പ്രീയ സ്നേഹഹൃദയങ്ങളേ ...
മനസ്സ്, എന്റെ പരിധിക്കുള്ളില്‍ നിന്നും യാത്രയായിരിക്കുന്നു ..
പൂര്‍ണത കൈവന്ന പൊലെ ഉള്ളം , ശാന്തമായിരിക്കുന്നു
ഒന്നിലും കേന്ദ്രികരിക്കുവാന്‍ ആകുന്നില്ല , എന്നു പറയുന്നതിനൊപ്പം
നാടണയുവാന്‍ ഇനി ഏതാനും പുലരികള്‍ കൂടീ ..
" അയ്യനേ " പുല്‍കുവാന്‍ മനസ്സ് കൊതിക്കുന്നുണ്ട് ..
കൂടേ എന്റെ പ്രീയ മഴയില്‍ അലിഞ്ഞില്ലാതാവാന്‍ ,
അമ്മയുടെ അരിക് ചേര്‍ന്നു കിടക്കാന്‍ ..!
ഞാനറിയാതെ വന്നു പൊകുന്ന ഈ " വിടവിന് " സദയം ക്ഷമിക്കുക പ്രീയ മിത്രങ്ങളേ ..
തിരികേ വരും വരെ മനസ്സില്‍ സൂക്ഷിക്കുക എന്നേ , എന്റെ മഴകളേ ...!
" മന്ദാരം മലര്‍ മഴ ചൊരിയും പാവനമാമലയില്‍ "
"കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരു സന്നിധിയില്‍ "
" ഒരു ഗാനം പാടി വരാനൊരു മോഹം അയ്യപ്പാ "
" ഒരു നേരം വന്നു തൊഴാനൊരു മോഹം അയ്യപ്പാ "
" സ്വാമീ ശരണം "
തിരികേ വരുമ്പൊഴും , സ്നേഹ ഹൃദയങ്ങള്‍ കൂടെയുണ്ടാവുമെന്ന പ്രാര്‍ത്ഥനയോടെ..
സ്നേഹപൂര്‍വം .......... റിനി ...!