ഇഷ്ടികനിരയുടേ ഉപരിതലത്തില്‍
ചുട്ടു പൊള്ളുന്ന കണ്ണുകള്‍ കാണാം ..
ഹൃദയം ചൂഴ്ന്നെടുത്ത കണ്ണിന്റേ
സിരാകേന്ദ്രങ്ങളില്‍ നനവ് കാണാം ..
ചെളിയില്‍ പൊതിഞ്ഞ കാഴ്ചയില്‍
ചൂളയില്‍ പൊങ്ങി വന്ന നീര്‍തുള്ളികളില്‍
ദൃഡമാകുന്തൊറും വറ്റുന്ന മനസ്സിലേക്ക്
വിണ്ണിന്റേ ദയാ കരങ്ങളാല്‍ മഴബലി ..
കണ്ണുകള്‍ കഥപറയുമ്പൊള്‍
ഉടയുന്നത് കാഠിന്യമുള്ള വിശ്വാസ്സമാണ്
കുഴച്ച് മറിച്ച് അച്ചില്‍ രൂപപെടുത്തുന്നത്
പല ജന്മങ്ങളുടേ മാറാത്ത തലവിധി തട്ടാനാണ് ..
കണ്ണുകള്‍ക്ക് മീതേ മറവരുത്തുന്നത്
ചായം കൊണ്ട് കാഴ്ച മറക്കുന്നത്
ചട്ടിയുടേ മുട്ടലും കലത്തിന്റേ തട്ടലും
അതേപടി പകര്‍ത്താതിരിക്കാനാണ് ..
എത്ര കാലങ്ങളായീ കാഴ്ചയേ മറച്ചിട്ടും
എല്ലാ വര്‍ണ്ണങ്ങള്‍ പൂശിയിട്ടും
ജന്മമേകിയ ചൂളയിലേക്കാള്‍ ചൂട്
ഉള്ളിലേ ബന്ധനങ്ങള്‍ ഏകിയപ്പൊള്‍
കണ്ണുകള്‍ ഉരുകി ഒലിച്ചു ഗോളമായ് പുറത്തേക്ക് .........