പിതൃത്വം ചിതറി പൊകുന്നത്
മാതൃത്വം അമ്മിഞ്ഞകള്‍ക്കിടയിലെ കിട്ടാ ശ്വാസ്സമാകുന്നത്
പ്രണയം , ഭ്രമങ്ങളുടെ അതിര്‍ വരമ്പു തൊട്ട്
ഭരണം , അള്ളി പിടിക്കുന്ന കസേരകളില്‍
കീശ വീര്‍ക്കുന്ന മേലാളന്മാരുടെ ഇടയിലൂടെ
നിയമ തുലാസിന്‍ ഒരുതട്ട് താഴ്ന്ന്
ദുര്‍ബലരില്‍ കൊടുംകാറ്റുണ്ടാക്കുമ്പൊള്‍ ...!
"ഒരു നക്സലേറ്റ് പിറക്കുന്നുണ്ട് മനസ്സില്‍ "
ഇരുണ്ട പകലുകള്‍ തീര്‍ത്ത് മതങ്ങള്‍
പകയുടെ കനലില്‍ തൈലം തളിക്കുമ്പൊള്‍
പൊന്തുന്ന മണത്തിനപ്പുറം എരിയുന്ന ഒന്ന് ,
കൂട്ടി കൊടുപ്പിന്റെ എണ്ണി പെറുക്കില്‍
തള്ളും നിണത്തിന് തടയിണ പണിതിട്ടും .
സംവരണ കണക്കുകളില്‍ പശിയമര്‍ത്തുന്ന
പേക്കോലങ്ങള്‍ ഉറുമ്പരിച്ചില്ലാതാകുമ്പൊള്‍ .
മുലകടിച്ചെടുത്തിട്ടും , ചോര പൊടിയാത്ത
അധരം നനയാത്ത അമ്മകുട്ടികള്‍ നിര്‍ജീവമാകുമ്പൊള്‍ ,
ദൈവമെന്നത് നോക്കു കുത്തിയാകുമ്പൊള്‍
നൂറു നാവുകളപ്പൊഴും പതം പറയുന്നത്
സ്വയം നല്ലതെന്ന് ബോധ്യപെടുത്താന്‍ പാടുപെടുന്നത് ...
അവനവന്റെ ഭാഗം വിളമ്പുവാന്‍ ആര്‍ത്തി കാട്ടുന്നത് ...
പിറക്കുന്നുണ്ട് ഒരു നക്സലേറ്റ് ഉള്ളിന്റ് ഉള്ളില്‍ ..!
ആരൊ ഉറക്കേ വിളിക്കുന്നു " ഇങ്ക്വിലാബ് സിന്ദാബാദ്"
{ ചിത്രം: ഗൂഗിളില്‍ നിന്നും }