പ്രവാസത്തിന്റേ മരുക്കാടുകളിലെവിടെയോ
നഷ്ടമായ എന്‍റെ മനസ്സ് ...
കാറ്റിന്റേ കൈകളിലേറീ ദൂരേക്ക് പോയതാവാം ..
മഴ വന്നൂ കൂട്ടുവാന്‍ സാധ്യതയൊട്ടുമില്ലാ
തലപ്പാവിട്ടവരും മുഖം മറച്ചവരും
അതു തന്നെ ചോദിച്ചു എവിടെയാ നിന്‍റെ മനസ്സെന്ന്...
ഉത്തരം നല്‍കുവാന്‍ എനിക്കറിവതില്ലല്ലോ ..
പോയ വഴികളില്‍ അടയാളൊട്ടുമത് ബാക്കി വച്ചിട്ടില്ല
ഇറങ്ങി പൊകുമ്പൊള് എന്നോടൊരു വാക്ക് ചോദിച്ചിട്ടുമില്ലാ
പടിപുരവാതില്‍ മലര്‍ക്കേ തുറന്ന് കിടന്നതൊഴിച്ചാല്‍ ..
ഇന്നലേ സന്ധ്യക്ക് അവളതെടുക്കാന്‍ വന്നപ്പൊഴാണ്
നഷ്ടമായ വിവരം ഞാന്‍ അറിഞ്ഞതു തന്നെ ..
അമ്മയേ കൊണ്ടൊന്നു ശ്രമിച്ചു നോക്കീ
വാമഭാഗത്തോടൊന്നിരന്നു നോക്കീ
തിരിച്ചു പിടിക്കാനാവാത്ത ദൂരങ്ങളത്
താണ്ടിയെന്ന് അപ്പൊഴാണ് തിരിച്ചറിഞ്ഞത് ..
നഷ്ടപ്പെട്ടു പോകുമ്പോഴാണ് നാം ശ്യൂന്യതയറിയുന്നത് .
ഇനി എന്തു കൊണ്ട് ഞാനാ വിടവടയ്ക്കും ?
ആര്‍ക്കെങ്കിലും കളഞ്ഞു കിട്ടുന്നെങ്കില്‍
ഒന്നു തിരിച്ചു കൊണ്ടു തരുമോ ..?
പ്രാവസത്തിന്‍റെ മരവിപ്പും
യാന്ത്രികതയുടേ കൊഴുപ്പും
വിരഹത്തിന്‍റെ രക്തക്കറയും
അടച്ചു വച്ച കാമത്തിന്‍റെ തുടിപ്പും
ഇത്തിരി സ്നേഹച്ചുവപ്പും അടിഞ്ഞൊരെന്‍
അടയാളവുമായീ ഏകമായി അലയുന്നയെന്‍ മനസ്സിനേ കണ്ടാല്‍ ..