Wednesday, March 21, 2012

മരുഭൂമിയിലെ ചിത്ര ശലഭങ്ങള്‍ ...



















മഞ്ഞ് വീണ് കാഴ്ച മറയുന്ന ജനുവരിയിലെ ഒരു രാവ്...
മരുഭൂവിലെ നനുത്ത കാറ്റ് വീശുന്നത് മനസ്സിന്റെ ഉള്ളിലേക്കാണ്..
വിദൂരത്തിലേക്ക് വെറുതെ നോക്കിയിരുന്നു , തണുപ്പ് കൂടി കൂടി വരുന്നു..
കണ്ണുകള്‍ അറിയാതെ അടഞ്ഞപ്പൊള്‍ എഴുന്നേറ്റ് പൊയീ കിടന്നു ..


'യെരെന്യാ ,യെരെന്യാ' ..
ഹെ, എരിവാണെന്നോ?
'അല്ലാ എരെന്യാ' ...
ഓ ,വയറു വേനയാന്നോ ..
എവിടെയാ വയറു ?
'ദേ ഇവിടെ'...
അത് ശരി കക്ഷത്തിലാ വയറു ?
എന്നാ കുത്തി വെയ്ക്കാം പോകാം ..
'വേണ്ടാ, വേന പോയി...
------------------------
പത്ത് സെക്കന്റ്‌ കഴിഞ്ഞപ്പോ അടുത്തത്...
ങ്ങീ ങ്ങീ ...
എന്തേ,എന്ത് പറ്റി...
'തൊണ്ടേ പോയി ,തൊണ്ടേ പോയി'..
എന്ത് പോയി മുള്ള് പോയോ ?
അല്ല ജൂഷ് ...ജ്യൂഷ് പോയി ...
അത് തൊണ്ട വഴി തന്ന്യ പോണ്ടേ ..അങ്ങ് മുഴുവന്‍ കുടിച്ചോ...


















അടുത്ത വില്ലയിലെ അമ്മുവാണിത് , ഉമ്മ സജ്നയോടുള്ള കൊഞ്ചലുകള്‍..
അവധിദിനത്തിലെന്നും അമ്മുവിന്റെ ഇങ്ങനത്തെ രസമുള്ള വര്‍ത്തമാനം
കേട്ടാണ് മിക്കപ്പൊഴും ഉണരുക , അല്ല , ഇതു കേട്ടു കൊണ്ട് വെറുതെ കിടക്കും കുറെ നേരം ..
ഞങ്ങളുടെ കമ്പനി വില്ലയുടെ കൂടെയുള്ള ചെറിയ റൂമിലേക്ക് സലിമിക്കയും സജ്നയും
മൂന്ന് വയസ്സുള്ള അമ്മുക്കുട്ടിയും വന്നിട്ട് കഷ്ടിച്ച് ഒരു വര്‍ഷം തികയുന്നു ..
വര്‍ഷങ്ങള്‍ക്ക് മുന്നേ മലമുകളിലെ കലാലയത്തില്‍ ഒന്നിച്ച് വന്നു ചേര്‍ന്നവരാണ് ഞാനും സജ്നയും..























പിന്നീട് സൗഹൃദത്തിന്റെ കാണാകയങ്ങളില്‍ , പ്രണയത്തിന്റെ
ഒരു പൊട്ട് വന്നു വീണതും ,അതു പറയുവാന്‍ ഞാന്‍ വീര്‍പ്പു മുട്ടിയതും അവസ്സാനം
മൈസൂരിന്റെ ഭംഗി ആസ്വദിച്ച ഒരു ടൂര്‍ യാത്രയില്‍ അവളുടെ കൈവെള്ളയില്‍
ഞാന്‍ എഴുതി കൊടുത്ത " ഒരുപാടിഷ്ടാണ് എനിക്കീ കുറുമ്പിയെ "എന്ന് കണ്ട അന്നു മുതല്‍
എന്നോടുള്ള അകല്‍ച്ച , പിന്നീട് കോളേജിന്റെ പിറകു വശത്തെ ഇടതൂര്‍ന്ന റബര്‍
മരങ്ങള്‍ക്കിടയില്‍ വച്ച് കുടുംബത്തിന്റെ ദൈന്യത എന്നിലെത്തിച്ച നിമിഷങ്ങള്‍..





















"യഥ്യാര്‍ത്ഥ്യത്തിന്റെ തെരുവിലൂടെ
ഹൃദയം വാരി പിടിച്ച് നീറുന്ന വേദനയോടെ
എന്‍റെ സഖീ നീ കിതച്ചോടുമ്പോള്‍ ഞാന്‍
എങ്ങനെ നിന്നില്‍ പ്രണയം നിറച്ച് , പ്രണയാദ്രനാകും .."

കാലം മായ്ച്ച് കളഞ്ഞ പഴയ ചിത്രങ്ങള്‍
പിന്നീട് വരക്കുവാന്‍ ദൈവം മുന്നിലിട്ടു തന്നു ..
പക്ഷെ ഇന്ന് അവള്‍ക്ക് അവനേയും
എനിക്ക് അവളേയും മുന്‍ കൂട്ടി വരച്ചു കഴിഞ്ഞിരുന്നു
ദൈവമെന്ന വികൃതിയായ ചിത്രകാരന്‍ ..

സജ്നയുടെ കൈപുണ്യം അറിയുവാനുള്ള ഭാഗ്യം
വെള്ളിയാഴ്ചകള്‍ കൊണ്ടു വന്നു .. അന്നു കണ്ണുകളില്‍
കത്തിയ പ്രണയം ഇഷ്ടത്തിന്റെ മറ്റൊരു തുരുത്ത് തേടി ..
കൂടെ ഹൃദയത്തില്‍ ചേര്‍ന്നു പോയ " അമ്മുക്കുട്ടിയും "..
മിഴികള്‍ പരസ്പരം കൊരുക്കുമ്പോള്‍ ഒരു വേവലാതി
കണ്ടിരുന്നു ഞാന്‍ , എന്നിലാണോ .. അവളിലാണൊ ...
അവളെപ്പോഴും സ്നേഹമോടെ ചിരിക്കും , അമ്മുവിനെ പോലെ ..
കുറച്ച് നാളായിട്ട് വലിയ സംസാരമൊന്നും കേള്‍ക്കാനില്ല
മിക്കപ്പോഴും കാണാറില്ല മൂന്നു പേരേയും ..

















ഞാന്‍ തിരക്കുകളിലേക്ക് മുഴുകുമ്പോള്‍ മറന്നു പോയതാണോ ..
അറിയില്ല .. എങ്കിലും അമ്മൂന്റെ വര്‍ത്തമാനം കേട്ടാല്‍
ഞാന്‍ വിളിക്കും " അമ്മുസേ " "ചക്കുസേ" സുഖാണോടാ...
ഇത്തിരി നേരം നിശബ്ദദ പിന്നേ അകത്തോട്ട് നടന്നു പൊകുന്ന
പാദസരത്തിന്റെ കിലുക്കം , എന്തായിപ്പൊ ഇവര്‍ക്കൊക്കെ
പറ്റിയേ .. ഇനി ഞാന്‍ ആണോ കാരണം ..?

ഒരു ദിവസ്സം രാത്രി ഞാന്‍ വരുമ്പോള്‍ സലീമിക്കയെ കണ്ടു
ആകെ പരവശനായിട്ട് ...അദ്ധേഹത്തിന്റെ മൊബൈല്‍ ഷോപ്പ്
പൂട്ടേണ്ടി വരുമെന്നും , ആകെ പ്രശ്നത്തിലാണെന്നും
പുതിയ നിയമങ്ങളും , ഭരണകൂടത്തിന്റെ പുതിയ
പരിഷ്കാരങ്ങള്‍ പാവപെട്ടവന്റെ നട്ടെല്ല് ഒടിക്കുമെന്നുമൊക്കെ
പറഞ്ഞ് കൊണ്ടിരുന്നു ഇക്കാ ..
ഇടക്ക് പെട്ടെന്ന് നിര്‍ത്തിയിട്ട് എന്നോട് ചോദിച്ചു
അല്ല നിന്റെ കൈയ്യില്‍ വല്ല കാശും ഉണ്ടൊ ..
നിനക്കറിയോ സജിയുടെ വിസ വരെ പുതുക്കിയിട്ടില്ല ..
























ഇടവപ്പാതി കനത്ത ഒരു വൈകുന്നേരം
പ്രാക്ടിക്കല്‍ കഴിഞ്ഞിറങ്ങിയ ഞങ്ങള്‍
നീളമുള്ള പടിക്കെട്ടുകള്‍ ഇറങ്ങി കാന്റീനിന്റെ ഓരത്തു കൂടെ
നടന്ന് താഴേക്ക് പോകുമ്പോള്‍ മുന്നിലുള്ള അവളുടെ
ചുവന്ന ചുരിദാറിന്റെ പിറകു വശം
കീറിയിരിക്കുന്നത് കണ്ട എന്‍റെ ചോദ്യത്തിനുത്തരമായി
അവളുടെ മിഴികളിലും കണ്ടിരുന്നു ഞാന്‍ പെരുമഴ ..
വിധി വീണ്ടും നാശം വിതക്കുന്നുവല്ലൊ എന്‍റെ പ്രീയമായിരുന്നവളില്‍ ..

പ്രാരാബ്ദങ്ങളുടെ തീച്ചൂളയില്‍ വേവുമ്പോഴും ഞാനെന്ന സത്യം,
മിച്ചം വച്ച ചില നോട്ടുകള്‍ പകുത്തു കൊടുക്കുമ്പൊള്‍
എന്‍റെ മനസ്സ് പൊള്ളിയിരുന്നു ...അവളതു വാങ്ങുമ്പോള്‍
എന്‍റെ കണ്ണില്‍ നോക്കിയില്ല , എന്‍റെ മനസ്സും കണ്ടില്ല ..
ഒരു കനലിന്റെ ചൂട് മാത്രം എനിക്ക് പകര്‍ന്നു അവള്‍ ..

















ഉഷ്ണത്തിനെ പ്രണയിക്കാന്‍ പ്രകൃതി തയ്യാറെടുക്കുന്നു ..
ചെറു ചുടുകാറ്റ് മെല്ലേ പനയോലകളെ തഴുകി വരുന്നുണ്ട്..
ഈന്തപ്പനകള്‍ പൂക്കുവാന്‍ തുടങ്ങിയിരിക്കുന്നു ..
ഇന്ന് വെള്ളിയാഴച്ചയാണല്ലൊ, അമ്മൂസിന്‍റെ
ശബ്ദമൊന്നും കേള്‍ക്കുന്നില്ല .. എവിടെയാ ഈ പൊന്നൂസ് ..
ഇങ്ങനെ ചിന്തിച്ച് കിടക്കുന്നതിനിടെ , പള്ളിയില്‍
പോകാനുള്ള ഒരുക്കത്തനിടയില്‍ നിന്നും അംജത്ത്
ഓടി വന്നു , ഡാ , ഡാ എഴുന്നേല്‍ക്കൂ .. ദേ പോലീസും ആംബുലന്‍സും ഒക്കെ ..
എന്താടാ ? എന്തേ കാര്യം ?

ജ്യൂസ് അമ്മൂന് വല്ലാണ്ട് ഇഷ്ടാ .. കവിളത്തൊരു ഉമ്മ കൊടുത്ത്
അമ്മൂനോട് , എന്താ എന്റേ കണ്ണന് വേണ്ടേ എന്നു ചോദിച്ചാല്‍
ഉടന്‍ ഉത്തരം വരും " ജ്യൂഷ് "...
അമ്മൂന്റെ ബാപ്പ അവസ്സാനമായി കൊടുത്തതും അതു തന്നെ ..
എന്‍റെ പഴയ കൂട്ടുകാരി തൊട്ടപ്പുറം ഒരിറ്റ് ശ്വാസ്സത്തിനായീ പിടച്ചപ്പോള്‍ ,
ഞാന്‍ ഒരു ബീയറിന്റെ സിപ്പില്‍ നിര്‍വൃതി കൊണ്ട്
ഫേസ് ബുക്കിലെ വാളില്‍ പുതിയ മഴയുടെ കുളിരുള്ള പ്രണയമെഴുതുകയായിരുന്നുവോ ?

അമ്മുനേയും കൂട്ടി അവര്‍ പോയി .. അവളു പോലും ഒരു വാക്ക് എന്നോട് പറയാതെ ..
അല്ലെങ്കിലും ഞാന്‍ അവള്‍ക്ക് ആരാണ് .. പണ്ട് മഴയത്ത് ഒരു കുടക്കീഴില്‍
കേറാന്‍ മടിച്ചവളെ പിടിച്ചു കേറ്റിയവനോ .. ഒരു നുള്ള് നല്‍കിയെന്റെ
നോട്ടത്തെ അവളിലേക്ക് തിരിച്ച് കവിളത്ത് മറുകുണ്ടാക്കിയവനൊ ..
എന്റെ പ്രണയത്തെ മഴയിലേക്ക് വിട്ടിട്ട് , നിറകണ്ണാലെ തിരിഞ്ഞു
പോയവള്‍ക്ക് എന്നോട് എന്തു പറയുവനാണ് .. അല്ലേ !

















ഇന്ന് ഈ പ്രവാസഭൂമിയില്‍ സ്വയം ഹത്യയിലേക്ക് പോകുന്ന
മനസ്സുകളുടെ എണ്ണം കൂടി കൂടി വരുന്നു , എടുത്താല്‍ പൊങ്ങാത്തത്
എടുത്തതു കൊണ്ടാവാം , ചതി കുണ്ടുകളില്‍ വീണു പോയതാവാം
പുറം മോടികളെ പുല്‍കി ധൂര്‍ത്തിന്റെ രാവുകളില്‍ ലയിച്ചതിനാലാവാം
പ്രാരാബ്ദത്തിന്റെ കണ്ണുകളില്‍ ഒരു തിരി കത്തിച്ചതിനാലാവാം ..
പ്രവാസിയുടെ നേര്‍ മുഖം ആരു കാണുന്നു... കരുത്തു കൊടുക്കേണ്ടത്
നമ്മളൊക്കെ തന്നെ , സ്വയം അറിയുക ആദ്യം , കൂടെ കൂട്ടുന്ന കുഞ്ഞങ്ങളെന്തു-
പിഴച്ചു , അവര്‍ക്ക് ജീവിക്കുവാനുള്ള അവകാശം പോലും നിഷേധിച്ച് ..
ആകുലതയുണര്‍ത്തുന്ന വാര്‍ത്തകളും കാഴ്ചകളും ..

( ഗള്‍ഫ് ന്യൂസ് : ജനുവരി പതിനാല് : 2012 : ദുബൈയില്‍ മൂന്നംഗ കുടുംബം
ജീവനൊടുക്കി....അച്ഛന്റേയും , മകളുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ )

സമര്‍പ്പണം : യൂ ഏയില്‍ കടബാധ്യത മൂലം സ്വയംഹത്യയിലേക്ക് പോയ
മനസ്സുകള്‍ക്ക് : കൂടെ റിജേഷ് നമ്പ്യാര്‍ക്കും , അവന്തിക മോള്‍ക്കും ..


[ഞാന്‍ ഇതില്‍ ചേര്‍ത്ത ചിത്രങ്ങള്‍
എന്റെതല്ല , വരികള്‍ ഉള്ളില്‍ നോവ്
നിറച്ചപ്പൊള്‍ മുന്നില്‍ കണ്ട ചിത്രങ്ങളില്‍
നിന്നും വേര്‍തിരിച്ചെടുത്തതാണ് .. നന്ദിയോടെ]

153 comments:

  1. ഈ വായന പകര്‍ന്നു തന്നത് ഇന്നത്തെ പ്രവാസത്തിന്‍റെ വേവ് തന്നെ, ഓരോ ദിവസവും ജോലി കഴിഞ്ഞു വരുമ്പോള്‍ നാളെ എന്തെന്നോര്‍ത്തു ഉരുകുന്ന മനസ്സിന് പിടിച്ചു നില്ക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല .. മാറി മറിയുന്ന നിയമങ്ങളോ ജോലിയിലെ അസ്വസ്തതകളോ ദൂര്‍ത്തിന്റെ ബാക്കി പത്രമോ അതെന്തായാലും പിടിച്ചുലക്കുന്നത് ജീവിക്കാനുള്ള പ്രതിക്ഷയെയാണ്.. കേള്‍ക്കാനൊരു മനസ്സുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷെ ജീവിതത്തിലേക്ക് തിരിച്ചു വരുമായിരുന്ന എത്രയെത്ര ജന്മങ്ങള്‍ ഇങ്ങനെ ഉരുകി അവസാനിപ്പിച്ചിട്ടുണ്ടാകും..സ്വയം തിരിച്ചറിഞ്ഞാലും ഉത്തരവാദിത്വത്തിന്റെ ചൂടില്‍ വേവുന്നവരല്ലേ അധികവും ....

    എന്നത്തെയും പോലും പ്രണയം കടന്നു വന്നുവെങ്കിലും മനസ്സില്‍ തൊട്ടതു അമ്മുവാണല്ലോ. മുത്തുമണി കൊഞ്ചല്‍ പോലെയുള്ള ആ കൊച്ചു വര്‍ത്തമാനം കേള്‍ക്കാന്‍ കഴിയുന്നുണ്ട്... കണ്ണില്‍ കൌതുകം നിറച്ചു ഈ ലോകത്തെ കാണാന്‍ പൂമ്പാറ്റയെ പോലെ പാറി നടക്കേണ്ട ആ കുഞ്ഞു പാദങ്ങള്‍ നിശ്ചലമാകുമ്പോഴും കിലുങ്ങുന്നൊരു കൊലുസിന്റെ കൊഞ്ചല്‍ എവിടെ നിന്നോ കേള്‍ക്കുന്നുവോ..അതോ തോന്നലോ. എന്തോ വന്നൊന്നു നിറഞ്ഞിരിക്കുന്നു നെഞ്ചില്‍......

    ഈ വായനയില്‍ കൂടി മനസ്സില്‍ വിരിഞ്ഞ അമ്മുക്കുട്ടി... നിനക്ക് വേണ്ടി ഒരിറ്റു കണ്ണീര്‍ മാത്രം ....... കൂടുതല്‍ ഒന്നും പറയുന്നില്ല ഈ എഴുത്തിനെ കുറിച്ച് , പരിചിത മുഖങ്ങളുടെ ദുരന്തങ്ങളെ വര്‍ണ്ണിക്കുന്നതെങ്ങനെ.....

    ReplyDelete
  2. പ്രവാസത്തിന്റെ തീഷ്ണമുഖങ്ങളില്‍
    ഒത്തൊരുമ കൊണ്ടല്ലാതെ സഹായ ഹസ്തം
    നീട്ടുവത് ശ്രമകരം തന്നെ , കാരണം എഴുപത്
    ശതമാനം പ്രവാസികളും കഷ്ടതയനുഭവിക്കുവരാണ്
    തുശ്ചമായ വരുമാനം മാത്രം കിട്ടികൊണ്ടിരിക്കുന്നവര്‍ ..
    " അമ്മു " അവള്‍ അതേ .. ഹൃത്തില്‍ നീറുന്നുണ്ട് ..
    ആദ്യ വായനക്ക് .. ആദ്യ പ്രതികരണ വരികള്‍ക്ക്
    ഹൃദയത്തില്‍ നിന്നും നന്ദി ധന്യാ ..
    പോസ്റ്റിയ ഉടനേ കാണുകയും , വായിക്കാനും കാണിച്ച മനസ്സിന് ..

    ReplyDelete
  3. onnum parayaan enikkum saadhikkunnilla.allenkilum sankadangalum vishamangalum okke kettondu nilkkaan maathre enikkariyoo.
    hrudayathil thotu.
    karayaanoru karanam kittan kaathirikyayirunnu njan.
    raavile muthal aake aswasthamaya manasu onnu karanjal shariyavumenna pratheekshayil karayan aagrahichu.
    karanamonnum kittiyilla.ippo ithu kandappo ammu oru neettalaayi ullil niranjappo kannukal niranjozhukan thudnagi.

    ReplyDelete
    Replies
    1. പ്രീയ അനുജത്തി കുട്ടീ ..
      കരയാനിരുന്ന മനസ്സുമായീ ഈ പടിവാതിലില്‍
      വന്നിട്ട് മിഴികള്‍ നിറച്ച് പൊകുവാണോ ?
      ഒരു പുഞ്ചിരിയുടെ കണം നല്‍കി
      മനസ്സ് കുളിര്‍പ്പിക്കുവാന്‍ കഴിയാതിരുന്നതിന് ...
      അമ്മു മനസ്സില്‍ കനലാകുമ്പൊള്‍ ഞാന്‍ എന്റേ വരികളില്‍
      എങ്ങനെ മഴ നിറക്കും .. നന്ദി ശ്രീകുട്ടി ..

      Delete
  4. ഹൃദയത്തില്‍ കൊള്ളുന്ന വാക്കുകള്‍. വായിച്ചുകഴിഞ്ഞും ചിന്തിപ്പിക്കുന്ന കഥാതന്തു. ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയപെട്ട അജിത്ത് .. നമ്മുക്കുമുന്നിലെ വേവിന്റെ
      ഒരു തലം , കണ്ണില്‍ വന്നു തറക്കുമ്പൊള്‍ ഹൃദയം -
      വിങ്ങും , മിഴികള്‍ തൂകും .. വരികള്‍ വായനക്ക്
      ശേഷവും തങ്ങി നില്‍ക്കുന്നത് ആ നോവിന്റെ ആഴമാകം ..
      നന്ദി വായനക്കും , വരികള്‍ക്കും സഖേ ..

      Delete
  5. ഉള്ളില്‍ തട്ടുന്ന രചന.അമ്മുവും,സജ്നയും,സലിമിക്കയും വിങ്ങലായി
    മനസ്സില്‍ നിറയുന്നു.
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയപെട്ട ഏട്ടാ ... ഒരു കഥയിലേ കഥാപാത്രങ്ങള്‍
      മുന്നിലേക്ക് വന്നു നോവു നിറക്കുന്നുവെങ്കില്‍
      അവര്‍ മായാത്ത ചിത്രമായ ഹൃത്തിലുണ്ടാകുമ്പൊള്‍
      ഉള്ളില്‍ നീറുന്ന നോവെന്താകുമല്ലെ ?
      നന്ദി ഏട്ടാ .. മുടങ്ങാതെ വായിക്കുന്നതില്‍
      വന്നു നല്ല വരികള്‍ എഴുതുന്നതില്‍ ..

      Delete
  6. പ്രിയപ്പെട്ട റിനി,
    വളരെ തിരക്ക് പിടിച്ച ഒരു ദിവസത്തിന്റെ സായാഹ്നത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍, വായിച്ച ഈ പോസ്റ്റ്‌ മനസ്സില്‍ നൊമ്പരമായി...! റിനിയുടെ പോസ്റ്റുകളില്‍ ചിത്രങ്ങളിലാണ് മനസ്സ് മയങ്ങുക.
    വരികളിലൂടെ വരച്ചിട്ട അമ്മൂട്ടിയുടെ ചിത്രം...! വല്ലാതെ സങ്കടം വന്നു.
    സാമ്പത്തികവിഷമതകള്‍ അവസാനിപ്പിക്കുന്ന കുരുന്നു ജീവിതം.
    കൊച്ചു മോളുടെ ഫോട്ടോ കാണാന്‍ എന്ത് ഭംഗിയാ.!
    വരികളിലൂടെ കോറിയിട്ട നഷ്ട്ടപ്പെട്ട പ്രണയം...! നമ്മുടെ നിമിഷങ്ങള്‍ക്ക് പ്രകാശം നല്‍കുന്ന ചില മുഖങ്ങള്‍ !
    പരസ്പരം സഹായിച്ചു സങ്കടങ്ങള്‍ പങ്കു വെച്ചു,ദുരിതത്തിലും ഒരു കൈത്തിരിവെട്ടമാകുവാന്‍ ശ്രമിക്കണം.
    റിനിയുടെ കവിതയൊഴുകുന്ന വരികള്‍ ഹൃദയത്തില്‍ സ്പര്‍ശിക്കുന്നു. ആശംസകള്‍!


    ജീവിതം അവസാനിപ്പിക്കുന്നതിന് മുന്‍പ്, ഈശ്വരാ, ഒരാളെങ്കിലും ഈ വിവരം അറിഞ്ഞില്ലല്ലോ.
    മിഴികള്‍ നിറഞ്ഞു,ഹൃദയം വിങ്ങിപ്പോകുന്ന ഈ അവസരത്തില്‍ കൂടുതല്‍ ഒന്നും എഴുതാനില്ല;എഴുതാന്‍ പറ്റുന്നില്ല.
    ശുഭരാത്രി!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. പ്രീയപെട്ട അനു ..
      വരികളിലൂടെയുള്ള യാത്രയിലെപ്പൊഴൊ
      ഇടവഴികളെപ്പൊഴോ കണ്ടു മുട്ടിയതാണീ
      കൂട്ടുകാരിയേ ! നല്ലൊരു മനസ്സുമായീ
      ഭക്തിയുടെ വേറിട്ട മുഖവുമായീ അന്നേ
      വ്യത്യസ്ത്ഥമായി തോന്നിയിരുന്നു ..
      ഇന്നും കൂടെ നില്‍ക്കുന്ന ഈവരികള്‍ക്ക് നന്ദീ ..
      ചിത്രങ്ങളില്‍ മനസ്സ് കൊരുക്കുന്ന ,
      വരികളില്‍ നീറുന്ന നൈര്‍മല്യമുള്ളൊരു മനസ്സ് കൊണ്ട്
      ഇനിയുമെന്റെ വഴിത്താരകളില്‍ ഊര്‍ജമാകുക ..
      അമ്മൂ നോവ് തന്നെ , ഒരു കൈയ്യ് താങ്ങ് നല്‍കാനാവാതെ
      ആ കുഞ്ഞും , ആ പ്രണയവും പൊഴിഞ്ഞു പൊയി ..
      മഴ ഇനിയും പൊഴിയും , കാലം അതു കൊണ്ടു വരും
      പക്ഷേ ... അമ്മുകുട്ടി .. ഒരു പുഞ്ചിരിക്ക് പൊലും ......

      Delete
  7. പത്ര വാര്‍ത്തയില്‍ നിന്നും മനസ്സില്‍ തട്ടിയ ഒരു സംഭവം,
    അനുഭവക്കുറിപ്പ് പോലെ എഴുതിയത്, വളരെ നന്നായിട്ടുണ്ട് ...
    എന്‍റെ മോളുടെ പ്രായമുള്ള അമ്മുക്കുട്ടി ശരിക്കും എന്നെ സങ്കടപ്പെടുത്തിക്കളഞ്ഞല്ലോ....
    ആര്‍ക്കും ഇങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ എന്ന് പ്രാര്ധിക്കാനെ കഴിയു....
    കഷ്ട്ടപ്പാടുകളില്‍ കൈത്താങ്ങാകുവാന്‍ ആരെങ്കിലുമൊക്കെ ഉണ്ടാവട്ടെ...

    "യഥ്യാര്‍ത്ഥ്യത്തിന്റെ തെരുവിലൂടെ
    ഹൃദയം വാരി പിടിച്ച് നീറുന്ന വേദനയോടെ
    എന്‍റെ സഖീ നീ കിതച്ചോടുമ്പോള്‍ ഞാന്‍
    എങ്ങനെ നിന്നില്‍ പ്രണയം നിറച്ച് , പ്രണയാദ്രനാകും .."

    മനോഹരമായ വരികള്‍...പതിവ് പോലെ അനുയോജ്യമായ ചിത്രങ്ങളും... ഇഷ്ട്ടായി ട്ടോ....
    എങ്കിലും ഈ പോസ്റ്റും മനസിലൊരു നീറ്റല്‍ അവശേഷിപ്പിച്ചു...

    ReplyDelete
    Replies
    1. ആശകുട്ടീ , അനുഭവങ്ങളും , നേരുകളും -
      എപ്പൊഴും നീറ്റലാണ് ..
      നമ്മുടെ തല വയ്ക്കുവാന്‍ നമ്മുടെ കൈയ്യ്
      മാത്രം അവശേഷിക്കുന്ന കാലമാണ് മുന്നില്‍
      സ്വാര്‍ത്ഥമായ മനസ്സുകള്‍ പെരുകുന്നു ..
      പക്ഷേ അതിലുപരി സഹായ ഹസ്തങ്ങള്‍ കൂടുന്നുണ്ട്
      പക്ഷേ മധ്യവര്‍ഗ്ഗം എന്തു ചെയ്യും , ഇരക്കാന്‍ പറ്റുമോ ?
      ഇല്ലാത്തവന് കൊടുക്കുവാന്‍ നൂറു പേരുണ്ടാവാം
      ഉള്ളവന് ഉള്ളവന്റെ അറകള്‍ കാക്കും
      ഇതില്‍ രണ്ടിലും പെടാതെ പെട്ടു പൊകുന്ന മധ്യവര്‍ഗം
      അവരാണെന്ന് തോന്നുന്നു ഏറ്റവും കഷ്ടപാടില്‍ പെട്ടു പൊകുന്നത് ..
      നമ്മുക്ക് വരുമ്പൊഴാണ് നാം അതിന്റെ ആഴം കാണുക
      എന്റെ അനുജത്തി കുട്ടിക്ക് അതു കാണാനുള്ള കഴിവുണ്ട്
      നന്ദി ആശേ , ഒരു വരി പൊലും വിടാതെ കുറിക്കുന്നതിന് ..

      Delete
  8. കൂടെ കൂട്ടുന്ന കുഞ്ഞങ്ങളെന്തു-
    പിഴച്ചു , അവര്‍ക്ക് ജീവിക്കുവാനുള്ള അവകാശം പോലും നിഷേധിച്ച് ..

    വല്ലാത്തൊരു ചോദ്യം....

    താങ്കള്‍ പറഞ്ഞത് പോലെ പ്രവാസികള്‍ക്കിടയില്‍ ആത്മഹത്യകള്‍ വര്‍ദിക്കുന്നുവെന്നു എല്ലാ പഠനങ്ങളും തെളിയിക്കുന്നു...
    ഇവര്‍ക്കൊക്കെ തിരിച്ചറിവുണ്ടാവട്ടെ...

    ഇനി താങ്കളുടെ എഴുത്തിലേക്ക്‌... എന്നും കേള്‍കുന്ന ദുരന്ത വാര്‍ത്തകളുടെ കൂടെ പ്രണയം കൂടി കൂട്ടി ചേര്‍ത്തപ്പോള്‍, വല്ലാത്തൊരു നോവായി... വായിച്ചു കഴിഞ്ഞിട്ടും ഉള്ളു നീറുന്നു...

    നന്മകള്‍ നേരുന്നു... എല്ലാ പ്രവാസികള്‍ക്കും...

    ReplyDelete
    Replies
    1. "യഥ്യാര്‍ത്ഥ്യത്തിന്റെ തെരുവിലൂടെ
      ഹൃദയം വാരി പിടിച്ച് നീറുന്ന വേദനയോടെ
      എന്‍റെ സഖീ നീ കിതച്ചോടുമ്പോള്‍ ഞാന്‍
      എങ്ങനെ നിന്നില്‍ പ്രണയം നിറച്ച് , പ്രണയാദ്രനാകും .."

      ഇഷ്ടായി മാഷേ... വരികള്‍...

      Delete
    2. പ്രീയമുള്ള ഖാദൂ , ശരിയാണ് നമ്മുടെ കാഴ്ചയില്‍
      പിറന്നു വീഴുന്ന കുഞ്ഞുങ്ങളേ കൂടെ കൂട്ടുമ്പൊള്‍
      അവര്‍ ചിന്തിക്കുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാവാം ..
      ഇന്നിന്റെ കാലത്ത് കുഞ്ഞുങ്ങളെ ഒറ്റക്കാക്കി
      പൊകുവാനാകുമോ .. വലിയവര്‍ക്ക് പൊലും
      നിവര്‍ത്തിയില്ലാത്ത കാലം അപ്പൊള്‍ ..
      ആത്മഹത്യ പെരുകുക തന്നെയാണ് .. ഈയൊരു അഭയമുണ്ട്
      എന്നൊരു ചിന്ത എല്ലാരിലും പിടി മുറിക്കിയിരിക്കുന്നു ..
      പ്രണയം , നോവില്‍ തേന്‍ പൊലെ ചേര്‍ത്തതാണ്
      പക്ഷേ എഴുതി വന്നപ്പൊള്‍ അതു കൂടുതല്‍ പൊള്ളിച്ചു
      നന്ദീ സഖേ .. വായനക്ക് , വരികള്‍ക്ക് ..

      Delete
  9. റിനി, ആദ്യ വരികള്‍ വായിച്ച്‌ പോകുമ്പോള്‍ ഏതൊരു രചനയേയും പോലെ പ്രണയത്തെ കുറിച്ചും അതിന്‌റെ ആര്‍ദ്രതതേയും കുറിച്ചാകുമെന്ന് കരുതി. ആത്മ സഖികള്‍ ഇല്ലാത്ത മനുഷ്യരുണ്‌ടോ ആവോ അല്ലേ !!! അവസാന വരികളിലേക്കെത്തുമ്പോള്‍ റിനിയുടെ വാക്കുകളില്‍ സൂചിപ്പിച്ച പോലെ സമകാലിക ചുറ്റുപാടുകളെ ഒാര്‍മിപ്പിച്ചു. എടുത്താല്‍ പൊക്കാന്‍ കഴിയാത്തത്‌ എടുത്താല്‍ അങ്ങനെയൊക്കെ ഉണ്‌ടായില്ലെങ്കിലേ അത്ഭുതമുള്ളൂ... യാഥാര്‍ത്ഥ ജീവുതത്തില്‍ നിന്നുമുള്ള ഒരു ഒളിച്ചോട്ടമാണ്‌ ഈ ആത്മഹൂതി. ആശംസകള്‍ റിനീ...

    ReplyDelete
    Replies
    1. പ്രീയപെട്ട മോഹീ .. പ്രണയവും മഴയും
      അറിയാതെ വരുന്ന ഒന്നാണ് . എഴുതുമ്പൊള്‍
      ഇങ്ങനെ വന്നു പൊകുന്നത് ...
      ജീവിതത്തിന്റെ വഴികളില്‍ ദൈവം
      നല്‍കിയ ജീവനെ സ്വയം നശിപ്പിക്കുകയെന്നാല്‍
      അതു അങ്ങേയറ്റം തെറ്റ് തന്നെയാണ്..
      ദൈവം രക്ഷ , മാനസികമായും , ശാരീരികമായും
      കൊടുക്കാതെ വന്നാല്‍ , തെറ്റ് അവരുടെതാകാം
      അവരുടെയല്ലാത്ത തെറ്റുകളില്‍ പെട്ടു നീറുന്നവരും
      ആത്മാഹുതി ചെയ്യുന്നില്ലേ ,എങ്കില്‍ അവരെ ദൈവം രക്ഷപെടുത്തണ്ടെ ?
      നന്ദി സഖേ , വയനക്ക് , വരികള്‍ക്ക് ..

      Delete
  10. rini,no words,nothing can utter,i dont know whether u can read another ones heart,dont try it,bec no one is like u,this world as far as i saw is full of empty hearts, deceitfulness,and lot more.wonder full lines,and emotional.the tears spills from my eyes while i read this and the pain i felt in me speaks for u as the commend....oru chirakodinja kinavinta kaavalkkari

    ReplyDelete
    Replies
    1. പ്രീയപെട്ട കൂട്ടുകാരീ ...
      അന്യരുടെ ഹൃദയം വായിക്കാനുള്ള
      കഴിവൊന്നുമെനിക്കില്ല കേട്ടൊ ..
      പക്ഷേ മിഴികള്‍ തൂവുന്നത് കണ്ടാല്‍
      ചിലപ്പൊള്‍ ദുഖത്തിന്റെ ആഴമളക്കാന്‍ കഴിഞ്ഞേക്കും !
      ജീവിത നേരിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ
      വരുമ്പൊള്‍ , പൂര്‍ണമായ സുഖത്തിലേക്ക്
      ചേക്കേറുവാന്‍ ചില മനസ്സുകള്‍ കണ്ടെത്തുന്ന വഴികള്‍ ..
      വായിച്ചതിന് , അതുള്ളില്‍ തട്ടിയതിന് , വരികള്‍ക്ക്
      ഒരുപാട് നന്ദി ..

      Delete
  11. റിനി,
    പ്രവാസ വേദനകള്‍ പകര്‍ത്തിയ, നൊമ്പരം ബാക്കിവെച്ച പോസ്റ്റ്
    പ്രവാസിയുടെ സ്വയം മരണം വല്ലാത്തെ വേദനിപ്പിക്കുന്നതാണ്‌.. എന്റെ അനുഭവവും അതാണ്..
    http://sahayathrekan.blogspot.in/2011/11/6.html

    ReplyDelete
    Replies
    1. പ്രവാസം തന്നെ വേദനയാകുമ്പൊള്‍
      പിന്നെ അതിനു കൂടെ ബാക്കി കൂടി ആകുമ്പൊള്‍
      പിന്നെ എങ്ങനെ ആ നോവ് വര്‍ണ്ണിക്കുമല്ലെ മാഷെ ..
      പ്രാവാസം നല്‍കുന്ന നോവിനോടൊപ്പൊം ജീവിത നേരുകള്‍
      മുന്നില്‍ പല്ലിളിച്ചു കാണിക്കുമ്പൊള്‍ തള്ര്ന്നു പൊകുക സ്വഭാവികം
      നന്ദി മാഷെ , വന്നു വായിച്ചതില്‍ , ഒന്നു കുറിച്ചതില്‍ ..

      Delete
  12. മഴയും,പ്രണയവും,നൊമ്പരവും , നിസഹായതയും നിറഞ്ഞ ജീവിതത്തില്‍ നിന്നൊരേട്‌ !!!
    എന്നും ദുഃഖങ്ങള്‍ മാത്രം കൂട്ടിനുണ്ടായിരുന്ന പാവം സജ്ന !
    കുടുംബം മുന്നോട്ടു കൊണ്ട് പോകാനാവാതെ നീറി വേദനിച്ച സലിം !
    ഇവര്‍ വല്ലാത്തൊരു വേദനയാണ് സമ്മാനിച്ചത്‌!

    സഹായിക്കാന്‍ കടപ്പെട്ടവര് അകന്നു മാറുന്ന ലോകം.
    വേറെ എന്തെല്ലാം ജോലികള്‍ ഉണ്ട് ട്രൈ ചെയ്തു കൂടെ എന്ന് വേണെങ്കില്‍ പറയാം..
    അത് കൊണ്ടൊന്നും കടബാധ്യതകള്‍ അവസാനിക്കാതെ വരുമ്പോള്‍,ഒരു വിധത്തിലും പിടിച്ചു നില്‍ക്കാന്‍ ആവാതെ വരുമ്പോള്‍,
    അങ്ങോട്ട്‌ സഹായിച്ചവര്‍ പോലും ആവശ്യനേരത്തു കാണാത്ത ഭാവം നടിക്കുമ്പോള്‍,
    അവര്‍ക്ക് വേറെ രക്ഷയില്ലാതാകും !!
    ജീവിക്കാന്‍ പെടാപ്പാട് പെട്ടിട്ടും പറ്റാതാകുമ്പോള്‍,ആത്മഹത്യ ഭീരുത്തമല്ല എന്ന് പറയണ്ടി വരും...
    ഒരു ചെറു വിരലെങ്കിലും നീട്ടിയിരുന്നെങ്കില്‍,ഒരുപക്ഷെ ജീവിതത്തിലേക്ക് കയറിപ്പോന്നേനെ !!!
    പക്ഷെ ഒരാള്‍ക്ക് എത്രയൊക്കെ സഹായിക്കാന്‍ പറ്റും?
    ആ കുഞ്ഞിനെ ഓര്‍ത്താകും അവര്‍ ഏറ്റം കൂടുതല്‍ വേദനിച്ചിട്ടുണ്ടാവുക ..
    ആരും സഹായിക്കാനില്ലാത്ത ലോകത്ത് തങ്ങള്ടെ കുഞ്ഞു തനിച്ചു വളരണ്ട എന്നവര്‍ തീരുമാനിച്ചതില്‍ തെറ്റുണ്ടോ?
    അകലങ്ങളില്‍ എവിടെയോ മുഴങ്ങുന്നുണ്ട് അമ്മുക്കുട്ടിയുടെ കൊഞ്ചല്‍..

    എഴുത്തുകാരന്റെ നൊമ്പരം വരികളില്‍ നിറഞ്ഞു നില്‍ക്കുന്നു !!!
    ആ നൊമ്പരം വായനക്കാരന്റെ മനസ്സിലേക്കും നിറക്കാന്‍ സാധിച്ചു !!!
    പ്രണയവും,അമ്മൂസിന്റെ കൊഞ്ചലും എല്ലാം യഥാര്‍ത്ഥ കഥ പോലെ ഫീല്‍ ചെയ്യുന്നുണ്ട്....ആശംസകള്‍...

    ReplyDelete
    Replies
    1. പ്രീയപെട്ട റോസെ .. ഈ വരികളില്‍ നൊമ്പരമുണ്ട് ..
      അവരുടെ നൊമ്പരം എടുത്ത വച്ച മനസ്സും കാണാം ..
      അവരുടെ ഉള്ളിലൂടെയാണ് റൊസ് വരികളെഴുതിയത് ..
      ശരിയാണ് .. തെളിച്ചു കൊടുക്കാന്‍ ഒരു തിരി നാളമില്ലാതെ
      കൂരിരിട്ടില്‍ ദിക്കറിയാതെ ആഴ്ന്ന് പോകുമ്പൊള്‍ നമ്മുടെ
      തെറ്റ് അവരുടെ ശരിയായ് മാറിയേക്കാം .. അല്ലെ ?
      റോസതു പറഞ്ഞപ്പൊള്‍ .. ഒന്നൊര്‍ത്തു നോക്കുകയായിരുന്നു ..
      അതിനു തുനിയുമ്പൊള്‍ അവരുടെ ഉള്ളിലേ അവസ്ഥ ..
      മകളെ ഒറ്റക്കാക്കി അവരെങ്ങനെ പോകും ..
      ആ നിമിഷത്തേ ആ ദമ്പതികള്‍ നിറ കണ്ണുകളൊടെയാവാം ...
      സ്വന്തം പിതാവ് , ആ രക്ത്തില്‍ പിറന്ന പിഞ്ചു കുഞ്ഞിന്
      ജീവന്‍ തിരിച്ചെടുക്കാന്‍ പകര്‍ന്നു കൊടുക്കുന്ന മധുരത്തില്‍
      ആ കുഞ്ഞപ്പൊള്‍ ചിരിച്ചു കാണുമോ ..?
      പിന്നീട് ഒരിറ്റ് ശ്വാസ്സത്തിനായി അതു പരക്കം പായുമ്പൊള്‍
      ഒരു പിടച്ചിലില്‍ അതു എന്നേക്കുമായി വിട്ടുപൊയിട്ടാകും
      മരണം ഉറപ്പിച്ചിട്ടാകും ഇവരും ...
      എന്തു കഷ്ടമാണല്ലെ .. ഓര്‍ക്കുമ്പൊള്‍ കണ്ണു നിറയുന്നുണ്ട് ..
      ജീവിതം കരക്കടുപ്പിക്കുമ്പൊള്‍ നമ്മുടെയല്ലാത്ത കാരണം കൊണ്ട്
      നാം മറ്റുള്ളവരെ വിശ്വസ്സിച്ചു പൊയതു കൊണ്ട് ഭീമമായ
      കടകെണിയിലേക്ക് വന്നു വീഴുന്നവര്‍ , നാളെ സ്വന്തം മകളെയും
      ഭാര്യയേയും മാനം പൊലിഞ്ഞു പൊകുമെന്ന് കരുതി
      ഒരു കൂട്ടം ജീവനുകളെ ഒന്നിച്ചു മായ്ച്ചു കളഞ്ഞാല്‍ നാം
      എങ്ങനെ അതില്‍ തെറ്റു ഉണ്ടെന്ന് പറയും ..
      കൂട്ടുകാരീ നിന്റെ വരികള്‍ എന്തൊ ഞാന്‍ എഴുതിയതിനെക്കാള്‍
      വിഷമമാണ് എന്നില്‍ നിറച്ചത് , വിഷമതകളിലൂടെ കടന്ന്
      പൊകുമ്പൊഴെ നാം അതിന്റെ ആഴം അറിയൂ
      കരക്കിരിന്നു പറയുമ്പൊള്‍ വാക്കുകള്‍ മൂര്‍ച്ചയും മധുരവുമുണ്ടാകും ..
      പക്ഷേ .. കൂടെ കിടക്കുന്നവനെ രാപ്പനി അറിയൂ ..
      നന്ദി റോസ് , വായന ഹൃദയ്ത്തിലേറ്റിയതിന് ..

      Delete
  13. നാട്ടിലുള്ളവർക്കൊക്കെ പ്രവാസികൾ സുഖിച്ച്
    സമ്പാദിക്കുന്നവരാണെന്നൊരു ധാരണയുണ്ട്....
    എന്നാൽ ഒട്ടുമിക്ക പ്രവാസികുടുംബങ്ങളും ജീവിതത്തിന്റെ
    രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാടുപെടുന്നവരാണല്ലോ....

    റിനിയുടെ ഇഷ്ട്ടവിഷയമായ മഴയിലൂടെ നടത്തിച്ച് ,
    പ്രണയത്തിൽ കുളിപ്പിച്ച് ,അവസാനം വായനക്കാരനെ
    നൊമ്പരത്തിന്റെ കയത്തിൽ തള്ളീയിട്ടു അല്ലേ ഭായ്

    അതിമനോഹരമായി എഴുതിയിരിക്കുന്നൂ...!

    ReplyDelete
    Replies
    1. പ്രീയപെട്ട മുരളിയേട്ട , അദ്യം തന്നെ നന്ദി പറയട്ടെ
      പ്രവാസികള്‍ക്കല്ലെ പ്രവാസത്തിന്റെ നൊവറിയൂ അല്ലെ ഏട്ടാ ..
      രാവിലെ എഴുന്നേറ്റ് പൊയി കാശിന്റെ മരം കുലുക്കുവാണെന്നാണ്
      എല്ലാവരുടെയും വിചാരം, ചോദ്യങ്ങളും ആവിശ്യങ്ങളുമൊക്കെ
      കേള്‍ക്കുമ്പൊള്‍ അതൊക്കെയാണ് തൊന്നുക ..
      മഴ എനിക്കേറെ ഇഷ്ടം ..
      പ്രണയം അറിയാതെ വരുന്ന സ്നേഹം ..
      വിരഹം ഇതിന്റെ രണ്ടിന്റെയും ഇടയില്‍ കുരുത്തത് ..
      നേരുകള്‍ മിഴികളില്‍ പടര്‍ത്തുന്നത് ഒരായിരം കണ്ണീര്‍ കണങ്ങള്‍ ..

      Delete
  14. റിനീ...നിയ്ക്ക് ഒന്നും പറയാൻ കിട്ടണില്ല..നന്മകൾ,പ്രാർത്ഥനകൾ...!

    ReplyDelete
    Replies
    1. പ്രീയപെട്ട വര്‍ഷിണീ ..
      നന്മകള്‍ക്കും , പ്രാര്‍ത്ഥനകള്‍ക്കും ഒരുപാട് നന്ദി കൂട്ടുകാരീ ..
      എന്തെ എന്തു പറ്റി .. വിശദമായി അഭിപ്രായം പറയുന്ന
      മഴയുടെ കൂട്ടുകാരിക്ക് .. എന്റെ വരികള്‍ വേദനിപ്പിച്ചുവോ ..
      അതൊ ഒരു മറുപടിക്കുള്ള സ്കോപ്പില്ലേ ..:)
      എങ്കിലും വായിക്കുവാനും , കുറിക്കുവാനും കാണിച്ച
      മനസ്സിന് നന്ദി സഖീ ..

      Delete
  15. കാരണങ്ങള്‍ എന്തുതന്നെയായാലും അത് നേരിട്ട് മുന്നോട്ടു പോവാനുള്ള മനക്കരുത്ത്‌ കുറയുമ്പോള്‍ ജീവിതം അവസാനിപ്പിക്കുക എന്നതാണ് പലരും ഒരുപായമായി കാണുന്നത് ..ചെറിയ ചില നൊമ്പരങ്ങള്‍ പോലും താങ്ങാന്‍ കഴിയാത്തത്ര ദുര്‍ബലമാണോ നമ്മുടെ മനസ്സ് ? എന്ത് വേണമെങ്കിലും സംഭവിക്കട്ടെ , ആകാശം തന്നെ താഴോട്ടു വന്നാലും ഞാന്‍ ജീവിച്ചു കാണിക്കും എന്ന ഒരുറപ്പു നമ്മള്‍ക്കുള്ളില്‍ തന്നെ ഉണ്ടാവണം ! കഴിയുന്നത്ര മറ്റുള്ളവര്‍ക്ക് കൂടി ആ വിശ്വാസം പകര്‍ന്നു നല്‍കാന്‍ കഴിയണം ! നമ്മുടെ വാക്കുകള്‍ കൊണ്ട് ഒരാള്‍ക്കെങ്കിലും ജീവിക്കാനുള്ള പ്രതീക്ഷ കിട്ടിയാലോ ?

    എന്നത്തേയും പോലെ റിനിയുടെ വരികളില്‍ യഥ്യാര്‍ത്ഥ്യത്തിന്റെ നനവുണ്ടായിരുന്നു..
    "യഥ്യാര്‍ത്ഥ്യത്തിന്റെ തെരുവിലൂടെ
    ഹൃദയം വാരി പിടിച്ച് നീറുന്ന വേദനയോടെ
    എന്‍റെ സഖീ നീ കിതച്ചോടുമ്പോള്‍ ഞാന്‍
    എങ്ങനെ നിന്നില്‍ പ്രണയം നിറച്ച് , പ്രണയാദ്രനാകും .."

    വരികള്‍ മനോഹരമാകുമ്പോള്‍ അതിനുള്ളിലെ നൊമ്പരം നമ്മളിലേക്കും നിറയുന്നു !
    ആശംസകള്‍ !

    ReplyDelete
    Replies
    1. പ്രീയപെട്ട തുളസി .. വിശദമായ വായനക്ക്
      വരികള്‍ക്ക് ഹൃദയ്ത്തില്‍ നിന്നും നന്ദി ..
      ശരിയാണ് ഇന്നുള്ള മനസ്സുകള്‍ ചെറിയ
      കാരണങ്ങള്‍ക്ക് വരെ ആത്മഹത്യയില്‍ അഭയം പൂകുന്നു ..
      അവസ്സാനം ജീവനൊടുക്കാം എന്നൊരു മാര്‍ഗം അവര്‍ കരുതി വയ്ക്കുന്നു
      പക്ഷേ .. നെരിപ്പൊട് കത്തുമ്പൊള്‍ , ഒരു വഴി പൊലും മുന്നില്‍
      ഇല്ലാതെ എല്ലാ വാതിലുകളും കൊട്ടിയടക്കപെടുമ്പൊള്‍
      എന്തു ചെയ്യും അവര്‍ , നാളെ മുന്നില്‍ വരുന്ന
      വലിയ വിപത്തുകളെ നേരിടാന്‍ മനസ്സ് ശക്തിയില്ലാത്തത്
      കൊണ്ടാണെന്ന് പറയാം , പക്ഷെ ഒരിറ്റ് വെളിച്ചം പൊലും
      ശേഷിച്ചില്ലെങ്കില്‍ , അവര്‍ പതറി പൊകുന്നതില്‍ തെറ്റുണ്ടൊ ..
      ആത്മഹത്യ ഭീരുത്തമെന്ന് വാദിക്കുമ്പൊഴും , അതിനും വേണ്ടേ
      ഇത്തിരി മനകരുത്ത് . അതില്ലാതെ , അതിലെക്ക് അടുക്കുവാനാകുമോ ..
      അടുത്ത നിമിഷം നമ്മെ പൂകുന്ന മരണത്തേ സ്വയം വരിക്കുവാന്‍
      ധൈര്യമുള്ളവര്‍ക്കേ കഴിയൂ .. അല്ലെ ..
      എങ്കിലും സ്വയം ഹത്യ പ്രോല്‍സാഹിക്കപെടേണ്ടതു അല്ല തന്നെ
      അതില്‍ നിന്നും മനസ്സ് തളര്‍ന്നവരെ രക്ഷിക്കുവാന്‍ സമൂഹത്തിനാകണം
      നമ്മെ തന്നെ നോക്കി നടക്കുന്ന നമ്മുക്കെവിടെ അതിനു സമയം ..
      കൂട്ടുകാരി .. ഒരുപാട് നന്ദിയോടെ ..

      Delete
  16. പ്രവാസത്തിന്റെ വേവും നോവും നന്നായി പറഞ്ഞു വെക്കുന്നുണ്ട് ഈ എഴുത്ത് .....
    ''മരു ഭൂവില്‍ കള്ളി മുള്ളിന്‍ നാട്ടില്‍
    പദപ്രശ്നക്കള്ളി പോല്‍ നിനക്ക് ജീവിതം.''
    സ്വന്തം നാട്ടില്‍ വിരുന്നു വന്നു മടങ്ങുന്ന പാവം ദേശാടന പ്പക്ഷിയാവുന്നു -പാവം പ്രവാസി ...........

    ReplyDelete
    Replies
    1. കവിത നിറയുന്ന വരികളൊടെ വന്ന
      കൂട്ടുകാര .. പ്രീയ ഇസ്മയില്‍ നന്ദീ ..
      പ്രവാസം " പ്രയാസം " തന്നെ ..
      നമ്മുടെ നാട്ടില്‍ നാം വിരുന്നുകാരും
      ഇവിടം നമ്മുടെ നാടുമാകുന്നു
      അവസ്സാനം രോഗത്തിനും വിരഹത്തിനും
      അടിമപെട്ട് ഐസ് കട്ടയില്‍ മടക്കം
      പ്രവാസിയെന്നും നോവ് തന്നെ , അവന്റെ വരികളും ..

      Delete
  17. രിനിഎട്ടാ.., ഹൃദയസ്പര്‍ശിയായ വാക്കുകള്‍ കൊണ്ട് നീറുന്നു മനസ്സ്..അതുകൊണ്ടുതന്നെ എഴുത്തിനെ വര്‍ണ്ണിക്കാന്‍ എനിക്കാവുന്നില്ല,. ആ വാര്‍ത്ത വായിച്ചവരില്‍ കുറച്ചു പേരുടെയെങ്കിലും മനസ്സിളകിക്കാണും എന്ന് തോന്നുന്നു..
    ഈറനണിയിക്കുന്ന പ്രവാസജീവിതങ്ങള്‍... എന്തെല്ലാം നോവുകള്‍..

    ReplyDelete
    Replies
    1. അതെ ദിനു , ജനുവരിയിലെ ഒരു പ്രഭാതം നല്‍കിയ
      ഈ വാര്‍ത്ത ഇവിടത്തെ മലയാളികള്‍ ഞെട്ടലൊടെ
      തന്നെയാണ് കേട്ടത് .. ആദ്യം ഒന്നും മനസിലായില്ല
      പിന്നെ അത് ആത്മഹത്യയെന്ന് അറിഞ്ഞപ്പൊള്‍
      ആ കുഞ്ഞു മോളുടെ ചിത്രം കണ്ടപ്പൊള്‍
      മാനസിക വിഭ്രാന്തി കാട്ടി അമ്മ ആശുപത്രി കിടക്കയില്‍
      കിടക്കുന്ന വാര്‍ത്ത കേട്ടപ്പൊള്‍ , ഒക്കെ നമ്മള്‍
      വിഷമച്ചില്ലേ .. നാളെയുടെ മിഴികള്‍ തൂവുന്നത്
      ആര്‍ക്കാവും , എങ്ങനെ തടയാനാവും ഇതൊക്കെ ..
      നമ്മളും പ്രയാസങ്ങള്‍ക്ക് നടുവില്‍ അല്ലെ ..
      നന്ദി പ്രീയ അനുജാ ..

      Delete
  18. ഒരു സാധാരണ ജീവിതത്തില്‍ നിന്നാണ് പുതിയ ജീവിതത്തിന് സങ്കല്പനിറം നല്‍കി മണല്‍ഭൂമിയില്‍ എത്തിച്ചേരുന്നത്. പിന്നീടങ്ങോട്ട് കയറിക്കയറി ഇല്ലാത്തതും ഉണ്ടെന്നു വരുത്തി നാളെ എന്താകുമെന്ന ചിന്ത അല്പം പോലും കടന്നു വരാതെ ഓരോഴുക്കാണു. ആ ഒഴുക്കില്‍ പുതിയ ഒരു മാറ്റം ആരും അറിയാതെ ഓരോരുത്തരിലും കയറിക്കൂടുന്നുണ്ട്. നമ്മള്‍ കാണുന്നതും കണ്ടു മനസ്സില്‍ പതിഞ്ഞതും സ്വയം പകര്‍ത്താന്‍ സ്വന്തം വീട്ടില്‍ പ്രതിഷ്ഠിക്കാന്‍ അതിയായ ആവേശം. തടുത്താല്‍ നിലക്കാത്ത ആവേശം. ആ ആവേശത്തില്‍ നാളെ എന്നത് വിസ്മൃതിയില്‍ പെട്ട് പോകുന്നു. അവിടെ ഇന്നിന്റെ പൊലിമയ്ക്ക്‌ വേണ്ടതെല്ലാം ചെയ്യുമ്പോള്‍ നാളെ നമ്മള്‍ പ്രതീക്ഷിക്കാത്തത് സംഭവിക്കുമ്പോള്‍ കണ്ണ് തുറിക്കുന്നു. പല രൂപത്തിലും (വിസയും, നിയമങ്ങളും ഒക്കെ)പ്രതീക്ഷകള്‍ അസ്തമിക്കുമ്പോള്‍ അവസാനം ചിന്തിക്കേണ്ടത് ആദ്യമേ ആയിത്തീരുന്നു.
    വളരെ സൌന്ദര്യത്തോടെ എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് മനോഹരമാക്കിയ രചന, അവസാനം പ്രയാസത്തോടെ വേദന നല്‍കിക്കൊണ്ട്....

    ReplyDelete
    Replies
    1. റാംജീ .. വിശദമായ വായനക്ക് , കുറിപ്പിന് നന്ദി ..
      നാളെയുടെ ചിന്തയില്ലാതെ പൊലിമയില്‍
      മുങ്ങുമ്പൊള്‍ നമ്മുടെ കാലിനടിയില്‍ നിന്നും
      ചൊരുന്ന മണ്ണിനേ കുറിച്ചൊര്‍ക്കുന്നില്ല ..
      അവസ്സാനം വിധിയുടെ പേരില്‍ ജീവന്‍ വെടിയുമ്പൊള്‍
      നാം നമ്മുക്ക് തന്നെ അന്തകരാകുന്ന സ്ഥിതി ..
      മാറ്റം വരെണ്ടതാണ് സ്വന്തം , മനസ്സില്‍ നിന്നും തന്നെ ..
      പക്ഷേ ചിലതൊക്കെ സ്വന്തം തെറ്റ് കൊണ്ടല്ലാതെ വരുമ്പൊള്‍
      പകച്ചു പൊകില്ലെ .. അല്ലെ .. നന്ദി ഒരിക്കല്‍ കൂടി ..

      Delete
  19. ഹൃദ്യമായ ഒരു പ്രണയ കാവ്യം പോലെ വായന മുന്നേറുമ്പോള്‍ പെട്ടെന്നാണല്ലോ നെഞ്ചില്‍ പൈല്‍ അടിച്ചത് റീനി .....
    ജ്യൂസ് അമ്മൂന് വല്ലാണ്ട് ഇഷ്ടാ .. കവിളത്തൊരു ഉമ്മ കൊടുത്ത്
    അമ്മൂനോട് , എന്താ എന്റേ കണ്ണന് വേണ്ടേ എന്നു ചോദിച്ചാല്‍
    ഉടന്‍ ഉത്തരം വരും " ജ്യൂഷ് "...
    അമ്മൂന്റെ ബാപ്പ അവസ്സാനമായി കൊടുത്തതും അതു തന്നെ ..

    നൊമ്പരപെടുത്തിയ വരികള്‍ ...
    ഒരു കഥയില്‍ പോലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാവരുതേ എന്ന് പ്രാര്‍ഥിക്കയാണ്..
    ജീവിതം കരുപിടിപ്പിക്കാന്‍ മണലാരണ്യങ്ങളില്‍ ഭാഗ്യം തിരയുന്നവരുടെ മുന്നിലേക്ക്‌ ദൈവം നീട്ടുന്ന ദുര്യോഗം. അത് ജീവന്‍ വരെ പറിച്ചെടുത്ത് മടങ്ങുന്ന ഇത്തരം സംഭവങ്ങള്‍ ഇന്നൊരു തുടര്‍കഥ പോലെ നടന്നു കൊണ്ടിരിക്കുന്നു.

    ഇനിയെങ്കിലും മരുഭൂമിയില്‍ ഒരു ചിത്രശലഭത്തിന്റെയും ചിറകു കൊഴിയാതിരിക്കട്ടെ

    ആശംസകള്‍ റിനി

    ReplyDelete
    Replies
    1. വേണുവേട്ടാ .. ജീവിതം അതു പൊലെയൊക്കെയല്ലെ ..
      പ്രതീഷിക്കാതെ കടന്ന് വരുന്ന അടിയൊഴിക്കില്‍ നാം
      നിലയില്ല കയത്തിലേക്ക് ആഴും .. ചിലതൊക്കെ
      നോക്കി നില്‍ക്കാനല്ലാതെ നമ്മുകെന്താകുമല്ലെ !
      വരികളില്‍ പൊലും കടന്നു വരരുതെ എന്ന്
      നാം ആശിക്കുന്നതൊക്കെ മുന്നിലൂടെ കടന്ന്
      പൊകുമ്പൊള്‍ കാഴ്ചക്കാരാകേണ്ടി വരുന്ന
      നിസ്സഹായവസ്ഥ എത്ര ഭീകരമാണല്ലെ ..
      വായനക്കും , വരികള്‍ക്കും ഒരുപാട് നന്ദി ഏട്ടാ ..

      Delete
  20. കഴിഞ്ഞ ദിവസം ചാറ്റിലൂടെ കണ്ടപ്പോള്‍ കണ്ണൂരാന്‍ ചോദിച്ചു, ഒരു മികച്ച വായനക്കാരനെയും കമന്ടരേയും കാണണോ എന്ന്.
    വേണമെന്ന് പറഞ്ഞപ്പോള്‍ താങ്കളിലേക്കുള്ള വഴി പറഞ്ഞു തന്നു.

    ശ്രദ്ധിച്ചിട്ടുണ്ട് ചില ബ്ലോഗുകളില്‍ താങ്കളുടെ അഭിപ്രായങ്ങള്‍
    ബ്ലോഗില്‍ സജീവമല്ലാത്ത ഒരു വായനക്കാരന്‍ മാത്രമാണീ വിനീതന്‍
    പോസ്റ്റുകള്‍ വായിച്ചു കമന്റ് ഇടാന്‍ പേടിയാണ്. കാരണം, കമന്റ്ല്‍ തൂങ്ങി ആരെങ്കിലും എന്റെ ബ്ലോഗിലേക്ക് വരികയാണെങ്കില്‍ അവര്‍ക്ക് കൊടുക്കാന്‍ വിഭവങ്ങളൊന്നുമില്ല എന്റെ കയ്യില്‍

    താങ്കളുടെ ഹൃദയസ്പര്‍ശിയായ ഈ പോസ്റ്റ്‌- വായിച്ചു. നെഞ്ചിടിപ്പ് കൂടുകയും കുറയുകയും അതെയളവില്‍ വീണ്ടും കൂടുകയും ചെയ്തു. ഇതിനു മുന്‍പുള്ള പോസ്റ്റും വായിച്ചു.
    അതീവ ഹൃദ്യവും ലളിതവുമാണ് താങ്കളുടെ വരികള്‍
    മനസില്‍ കൊളുത്തിവലിക്കുന്ന രചനാപപാടവം.
    താങ്കള്‍ക്കു ഭാവുകങ്ങള്‍ നേരുന്നു.
    ഇതിലേക്ക് ആനയിച്ച കണ്ണൂരാനു നന്ദി.

    ReplyDelete
    Replies
    1. പ്രീയപെട്ട മിത്രമേ .. നല്ല വാക്കുകള്‍ക്ക്
      ഹൃദയത്തില്‍ നിന്നും നന്ദി ... കണ്ണുരാനോടും ..
      ഒരു വരിയുടെ ചുവട് പിടിച്ച് എഴുതുന്ന
      വാക്കുകളെ കൂട്ടിചേര്‍ത്ത് വരികളാക്കുന്നു ..
      അതു മനസ്സിലേക്ക് ഇഷ്ടം കൊണ്ടു വരുന്നുവെങ്കില്‍
      അതു മാനസികമായ സന്തൊഷം നല്‍കുന്നു ..
      ഹൃദയം കൊണ്ടുള്ള സംവേദനങ്ങളില്‍
      വിശ്വസ്സിക്കുകയും , അതില്‍ വിജയം കാണുകയും
      ചെയ്യുന്നു എന്നുള്ളത് മഹത്വരം തന്നെ ..
      എന്തേ ? പുതിയ പൊസ്റ്റുകളൊന്നും കാണുന്നില്ല
      എഴുതുക , സജീവമാകുക പ്രീയ സുഹൃത്തേ ..
      കൂടെയുണ്ട് എന്നും ,, നല്ല വാക്കുകള്‍ മഴ പൊലെയാണ്..
      എന്തൊക്കെയോ അവശേഷിപ്പിച്ചാണ് ഒരൊ മടക്കവും ..
      നന്ദി സഖേ ..

      Delete
  21. പ്രിയ സുഹൃത്തേ,
    പല ബ്ലോഗ്ഗിലും ഞാന്‍ കണ്ടിട്ടുണ്ട് ഈ പേര്. ആസ്വദിച്ചു വായിച്ച് നല്ല വാക്കുകള്‍ കൊണ്ട് വിശദമായ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നതും കണ്ടിട്ടുണ്ട്. മടിപിടിച്ച ഒരു മനസ്സ് കൂടെയുള്ളത് കൊണ്ട് അപ്പോഴൊന്നും ഒരു ക്ലിക്ക് ക്ലിക്കി ഇങ്ങോട്ട് വരാന്‍ കഴിഞ്ഞില്ല. പക്ഷെ കുറച്ചു മുമ്പേ എത്താമായിരുന്നു ഇവിടെ എന്ന് വായിച്ചപ്പോള്‍ തോന്നീ..മനസ്സില്‍ തൊടുന്ന ഭാഷയുടെ കൂട്ടുകാരന് എപ്പോഴും ആകാശവും ഭൂമിയും കൂട്ടായിരിക്കട്ടെ..
    ശുഭദിനം ആശംസിച്ചുകൊണ്ട്
    മനു..

    ReplyDelete
    Replies
    1. പ്രീയപെട്ട മനൂ .. ഒരൊന്നിനും ഒരൊ സമയമുണ്ട് ..
      നമ്മുക്ക് പൂക്കുവാന്‍ ഇതാകും സമയം ..
      പൂക്കാതെ എങ്ങനെയല്ലെ..
      വരികളിലേ നനവ് തിരിച്ചറിഞ്ഞതിന് നന്ദി ..
      വരുവാനും , വായിക്കുവാനും , കുറിക്കുവാനും
      കാണിച്ച മനസ്സിന് സ്നേഹപൂര്‍വം...

      Delete
  22. വല്ലാതെ സന്ക്ടപ്പെടുതിയല്ലോ റിനിച്ചേട്ടാ. നല്ലെഴുത്ത്, ഒരുപാടിഷ്ടായി.എന്നാലും കണ്ണ് നിറഞ്ഞുപോയി.

    ReplyDelete
    Replies
    1. മിന്നുകുട്ടി .. സങ്കടങ്ങള്‍ പറയുവതെങ്ങനെ..
      അതു മിഴികളിലൂടെ പുറത്തേക്കൊഴുകുമ്പൊള്‍
      വാക്കുകള്‍ മുറിഞ്ഞു പൊകും ..
      നേരിന്റെ മുന്നില്‍ ഇടറി വീഴുന്ന ശലഭങ്ങള്‍
      മുന്നില്‍ നിറയുമ്പൊള്‍, ഒരു വരി എഴുതാതെങ്ങനെ ..
      നന്ദി .. പ്രീയ അനുജത്തീ ..

      Delete
  23. അവതരണം മോശമല്ല!! കഥയും.......

    ReplyDelete
    Replies
    1. പ്രീയപെട്ട ഷബീര്‍ .. സന്തൊഷം ..
      വരികളിലേ കഥയേയും നേരിനേയും
      കണ്ടറിഞ്ഞതില്‍ , ഒരു വരി കുറിച്ചതില്‍ ..
      നന്ദി സഖേ ..

      Delete
  24. വാഗ് ദേവത അനുഗ്രഹിച്ച എഴുത്തുകാരന്‍, അഭിനന്ദനങ്ങള്‍. കണ്ണ് നിറയിച്ചു.

    ReplyDelete
    Replies
    1. മഴ പൊലെയുള്ള ഈ നല്ല വാക്കുകള്‍ക്ക് നന്ദീ ..
      മുളയിലേ പൊടിഞ്ഞു പൊകേണ്ട ഒന്നിനേ
      വാക്കുകള്‍ കൊണ്ടു തളിരിടിക്കുമ്പൊള്‍
      ജലമിറ്റുന്ന ഈ വരികള്‍ സന്തൊഷമേകുന്നു സഖേ ..
      ഒരുപാട് നന്ദി വായനക്ക് , വരികള്‍ക്ക് ..

      Delete
  25. എന്നും വന്നു കുറെ നോക്കിയിരിക്കുന്ന മനോഹരമായ ഒരിടമാണ് ഈ ബ്ലോഗ്‌.
    വാക്കുകള്‍ തീര്‍ത്ത ലാളിത്യം നിറഞ്ഞ സൌന്ദര്യം ഇതിനെ ഒരുപാട് മനോഹരമാക്കുന്നു.
    ഓരോ വാക്കുകളിലും സ്നേഹവും നന്മയും മാത്രമേ ഞാന്‍ കാണുന്നുള്ളൂ.
    ഓരോരുത്തര്‍ക്കും നല്‍കുന്ന മറുപടി പോലും ഒരു പൂവ് പോലെ മൃദുലം.
    അപ്പൊ എഴുതുന്ന ആള്‍ടെ മനസും അങ്ങനെ തന്നെ ആവുമല്ലേ.
    അതെന്നും കൂടെയുണ്ടാകാന്‍ ഗുരുവായൂരപ്പന്‍ അനുഗ്രഹിക്കട്ടെ.

    ഈ പോസ്റ്റ്‌ മനസിനെ നോവിച്ച ഒന്ന്.
    അമ്മു മനസില്‍ ഒരു തീരാവേദനയായി ബാക്കി നില്‍ക്കുന്നു വായനക്ക് ശേഷം.
    അപ്പൊ താങ്കളുടെ സ്ഥിതി എന്താകുമല്ലേ!!!!!!!
    ചില വേദനകള്‍ എന്നെന്നും മനസ്സില്‍ സൂക്ഷിക്കപ്പെടുന്നത്ചിലപ്പോള്‍ ഒക്കെ നല്ലതാണ്.

    ഓര്‍മകളിലെ കൊങ്ങിണി പ്പൂക്കള്‍ ,കാറ്റിന്റെ കരിയിലകിലുക്കം,നീ പുഴയാകുക ഞാന്‍ തുഴയാകാം എന്നീ അടുത്തിടെ എഴുതിയ പോസ്റ്റുകള്‍ ഒക്കെ അതിമനോഹരമാണ് ട്ടോ.
    ഇനിയും ഒരുപാട് ഇതിനേക്കാള്‍ മനോഹരമായി എഴുതാനാകട്ടെ.
    ശ്രീവേദേടെ വല്യേട്ടന് ഒരുപാട് സ്നേഹത്തോടെ,(അതെനിക്കിഷ്ടമായി കേട്ടോ)
    ഉമ.

    ReplyDelete
    Replies
    1. പ്രീയപെട്ട , ഉമ ..
      ബ്ലൊഗില്‍ വരാറുണ്ട് , പക്ഷെ കമന്റാന്‍ കഴിയാറില്ല
      എന്തൊ ഒരു പ്രശ്നം ഉണ്ട് അവിടെ , എന്റേ സെര്‍വര്‍
      ബാന്‍ കാണിക്കുന്നു പലപ്പൊഴും ..

      എങ്കിലും ഇവിടെ വന്നു അറിയിച്ച നല്ല വാക്കുകളില്‍
      കുളിരുണ്ട് , മനസ്സ് നിറയിക്കുന്ന മഞ്ഞിന്റെ കുളിര്‍ ..
      എന്നും വരുന്നു എന്നറിഞ്ഞതിലും , സമയം ചിലവഴിക്കുന്നതിലും
      എന്റേ വരികളിലൂടെ മിഴികളും മനസ്സും നിറക്കുന്നതിലും
      സന്തൊഷമുണ്ട് ഒരുപാട് ...
      വരികളിലൂടെ പകരുന്നത് , നേരിന്റെ പ്രതലമാവാം ..
      ചില വേവുകളില്‍ മനസ്സിന് ചിലപ്പൊള്‍ കരുത്തേകും
      ജീവിതത്തിലേ വലിയ ഇടര്‍ച്ചകളേ അതി ജീവിക്കാന്‍ ..
      നല്ല വരികള്‍ക്ക് , വായനക്ക് .. ഒരു പാട് നന്ദീ ..

      Delete
  26. റിനിഭായീ,
    പറയാന്‍ വാക്കുകളില്ല.
    ഓരോ വാക്കുകളും നേരിട്ട് നെഞ്ചിലേക്ക് കോരിയിട്ടത്പോലെ അനുഭവപ്പെടുന്നു.

    സര്‍വ മടിയന്മാരെയും കൂട്ടിവരാം.
    ബാക്കി അവര്‍ പറഞ്ഞോളും!

    ReplyDelete
    Replies
    1. കണ്ണൂരാനേ ! ........
      ഒന്നു പകരം തരാനില്ല ഈ പാവം പ്രവാസിയുടെ കൈയ്യില്‍ ..
      പകര്‍ന്നു പൊയ സ്നേഹത്തിന്റെ അവശേഷിപ്പുകളില്‍
      ഇത്തിരി പകര്‍ന്നോട്ടെ ...............
      ഈ സ്നേഹം നിറഞ്ഞ മിത്രത്തിന്‍ ഹൃദയത്തിലേക്ക് ..
      മിഴികള്‍ തൂവുന്നുണ്ട് എന്റെയും .. സന്തൊഷം കൊണ്ട് ..
      ഹൃദയം ഹൃദയത്തെ അറിയുന്നതില്‍ ..
      നന്ദി .. തീര്‍ത്താല്‍ തീരാത്ത ..

      Delete
  27. @ റിനി :
    mail me > kannooraan2010@gmail.com

    thaaaaaanks frm: YaachY

    ReplyDelete
  28. ഈ കഥ മനസ്സിലുണ്ടാക്കിയ നേര്‍ത്ത നൊമ്പരത്തിനാണോ, അതോ താങ്കളുടെ വരികള്‍ കോര്‍ത്തിവെച്ച പോസ്റ്റിന്റെ മനോഹാരിതയ്ക്കാണോ കൂടുതല്‍ വ്യാപ്തി എന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ല. എല്ലാ ആശംസകളും .

    ReplyDelete
    Replies
    1. പ്രീയപെട്ട കൂട്ടുകാര .. ഒരുപാട് നന്ദീ ..
      ഉള്ളില്‍ നീറ്റലായി നിന്നത് വരികളിലൂടെ
      പകര്‍ത്തിയപ്പൊള്‍ , ആ നിറ്റലിന്റെ ഒരംശം
      പങ്കു വച്ച ഹൃദയത്തിന്.. സ്നേഹത്തൊടെ ...

      Delete
  29. സ്നേഹം നിറഞ്ഞ റിനി ,,
    വായിച്ചു തുടങ്ങിയപ്പോള്‍ തോന്നിയത്‌ മനോഹരമായ ഒരു പ്രണയ കുരിപ്പായിരിക്കും എന്ന് ,,ചിത്രങ്ങള്‍ കൂടി കണ്ടപ്പോള്‍ ഒന്ന് കൂടി താലപര്യം വന്നു ,വായിച്ചു തീര്‍ത്തപ്പോള്‍ വല്ലാത്ത നൊമ്പരവും ....സഹതാപം ഒന്നിനും പരിഹാരമല്ല എന്ന്നാലും ഈ കുറിപ്പ് വായിക്കുന്നവര്‍ ക്കെങ്കിലും ഇത്തരം നിമിഷങ്ങളില്‍ ഇങ്ങിനെയൊന്നും ചിന്തിക്കാതിരിക്കാന്‍ ഇടവരട്ടെ ,,,,

    ReplyDelete
    Replies
    1. പ്രീയപെട്ട ഫൈസല്‍ .. വായനക്കും , വരികള്‍ക്കും
      ഒരുപാട് നന്ദി ...
      മനോഹരമായ പനി നീര്‍പൂവുകള്‍ക്കിടയിലും
      മുള്ളുകള്‍ കാലം കാത്ത് വച്ചിട്ടുണ്ട്
      ജീവിതവും അതു പൊലെ , ഒത്തുരുമിച്ച്
      മാത്രം തീര്‍ക്കാന്‍ കഴിയുന്ന ചിലതുണ്ട്
      ഭൂമിയില്‍ , നാം കണ്ണടച്ചാലും നേരായി
      പുലര്‍ന്നു കൊണ്ടിരിക്കുന്നത് ..
      നന്ദി സഖേ ...

      Delete
  30. Replies
    1. പ്രീയമുള്ള മിത്രമെ ..
      ഒരൊ വാക്ക് പ്രചൊദനമാണ്
      ഉത്തരവാദിത്വം കൂട്ടുന്ന ഒന്ന് ..
      എന്നും കൂട്ടായി ഉണ്ടാവുക ..
      നന്ദിയോടെ ....

      Delete
  31. മനസ്സിന്റെ ഉള്ളിൽ തട്ടുന്ന വരികൾ, നല്ല ചിത്രങ്ങൾ,,,

    ReplyDelete
    Replies
    1. പ്രീയപെട്ട മിനി .. വരുവാനും , വായിക്കുവാനും
      കാണിച്ച മനസ്സിന് നന്ദി ..
      നോവുകള്‍ മനസ്സില്‍ ചലമുണ്ടാകുന്നത്
      മനസ്സിന്റെ നൈര്‍മല്യം കൊണ്ടാകാം ..
      വരികള്‍ക്ക് സ്നേഹമൊടെ ..

      Delete
  32. വേദനയുടെ മുള്‍മുനയില്‍ നിന്ന് മരുഭൂമിയില്‍ പോയവരുടെ ഈ കഥ കരള്‍ അലിയിക്കുന്നു ഒപ്പം കണ്ണ് നിറക്കുന്നു ,എഴുത്ത് തുടരട്ടെ

    ReplyDelete
    Replies
    1. പ്രീയപെട്ട മാഷെ ...
      കവിതയുടെ വര്‍ണ്ണ ലൊകത്ത് നിന്നും
      ഇവിടെക്ക് ഒരു വരി കുറിച്ചതില്‍
      ഒരുപാട് നന്ദി ..
      എന്നും ഒരൊ കവിത വച്ച് എങ്ങനെയാ
      മാഷ് എഴുതുന്നത് ? സമ്മതിച്ചു കേട്ടൊ ..
      ജീവിതം കെട്ടിപെടുക്കുവാന്‍ വന്നവരുടെ
      ഗതികേടുകളില്‍ ... നൊമ്പരം തന്നെ എല്ലാം ....

      Delete
  33. ഇത് വായിച്ചപ്പോളൊരുപാടു വേദന തോന്നുന്നു.

    ReplyDelete
    Replies
    1. പ്രവാസത്തിന്റെ ഉള്ളറകളില്‍
      എന്നും വേവും വിരഹവും നോവുമെ ഉള്ളു...
      അതു തിര്‍ക്കുന്ന ലോകം കൊണ്ട് നേടുന്ന
      ചിലത് കൊണ്ട് , മനസ്സിന്‍ അര്‍ബുദം പേറീ
      ഒരൊ പ്രവാസിയും മടങ്ങുന്നു ..
      വായനക്ക് , വരികള്‍ക്ക് ഒരുപാട് നന്ദി മിത്രമെ ..

      Delete
  34. മനസ്സിനെ കൊളുത്തിവലിയ്ക്കാനും, ഹൃദയത്തില്‍ ഭാരം നിറയ്ക്കാനും പ്രാപ്തമായ വരികള്‍ . നല്ല ക്രാഫ്റ്റ്.
    ആശംസകള്‍ !!

    ReplyDelete
    Replies
    1. പ്രീയ മിത്രമേ ....
      ഹൃദയത്തില്‍ തൊടുന്ന വരികളായി
      പരിണമിച്ചത് വായനയുടെ മികവാകാം ..
      ഇഷ്ടമായതില്‍ ഒന്നു നൊന്തതില്‍
      സന്തൊഷം സഖേ .. നന്ദി ഒരുപാട് ..

      Delete
  35. ഉള്ളില്‍ ഒരു വേദന കീറി വരഞ്ഞു .ചില ജീവിതങ്ങള്‍ വേദന മാത്രം കാണാനുള്ളതാവും .
    നല്ല എഴുത്ത്‌ ആശംസകള്‍

    ReplyDelete
    Replies
    1. ഓര്‍മകളുടെ നനുത്ത പ്രതലങ്ങളിലൂടെ
      സഞ്ചരിക്കുമ്പൊള്‍ , കുഞ്ഞു പൂക്കളുടെ
      ചിരികള്‍ മായില്ല , അതു ഹൃത്തിനേ മുറിക്കും
      പിന്നീട് നീറ്റലിന്റെ അകമ്പടിയോടെ എന്നുമൊര്‍ക്കാന്‍ ..
      നന്ദി പ്രീയ മിത്രമെ , വന്നതിനും ഒരു വരി കുറിച്ചതിനും ..

      Delete
  36. ബ്ലോഗിലെ സ്ഥിരം വായന മുടങ്ങി. അതുകാരണം ഇതുപോലുള്ള പല നല്ല സൃഷ്ടികളും കാണാതെ പോവുന്നു. പ്രവാസിയുടെ നോവും വേവും ഒട്ടും തോര്ന്നുപോവാതെ വായനക്കാരനില്‍ എത്തിച്ചു. നന്നായി...........സസ്നേഹം

    ReplyDelete
    Replies
    1. പ്രീയപെട്ട യാത്രികാ .. യാത്രയുടെ വഴിയെ
      ഈ വരികളിലേക്കിറങ്ങിയതിന് ഒരുപാട് നന്ദീ ..
      നല്ല വാക്കുകള്‍ കൊണ്ട് മഴകുളിര്‍ നല്‍കുകയും
      എന്റേ വരികളാല്‍ നൊവുകയും ചെയ്തുവെങ്കില്‍ ....
      പ്രവാസിയുടെ നോവ് , പ്രവാസിക്കാവും അല്ലെ നന്നായി
      അറിയുവാന്‍ കഴിയുക ..

      Delete
  37. പ്രണയപൂർവ്വം, ആർദ്രമായ ഒരു കവിതയെപ്പോലെ തുടങ്ങിയിട്ട്,അവസാനം അതങ്ങ് കണ്ണ് നനയൈപ്പിച്ചു കളഞ്ഞു ചേട്ടാ. രസകരമായി,ഹൃദയസ്പർശിയായി കാര്യങ്ങൾ പറഞ്ഞു. ആശംസകൾ.

    ReplyDelete
  38. അതെ നല്ലൊരു ബ്ലോഗ് പരിചയപ്പെടുത്തിയതിന് കണ്ണുരാനേ നന്ദി .
    ആത്മഹത്യ പ്രശ്നങ്ങള്‍ക്ക് പരിഹാരമാകുമോ?
    അമ്മുന്റെ കൊഞ്ചല്‍ മനസ്സില്‍ മാറ്റൊലിയായി.

    ReplyDelete
    Replies
    1. അതെ കണ്ണുരാന് .. ഒരുപാട് നന്ദി ..
      നല്ല ബ്ലൊഗാനോന്ന് അറിയില്ല മിത്രമെ ..
      നല്ല മനസ്സു കൊണ്ടുള്ള പ്രചൊദന വരികളില്‍
      സന്തൊഷം സഖേ . അമ്മൂ നോവു തന്നെ ..
      ആ കുഞ്ഞിന്റെ എല്ലാമെല്ലാം സങ്കടം വിതക്കുന്നു ..
      ഒരുപാട് നന്ദി സഖേ ..

      Delete
  39. മരുഭൂമിയില്‍ നിന്നുള്ള നമുക്ക് പരിചിതമുള്ള കഥ ....വളരെ അടുത്തുള്ളത് കൊണ്ടായിരിക്കാം ...ടച്ച് ......ആശംസകള്‍

    ReplyDelete
    Replies
    1. മനുഷ്യന്റെ വേവുകളെല്ലാം നമ്മുക്ക് പരിചിതം തന്നെ
      മരുഭൂവില്‍ നിന്നാകുമ്പൊള്‍ അതിന് വേവു കൂടുമെന്ന്
      തൊന്നുന്നു , അരികത്ത് വാല്‍സല്യമൊ സ്നേഹമൊ
      ഇല്ലാതെ വിരഹത്തിന്റെ നീറ്റലില്‍ വിധിയുടെ
      പ്രഹരം കൂടിയാകുമ്പൊള്‍ ആരും തളര്‍ന്നു പൊകില്ലെ ..
      വന്നതിനും , കുറിച്ചതിനും ഒരുപാട് നന്ദി സഖേ ..

      Delete
  40. ജീവിതത്തിലെ നിസ്സഹായാവസ്ഥകളില്‍ കുരുങ്ങി അനവസരത്തില്‍ അവസാനിക്കുന്ന ജീവിതങ്ങള്‍ - വരച്ചു കാട്ടിയ സുഹൃത്തിനു ഭാവുകങ്ങള്‍ നേരുന്നു. ഒരിക്കല്‍ ഇതുസംബന്ധമായ വാര്‍ത്തയില്‍ കണ്ട കുരുന്നിന്റെ പടം കണ്ടിട്ട് ഒരു രാത്രി മുഴുവന്‍ ഉറങ്ങാന്‍ കഴിഞ്ഞില്ല.

    ReplyDelete
    Replies
    1. ചിലതൊക്കെ അങ്ങനെയാണ് പ്രീയ മിത്രമെ
      ചില കാഴ്ചകള്‍, വാര്‍ത്തകള്‍ നമ്മുടെ ഉറക്കം കെടുത്തും
      നമ്മളും എത്ര നിസ്സഹാരാണല്ലെ .. ഒന്നിനും കഴിയാതെ
      ഒന്നു സ്വയം തുഴയുവാനാകാതെ പതറുന്നവര്‍ ..
      ജീവിതത്തിന്റെ നേര്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പൊള്‍
      താങ്ങായി കൂടെ വന്ന മനസ്സിന് നന്ദി ഒരുപാട് ...

      Delete
  41. റിനി,

    ഓരോ ദുരന്തവും ഓരോ നീറ്റലായി കടന്നു വരുന്നു. ഇതൊരു മുഖം.


    ഇതു അവതരിപ്പിച്ച രീതി റിനിയിലെ എഴുത്തുകാരനെ കാണിച്ചു തരുന്നു. സന്തോഷം,

    പറഞ്ഞ കാര്യങ്ങള്‍, റിനിയിലെ മനുഷ്യനെയും. കൂടുതല്‍ സന്തോഷം.

    സ്നേഹത്തോടെ.

    ReplyDelete
    Replies
    1. പ്രീയപെട്ട മുകില്‍ , വായനക്ക് ..
      അതു മനസ്സേറ്റിയതിന് ഒരുപാട് നന്ദി ..
      ശരിയാണ് ഒരൊ ദുരന്തവും ഒരൊ മുഖങ്ങളെയാണ്
      മനസ്സിലേക്ക് കയറ്റി വിടുക , മായാതെ ..
      ഇതും അതിലൊന്നു തന്നെ ..
      നേരിന്റെ പദങ്ങള്‍ വരികളില്‍ പകര്‍ത്തുന്നു
      അതിലെന്റെ മനസ്സ് കണ്ടുവെങ്കില്‍ സന്തൊഷം ..

      Delete
  42. മ്..
    എഴുത്ത് നന്നായിരിക്കുന്നു, ഹൃദയസ്പര്‍ശവും.
    പ്രണയവും പ്രണയനഷ്ടവും
    ജീവിതവും ജീവിതവ്യഥകളും
    ഒടുവിലെ സത്യവും നന്നായി സംയോജിപ്പിച്ചെഴുതി, ആശംസകള്‍.

    ആസ്പദമായ സംഭവങ്ങള്‍ പലവിധത്തില്‍ സംഭവിക്കുന്നു.
    അതിന് പ്രവാസമെന്നൊന്നും വ്യത്യാസമില്ല. പ്രവാസം പലപ്പോഴും നല്ല ജീവിതം തേടിയുള്ള യാത്രയാണ്, ഇടറി വീഴുമ്പോള്‍ അതിനു വേറെ തലങ്ങള്‍ നല്‍കുന്നത് പ്രവാസികളും അവരോടൊട്ടി നില്‍ക്കുന്നവരും മാത്രമാണ്. ജീവിതം എന്നും എവിടെയും ഒന്ന് തന്നെ..
    ..
    2008 ല്‍ മുതല്‍ക്കേ “ശ്രുതിലയ”ത്തില്‍ വായിക്കാറുണ്ടായിരുന്നു, ബ്ലോഗില്‍ എത്താന്‍ താമസിച്ചതിനും കാരണം വേറെയല്ല.

    ReplyDelete
    Replies
    1. വരുവാനും , കുറിക്കുവാനും കാണിച്ച
      മനസ്സിന് ഒരുപാട് നന്ദി ..
      അതെ മിത്രമെ ജീവിതം എന്നും എവിടെയും
      ഒരുപൊലെയാണ് , പക്ഷെ പ്രവാസത്തില്‍
      അതിന്റെ വേദനയുടെ തോത് കൂടും ..
      അരികില്‍ നിറയേണ്ടവര്‍ , മനസുഖം തേടി
      അമ്മയുടെ മടിത്തട്ട് കൊതിക്കുമ്പൊള്‍
      ഒരു സ്വാന്തനം കാക്കുമ്പൊള്‍ ഒക്കെ
      മുഖമമര്‍ത്തി കരയേണ്ടത് , നമ്മുടെ ലോകം
      സൃഷ്ടിക്കുന്ന കട്ടിലില്‍ മാത്രമാണ് .. പരാതിയല്ല
      ആര്‍ക്കും സമയമില്ല , യാന്ത്രികതയുടെ മേലില്‍
      സ്വയം പായുന്ന പേക്കോലങ്ങള്‍ .. ആണ് പ്രവാസികള്‍ ..
      ഒരിത്തിരി സ്വാന്തനം കൂടുതല്‍ പ്രതീഷിക്കുന്നതില്‍ തെറ്റില്ലില്ലോ ..
      ഇപ്പൊള്‍ ഒരു നിവാസി എന്നൊട് ചൊദിച്ചിരുന്നു
      ഈ പ്രവാസികള്‍ക്ക് എല്ലാം തിരക്കാണെന്ന് പറയുന്നു
      ഇരുപത്തി നാലു മണികൂര്‍ ഇവരൊക്കെയാണ് കൂടുതലും
      നെറ്റില്‍ ചെലവഴിക്കുന്നതെന്നും , അതെന്താണെന്ന് ..
      ഒരു മഴ അരികില്‍ പെയ്യുമ്പൊള്‍ , മഴ കാണാത്തവന്‍ ഒന്നു നനഞ്ഞൊട്ടെ
      മാഷെന്ന് ഞാനും പറഞ്ഞു ..
      നന്ദി നിശാസുരഭി . വായിക്കുന്നു നേരെത്തെ മുതല്‍ എന്നറിഞ്ഞതില്‍ സന്തൊഷവും ..

      Delete
  43. ഒരുപാട് ആശകള്‍ ,ആഗ്രഹങ്ങള്‍ .പെങ്ങളെ കെട്ടിക്കണം , തരക്കേടില്ലാത്ത വീട് വെക്കണം , കല്ല്യാണം കഴിക്കണം എന്ന് തുടങ്ങി അനന്തമായ ആഗ്രഹങ്ങള്‍ . അത് അത്യാഗ്രഹമാകുന്നെടത്ത് എത്തുമ്പോഴാണ് കാര്യങ്ങള്‍ പ്രശ്നത്തിലാകുന്നത്. ജീവിക്കാനും എന്തെങ്കിലുമൊക്കെ ഡെപ്പോസിറ്റ് ചെയ്യാനുമൊക്കെ ഉണ്ടാകുമ്പോള്‍ തോന്നും കുടുംബത്തെ കൊണ്ടുവരാമായിരുന്നു.അങ്ങനെ കുടുംബത്തെ എങ്ങനെയെങ്കിലും കൊണ്ടുവരും. പിന്നെ വിസാ ചിലവ് തുടങ്ങി താമസം ഭക്ഷണം മററു ചിലവുകള്‍ ....പിന്നെ യാത്രയെ കുറിച്ച് ആലോചിക്കുമ്പോഴായിരിക്കും ഒരു കാര്‍ വാങ്ങിയാലോ എന്ന്‍ ചിന്തിക്കുക. പിന്നെ അതിനായി നെട്ടോട്ടം. അങ്ങിനെ അതും സാധിക്കും. അങ്ങിനെ ഭാരിച്ച ചിലവുകള്‍ നമ്മെ കീഴടക്കിയിരിക്കും ഇതിനകം. അപ്പോഴായിരിക്കും ക്രെഡിറ്റ് കാ൪ഡെന്ന ഭീകരന്‍ നമ്മെ എതിരേല്‍ക്കുക. അവിടന്നു തുടങ്ങുന്നു നമ്മുടെ ഒടുക്കം.
    സുഹൃത്തുക്കളെ , നാം ആരാണെന്ന ബോധം നമുക്കുണ്ടാവുക. ഓരോ ദിവസവും ഉറങ്ങാന്‍ കിടക്കുമ്പോള്‍ ആ ദിവസത്തെ പ്രവൃത്തികളെ അനലൈസ് ചെയ്യുക. അനാവശ്യം എന്ന് തോന്നുന്നവയെ നിര്‍ദയം നിര്വീര്യമാക്കുക. എല്ലാവര്ക്കും നന്മ നേരുന്നു. എല്ലാവരെയും ദൈവം കാത്തുരക്ഷിക്കുമാറാകട്ടെ.
    നന്മയുള്ള സൃഷ്ടി. അഭിനന്ദനമര്‍ഹിക്കുന്നു.

    ReplyDelete
    Replies
    1. മാഷേ .. നല്ല വരികള്‍ കൊണ്ട് കോര്‍ത്തിണക്കിയ
      കമന്റിട്ട് , നേരായ മാര്‍ഗം ചൂണ്ടി കാട്ടി തന്ന്
      മനസ്സ് നല്‍കിയ നിമിഷത്തിന് ഒരുപാട് നന്ദി ..
      ശരിയാണ് .. ആശകളുടെ കുത്തൊഴുക്കാണ്
      പ്രവാസിയുടെ മുന്നില്‍ , ആഗ്രഹങ്ങള്‍ സഫലമാകുമ്പൊള്‍
      ചുവട്ടിലെ മണ്ണൊഴുകുന്നത് അറിഞ്ഞിട്ടും അറിയാതെ
      ചിരിതൂകുന്നവന്റെ ഉള്ള് കനല്‍ കൊണ്ട് കത്തുകയാകും ..
      സ്വയം അറിയുക തന്നെ ഏറ്റവും നല്ല മാര്‍ഗം ..
      ക്രെഡിറ്റ് കാര്‍ഡെന്ന മധുരം പൊതിഞ്ഞ ഭീകരനാല്‍
      മനസ്സും കുടുംബവും , സ്വത്തും നഷ്ടപെട്ട എത്രയൊ പേര്‍
      ഇന്നും ദുരിതം അനുഭവിക്കുന്നുണ്ട് , തന്റെതല്ലാത്ത -
      കാരണങ്ങള്‍ കൊണ്ട് ദുരിതകയത്തില്‍ വീണുപൊകുന്നവരും ..
      അനുഭവങ്ങള്‍ പാഠമാകുമ്പൊള്‍ ജീവന്‍ ബലി കൊടുക്കേണ്ടി വരുന്നവര്‍
      വിശദമായ വായനക്ക് , മറുപടിക് ഒരിക്കല്‍ കൂടി നന്ദി മാഷെ ..

      Delete
  44. പലപ്പോഴും പല നല്ല ക്ഥകളും ,കവിതകളും എനിക്ക് പരിചയപ്പെടുത്തിത്തരുന്നത്...കണ്ണൂരാനാണു...ഇതിന്റെ ലിങ്കും തന്നത് ആ കല്ലിവല്ലി തിരുമാലി തന്നെ....റിനിശബരീ.........പ്രാവാസികൾ മാത്രമല്ലാ നമ്മുടെ നാട്ടിലും ഇങ്ങനെയൊക്കെത്തന്നെ....കമിതാക്കളും,കടംവന്ന് തലയിൽ മൂടിയവരും,ഒക്കെ ഒക്കെ ആത്മഹത്യക്ക് മുൻപ് ഒന്ന് കൂടെ ചിന്തിച്ചിരുന്നെങ്കിൽ ആ കർമ്മം ഒഴിവാക്കാമായിരുന്നൂ..കാര്യങ്ള്ള് മറ്റുള്ളവരോറ്റ് പങ്ക് വക്കുക..ഒരാളല്ലെങ്കിൽ മറ്റൊരാൾ രക്ഷകനായെത്തും എന്ന് അവർ മനസ്സിലക്കുക. ഈ കഥ മനസ്സിൽ ഒരു നൊമ്പരപ്പാടായി...ഇതിൽ ഒരു സന്ദേശവും അടങ്ങിയിരിക്കുന്നു....ആത്മഹത്യയല്ലാ ഒന്നിന്റേയും അവസാന വാക്ക്..ഈ കഥാകാരനു എന്റെ നമസ്കാരം......

    ReplyDelete
    Replies
    1. മാഷേ ,, അങ്ങയെ ഈ വരികള്‍ക്കിടയില്‍
      കണ്ടതില്‍ ഒരുപാട് സന്തൊഷം ..
      ആഴമേറിയ വരികള്‍ കൊണ്ട്
      വിസ്മയം തീര്‍ക്കുന്ന , ഒട്ടേറെ പ്രതിഭയുള്ള
      അങ്ങയെ പൊലെ ഉള്ളവരുടെ അനുഗ്രഹം താങ്ങാണ് ..
      ഈ പാവപെട്ടവന്റെ വഴിയിലെക്ക് തിരിയുവാന്‍
      ഹേതുവായ കണ്ണുരാനോടും എന്റെ നന്ദിയും അറിയിക്കുന്നു ..
      ഒന്നിനും പരിഹാരമില്ലെന്നുള്ളത് സത്യമല്ലെന്നാണ് വാദം ..
      പരിഹരിക്കപെടാത്തതായി ഒന്നുമിലെന്ന് നാം കരുതുന്നു
      പക്ഷെ ചില നരുകള്‍ പൊലെ പ്രളയം വരുമ്പൊള്‍
      നാം ഒഴികു പൊകും , നമ്മുടെ മനസും അല്ലെ ..
      നന്ദി മാഷെ ഒരുപാട് ..

      Delete
  45. ജീവിതത്തിലെ പ്രതിസന്ധികളില്‍ തളര്‍ന്ന് വിലപ്പെട്ട ജീവിതം ഹോമിക്കുന്നവര്‍ കൂടി വരികയാണ്‌. ജീവിതത്തിന്റെ അര്‍ഥവും വ്യാപ്തിയും അറിയാത്തവരുടെ എണ്ണം കൂടുന്നു..
    ദിവസവും കേള്‍ക്കുന്ന ദുരന്തങ്ങളില്‍ നിന്ന് മറ്റുള്ളവര്‍ പാഠമുള്‍കൊള്ളട്ടെ . നന്നായി എഴുതി

    ReplyDelete
    Replies
    1. പ്രീയപെട്ട ബഷീര്‍ ഭായ് ..
      ജീവിതത്തിന്റെ കാണാ കയങ്ങളിലേക്ക്
      സ്വയം ഊളിയിട്ടു പൊകുന്നു ചിലര്‍ ..
      ജീവിതമെന്തെന്നറിയാതെ ചെറു ചൂടില്‍
      കരിഞ്ഞു ഒന്നുമറിയാതെ ഇടറി വീഴുന്നു ..
      ഒരുപാട് നന്ദി വായനക്കും വരികള്‍ക്കും സഖേ ..

      Delete
  46. കവിതപോൽ രസമായി ഈ എഴുത്ത്

    മനസിലേക് ഉറങ്ങി ഈ വരികൾ
    മരുഭൂമിയിൽ ഇരുന്നു ഇതുപോലുള്ളത് വായിക്കുമ്പോൾ മനസിൽ ഉണരുന്ന ആയിരം സ്വപ്നങ്ങൾ ഓർമകൾ ,
    താങ്കൾ നന്നായി എഴിതി എന്ന് വീണ്ടും പറയുന്നു
    ആശംസകൾ

    ReplyDelete
    Replies
    1. പ്രീയപെട്ട കൂട്ടുകാര , ഈ മണലാര്യണ്യത്തില്‍
      വേവുന്ന മനസ്സുകളെ നമ്മുക്ക് ചിലപ്പൊള്‍
      തിരിച്ചറിയാം .. നാമും പ്രവാസം
      ഉള്‍കൊള്ളുന്നതു കൊണ്ടാകാം അല്ലെ ..
      അറിവതില്ല , എങ്കിലും വേദന എവിടെയും
      ഒന്നെന്ന് പറയുന്നു എല്ലാരും ..
      നലല്‍ വാക്കുകള്‍ക്ക് നന്ദി പ്രീയ സഖേ ..

      Delete
  47. പൂര്‍വ്വകാല പ്രണയ-നൊമ്പരങ്ങള്‍ ക്കൂട്ടിയിണക്കി ഉഷ്ണക്കാറ്റില്‍ പൊതിഞ്ഞടുക്കിയ,മനോഹരമായ എഴുത്ത്..! ഹൃദയത്തിലേക്ക് ഒഴുകിയിറങ്ങുന്ന അവതണശൈലി..!പ്രണയവും കുളിരുമൊക്കെ മഴയായിപ്പെയ്തിറങ്ങുന്ന റിനിയുടെ ബ്ലോഗില്‍ ഈ എഴുത്ത് ഒരു നൊമ്പരമായ് നിറയുന്നു..!
    അത് വായനക്കാരിലേക്ക് ഉരുകിയിറങ്ങിയെങ്കില്‍- കൂട്ടുകാരാ അത് താങ്കളുടെ കഴിവുതന്നെ..!
    ഒത്തിരിയാശംസകള്‍ നേരുന്നു.

    ReplyDelete
    Replies
    1. പ്രീയപെട്ട പ്രഭന്‍ ഭായ് ..
      ചാരുതയോടെ വരികള്‍ നിറക്കുന്ന മനസ്സിന്റെ
      വായനക്കും , വരികള്‍ക്കും ഒരുപാട് നന്ദി ..
      ഉഷ്ണകാറ്റില്‍ വീണു പൊകുന്ന ഈന്തപഴങ്ങള്‍
      പൊലെ ജീവിതം , മധുരതരമായ ചിലതൊക്കെ
      ചുടുമണ്ണില്‍ വീണു പൊലിയുന്നു , പ്രണയം അതിലൊരു
      കുളിര്‍മഴയാക്കാന്‍ നോക്കുമ്പൊള്‍ അതും കണ്ണിരാകുന്നു ..

      Delete
  48. ഗദ്യത്തിലെഴുതിയ ഒരു കവിത. അമ്മുക്കുട്ടി എല്ലാവരുടെയും ഹൃദയത്തില്‍ ആഞ്ഞു ചവിട്ടി.
    ജീവിക്കാനുള്ള മാര്‍ഗങ്ങളറിയാഞ്ഞ് മരണത്തിന്‍റെ വഴി തെരഞ്ഞെടുത്ത ഭൂമുഖത്തെ ഒരേയൊരു ജീവി എന്ന് മനുഷ്യനെക്കുറിച്ച് മേതില്‍ എവിടെയോ പറയുന്നുണ്ട്. ജീവിതത്തിലെ സുഖ സൌകര്യങ്ങള്‍ വികസപ്പിക്കുന്നതിനായി കുറുക്കുവഴി തേടുന്നവരും തിരിച്ചടവിനെക്കുറിച്ച് ധാരണയില്ലാതെ കടങ്ങള്‍ വരുത്തി വെക്കുന്നവരും ആ മാര്‍ഗം തേടേണ്ടി വരുന്നു. ഈ അവസ്ഥ കൂടിക്കൂടി വരുന്നു. വല്ലാത്ത ഭാഷയാണ്‌ റിനീ താങ്കളുടേത്. ആശംസകള്‍. ഈ വഴിയിലേക്ക് കൈപ്പിടിച്ചാനയിച്ച കണ്ണൂരാന് നന്ദി.

    ReplyDelete
    Replies
    1. ഒരുപാട് നന്ദി മാഷെ ..
      വ്യക്തതയുള്ള വാക്കുകള്‍ പകര്‍ന്നതിന് .
      ഇന്നിന്റെ ജീവിതം ജീവിച്ച് തീര്‍ത്ത്
      നാളെയുടെ ചിന്തകളില്ലാതെ വഴിമുട്ടുന്ന ജന്മങ്ങള്‍
      അവസ്സാനം മരണത്തെ സ്വയം പുല്‍കുന്നു ..
      നല്ല വാക്കുകള്‍ കൊണ്ട് പ്രചോദനമേകിയതില്‍ ..
      ഒരിക്കല്‍ കൂടി നന്ദി ,

      Delete
  49. പ്രിയ റിനി ....എനിക്കിഷ്ട്ടം താങ്കളുടെ ....വരികള്‍ക്കിടയില്‍ ഉള്ള ആ മനോഹരമായ എന്താ പറയുക .....അത് തന്നെ ....
    സുഹുര്‍ത്തെ ഒരു പാട് മുന്നോട്ടു പോകും ഉറപ്പ് !!

    ReplyDelete
    Replies
    1. സന്തൊഷം ഷബീര്‍ .. ഒരുപാട് നന്ദി ..

      Delete
  50. എന്നെയും ഇവിടെയെത്തിച്ചത് കണ്ണൂരാന്‍ ആണ്. രണ്ടു പേര്‍ക്കും നന്ദി.

    ReplyDelete
    Replies
    1. സന്തൊഷം സഖേ വന്നതിലും
      രണ്ടു വാക്ക് കുറിച്ചതിലും ..
      നന്ദി ഒരുപാട് ..

      Delete
  51. dear rini, എന്നെ ഇവിടെ വീണ്ടും വീണ്ടും എത്തികുന്നത് കവിത പോലെ കഥകള്‍ പോലെ കൊടുക്കുന്ന മറുപടി കാണാന്‍ ആണ് ....

    ReplyDelete
  52. പൊതുവേ പ്രവാസികളെ കുറിച്ചൊരു കാഴ്ചാപാടുണ്ട്..
    അവര്‍ക്കെന്ത കുഴപ്പം സുഖിക്കുക അല്ലെ എന്ന്
    നാട്ടില്‍ വരുമ്പോള്‍ ഒരു പാട് ബാഗുകളും കൂളിംഗ്‌ ഗ്ലാസും
    വീട്ടില്‍ ടാങ്ക് വെള്ളവും എല്ലാം കൂടെ
    ഒരു ഗള്‍ഫ്‌ മനം
    ഇന്നിത് വായിച്ചപ്പോള്‍..
    അവരില്‍ ചിലരെങ്കിലും ഉള്ളിലെ വിങ്ങല്‍ മൂടി വച്ചിട്ടായിരിക്കുമല്ലോ
    നമുക്ക് നേരെ ഓരോന്ന് നീട്ടുന്നത് എന്ന്
    ഇന്നാലും നമ്മള്‍ വിടുമോ
    പിന്നെയും പറയും
    ദുബായിനു വന്നിട്ട് തന്നത് കണ്ടില്ലേ...എന്ന്
    വേദനിപ്പിച്ചു...
    അമ്മുന്റെ കൊഞ്ചലുകള്‍ ഒരു പാട് വേദനിപ്പിച്ചു
    നല്ല ഒഴുക്കുള്ള എഴുത്ത്

    ReplyDelete
    Replies
    1. പ്രീയപെട്ട അനാമിക ,
      പ്രവാസികളുടെ നേരു മിക്കവരും കാണില്ല ..
      ഇവിറ്റെ പ്ലേറ്റ് കഴുകി വൃത്തിയാക്കുന്നവന്‍
      നാട്ടില്‍ വന്നു ഒരിത്തിരി അഴുക്കിരുന്നാല്‍
      അവിടത്തെ ജോലിക്കാരനോട് ചൂടാകും
      അതിലൂറ്റെ മനസ്സുഖം കിട്ടുന്നവരുമുണ്ട് ..
      എണ്ണി ചുട്ട അപ്പം പൊലെ കിട്ടുന്ന അവധികള്‍
      അവരിത്തിരി അഹങ്കാരത്തൊറ്റെ ചിലവഴിച്ചോട്ടെ ..
      പക്ഷെ മടങ്ങുമ്പൊള്‍ കെട്ടുതാലി പണയം വച്ചൊ വിട്ടിട്ടൊ
      ആയിരിക്കും ടിക്കറ്റ് എടുക്കുക .. നേരുകള്‍ എപ്പൊഴും പൊള്ളിക്കും ..
      ഒരുപാട് നന്ദി അനാമിക ..

      Delete
  53. ഇത് കാണാന്‍ എന്തേ റിനീ ഞാന്‍ വൈകിപ്പോയത്..?
    പക്ഷെ ഇപ്പോള്‍ തോന്നുന്നു വേണ്ടായിരുന്നു എന്ന്.
    കഥ ആയാലും കാര്യമായാലും അക്ഷരങ്ങള്‍ക്ക് ഇവിടെ ജീവന്‍ വെക്കുമ്പോള്‍ വായിക്കുന്നവരിലും ഉയരുന്ന നിലവിളി ഉണ്ടല്ലോ..അതൊരു അവസ്ഥയാണ്.
    മുമ്പ് റിനിയുടെ എഒരു പോസ്റ്റ്‌ വായിച്ചു ഞാന്‍ പറഞ്ഞിരുന്നു. രണ്ടിറ്റു കണ്ണുനീര്‍ ഇവിടെ കമ്മന്റായി ഇട്ടോട്ടെ എന്ന്. അത് തന്നെയാ വീണ്ടും ഓര്‍മ്മ വരുന്നത്.
    പ്രണയത്തെയും നൊമ്പരങ്ങളെയും വരികളാക്കുമ്പോള്‍ നല്ല കയ്യടക്കം കാണിക്കാറുണ്ട് ഇവിടെ. പാളി പോയേക്കാവുന്ന വിഷയങ്ങള്‍ നല്ല ഭംഗിയോടെ പറയും.
    നിന്‍റെ ഹൃദയാക്ഷരങ്ങള്‍ തുടരുക ചങ്ങാതി.

    ReplyDelete
    Replies
    1. പ്രീയപെട്ട മന്‍സു ,
      വൈകിയാലും വന്നുവല്ലൊ മന്‍സു അതു മതി ..
      വായനയുടെയും സ്നേഹത്തിന്റെയും മികവാണ്
      സഖേ ഈ വരികളേ ഹൃത്തിലേറ്റുന്നത് ..
      ഞാന്‍ കൊതിക്കുന്ന ചില വരികളില്‍ ചിലതാണീ
      കൂട്ടുകാരന്റെ , അതു ഞാന്‍ പ്രതീഷിക്കുന്നുമുണ്ട്
      വേദനകള്‍ വരികളിലൂടെ പകര്‍ത്തുമ്പൊള്‍
      അതു എറ്റെടുക്കുന്നുവല്ലൊ സന്തൊഷം ..
      ഒരുപാട് നന്ദി മന്‍സു ..

      Delete
  54. ഉള്ളില്‍ തട്ടുന്ന രചന... !! പ്രണയത്തിൽ കുളിപ്പിച്ച് ,അവസാനം അമ്മുവും,സജ്നയും,സലിമിക്കയും വിങ്ങലായി വായിക്കുന്നവരുടെ
    മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന അതിമനോഹരമായ എഴുത്ത് ...! ഇഷ്ടായി റിനീ ...!!

    ReplyDelete
    Replies
    1. ഒരുപാട് നന്ദി കൊച്ചുമോള്‍ ..
      പ്രണയത്തേ മേമ്പൊടിക്ക് ചേര്‍ത്തതാണ്
      വേവിന്റെ ആഴം കുറക്കാന്‍
      പക്ഷെ എഴുതി വന്നപ്പൊള്‍ അതും നോവായീ ..
      നേരുകള്‍ അങ്ങനെയാണല്ലൊ എത്ര പൂവുകള്‍ കൊണ്ട്
      മറച്ചു പിടിച്ചാലും അതു കുത്തി നോവിക്കും ..

      Delete
  55. വായിച്ച എല്ലാവരെയും വേദനയില്‍ ആഴ്ത്തിയ പോസ്റ്റ്‌ . സ്വയം ഹത്യ ഒന്നിനും പരിഹാരമല്ല. ഒരു യഥാര്‍ത്ഥ ദൈവ വിശ്വാസിക്ക് സ്വയം ഹത്യ ചെയ്യുവാന്‍ കഴിയില്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു .ഞാനും നിങ്ങളുമടങ്ങുന്ന ഓരോ മനുഷ്യ സൃഷ്ടിക്കും ജീവിതത്തില്‍ സന്തോഷം നല്‍കുന്ന പോലെ തന്നെ ദുഖവും ദൈവം തന്നെയാണ് നല്‍കുന്നത് .സന്തോഷത്തിന്റെ അവസരത്തില്‍ മതിമറന്ന് ജീവിക്കയും ദുഖം വരുമ്പോള്‍ ഈ ലോകത് നിന്നും ഒളിച്ചോടാന്‍ വേണ്ടി ശ്രേമിക്കുകയും ചെയ്യുന്നു .ദുഖവും സന്തോഷവും ഈ ലോക ജീവിതത്തിന്റെ രണ്ടു നല്ല വശങ്ങളാണ് എന്ന് മനസ്സിലാക്കി സഹജീവികളോട് പങ്കു വയ്ക്കുവാനും പരസ്പരം സഹകരിക്കുവാനും ശ്രേമിക്കുമ്പോള്‍ ദുഖത്തിലും സന്തോഷത്തിലും പലരും നമ്മോടൊപ്പം എന്നും ഉണ്ടായിരിക്കും . മറ്റുള്ളവരുടെ ദുഖത്തില്‍ പങ്കു ചേര്‍ന്ന് ഒരല്പം ആശ്വാസ വാക്കുകള്‍ നല്കാന്‍ നാം ശ്രേമിച്ചാല്‍ അത് അവര്‍ക്ക് വിലപ്പെട്ട നിമിഷമായിരിക്കും . സംഭവിച്ച നഷ്ടം അത് നികത്താനാകില്ല.

    ReplyDelete
    Replies
    1. നല്ല വരികള്‍ കൊണ്ടൊരു സ്നേഹ-
      ഗോപുരം പണിതു ഈ ചങ്ങാതി ..
      സന്തൊഷം വരുമ്പൊള്‍ മതി മറക്കുകയും
      ദുഖം വരുമ്പൊള്‍ ഒളിച്ചൊടുകയും ചെയ്യുക ..
      സത്യത്തിലത് ശരിയല്ല തന്നെ ..
      നമ്മുക്ക് രണ്ടും തരുന്നത് ദൈവമാണെന്നിരിക്കേ ..
      പക്ഷേ ദുഖം മാത്ര സ്വന്തമായിട്ടുള്ളവരുമുണ്ട്
      നമ്മുക്ക് ചുറ്റിനും , എന്നിട്ടും അവര്‍ ജീവിക്കുന്നു
      സന്തൊഷം മാത്രം കാംഷിക്കുന്ന മനസ്സുമായി
      നാം എത്ര നാള്‍ പിടിച്ചു നില്‍ക്കും , ചെറു ചൂടില്‍ കരിയുന്ന മനസ്സുകള്‍ ..
      നേരുകള്‍ അപ്പൊഴും അവിടെ തന്നെ നിലക്കൊള്ളുന്നുവല്ലൊ
      ഒരുപാട് നന്ദി നല്ല വായനക്ക് , നല്ല വരികള്‍ക്ക് .

      Delete
  56. കണ്ണൂരാനെയും റിനിയെയും പോലെ ഉള്ളവര്‍ എന്റെ സ്നേഹിതര്‍ ആയിരുന്നെങ്കില്‍???????....

    ReplyDelete
    Replies
    1. അതിനെപ്പൊഴും കൂടെയുണ്ടല്ലൊ കൂട്ടുകാര !

      Delete
  57. പ്രവാസിയായാലും വാസിയായാലും മനസ്സ് ഒരു പോലെ തന്നെ, അതിന്റെ നിയന്ത്രണവും.

    ReplyDelete
    Replies
    1. അതെ മാഷെ ശരിയാണ് ..
      പക്ഷെ പ്രവാസിക്ക് കൂട്ട് ചിലതില്ല ..
      വാസിക്കതുണ്ട് , ചിലതു തിരിച്ചും ..
      ഒരുപാട് നന്ദി ..

      Delete
  58. പ്രിയ റിനീ, ഇവിടെ ആദ്യായിട്ടാണ്‌...,...പല ബ്ലോഗുകളിലും കവിത പോലെയുള്ള താങ്കളുടെ കമന്റ്‌ കാണാറുണ്ട്‌. .,...കവിത പോലെ മനോഹരമായ ഈ കഥ വായിച്ചപ്പോള്‍ വല്ലാത്തൊരു നോവ്‌ മനസ്സില്‍ ബാക്കിയാകുന്നു...

    ReplyDelete
    Replies
    1. സന്തൊഷം സഖേ !
      വരികള്‍ ഇവിടെക്ക് കൂട്ടിയെങ്കില്‍
      നോവും , തേനും നിറഞ്ഞ ജീവിതമല്ലെ മിത്രമെ ..
      നേരുകള്‍ മുന്നില്‍ നിറഞ്ഞു നില്‍ക്കുമ്പൊള്‍ ...........
      ഒരുപാട് നന്ദി കൂട്ടുകാര വന്നതില്‍ , കുറിച്ചതില്‍ ..

      Delete
  59. വളരെ നല്ല രചന. തലക്കെട്ടും വളരെ ഉചിതമായി. ഈ ശലഭങ്ങള്‍ എത്ര വേഗം തീയിലേക്ക് ആകര്‍ഷിക്കപ്പെടുന്നു !

    ReplyDelete
  60. നന്നായെഴുതി

    ReplyDelete
    Replies
    1. പ്രീയപെട്ട മിത്രമെ ..
      വായനക്ക് . വരികള്‍ക്ക് നന്ദി ..
      നല്ല വാക്കുകള്‍ക്ക്

      Delete
  61. ഇന്നലെ കലാകൌമുദിയില്‍ പ്രവാസികളുടെ ഇടയിലെ ആത്മഹത്യാ നിരക്ക് ഉയരുന്നതിനെ കുറിച്ച് ഫീച്ചറുണ്ടായിരുന്നു. വായിച്ചപ്പോള്‍ സങ്കടവും വിഷമവും തോന്നി. കടം കയറി അന്നന്നത്തെ ആഹാരത്തിനു പോലും കൈയില്‍ കാശുണ്ടായിരുന്നില്ലാ എന്ന സത്യം അടുത്ത കൂട്ടുകാര്‍ പോലും അറിഞ്ഞില്ല എന്ന്. നമുക്ക് എവിടെയാണു പിഴക്കുന്നത്, പ്രവാസിയായാലും നിവാസിയായാലും എല്ലാം തുറന്ന് പറയാന്‍ പറ്റുന്ന കൂട്ടുകാര്‍ നമുക്കെന്തേ അന്യമായ് പോയി, അല്ലെങ്കില്‍ താങ്ങായി നില്‍ക്കാന്‍ ബന്ധുക്കള്‍ ആരെങ്കിലും. എങ്ങനെയാണു ഇങ്ങനെയൊരു അവസ്ഥയിലേക്ക് നമ്മള്‍ മാറിപ്പോയത്. മരിക്കാന്‍ ആരും ആഗ്രഹിക്കില്ല, ജീവിക്കണമെന്നു തന്നെയാവും അവസാന നിമിഷം വരെയും. അന്നേരം ഒരു കച്ചിതുരുമ്പെങ്കിലും കിട്ടിയെങ്കിലെന്ന് അവരോരുത്തരും ആഗ്രഹിച്ചിട്ടുണ്ടാകും അല്ലെ.

    റിനി നന്നായ് എഴുതി, ആശംസകള്‍..

    ReplyDelete
    Replies
    1. അതെ മുല്ല, ശരിയാണ് എല്ലാം പങ്കു വയ്ക്കുവാന്‍
      ഒരാളില്ലാതെ പൊകുന്നുണ്ടൊ നമ്മുക്ക് ?
      ഒരു കൈയ്യ് താങ്ങിന് മനസ്സാഗ്രഹിക്കുമ്പൊള്‍
      അരിഞ്ഞു കൊണ്ട് സഹായിക്കുന്ന മനസ്സുകള്‍ കുറയുന്നുണ്ടൊ ?
      പക്ഷേ ദുരഭിമാനം കൊണ്ടു മറച്ചു പിടിക്കുന്നവരും ഏറെ ..
      വാക്കുകള്‍ ശക്തിയാണ് , അതു പകര്‍ന്നു കൊടുത്താല്‍
      തന്നെ മനസ്സിന് ഊ ര്ജം ലഭിക്കും , അതിലൂടെ സമാധാനവും..
      എങ്കിലും നാളെ നേരുകള്‍ അതു പൊലെ തന്നെ നില നില്‍ക്കും
      അതില്‍ നിന്നും പൂര്‍ണ മുക്തി എങ്ങനെ എന്ന അകുലത ..
      സഹായ ഹസ്തം നീട്ടുവാന്‍ കരുത്തില്ലാത്തവര്‍ക്ക്
      ശ്വാശത പരിഹാരം അന്യമായി പൊകുക തന്നെ ..
      ഒരുപാട് നന്ദി ഈ ആകുലത പങ്കു വച്ചതിന് മുല്ലേ ..

      Delete
  62. വാക്കുകളില്‍ വല്ലാത്തൊരു വശ്യത. .മനസ്സില്‍ തങ്ങി നില്‍ക്കുന്ന അവതരണം നോവായി ബാക്കി നില്‍ക്കുന്നു വായനക്കൊടുവില്‍
    അഭിനന്ദനങ്ങള്‍..

    ReplyDelete
    Replies
    1. നന്ദി സഖേ , തങ്ങി നില്‍ക്കുന്ന ചിലതുള്ളത്
      ആ ഹൃദയത്തിന്റെ വിശാലതയാകാം
      വരികളില്‍ കണ്ട നോവ് പകര്‍ത്തിയെടുത്തതും ..
      വായനക്കും , വരികള്‍ക്കും ..

      Delete
  63. മിതത്വമാർന്ന ആഖ്യാനരീതിയുടെ ചാരുത സംവഹിക്കുന്ന പോസ്റ്റ്. നന്നായി

    ReplyDelete
    Replies
    1. നന്ദി സഖേ , ഒരുപാട് ..
      ഇത്തിരി വരികളില്‍ മഴ നിറച്ചതില്‍ ..
      നല്ല വാക്കുകള്‍ക്ക് ..

      Delete
  64. ഹൃദയത്തില്‍ നൊമ്പരം മാത്രം ബാക്കിയാക്കി അവസാനിച്ച വരികള്‍ ...മനസ്സില്‍ എഴുതിവെച്ച പോലൊരു ശൈലി .... ഒന്നുമറിയാതെ ഇഷ്ട്ട പാനീയങ്ങളും കഴിച്ചു മരണത്തിലേക്ക് ഉറങ്ങി വീണു പോയ എത്രയോ കുരുന്നു ശലഭങ്ങള്‍ ഇന്നും പാരിന്റെ തോരാത്ത കണ്ണീരായി പെയ്തു വീഴുന്നുണ്ടാവും ...!!
    .....ആശംസകള്‍ പ്രിയസുഹൃതെ ഈ നോവിന്റെ നേര്‍ പകര്‍പ്പിന് ....:)

    ReplyDelete
    Replies
    1. പ്രീയപെട്ട കൂട്ടുകാര , നന്ദി ..
      ഹൃദയത്തില്‍ നിന്നെടുത്ത ഈ വാക്കുകള്‍ക്ക് ..
      ഒരുപാട് കുരുന്നുകള്‍ , ഉള്ളില്‍ മോഹം മാത്രം
      ബാക്കിയാക്കി , കൊഞചലുകള്‍ ബാക്കിയാക്കി
      നമ്മേ വിട്ട് , ഈ ലോകം വിട്ട് പറന്നകലുന്നു ..
      നാം എത്ര നിസ്സഹായകരല്ലെ ..
      നന്ദി സഖേ ..

      Delete
  65. വായിച്ചു കഴിഞ്ഞപ്പോള്‍ ശരിക്കും കണ്ണ് നിറഞ്ഞു. വായിച്ചു തുടങ്ങിയപ്പോള്‍ ഒടുക്കം ഒരിക്കലും ഇങ്ങനെയാവും എന്ന് കരുതിയില്ല.
    ചിറകറ്റു വീണ ചിത്രശലഭങ്ങളെ പോലെ ഒരു വസന്തചിത്രം മനസ്സില്‍ ബാക്കി നിര്‍ത്തി പോയ്‌ മറഞ്ഞവര്‍ക്ക് പ്രാര്‍ഥനകള്‍!!
    (ഒന്നും എഴുതാന്‍ പറ്റുന്നില്ല.:(

    ReplyDelete
    Replies
    1. നമ്മുടെ ജീവിതം പൊലെ തന്നെ അവന്തിക
      സന്തൊഷങ്ങളുടെയും ഇഷ്ടങ്ങളുടെയും
      ഒടുക്കും നേരിന്റെ മുന്നില്‍ ചിറകറ്റ് വീണ
      ചിത്ര ശലങ്ങള്‍ .. വിധിയെന്ന് പറഞ്ഞു
      സമാധാനിക്കുന്നവര്‍ക്ക് ആകാം .. പക്ഷെ
      നേര് എപ്പൊഴും .. നേരു തന്നെയല്ലെ ..
      ഒരുപാട് നന്ദി അവന്തിക ..

      Delete
  66. മനോഹരം സഹോദരാ താങ്കളുടെ എഴുത്ത്. മനസ്സില്‍ വല്ലാതെ സ്പര്‍ശിച്ചു.

    ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന് അറിയുന്നവര്‍ തന്നെയാണ് ഒരു നിമിഷത്തെ ചിന്തയില്‍ എല്ലാം സ്വയം അവസാനിപ്പിക്കുന്നത്.

    ReplyDelete
    Replies
    1. പ്രീയപെട്ട വരുണ്‍ ..
      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി ..
      സാഹചര്യങ്ങളുടെ സമ്മര്‍ദ്ധത്തില്‍
      വീണു പൊകുന്ന ചിലതാണത് ..
      ആ നിമിഷത്തേ അതിജ്ജിവിക്കാന്‍ കഴിഞ്ഞാല്‍
      അതില്‍ നിന്നും രക്ഷപെടുക തന്നെ ചെയ്യും ..

      Delete
  67. നേരത്തെ വായിച്ചു, അപ്പോൾ ഒന്നും എഴുതാൻ കഴിഞ്ഞില്ല. ഇപ്പോഴും കഴിയുന്നില്ല.വല്ലാതെ വേദനിപ്പിച്ചു ഈ പോസ്റ്റ്......



    ഈ ബ്ലോഗിൽ എത്താൻ വൈകിയതിൽ വിഷമമുണ്ട്. തുടർന്നു വായിച്ചുകൊള്ളാം.

    ReplyDelete
    Replies
    1. നന്ദി പ്രീയപെട്ട മിത്രമെ ..
      എല്ലാറ്റിനും അതിന്റെതായ സമയമുണ്ട്
      ഇവിടെ വരാനും ..
      വന്നതിലും , രണ്ടു വാക്ക് കുറിച്ചതിലും സന്തൊഷം ..
      ചിലത് വിഷമങ്ങള്‍ തന്നെയല്ലെ .. എന്താ ചെയ്ക ..

      Delete
  68. എന്റെ ഹ്രദയം കീഴടക്കി!!

    ReplyDelete
    Replies
    1. നന്ദി മിത്രമേ ..
      നല്ലൊരു ഹൃദയം കൊണ്ടിതില്‍ വന്നതിനും
      ഹൃദയം കൊണ്ട് വായിച്ചതിലും , കുറിച്ചതിലും ..

      Delete
  69. ഞാന്‍ ഇത് വായിച്ചിട്ട് രണ്ടു ദിവസം ആയി..
    റിനി. കഥയിലൂടെ പറഞ്ഞ കാര്യങ്ങള്‍
    ഇവിടെ കണ്‍ മുന്നില്‍ കണ്ടത് ആകയാല്‍
    എന്ത് എഴുതണം എന്ന് അറിയാതെ വിഷമിച്ചു പോയി..

    പ്രവാസികളുടെ ആഹാര പാത്രങ്ങള്‍ സ്വര്‍ണം ആണെന്ന്
    ധരിക്കുന്ന മനുഷ്യര്‍ അല്ലെ എല്ലാവരും...ഇപ്പോള്‍ ഇന്ത്യന്‍
    consulate കുറെ നല്ല മനുഷ്യരുടെ സഹായത്തോടെ
    ചില പദ്ധതികള്‍ തുടങ്ങി എന്ന് അറിഞ്ഞു..ആ സംരഭത്തിനു
    ആദ്യ തുക ഒരു ലക്ഷം ദിര്‍ഹംസ് സംഭാവന നല്‍കിയത് ഒരു
    മലയാളി ആണെന്നത് കൂടുതല്‍ സന്തോഷം നല്‍കുന്നു..‍

    ReplyDelete
    Replies
    1. അതെ പ്രീയ കൂട്ടുകാര .. നാം കണ്ട ചിലത്-
      വരികളാക്കുമ്പൊഴും , വരികളില്‍ വായിക്കുമ്പൊഴും
      മനസ്സ് അസ്വസ്ത്ഥമാകും ..
      പ്രവാസിയേ കാണുന്ന കണ്ണ് ഇപ്പൊള്‍ മാറി വരുന്നുണ്ട്
      പെണ്ണു പൊലും കിട്ടാനില്ലെന്ന് പറയുന്നു ..
      പ്രവാസി ക്ഷേമ വകുപ്പുകളുടെ പുതു സംരംഭങ്ങള്‍
      അനുഗ്രഹമാകട്ടെ .. അതു പ്രവാസികള്‍ക്ക് ഗുണകരമായി ഭവിക്കട്ടെ
      വന്നതിനും , വരികള്‍ക്കും ഒരുപാട് നന്ദി സഖേ ..

      Delete
  70. Dear Rini,
    A Pleasant and Lovely Morning!
    Happy Birthday !
    May Lord Ayyappa Shower His choicest Blessings On You and Your Family!
    Many Many Happy Returns Of The Day ! May God give you all his love
    and warmth in every step of yours. Wishing you a very Happy Birthday!
    I pray for you,Rini to lead a life filled with, peace,prosperity,health and happiness!
    Anu Wishes You A Wonderful Day!
    A good friend like you is someone hard to find, especially nowadays.......I'm happy I've a friend like you! :)
    Sasneham,
    Anu

    ReplyDelete
    Replies
    1. thanks alot anu ..
      thanks alot for ur heartfull wishes !

      Delete
    2. Dear Rini,
      You 're always welcome !
      Enjoy and celebrate !
      Sasneham,
      Anu

      Delete
  71. സുഹ്റുത്തേ, കവിതപോലുള്ള താങ്കളുടെ ഈ കഥയെഴുത്ത് അതിമനോഹരമായിരിക്കുന്നു. താങ്കള്‍ അനുഗ്രഹീതനായൊരു അഴുത്തുകാരനാണെന്നതില്‍ തെല്ലും സംശയമില്ല.

    കടവും ആത്മാഹുതിയും പ്രവാസിക്ക് മാത്രമല്ല എല്ലാര്‍ക്കും ബാധിക്കപ്പെട്ട ഒരു ദുര്യോഗമാണ്. വരവറിഞ്ഞ് ചിലവാക്കാത്തവര്‍ എന്നായിരിക്കും നമ്മുടെയൊക്കെ ആദ്യവിധി. ഉള്ളിലെ വേദനകളും, രോഗങ്ങളും കുടുംബത്തിലെ പ്രാരാബ്ധങ്ങളും തിന്നുതീര്‍ത്ത ഒരു ജീവിതമായിരിക്കാം ഒരു പക്ഷേ അവര്‍ പെട്ടെന്ന് നിര്‍ത്തിക്കളഞ്ഞത്. അവരെ ഭീരുക്കളെന്നല്ല, ദൗര്‍ഭാഗ്യര്‍ എന്നേ നാം വിളിക്കാവൂ.

    ReplyDelete
    Replies
    1. പ്രീയപെട്ട ചിരാമുളകെ ! വായനക്ക് , വരികള്‍ക്ക്
      ഒരുപാട് നന്ദി ..
      കൊള്ളം നല്ല കാഴ്ചപ്പാട് , ശരിയാണ് അവര്‍ ദൗര്‍ഭാഗ്യര്‍
      എന്നും വിളിക്കാം നമ്മുക്ക് ..
      മരവിച്ച മനസ്സുകള്‍ കാലത്തിനൊപ്പൊം സഞ്ചരിക്കാനാവതെ
      ഇടറി വീഴുന്നുണ്ടാം .. അല്ലെ ..

      Delete
  72. കഥ കൊള്ളാം!
    80 കളിലെ സിനിമകളിലെ നായകനെപ്പോലെയായി “മരുഭൂമിയിലെ ചിത്ര ശലഭങ്ങളിലെ” നായകന്‍. നായികയുടെ ജീവിത പരിതസ്ഥിതികള്‍ അറിഞ്ഞപ്പോള്‍ നായകന്‍ സ്വയം പ്രണയത്തില്‍ നിന്ന് പിന്മാറുന്നു. ആ സ്വീക്വന്‍സില്‍ എന്തെങ്കിലും എഴുതി ചേര്‍ക്കാമായിരുന്നു. പ്രണയത്തിന്റെ തീവ്രത കഥയിലെത്താതെപ്പോയി. കടക്കെണിമൂലം പ്രവാസികളുടെ ആത്മഹത്യകള്‍ പെരുകുന്നു എന്നതാണല്ലോ വിഷയം, ആ ഭാഗം നന്നായിട്ടുണ്ട്!

    ആഢംബരത്തിന്റെ പിറകെപ്പോയി മരണം കയ്യെത്തിപ്പിടിയ്ക്കുകയാണോ പ്രവാസികള്‍ എന്ന് തോന്നിയിട്ടുണ്ട്...

    ആശംസകള്‍ സുഹൃത്തേ!

    ReplyDelete
  73. പ്രീയപെട്ട അനില്‍ മാഷെ .. കഥയായിട്ട് വായിക്കാമെങ്കിലും
    ഇതു കഥയല്ല .. പിന്നെ നായകന്‍ പ്രണയം ഉപേഷിച്ചതല്ല !
    അതു പിന്നീടും വരികളില്‍ പറയുന്നുണ്ടേട്ടൊ ..
    "എന്റെ പ്രണയത്തെ മഴയിലേക്ക് വിട്ടിട്ട് , നിറകണ്ണാലെ തിരിഞ്ഞു
    പോയവള്‍ക്ക് എന്നോട് എന്തു പറയുവനാണ് "
    അവള്‍ പിന്മാറിയതാണ് എന്നതില്‍ സൂചനയുണ്ട് ..
    പ്രണയത്തിലൂടെ ഒരു തലം വരുത്താന്‍ ശ്രമിച്ചതാണ്
    നേരിട്ട് പറയുന്നതില്‍ നിന്നൊരു മാറ്റത്തിന് വേണ്ടീ ..
    തെറ്റ് പറ്റിപൊയെങ്കില്‍ ക്ഷമിക്കുക .. ഇനിയും വരുക
    വിശദമായ വായനക്ക് , വരികള്‍ക്ക് ഒരുപാട് നന്ദി ..

    ReplyDelete
  74. ആര്‍ദ്രമീ എഴുത്ത്‌. ആദ്യമായാണ്‌ ഇവിടെ. റിനിയ്ക്കും ഇവിടെ എന്നെ എത്തിച്ച കണ്ണൂരാനും നന്ദി.

    ReplyDelete
    Replies
    1. നന്ദി സഖേ ,, വായിക്കുവാനും വരുവാനും
      കുറിക്കുവാനും കാണിച്ച മനസ്സിന് ..

      Delete
  75. ഒരുപാട് ഇഷ്ട്ടമായി അഭിനന്ദനങ്ങള്‍ .....

    ReplyDelete
    Replies
    1. നന്ദി മിനി .. വായിച്ചതിനും , അഭിപ്രായത്തിനും ...

      Delete
  76. kannu niranju, hridayam aardramayi.... vakkukal idarunnu.... aashamsakal.... blogil puthiya post...... ANNAARAKANNAA VAA..... vayikkane....

    ReplyDelete
    Replies
    1. നന്ദി ജയരാജ് ,, വരികളില്‍ ഹൃദയം കോര്‍ത്തതിന്..
      വായിക്കാം കേട്ടൊ .. നാളെ തന്നെ ..

      Delete
  77. മനസ്സില്‍ തട്ടുന്ന രചന. ഉള്ളില്‍ വിങ്ങലായി
    വല്ലാതെ വേദനിപ്പിച്ചു ഈ പോസ്റ്റ്......
    ആശംസകള്‍

    ReplyDelete
  78. വാക്കുകള്‍ക്ക് വല്ലാത്ത മൂര്‍ച്ച തന്നെ.. വല്ലാതെ സ്പര്‍ശിച്ചു കളഞ്ഞു ഹൃദയത്തെ..
    എല്ലാവിധ ഭാവുകങ്ങളും..
    എന്നെ അറിയാന്‍,
    http://kannurpassenger.blogspot.com/

    ReplyDelete
  79. റിനിയുടെ കവിത തുളുമ്പുന്ന വരികള്‍ വയിക്കാന്‍ എത്തിയതാണ്.
    വായിച്ചതോ നേരില്‍ കണ്ടറിയുന്ന സത്യങ്ങള്‍....
    എടുക്കാന്‍ വയ്യാത്ത ഭാരവും പേറി പങ്കു വെക്കാന്‍ ആരുമില്ലെന്ന തോന്നലില്‍ അല്ലെങ്കില്‍ മിഥ്യാഭിമാന ചിന്തകളാല്‍ മരണത്തിലേക്ക് എത്തിപ്പെടുന്ന നിസ്സഹായര്‍....
    മനസ്സില്‍ തൊട്ട എഴുത്ത്...
    ഭാവുകങ്ങള്‍.... റിനി...

    ReplyDelete
  80. പ്രണയവും നൊമ്പരങ്ങളും നിസഹായതകളും മഴയും ഒക്കെ ചേര്‍ത്ത് വച്ച് കവിത തുളുമ്പുന്ന ഗദ്യത്തിലൂടെ താങ്കള്‍ പ്രവാസത്തിന്റെ തീക്ഷ്ണ മുഖങ്ങള്‍ വരച്ചുകാട്ടി...
    ഇത് വായിച്ചപ്പോള്‍ ഇവിടെ ഇതുവരെ വരാന്‍ കഴിയാത്തതിന്റെ നഷ്ട ബോധം.
    ഇവിടെ, ഇപ്പോള്‍ താങ്കളോടൊപ്പം ചേര്‍ന്ന് ഞാന്‍ അതിനു പിഴയൊടുക്കുന്നു........

    ReplyDelete
  81. ആദ്യാമാണിവിടെ...പോസ്റ്റുകളിലൂടെ ഒരോട്ടപ്രദക്ഷിണം നടത്തി...കണ്ണിനെ പിടിച്ചു നിറുത്തിയത് ഈ കഥയാണു...അഭിപ്രായം പറയാൻ വാക്കുകൾ നൽകാത്ത വിങ്ങൽ മനസ്സിന്...പോകുന്നു...ഇനിയും വരാം മറ്റുള്ളവ വായിക്കാൻ..

    ReplyDelete
  82. വേദനിപ്പിച്ചു ...
    :(

    ReplyDelete

ഒരു വരി .. അതു മതി ..