Monday, August 30, 2010
കരക്ക് നഷ്ടമാകുന്നത് ....
ഹൃദയം കടലിന്‍ ആഴം
മിഴികള്‍ നീലവര്‍ണ്ണം
മൊഴികള്‍ തിരകളായ്
മനം മണല്‍ തരികള്‍ പൊലെ ..
പ്രണയം മുത്തുപൊല്‍ ദൃഡം
സാമിപ്യം ശംഖുപൊല്‍ ചന്തം
വിരഹം ഉപ്പുകല്ലാല്‍ അസഹ്യം
കനവൊ നീഗൂഡമാം ഗര്‍ത്തം
കരയേ പുണരും തിരകളാല്‍
മനം ആലിംഗനബദ്ധരായി
പ്രണയം മൂടുമേതു നിമിഷവും
തിരികേപൊകുമതേതു കാലവും
തിരകാക്കും കരപൊലെ
ദിനമെണ്ണീ കാത്തിരിപ്പൂ
ഒരുനേരം ചൊടിയില്‍
നിലതെറ്റി അലയടിപ്പൂ ..
പ്രണയമുത്ത് തിരകളായ്
മനസ്സാം മണ്‍ല്‍തരികളില്‍
ശംഖിന്‍ അഴക് വിടര്‍ത്തീ
ഹൃദയത്തിനാഴത്തിലുറങ്ങുന്നു
കര ഇന്നും കേഴുന്നു ..
പ്രണയമാം തലൊടലില്‍
വിരഹത്തിന്‍ ഉപ്പ് രസം
നല്‍കി തിരികേ പൊവാത്ത
കാലത്തേ കാക്കുന്നു ..
Tuesday, August 17, 2010
ഇതളറ്റ പ്ലാവിലകള്‍ ..
ഇതളറ്റ പ്ലാവിലകള്‍ ..
ദേ മൂക്കും കുത്തി കിടക്കുന്നു മണ്ണില്‍
പഴുത്തിട്ടുമില്ല കരിഞ്ഞിട്ടുമില്ല
ചെറുപ്പത്തിലേ വീണ് പെയിന്റ് പൊയവര്‍
ബാല്യത്തിന്‍ ഇളം തെന്നലില്‍
മില്‍മാപാല്‍ പുഞ്ചിരി കാട്ടിയതിവര്‍
തൊട്ടുരുമി ബൈക്ക് റൈസിംഗ് കളിച്ചവര്‍
ലൈലയും കത്രീനയും വന്നിട്ടും
വീഴാതേ നില കൊണ്ടവര്‍
ഇന്നലയീ പച്ചമണ്ണിനേ നൊക്കീ കണ്ണിറിക്കിയവര്‍
ഇന്നിതാ മാറിടിച്ച് കൂമ്പ് വാടീ കിടക്കുന്നു
ചുരുട്ടി കൂട്ടി കഞ്ഞി കുടിക്കുവാന്‍
അടി കൊണ്ട് വീണവര്‍
പിന്നെയാ സ്പൂണിന്റെ വരവില്‍
ആടിന് തീറ്റയായവര്‍
കഞ്ഞിയുമില്ല ആടുമില്ലാ
കെ എഫ് സിയും , കവറ് പാലും
കവരുന്ന ചെറുപ്പം
ദേ മൂക്കും കുത്തി കിടക്കുന്നു മണ്ണില്‍ ..
Subscribe to:
Posts (Atom)