
അതില് നീല ചരിഞ്ഞ അക്ഷരങ്ങളില് ഇങ്ങനെ എഴുതിയിരിക്കുന്നു
വേണീ . ആര് . എസ്സ് ,
സെയില്സ് എക്സിക്യൂട്ടീവ്
ഐ സി ഐ സി ഐ
കടവന്ത്ര ബ്രാഞ്ച്
എം ജി റോഡ്
കൊച്ചി .....................................................................................
(" ഒരു പുസ്തകത്തിലെ വരികള് ഒരു പെണ്കുട്ടിയുടെ
മനസ്സിലേക്ക് കൊണ്ടു വന്ന ചലിക്കുന്ന ചിത്രങ്ങളാവാം ഇത് "
വരികളിലെ പേരുകളിലേക്ക് സ്വയമിറങ്ങീ , മുന്നിലേ നേരിലേക്ക്
അലിഞ്ഞില്ലാതാകുമ്പൊള് അവര്ക്ക് എന്തു സംഭവിച്ചിരിക്കാം ! )
ചിത്രങ്ങള്ക്ക് കടപ്പാട് : ഗൂഗിളിനോട്
തപ്പിയെടുക്കാന് സഹായിച്ച കൂട്ടുകാരിയോട്
ഇതെല്ലാം സഹിച്ചു കൂടെ നിന്ന എന്റെ കമ്പ്യൂട്ടറിനോട് !