Thursday, December 16, 2010

വിലാസമില്ലാത്തവര്‍ ....
























ഒരു ഉദയത്തിന്റേ കിരണങ്ങളില്‍
നിന്നടര്‍ത്തിയാണ് ഞാന്‍ ആദ്യം
സ്വപ്നം നെയ്തത് ..

ഒരു മകര മഞ്ഞിന്റേ വിറയലാണ്
വീടെന്ന ചിത്രം മനസ്സില്‍ വരച്ചത് ..

മുനിഞ്ഞ് കത്തുന്ന മണ്ണെണ്ണ വിളക്കിന്റേ
ഗതികേടിലാണ് അടിത്തറയിട്ടത് ..

അപകര്‍ഷതാബോധത്തിന്റേ കടുത്ത
ചീളുകള്‍ കൊണ്ടാണ് ചുവരുകള്‍ തീര്‍ത്തത് ..

പ്രണയത്തിന്റേ പ്രാവുകള്‍ നല്‍കിയ
തൂവലുകള്‍ കൊണ്ടാണ് മേല്‍ക്കൂര പണിതത് ..

കരിന്തിരി എരിഞ്ഞ സന്ധ്യാദീപത്തിന്റേ
കരി കൊണ്ടാണ് ചായം പൂശിയത് ...

വിശാലമനസ്സാണ് ഒറ്റ മുറിയെന്ന ആശയം
പശിയമര്‍ത്തി രൂപപെടുത്താന്‍ പ്രാപ്തി നല്‍കിയത് ..

കാലത്തിന്റേ മാറാത്ത വിധി കൊണ്ടാണ്
തൂണുകള്‍ തീര്‍ത്തത് ..

എന്നിട്ടും വീശിയടിച്ച  യാഥാര്‍ത്ഥ്യത്തിന്റേ കാറ്റ് 
കണ്ണില്‍ തീര്‍ത്തത് പെരുമഴയായിരുന്നു .....
വിധിയുടേ കൈകളില്‍ അവ നിലം പൊത്തുകയും
സ്വപ്നങ്ങളിലേ ചായം ഒഴുകിയും പൊയിരിക്കുന്നു ..

Tuesday, December 14, 2010

കൊരിത്തരിച്ച ഒരു പഴയ ബസ്സ് യാത്ര ....... കഥ ..


ഞാനും അന്നത്തേ മിക്ക സെക്കന്റ് ഗ്രൂപ്പെടുത്ത ആണ്‍കുട്ടികളെയും പൊലെ മെഡികല്‍ എന്‍ട്രന്‍സ്  എഴുതീ ..
ടിന്റൂ മൊന്‍ തന്റെ റാങ്ക് കൂട്ടുകാരന് മെസ്സേജ് അയച്ചപ്പൊള്‍ കൂട്ടുകരാന്‍ തിരിച്ചൊരെണ്ണം അയച്ചൂ നിന്റെ പുതിയ സിം നമ്പരാണൊ ഇതെന്ന് .. അതു പറഞ്ഞ പൊലെയായിരുന്നു എന്റെയും റാങ്കിന്റെ അവസ്ഥ .. അതിനാല്‍ വേറെ എന്തെകിലും കൊര്‍സിന് ചേരാന്‍ നിര്‍ബന്ധം വന്നൂ വീട്ടിന്ന് .. കേരളത്തിന് വെളിയിലായാല്‍ ഇവനെ കൊണ്ടുള്ള ശല്യം തീരുമെന്ന് മനസ്സിലാകിയ വീട്ടുകാരും , അതിന് വേണ്ടീ പ്രാര്‍ത്ഥിച്ച നാട്ടുകാരും കൂടീ എന്നെ ബാംഗ്ലൂരിലെക്ക് നാട് കടത്തീ .. അവിടെ അങ്ങനെ വിദ്യാഭ്യാസത്തിനായി എന്റെ അഞ്ച് വര്‍ഷം ഹൊമിക്കപെട്ടൂ .. എന്റെ കുളിരുള്ള പച്ചപ്പ് കലര്‍ന്ന പ്രഭാതങ്ങളെ വിട്ട് മഞ്ഞുള്ള വിളറിയ പ്രഭാതങ്ങള്‍ എന്റെ മനസ്സിനേ വരണ്ട ഭൂമി പൊലെയാക്കി  ..

ഞങ്ങളുടെ എല്ലാ പേരുടെയും വീട്ടിലെക്കുള്ളതും തിരിച്ച് പൊക്കും മിക്കപ്പൊഴും ബസ്സിലാകും .. ട്രെയിനില്‍ പൊക്ക് വളരെ കുറവായിരുന്നു , അതിന്  കാരണവമുന്റേട്ടൊ .. മിക്കപ്പൊഴും പെണ്‍കുട്ടികള്‍ കാണും കൂടെ അപ്പൊ ബസ്സാണല്ലൊ കൂടുതള്‍ സ്പര്‍ശന സുഖം നല്‍കുക ..  രണ്ടാം വര്‍ഷ കാലം , സീനിയേര്‍സായ ഞങ്ങളെ സര്‍ വിളിയില്‍ നിന്നും മാറീ ചേട്ടാ , ഏട്ടന്മാരെ എന്നൊക്കെ ജൂനിയര്‍ പിള്ളേര്‍സ് വിളിക്കാന്‍ തുടങ്ങിയ സമയം . ജൂനിയര്‍ പെണ്‍കുട്ടികള്‍ മത്സരിച്ച് സീനിയര്‍ ആണ്‍കുട്ടികളെ കൂട്ടാക്കാന്‍ നടക്കുന്നതിനിടക്ക് ഞങ്ങളുടെ ഗ്യാങ്ങില്‍ എന്‍ ആര്‍ ഈയും , തനി മലയാളികളും നൊര്‍ത്ത് ഇന്ത്യന്‍ മലയാളിയും ഒക്കേയായ് എട്ട് പെണ്‍കുട്ടികള്‍ വന്ന് ചേര്‍ന്നൂ .. സൌഹൃദത്തിന്റെ വര്‍ണ്ണ കൊടികള്‍ പാറി പറത്തീ അറമാദിച്ച് ഞങ്ങള്‍ നടന്നൂ .. ഈ എട്ട് പെണ്‍കുട്ടികള്‍ക്കും തലകനവും ഇത്തിരി കൂടിയിരുന്നു കാരണം അവിടെ ഉള്ളതില്‍ വച്ചേറ്റവും ശക്തിയുള്ള ഗ്യാങ്ങിലാണ് അവരെന്ന ഭാവം .. സത്യം ഞങ്ങള്‍ക്കല്ലെ അറിയൂ .. അടി എന്ന് മൊത്തതില്‍ എഴുതി കാണിക്കണ്ട അതിന് മുന്നേ ഓടുന്നവരാണ് ഭൂരിഭാഗവും .. അതെന്തു തന്നെയായാലും കണ്ണൂര്‍ ജില്ലക്കാരിയായ ദുബൈയില്‍ വളര്‍ന്ന ഒരു പെണ്‍കുട്ടി  ഈ എട്ട് പേര്‍ക്കും മുടിഞ്ഞ അസൂയ ആയി വളര്‍ന്നു വന്നൂ .  എപ്പൊഴും ഇവളെ പറ്റി പറച്ചിലാണ് ഇവര്‍ക്ക് ജൊലി .. എട്ടന്മാരെ അവളെ പിടിച്ചൊന്ന് വിരട്ടണം അവള്‍ക്കിത്തിരി സ്റ്റൈല് കൂടൂതലാ എന്നൊക്കേ പതിവ് പല്ലവികളുമായി ഇവര്‍ സ്വൈരം തരാതായപ്പൊള്‍ കാരണം അന്വേഷിച്ചൂ .. അപ്പൊള്‍ ആള് മുടിഞ്ഞ സുന്ദരിയാ .. അതിനപ്പുറം വേറെ എന്തെകിലും വേണൊ .. പേടിപ്പിക്കാന്‍ ഒരിക്കല്‍ തടഞ്ഞ് നിര്‍ത്തിയ അതിന്റെ വര്‍ത്തമാനവും ആ മുഖത്തിന്റെ ചന്തവും കണ്ട് സത്യം പറയാലൊ എനിക്കൊരക്ഷരം പറയാന്‍ തൊന്നിയില്ല . പക്ഷെ കാര്‍ഘൊടകികളെ പൊലെ അപ്പുറം നിന്ന പെണ്‍ സംഘത്തേ പേടിച്ച് എന്തക്കെയൊ പറഞ്ഞൂ .. അവള്‍ നടന്ന് നീങ്ങീ ഒരു വിഷാദം മനസ്സില്‍ തളം കെട്ടീ .. എനിക്കിങ്ങനെ ആണ് സുന്ദരികളായ പെണ്‍കുട്ടികളെ എന്തേലും പറഞ്ഞാല്‍ ഒരു വിഷമമാണ്  മനസ്സില്‍ പിന്നേ അത് മാറണമെങ്കില്‍ ഒരുമിച്ചിരുന്ന് ഐസ്ക്രീമൊ , ഫ്രൂട്ടിയൊ , സിനിമയൊ .. അങ്ങനെ എന്തെങ്കിലും വേണം ..

ഈ സുന്ദരി കൊതയൊട് ഒന്നു മിണ്ടാന്‍ കഴിയുമൊ , എത് നേരവും ബ്ലാക്ക് ക്യാറ്റ്സ് പൊലെ ഈ എട്ടെണ്ണം കൂടെ കാണും , ബുള്ളറ്റ് എടുത്ത് പൊയാലും വലിഞ്ഞ് കേറും എതെങ്കിലും ഒന്ന് പിറകേ .. അങ്ങനെ ആ സുവര്‍ണ്ണ നിമിഷം വന്നെത്തീ .. പൂജാ ഹൊളിഡെയ്സ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം . സയന്‍സ് ബ്ലൊക്കില്‍ നിന്നും മാനേജ്മെന്റിന്റെ ബ്ലൊക്കിലേക്ക് കേറുവാന്‍ പൊകുമ്പൊള്‍ നമ്മുടെ കഥാ നായിക മുന്നില്‍ , എന്തെകിലും ഒന്ന് പറഞ്ഞാലൊ എന്നാശിച്ച് നില്‍ക്കുമ്പൊള്‍ എന്നൊടിങ്ങൊട്ട് ആ കുട്ടി പറഞ്ഞൂ “അതേയ് ചേട്ടാ ഞാനിത്തവണ നാട്ടില്‍ പൊകുകയാ ഒറ്റക്ക് പൊയിട്ടില്ല ഞാന്‍, ബസ്സില്‍ ഒരു ടിക്കെറ്റ് എടുത്ത് തരുമൊ ?  എവിടെന്നാ കേറുക .. ഒന്ന് സഹായിക്കുമൊ ചേട്ടാ .. എന്റമ്മേ ...... ഞാന്‍ മനസ്സില്‍ പറഞ്ഞൂ കുട്ടി പതുക്കേ പറ ആരും കേള്‍ക്കണ്ട .. എല്ലാം ഞാന്‍ ശരിയാക്കി തരാമേ എന്ന് .. എങ്കിലും സീനിയര്‍ വെയിറ്റ് ഇട്ട് ഞാന്‍ പറഞ്ഞൂ ശരിയാക്കി തരാം നൊക്കാം .. എവിടേക്കാ വേണ്ടത് .. കണ്ണുരിലേക്കാണൊ .. എനിക്കൊന്നുമറിയില്ല ചേട്ടാ എന്നെ ഒന്ന് അവിടെ വരെ  കൊണ്ടാക്കി തരുമൊ .. ബസ്സ് കയറ്റി വിട്ടാല്‍ മതി ...ഞാന്‍ പറഞ്ഞൂ കുട്ടി ഒന്നും പേടിക്കണ്ട , ആരൊടും ഒന്നും പറയണ്ട ഓക്കേ .. ഉടനേ ഞാന്‍ മനസ്സില്‍ ഉറപ്പിച്ചൂ ഇത്തവണത്തേ നാട്ടില്‍ പൊക്ക് ഈ സുന്ദരി കുട്ടിയൊടൊപ്പൊം തന്നെ .. മൂന്നാമത്തേ ദിവസം ടിക്കെറ്റ് പൊയി എടൂത്ത് , അതൊന്നു പറയാന്‍ ഒരു പാട് കഷ്ടപെട്ടു , ഈ കുറുമ്പികളെ വെട്ടിച്ച് വേണമല്ലൊ ചെയ്യാന്‍ ..അവസാനം ഞാന്‍ ദിവസം പറഞ്ഞു കൊടുത്തൂ .. കെ ആര്‍ പുരത്ത് വന്നു നിന്നാല്‍ മതി ഇവിടെന്ന് ഒരുമിച്ച് പൊകണ്ട എന്നും പറഞ്ഞൂ കൂടുതല്‍ വിശദീകരിക്കേണ്ടി വന്നില്ല അവളെല്ലാം അറിയും പൊലെ തലകുലുക്കി സമ്മതിച്ചൂ. ഞാനും ഉണ്ട് വീട് വരെ അവിടെ കൊണ്ട് ചെന്ന് ആക്കിയിട്ടേ ഞാന്‍ പൊവുകയുള്ളൂന്ന് പറഞ്ഞപ്പൊ നുണകുഴി കാട്ടി അവളൊരു പ്രത്യേക രീതിയില്‍ പുഞ്ചിരിച്ചൂ ..

ആ ദിനം സമാഗമമാകുന്നതിന്റെ നിറമാര്‍ന്ന ചിന്തകളില്‍ ആയിരുന്നു ഞാന്‍ , എന്തൊക്കെ ചിന്തിച്ച് കൂട്ടിയെന്ന് എനിക്ക് തന്നെ അറിയില്ല .. അങ്ങനെ ആ ദിവസമെത്തി .. മിക്കപ്പൊഴും നാട്ടില്‍ പൊക്ക് നമ്മുടെ ഗ്യാങ്ങിനൊപ്പം മാത്രമാണ് , സ്വഭാവികമായ സംശയം പെണ്‍പടക്കും ആണ്‍പടക്കും ഉണ്ടായീ , അതില്‍ നിന്നെല്ലാം വിദഗ്ദ്ധമായി ഞാന്‍ തടിയൂരീ , എല്ലാ പരീഷണങ്ങളില്‍ നിന്നും കരകേറുമ്പൊള്‍ ഉള്ളില്‍ ഒരു ചിന്ത മാത്രം കുളിര്‍ നല്‍കി കൂടെയുണ്ടായിരുന്നു .. പ്രാക്റ്റിക്കല്‍ എക്സാമിന് നമ്മുടെ പ്രീയ ഹസ്മത്തുള്ള സാറിന്റെ കണ്ണ് വെട്ടിച്ച് ലീച്ചിന്റെയും , ഷാര്‍ക്കിന്റെയും ഡൈജസ്റ്റീവ് സിസ്റ്റത്തിനേ കുറിച്ചുള്ള വിവരണം എഴുതാന്‍ ഒന്നും അറിയാത്തവനെ പൊലെ കൈകഴുകാനെന്ന വ്യാജേന അപ്പുറം പൊയി ഉള്ളതൊക്കെ ഒപ്പിച്ച്  പാവത്തിനേ പൊലെ യാഥാസ്ഥലത്ത് വന്ന് നില്‍ക്കുന്ന ഞാന്‍  പക്ഷേ  ഈ കാര്യത്തില്‍ പെട്ടു പൊയീ എന്തെന്നാല്‍ ഞങ്ങള്‍  കര്‍ണാടക അതിര്‍ത്തി വിടും മുന്നേ തന്നെ എന്റെ ഗ്യാങ്ങിന് എന്റെ യാത്രയുടെ ഫുള്‍ വിവരണം കിട്ടി ..  അതെങ്ങനെ ചൊര്‍ന്നെന്ന് ഉടയതമ്പുരാനേ അറിയൂ .. എന്തായാലും അതിന്റെ ആഫ്റ്റര്‍ എഫറ്റ്സ് നേരിട്ട് കിട്ടിയത് അവധീ ദിനങ്ങള്‍ കഴിഞ്ഞ് എല്ലാം ആറി തണുത്തിട്ടാണ് .. ശ്ശൊ ഇതുവരെ കാര്യത്തിലേക്ക് കടന്നില്ല .. ബൊറടിച്ചൊ ?

എല്ലാ വീട്ടിലേക്കുള്ള യാത്രയിലും കെ ആര്‍ പുരത്തേ വിനായക ക്ഷേത്രത്തില്‍ ഒരു തേങ്ങയും  മാലയും കൊടുത്തിട്ടാണ് പൊകുക , അവിടെന്ന് തരുന്ന കുംങ്കുമവും നെറ്റിയിലും, തേങ്ങയുടെ കഷ്ണങ്ങള്‍ വായിലും കലാശിപാളയം വരെ അതായത് ബസ്സ് കേറുന്ന സ്ഥലം വരെ കാണും ,  ബുള്ളറ്റില്‍ ഈ കുട്ടിയേയും കൊണ്ട് പൊകുന്നത് പന്തിയല്ല എന്ന് തൊന്നിയത് കൊണ്ട് ഓട്ടൊരിക്ഷയിലാക്കി യാത്ര അവിടം വരെ, അല്ലെങ്കില്‍ ഒരു ട്രാവത്സിലാണ് നമ്മുടെ കുടു കുടു വയ്ക്കുക തിരിച്ച് വരുമ്പൊള്‍ അതിരാവിലെ അതൊരു സഹായവും ആണ് .. ഇവിടെ അതിനേക്കാള്‍ സാഹായമാണ് കാരണം അവിടം വരെ തൊട്ടുരുമി പൊകാലൊ.. പക്ഷേ മുന്നിലൊരു കടലാണ് വരാന്‍ പൊകുന്നത് അതിനാല്‍ ഈ പുഴയേ വേണ്ടന്ന് വയ്ക്കാനും കടലില്‍ കുളിക്കുന്നതാണ് ചര്‍മ്മത്തിന് നല്ലതെന്നുമുള്ള തിരിച്ചറിവാണ് ഈ ഓട്ടൊ യാത്രക്ക് പ്രേരിപ്പിച്ചത് , അങ്ങനെ വിനായക ക്ഷേത്രതില്‍ ഓട്ടൊ നിര്‍ത്തി ഞാന്‍ ഇറങ്ങീ ഈ കുട്ടിയ വിളിച്ചൂ ഏട്ടന്‍ പൊയി വരൂ എന്ന് പറഞ്ഞൂ , ഞാന്‍ കാര്യമാക്കിയില്ല നേരെ പൊയി എല്ലാം ചെയ്തിട്ട് പ്രസാദം കൊണ്ട് വന്നൂ കുംങ്കുമം ഇട്ടൊളു എന്നും പറഞ്ഞ് നീട്ടിയപ്പൊഴേക്കും അവള്‍ പറഞ്ഞൂ വേണ്ട ഏട്ടാ , എനിക്ക് വേണ്ടാ എന്ന് .. എനിക്കൊന്നും ആദ്യം പുടികിട്ടിയില്ല , ഇനി ഇവള്‍ ഹിന്ദുവല്ലേ ? പക്ഷെ ഞങ്ങളുടെ കൂടെയുള്ളവര്‍ എല്ലാം അങ്ങനെയൊരു പക്ഷപാതം ഒന്നിലും അങ്ങൊട്ടും ഇങ്ങൊട്ടും കാണിക്കറില്ലല്ലൊ എന്നൊക്കെ ചിന്തിച്ച് ഞാന്‍ അങ്ങൊട്ട് കേറീ ചൊദിച്ചൂ ,, എന്താ ഷീ ........ എന്താ പ്രസാദം തൊടാതേ മരിച്ച് പൊകുകയൊന്നുമില്ല കേട്ടൊ എന്ന് .. ഒന്നും മിണ്ടിയില്ല അവള്‍ ..ഓട്ടൊ രിക്ഷ അടിച്ചു വിടുകയ ഡ്രൈവര്‍ ,, മീറ്ററിന്റെ കമ്പനിയും മറിയുന്ന പൈസയും ഒരു പൊലെ ..” സൂപ്പര്‍”, അതു കണ്ട്  ഒന്ന് ചിരിചപ്പൊ അവള്‍ പറഞ്ഞൂ എന്തേ , എന്തേ ചിരിക്കുന്നേ , അല്ലാ ഞാന്‍ പറഞ്ഞൂ ഈ മീറ്റര്‍ കണ്ട് ... വേണ്ട വേണ്ട എനിക്ക് മനസ്സിലായെന്ന് അവള്‍.. ഞാന്‍ പറഞ്ഞൂ ദൈവമെ എന്ത് , ഇതെല്ലാ പെണ്‍കുട്ടികള്‍ക്കും വരുന്നതാ കളിയാക്കണ്ടാന്ന് .. സത്യത്തില്‍ ഞാന്‍ ആകെ ചൂളീ , ദൈവമെ ഒരു ദുബൈയില്‍ ജീവിച്ച കുട്ടിയേ അല്ല മുന്നില്‍ ഒരു നിഷ്കളങ്കമായ ഒരു കൊച്ചു കുട്ടി പറയും പൊലെ
തൊന്നി യെനിക്ക് , എന്തായലും കാര്യം പിടികിട്ടി ഞാന്‍ പിന്നേ നിശബ്ദനായി അവളും , എന്തൊ ഒരു വല്ലായിക എനിക്ക് തൊന്നി അത്നെതാണെന്ന് എനിക്കറിയാന്‍ വയ്യ , അന്ന് അങ്ങനെയാണ് തൊന്നിയത് എല്ലാ മൂഡും നഷ്ടപെട്ട പൊലെ ..

കലാശിപാളയത്ത് നിന്നും രണ്ട് പേരും രാത്രി ഭക്ഷണമൊക്കെ കഴിച്ച് ബസ്സില്‍ കേറീ .. അവള്‍ വിന്‍ഡൊ സൈഡില്‍ ഇരുന്നു ഞാന്‍ മാറി ഇരുന്നാലൊ എന്നാലൊചിച്ചൂ കേട്ടൊ സത്യമാ പറയുന്നേ നിങ്ങളാരും വിശ്വസ്സിക്കുമൊ എന്നറിയില്ല , അതവളൊടും ഞാന്‍ പറഞ്ഞൂ അപ്പൊ ആ കുട്ടി പറഞ്ഞൂ ഏട്ടന്‍ ചുമ്മാ ജാഡാ കാണിക്കാതേ വന്നിരിക്കുന്നുണ്ടൊ .. പിന്നേ ഉഷറായി കേറിയങ്ങ് ഇരുന്നൂ .. “ ഇന്നും ഓര്‍മയുണ്ട് വണ്ടീ നിര്‍ത്തിയിട്ടേക്കുവാണ് അപ്പൊള്‍ അതിനുള്ളിലേ പാട്ട് " സ്നേഹത്തിന്‍ പൂ നുള്ളി പൂജിച്ചു ഞാന്‍ .. എന്‍ ജന്മം നിന്‍ മുന്നില്‍ നേദിച്ചു ഞാന്‍ .. മനസ്സിന്റെ വൃന്ദാവനിയില്‍ ..” ബസ്സ് പതിയേ നീങ്ങി തുടങ്ങീ പലകാര്യങ്ങള്‍ ഞങ്ങളിങ്ങനെ പറയുകയാണ് , എന്നൊട് പറഞ്ഞൂ ഏട്ടാ നമ്മുക്കുറങ്ങണ്ട എന്തേലുമൊക്കെ പറഞ്ഞിരിക്കാം , ഇവിടെ ഇരുന്ന് ഉറക്കേ പറഞ്ഞാലേ ഉറങ്ങുന്നവര്‍ എണീറ്റ് വന്നടിക്കുമെന്ന് ഞാന്‍ ഉപദേശിച്ചൂ , അപ്പൊള്‍ അവള്‍ ഇങ്ങനെ കൈയ്യ് രണ്ടും ചേര്‍ത്ത് വച്ച് പതുക്കേ പറയുകയ ,, നമ്മുക്ക് പതുക്കേ മിണ്ടിയാല്‍ മതിയെന്ന് ,,  ആ  രംഗം  മനസ്സില്‍ പതിഞ്ഞ് കിടക്കുന്നു, അങ്ങനെ പല കാര്യങ്ങള്‍ വന്നും പൊയ്കൊണ്ടിമിരുന്നു , കൈകള്‍ തമ്മില്‍ പതിയേ ഉരസുവാന്‍ തുടങ്ങീ ഞാന്‍ മനപൂര്‍വം ഒന്നും ചെയ്യുന്നില്ല എങ്കിലും കൈയ്യെടുത്തില്ല എന്നുള്ളത് നേരാണ് , അതു പക്ഷെ പാവം വളരെ നൊര്‍മലായിട്ടാണ് എല്ലാം കണ്ടിരുന്നത് കാരണം അതിന്റെ ഉള്ളില്‍ ഒന്നുമില്ലല്ലൊ നമ്മുടെ ഉള്ളിലാണല്ലൊ ഒരൊ സ്പര്‍ശനവും വലിയ അണുവിസ്ഫൊടനങ്ങള്‍ തീര്‍ക്കുന്നത് , “ഒരു തിരുത്തുണ്ട് ,, അതേ ഇപ്പൊഴത്തേ കുട്ടികള്‍ക്ക് ഇതൊന്നും വലിയ കാര്യമാവില്ല അന്നൊക്കേ നമ്മുകിതൊക്കെ ഉത്സവങ്ങളായിരുന്നേട്ടൊ “

 കൂടുതല്‍ കൂടുതല്‍ അടുത്തറിയുകയായിരുന്നു ഞങ്ങള്‍ .. കാല് രണ്ടും സീറ്റില്‍ കേറ്റി വച്ച് പുഷ് ബാക്ക് സീറ്റില്‍ ശകലം ബാക്കിലൊട്ട് നീക്കി കഥപറയും പൊലെ അവളിങ്ങനെ ചേര്‍ന്നിരിന്നു ,, കാര്യങ്ങള്‍ എല്ലാം
വിചാരിച്ച പൊലെ ഇങ്ങനെ വന്ന് കൊണ്ടിരിക്കുമ്പൊള്‍ അവളുടെ കണ്ണുകള്‍ ഉറക്കത്തിന്റെ ആലസ്യം പതിയേ വന്നണയുന്നത് കണ്ടൂ ഞാന്‍ , പാവം തൊന്നീ ഒരു കുഞ്ഞിനേ പൊലെ .. അതും സുന്ദരിയായ് ഒരു പെണ്‍കുട്ടി , ഉള്ളിലേ വേണ്ടാത്ത ചിന്തകള്‍ മുളപൊട്ടി തുടങ്ങിയപ്പൊഴാണ് , അടി വയറ്റില്‍ നിന്നും ഒരു വലിയ നൊവുണര്‍ന്നത് .. ദൈവമെ എന്താത് .. പെട്ടെന്ന് തന്നെ അത് നിന്നു .. ഇത്തിരി കഴിഞ്ഞ് വീണ്ടുമതേ വേദന .. ബസ്സ് ഏതൊ കാട്ടിലൂടെയൊ മറ്റൊ ചീറി പായുകയാണ് , ഇട്ടിരുന്ന സിനിമ തീര്‍ന്നിരിക്കുന്നു പക്ഷെ എന്റെ കഥ തുടങ്ങിയതെ ഉള്ളൂ .. ഇരിക്കാം കഴിയുന്നില്ല നേരെ , അസസ്ത്ഥത കൂടി വരുന്നൂ , എന്റെ വല്ലാത്ത ഞരക്കം കേട്ടിട്ട് അവള്‍ ചൊദിച്ചൂ എന്താ പറ്റീ ? ഒന്നും പറ്റിയില്ല കഴിച്ച ഭക്ഷണത്തില്‍ ഈച്ച പറ്റിയെന്നാ തൊന്നണേ .. അവള്‍ക്കൊന്നും മനസ്സിലയില്ലാന്ന് തൊന്നിയെനിക്ക് .. അവള്‍ കാണാതേ പയ്യേ പാന്റ്സിന്റെ മുകളിലത്തേ ബട്ടന്‍ അഴിച്ചൂ ഞാന്‍ , കാരണം വയറ് ഭീമാകാരം പൊലെ വീര്‍ത്ത് വരുന്നുണ്ട് .. എന്ത് ചെയ്യും ഭഗാവാനെ .. ഒരെത്തും പിടിയും കിട്ടുന്നില്ല കണ്ണില്‍ നിന്നും വെള്ളം വന്ന് തുടങ്ങി , ഇടക്കിടെയാണ് വേദന അസഹ്യമാകുന്നത് .. ഇവളാണേല്‍ പൂത്ത ഉറക്കവുമായീ ,, ആരുടെ ശാപമാണെന്നറിയാതെ ഞാന്‍ എല്ലാ ദൈവങ്ങളെയും വിളിച്ചൂ , ഞാന്‍ വിയര്‍ത്ത് കുളിക്കുവാന്‍ തുടങ്ങീ .. കടിച്ച് പിടിച്ചിരുന്നൂ .. അങ്ങനെയൊരു സഹനം ഈ ലൊകത്ത് ആരും സഹിച്ച് കാണില്ലാ .. നാണകേടാകുമൊ എന്ന പേടീ ..അരികില്‍ ജൂനിയര്‍ പെണ്‍കുട്ടീ .. എന്തായാലും ഉറപ്പിച്ച് കണ്ണൂര്‍ ചെന്നാല്‍ ഉടന്‍ ഒരു ഹൊട്ടലില്‍ റൂമെടുത്തിട്ടേ വേറെ പരിപാടിയുള്ളൂന്ന് ,, ഒരു പൊള കണ്ണടക്കാതേ അങ്ങനെ ബസ്സ് കണ്ണൂരിലെത്തീ ,, എഴുന്നേല്‍ക്കാന്‍ സ്വല്‍പ്പം ബുദ്ധിമുട്ട് തൊന്നിയെങ്കിലും ഒന്നും കാണിക്കാതേ ചാടി എഴുന്നേട്ട് അവളുടെ ബാഗും എടുത്ത് ആദ്യം തന്നെ ഞാന്‍ വെളിയില്‍ ഇറങ്ങി , അടുത്ത കുരിശ് അവിടെയാണെന്നറിയാതേ .

ആകേ വയ്യാണ്ടായി ഞാന്‍ നിങ്ങള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുമൊ എന്നറിയില്ല .. വീട്ടിലേ ടൊയിലറ്റ് ഒക്കേ സ്വര്‍ണ്ണം കൊണ്ട് പൂശിയത് പൊലൊക്കെ തൊന്നുവാ എനിക്ക് , ഇത്ര വലിയ സ്ഥാനം ബാത്ത് റൂമിനൊക്കേ ഉണ്ടാ എന്ന് ആരും ചിന്തിച്ച് പൊകുന്ന സമയം . അപ്പൊ ദാ മുന്നില്‍ ഇവളുടെ മാമന്‍ ,, അവളെന്നേ അദ്ധേഹത്തിന് പരിചപെടുത്തീ , ഞാന്‍ യാത്ര പറഞ്ഞൂ , ഇവളപ്പൊഴെക്കും എന്റെ ബാഗും വാങ്ങീ കാറില്‍ വച്ചൂ , അയ്യടാ വീട്ടില്‍ വന്ന് എന്തേലും കഴിച്ചിട്ട് പൊയാല്‍ മതീ .. അപ്പൊ മാമനും നിര്‍ബന്ധം .. കഴിക്കുന്നു ,, കഴിചത്തിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല , ഇനിയും കഴിക്കണം പൊലും സത്യം പറയലൊ , രണ്ടിനേയും വെട്ടിച്ച് അടുത്തുള്ള പറമ്പിലേക്ക് ഓടിയാലൊ എന്നൊക്കെ ഞാന്‍ ഓര്‍ത്തൂ , അതിന് തക്കതായ ഒരു സ്ഥലവും അവിടെ കണ്ടില്ല എന്നുള്ളത് നേര് .. എന്തായാലും അവളുടെ തറവാട്ടില്‍  ചെന്നൂ , മുടിഞ്ഞ സ്വീകരണം ഭര്‍ത്തവും ഭാര്യയും കേറി വരുന്ന പൊലെ ,, ദൈവമെ നേരെ ഉള്ള അവസ്ഥയായിരുന്നേല്‍ ഞാന്‍ കസ്സറിയേനെ ,, ദൈവം എനിക്കിട്ട് ഒടുക്കത്തേ പണിയാണല്ലൊ തന്നത് , ഇനി എന്റെ ഗണപതി നിനക്ക് തേങ്ങയും തരൂല്ല ഒന്നും തരൂല്ലാന്ന് മനസ്സില്‍ പറഞ്ഞൂ .. ഇവളെ പൊന്നേ പൊലെ എല്ലാരും എടുത്തൊണ്ട് പൊകുകയാണ് .. കാരണം നമ്മളെ പൊലെ അധികപറ്റല്ലൊ അവള്‍ വല്ലപൊഴുമാ കേരളം കാണുന്നത് .. ഞാന്‍ ആണെല്‍ എന്ത് ചെയ്യണമെന്നറിയാതേ തൊടലില്‍ കെട്ടി ഇട്ടിരിക്കുന്ന പട്ടികുട്ടിക്ക് മുള്ളാന്‍ മുട്ടിയ പൊലെ നിന്ന് വട്ടം കറങ്ങുകയാണ് .. വരൂ കഴിക്കാം എന്നും പറഞ്ഞ് അവള്‍ വന്നൂ വിളിച്ചൂ .. എനിക്കവളെ കൊല്ലാനാണ് തൊന്നിയത് .. ഒരു മാന്യയതയുള്ളവളാണേല്‍ പറയില്ലേ ബാത്ത് റൂമില്‍ ഒന്ന് പൊയി ഫ്രഷ് ആയി വരാന്‍ .. ഞാന്‍ എങ്ങനെയേയാ ചൊദിക്കുക അങ്ങൊട്ട് ,, അന്നൊക്കേ അതെന്തൊ ഒരു .. എന്താണ് പറയുക , ചൊദിക്കാന്‍ നാവ് പൊന്തിയില്ല എന്നുള്ളത് എന്റെ തെറ്റ് ..

ദൊശ എനിക്ക് പ്രീയ പെട്ടതാണ് പക്ഷെ അന്ന് ഈ ദൊശയൊട് തൊന്നിയ വെറുപ്പ് ..പത്ത് ദൊശയിട്ടാലും വീണ്ടും വരട്ടേന്ന് പറയുന്ന ഞാന്‍ ഒരു ദൊശ തിന്ന സമയം , രണ്ടാമത്തേ ദൊശയില്‍ ചിത്ര പണി നടത്തി , ചമ്മന്തി ചാലിച്ച് കുതിര്‍ത്ത് കുഴച്ചപ്പൊള്‍ ഉള്‍വിളി കൊണ്ട് പെട്ടെന്ന് തീര്‍ത്ത് എണീറ്റ് ഞാന്‍ യാത്ര പറഞ്ഞൂ രണ്ടും കല്‍പ്പിച്ച്...   ഇത്ര നല്ലൊരു സഹൊദരനൊപ്പാണ് ഞാന്‍ യാത്ര ചെയ്തതെന്ന ചാരിത്യാര്‍ഥ്യം മനസ്സില്‍ വച്ച് അവളെന്നെ കൈവീശി യാത്രയാക്കി ..എന്റെ നേരെയുള്ള സ്വഭാവം പാവത്തിന് അറിയിലല്ലൊ , അതുമല്ല ഇനി അവള്‍ എന്തേലും ആഗ്രഹിച്ചിട്ട് എനിക്ക് കൊടുക്കാന്‍ കഴിഞില്ലല്ലൊ എന്നൊക്കെയുള്ള ചിന്തകള്‍ക്ക് അവിടെ ഇനി സ്ഥാനമില്ലാ ..എന്തായാലും എനിക്ക് കൈപൊക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് കൈയ്യ് വെറുതേ അനക്കി കാണിച്ചൂ ..പിന്നെ ഒന്നുമെനിക്കൊര്‍മയില്ല ..ഇനി വിവരണം നല്‍കിയാല്‍  ആകെയുള്ള ഇത്തിരി പേരു കൂടി പൊകും അതു കൊണ്ട് ഇനിയുള്ളത് എനിക്ക് മാത്രം സ്വന്തം .. ഇന്നും കണ്ണുരില്‍ കൂടീ പൊകുമ്പൊള്‍ ആ സുന്ദര പ്രഭാതത്തിന്റെ ഓര്‍മകള്‍  എന്നില്‍ വിസ്ഫൊടനം തീര്‍ക്കാറുണ്ട് ..

കാലം ഈ സുന്ദരിയേ പിന്നീട് പലപ്പൊഴും എന്നരുകില്‍ ചേര്‍ത്ത് നിര്‍ത്തിയിട്ടുണ്ട് പലതവണ  അതു നിങ്ങളൊട് പറയുവാന്‍ തല്‍ക്കാലം ഉദ്ധേശിക്കുന്നില്ലെങ്കില്‍ കൂടീ ഏവര്‍ക്കും ഇതൊരു പാഠമാവട്ടേ നമ്മള്‍ എന്തൊക്കെ സ്വപ്നഗൊപുരം കെട്ടിയാലും വിം ഉപയൊഗിക്കുന്ന ഹൊട്ടലില്‍ നിന്നും ഈ ഗൊപുരം കെട്ടുമ്പൊള്‍ ഒന്നും കഴിക്കാതിരിക്കുക .


Tuesday, December 7, 2010

മറുകര തേടീ ..
















ജീവിതത്തിന്റെ കാണാകയങ്ങളില്‍
മറുകര പുല്‍കാതേ തളര്‍ന്നപ്പൊള്‍
ഒരു പുല്‍കൊടി തുമ്പില്‍ മനസ്സ്
ആഴങ്ങളൊപ്പാതേ കിടന്നപ്പൊള്‍..

ഓളങ്ങളില്‍, അടിയൊഴുക്കുകളില്‍
താഴാതേ നിലകൊണ്ട മനസ്സിന്റെ താപം
വീര്‍ത്ത കണ്ണുകളാല്‍ , പൊങ്ങ് തടിപൊല്‍
ഒഴുകുന്നു ദിശയില്ലാതെങ്ങൊട്ടൊ ..

പശിയടങ്ങാത്ത മുഖങ്ങളില്‍
അടുപ്പിന്റേ കരി പുരണ്ടിട്ടില്ല
കണ്ടത് വിഷാദത്തിന്റെ, വിശപ്പിന്റെ
കടുത്ത ചുവന്ന നിറമായിരുന്നു..

താലിചരട് തൂകിയവളുടേ ചുണ്ടില്‍
വിരിഞ്ഞത് പ്രണയമൊ കാമമൊ അല്ല
എന്നേ ചുട്ടെരിച്ചത് അവളുടേ പുശ്ചത്താല്‍
നീറുന്ന കണ്ണിന്റേ കനലുകളായിരുന്നു ..

കാലമേകിയ മാറാപ്പ് തൊളിലേറ്റീ
വിധിയുടേ ഓളപരപ്പുകളില്‍
അറിയാതേ തുഴയുന്ന തൊണിയില്‍
ഇനിയുമെത്ര നാള്‍ ...

ഉണ്ടാകുമൊ എനിക്കുമാത്രമായൊരു സൂര്യനും , ഉദയവും ...

നിന്നിലാഴാത്ത വേരുകള്‍...

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
അന്ന് ...

എന്റെ വഴിത്താരയില്‍
പൂത്തുലഞ്ഞ സുഗന്ധങ്ങള്‍
നിന്നില്‍ എന്റെ പ്രണയം
ആഴത്തില്‍ വേരൊടിയിരുന്ന
സായം സന്ധ്യകള്‍...


ഇന്ന് ..

എന്റെ ഹൃദയത്തേയും
എന്റെ ചിന്തകളെയും
വെട്ടിയരിഞ്ഞ് നീ
എങ്ങൊ പൊയി മറഞ്ഞിരിക്കുന്നു ...

ആഴ്ന്നിറങ്ങിയ വേരുകള്‍ പൊലും
പിഴുതെറിഞ്ഞ് നീ പുതു വസന്തങ്ങള്‍
തേടീ കണ്ണില്‍ നിന്നും മാഞ്ഞിരിക്കുന്നു ...

നാളെ ..

നിന്റെ വിഷം തുപ്പിയ
ഹൃദയങ്ങള്‍ ഒന്നല്ല
ഞാനല്ല ..അവനല്ല
എന്നറിയുമ്പൊള്‍..

നിലനില്‍പ്പിന്റെ ചൂട്
നാളെയുടെ ആകുലത
എന്നെ വരിഞ്ഞ് മുറുക്കുന്നു ..

അയ്യനെ കാണണം ......



കാണണം കാണണമെനിക്കയ്യനേ കാണണം ..
കലിയുഗവരദനാകുമെന്നയ്യനേ കാണണം
തളരുമ്പൊള്‍ എന്നുള്ളിണുണരുമെന്നയ്യനേ
കാണുമ്പൊള്‍ എന്നരുകില്‍ ഓടിയെത്തുമയ്യനെ
മിഴിതൂകിയെന്നാല്‍ ചേര്‍ത്ത് നിര്‍ത്തുമെന്നയ്യനേ
കലികാലം കണ്‍കണ്ട ദൈവമാകുമയ്യനേ ..

പമ്പതന്‍ കുളിരില്‍ ഒഴുകിയെത്തുമയ്യനേ
കര്‍പ്പൂരദീപത്തില്‍ സുഗന്ധമാകുമയ്യനേ
പമ്പാ ഗണപതിയില്‍ കുടിയിരിക്കുമയ്യനേ
പന്തളരാജന് മുന്നില്‍ കുമ്പിടുമയ്യനേ

കരിമലയേറുമ്പൊള്‍ ചാരയണയുമയ്യനെ
അരിയുണ്ട എറിയുമ്പൊള്‍ ദീപമാകുമയ്യനെ
ശരണവിളികളാല്‍ നാവില്‍ നിറയുമയ്യനെ
ക്ഷീണമൊട്ടുമില്ലാതെയെന്നെ താങ്ങിനടക്കുമയ്യനെ

ശരകുത്തിയാലിലെന്നില്‍ കഥകള്‍ നിറക്കുമയ്യനെ
ശബരിപീടത്തിലെന്നില്‍ ഉടുക്കുണര്‍ത്തുമയ്യനേ
ദൂരെ നിന്നും സന്നിധാനകാഴ്ചയാകുമയ്യനെ
ഇരുമുടികെട്ടിലെന്റെ പുണ്യമാകുമയ്യനെ

പതിനെട്ട് പൊരുളിന്റെ പ്രഭയാകുമയ്യനെ
തത്വമസി തന്നിലായി വേറിട്ട് നില്‍ക്കുമയ്യനെ
പൊന്നുമണി ശ്രീകൊവിലില്‍ വാണരുളുമയ്യനെ
ശബരിമല നിറഞ്ഞ് വാഴും കാനനവാസനാകുമയ്യനെ

ഭസ്മാഭിഷേകപ്രീയനാകുമയ്യനെ
ഭസ്മകുളത്തില്‍ മേവുമെന്നയ്യനേ
നെയ്യഭിഷേകം ചൂടിലായ് വേവുമെന്നയ്യനേ
ചന്ദനലേപനത്താല്‍ കുളിര് കൊള്ളുമയ്യനെ

വാവര് സാമിയായ് കണ്ണ് തുറപ്പിക്കുമയ്യനേ
വാവര് തന്‍ തിരുനടയില്‍ ദുവയാകുമയ്യനെ
മാളികപുറത്തമ്മയേ ഇടത്തിരുത്തുമയ്യനേ
കരുണാമയനായി ദിവ്യജ്യോതിസാകുമയ്യനെ

അമ്പലപുഴയും ആലങ്ങൊട്ടും സമമാകുമയ്യനെ
ആകാശനീലിമയില്‍ കൃഷ്ണപരുന്തിനേ കാണുമയ്യനെ
ഭക്തര്‍ തന്‍ പേട്ടതുള്ളലില്‍ കൂടിയാടുമയ്യനെ
പമ്പസദ്യയില്‍ ശരണമായ് കൂടെഉണ്ണുമയ്യനെ

തിരുവാഭരണം ചാര്‍ത്തി അണിഞ്ഞൊരുങ്ങുമയ്യനെ
ലക്ഷങ്ങള്‍ ഒരെ സ്വരത്താല്‍ ഏറ്റുപാടുമയ്യനേ
ഉത്രം നക്ഷത്രമായ് ഉദിച്ചുയുയരുമയ്യനെ
മകരവിളക്കായ് ഭക്തരില്‍ വരമരുളുമയ്യനെ ....

കാണണം കാണണമെനിക്കയ്യനേ കാണണം ..
കലിയുഗവരദനാകുമെന്നയ്യനേ കാണണം

ഹരിഹര സുതന്‍ ആനന്തചിത്തന്‍ അയ്യനയ്യപ്പാ സാമിയേ ശരണമയ്യപ്പാ .......