Tuesday, December 30, 2008
അവളിന്നുമെന്‍ അരികിലുറങ്ങുന്നു.................
രണ്ടു ദിവസമായി അവളുടെ ഫോണ്‍ വന്നിട്ട്...........
എന്താണാവൊ കാരണം അങ്ങൊട്ട് വിളിച്ചിട്ട് കിട്ടുന്നതുമില്ല....
തിരക്കുകള്‍ക്കിടയില്‍ ഞാനും പിന്നെ വിളിച്ചില്ല......
അവളുടെ ഓര്‍മ എന്നില്‍ നിന്നും മറഞ്ഞിട്ടൊന്നുമല്ല...കിടക്കാന്‍ നേരമാണു ഓര്‍ത്തത് .......വീണ്ടും ഒന്നു കൂടി വിളിച്ചു നോക്കി...മറുവശത്ത് അപരിചിത ശബ്ദം ......ഞാന്‍ ഒന്നു പതറി,,,പിന്നെ പതിയെ അവളുണ്ടൊ എന്നു ചോദിചു.... ഉടന്‍ ഉത്തരം വന്നു ............നിങ്ങള്‍ ചോദിച്ചവള്‍ മരിച്ചിട്ട് ഇന്നു മൂന്ന് ദിവസമായി.. ഞാന്‍ ഉടന്‍ തന്നെ ഫോണ്‍ കട്ടാക്കി........
രക്ത സമ്മര്‍ദ്ധം കൂടിയ പോലെ.........
ഇന്നലെ വരെ എനിക്ക് കൂട്ടായി ഇരുന്നവള്‍ .....ഉള്ളിന്ടെ
ഉള്ളിള്‍ അവളറിയാതെ അവളെ സ്നെഹിച്ചിരുന്ന ഞാന്‍ ......എന്ടെ രാത്രികളില്‍ താരാട്ടായവള്‍ .......
ബാക്കി വച്ച മദ്യം ഒറ്റ വലിക്ക് കഴിച്ചിട്ട് വിറക്കുന്ന കൈകളൊടെ വീണ്ടും ഫോണ്‍ എടുത്തു.......
ആ അപരിചിതന്‍ എന്നൊട് ചോദിച്ചു ആരാണു നിങ്ങള്‍ .. നമ്പര്‍ കണ്ടിട്ടാണാവൊ.... ദുബായില്‍ നിന്നുമാണൊ...?
അദ്യമൊന്നു പകച്ചെങ്കിലും ..... നിമിഷങ്ങളുടെ ഇടവേളക്ക് ശേഷം ഞാന്‍ അതെ എന്ന് ഉത്തരം നല്കി.........
എന്ടെ പേരെടുത്തു ചോദിച്ചപ്പൊള്‍ ഞാന്‍ പൂര്‍ണ്ണമായി തകര്‍ന്നു......
ഒരു കവര്‍ നിങ്ങള്‍ക്കായി അവളിവിടെ വച്ചിട്ടുണ്ട്.... വരുകയാണെല്‍ തരാം ...
സ്ഥലത്തെ കുറിച്ചറിയണമെങ്കില്‍ ഈ നമ്പരില്‍ തന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു ഫോണ്‍ കട്ടായി......
എനിക്കൊന്നും മനസ്സിലായില്ല .......എന്താണു അവള്‍ക്ക് സംഭവിച്ചത് ... ഒരു ആത്മഹത്യ.....? മൂന്ന് ദിവസങ്ങള്‍ക്ക് മുന്നെ ഒരു സൂചന പോലും എന്നില്‍ തരാതെ......
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.......
രാവിലെ തന്നെ ട്രാവല്‍സിലെ കൂട്ടുകാരനേ വിളിച്ചു....
അവളുടെ വീട്ടിലെക്കുള്ള വഴികള്‍ ഫോണിലൂടെ അയാള്‍ പറഞ്ഞു തന്നു കൊണ്ടിരിന്നുവെങ്ങിലും എല്ലം പണ്ടെങ്ങൊ ഞാന്‍ കണ്ടു മറന്ന പോലെ.........
മനസ്സ് എന്തിനൊ വേണ്ടി ദാഹിക്കുന്നു.... എന്നും അവള്‍ പറയും
ഇനി നാട്ടില്‍ വരുമ്പൊള്‍ എന്നെ കാണാന്‍ വരണമേന്ന്
.. അവളില്ലാത്ത ആ പൂമുഖത്ത് എങ്ങനെ ഞാന്‍ കേറി ചെല്ലും ...
അധികം ആളൊന്നുമില്ല.... ആ ഫോണിലെ അപരിചിതന്‍ എന്നു തോന്നിപ്പിച്ച ആള്‍ കാറിന്ടെ അരികിലേക്ക് വന്നു ...
വരു എന്നു പറഞ്ഞു അയാള്‍ എന്ടെ വശത്തെ ഡോര്‍ തുറന്നു.........
എന്ടെ ഹ്രദയം വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി........
കാലുകള്‍ കുഴയുന്ന പോലെ..........
പിന്നില്‍ നിന്നും ഏട്ടാ.......എന്നൊരു വിളി.................
തുമ്പ പൂവിന്ടെ പരിശുദ്ധിയുള്ളൊരു പെണ്‍കുട്ടി.........വിടര്‍ന്ന പൂവ് പൊലെ.. അധരങ്ങളില്‍ ചെറു ചിരിയുമായി....
അവള്‍ നീട്ടിയ കവര്‍ കൈയ്യിലേക്ക് വാങ്ങുമ്പൊള്‍ ,, ഒരിക്കല്‍ ചാറ്റ് ചെയ്യുമ്പൊല്‍ ക്യാമില്‍ ഇതുവരെ മുഖം കാണിക്കാത്ത അവളുടെ കൈയ്യില്‍ ഉണ്ടായിരുന്ന അതേ മറുക് ...വീണ്ടുമിതാ......
പ്രതീഷകള്‍ക്കും ,, അഗ്രഹങ്ങള്‍ക്കും അറുതി വരുത്തി...എന്ടെ മിഴിപൂക്കള്‍ മുഴുവനും ,,, തുറന്നു നോക്കാത്ത ആ കവറും കല്ലറക്കുള്ളില്‍ ഉറങ്ങുന്ന പ്രീയ കൂട്ടുകാരിക്ക് നല്കി ........യാന്ത്രികമായ ജീവിതത്തിലെക്ക്...അവളില്ലാത്ത രാത്രികളിലേക്ക് തിരികെ യാത്രയായി..............
Sunday, December 28, 2008
ദീപ്തമാം ഓര്‍മകള്‍
മിഴിപൂട്ടി നടന്നു ഞാന്‍ നഗ്ന പാദനായി
മണ്ണിന്ടെ മണമുള്ള തറവാടിന്‍ ഇടവഴിയിലൂടെ
പണ്ടു മഴയത്തു നനഞ്ഞൊരാ കുളിരുള്ള ഓര്‍മകള്‍
മനസ്സിന്ടെ ഉള്ളിലെ തീരാത്ത ആശകള്‍ .
ദൂരെയായി കേള്‍ക്കുന്ന മഴയുടെ ആരവം ..
മേലെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴതുള്ളികള്‍
എന്ടെ പഴയ നാട്ടു വഴികളില്‍ വീണു ചിന്നിചിതറവേ.. ..
കാലം എന്നെ മഴയില്‍ നിന്നകറ്റിയിട്ടും
പിന്നിലായി പിന്തുടരുന്നു പുതുമണ്ണില്‍ കുതിര്‍ന്നിറങ്ങും സുഗന്ധം
നഷ്ടപെടലിന്ടെ ഭാരമൊട്ടുമില്ലാതെ ..
നെല്കതിര്‍ തുമ്പിലെ മഴതുള്ളിയെ തൊട്ട്
വെളിച്ചം പതികാത്ത കാവിന്ടെ ഉള്ളിലെ
മഴ അലിയിച്ചൊരാ മഞ്ഞളിന്‍ ചാലുകല്‍ തീണ്ടി ..
മഴവീണു നിറയുന്ന കുളത്തിന്‍ കരയില്‍
കാലു കൊണ്ട് മെല്ലെ കുളിരു കൊള്ളവെ ...
ഇലഞ്ഞിമരത്തില്‍ നിന്നും പൊഴിഞു വീണൊരാ മഴതുള്ളി എന്‍ മിഴികളില്‍ പതിക്കവേ
കാവുമില്ല കുളവുമില്ല എന്‍ പ്രീയ പ്രണയമാം മഴയുമില്ല
ഓര്‍മകള്‍ മാത്രമാണെങ്ങിലും നിമിഷമേ
സ്നേഹിക്കാതിരികാനാവില്ല എനിക്ക് ഈ ക്ഷണികമാം കുളിരിനെ...
Saturday, December 27, 2008
ആദ്യ രതി സുഖം
എന്ടെ ജീവിതത്തില്‍ മഴ ഉള്‍പെടാത്ത വ്യതിയാനങ്ങല്‍ ചുരുക്കമാണെന്ന് പറയാം ,,, ഈ മരുഭൂവില്‍ എത്തും വരെ കേട്ടൊ...
എന്ടെ കൌമാര ഘട്ടത്തിലാണു ഞാന്‍ ആദ്യമായി രതിയുടെ കയങ്ങളിലെക്ക് നനഞ്ഞിറങ്ങിയത്........
തുറന്നു പറയുവാന്‍ പരിമിതി ഉണ്ടെലും ...എന്നെ ഇതിന്ടെ സുഖമറിയിച്ച കരങ്ങള്‍ ഇന്നുമെന്നില്‍ സ്വപ്നമായി ഇടക്ക് കോരിതരിപ്പികാറുണ്ട് .......കാരണം അദ്യമായി കൈവരുന്നതെന്തും മറക്കുക പ്രയാസം ,,
ഒന്നുമറിയാത്ത സമയമായിരുന്നു അതെന്ന് പറഞ്ഞു ഞാന്‍ മാന്യനാവുന്നില്ല.. പക്ഷെ എല്ലാം അറിയുന്നവനാണൊ എന്ന ചോദ്യതിനു മുന്നില്‍ അന്നു ലജ്ജതോന്നിയിരുന്നു...
തറവാട്ടിലേ ഒരു കല്യാണതലേന്ന് ... ശാപവാക്കുകള്‍ കൊണ്ട് പ്രീയ മഴയെ ബന്ധുക്കള്‍ തള്ളിപറഞ്ഞ രാത്രി ....കല്യാണതിന്ടെ ഒരുക്കതിനായി വിളക്ക് തെളിയിക്കുന്ന തിരിക്കായി പോകുവാന്‍ കൂടെ വന്നത് എന്ടെ സ്വപ്ന നായിക ..
കന്യകയല്ലാതിരുന്നതിന്ടെ തെളിവുകള്‍ ... വിവാഹം കഴിഞ്ഞിട്ട് നാളുകളെ അയിട്ടുള്ളു എങ്കില്‍ കൂടി അവളിള്‍ നിറഞ്ഞു നിന്നു .............അല്ലെങ്കില്‍ എനിക്ക് അവള്‍ അതിന്ടെ തെളിവുകള്‍ പകര്‍ന്നു നല്കി കൊണ്ടിരുന്നു... ( അവള്‍ എന്ന സംബൊധന ക്ഷമിക്കുമെന്നു കരുതുന്നു കാരണം വയസ്സിനു മുതിര്‍ന്നവരെ ഇങ്ങനെ വിളിക്കുവാന്‍ പാടുളതല്ല എന്ന തിരിച്ചറിവ് ,, പക്ഷെ എന്ടെ ബന്ധത്തിനു അനുപാതികമായ സംബൊദന ഇവിടെ എഴുതുവാന്‍ ഞാന്‍ അശക്തനാണു )
ഒരു കുടകീഴില്‍ തൊട്ടുരുമിയുള്ള ഇരുളിലൂടുള്ള നടപ്പ് അദ്യമെന്നില്‍ ഒന്നും തോന്നിപ്പിച്ചിരുന്നില്ല
പക്ഷെ മനപൂര്‍വമുള്ള സ്പര്‍ശനങ്ങള്‍ എന്നില്‍ പുതിയ വികാരമുണര്‍ത്തി... സത്യം പറയുകയാണേല്‍ ഒരിക്കലും ഞാന്‍ പ്രതീഷിച്ചിരുന്നില്ല ഇതൊക്കെ,, പിന്നെ ഒന്നും ആഗ്രഹികാത്ത മനുഷ്യരില്ലലൊ.. എങ്കിലും മനസ്സില്‍ സുക്ഷിച്ചിരുന്ന നന്മയും ,,വിശുദ്ധിയും അതുവരെ എന്നെ വിട്ടുപൊയിട്ടില്ല ,, സാഹചര്യം ഉണ്ടായിട്ടില്ല ആതാണു കൂടുതല്‍ സത്യമെന്ന് പറയാം ,,എന്തായാലും മനസ്സ് കൈവിട്ടു പോകുന്ന അവസ്ഥ രണ്ടു പേരും ഒന്നും മിണ്ടുന്നുമില്ല ശാരീരികമായി രണ്ടു പേരും അവോളം സംസാരിക്കുന്നുമുണ്ട് .. മനസ്സ് ചൂടു പിടിക്കുന്നു,, ചാറ്റല്‍ മഴക്ക് ശക്തി കൂടുന്നു ,, വീടെത്തരുതെ എന്ന പ്രാര്‍ത്ഥന വരാന്‍ തുടങ്ങിയത് അപ്പൊഴാണു ,, ഇനിയും വീഥികല്‍ നീണ്ടു കിടക്കട്ടേന്ന് പ്രാര്‍ത്ഥികാന്‍ തുടങ്ങിയ സമയം ,,ബന്ധത്തിന്ടെ അതിര്‍ വരുമ്പുകള്‍ വിട്ട് ഈ ലോകത്ത് ഞാനും അവളും മാത്രമുള്ളൊരു അവസ്ഥയിലേക്കെ കാര്യങ്ങല്‍ നീങ്ങി തുടങ്ങി..
എന്നിലെ മോഹങ്ങളെയും ,,ഉള്ളില്‍ കുമിഞ്ഞു കൂടിയിരുന്ന അറിവില്ലായ്മയുടെ കാമങ്ങളെയും തൊട്ടുണര്‍ത്തി അവളെന്നിലെക്ക് പടര്‍ന്നു കയറി ആ കുളിരുള്ള രാത്രി ഇന്നും രക്തതെ ചൂടു പിടിപ്പിക്കുന്നു..
അയല്‍വാസിയുടെ കിണറിന്ടെ തിട്ടയില്‍ വച്ചവളെനിക്ക് ആദ്യമായി ഏകിയ ചുംബനം ,, എന്നില്‍ നിന്ന് ഉതിര്‍ന്ന പ്രളയം ..... ജീവിതത്തില്‍ അദ്യമായി വികാരത്തിനു അടിമപെട്ട സമയമായിരുന്നു അത് ............................................................................
പണിതിരക്കാ..... ഇനിയും വിചാരം കുടിയാല്‍ എനിക്ക് പണിയാകും .........അതു കൊണ്ട് തല്‍കാലം നിര്‍ത്തുന്നു ബാക്കി പിന്നീട്......
സ്വപനത്തില്‍ അവളിനിയും എന്നെയൊരു കൌമാരകാരനാക്കട്ടെ..
Friday, December 26, 2008
മരിക്കാത്ത ഓര്‍മതന്‍ ,, നിലക്കാത്ത നൊവുകള്‍ ......
ചുടു ചുംബനം ഏറ്റു വാങ്ങുവാന്‍
അമ്മയുടെ സ്നേഹ ലാളനം പുല്കിയുറങ്ങാന്‍
ഉറങ്ങാതെ അമ്മതന്‍ താരാട്ട് കേള്‍ക്കാന്‍
അമ്മയുടെ ചൂടില്‍ പറ്റി പിടിച്ചു കിടക്കാന്‍
അമ്മതന്‍ അമ്മിഞ്ഞ ആവോളം നുകരാന്‍
ഹ്രിദയത്തിന്ടെ സ്പന്ധനം കതോര്‍ത്ത് കിടക്കാന്‍
ഇനിയും ദൈവമെ ഒരുവേള എന്നെയീ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപ്പിച്ചാലും
ആ മഴയുടെ മടിതട്ടില്‍ .. ഉറങ്ങാതെ ,, കാതോര്‍ത്തിരിക്കാന്‍
ബാല്യതിന്ടെ കൊഞ്ജലില്‍ മഴയൊടൊപ്പം കുതിര്‍ന്നിഴയാന്‍
നീയെനിക്ക് ഏകുമൊ ഇനിയുമാ മഴയുടെ കുളിര്‍ കണങ്ങള്‍
മാനത്ത് മൂടുന്ന മഴകാറു കണ്ടു ഞാന്‍
വെറുതെ മഴയെ മോഹിച്ചു കാത്തിരിന്നു.........
അകലെയാണെങ്ങിലും മഴതന്‍ ഓര്‍മകള്‍ ,,,
കുളിരേകുന്നു ഇന്നുമെന്‍ ജീവിതത്തില്‍ ...
വാടത്ത ദളങ്ങളില്‍ ഒരു തുള്ളി ബാഷ്പത്തിന്‍ സാമ്യമായി ,,,,
ജീവിത ക്ഷണികത ഉയര്‍തിടുമ്പൊള്‍ .....
ആരും അറിയാതെ പോകുന്ന സ്നേഹത്തിന്‍ പുഞ്ചിരി പൂവുകള്‍ ,,,,,
ഇതളറ്റ് വീഴുമീ മണ്ണിന്ടെ മാറില്‍ ...
അലിയിച്ചു കളഞ്ഞൊരാ നൊമ്പര മിഴിനീരുകള്‍
വീണ്ടും മഹാ പ്രളയമായി മാറുന്നുവോ,,,,,
വീണ്ടുമാ ഓര്‍മകള്‍ ,,, വീണ്ടുമാ നൊമ്പരം
മരിക്കാത്ത ഓര്‍മതന്‍ ,, നിലക്കാത്ത നൊവുകള്‍ ......
Thursday, December 25, 2008
തുടര്‍കാഴ്ച്ചകള്‍ .......തീരാത്ത വേദനകള്‍
അന്ധകാരത്തില്‍ അരികിലായി അടുക്കുന്ന ശത്രു
ഇടക്കിടെ മനസ്സിനുള്ളില്‍ എരിയുന്ന വേദനകള്‍ ..
മനസ്സിന്ടെ മ്രിദുലതയില്‍ കാലം ഏകിയ വിഷ ചിന്തകള്‍
നേരായി ഭവിക്കുവാന്‍ അഗ്രഹിച്ച കുളിരുള്ള രാത്രികള്‍ .
ഇന്നുതിര്‍ക്കുന്ന കണ്ണുനീരിനൊപ്പമെന്‍ സുഖവും സ്വപനങ്ങളും വീണുടഞ്ഞുവോ..
ഈ ലോകം എനിക്കന്യമൊ
വര്‍ണ്ണങ്ങളില്ലാത്ത ജീവിത ചുവരില്‍
മുഖം തെളിയാത്ത ജന്മമാണിന്നു ഞാന്‍
അറിയുമൊ നിങ്ങള്‍കെന്നെ ,,പണ്ടു ഞാന്‍ നിങ്ങള്‍ക്ക് വിരുന്നായി
മാധ്യമത്തില്‍ മല്‍സരമായി
കാമകാഴ്ചകള്‍ക്ക് കുളിരായി
നിറഞ്ഞു നിന്നിരുന്നു ..
ഗുരു എന്താണെന്ന് അറിയും മുന്നെ
പിതാവില്‍ കാമമുണ്ടെന്ന് അറിയും മുന്നേ
കാമുക ഹ്രിദയം കൊതിച്ചത് എന്ടെ മാംസമാണെന്ന് അറിയും മുന്നെ..
വിധിയുടെ കാമ വലയത്തില്‍ നൊന്തു പിടഞ്ഞവളാണു ഞാന്‍
ഗുരുസ്പര്‍ശം ശിഷ്യയൊടുള്ള സ്നേഹമാണെന്ന് ധരിച്ചു ഞാന്‍
പിതാവിന്ടെ തലൊടല്‍ വാല്സല്യമാണെന്ന് ധരിച്ചു ഞാന്‍
കാമുകന്ടെ ചുംബനങ്ങല്‍ പ്രണയമാണെന്ന് ധരിച്ചു ഞാന്‍
ധാരണകള്‍ അസ്തമയത്തിന്‍ അരികിലെത്തിയപ്പൊള്‍
എന്നിലെ വിശുദ്ധി വീണുടഞ്ഞിരുന്നു എന്നെക്കുമായി ..
എന്ടെ പ്രതീഷകളും സ്വപ്നങ്ങളും നന്മയും പവിത്രതയും
എല്ലാം എന്നില്‍ നിന്നകറ്റി മാറ്റിയ നിങ്ങള്കെന്തു കിട്ടി
ഒരു നേരത്തെ സുഖത്തിനു വേണ്ടി എന്ടെ സ്നേഹത്തിനു വിലപറഞ്ഞ
നിങ്ങളെന്തു നേടി ..............................
ആ ബാല്യകാലം എന്‍റെ നോവ്
എന്‍റെ പഴയ കൂരയിലെ മന്ച്ചട്ടിയിലെക്ക് നോക്കി എന്‍റെ അമ്മ കരഞ്ഞിരുന്ന കാലം. ...
മാനത്ത് മഴ കറക്കുമ്പോള്‍ ശാപവാക്കുകള്‍ കൊണ്ട്
അമ്മയുടെ മനസ്സ് നിറഞ്ഞിരുന്നു കാലം..
വര്‍ണ്ണ കുടകള്‍ നിവര്‍ത്തി എന്‍ സഹപാഠികള്‍ വരമ്പിലൂടെ കടന്നു-
പോവുമ്പോള്‍ കണ്ണീര്‍ പൊഴിച്ചിരുന്ന കാലം...
മഴയുള്ള പ്രഭാതത്തില്‍ എന്‍റെ പാഠപുസ്തകങ്ങള്‍ ഉടുപ്പിനുള്ളില്‍ കൊണ്ട് പോയിരുന്ന കാലം....
ആദ്യം ആദ്യം എനിക്കത് മടുപ്പായിരുന്നെങിലും
പിന്നെ മഴ നനയാന്‍ മോഹിച്ചിരുന്ന കാലം..
രാത്രിയില്‍ ചോര്‍ന്നോലികുന്ന കൂരയില്‍ ഇരുന്നു , മഴ വരരുതെയെന്നു
എന്‍റെ അമ്മ പ്രാര്‍തഥിച്ചിരുന്ന കാലം...
കണ്ണിലെ ദീപമായി കാത്തു വച്ചൊരെന്‍ കിളികുട് -
കൊണ്ട് പോയി മഴയെന്നെ വേദനിപ്പിച്ചിരുന്ന കാലം ....
അച്ഛനെ കാണാതെ ഇരുന്നിട്ട് രാത്രിയില്‍, ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നു
മദ്യത്തീന്‍ ഗന്ധം നാസികയില്‍ കൊണ്ട കാലം..
പാടത്ത് നെല്കതിര്‍ കൊയ്യുമ്പോള്‍ മാത്രം അമ്മ വാങ്ങിത്തരുന്ന -
മധുരത്തിന്‍ രുചി നാവറിഞ്ഞ കാലം...
ഞാറാഴ്ച്ചകളില്‍ മൈലുകള്‍ നടന്നു മുതലാളി വീട്ടില്‍ -
ഇരുന്നു സിനിമ കണ്ടിരുന്ന കാലം....
അന്ന് എനിക്ക് തരുന്ന വെള്ളത്തിന്‍ പാത്രം പിന്നീട് -
അവിടത്തേ അള്‍ഷേശന്‍ നായ ഉപയോഗിച്ചിരുന്ന കാലം...
എന്‍റെ കളിതോഴിയുടെ മനസ്സില്‍ കുടാതെ-
അപകര്ഷധ ബോധത്തോടെ പിന്‍ വലിഞ്ഞിരുന്ന കാലം..
രാത്രിയുടെ ഇരുളില്‍ അമ്മയേ മുട്ടിവിളിച്ചിരുന്ന-
കാമ വിരലുകളില്‍ വേദനിച്ചിരുന്ന കാലം...
ഓണവും , ജന്മദിനവും വരുമ്പോള്‍ മാത്രം വാങ്ങി തന്നിരുന്ന -
ഉടുപ്പിന്‍ പുതു മണം അറിഞ്ഞ കാലം ...
മുഷിഞ്ഞ ഉടുപ്പിനാല്‍ എന്നെ സ്കൂളില്‍ നിന്നും വെളിയില്‍ -
നിര്‍ത്തിയ കാലം...
എപ്പോഴും കളിയില്‍ ആര്‍ക്കോ വേണ്ടി തോറ്റു കൊടുത്തിരുന്ന കാലം....
മഴ പെയ്യുമ്പോള്‍ തോടില്‍ വാഴ തടയിട്ടു നഗ്നനായി -
തുഴഞ്ഞു നടന്നിരുന്ന കാലം...
മഴ നനഞ്ഞു പനി പിടിച്ചു അമ്മയുടെ കടത്തിന്‍
അളവ് കൂട്ടിയിരുന്ന കാലം....
അയലത്തെ വിട്ടിലേ മാവിലേ മാങ്ങാ രുചിചത്തിനു -
അച്ഛന്‍ എന്നെ കെട്ടിയിട്ടു തല്ലിയ കാലം...
കട്ടന്‍ ചായയില്‍ മധുരം കുറഞ്ഞിരുന്നതിനാല്‍ -
അമ്മ കാണാതെ മറിച്ചു കളഞ്ഞിരുന്ന കാലം.....
പാലും , പഴവും , ദോശയും അപ്പവും,, ഒക്കെ -
സ്വപ്നത്തില്‍ മാത്രം കണ്ടിരുന്ന കാലം....
ഇന്നും ഏകാശ്രയം മഴയാണ്
ആ പഴയ കൂരയിന്നെല്ലെങ്ങിലും
എന്‍റെ മനസ്സ് മഴ വരുമ്പോള്‍ ഇന്നും ചോര്‍ന്നോലികുന്നു.....
അലിയുന്ന മോഹങ്ങള്‍ ...........
പുഴ പോലും ശാന്തമാകും,,കടലിന്‍ ചാരതെത്തുമ്പോള്‍....
ഒഴുക്കില്ലാതെ,, അലകള്‍ ഇല്ലാതെ ശാന്തമായി ചേരുന്ന പുഴ പോലെ...
നിന്‍റെ കണ്ണിലായി നിറയും ഉപ്പിന്‍റെ,,, നോവിനെ ഏറ്റുവാങ്ങുവാന്‍,,,,
മഴ കൊണ്ടു നിറഞ്ഞ എന്‍റെ മനസ്സിലെ മോഹങ്ങള്‍ മുഴുവനും അലിയിക്കുവാന്‍..
എന്തായിരുന്നു എനിക്ക് നിന്നോട്,, നിന്‍റെ മഴയാകും മനസ്സിനോട്.......
മഴയെ പുല്‍കുന്നതിനപ്പുറം നിന്നെ ഞാന്‍ ഹൃദയത്തില്‍ ഏറ്റിയിരുന്നുവോ ...
മഴയെകാള്‍ ഏറെ നീ എനിക്ക് സ്നേഹമായിരുന്നുവോ........
കുളിരാം മഴയെ പോലെ പതിയെ വന്നോരെന്‍ കനവിലെവിടെയോ തളിര്‍ത്തൊരു പൂവാണ്..
വിദൂരതയിലും എന്‍റെ എകാന്ത സ്വപ്നങ്ങള്‍ക്ക് നിറചാര്‍ത്താണ്....
മറു കരയില്‍ തിമിര്‍ക്കുന്ന മഴയുടെ ലാസ്യ ഭാവങ്ങള്‍ ,,,
നിന്‍റെ മൃദുവായ അധരങ്ങളില്‍ നിന്നുതിര്‍ന്ന മൊഴികളില്‍ നിറയവേ....
കുളിരിന്റെ തൂവലാല്‍ ചുംബന മൊട്ടുകള്‍ എനിക്കായ് നല്‍കിയ പുലരികളില്‍ ...
മഴയുടെ സുഗന്ധത്തിന്‍ സുഖമുള്ള കരങ്ങളാല്‍ മെല്ലെ തലോടിയ രാത്രികളില്‍ ...
ഒഴുക്കില്ലാതെ,, അലകള്‍ ഇല്ലാതെ ശാന്തമായി ചേരുന്ന പുഴ പോലെ...
നിന്‍റെ കണ്ണിലായി നിറയും ഉപ്പിന്‍റെ,,, നോവിനെ ഏറ്റുവാങ്ങുവാന്‍,,,,
മഴ കൊണ്ടു നിറഞ്ഞ എന്‍റെ മനസ്സിലെ മോഹങ്ങള്‍ മുഴുവനും അലിയിക്കുവാന്‍..
എന്തായിരുന്നു എനിക്ക് നിന്നോട്,, നിന്‍റെ മഴയാകും മനസ്സിനോട്.......
മഴയെ പുല്‍കുന്നതിനപ്പുറം നിന്നെ ഞാന്‍ ഹൃദയത്തില്‍ ഏറ്റിയിരുന്നുവോ ...
മഴയെകാള്‍ ഏറെ നീ എനിക്ക് സ്നേഹമായിരുന്നുവോ........
കുളിരാം മഴയെ പോലെ പതിയെ വന്നോരെന്‍ കനവിലെവിടെയോ തളിര്‍ത്തൊരു പൂവാണ്..
വിദൂരതയിലും എന്‍റെ എകാന്ത സ്വപ്നങ്ങള്‍ക്ക് നിറചാര്‍ത്താണ്....
മറു കരയില്‍ തിമിര്‍ക്കുന്ന മഴയുടെ ലാസ്യ ഭാവങ്ങള്‍ ,,,
നിന്‍റെ മൃദുവായ അധരങ്ങളില്‍ നിന്നുതിര്‍ന്ന മൊഴികളില്‍ നിറയവേ....
കുളിരിന്റെ തൂവലാല്‍ ചുംബന മൊട്ടുകള്‍ എനിക്കായ് നല്‍കിയ പുലരികളില്‍ ...
മഴയുടെ സുഗന്ധത്തിന്‍ സുഖമുള്ള കരങ്ങളാല്‍ മെല്ലെ തലോടിയ രാത്രികളില്‍ ...
വീണലിഞ്ഞു പോയ പ്രണയം ,,,,
മഴയില്‍ കുതിര്‍ന്നിരുന്ന എന്റെ തണുത്ത കൈകള്‍
അവളുടെ അധരങ്ങളില്‍ കുളിരേകിയപ്പൊള്‍
അവളെന്നൊട് വെറുതെ മൊഴിഞ്ഞിരുന്നു
ഈ മഴയുടെ കുളിരും നീയും എനിക്കൊരുപൊലെയാണെന്ന്
മഴയില്ലാത്ത പകലുകളില്‍ അവളെന്നില്‍ ചേര്‍ന്നിരുന്നപ്പൊള്‍
അവളെന്‍ കാതില്‍ പതിയെ ചോദിച്ചിരുന്നു ,,
എവിടെയാ നിന്റെ മഴയുടെ കുളിരെന്ന്....
ഒരുനാള്‍ കോരി ചൊരിയുന്ന മഴയത്ത് അവളുടെ സാമിപ്യം കൊതിച്ച
എന്നില്‍ വിരുന്നായി അവളുടെ വിവാഹം വന്നണഞ്ഞപ്പൊള്‍ ...
വരന്റെ കൈയ്യും പിടച്ചവള്‍ എന്‍ മുന്നിലൂടെ നടന്നകന്നപ്പൊള്‍
അവള്‍ വെരുതെ മന്ത്രിച്ചിരുന്നു മഴയുടെ തണുപ്പെനിക്ക് ഇഷ്ടമല്ലെന്ന്
മഴ തോരാതെ പെയ്തുകൊണ്ടിരുന്നു അവള്‍ കണ്ണില്‍ നിന്നും മറയും വരെ
കൂടെ എന്‍ മിഴികളും ,, കാരണമറിയാത്ത സങ്കടം ..
ആ മഴയില്‍ എന്‍ പ്രണയവും .............................
വിശപ്പകറ്റാന്‍ ഒരു പിറവി .................
പിറന്നു വീണ മുഹൂര്‍ത്തം
സാക്ഷികളായി തെരുവു നായ്ക്കളുടെ കൂട്ടം
രക്തതിന്റെ മണം പിടിച്ചു
പുതു മാംസം രുചിക്കുവാന്‍
ഒത്തു കൂടിയ തെരുവു നായ്ക്കളുടെ ആരവം
ഇതിനിടയില്‍ ഞാന്‍ എന്ന സത്യം
പൊക്കിള്‍ കൊടിയിലെ രക്തമുണങ്ങാത്ത
അമ്മയുടെ ചൂടില്ലാത്ത ഞാന്‍ എന്ന സത്യം
ഒരു നേരത്തെ കാമത്തില്‍ ഇറ്റ് വീണ-
അണുവില്‍ ജീവനുട്ണെന്നറിയാതെ
എന്തിനാണ്| ആ ഗര്‍ഭപാത്രം എന്നെ ചുമന്നത്
ഒമ്പത് മാസത്തില്‍ പലപ്പൊഴായ്
എന്നില്‍ ഏല്പ്പിച്ച ആഘാതങ്ങള്‍
മരുന്നിന്ടെ മറവില്‍ എന്നെ വെദനിപ്പിച്ച
സ്വന്തം അമ്മയുടെ രക്തരേണുക്കള്‍
വാവിട്ട് കരഞ്ഞ നാവിലേക്ക് ഒരു തുള്ളി മുലപ്പാല്
ഇറ്റിക്കാത്ത മാതാവിന്ടെ മഹത്വം
കണ്ണു തുറന്ന് ഞാനീ ലോകം കാണും മുന്പേ
എന്‍ കുഞ്ഞ് ശിരസ്സ് കടിച്ചു പിടിച്ചു
നടന്നകന്ന നായ്ക്കളുടെ രാജാവ്
ആരെയും ചൊടിപ്പിക്കാതെ
വിശപ്പിനായി ഈ ദിനം വയറൊഴിയാതെ
എന്നെ വീതിച്ചു കൊടുത്ത തെരുവുനായ്ക്കളുടെ രാജാവ്
നന്ദി മാത്രം
ആരൊട് എന്ന ചോദ്യത്തിന്
തെരുവ് നായ്ക്കളൊട് ............ വിതം വയ്ക്കാന്‍ കൂട്ട് നിന്ന
തെരുവുനായ്ക്കളുടെ രാജാവിനൊട്
എനിക്ക് വെണ്ടി ആരും കരയുകയുമില്ല
ബലിയിടുകയുമില്ല ,, ദഹിപ്പികാനുള്ള ഭാരിച്ച ചിലവുമില്ല
നന്ദി മാത്രം പിറന്ന നിമിഷം വിശപ്പകറ്റാന്‍ കഴിഞ്ഞതിന്|
നന്ദി മാത്രം
സാക്ഷികളായി തെരുവു നായ്ക്കളുടെ കൂട്ടം
രക്തതിന്റെ മണം പിടിച്ചു
പുതു മാംസം രുചിക്കുവാന്‍
ഒത്തു കൂടിയ തെരുവു നായ്ക്കളുടെ ആരവം
ഇതിനിടയില്‍ ഞാന്‍ എന്ന സത്യം
പൊക്കിള്‍ കൊടിയിലെ രക്തമുണങ്ങാത്ത
അമ്മയുടെ ചൂടില്ലാത്ത ഞാന്‍ എന്ന സത്യം
ഒരു നേരത്തെ കാമത്തില്‍ ഇറ്റ് വീണ-
അണുവില്‍ ജീവനുട്ണെന്നറിയാതെ
എന്തിനാണ്| ആ ഗര്‍ഭപാത്രം എന്നെ ചുമന്നത്
ഒമ്പത് മാസത്തില്‍ പലപ്പൊഴായ്
എന്നില്‍ ഏല്പ്പിച്ച ആഘാതങ്ങള്‍
മരുന്നിന്ടെ മറവില്‍ എന്നെ വെദനിപ്പിച്ച
സ്വന്തം അമ്മയുടെ രക്തരേണുക്കള്‍
വാവിട്ട് കരഞ്ഞ നാവിലേക്ക് ഒരു തുള്ളി മുലപ്പാല്
ഇറ്റിക്കാത്ത മാതാവിന്ടെ മഹത്വം
കണ്ണു തുറന്ന് ഞാനീ ലോകം കാണും മുന്പേ
എന്‍ കുഞ്ഞ് ശിരസ്സ് കടിച്ചു പിടിച്ചു
നടന്നകന്ന നായ്ക്കളുടെ രാജാവ്
ആരെയും ചൊടിപ്പിക്കാതെ
വിശപ്പിനായി ഈ ദിനം വയറൊഴിയാതെ
എന്നെ വീതിച്ചു കൊടുത്ത തെരുവുനായ്ക്കളുടെ രാജാവ്
നന്ദി മാത്രം
ആരൊട് എന്ന ചോദ്യത്തിന്
തെരുവ് നായ്ക്കളൊട് ............ വിതം വയ്ക്കാന്‍ കൂട്ട് നിന്ന
തെരുവുനായ്ക്കളുടെ രാജാവിനൊട്
എനിക്ക് വെണ്ടി ആരും കരയുകയുമില്ല
ബലിയിടുകയുമില്ല ,, ദഹിപ്പികാനുള്ള ഭാരിച്ച ചിലവുമില്ല
നന്ദി മാത്രം പിറന്ന നിമിഷം വിശപ്പകറ്റാന്‍ കഴിഞ്ഞതിന്|
നന്ദി മാത്രം
സ്വപ്ന മഴ......................
മാനത്ത് വര്‍ണ്ണങള്‍ വിരിഞ്ഞതും
കറുത്തിരുണ്ട മേഘം വര്‍ഷമായി പൊഴിഞ്ഞതും
പാടത്തും പറമ്പിലും മഴ നനഞ്ഞോടി നടന്നതും
മഴയെന്നെ അസ്വസ്യത്താല്‍ തീണ്ടപാടകലെ നിര്‍ത്തിയതും
മഴയെ പ്രാര്‍തഥിച് ഏകനായി ഇരുന്നു കരഞ്ഞതും
കാത്തിരുന്നു വന്ന മഴയെ കാണാതെ പിരിഞ്ഞതും
എന്‍ പ്രേമം എന്നെ രാത്രി മഴയില്‍ കൂട്ടിനായി വിളിച്ചതും
തണുപ്പുള്ള രാത്രി മഴയിലും അവളുടെ അധരങ്ങള്‍ വിയര്‍ത്തതും
ഒരുപാടെ കൊഞ്ജലില്‍ മഴ പോയി മാനം തെളിഞ്ഞതും
ശബ്ദഘോശത്താല്‍ മഴ വന്നപ്പോള്‍ പേടി കൊണ്ടിരിന്നതും
മഴയുടെ തണുപ്പിനേക്കാള്‍ രാത്രിയില്‍ എന്‍ അമ്മയുടെ ചൂട് ഞാനറിഞ്ഞതും
മഴ കണ്ട് ഉറങ്ങാത്ത രാത്രിയില്‍ എന്‍റെ അച്ഛനെന്നെ മാറോടണചതും
ഓര്‍ക്കുന്നു എല്ലാം ഇന്നലെയുള്ള മഴ പോലെ.............
ഇന്ന് എന്‍റെ മകളുടെ ചുംബനത്തില്‍
അവളുടെ കൊഞ്ജലില്‍ എവിടെയാണ് എന്‍റെ പ്രിയമഴ
പെയ്യുക വീണ്ടും എന്നിലൂടെ എന്‍റെ മകളിലൂടെ
ഇനിയും തോരാതെ പെയ്യുക
ഞാന്‍ ഉറങ്ങുന്ന വേളയില്‍
എനിക്കായി തെളിയുന്ന വെളിച്ചത്തില്‍
എന്‍റെ മകളുടെ കണ്ണുനീര്‍ എന്‍റെ പ്രീയമഴയെ ....
നീ തുടച്ചു കളഞ്ഞാലും
കാലമാകുന്ന മനസ്സുകളിലൂടെ
നീ പെയ്തിറങ്ങിയാലും
തോരാതെ ...... നിലക്കാതെ ,,,,,, എന്നും
സമയമായി ……
ചുമരിലെ ക്ലോകിതാ ചിലച്ചു
സൂര്യന്‍ പുലരിയില്‍ പ്രകാശം ചൊരിഞ്ഞു
അരികിലായി കിടക്കുമെന്‍ ഭാര്യ മൊഴിഞ്ഞു
സമയമായി നിങ്ങള്‍കിതാ പോകുവാന്‍ സമയമായി
ഞെട്ടി ഞാന്‍ മയക്കത്തില്‍ നിന്നും
മനസ്സില്‍ തീര്‍ത്തു ഞാന്‍ നിരാശയുടെ കോട്ടകള്‍
ഇനിയും എത്രനാള്‍ കാത്തിരിക്കെണം
ഇനിയും ഞാന്‍ എത്ര നാള്‍ എകനാവേണം
മകളിത എന്റെ മാറിലായി ഉറങ്ങുന്നു
അച്ഛനെ കിനാവ് കണ്ടിതാ മയങ്ങുന്നു
നിമിഷങ്ങള്‍ കഴിയുമ്പോള്‍ അകലുമീ സ്പര്‍ശം
പിന്നെ ഫോണിലായി കേള്‍ക്കുമാ സ്നേഹത്തിന്‍ ശബ്ദം
അമ്മയിതാ എനിക്കായി ഒരുക്കുന്നു,
ഒരുപിടി സ്നേഹത്തില്‍ ചാലിച്ച രുചികളും
ഉള്ളിലെ നോവായി പിടഞ്ഞൊരു ഹൃദയവും
കാണാതെ പോവുന്ന യന്ത്രമായി ഇന്നു ഞാന്‍
രേഖകള്‍ മുഴുവന്‍ പെറുക്കി എടുത്തു ഞാന്‍
വിടപറയാന്‍ ഒരുങ്ങുന്നു സമമതമില്ലാതെ ഞാന്‍
ഭാര്യയുടെ തെങ്ങലിതാ ഉച്ചതിലാവുന്നു
മകളിതാ ചെറു മയക്കത്തില്‍ കൈയ്യ് നീട്ടി വിളിക്കുന്നു
എന്നാലും ഒരു ദുഖം ബാക്കി..............
കാണുന്ന കണ്ണുകള്‍ എല്ലാം നിറയുന്നുണ്ടെങ്ങിലും
എന്റെ സാമിപ്യം കൊതിക്കുന്നുവെന്നാലും
ആരുമേ എന്നെ തടഞ്ഞു നിര്‍ത്തീല
ആരുമേ എന്നെ തിരിച്ചു വിളിച്ചില്ല
ഒരുവേള എന്ങിലും കൊതിച്ചുപോയി ഞാന്‍
തിരികെ വിളിക്കുന്ന ശബ്ദത്തിനായി കാതോര്‍ത്ത് ഞാന്‍
അവധി ദിനങ്ങള്‍ പോയതറിയാതെ
സുഖമുള്ള രാവുകള്‍ പുലര്‍ന്നതറിയാതെ
അടുക്കുമാ വിമാനത്താവളം മുന്നിലായി
അകലുന്നു എന്റെ സര്‍വവും പിന്നിലായി
സമയമായി ഇനി തിരിഞ്ഞു നോക്കേണ്ട
മനസ്സിന്റെ വേദനയുടെ തോതളക്കേണ്ട
കണ്ണുനീര്‍ പോഴിയുന്നത് ആരും കാണേണ്ട
ഇനിയും വരുമാ സുഭദിനങ്ങളും
ഇനിയും മറക്കാത്ത പച്ച മണ്ണിന്റെ ഗന്ധവും
സ്നേഹമോഴികളും ,, സൗന്ദര്യ പിണക്കവും
എല്ലാംസൂക്ഷിച്ചു വച്ചൊരു മനസ്സുമായി
മെല്ലെ വിമാനത്തിന്‍ ഗോവണി കേറവേ
ദൂരെ കണ്ണുകള്‍ മടക്കയാത്രക്ക് കൊതിക്കുന്നത് കണ്ടു ഞാന്‍
സൂര്യന്‍ പുലരിയില്‍ പ്രകാശം ചൊരിഞ്ഞു
അരികിലായി കിടക്കുമെന്‍ ഭാര്യ മൊഴിഞ്ഞു
സമയമായി നിങ്ങള്‍കിതാ പോകുവാന്‍ സമയമായി
ഞെട്ടി ഞാന്‍ മയക്കത്തില്‍ നിന്നും
മനസ്സില്‍ തീര്‍ത്തു ഞാന്‍ നിരാശയുടെ കോട്ടകള്‍
ഇനിയും എത്രനാള്‍ കാത്തിരിക്കെണം
ഇനിയും ഞാന്‍ എത്ര നാള്‍ എകനാവേണം
മകളിത എന്റെ മാറിലായി ഉറങ്ങുന്നു
അച്ഛനെ കിനാവ് കണ്ടിതാ മയങ്ങുന്നു
നിമിഷങ്ങള്‍ കഴിയുമ്പോള്‍ അകലുമീ സ്പര്‍ശം
പിന്നെ ഫോണിലായി കേള്‍ക്കുമാ സ്നേഹത്തിന്‍ ശബ്ദം
അമ്മയിതാ എനിക്കായി ഒരുക്കുന്നു,
ഒരുപിടി സ്നേഹത്തില്‍ ചാലിച്ച രുചികളും
ഉള്ളിലെ നോവായി പിടഞ്ഞൊരു ഹൃദയവും
കാണാതെ പോവുന്ന യന്ത്രമായി ഇന്നു ഞാന്‍
രേഖകള്‍ മുഴുവന്‍ പെറുക്കി എടുത്തു ഞാന്‍
വിടപറയാന്‍ ഒരുങ്ങുന്നു സമമതമില്ലാതെ ഞാന്‍
ഭാര്യയുടെ തെങ്ങലിതാ ഉച്ചതിലാവുന്നു
മകളിതാ ചെറു മയക്കത്തില്‍ കൈയ്യ് നീട്ടി വിളിക്കുന്നു
എന്നാലും ഒരു ദുഖം ബാക്കി..............
കാണുന്ന കണ്ണുകള്‍ എല്ലാം നിറയുന്നുണ്ടെങ്ങിലും
എന്റെ സാമിപ്യം കൊതിക്കുന്നുവെന്നാലും
ആരുമേ എന്നെ തടഞ്ഞു നിര്‍ത്തീല
ആരുമേ എന്നെ തിരിച്ചു വിളിച്ചില്ല
ഒരുവേള എന്ങിലും കൊതിച്ചുപോയി ഞാന്‍
തിരികെ വിളിക്കുന്ന ശബ്ദത്തിനായി കാതോര്‍ത്ത് ഞാന്‍
അവധി ദിനങ്ങള്‍ പോയതറിയാതെ
സുഖമുള്ള രാവുകള്‍ പുലര്‍ന്നതറിയാതെ
അടുക്കുമാ വിമാനത്താവളം മുന്നിലായി
അകലുന്നു എന്റെ സര്‍വവും പിന്നിലായി
സമയമായി ഇനി തിരിഞ്ഞു നോക്കേണ്ട
മനസ്സിന്റെ വേദനയുടെ തോതളക്കേണ്ട
കണ്ണുനീര്‍ പോഴിയുന്നത് ആരും കാണേണ്ട
ഇനിയും വരുമാ സുഭദിനങ്ങളും
ഇനിയും മറക്കാത്ത പച്ച മണ്ണിന്റെ ഗന്ധവും
സ്നേഹമോഴികളും ,, സൗന്ദര്യ പിണക്കവും
എല്ലാംസൂക്ഷിച്ചു വച്ചൊരു മനസ്സുമായി
മെല്ലെ വിമാനത്തിന്‍ ഗോവണി കേറവേ
ദൂരെ കണ്ണുകള്‍ മടക്കയാത്രക്ക് കൊതിക്കുന്നത് കണ്ടു ഞാന്‍
Wednesday, December 24, 2008
എന്നെ എന്നെക്കുമായി പ്രവാസിയാക്കിയ കാലം ..........
2002 അവസാനത്തൊടെയാണു ഞാന്‍ എന്ടെ അമ്മയുടെ വാല്സല്യം വിട്ട് നാടിന്ടെ ചൂരുവിട്ട് ,,വര്‍ഷകാലതിന്ടെ കുളിരു വിട്ട് ...
വിദേശ നാണ്യതിന്ടെ രുചി തേടി വന്നത്,,,
എല്ലാവരും ഗള്‍ ഫില്‍ പോകുന്നു ,,,എനിക്കും എന്തു കൊണ്ടു ആയിക്കുടാ എന്നൊരു ചിന്ത മനസ്സില്‍ ഉടലെടുത്ത സമയം ,,
ഗള്‍ ഫിന്ടെ മണം ബന്ധുക്കള്‍ നാട്ടില്‍ പരത്തിയപ്പൊള്‍ നാട്ടുകാര്‍ വാതൊരാതെ സം സാരിച്ചപ്പൊള്‍ ..
ഞാന്‍ കരുതിയതും ഇവിടെ വന്നു കണ്ടതും തമ്മില്‍ ഒരുപാട് വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു.....
സന്ദര്‍ശക വിസയിലല്ലെ പോയി വരു പുതിയൊരു നാട് കണ്ടു വരൂ എന്നൊതിയ മാതാപിതാക്കളും ബന്ധുക്കളും ,, ഇതൊരു മഹാ ഭാഗ്യമായി കണ്ട കൂട്ടുകാരും ...
ചിലവില്ലാലൊ എല്ലാം കമ്പിനി അല്ലെ എന്നൊതിയ സഹപ്രവര്‍ത്തകരും ,,ഇതില്‍ അഭിമാനം പൂണ്ടു അല്പസ്വല്പ്പം ജാട കൈയ്യ് വന്ന ഞാനും
ഒന്നറിഞ്ഞില്ല എന്ടെ ജീവിതമാണു ഇവിടെ ഹോമിക്കെണ്ടി വരുകയെന്ന്..........എനിക്ക് നഷ്ടമാകാന്‍ പോകുന്ന നല്ല ഉദയങ്ങളും അസ്തമയങ്ങളും ഞാനൊര്‍ത്തതെയില്ല..
പണ്ടത്തെ പ്രവാസി സമൂഹം അനുഭവിച്ച പാതി വേദന ഇന്നത്തെ പ്രവാസിക്കില്ല എന്നുള്ളത് അശ്വാസമാണെലും ,, നഷ്ടങ്ങള്‍ എന്നും പ്രവാസിക്ക് നഷ്ടം തന്നെയാണു ,,
എല്ലാം എറിഞ്ഞു പോകാന്‍ മനസ്സു വെമ്പാറുന്ടെങ്കിലും ,എന്തൊക്കെയൊ ഒരൊ പ്രവാസിയെയും ഇവിടെ തടഞ്ഞു നിര്‍ത്തുന്നു...
ഇപ്പൊഴും എനിക്കൊര്‍മയുണ്ട് ഇന്ത്യന്‍ എയര്‍ലൈന്സിന്ടെ വിമാനതിന്ടെ മുകളില്‍ ഇരുന്ന് ആദ്യമായി ദുബൈ കണ്ട രാത്രി ..എന്തൊക്കെയൊ വെട്ടിപിടിച്ചെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്..
എന്നെ കൂട്ടികൊണ്ട് പോകാന്‍ കമ്പിനി സ്റ്റാഫും ,, എന്ടെ ചിറ്റയും ഉണ്ടായിരുന്നു എയര്‍പൊര്‍ട്ടില്‍ ..വെളിച്ചത്തില്‍ നിന്നും ഇരുളിലെക്കുള്ള യാത്ര അയിരുന്നു പിന്നിട് ,,,
മനസ്സ് വേദന കൊണ്ട് മൂടുകയായിരുന്നു..വിങ്ങിപൊട്ടാന്‍ തൊന്നിയ നിമിഷങ്ങള്‍ ,,വലിയൊരു കുടുക്കിലാണു ഞാനെന്ന സത്യം എന്നെ ഒരുപാട് വേദനിപ്പിച്ചു..
കിട്ടാവുന്നതില്‍ ഒരു വിധം തരകേടില്ലാത്ത ജോലിയും കമ്പനിയും അയിരിന്നിട്ട് കൂടി ,,
ജോലി സമ്പദ്ധമായി ഒരു ചതിയും സം ഭവികാത്ത എന്നില്‍ ഇത്രയേറെ നൊമ്പരം കുമിഞ്ഞു കൂടിയതില്‍ കൂടി
ഞാന്‍ ഇപ്പൊഴും ഓര്‍ക്കാറുണ്ട് അപ്പൊള്‍ ചതിയില്‍ പെട്ടു ജീവിതം ഇവിടെ വന്ന് ഹോമിക്കപെടുന്നവരുടെ അവസ്ഥ എന്താകും .......തിരിച്ചാവാം കെട്ടൊ ഒരു ജൊലി ശെരിയായാല്‍ മതിയായിരുന്നു,,
നാട്ടിലെങ്ങനെ തിരിച്ചു പോകും എന്നൊക്കെയാവാം ,, ദൈവം ഒരൊ വിധതിലല്ലെ പരീക്ഷണം
വേണ്ടവനു വേണ്ടപ്പൊള്‍ കൊടുത്തു കൊണ്ടിരുന്നാല്‍ നാം ദൈവത്തെ വിളിക്കുമൊ അവനെ കാണാന്‍ ശ്രമിക്കുമൊ..?
ആദ്യ വരവില്‍ എന്നെ തളര്‍ത്തിയത് എന്ടെ നാടിന്ടെ ഓര്‍മകള്‍ ആയിരുന്നു,,,,,എപ്പൊഴും ചിന്ത നാട്ടിലെ സമയവും ഇവിടത്തെ സമയം തമ്മിലുള്ള താരത്യമ്യപെടുത്തലായിരുന്നു
അവിടെ ഇപ്പൊള്‍ എന്താകും എന്നുള്ള ചിന്തകളായിരുന്നു ,,, ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാന്‍ ആരും കാണാതെ.......
അടുത്ത നാട്ടില്‍ പോയി വരവില്‍ ... എന്ടെ പ്രണയത്തെ ഞാന്‍ സ്വന്തമാക്കിയിരുന്നു ...പക്ഷെ അതു വീണ്ടുമെന്ടെ വെദന കൂട്ടുമെന്നു കരുതിയില്ല,,
ജീവിതത്തില്‍ വച്ചേറ്റവും വേദനയും , വിരഹം തൊന്നിയ നിമിഷങല്‍ അയിരുന്നു തിരിച്ചുള്ള വരവ് . വിമാന താവളം ഒന്നായി ഭൂമിക്കടിയിലേക്ക് അഴ്ന്നു പോകുന്നു അവസ്ഥ
എല്ലാം നഷ്ടപെട്ടവന്ടെ മുഖവും പേറി ഞാന്‍ ആരുടെക്കെയൊ പ്രേരണയാല്‍ വീട്ണും ഈ മരുഭൂവിലെക്ക് വിമാനം കേറി.
ജീവിതത്തില്‍ നിസ്സാരമായി തൊന്നാവുന്ന കാര്യങ്ങള്‍ ,, ഒരുപാട് സന്തോഷം തൊന്നുന്ന കാര്യങ്ങള്‍ എല്ലാം പ്രവാസിക്ക് പിന്നെ
വേദനയായി മാറുമെന്നതിനു തെളിവാണു ,, ദൈവം എനിക്ക് നല്കിയ എന്ടെ പൊന്നുമൊള്‍ ..
അവളുടെ പിറവിയില്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു,,,ആ കുഞ്ഞു മുഖം ,,, എന്നെ തിരിച്ചറിയാത്ത എന്ടെ രക്തതേയും വിട്ടുള്ള
അടുത്ത യാത്രയും ഹ്രിദയം പറിച്ചെറിയുന്ന വേദനയൊടെയായിരുന്നു പിശാചെന്നു തൊന്നിപ്പിക്കുന്ന ആ വിമാനം എന്നെയും കൊണ്ട് ദുബൈയുടെ മണ്ണില്‍ തൊട്ടത് ..
എന്ടെ സഖി എനിക്ക് അലക്കി തേച്ചു തന്ന ഷര്‍ട്ട് ഡുട്ടിക്ക് പോകുവാന്‍ വേണ്ടി എടുത്ത സമയം അതില്‍ പറ്റി പിടിച്ചിരിക്കുന്ന സോപിന്ടെ അം ശം എന്നെ
കരയിച്ചതിനു കണക്കില്ല .. എന്ടെ കണ്ണുനീര്‍ കൊണ്ട് ആ ഉടുപ്പ് കുതിര്ന്നുപൊയി.....നിസ്സാരമായി തോന്നാം ..പണമില്ലെങ്കില്‍ ജീവിതമില്ല എന്നു വാദിക്കാം ,
പക്ഷെ ജീവിതം എന്ന പച്ചപ്പ് തീരും വരെ ,, മരണത്തെ പുല്കും വരെ ഇവിടെ വെറും യാന്ത്രിക ജീവിതം നയിക്കുന്ന പ്രവാസിക്ക് കൂടെ ചെര്‍ക്കാന്‍ വേറൊരു പര്യായമില്ല..
ഒരു ചോദ്യം ഇവിടെ പ്രസ്ക്തമാണു പകുതി വേദന കുറയുമല്ലൊ .. ഭാര്യയെയും കുട്ടികളെയും ഇങ്ങൊട്ട് കൂട്ടിയാല്‍ പോരെന്ന്???.....
അതിനും കടമ്പകള്‍ ഒരു പാടുണ്ടെന്ന ഓര്‍മ ആരെയും പിന്നെയും തളര്‍ത്തും ,,എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല അതെന്ന യാഥാര്‍ത്യം നമ്മെ അപകര്‍ഷധ ബോധത്തിനു അടിമയാക്കും ..
അതിലുമുപരി എനിക്ക് വേണ്ടി കഷ്ടപെട്ട എന്ടെ മാത പിതാക്കള്‍ക്ക് ആശ്വാസ്സമാകുന്നത് എന്ടെ മകളെന്നുള്ള തിരിച്ചറിവ് ,,
അവര്‍ക്ക് വേണ്ടി എന്ടെ ജീവിതം പകരം വയ്ക്കുവാനെങ്കിലും കഴിയുന്നുണ്ടല്ലൊ എന്ന ചാരിത്യാര്‍ഥ്യം
ഇവിടെ ഞാന്‍ എന്ടെ സഖിയുടെ മനസ്സ് മറക്കുന്നു എന്നു പറയരുതെ .. എന്നൊടൊപ്പം അവളും ഉള്ളില്‍ അമര്‍ത്തുന്ന വേദനകള്‍ കാണാതിരിക്കുന്നില്ല
ആ വേദന വിലമതിക്കാതിരിക്കുന്നുമില്ല,, എങ്കിലും ചില നിമിഷങ്ങള്‍ എങ്കിലും അവള്‍ക്ക് സ്വസ്ഥമായി ഉറങ്ങുവാന്‍ എന്ടെ മകളൊ അവളുടെ മാതപിതാക്കളൊ അടുതുണ്ടല്ലൊ എന്ന മുന്‍തൂക്കം മാത്രം ..
വായിക്കുന്നവര്‍ക്ക് ചിലപ്പൊള്‍ ബോര്‍ അടിചേക്കാം ഒരുപാട് കേട്ടുമടുത്ത പതിവ് വേദനയുടെ നേരായി തോന്നിയേക്കാം ..
എങ്കിലും പറയാതെ വയ്യാ അനുഭവത്തെ അല്പ്പം പൊലും വഴിതെറ്റിക്കാതെ എന്ടെ വേദനയുടെ പൂര്‍ണ രൂപം ഞാനിവിടെ ചേര്‍ക്കുന്നുന്നത് എന്തെന്നാല്‍
ഇവിടെ ഒരു കട്ടിലില്‍ അവന്ടെ ലോകം സ്രുഷ്ടിച്ചു ജീവികുന്ന പ്രവാസികളൊടുള്ള കടപാട് കൊണ്ട് മാത്രമാണു ..
ഒരു സത്യം ഉണ്ട് കാലം ഒരുപാട് മാറ്റങ്ങള്‍ ഇവിടെ വരുത്തിയിട്ടുണ്ട് ,,,,,സത്യത്തില്‍ നാടിനെ അത്മാര്‍തമായി സ്നേഹിക്കുന്നവര്‍ പ്രവാസികളാണെന്ന പറയെണ്ടിവരും
ഒരൊ ആഘൊഷങ്ങളും അവര്‍ സന്തോഷപുര്‍വ്വം നെഞ്ജ്ജിലെറ്റുന്നുണ്ട് ,, നാട്ടിലെക്കാളെറേ ..
ഇവിടെ മഴ ചാറുമ്പൊള്‍ എന്ടെ നാടിന്റെ ഇടവഴികളും ,,പാടവും ,, കുളവും ,,എന്ടെ തറവാടും എല്ലാം ഓര്‍മകളില്‍
നൊമ്പരമുണര്‍ത്തുന്ന ഒരു വിങ്ങലായി രൂപാന്തരപെടാറുണ്ട് ..ഇവിടത്തെ കടുത്ത ചൂടിലും താങ്ങാവുന്നത് നാട്ടില്‍ കോരി ചൊരിയുന്ന മഴയുടെ
കുളിരു കൊണ്ട അമ്മയുടെയും ,സഖിയുടെയും കൂട്ടുകാരുടെയും വാക്കുകളാണു ..
ഇനിയുമെത്ര നാള്‍ ഇവിടെ ...........അറിയില്ല ഒരുനാള്‍ മരണം അരികില്‍ അവന്ടെ തണുത്ത കരങ്ങള്‍
എന്നിലേക്ക് സ്പര്‍ശിക്കും വരെയൊ അതൊ മ്രിതപ്രായനായി ഇവിദെ നിന്നും നിര്‍ബന്ധിതനായി പോകേന്ടി വരുമ്പൊഴൊ..
ഒന്നും അറിയില്ല തിരിച്ചു പൊക്കിനെ പറ്റി ചിന്തിക്കുമ്പൊള്‍ .. മറുവശത്ത് ,,കടപ്പാടിന്ടെ ഓര്‍മകള്‍ പിടിച്ചു നിര്‍ത്തുന്നു.....
നാട്ടിന്‍പുറത്തെ വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ,, നാട് നഗരമാവുന്നുവെങ്കിലും ആ പഴയ ഓര്‍മകള്‍ പ്രാവാസിയുടെ മനസ്സില്‍ മായാതെ നില്ക്കട്ടെ.........
Subscribe to:
Posts (Atom)