Wednesday, April 25, 2012

ദൈവം ഉണ്ടോ ? വിശ്വാസ്സം അതല്ലെ എല്ലാം !

















പള്ളിമണിയുടെ തുടരെ തുടരെ ഉള്ള ശബ്ദം
മല മടക്കുകളില്‍ ചെന്നു തട്ടി തിരിച്ചു വരുന്നു ..
പ്രഭാതത്തിന്റെ മഞ്ഞിന്‍ കണങ്ങളിലും ക്രൂരതയുടെ ഗന്ധം !
ഒറ്റപെട്ടുപോയ മനസ്സുകളുടെ നിലവിളികള്‍ ,
മതവൈര്യത്തിന്റെ കാണാകയങ്ങളില്‍ പരീക്ഷണവസ്തുവായവര്‍,
നാട് വിട്ട് വിശുദ്ധിയുടെ പുണ്യപദങ്ങളില്‍
സേവനത്തിന്റെ മാതൃക കാട്ടി , കര്‍ത്താവിന്റെ സ്വന്തം
മണവാട്ടിമാര്‍ .. ദൈവ വചനമുരുവിട്ട് മാത്രം പുലര്‍ന്ന പുലരികള്‍..
ഇന്ന് കഴുത്തിനടിയിലെവിടെയൊ അമര്‍ന്നു പൊയൊരു ഗദ്ഗദം
സ്വന്തം മാനം പൊലും കാക്കുവാനാകാതെ , തിരുസന്നിധിയില്‍
കര്‍ത്താവിന്റെ മുന്നില്‍ വച്ച് എല്ലാം നഷ്ടമായി പോയവര്‍ ..
രക്ഷിപ്പാന്‍ ആരുമില്ലാതെ ആയി പോയവര്‍ .. എന്തേ ദൈവം ഉറക്കമായിരുന്നുവോ ?
ദൈവത്തിനെ മാത്രം നിനച്ചിരുന്നവരെ ദൈവം കൈവെടിഞ്ഞോ ?





 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
മഴക്കാലം അന്നും ഇന്നും മുന്നില്‍ ..
കുളിരുള്ള കാഴ്ചകള്‍ക്കപ്പുറം
യാഥാര്‍ത്ഥ്യത്തിന്‍റെ ചവര്‍പ്പ് ..
പനിനീര്‍പുഷ്പത്തിന്‍റെ താഴേ വച്ച്
കൂര്‍ത്ത മുള്ളിനാല്‍ രൂപം
നഷ്ടമാകുന്ന മഴത്തുള്ളി ..
കാമചേതനകള്‍ ഉണര്‍ത്തി
തേന്‍ കവര്‍ന്ന് പറന്നകലുന്ന കരിവണ്ട് ..
മൊഹങ്ങള്‍ സ്വപ്നങ്ങള്‍ സമ്മാനിച്ച്
കാലം അതിന്റേ കൈയ്യ്ക്കുന്ന രുചികളില്‍
നാവില്‍ ആയിരം അനുഭവ വിത്തുകള്‍ പാകുന്നു ..
















കുടുംബജീവിതം പോലും ത്യജിച്ച് കര്‍ത്താവിന്റെ മണവാട്ടിമാരായി
ജീവിതം ഉഴിഞ്ഞു വച്ച ദൈവത്തിന്റെ പാതയില്‍ ജീവിച്ചവര്‍ !
വര്‍ഗ്ഗീയ വിഷ വിത്തുകള്‍ പാകിയ മനസ്സുകള്‍ കാമത്തിന്റെ
കണ്ണുകളുമായി അവരെ വളഞ്ഞപ്പൊള്‍ , എന്നും മുട്ടുകുത്തി പ്രാര്‍ത്ഥിക്കുന്ന
ചാപ്പലില്‍ വച്ച് പലപേര്‍ ചേര്‍ന്ന് മാറി മാറി ഉപയോഗിക്കുമ്പോള്‍
ദൈവം എന്തേ നോക്കിയിരുന്നുവോ?.. ഒരു വിരലനക്കുവാന്‍ ദൈവത്തിനായില്ലേന്ന്
വല്ലാതെ ഇടക്കൊക്കെ ചിന്തിചു പോകുന്നുണ്ട് ഞാന്‍ ..

ദാരിദ്രത്തിന്റെ കൊടും വേവിലും ( ഇപ്പൊള്‍ അതൊക്കെ ഇല്ലെങ്കില്‍ കൂടി )
വീട്ടില്‍ നിന്നും കൊണ്ട് വന്ന എണ്ണ കൊണ്ട് വിളക്ക് കത്തിച്ചു വച്ച്
നിവേദ്യം അര്‍പ്പിക്കുന്ന ദൈവത്തിന്റെ ഇടനിലക്കാരനായി നാം കാണുന്ന പൂജാരിയുടെ
കഷ്ടതകളില്‍ ദൈവം എന്തേ കനിയാത്തത് ?, എന്തേ ഒരാളുടെ രൂപത്തിലെങ്കിലും
അവന്റെ മുന്നില്‍ അവതരിച്ചു പോകുന്നില്ല അവന്‍ ?

കുഞ്ഞുങ്ങളാണ് സ്നേഹമെന്നും , അതു നില നിര്‍ത്തണമെന്നും
എത്രയുണ്ടൊ അത്രയും സമ്പത്ത് നമ്മുക്ക് ദൈവം നല്‍കുമെന്നും
അതു തന്നെ നാം കേട്ടു കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍
രണ്ടാമത്തെ കുഞ്ഞിന്റെ വിവാഹ ആവിശ്യങ്ങള്‍ക്ക് , അവളുടെ
തീരാദുഖത്തിനു ഒരു തുണ്ട് നാണയം നല്‍കാന്‍ ദൈവത്തിനെന്തേ കഴിയുന്നില്ല ?














ദൈവം സ്നേഹമാണ് , ഞാന്‍ തികഞ്ഞ ദൈവ വിശ്വാസ്സിയുമാണ് ..
പക്ഷെ ഒരു ചോദ്യം ദൈവത്തിന് നമ്മുക്ക് നേരിട്ടെന്തേലും തരുവാനുള്ള കഴിവുണ്ടൊ ?
അവന് പേരുണ്ടൊ ? മനുഷ്യന്‍ തമ്മില്‍ പകരുന്ന സ്നേഹവും കരുണയുമല്ലേ ദൈവികം എന്നത് ?
ഈ തിന്മയും നന്മയും വേര്‍തിരിച്ച് മാത്രം സഹായിക്കുന്നവനാണ് അവനെങ്കില്‍
തിന്മക്ക് മുകളില്‍ അവന്‍ പറന്നുയരുകയും നന്മക്ക് മുകളില്‍ കൃപ ചൊരിയുകയും വേണ്ടേ ?

ചോദ്യങ്ങള്‍ക്ക് ഉത്തരമുണ്ട് : ദൈവം അനുഭവമാണ് , നമ്മുക്ക് കാണുവാന്‍ കഴിയാത്ത ഒന്ന്
കാറ്റു പൊലെ ! അനുഭവിച്ചറിയാന്‍ സാധിക്കുന്ന ഒന്ന് , ഉണ്ടൊ എന്ന് ചോദിച്ചാല്‍ ഉണ്ട്
കാണിച്ച് തരാമോ എന്നു ചോദിച്ചാല്‍ , അനുഭവിച്ചറിയാം എന്നാണ് ഉത്തരം ..
ദാഹിച്ച് തളര്‍ന്നു വീഴുന്നവന് വെള്ളം പകരുന്നവന്‍, അവന് ദൈവ തുല്യന്‍!
സ്നേഹം നിറച്ച് കരുണ ചൊരിയുന്നവന്‍ , ഹൃത്തില്‍ ദൈവത്തേ പേറുന്നവന്‍ !
മുന്നിലേ നോവുള്ള കാഴ്ചകളില്‍ ഒരു കൈയ്യ് കൊണ്ടും മനസ്സ് കൊണ്ടും സഹായം
നല്‍കുന്നവന്‍ അവരില്‍ ദൈവത്തെ നിറക്കുന്നു , ദൈവത്തിന്റെ അനുഭവം നിറക്കുന്നു ...
ദൈവത്തേ അറിയുന്നവന്‍ , സ്നേഹത്തേ അറിയുന്നു , പ്രാര്‍ത്ഥന കൊണ്ട് മനസ്സ് ശാന്തമാകുന്നു
മതം മനുഷ്യനേ നന്മയിലേക്ക് നയിക്കുന്നു , മനസ്സിനേ മാലിന്യ വിമുക്ത്മാക്കുന്നു ..
എന്നിട്ടും മതത്തിന്റെ പേരിലും , അതിര്‍ത്തിയുടെ പേരിലും , മനുഷ്യന്റെ പേരിലും
അന്യോന്യം കൊല്ലുന്നു, കുരുതി കൊടുക്കുന്നു , ദൈവം ചിരി തൂകുന്നുണ്ടാവാം ..




നിങ്ങള്‍ ദൈവത്തില്‍ അഭയം പ്രാപിക്കു അവന്‍ നിനക്ക് രക്ഷയേകും എന്നു കേട്ടാല്‍
അതു പൂര്‍ണമായും വിശ്വസ്സിക്കാന്‍ കഴിയുമോ ..?
മനശാന്തിയില്ലാതലയുന്ന ഒരാളെ , ദൈവമെന്ന അദൃശ്യശക്തിയാല്‍ സ്വാന്തനമായേക്കാം
പ്രാര്‍ത്ഥന കൊണ്ട് അവന്റെ പ്രതീഷകള്‍ക്ക് പുതു ജീവന്‍ നല്കാം ..
താല്‍ക്കാലികമായ ആശ്വാസ്സം അവന്റെ മേല്‍ ചൊരിയാം ..
പക്ഷേ അവന്റെ യഥാര്‍ത്ഥമായ പ്രശ്നങ്ങള്‍ നീങ്ങുന്നുണ്ടൊ ?
മറ്റുള്ളവരുടെ മനസ്സ് മാറി അവനെ സഹായിക്കുവാന്‍ ഒരാള്‍ വരുമെന്ന് കരുതാം
അതിന് ദൈവത്തെ കൈമണി അടിച്ചാലേ സാധിക്കുകയുള്ളൊ??

അന്യോന്യം സഹായിക്കുവാന്‍ നമ്മുക്ക് മതത്തിന്റെയും ദൈവത്തിന്റെയും ആവിശ്യമുണ്ടൊ ?
രണ്ടു ദിവസ്സം മുന്നേ യാദൃശ്ശ്ചികമായി കണ്ട ഒരു പത്ര വാര്‍ത്ത ..
നാട്ടില്‍ നിന്നും വന്ന മിത്രത്തിന്റെ പലഹാര പൊതിയില്‍ നിന്നഴിഞ്ഞു വീണ
മലയാള പത്രത്തിന്റെ തുണ്ടില്‍ നിന്നും വായിച്ചെടുത്ത ചില വരികള്‍
മനസ്സില്‍ കൊരുത്ത ചില ചോദ്യങ്ങളാണിതൊക്കെ ! വെറും ചോദ്യങ്ങള്‍ മാത്രം ..
2007 ഒക്ടോബര്‍ മാസത്തില്‍ മധ്യപ്രദേശിലേ ഇന്‍ഡോറില്‍ നടന്ന കൂട്ട മാനഭംഗം ..
കന്യാസ്ത്രീകളായ മൂന്നു പേരെ , അക്രമിച്ച വര്‍ഗീയവിഷമനസ്സുകള്‍ ..
രക്ഷനേടീ ചാപ്പലില്‍ അഭയം നേടിയ അവരെ , അവിടെ
ഇട്ട് ക്രൂര മാനഭംഗത്തിനിരയാക്കിയ കാപാലികര്‍ .. ദൈവത്തിന് വേണ്ടി ജീവിക്കുന്നവരെ
ദൈവം എന്തേ കാത്ത് രക്ഷിക്കുന്നില്ല .. അല്ലെങ്കില്‍ ഒരു കുഞ്ഞു ശിക്ഷ പോലും
എന്തേ അക്രമിച്ചവര്‍ക്ക് കൊടുക്കുവാനോ തടയുവാനോ ദൈവത്തിനാകുന്നില്ല ?
ഇങ്ങനെ ചോദ്യങ്ങള്‍ കുന്നു കൂടിയപ്പോള്‍ എഴുതി പോയതാണ് ..

















ദൈവ സ്നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട് , എന്റെ അമ്മയിലൂടെ , മകളിലൂടെ
കൂട്ടുകാരിയിലൂടെ , മഴയിലൂടെ , പ്രകൃതിയിലൂടെ , അതിലൊക്കെ ദൈവത്തെ കാണുന്നു ..
മൗനമായ് ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ ഒരു ഊര്‍ജം വന്നു നിറയാറുമുണ്ട് .
പക്ഷേ ചില ദുരിതങ്ങള്‍ മുന്നില്‍ നിറയുമ്പോള്‍ , മനസ്സ് ചോദ്യങ്ങള്‍ ചോദിക്കുന്നു ..
സ്നേഹമാണ് ദൈവമെങ്കില്‍ , അവന്‍ ശിക്ഷ നല്‍കുമോ ? പേടിപ്പിച്ച് പിന്തിരിപ്പിച്ചിട്ട്
എന്തു നേട്ടമാണുള്ളത് , മനസ്സ് കൊണ്ട് നിറഞ്ഞു ചെയ്യാതെ ,
പേടി നല്‍കി ഉള്ളില്‍ നിറക്കേണ്ട ഒന്നോ ദൈവ സ്നേഹം?.
എന്റെ തല തിരിഞ്ഞ ചിന്തകള്‍ക്ക് തല്‍ക്കാല വിരാമം .. വീണ്ടും വരാം ഒരിക്കല്‍ കൂടീ ..
ഉത്തരങ്ങള്‍ ചോദ്യങ്ങള്‍ക്ക് മേല്‍ പെയ്തു തോര്ന്നില്ലെങ്കില്‍ .. സ്നേഹപൂര്‍വ്വം ...






















ചിത്രങ്ങള്‍ക്ക് : ഗൂഗിളില്‍ നിന്നും തപ്പി തന്ന
കൂട്ടുകാരിയോട് നന്ദിയോടെ ...

62 comments:

  1. പ്രണയവും വിരഹവും മഴയും ഒരു നിമിഷം മാറ്റി വച്ച് സമകാലിക സംഭവങ്ങിളെക്കൊരു എത്തി നോട്ടം, അഭിനന്ദനം അര്‍ഹിക്കുന്നു ഇത്..
    ഈശ്വരന്‍ ഉണ്ടോ എന്നാ ചോദ്യത്തിന് ഉണ്ടെന്നും കണ്ടിട്ടുണ്ടോ എന്നതിന് അനുഭവപ്പെട്ടിട്ടുണ്ടും എന്നല്ലാതെ മറ്റൊരുത്തരം സാധാരണക്കാരന്‌ തരാന്‍ കഴിയില്ല ഒരിക്കലും.അതൊരു സാന്നിദ്ധ്യമാണ് സാമീപ്യമാണ് നമ്മില്‍ തന്നെയുള്ള നമ്മുടെ തന്നെ സാമീപ്യം. “അഹം ബ്രഹ്മാസ്മി “ ഞാന്‍ ബ്രഹ്മം ആകുന്നു എന്ന് പറയുമ്പോള്‍ ആ വാക്ക് തന്നെ അര്‍ത്ഥമാക്കുന്നത് ഞാന്‍ ദൈവം ആകുന്നു എന്നാണു, അപ്പോള്‍ ദൈവീകത എന്നത് വ്യക്തികളില്‍ അധിഷ്ടിതവും.
    തെറ്റുകളില്‍ നിന്നും മനസ്സിനെ പിന്തിരിപ്പിക്കാനുള്ള മനുഷ്യന്റെ സൃഷ്ടിയാകാം ചിലപ്പോള്‍ ദൈവമെന്ന സങ്കല്പം. നമ്മുടെ പ്രവൃത്തികള്‍ ഒരാള്‍ നിരീക്ഷിക്കുന്നു എന്നത് തെറ്റിന്‍റെ ചിന്തകളെ കുറച്ചേക്കാം ഇല്ലതാക്കിയെക്കാം, എങ്കിലും നമുക്ക് പ്രിയമായത് നടക്കുമ്പോള്‍ ദൈവമുണ്ടെന്നും അപ്രിയമായത് നടക്കുമ്പോള്‍ ഇല്ലെന്നും പറയുന്നതാണ് ഇന്നത്തെ ജനത്തിന്റെ രീതികള്‍ എന്ന് തോന്നിയിട്ടുണ്ട്. കഷ്ടതകള്‍ക്ക് മുന്നില്‍ സഹായവുമായി ഒരാള്‍ വന്നെത്തിയാല്‍ അവരില്‍ ഉണ്ട് ഈശ്വരന്റെ ചൈതന്യം.. സഹായിക്കണമെന്ന തോന്നല്‍ അവരില്‍ ഉണ്ടാക്കിയത് ഈശ്വരന്‍റെ അദൃശ്യ സാമീപ്യവും.. ഒരു വിശ്വാസിക്ക് അങ്ങനെ കരുതാം വേണെങ്കില്‍..
    എന്നിട്ടും ദൈവത്തിന്‍റെ മുന്നില്‍ വച്ച് നടക്കുന്ന ദുരന്തങ്ങള്‍ക്ക് നേരെ ആ നിമിഷം നടപടിയെടുക്കാതെ കണ്ണടക്കുന്ന ഈശ്വരന്‍റെ പ്രവൃത്തിക്ക് ഇരയാകുന്നവരെ “വിധി” എന്നാ രണ്ടു വാക്കില്‍ മാറ്റി നിര്‍ത്തേണ്ടി വരും അല്ലെങ്കില്‍ കുറ്റവാളികളെ കണ്ടു പിടിച്ചതിന്റെ പിന്നിലെ ദൈവ സാമീപ്യം ഓര്‍ത്തു സമാധാനിക്കേണ്ടി വരും. ഈശ്വരന്‍ ചിന്തയാണ് നമ്മില്‍ കുടികൊള്ളുന്ന ചിന്ത.. എന്ത് ചെയ്യണം ചെയ്യരുത് എന്ന് നമ്മെക്കൊണ്ട് തന്നെ തിരിച്ചറിയിക്കുന്നവന്‍,
    എങ്കിലും ഇന്ന് ചെയ്യുന്ന തെറ്റിന്‍റെ ശിക്ഷ നാളെ കിട്ടുക തന്നെ ചെയ്യും എന്നല്ലേ നമ്മളോക്കെയും പഠിച്ചത്, മറ്റൊരാളുടെ കണ്ണ് നിറയുമ്പോള്‍ സന്തോഷിക്കുന്ന ദുഷിച്ച മനസ്സുകള്‍ ഇന്നല്ലെങ്കില്‍ നാളെ അതിനുത്തരം പറയേണ്ടി വരും എന്ന് തന്നെ കരുതാം...
    നൂറായിരം ചോദ്യങ്ങളുമായി വന്ന ഈ പോസ്റ്റിനു തൃപ്തി നല്‍കുന്ന വിധത്തില്‍ ഉത്തരങ്ങള്‍ കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..
    (ഉത്തരം പൂര്‍ണ്ണമാകാതെ ചോദ്യങ്ങള്‍ ഇനിയും ബാക്കി തന്നെ !!!)

    ReplyDelete
    Replies
    1. ആദ്യ വായനക്ക് , ആദ്യ വരികള്‍ക്ക് ഒരുപാട് നന്ദി ധന്യാ !
      വിശദമായ വായനയുണ്ട് എന്റെ വരികളിലൂടെ ..
      കൂടെ ചില സ്ഥലങ്ങളില്‍ സ്പര്‍ശിച്ച് പൊയീ ധന്യാ ..
      പക്ഷേ പൂര്‍ണത കൈവരുവാന്‍ നമ്മുക്കാവുന്നില്ല ..
      ഇത് അപൂര്‍ണമായ ഉത്തരങ്ങള്‍ കൊണ്ടേ ഈ
      ചോദ്യങ്ങളെ നികത്താനാകൂ , അല്ലെങ്കില്‍ പരത്തി
      പറയേണ്ടി വരും .. വിശ്വാസ്സം അതല്ലെ എല്ലം !
      ദൈവമുണ്ടേല്‍ പിന്നെതിനാണ് വൈകി കുറ്റവാളികളെ
      കണ്ടെത്താന്‍ സഹായിക്കുന്നത് ധന്യാ ..
      അവരെ അക്രമിക്കപെടുന്നതിന് മുന്നേ ദൈവത്തിനിടപെട്ടൂടേ ?
      അതിനേ വിധിയെന്നു പറഞ്ഞു മാറ്റണമോ ..
      വിധിയെങ്കില്‍ അതു ചെയ്തവരെ , ദൈവതിന്റെ നീതി
      നടപ്പാക്കുന്നവരെ കുറ്റവാളികളാക്കി പിടികൂടാന്‍ സഹായിക്കണോ ..
      ചോദ്യങ്ങള്‍ എളുപ്പമാകാം , ഉത്തരങ്ങള്‍ക്ക് കടുപ്പവും ..
      എങ്കിലും ചോദ്യങ്ങള്‍ ബാക്കി തന്നെയല്ലേ .. ഒരുപാട് നന്ദി ധന്യ ..

      Delete
  2. കിട്ടാത്തതിനെ കുറിച്ച് മാത്രം നാം സംസാരിക്കുന്നു.. നമുക്ക് കിട്ടിയ അനുഗ്രഹങ്ങളുടെ നേരെ കണ്ണടക്കുന്നു..അതാണെനിക്ക് തോന്നിയത്..

    എന്തായാലും വാക്കുകള്‍ കൊള്ളാം.. ഭാവുകങ്ങള്‍ റീനി..:)
    http://www.kannurpassenger.blogspot.in/

    ReplyDelete
    Replies
    1. ഇല്ല കൂട്ടുകാര .. ഒരിക്കലുമത് -
      പറയരുതെ .. കിട്ടാത്തതിനെ ക്കുറിച്ചല്ല
      കിട്ടിയതിനേ കുറിച്ചുമല്ല ..
      എനിക്ക് കിട്ടിയതോ കിട്ടാതതിനോ
      പരിഭവമില്ല പരാതിയുമില്ല ..
      പക്ഷേ മുന്നിലേ കാഴ്ചകളില്‍ മിഴികള്‍
      ഉടക്കുമ്പൊള്‍ ചോദ്യങ്ങള്‍ ജനിക്കുന്നുണ്ട് ..
      അനുഗ്രഹം ഒരു മനുഷ്യന് ഉണ്ടാവുകയും
      ഒരാള്‍ക്ക് ഉണ്ടാവാതിരിക്കുകയും ചെയ്യുമ്പൊള്‍
      ദൈവവും പക്ഷപാതിയാണോ സഖേ ..
      ഒരുപാട് നന്ദി , വായനക്കും , രണ്ടു വാക്ക് കുറിച്ചതിനും ..

      Delete
  3. പോസ്റ്റിന്റെ ആദ്യത്തില്‍ പറഞ്ഞത്‌ പോലെ "വിശ്വാസം അതല്ലേ എല്ലാം" എന്നേ ഉത്തരമുള്ളൂ എന്നാണു എന്റെ പക്ഷം. മറ്റുള്ളവയൊക്കെ ഓരോ വ്യക്തിയുടെ ചിന്തക്കും അനുസരിച്ച് തീരുമാനിക്കുന്നത് തന്നെ ശരി. സഹായിക്കാനുള്ള മനോഭാവം വളര്‍ത്താന്‍ കഴിയുന്നത് ദൈവതുല്യമാണ് എന്ന് തോന്നുന്നു. ദൈവം സഹായിച്ചില്ല എന്ന പരാതി ഉയരുന്നിടങ്ങളില്‍, തെറ്റായ പ്രവൃത്തിയെ എതിര്‍ക്കാന്‍ കഴിയാത്ത സഹജീവികള്‍ വര്‍ദ്ധിക്കുന്നു എന്ന് കാണാനാണെനിക്കിഷ്ടം.
    നല്ലൊരു ചിന്ത പങ്കുവെച്ചത് ഉചിതമായി.

    ReplyDelete
    Replies
    1. അതേ റാംജീ , അങ്ങത് പറയുന്നുണ്ട് ...
      തെറ്റുകള്‍ കാണുമ്പൊള്‍ ചുറ്റുമുള്ള
      കണ്ണുകള്‍ പൊലും പ്രതികരണം
      നഷ്ടമായി മനസ്സ് പ്രതികരിക്കാതെ വരുമ്പൊള്‍
      ദൈവം അവിടെ ഇല്ലാന്ന് കരുതാം ..
      ദൈവം കുടിയിരിക്കുന്നത് ഹൃത്തില്‍ തന്നെ
      അവിടെ നമ്മുക്ക് പകരുന്ന ധൈര്യവും
      സ്നേഹവും ഒക്കെ അവന്‍ തന്നെ
      അവനില്‍ നിന്നു തന്നെ , ഹൃത്ത് മലിനപെടുമ്പൊള്‍
      ദൈവമെന്ന സ്നേഹം പടിയിറങ്ങുന്നു ..
      ഒരുപാട് നന്ദി റാംജീ ..

      Delete
  4. യേശു ക്രിസ്തുവിന്റെ കുരിശുമരണം ,ക്രിസ്തുവിന്റെ ജനനത്തിനു എത്രയോ മുന്‍പ് പ്രവചിച്ചിരുന്നു...
    യേശുവിനെ ഒറ്റിക്കൊടുത്ത യുദാസിന്റെ ജനനം തന്നെ ആ നിയോഗത്തിന് വേണ്ടിയായിരുന്നു.
    നമ്മുക്കൊക്കെ ഓരോ നിയോഗങ്ങള്‍ ഉണ്ട്.!
    അത് പ്രാര്ധിചാലും ഇല്ലെങ്കിലും സംഭവിക്കുക തന്നെ ചെയ്യും.!
    പിന്നെ ഒരു സമാധാനത്തിനു നമ്മള്‍ പ്രാര്‍ഥനയില്‍ ആശ്രയിക്കും.!
    അപ്പോള്‍ ഒരു പോസ്സിടിവ് എനര്‍ജി ഫീല്‍ ചെയ്യും.!
    പ്രാര്‍ഥന കൊണ്ടാണ് അത് സാധിച്ചു കിട്ടിയതെന്ന് വിശ്വസിക്കും.!സമാധാനിക്കും >! അല്ലായിരുന്നെങ്കില്‍ നിരീശ്വര വാദികള്ക്കൊന്നും ഒരു രക്ഷയും കാണില്ലല്ലോ ഈ ഭൂമിയില്‍.!

    സ്നേഹം <അതാണ്‌ ദൈവം .!
    കഷ്ട്ടതയും ദുരിതവും അനുഭവിക്കുന്നവരെ സഹായിക്കുവാനുള്ള മനസ്സ് സ്നേഹമുള്ള മനസ്സില്‍ നിന്നേ ഉണ്ടാകു.
    സ്നേഹമുണ്ടെങ്കില്‍ ,ഇത് പോലെയുള്ള അതിക്രമങ്ങള്‍ ഒന്നും തന്നെ ഉണ്ടാവില്ല.
    സ്വാര്ധത അസൂയ ധനമോഹം ഇതെല്ലാം മനുഷ്യരെ ,മനുഷത്വം ഇല്ലാത്തവരാക്കി തീര്‍ക്കുന്നു.!
    തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്നേഹിക്കു എന്ന് യേശു ക്രിസ്തു പഠിപ്പിച്ചു .
    അല്ലാതെ ദൈവം നേരിട്ടിറങ്ങി വന്നു ഒന്നും തന്നെ ചെയ്യാന്‍ പോകുന്നില്ല.!!

    ഈ പോസ്റ്റ്‌ എഴുതാന്‍ ഉണ്ടായ സാഹചര്യത്തിനും ,അതിനു കാണിച്ച മനസ്സിനും നന്ദി !!
    ഇതിനെല്ലാം ഉത്തരം ഇവിടെ നിന്നു കിട്ടുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു.

    ReplyDelete
    Replies
    1. അതെ റോസ് .. നിയൊഗമാണെല്ലാം ..
      പക്ഷേ ആ നിയൊഗിക്കപെട്ട യൂദാസിനേ
      സമൂഹം എങ്ങനെ കണ്ടൂ ?
      ഒന്നോര്‍ത്താല്‍ യൂദാസില്ലേല്‍ എന്താകുമായിരുന്നു ..
      യേശുദേവന്റെ മരണത്തിന് യൂദാസ് നിമിത്തമാകുമെന്നത്
      മുന്നേ കൂട്ടി അറിഞ്ഞുവെങ്കില്‍ യൂദാസ് ശുദ്ധന്‍ തന്നെ
      ദൈവം അവനുള്ളില്‍ ഇരുന്ന് ഇതൊക്കെ ചെയ്യിച്ചതാവാം ..
      ദൈവം അറിയാതെ ഒരു മുടി പൊലും കൊഴിയുന്നില്ലാന്നാണ്
      അങ്ങനെയെങ്കില്‍ ഇതിനൊക്കെ ദൈവത്തിന്റെ മൗനാനുവാദമുന്റോ
      അതോ നമ്മുക്കുള്ളില്‍ കുടിയിരിക്കും സ്നേഹവും
      വിശ്വാസ്സവുമാണോ ദൈവം .. ചോദ്യങ്ങളെവിടെ തീരും
      ചിന്തകള്‍ മനസ്സിനേ മദിക്കുമ്പൊള്‍ , നമ്മുക്ക് , നമ്മുക്കു മുന്നില്‍
      യാതനകള്‍ ഉണ്ടാകുമ്പൊള്‍ മാത്രം , ദൈവം ഉണ്ടാകുകയും
      അല്ലാതിരിക്കുമ്പൊള്‍ ഇല്ലാതിരിക്കുകയും ചെയ്യുന്നു എന്നാണെല്‍ തെറ്റി ..
      ആ തൊന്നല്‍ അല്ല വേണ്ടത് , ഉള്ളിലിരിക്കുന്ന നന്മ കൊണ്ടും
      ജീവിതത്തെ മുന്നോട്ടു നയിക്കുകയും , നമ്മുക്ക് കൈവരുന്നത്
      കൈനീട്ടി സ്വീകരിക്കുകയും, ചെയ്യുക തനെ ഉത്തമം
      പക്ഷേ അതു ദൈവത്തിന്റെ നീതിയോ , ശിക്ഷയോ അല്ല ..
      പ്രാര്‍ത്ഥന മനസ്സിന് ശാന്തി നല്‍കും അതിലൂടെ നാം
      എന്തൊ ചെയ്തു എന്നുള്ളൊരു തൊന്നല്‍ നമ്മളില്‍ നിറക്കും
      അതു തന്നെയാണ് പ്രാര്‍ത്ഥനയുടെ ശക്തീ ..
      നന്ദീ റോസൂട്ടി , നല്ല വായനക്ക് വരികള്‍ക്ക് ..

      Delete
  5. ദൈവം ഉണ്ടോ....? അനാദികാലം മുതലുള്ള ചോദ്യം. സര്‍വസമ്മതമായ ഒരു ഉത്തരമുണ്ടോ റിനി ???

    ReplyDelete
    Replies
    1. അതേ മാഷേ .. ഞാനുമത് ചോദിക്കുന്നു
      പക്ഷേ അറിയുന്നുണ്ട് ദൈവ സാന്നിധ്യം
      നല്ല വാക്കുകളിലൂടെ പ്രവര്‍ത്തിയിലൂടെ
      സ്നേഹത്തിലൂടെ , ഉള്ളില്‍ കുടിയിരിക്കുന്നുണ്ട്
      ഹൃത്തില്‍ നന്മയുടെ ആവരണമായ്..
      പക്ഷേ അതിനപ്പുറം , വിശ്വാസ്സത്തിനപ്പുറം
      ശക്തിയുടെ കരങ്ങള്‍ ദൈവത്തിനുണ്ടൊ ?
      ഉണ്ടാവാം അല്ലേ !
      നന്ദി ഒരുപാട് മാഷേ , എന്നും വന്നു
      വായിക്കുന്നതിന് കുറിക്കുന്നതിന് ..

      Delete
  6. ഇപ്രാവശ്യം വ്യത്യസ്ഥ പാതയിലൂടെയാണല്ലോ റിനിയുടെ തൂലിക സഞ്ചരിച്ചിരിക്കുന്നത്‌... കാവ്യ ഭാവനയുയരുന്ന റിനിയുടെ മനസില്‍ നിന്നും കാലിക പ്രസ്ക്തവും അതിലുപരി ചിന്തകളെ ഉദ്ദീപിപ്പിക്കുന്നതുമായ ഒരു ലേഖനം... ഈ ലോകത്ത്‌ ദൈവത്തിന്‌റെ സാന്നിധ്യം അറിയാത്തവര്‍ വിരളമായിരിക്കും. നമ്മുടെ നിത്യ ജീവിതത്തിനിടയില്‍ നാം ദൈവത്തെ അനുഭവിക്കുന്നുണ്‌ട്‌. നമ്മെ നിയന്ത്രിക്കുന്ന ഒരു സൂപ്പര്‍ പവറുണ്‌ട്‌ അവനാണ്‌ ദൈവം,.,,, ആപത്ത്‌ നേരത്ത്‌ എന്തുകൊണ്‌ട്‌ അവരെ രക്ഷിച്ചില്ല എന്നതെല്ലാം ഭൌതിക വാദികള്‍ പ്രചരിപ്പിക്കുന്നവയാണ്‌. ചിലത്‌ സംഭവിക്കേണ്‌ടിയിരിക്കുന്നു അത്‌ സംഭവിച്ച്‌ കൊണ്‌ടേയിരിക്കും.. ആശംസകള്‍ റിനീ...

    ReplyDelete
    Replies
    1. പ്രീയ മോഹീ .. ചോദ്യങ്ങള്‍ ചിലത്
      മനസ്സിലേക്ക് കയറി വരുമ്പൊള്‍
      ചോദിച്ചു പൊകുന്നതാണ് സഖേ ..
      സ്ഥായിയായ് ആര്‍ദ്രഭാവം വിട്ടു പൊയിട്ടില്ലേട്ടൊ ..
      ആപത്ത് കാലത്ത് രക്ഷിപ്പാത്തവന്‍
      പിന്നീട് എപ്പൊഴാണ് രക്ഷിക്കുക സഖേ ..
      വിശ്വാസ്സമാണ് , നമ്മുക്ക് അധീനമായൊരു ശക്തി ..
      അതു തന്നെയാണ് ദൈവം , അതു പറഞ്ഞു കഴിഞ്ഞു മോഹീ .
      അതിലൂടെ മനസ്സിന് ശാന്തി നല്‍കാം ,
      ലോകത്തേ നന്മയിലേക്ക് നയിക്കാം
      പക്ഷേ സോളിഡായിട്ട് സഹായിക്കാന്‍ അവനാകുമോ ..
      മനസ്സിനുള്ളില്‍ കുടിയിരുക്കുന്നവന്‍ മാത്രമല്ലെ അവന്‍ ..
      ഒരുപാട് നന്ദി മോഹീ ..

      Delete
  7. Dear Rini
    മനുഷ്യന്‍ സൃഷ്ടിച്ചതാണ് ഇന്നുനാം കാണുന്ന മതങ്ങളേയും ദൈവങ്ങളെയും.
    യഥാര്‍ത്ഥ ദൈവം ഒരു മതത്തിനും കണ്ടെത്താന്‍ ആവാതെ മറഞ്ഞിരിക്കുന്നു.
    അത് ആരാധനാലയങ്ങളിലോ പുരോഹിതന്മാരുടെ പോക്കറ്റിലോ അല്ല എന്ന് മാത്രം ഉറപ്പിച്ചു പറയാം.
    (അവസാനത്തെ ചിത്രം ഒഴിവാക്കാമായിരുന്നു. അത് വല്ലാതെ പേടിപ്പെടുത്തുന്നു. )

    ReplyDelete
    Replies
    1. നന്ദി മാഷേ ! വ്യക്തതയുള്ള വാക്കുകള്‍
      അതേ മനുഷ്യന്‍ സൃഷ്ടിച്ച മതങ്ങളും
      ദൈവങ്ങളും ഇപ്പൊള്‍ ദൈവമെന്ന
      നേരിനേ പൊലും വെല്ലുവിളിക്കുന്നു
      പേരുകളില്‍ തളച്ചിട്ട് അവന്‍ നിറം നല്‍കുന്നു ..
      മാഷത് പറഞ്ഞിരിക്കുന്നു , വ്യക്തമായീ
      ഒരുപാട് നന്ദിയോടെ ..

      Delete
    2. അവസ്സാന ചിത്രം ഒഴിവാക്കി മാഷെ
      പക്ഷേ ഇപ്പൊഴിട്ടത് പേടിക്കു പകരം
      വിഷം നല്‍കുന്നുവെങ്കില്‍ ക്ഷമിക്കുമല്ലൊ !

      Delete
  8. റിനീ..
    എവിടെന്നു തുടങ്ങി എന്തു പറയണം എന്നറിയാത്ത അവസ്ഥ..
    ഈശ്വരനെ ധ്വാനിച്ച് ഈശ്വരനെ തിരയേണ്ടി വരുന്ന അകസ്ത്ഥയില്ലേ...അവിടെ എത്തിപ്പെട്ട പോലെ..
    മുകളില്‍ ഒരു ശക്തി ഉണ്ടെന്ന വിശ്വാസം...അതാണെന്‍റെ നേര്‍വഴി..
    ഒരു വേറിട്ട പോസ്റ്റ് നല്‍കിയ റിനിയ്ക്ക് ആശംസകള്‍ ട്ടൊ..!

    ReplyDelete
    Replies
    1. അതേ വര്‍ഷിണി ! അതു തന്നെയാണ് എന്റെയും വഴി ..
      എല്ലാതിനും അധീനമായൊരു ശക്തി , പ്രപഞ്ച ശക്തി !
      ഒരു പ്ലാറ്റ്ഫോര്‍ം .. നമ്മുക്ക് സംവേദിക്കാന്‍ ഒരിടം
      അവനുമായീ മനസ്സു തുറക്കാം , ആരൊടും പറയാത്തത്
      അവനൊട് പങ്കു വയ്ക്കാം , അപ്പൊള്‍ നമ്മുക്ക് തൊന്നുന്ന
      മനസ്സുഖം , അതു നല്‍കുന്ന വിശ്വാസ്സവും അനുഭവവും
      ആണ് ദൈവമല്ലെ .. ഒരുപാട് നന്ദിയേട്ടൊ

      Delete
  9. എഴുത്തിനെ മാത്രം എടുത്താല്‍ റിനിയുടെ വിത്യസ്തമായ ഒരു വിഷയം എന്ന് പറയാം.
    സ്വന്തം വീക്ഷണ കോണില്‍ അത് നന്നായി പറയുകയും ചെയ്തു.
    എന്നാല്‍ ചില ചോദ്യങ്ങളെ എനിക്ക് അവഗണിക്കേണ്ടി വരുന്നു. അത് പറഞ്ഞു ഫലിപ്പിക്കാന്‍ ഒരു പക്ഷെ ഞാന്‍ പരാജയപ്പെടും.
    എങ്കിലും കുറെ കാര്യങ്ങളെ വളരെ നന്നായി പറഞ്ഞിട്ടുണ്ട് റിനി ഇതില്‍.
    സീരിയസ് വായന ആവശ്യപെടുന്ന പോസ്റ്റ്‌. ആശംസകള്‍

    "( ഫോളോ ചെയ്തിട്ടും റിനിയുടെ പോസ്റ്റുകള്‍ ഡാഷ്ബോര്‍ഡില്‍ വരാന്‍ വൈകുന്നു. മെയില്‍ അയക്കുമല്ലോ )
    --

    ReplyDelete
    Replies
    1. പ്രീയ മന്‍സു .. ഏതാണ് അവഗണിക്കാന്‍ തൊന്നിയത് ..
      നമ്മുക്കുള്ളിലെങ്കിലും ഈ ചോദ്യം ഉണ്ടായിട്ടില്ലെ എപ്പൊഴെങ്കിലും
      പ്രകൃതി നല്‍കുന്ന സാമിപ്യം കൊണ്ട് നാം ദൈവത്തെ അറിയുന്നു ..
      അതിലൂടെ നാം അവനില്‍ എത്തുന്നു , സ്നെഹം പകര്‍ന്നു
      അവനെ തെളിക്കുന്നു , ഹൃദയത്തിനുള്ളിലേ നന്മയെ വിരിയിക്കുന്നു ..
      വിശ്വാസത്തിന്റെ മുറുക്കേ പിടുത്തമല്ലാതെ , മനസ്സിനേ നിയന്ത്രിക്കുന്ന
      ശക്തിയല്ലാതെ അതിനപ്പുറം അവന് ശക്തിയുണ്ടൊ ..
      നമ്മുക്കധീനമെന്ന് നാം വിശ്വസ്സിക്കുന്ന ഒന്നല്ലാതെ ..
      വിശ്വാസ്സം അതല്ലെ എല്ലാം .. ഒരുപാട് നന്ദി മന്‍സൂ ..
      ഇനി മെയില്‍ അയക്കാം കേട്ടൊ ..

      Delete
  10. വേറിട്ട ചിന്തകള്‍ക്ക് ആദ്യം തന്നെ ആശംസകള്‍ അറിയ്ക്കുന്നു....

    ഈ പ്രകൃതിയിലൂടെ നമുക്ക് ഈശ്വരനെ കണ്ടറിയാം...വണങ്ങാം..

    ReplyDelete
    Replies
    1. ആശംസ സന്തൊഷപൂര്‍വം സ്വീകരിക്കുന്നു ..
      അതേ ചേച്ചീ .. പ്രകൃതിയിലൂടെ നമമുക്കറിയാം -
      ഈശ്വരചൈതന്യം , ഒരു സുഖമുള്ള കാറ്റിലൂടെ
      വെയിലേറ്റു വാടുമ്പൊള്‍ തണലേകുന്ന മരത്തിലൂടെ
      കുളിര്‍മയുടെ മഴയിലൂറ്റെ , പൂവിന്റെ മിഴിവിലൂടെ
      ഒക്കേ നമ്മളില്‍ നിറയുന്നുണ്ട് പ്രകൃതിയുടെ ദേവന്‍
      ഒരുപാട് നന്ദി ,, വായനക്കും , കുറിച്ചതിനും ..

      Delete
  11. ഈ മുട്ടന്‍ ചോദ്യത്തിന് പൂര്‍ണ്ണ സംതൃപ്തി തരുന്ന ഒരു ഉത്തരം കിട്ടും എന്ന് തോന്നണില്ല...
    ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എനിക്കും അറിയില്ല...
    ഒരു സമയത്ത് വളരെ വിഷമഘട്ടത്തിലൂടെ കടന്നു പോയപ്പോള്‍ ഞാനും ഇങ്ങനെയൊക്കെ സംശയിച്ചിട്ടുണ്ട്‌ .
    ഒരു സെക്കന്റ്‌ പോലും വേണ്ടല്ലോ ഭഗവാന് എന്നിട്ടുമെന്തേ കണ്ണടക്കുന്നു ?
    എങ്കിലും ഈശ്വര ചൈതന്യം നമ്മിലെല്ലാം ഉണ്ടെന്നു തന്നെയാണ് എന്‍റെ വിശ്വാസം ...
    ദൈവം എന്നത് നമ്മുടെ മനസു തന്നെയല്ലേ ?
    മനസ്സിന്റെ നന്മയും,ശുദ്ധിയും പ്രധാനമാണ്.
    ആ ഹൃദയത്തില്‍ ഈശ്വരന്‍ കുടിയിരിക്കും.
    ഈശ്വര ചൈതന്യത്തിനു മേലെ ഒരു പൈശാചിക ശക്തിയും വിജയിക്കില്ല .
    എന്നിട്ടും എന്തേ ഇങ്ങനെയൊക്കെ ?
    അപ്പോള്‍ എവിടെയാണീശ്വരന്‍ ?
    മനസ്സില്‍ പിന്നെയും സംശയങ്ങള്‍ കുന്നു കൂടുന്നു...

    ഒരു പാട്ട് കേട്ടിട്ടുണ്ട്..
    "ഈശ്വരനെ തേടി ഞാനലഞ്ഞു
    കടലുകള്‍ കടന്നു ഞാന്‍ തിരഞ്ഞു
    ----------------------------------
    -----------------------------------
    അവസാനം എന്നിലേക്ക്‌ ഞാന്‍ തിരിഞ്ഞു
    ഹൃദയത്തിലേക്ക് ഞാന്‍ കടന്നു
    അവിടെയാണീശ്വരന്റെ വാസം
    സ്നേഹമാണീശ്വരന്റെ രൂപം "

    ഇങ്ങനെ വ്യത്യസ്തമായ പോസ്ടുകളുമായി ഇനിയും വരൂ ട്ടോ .

    ReplyDelete
    Replies
    1. ആശകുട്ടി .. നന്മയുള്ള മനസ്സില്‍ ഈശ്വരചൈതന്യം
      കുടിയിരിക്കുന്നുണ്ട് .. അതു തന്നെയാണ് ദൈവികമായ
      ചിന്തകളായി പരിണമിക്കുന്നത് .. നാം ക്ഷേത്രങ്ങളിലും
      പള്ളികളിലും പൊകുമ്പൊള്‍ നമ്മെ വലം വയ്ക്കുന്നതും
      നമ്മുക്കുള്ളിലേ ഊര്‍ജം വന്നു നിറയുന്നതും
      അതു കൊണ്ടു തന്നെ .. നാം അവനുമായി സംവേദിക്കുന്നു
      അവനില്‍ നിന്നും ആശ്വാസ്സ വചനങ്ങള്‍ വരുന്നു ..
      എല്ലാം മനസ്സെന്ന നേര് നമ്മളിലേക്ക് പകരുന്ന സത്യം ..
      വിശ്വാസ്സതിന്റെ നൂല്‍ പാലത്തിലൂടെ നാം ദൂരേക്ക്
      കാണുന്ന വെളിച്ചത്തിലേക്ക് നടക്കുന്നു , അടുക്കും തൊറും
      അകലുന്ന ഒന്നു തന്നെ അത് , പക്ഷേ പ്രതീഷയോടെ നാം വീണ്ടും!
      ഈ പാട്ട് എനിക്കും ഏറേ ഇഷ്ടം , ആഴമുള്ള അര്‍ത്ഥവും നേരും ഉള്ളത്
      ഒരുപാട് നന്ദി ആശേ ...

      Delete
  12. നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ഏട്ടാ ..
      ചിന്തകള്‍ ചിലപ്പൊള്‍ ചോദ്യങ്ങളായി പരിണമിക്കുന്നു
      അതു തന്നെ എടുത്തു പകര്‍ത്തുന്നതാണ്..
      നൂറു ചോദ്യങ്ങളില്‍ ഒരു ഉത്തരത്തിന്റെ നാമ്പ്
      കണ്ടെത്താന്‍ കഴിഞ്ഞാല്‍ അതു നല്ലതല്ലെ !

      Delete
  13. പതിവ് വിഷയത്തില്‍ നിന്നുള്ള ചുവടു മാറ്റം നന്നായി...

    പറഞ്ഞ കാര്യങ്ങളാണെങ്കില്‍..
    മറുപടി എന്റെ കയ്യിലും ഇല്ല...
    എന്റെ കയ്യിലുള്ളതും ചോദ്യങ്ങള്‍ മാത്രം..
    സങ്കടം വരുമ്പോള്‍ മാത്രം ഈശ്വരനും,
    അല്ലാത്തപ്പോള്‍ നമ്മളും .. ഇതാണല്ലോ മനുഷ്യന്‍..
    എങ്കിലും ഞാനും പറയട്ടെ.. സ്നേഹമാണ് ഈശ്വരന്‍..

    ReplyDelete
    Replies
    1. ഖാദൂ .. ചോദ്യങ്ങളിങ്ങനെ കൂടുമ്പൊള്‍
      നിങ്ങളൊടല്ലാതെ ആരൊടാ ചോദിക്കുക ..
      ശരിയാണ് ...പൊതുവായ പ്രകൃതം തന്നെയത് !
      ദുഖം വരുമ്പൊള്‍ ഈശ്വരനേ അന്വേഷിക്കുകയും
      സന്തൊഷത്തില്‍ മതി മറക്കുകയും ചെയ്യുന്ന സമൂഹം ..
      ഉള്ളില്‍ കുടിയിരിക്കും സ്നേഹം തന്നെ ഈശ്വരന്‍
      പകരുന്ന നന്മയും കരുണയും ദൈവികം തന്നെ
      അന്യന്റെ കണ്ണുനീരൊപ്പാന്‍ കൈകള്‍ നീട്ടുവെങ്കില്‍
      അവനില്‍ കുടിയിരിപ്പതും , പകരുന്നതും അവന്‍ തന്നെ
      ഒരുപാട് നന്ദി ഖാദൂ ..

      Delete
  14. മനുഷ്യന്‍ ഉണ്ടായ കാലം മുതലുള്ള ചോദ്യങ്ങള്‍.സംശയങ്ങള്‍.........
    തലമുറകള്‍ക്ക് കൈമാറി നമുക്കും കാത്തിരിക്കാം......
    തീര്‍ച്ചയായും മനുഷ്യന്‍ തന്നെ ഇതിനുള്ള ഉത്തരവും കണ്ടെത്തിയേക്കും അല്ലേ?

    ReplyDelete
    Replies
    1. നല്ലോരു കണ്ടെത്തല്‍ .. കേട്ടൊ ..
      അതേ അതു മനുഷ്യന്‍ തന്നെ കണ്ടെത്തുമല്ലെ !
      ദൈവത്തിനപ്പുറം മനൗഷ്യന് സഞ്ചരിക്കുവാന്‍
      കഴിഞ്ഞാല്‍ പിന്നെ മനുഷ്യനെവിടെ ദൈവമേവിടെ
      എങ്കിലും നമ്മുക്ക് മേലൊരു ശക്തിയുണ്ടെന്ന് കരുതമല്ലെ
      കണ്ടെത്തിയാലും ഇല്ലെങ്കിലും ..
      ഒരുപാട് നന്ദി ...

      Delete
  15. ദൈവം കുടിയിരിക്കുന്നത് മനുഷ്യനില്‍ തന്നെ അല്ലെ റിനി??
    ഓരോ മനുഷ്യന്റെയും കര്‍മങ്ങള്‍ തന്നെയാണ് അവനിലെ ദൈവീക സാന്നിധ്യം വെളിപെടുത്തുന്നത്. കരുണ, ആര്‍ദ്രത, സഹജീവി സ്നേഹം ഇവയൊക്കെ കുടി കൊള്ളുന്ന മനസ്സുകളില്‍ ദൈവം കുടിയിരിക്കുന്നു എന്നത് സുവ്യക്തം.

    ഇന്നത്തെ കലുഷിതമായ സമൂഹകര്‍മ്മങ്ങള്‍ മനുഷ്യനില്‍ നിന്നും ദൈവീക സ്പര്‍ശം നഷ്ട്ടപെടുന്നുവോ എന്ന് തോന്നും വിധമാണ്.

    ദൈവ സ്നേഹം ഞാന്‍ അനുഭവിച്ചറിഞ്ഞിട്ടുണ്ട് , എന്റെ അമ്മയിലൂടെ , മകളിലൂടെ
    കൂട്ടുകാരിയിലൂടെ , മഴയിലൂടെ , പ്രകൃതിയിലൂടെ , അതിലൊക്കെ ദൈവത്തെ കാണുന്നു ..
    മൗനമായ് ദൈവസന്നിധിയില്‍ നില്‍ക്കുമ്പോള്‍ ഒരു ഊര്‍ജം വന്നു നിറയാറുമുണ്ട് .

    മുകളില്‍ പറഞ്ഞ സ്നേഹം ഏറെ പേരില്‍ ഇല്ലാതാകുന്നതാണ് മൃഗീയത സമൂഹത്തെ പിടി മുറുക്കാന്‍ കാരണവും ദൈവം എവിടയും ഇല്ല എന്ന തോന്നല്‍ നമ്മില്‍ ഉളവാക്കുന്നതും ...

    ഈ വേറിട്ട ചിന്തക്ക് ആശംസകള്‍

    ReplyDelete
    Replies
    1. അതെ ഏട്ടാ .. ദൈവം നമ്മളില്‍ തന്നെ ..
      നമ്മുടെ പ്രവര്‍ത്തികള്‍ തന്നെ ദൈവീകമെന്നതും ..
      നമ്മളിലേക്ക് നാം നോക്കുന്നില്ല ..
      നമ്മളിലേ ദൈവ സാന്നിധ്യം അറിയുന്നുമില്ല ..
      നമ്മളിലേ ദൈവത്തിനേ അറിയാതെ മനുഷ്യദൈവങ്ങളില്‍
      അഭയം പ്രാപിക്കുന്നവര്‍ കൂടി കൂടി വരുന്നു ..
      വീട്ടിലേ സ്വന്തം പെറ്റമ്മേ പൂജിക്കാതെ
      നാട്ടിലേ മനുഷ്യദൈവങ്ങളേ ആരാധിക്കുന്നു ..
      നമ്മളില്‍ നിന്നും കുടിയിറങ്ങി പൊകുന്ന
      നന്മയും സ്നേഹവും തന്നെയാണ് ദൈവമെന്നത് ..
      നമ്മേ സ്നേഹിക്കുക , അതിലൂടെ ഒരൊ മനുഷ്യനേയും
      സമൂഹത്തേയും സ്നേഹിക്കുക .. നല്ല വരികള്‍ ഏട്ടാ ..
      ഒരുപാട് നന്ദി കേട്ടൊ ..

      Delete
  16. മനുഷ്യജന്മം ഉടലെടുത്തതുമുതൽ
    പലരൂപഭാവങ്ങളിലായി അവർ ഒരു
    ശക്തിയെ ആരാധിച്ചു പോന്നിരുന്നു....
    ഇന്നത് തട്ടുകളായി തിരിച്ച് ദൈവ സങ്കൽ‌പ്പങ്ങളാക്കി എന്ന് മാത്രം ...!

    എന്തൊക്കെയായാലും ജനനം മുതൽ
    ക്ലാസിഫൈ ചെയ്ത് ,ഭാഗ്യനിർഭാഗ്യങ്ങളൂണ്ടാക്കി
    മരണം വരെ എല്ലാം നിയന്ത്രിക്കുനന്ന ഒരു കണ്ട്രോൾ റൂം
    ഉണ്ട് എന്ന് പറയാം അല്ലേ റിനി

    ReplyDelete
    Replies
    1. തീര്‍ച്ചയായും പറയാം മുരളിയേട്ടാ !
      നമ്മുക്ക് മേല്‍ നമ്മളേ നയിക്കുന്നൊരു
      നിയന്ത്രണ മേഖല ഉണ്ട് ..
      അതിനേ ദൈവമേന്നൊ , നമ്മുടെ മനസ്സിന്റെ
      തലമെന്നൊ ഒക്കെ വിളിക്കാം അല്ലെ ഏട്ടാ !..
      ചിലതൊക്കെ ചിന്തിക്കുമ്പൊള്‍ ദൈവത്തിന്റെ
      ശക്തമായ സാന്നിധ്യം നമ്മുക്ക് ഫീല്‍ ചെയ്യും
      ചിലതു കാണുമ്പൊള്‍ മറിച്ചും ..
      അതു തന്നെയാവാം എന്നെ കൊണ്ടിതെഴുതിച്ചതും ..
      ഒരുപാട് നന്ദി ഏട്ടൊ ...

      Delete
  17. ദൈവം മനുഷ്യര്‍ പ്രതീക്ഷിക്കും പോലെ പ്രവര്‍ത്തിക്കില്ല
    കാരണം ദൈവം മനുഷ്യനല്ല എന്നത് തന്നെ ...
    സ്നേഹത്തിലാണ് ദൈവം കുടിയിരിക്കുന്നത് എന്ന് തോനിയിട്ടുണ്ട് ..
    വേറിട്ട ചിന്തകള്‍ക്ക് ആശംസകള്‍ സുഹൃത്തെ ...

    ReplyDelete
    Replies
    1. ശരിയാവാം സതീഷ് .. മനുഷ്യന്റെ പ്രതീഷകള്‍ക്ക്
      മേലേയാണ് ദൈവത്തിന്റെ തീരുമാനങ്ങള്‍ ..
      പക്ഷേ അപ്പൊള്‍ ആ തീരുമാനങ്ങള്‍ മാറ്റി
      മനുഷ്യന് അനുകൂലമാക്കുവാന്‍ ആണോ
      മനുഷ്യരിങ്ങനെ ദൈവത്തേ കൈമണി അടിക്കുന്നത് ?
      ദൈവം ദൈവത്തിന്റെ വഴി സഞ്ചരിക്കുമ്പൊള്‍
      പിന്നെങ്ങനെയാണ് ഈ പ്രാര്‍ത്ഥനകള്‍ കൊണ്ടു അതിനെ
      വഴി തിരിച്ച് വിടാന്‍ സാധിക്കുക , എല്ലാം വൃഥാവല്ലേ ?
      വിശ്വാസ്സാം അതല്ലെ എല്ലാം ? ആവാം അല്ലേ ..
      ഒരുപാട് നന്ദിയോടെ ...

      Delete
  18. ദൈവത്തില്‍ വിശ്വസിക്കുന്നെങ്കില്‍ സംശയിക്കാന്‍ പാടില്ല, തന്നെയുമല്ല എല്ലാത്തിനും ഉത്തരമുണ്ടാവും. ചിലത് സംഭവിക്കുമ്പോള്‍ എന്തുകൊണ്ട് ഇതൊക്കെ സംഭവിക്കുന്നു എന്ന് തോന്നിയേക്കാം. എന്നാല്‍ എന്‍റെ വ്യക്തിപരമായ അനുഭവം പറഞ്ഞാല്‍ ഇന്നുവരെ സംഭവിച്ചതെല്ലാം നല്ലതിനായിരുന്നു. അതുകൊണ്ടുതന്നെ ഇനിയും.... എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരാള്‍ക്ക്‌ മോശമായി എന്തെങ്കിലും സംഭവിച്ചാല്‍... എല്ലാവര്‍ക്കും എല്ലാം നല്ലതുമാത്രം സംഭവിപ്പിക്കാന്‍ കഴിയുമോ ലോകത്ത്‌? ഭൂകമ്പവും മറ്റും വന്ന് കുഞ്ഞുങ്ങള്‍ അടക്കം എത്രയോ ആളുകള്‍ മരിക്കുന്നു? ഈ എഴുതുന്ന ഞാനോ വായിക്കുന്ന നിങ്ങളോ നാളെ കാണുമെന്ന് എന്താണുറപ്പ്? ഒന്നുമില്ല. എന്നാലും പലപ്പോഴും നമ്മുടെ സ്വന്തം മനസ്സമാധാനത്തിന് വേണ്ടി ദൈവം എന്നൊരാള്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ നാം നിര്‍ബന്ധിതരാവുന്നു.

    ReplyDelete
    Replies
    1. അതേ അരൂപന്‍ ,, ആ മനസമാധാനമാണ്
      വിശ്വാസ്സമെന്നത് , ആ വിശ്വാസ്സത്തിലാണ്
      നമ്മുടെയൊക്കെ സഞ്ചാരവും .. അല്ലേ ?
      ലോകം അരിക്ഷിതമായ അവസ്ഥയിലേക്ക്
      കൂപ്പ് കുത്തി പൊകാതിരിക്കുവാന്‍ മുന്‍ ഗാമികള്‍
      കണ്ടു വച്ച നന്മയായിരുന്നു ദൈവമെന്ന വിശ്വാസ്സം ..
      ഇന്നതിന്‍ തലം എവിടെ ചെന്നു നില്‍ക്കുന്നു അല്ലേ ..
      നമ്മുടെ വിശ്വാസ്സം നമ്മേ രക്ഷിക്കട്ടെ അല്ലേ സൊദരാ ..
      ഒരുപാട് നന്ദിയുണ്ടേട്ടൊ .. വിശദമായ വായനക്ക് , കുറിപ്പിന്..

      Delete
  19. ആത്മീയചിന്തകന്മാരുടെയും യോഗികളുടേയും വാക്കുകളുടെയൊക്കെ അന്തഃസ്സത്ത ആറ്റിക്കുറുക്കിയാല്‍ ഇങ്ങനെയുള്ള യുക്തിയില്‍ എത്തിച്ചേരാം...
    ഈശ്വരന്‍ എന്നത് സത്യമാണ്. നിരാകാരിയായ പരംജ്യോതിബ്രഹ്മമെന്ന് വിളിക്കുന്നു . സത്യത്തിന്റേയും സ്‌നേഹത്തിന്റെയും ക്ഷമയുടേയും മറ്റെല്ലാ സദ്ഗുണങ്ങളുടേയും സമ്പൂര്‍ണ്ണമായ വിളനിലമാണ്. ഈ പരമാത്മാവിന്റെ സന്താനമായ ജീവാത്മാവാണ് നമ്മുടെ ദേഹത്തില്‍ സ്ഥിതിചെയ്യുന്നത്. എന്നാലദ്ദേഹം സര്‍വ്വവ്യാപിയോ എല്ലാ മനുഷ്യരിലും സ്ഥിതിചെയ്യുന്നവനോ അല്ല. അങ്ങനെയെങ്കില്‍, സത്യത്തിന്റെയും സ്‌നേഹത്തിന്റെയും മൂര്‍ത്തരൂപത്തിന് ആ ശരീരങ്ങളിലിരുന്ന് അക്രമങ്ങളും അധര്‍മ്മങ്ങളും ചെയ്യാന്‍ കഴിയില്ലല്ലോ. ഇവയെല്ലാം നടക്കുന്നത് മനുഷ്യരുടെ കര്‍മ്മഫലങ്ങള്‍ക്കനുസരിച്ചാണ്.

    ReplyDelete
    Replies
    1. പരമാത്മാവിന്റെ സന്താനമായ ജീവാത്മാവാണ്
      നമ്മുടെ ദേഹത്തില്‍ സ്ഥിതിചെയ്യുന്നത്.
      എന്നാലദ്ദേഹം സര്‍വ്വവ്യാപിയോ എല്ലാ
      മനുഷ്യരിലും സ്ഥിതിചെയ്യുന്നവനോ അല്ല.
      അങ്ങനെയെങ്കില്‍, സത്യത്തിന്റെയും
      സ്‌നേഹത്തിന്റെയും മൂര്‍ത്തരൂപത്തിന്
      ആ ശരീരങ്ങളിലിരുന്ന് അക്രമങ്ങളും
      അധര്‍മ്മങ്ങളും ചെയ്യാന്‍ കഴിയില്ലല്ലോ....
      നല്ല ചിന്തകള്‍ , ആഴമേറിയ വരികള്‍ ..
      ശരിയാണ് പ്രീയ മിത്രമേ , പക്ഷേ അങ്ങനെയെങ്കില്‍
      ദൈവം ചില മനസ്സുകളില്‍ അയിത്തം കല്പ്പിക്കുന്നുവോ ?
      അവനെല്ലം മനസ്സിലും ജനനം മുതലുണ്ടാകുന്നു എങ്കില്‍
      എങ്ങനെ അവന്‍ കുടിയിറങ്ങുന്നു , അവനുള്ളില്‍ ഇരിക്കുമ്പൊള്‍
      എങ്ങനെ അവനേ തന്നെ പുറത്താക്കുവാന്‍ വെറും മനുഷ്യനാകുന്നു ?
      ഒരുപാട് നന്ദിയുണ്ട് സഖേ .. ഈ വഴി വന്നതില്‍ , കുറിച്ചതില്‍ ..
      നല്ല ബ്ലൊഗാണേട്ടൊ മാഷിന്റെ ..

      Delete
  20. ദൈവം ഉണ്ടോ ഇല്ലയോ എന്നതല്ലല്ലോ ......പ്രശ്നം ഈ ദൈവങ്ങളെ എങ്ങനെ തൃപ്തിപ്പെടുത്തും എന്നല്ലയോ ..........എന്തയാലും എഴുത്ത നന്ന്
    check my blog "cheathas4you-safalyam.blogspot.com" and "kannoram.blogspot.com"

    ReplyDelete
    Replies
    1. സത്യം ............. പരമമായത് ,,
      ഒരിക്കലും തൃപ്തിപെടാതെ അവര്‍
      നമ്മുക്ക് മുന്നിലും പിന്നിലുമായി നിലകൊള്ളുന്നു ..
      തൃപ്തി നമ്മുടെ മനസ്സിനാണോ അതൊ ദൈവത്തിനാണോ
      എന്നൊരു സംശയം മാത്രം , അതു ചോദ്യങ്ങളിലേക്ക്
      കടക്കുന്നുണ്ടാവാം അല്ലേ .. ഒരുപാട് നന്ദി സഖേ
      ബ്ലൊഗ് നോക്കുന്നുണ്ടേട്ടൊ ..

      Delete
  21. ദൈവം ഉണ്ട് റിനീ, അല്ലെങ്കില്‍ നാമൊക്കെ എന്തായിപ്പോകുമായിരുന്നു. ആ ഒരു വിശ്വാസവും പ്രാര്‍ത്ഥനയുമല്ലെ നമ്മെയൊക്കെ ജീവിപ്പിക്കുന്നത്, അവനെല്ലാം കാണുന്നുണ്ട് കേള്‍ക്കുന്നുണ്ട് എന്ന ചിന്ത, അത് തരുന്ന ആശ്വാസം.

    ReplyDelete
    Replies
    1. അത് തന്നെ മുല്ലേ .. ആ ഒരു വിശ്വാസ്സം തന്നെ
      നമ്മേ നയിക്കുന്നത് .. പക്ഷേ അതു വിശ്വാസ്സം മാത്രമാകുന്നുവോ ?
      അതാണ് ചോദ്യമാകുന്നത് മുല്ലേ ..
      എങ്കിലും ഞാനും അംഗീകരിക്കുന്നു നമ്മുക്ക് അധീനമായൊരു
      ശക്തി നമ്മേ കാക്കുന്നു , നയിക്കുന്നു .. ആ ഒരു വിശ്വാസ്സം
      നമ്മുടെ മനസ്സിന് ശക്തി ഏകുന്നു .. എപ്പൊഴും കൂടെയുണ്ട്
      എന്നുള്ളൊരു ചിന്ത തന്നെ മനസ്സിന് ശാന്തി നല്‍കും..
      ഒരുപാട് നന്ദിയുണ്ട് മുല്ലേ .. വരവിനും കുറിപ്പിനും ..

      Delete
  22. വ്യ്ത്യസ്തമായ ഒരു ചിന്തയില്‍ നിന്നുയര്‍ന്ന ഒരു നല്ല പോസ്റ്റ്‌ ...

    ReplyDelete
    Replies
    1. ചിന്തകള്‍ ചോദ്യങ്ങളായീ മാറുമ്പൊള്‍
      എഴുതുന്നതാണ് , അതിലെത്രമാത്രം ആഴമുണ്ടെന്നറിയില്ല
      എങ്കിലും ചോദ്യങ്ങള്‍ ഉള്ളില്‍ വച്ചിട്ടെന്തിനാ അല്ലേ ..
      അതിലേക്ക് വന്നു വായിച്ചതിന് , ഒരുപാട് നന്ദി സഖേ !

      Delete
  23. ഇന്ന് വീണ്ടും ഈ ബ്ലോഗ്‌ വായിച്ചു.
    ഈ പോസ്റ്റ്‌ ഇപ്പൊ എത്രാമത്തെ പ്രാവശ്യമാണ് വായിക്കുന്നെന്നു അറിയില്ല.
    ചില കാഴ്ചകള്‍ കാണുമ്പോള്‍ ചിലത് കേള്‍ക്കുമ്പോള്‍ സ്വയം ചോദിക്കാറുണ്ട്.
    ദൈവമേ നീയെന്താ ഇതൊക്കെ കണ്ടും കേട്ടും മിണ്ടാതിരിക്കുന്നെന്നു.
    ചിലപ്പോ ചോദിക്കാറുണ്ട് ഇത്രേം ഹൃദയമില്ലാത്തവനോ എന്ന്.
    എങ്കിലും ദൈവത്തിന്റെ നിശബ്ദത നന്മയ്ക്ക് വേണ്ടിയെന്നു ആശ്വസിക്കും.

    പതിവ് എഴുത്തില്‍ നിന്നും ഏറെ മാറ്റം.
    മാറ്റം നല്ലതിന് തന്നെ.
    ഇഷ്ടപ്പെട്ടു,മഴയും,പ്രണയവും,വിരഹവും ഇല്ലെങ്കില്‍ കൂടിയും.

    സ്നേഹത്തോടെ
    ഉമ.

    ReplyDelete
    Replies
    1. ചില കാഴ്ചകളില്‍ , ചില നോവുകളില്‍
      ദൈവം മിണ്ടാതിരിക്കുന്നു , സന്തൊഷവും
      വിജയവും തിളങ്ങുന്ന വേളയില്‍ ദൈവം കുടി കൊള്ളുന്നു
      ഇതു തന്നെ വിരൊധാഭാസമല്ലേ ഉമാ ..
      നമ്മുക്ക് വരാനുള്‍ലത് വഴിയില്‍ തങ്ങില്ല
      വന്നു തന്നെ ഭവിക്കും , അതാരു വിചാരിച്ചാലും
      തടയാനുമാകില്ല എങ്കില്‍ പിന്നെ വെറുതേ ഇരുന്നാല്‍ പൊരെ
      എന്തിന് നാം ഇത്ര കഷ്ടപെട്ടു ദുരിതങ്ങള്‍ ഏറ്റു വാങ്ങുന്നു
      അപ്പൊള്‍ പറയും നമ്മുക്കത് വരുമെന്ന് അറിയില്ലല്ലൊന്ന്
      താന്‍ പാതി ദൈവം പാതിയെന്ന് .. ഇതു തന്നെ ആണ് സത്യം
      നമ്മള്‍ ചെയ്യുക .. ബക്കി ദൈവമെന്ന വിശ്വാസ്സം
      കൂട്ടിന് കിട്ടുമെങ്കില്‍ കിട്ടും , അതിനി എത്ര നന്നായി ചെയ്താലും
      ഒരുപാട് നന്ദി ഉണ്ടേട്ടൊ ..

      Delete
  24. ഏതാനും വര്‍ഷങ്ങളുടെ ആയുസ് മാത്രമുള്ള ന്മ്മള്‍ ..,
    ഇനി ഏതനും വര്‍ഷങ്ങളോ മാസങ്ങളൊ ദിവസങ്ങളോ നിമിഷങ്ങളൊ മാത്രം ബാക്കിയുള്ള നമ്മള്‍ ..
    അഥവാ മുമ്പ് ഉണ്ടായിരുന്നില്ല.. ശേഷം ഇല്ലായ്മയിലേക്ക് നടന്നടുക്കുന്നു..
    അപ്പോള്‍ ആരാണ്‌ ഇല്ലാത്തത്.. ആരാണുള്ളത്.. ?!

    ReplyDelete
    Replies
    1. സത്യം പറഞ്ഞാല്‍ എനിക്കും കണ്‍ഫ്യുഷന്‍ ഇക്കാ ..
      ആരാണ് ഉള്ളത് ആരാണ് ഇല്ലാത്തത് ..
      ഇപ്പൊള്‍ എന്തായാലും നമ്മള്‍ ഉണ്ട്
      നാളേ ഉണ്ടാകുമോ എന്നറിയില്ല ..
      ഇന്നലെയും നമ്മളുണ്ട് , അപ്പൊ ആരാണ് ഇല്ലാത്തത് ?
      ആവോ ഒരു പിടിയുമില്ല :) വിശ്വാസ്സം അതലെല്‍ എല്ലാം
      ഒരുപാട് നന്ദി ഇക്കാ ..

      Delete
  25. ഇതൊക്കെ എന്‍റെയും ചോദ്യങ്ങളാണ്.. ചിന്തകളാണ്..
    വിശ്വാസം അതല്ലേ എല്ലാം.. അല്ലാതെ എന്ത് പറയാനാണ്..?!
    ദൈവവിശ്വാസിയാണ് കേട്ടോ.. സൃഷ്ടിയും, സ്ഥിതിയും, സംഹാരവുമായി സര്‍വശക്തനായ ഒരു ദൈവമുണ്ടെന്നാണ് വിശ്വാസം.. യേശുവെന്നോ, ശിവനെന്നോ, കൃഷ്ണനെന്നോ, അള്ളാഎന്നോ ഒക്കെ വിളിക്കുന്നു..
    മതങ്ങളിലും, മതസംഘടനകളിലും വിശ്വാസമില്ല..
    ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പറഞ്ഞ ശ്രീ നാരായണ ഗുരുവിനൊപ്പം ആണ് ഞാന്‍.
    ഗുരുവിനെയും നമ്മള്‍ ദേവന്‍ ആക്കുകയാണോ എന്നേ സംശയം.
    (വിവാദം ആക്കല്ലേ)

    ReplyDelete
    Replies
    1. നല്ല വരികള്‍ അവന്തിക ..
      പറഞ്ഞു കുറെയൊക്കെ അവന്തിക ..
      ഞാനും യോജിക്കുന്നു , പേരില്ലാത്തവന്‍ അവന്‍ ..
      മനുഷ്യ ജാതിയേ കുറിച്ചും സ്നേഹത്തേ കുറിച്ചും
      പറഞ്ഞ ആ പാവത്തിനേയും ദേവനാക്കി , പ്രസക്തമാണീ ചോദ്യം ..
      അല്ലെങ്കിലും നാം അതാണ് , തെളിയിക്കാന്‍ ആളില്ലാത്ത സമൂഹം
      ഒരു ദീപം കണ്ടാല്‍ അതിലേക്ക് പാഞ്ഞടുക്കുന്ന ഈയാം പാറ്റകള്‍
      അവസ്സാനം വീണെരിയുന്നവര്‍ , നേര് അറിയാതെ പറന്നുയരുന്നവര്‍ ..
      നലല്‍ വരികള്‍ കൊണ്ടീ കമന്റിനേ സമ്പുഷ്ടമാക്കി അവന്തിക
      ഒരുപാട് നന്ദി

      Delete
  26. thanks to Rini to post such a wonderful thought.you said it nicely and congr for ur friend to select such wonderful pictures for u.with all hearty prayers...amar

    ReplyDelete
    Replies
    1. മനസ്സിലേക്ക് ഉരുകൂടിയ ചിന്തകളാണ്
      അതിങ്ങനെ പകര്‍ത്തി പൊയതാണ്..
      ചില നേരുകളില്‍ മനസ്സുടക്കുമ്പൊള്‍
      അതു ചോദ്യങ്ങളിലേക്ക് പൊകുന്നു ...
      ചിലതൊക്കെ നമ്മുടെ മനസ്സിന്റെ തൊന്നലുകളാകാം , ഇതും !
      കൂട്ടുകാരിയോട് അഭിനന്ദനം അറിയിക്കാം കേട്ടൊ ..
      ഒരുപാട് നന്ദി സ്മിത ..

      Delete
  27. പേടിപ്പിക്കുന്ന നൈമിഷികതകള്‍...
    എല്ലാം ദൈവത്തിലര്‍പ്പിച്ച്...

    ReplyDelete
    Replies
    1. അതേ സഖേ .. ചില സത്യങ്ങള്‍ അതു തന്നെ
      നൈമിഷികമായ ചിഅല്‍ നേരുകള്‍
      മനസ്സിനേ അസ്വസ്ഥമാക്കും ..
      ചോദ്യങ്ങളാണല്ലൊ മനസ്സിനേ നയിക്കുക ..
      അതേ എല്ലാമവനില്‍ , ആ വിശ്വാസ്സത്തിലര്‍പ്പിച്ച്
      നന്ദി വായനക്ക് , വരികള്‍ക്ക് ..

      Delete
  28. സുഹുര്‍ത്തെ, പറയാതെ വയ്യ എല്ലാം ഇതില്‍ എത്രമനോഹരമായി കൊടുത്തു... ": ദൈവം അനുഭവമാണ് , നമ്മുക്ക് കാണുവാന്‍ കഴിയാത്ത ഒന്ന്
    കാറ്റു പൊലെ ! അനുഭവിച്ചറിയാന്‍ സാധിക്കുന്ന ഒന്ന് , ഉണ്ടൊ എന്ന് ചോദിച്ചാല്‍ ഉണ്ട്
    കാണിച്ച് തരാമോ എന്നു ചോദിച്ചാല്‍ , അനുഭവിച്ചറിയാം എന്നാണ് ഉത്തരം".....

    ReplyDelete
    Replies
    1. അതേ ഷബീര്‍ , ഉത്തരമുണ്ട് ,
      പക്ഷേ ചോദ്യങ്ങള്‍ അപ്പുറം ശക്തമാകുന്നുണ്ട്
      ദൈവമുണ്ട് , അതു വിശ്വാസ്സമാണ്
      അതിനപ്പുറം അവന് നേരിട്ടിറങ്ങി വന്നു
      ചെയ്യുവാനുള്ള ഒന്നല്ല ദൈവം .. അതു മനസ്സില്‍ തന്നെ
      നാമൊരൊരുത്തരുടെയും മനസ്സില്‍
      നമ്മുക്ക് തന്നെ മാറ്റാന്‍ കഴിയുന്ന ഒന്നാണ് അത്
      ദൈവികതയേ പൈശാചികമായി മാറ്റുവാന്‍
      നമ്മുടെ ചിന്തകള്‍ക്കും സാഹാചര്യങ്ങള്‍ക്കും കഴിയുന്നുണ്ട്..
      ഒരുപാട് നന്ദി , നല്ല വാക്കുകള്‍ക്ക്

      Delete
  29. യഥാര്‍ത്ഥത്തില്‍ ഒരുപാട് ചിന്തിക്കുന്നവരാണ് സന്ദെഹികളാകുന്നത് അല്ലെ.. യുക്തിപരമായ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ ദൈവമില്ല എന്നാണ് പലപ്പോഴും ഉത്തരം കിട്ടുന്നത്. പക്ഷെ നമ്മുടെ യുക്തി പൂര്‍ണമാണോ എന്നതാണ് പ്രശനം.. കാര്യ കാരണ സിദ്ധാന്തത്തില്‍ മാത്രം അടിസ്ഥിതമായ യുക്തി പരിപൂര്‍ണമല്ല എന്നാണു എന്റെ മതം.. കൂടുതല്‍ എഴുതാന്‍ ഇനിയും വരണം ഇങ്ങോട്ട്. മറ്റൊരു ബ്ലോഗിലെ താങ്കളുടെ കമന്റിന്റെ നിലവാരം കണ്ടു നല്ലൊരു ബ്ലോഗില്‍ എത്തും എന്ന പ്രതീക്ഷയില്‍ ഇങ്ങോട്ട് വന്നതാണ്. പ്രതീക്ഷകള്‍ ഒട്ടും തെറ്റിയില്ല കേട്ടോ. ഞാനൊന്നു പിന്തുടര്‍ന്നോട്ടെ...

    ReplyDelete
    Replies
    1. വ്യക്തമായൊരു ചിന്തയാണ് പകര്‍ത്തിയത് കൂട്ടുകാരന്‍ ..
      ശരിയാവാം , യുക്തി നമ്മുടെ പരിധകള്‍ക്കുള്ളിലാണ്
      അപ്പൊള്‍ അതു പൂര്‍ണമാണോ എന്ന സംശയം ശരി തന്നെ
      അതു പൊലെ ദൈവ വിശ്വാസ്സവും അങ്ങനെ തന്നെ
      ആ വിശ്വാസ്സം ഒരു ചട്ടകൂടിനകത്താണ് ..
      അപ്പൊളതും ചിന്തിക്കേണ്ടി വരും പൂര്‍ണമാണോന്ന് ? അല്ലേ സ്നേഹിതാ ..
      യുക്തിയിലൂടെ ചിന്തിക്കുന്നവന് ചോദ്യങ്ങളും ഉത്തരവും കാണും
      ദൈവ വിശ്വാസ്സത്തിലൂടെ നീങ്ങുന്നവനും അതുണ്ടാകും ..
      അപ്പൊള്‍ രണ്ടും രണ്ടു തുരുത്തുകള്‍ തന്നെ
      ഒരുപാട് നന്ദി കൂട്ടുകാര ...

      Delete
  30. യുക്തിയിലൂടെ ചിന്തിക്കുന്നവന് ചോദ്യങ്ങളും ഉത്തരവും കാണും
    ദൈവ വിശ്വാസ്സത്തിലൂടെ നീങ്ങുന്നവനും അതുണ്ടാകും ..
    അപ്പൊള്‍ രണ്ടും രണ്ടു തുരുത്തുകള്‍ തന്നെ
    ഇതിനിടയില്‍ ജീവിക്കുന്നതാണ് എന്റെ പക്ഷം ..
    ദൈവ ഉണ്ടൊ .. ? ഉണ്ട് .. വിശ്വാസ്സം ഉണ്ടൊ ? ഉണ്ട് ..
    അവന്‍ സ്നേഹമാണ് നമ്മുക്കുള്ളില്‍ കുടിയിരിക്കും സ്നേഹം ..
    വിശ്വാസ്സം .. അതല്ലേ .. എല്ലാം .. വിശ്വാസ്സം രക്ഷിക്കട്ടെ എല്ലായിപ്പൊഴും
    സ്നേഹപൂര്‍വം .. റിനി ..

    ReplyDelete
  31. പ്രിയപ്പെട്ട റിനി,
    തീര്‍ച്ചയായും ഒരു തര്‍ക്ക വിഷയമാണെങ്കിലും ചോദിക്കുന്തോറും പുതിയ ഉത്തരങ്ങളിലേക്ക്‌ എത്തിക്കുന്ന ഒരു
    വിഷയം. യുക്തികള്‍ കൊണ്ട് മാത്രം മുന്നോട്ടു പോവുന്നതല്ല മനുഷ്യ ജീവിതം എന്നതാണെന്റെ പക്ഷം. പ്രകൃതി യിലെയും മനുഷ്യന്റെയും അദ്ഭുതപ്പെടുത്തുന്ന ക്രിയാത്മകതയുടെ ഹേതു യുക്തി മാത്രമല്ല ഭാഗ്യം, യോഗം എന്നൊക്കെ പേരിട്ടു വിളിക്കാവുന്ന ഒരു ദൈവാംശം കൂടി ആണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. സ്വന്തം അനുഭവത്തില്‍ തന്നെ ദൈവത്തെ തള്ളി പറയുന്ന ഘട്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. എങ്കിലും ദൈവം ഉണ്ട് എന്ന് തന്നെ വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നു. വിശ്വസിക്കുന്നു.

    സ്നേഹപൂര്‍വ്വം
    അപ്പു

    ReplyDelete
  32. ദൈവം സ്നേഹമാകുന്നു എന്നത് തന്നെയാണ് ശരിയെന്നു തോന്നുന്നു ഏട്ടാ..
    ജനിച്ചുപോയി അതുകൊണ്ടുതന്നെ ജീവിക്കാതെ തരമില്ലല്ലോ അതിനു ദൈവമെന്നു വിളിക്കുന്ന ആ പ്രപഞ്ചശക്തിയോട് നന്ദി കുറിക്കുന്നു..
    ദൈവം നേരിട്ടെത്തി ആരെയെങ്കിലും സഹായിക്കുമെന്ന് തോന്നുന്നില്ല അത് മറ്റു മനുഷ്യരിലൂടെ ഉണ്ടാകൂ അതിനു വേണ്ടിയായിരിക്കാം പൂര്‍വീകര്‍ മതങ്ങള്‍ എന്ന ചട്ടക്കൂടിനെ ജനിപ്പിച്ചത്. ദൈവമെന്ന അരൂപിയെ ഭയന്നെങ്കിലും അവരില്‍ കരുണയും സ്നേഹവും ത്യാഗവും നിലനില്‍ക്കട്ടെ എന്നാശിച്ചുകാണും.

    വിശ്വാസം അതുതന്നെയല്ലേ പ്രധാനം..

    സ്നേഹപൂര്‍വ്വം,
    ദിനു

    ReplyDelete

ഒരു വരി .. അതു മതി ..