Friday, February 19, 2010

ചെറിയ ലോകവും ... വലിയ മനുഷ്യരും ............

















അവള്‍ ..............രാത്രി അച്ഛനുമമ്മയുടെയും കണ്ണ് വെട്ടിച്ച് സ്വന്തം കിടപ്പ് മുറിയില്‍
ചാറ്റിലായി അലഞ്ഞു ..

നല്ലൊരു നാമം കണ്ണില്‍ തടഞ്ഞതും "ഹായ്" എന്ന് കൈകള്‍ ചലിച്ചതും ..

അവന്‍ ...............

അരികിലുറങ്ങുന്ന ഭാര്യേ നോക്കി പതിയേ ചാറ്റിലൂടെ തിരഞ്ഞു ...

പെട്ടന്ന് വന്നൊര "ഹായ്" കണ്ടവന്റേ ഹൃദയം തണുത്തതും

ശനിയാഴ്ച രാവുകള്‍ ഉണര്‍ന്നെന്ന് കരുതിയവന്‍

ഉഷാറായി തിരിച്ചങ്ങോട്ട് .....

പിന്നെ ....

രാവുകള്‍ കൊഴിഞ്ഞു ... കൂട്ടുകാരിയായ് , കാമുകിയായ് ,
കാമം നുരയുന്ന നിമിഷങ്ങളായ് പിന്നെ അടുക്കുവാന്‍ ആശിച്ച് ..
നേരിലായി കാണുവാന്‍ ദിനവും കുറിച്ച് ....

കുടുംബത്തേ മറന്നവന്‍ പാഞ്ഞു ആ ഹോട്ടല്‍ തന്‍ വഴിയോരത്ത്
കാത്ത് നില്‍ക്കുന്നൊരാ കാമാഗ്നി കത്തുന്ന വരികളെ പുല്‍കാന്‍ .........

പറഞ്ഞു കൊടുത്തൊരാ അടയാളവും തേടീ അലഞ്ഞു നടന്ന
ആ അച്ഛന്റെ കണ്ണിലായി തടഞ്ഞത് ..

കഴിഞ്ഞ ജന്മദിനത്തിന് മകള്‍ക്ക് വാങ്ങി കൊടുത്ത വര്‍ണ്ണങ്ങള്‍ നിറയുന്ന

ചുരിദാറിട്ട സുന്ദരിയില്‍ ...................

Wednesday, February 17, 2010

അന്തര്‍മുഖീ ............
















ഞാന്‍ മീരാ ... കൂട്ടുകളില്‍ നിന്ന് അകന്ന് മാറീ മഴയേ മാത്രം മനസ്സില്‍
പ്രണയിച്ച് ഹോസ്റ്റലിന്റെ ജനാലക്കരികില്‍ മഴയേ നോക്കി മിഴി നിറച്ചിരുന്ന
കുമാരീ മീരാ ... എന്നിട്ടും കൂടെ കൂടിയ ചുരുക്കും ചില സൗഹൃദങ്ങള്‍ വിട്ട്
പെട്ടെന്ന് തന്നെ ദാമ്പത്യത്തിലേക്ക് കാലെടുത്ത് വച്ച മിസിസ്സ് മീരാ.
സന്തോഷകരമായ , പുതുമ നിറഞ്ഞ ദിനങ്ങള്‍കിടയില്‍ കാലം വരുത്തി
വച്ച വിടവുകള്‍ എല്ലാം കരുണാമയന്‍ തട്ടി അകറ്റിയല്ലൊ എന്നാശ്വസിച്ചിരുന്ന ,
ജീവന്റെ തുടിപ്പ് ഉള്ളില്‍ പിടയുന്നു എന്ന സത്യം ഒരുപാട് ആഗ്രഹങ്ങളും
സന്തോഷങ്ങളും നിറച്ച് മാതാവാകാനായീ മനസ്സിനെ പാകപെടുത്തിയിരുന്ന
മീരയാണ് ഞാന്‍ ..
പൂര്‍ണ്ണ കാലമെത്തും മുന്നേ കുഞ്ഞിമീരയ്ക്ക് ജന്മം കൊടുക്കേണ്ടീ വന്ന ഹതഭാഗ്യ ...
പിറന്ന നിമിഷം ഞാനും എന്‍റെ കുഞ്ഞു മോളും കരഞ്ഞില്ല വേദന എന്നെ തൊട്ടു തീണ്ടീല്ല...
എന്‍റെ കുഞ്ഞെന്തേ കരയാത്തതെന്ന് ഞാന്‍ എല്ലാവരോടും ചോദിച്ചൂ ആരും ഉത്തരം തന്നില്ല ..
എന്‍റെ മുലപ്പാല് പോലും അവളുടെ ചുണ്ട് നനച്ചില്ല .. ചുരത്തി നിറഞ്ഞു മഞ്ഞ
കലര്‍ന്ന് ധാര പോലെ അത് ആര്‍ക്കോ വേണ്ടിയെന്‍ ഉടുപ്പിനേ നനച്ച് കൊണ്ടിരിന്നു
ഇന്നെന്റെ മകള്‍ വളര്‍ന്നു ..അയല്‍പക്കത്തിലെ കുട്ടികളെല്ലാം ഓടിചാടീ കളിക്കുമ്പൊള്‍
പണ്ട് എല്ലാരിലും നിന്ന് വിട്ടകന്ന് അന്തര്‍മുഖിയായിരുന്ന അവളുടെ അമ്മയേ പോലെ
എന്‍റെ മകളും ചിന്തയിലായിരുന്നു , മഴ ഇന്നും അവളുടെ മനസ്സിലും എന്‍റെ കണ്ണിലും
തോരാതെ പെയ്യുന്നു ..

ഇന്ന് ഈ ജീവിതം അവസാനിപ്പിക്കുവാന്‍ ഞാന്‍ കൊതിക്കാറുണ്ട് ,
ഏകാന്തത വേട്ടയാടുമ്പൊള്‍ദുഖം ആകുലതയ്ക്ക് വഴിമാറുമ്പൊള്‍ ഞാന്‍ ചിന്തിക്കാറുണ്ട് ,
എന്നാല്‍ എന്‍റെ മകള്‍ വീല്‍ചെയറില്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാവാതേ വേദനിക്കുമ്പൊള്‍ ,
ഇടക്കെത്തുന്നഅപസ്മാരം അവളെ എന്നേക്കുമായീ എന്നില്‍ നിന്നകറ്റുമെന്ന തോന്നല്‍
വേദനയുണര്‍ത്തുന്നു .. ആ വേര്‍പാട് താങ്ങാന്‍ കഴിയില്ല എന്നറിയുകയാണ് ഞാന്‍...
ഇന്നിന്റെ വാര്‍ത്തകളില്‍ കണ്ണോടിക്കുമ്പൊള്‍ ഒരൊറ്റ ആശ്വാസ്സം മാത്രം...
എന്‍റെ മകളില്‍ കാമകഴുകമാരുടെ ആഴമേറിയ കണ്ണുകള്‍ പതിയില്ല ...
പറക്കമുറ്റാതെ അമ്മയാവുന്നവരുടെ കൂട്ടത്തില്‍ അവളുണ്ടാകില്ല ... ഇനിയുമൊരു ജീവന്റെ തുടുപ്പ്മാസം തികയാതെ അവളെ ദുഖത്തിലാഴ്ത്തില്ല ... ഞാനും എന്‍റെ മോളും സുഖായി ഉറങ്ങും .. എനിക്കവളും അവള്‍ക്ക് ഞാനും കൂട്ടിരിക്കും .. ഇന്നും നാളെയും .. പിന്നെ .

ഓര്‍മകളില്‍ അവള്‍ സാല്‍മണ്‍ മീനുകളെ പോലെ .........

















ഒരിക്കല്‍ അപ്രതീഷിതമായിരുന്നു അവളുടെ വരവ് ,
അമ്പലനടയില്‍ ഭജനയുടെ തിരക്ക്, വൃശ്ചികമാസത്തിലേ
വ്രത ശുദ്ധി കൊണ്ട നീളന്‍ കാറ്റുകള്‍ , ശരണമുഖരിതമായ അന്തരീക്ഷം ...
ജയദേവന്‍ നമ്പൂതിരിയുടെ കൈയ്യ് പുണ്യം കൊണ്ട പായസത്തിന്റെ
മണം അവിടമാകെ പരന്ന് കഴിഞ്ഞു ..

സാമികള്‍ക്ക് ആദ്യം പിന്നെ വരിയായ് കുട്ടികള്‍ കൂടെ അവള്‍ ,
വാരിചുറ്റിയ ചേല , വെള്ളത്തിന്റെ അംശം തൊട്ട് തീണ്ടാത്ത ദേഹം
എന്നാല്‍ മുഖത്തിന് എന്റെ കാവിലെ ദേവിയുടെ സാമ്യം ..
എന്റെ മുന്നിലൂടെ അവള്‍ പോകുമ്പൊള്‍ കൂട്ടുകാരന്‍ പറയുന്നു .... നാറുന്നു നാശത്തിനേ ...

ഇത് കേട്ടിട്ടും കേള്‍ക്കാതെ പോലെ പിറുപിറുത്ത് അവള്‍ ഇങ്ങനെ .....
ഇന്നലെ കുളിക്കാന്‍ കുളക്കടവില്‍ ചെന്നപ്പൊള്‍ എന്നെ ഓടിച്ചവര്‍ തന്നെ
രാത്രിയെന്നെ കുളിപ്പിച്ചു, ഭോഗിച്ചു ....പിന്നെയാ ..പോടാ ചെക്കാ...

ഇതാരാണ് ? ഞാന്‍ തിരക്കി കണ്ടിട്ടില്ലല്ലോ ..... ഏതോ ഭ്രാന്തിയാകും ..
നീ വന്നെ പായസം ഇപ്പൊള്‍ തീരും ... ആ നാശം തൊട്ടാല്‍ പിന്നെ .....

ഇടക്കിടെ കോളേജ് വിട്ട് വരുമ്പൊള്‍ ബസ്സില്‍ വച്ച് രാഘവന്‍പിള്ളയുടെ
കടയുടെ മുന്നില്‍ അവളെ കാണാറുണ്ട് , ഒരിക്കല്‍ കണ്ടപ്പോള്‍ അവളുടെ
ഉദരം എന്റെ നാട്ടുകാരിലൊരാളുടെ ബീജം ചുമക്കുന്നു എന്ന അറിവ്
എന്നെ സത്യത്തില്‍ ഒരുപാട് അലോസരപെടുത്തി....
കുറെ നാള്‍ പിന്നെയവളെ കണ്ടില്ലാ പരീക്ഷതിരക്കില്‍ ഞാനും മറന്നു ,
എവിടെ നിന്നൊ ഒരിക്കല്‍ അമ്പലമൈതാനത്ത് ഷഡില്‍ കളിച്ച് കൊണ്ടിരുന്ന
ഞങ്ങള്‍ക്കരികിലൂടെ ബസ്സിറങ്ങി ക്ലബ്ബിന്റെ ഒഴിഞ്ഞ മൂലയില്‍ പൊയിരുന്നു അവള്‍ .....
മുഖമിപ്പോള്‍ ആകെ വിളറിയിരിക്കുന്നു ഉദരം വീര്‍ത്തും ...

എന്റെ കൈയ്യിലേ ഒറ്റരൂപതുട്ട് കൊണ്ട് ഒരു സോഡ വാങ്ങി
കൊടുത്തു ഞാന്‍ ഭക്ഷണം വേണമോന്ന് ചോദിച്ചു ....
ഒന്നും ഉരിയാടാതെ അവള്‍ ചരിഞ്ഞ് കിടന്ന് ..
സോഡ കുപ്പി തിരിച്ച് കൊടുക്കന്‍ ചെന്ന എന്നിലേക്ക്
കാരണവ നായ്ക്കളുടെ ഉപദേശ കുരച്ചിലും


കരയോഗത്തില്‍ വീമ്പ് പറയുന്ന പുരുഷ കേസരികളുടെ
മുന്നില്‍ മറയില്ലാതെ ആ പാവം പ്രസവിച്ചു .... അവള്‍ പോയി എന്നെക്കുമായി...
സാല്‍മണ്‍ മീനുകളെ പോലെ ..പ്രസവാനന്തരം അവള്‍ യാത്രയായ് ...മണ്ണില്‍ വീണ് കിടന്നത് ഒരു ആണ്‍കുട്ടിയായതിനാല്‍ അത് വീണ്ടുമൊരു സാല്‍മണ്‍ മീനായില്ല ...

എന്റെ ദേവിയുടെ മുഖമുള്ള അമ്മയുടെ മകന്‍ വളര്‍ന്നു...
അമ്പലചോറും , തെറിവിളിയും കൈയ്യ് പറ്റി ....
കഴിഞ്ഞ വട്ടം നാട്ടില്‍ പോയപ്പൊള്‍ അമ്പലനടയില്‍ ശീതളമായ
അന്തരീക്ഷത്തില്‍ എന്റെ കാറില്‍ ചെന്നിറങ്ങുമ്പൊള്‍
എന്റെ ഉള്ളം വിയര്‍ത്തു മനം ചുട്ട് പൊള്ളി ..
ഒന്നും ചെയ്യാന്‍ കഴിയാതിരുന്ന ആ പഴയ കൗമാരകാരന്റെ വ്യഥ ...
പൂക്കടയില്‍ വളരെ ഉന്മേഷവാനായി അവന്‍ .... അണ്ണാ ... മൂന്ന് പേര്‍ക്കും
( ശിവന്‍ , അയ്യപ്പന്‍ , ഗണപതി ) മാലയെടുക്കട്ടെ ....

ആ അമ്പലമുറ്റത്ത് ഞാനിരുന്നു , അകത്ത് ശ്രീകോവില്‍ അടയുന്നു , തുറക്കുന്നു ..
ആയിരങ്ങള്‍ കേഴുന്നു .. കരയുന്നു .. ഞാന്‍ പോയില്ല ,, ഞാന്‍ കയറിയില്ലാ
കാരണം എന്റെ ദേവിയുടെ മുഖമുള്ളവളെ ഈ അമ്പലമുറ്റത്തിട്ട് ഭോഗിച്ചിട്ട്
അവളെ മരണത്തിന്റെ കയങ്ങളിലേക്ക് പറഞ്ഞയിച്ചിട്ടും ഒന്ന് സ്വാന്തനപോലുമാവാത്ത
ദേവന്മാരും , ഉപദേവതകളും .........

എങ്കിലും ആ മോന്റെ പുഞ്ചിരി കണ്ടപ്പോള്‍ , അവന്റെ മുഖം കണ്ടപ്പോള്‍
എനിക്ക് വീണ്ടുമെന്‍ ശബരീശ്വരനെ ഓര്‍മ വന്നൂ .....
സാല്‍മണ്‍ മീനുകളുടെ ജ്നമവും ഇതാണല്ലൊ എന്ന് ഓര്‍ത്തു ...
ഒരു ചിന്ത ഈശ്വരനുന്റെന്ന തോന്നല്‍ .. തോന്നലാവം ..
എന്തായാലും അവന്റെ കൈയ്യില്‍ എന്റെ വിയര്‍പ്പിന്‍
തുള്ളികളുടെ ഒരംശം സമ്മാനിച്ചിട്ട് വീണ്ടും ശീതളമായ അന്തരീക്ഷത്തിലേക്ക്....

ദാമ്പത്യപുരാണം ............















പ്രേരണ ....( റേഡിയോയില്‍ "അമളി" എന്ന പരിപാടിയില്‍ കേട്ടത് )

ഓഫീസ് വിട്ട് പതിവിലും വൈകിയാണ് അവനന്ന് വീട്ടില്‍ എത്തിയത് ..


തിരക്കിന്റെ ഇടയില്‍ നിന്നും വളരെ ക്ഷീണിതനായി തന്റെ ഷര്‍ട്ട് ഊരിയിട്ടതും അവള്‍ അവന്റെ മോബൈയില്‍ ഫോണ്‍ കൈക്കലാക്കിയിരുന്നു ...

റിസീവിഡ് കാള്‍സ് എടുത്ത് നോക്കി അവള്‍ വര്‍ദ്ധിച്ച കോപത്തോടും വിഷമത്തോടും അവനോടായി പറഞ്ഞു " ഇന്നും മറ്റവള്‍ വിളിച്ചിരുന്നില്ലേ " ??
ഒരു ചായ കിട്ടാന്‍ വെമ്പി നിന്ന നാവ് ഉത്തരത്തിനായി മൈലുകള്‍ ഓടീ .....
പിന്നെ അവന്‍ പതിവ് കള്ളചിരി വരുത്തി ...... നീ പോയി എന്തേലും കഴിക്കാന്‍ എടുത്ത് വച്ചേ ...

ഇവിടെ നിങ്ങള്‍ക്ക് തരാന്‍ ഒരു മണ്ണാകട്ടയുമില്ലാ .... ഇതിന് ഉത്തരം പറയൂ .. അവളുമായി നിങ്ങള്‍ ഇന്നും സംസാരിച്ചു അല്ലെ ? എനിക്കറീയാം എല്ലാം .. നിങ്ങള്‍ക്ക് അവളുമതി .. ഞാനിനി ജീവിച്ചിരിക്കില്ലാ , നോക്കിക്കോ .........
അവള്‍ അടുക്കളയിലേക്ക് പാഞ്ഞു .... സര്‍ക്കാര്‍ ആശുപതിയിലെ രോഗികളെപോലെ പമ്പ് സെറ്റ് വന്നപ്പൊള്‍ അനാഥമായ വെള്ളം കോരുന്ന കയറുമെടുത്ത് അവന്റെ മുന്നിലൂടെ ഗസ്റ്റ് റൂമിലേക്ക് .......
പണിതീരാത്ത ഗസ്റ്റ്റൂമിന്റെ വാതില്‍ ഉറക്കേ കൊട്ടിയടച്ചവള്‍ ....

കുറെ നേരം അന്നത്തേ പത്രത്തില്‍ കണ്ണാടിച്ചു അവന്‍ ...

ഒരു അനക്കവുമില്ല , അവന് ചെറുതായി ഭയം , പതുക്കെ എണീറ്റ് പുതിയ വച്ച കതകിന് അരികിലൂടെ അകത്തേക്ക് നോക്കി ... രക്ഷയില്ല ഒന്നും കാണുന്നില്ല ...
നിലത്ത് കിടന്നു കതകിന് അടിയില്‍ ടൈല്‍സ് പാകുവാനായി ഒഴിച്ചിട്ട വിടവിലൂടെ കണ്ണോടിച്ചു ...

എന്തെങ്കിലും ചെയ്തോ അവള്‍ ? കളി കാര്യമായോ ?

"അവന്റെ കണ്ണുകള്‍ ചെന്നുടക്കിയത് അവനെ തിരയുന്ന അവളുടെ ഉണ്ടകണ്ണുകളിലേക്കാണ്