Tuesday, May 8, 2012

നിന്നോട് ...




















നീ നിറയുമ്പൊള്‍ എനിക്ക് അതിരുകളാകും
എന്റെ കാലം തീര്‍ത്ത കനലതിരുകള്‍..
ഞാന്‍ നിറയുമ്പൊള്‍ നിനക്ക്
പാര്‍ക്കുവാന്‍ തുരുത്തുകള്‍ രൂപപ്പെടും ..
എങ്ങുമെത്താതെ നമ്മുടെ സ്നേഹം ഒഴുകുന്നുണ്ട് ..
അല്ലേ പ്രീയേ !

നീ നിലാവില്‍ നിറഞ്ഞുറങ്ങുമ്പൊള്‍ ..
ഓര്‍മകളുടെ കളിവെള്ളം തുഴഞ്ഞ് -
സ്വപ്നത്തിലൂടെ അരികിലെത്തുമ്പൊള്‍ ..
ഓര്‍ക്കണം സഖി ..
മുനിഞ്ഞ് കത്തുന്ന വഴിവിളക്കിന്‍
കീഴിലേ പാഥേയമില്ലാത്ത പഥികനാണ് ഞാന്‍ ....

ചിത്രങ്ങള്‍ക്ക് കടപ്പാട് : ഗൂഗിളിനോട് ...
അതു തപ്പാന്‍ ജോലി സമയം പകുത്ത്
തന്ന "വലിയ മുതലാളിയോട് " 

72 comments:

  1. എന്നും നിറയുന്നുണ്ട്.. നിറഞ്ഞൊഴുകുന്നുണ്ട്.. പക്ഷെ അണകെട്ടി നിര്‍ത്തിയ അത്രയും ഉയരത്തിലേക്ക് ഒരു പാവം പുഴയുടെ ഒഴുക്കിനെ ഉയര്‍ത്തുന്നത് എങ്ങനെ.. ജീവിതത്തിന്‍റെ വരള്‍ച്ച തടയാന്‍ കെട്ടിയുയര്‍ത്തുന്ന അണ മനസ്സിന്‍റെ നനവാണ് ഇല്ലാതെയാക്കുന്നത്, ഒരു തുള്ളി മതിയീ പുഴ നിറയാനും.. തുരുത്തുകള്‍ ഉണ്ട്.. വേലികള്‍ ഉയരും മുന്നേ രൂപം കൊണ്ടവ.അതുകൊണ്ടാണിത് ഒഴുകുന്നത്‌... പ്രതിബന്ധങ്ങള്‍ തട്ടിനീക്കി ഇനിയും ഒഴുകും..

    നിറതിരിയിട്ട വിളക്കിലെ പ്രകാശവും മുനിഞ്ഞു കത്തുന്ന വിളക്കിലെ പ്രഭാവവും രണ്ടു ഭാവമെങ്കിലും ഒന്ന് ഒന്നിനോടു ചേര്‍ന്ന് തന്നെയല്ലേ എന്നും.. കെടാതെ കാക്കുക അതുമാത്രമാണ് ലക്‌ഷ്യം. വര്‍ണ്ണങ്ങള്‍ ചാലിച്ച സ്വപ്നങ്ങള്‍ക്ക് ഒരു നിമിഷമെങ്കിലും പുഞ്ചിരി സമ്മാനിക്കാന്‍ കഴിഞ്ഞാല്‍.. ഒരു നിമിഷമെങ്കിലും പ്രതീക്ഷകള്‍ നല്കാന്‍ ആയാല്‍.. ചുട്ടുപൊള്ളുന്ന നേരുകള്‍ക്കിടയിലും ഒരിത്തിരി ആര്‍ദ്രത പകരാന്‍ ആയാല്‍.. "നിന്നോട്" സഖിയോടുള്ള ഈ വാക്കുകള്‍ അര്‍ത്ഥപൂര്‍ണ്ണമാകും !!!..

    ReplyDelete
    Replies
    1. പ്രീയപെട്ട ധന്യാ ! ആദ്യ വരികള്‍ക്ക് , വായനക്ക് നന്ദി ..
      എന്റെ വരികളിലൂടെ ഒരുപാട് സഞ്ചരിച്ചു ധന്യാ ..
      ഞാന്‍ എഴുതിയ പ്രഭാവമില്ലാത്ത വെളിച്ചത്തേയും
      കെടാതെ കാക്കണം എന്ന സുന്ദരമായ വരികളിലൂടെ
      ചേര്‍ത്തു വച്ച് അര്‍ത്ഥപൂര്‍ണമാക്കി ..
      ഞാന്‍ കാണുന്ന കണ്ണുകളിലൂടെയല്ല ധന്യ അതു കണ്ടത്
      അതിലും പ്രതീഷയുടെ പുല്‍നാമ്പ് കണ്ടു .. കൊള്ളാം കേട്ടൊ ..

      Delete
  2. നല്ല കവിത.. ഭാവുകങ്ങള്‍.. :)


    ഒരോ പ്രണയവും മണ്ണിനെ കൊതിപ്പിച്ചു പോകുന്ന
    ഒരോ വേനല്‍ മഴകളാണ്..
    ഒരോ പ്രനയന്ത്യവും തീര്‍ച്ചയായും
    ഒരോ കുരിശു മരണങ്ങളാണ്.. :(

    വേനല്‍ മഴ നഷ്ടമായന്നവള്‍-
    ഋതുക്കള്‍ നഷ്ടപ്പെട്ടവനോട് പരിഭവം പറഞ്ഞു...
    നിദ്രയില്‍ സ്വപ്‌നങ്ങള്‍ നഷ്ടപ്പെട്ടെന്നു പറഞ്ഞവള്‍ വിലപിച്ചു,
    നിലാവില്‍ നിദ്ര നഷ്‌ടമായ എന്നെ കുറിച്ച് ഞാനൊന്നും പറഞ്ഞതുമില്ല..
    നഷ്ടമായത് നിന്‍റെ കവിതകളെന്നെന്നോട് അടക്കം പറഞ്ഞു-
    വറ്റി വരണ്ടത് അക്ഷരങ്ങളെന്നാരും തിരിച്ചറിഞ്ഞില്ല..

    അവള്‍ക്കു നഷ്ടമായത് പ്രണയമെന്നു..
    എനിക്ക് നഷ്ടമായതെന്റെ ജീവനെന്നും...

    http://www.kannurpassenger.blogspot.in/2012/05/blog-post.html

    ReplyDelete
    Replies
    1. ഒരൊ നഷ്ടപെടലുകള്‍ക്കുമപ്പുറം
      സ്ഥായിയായി ഉള്ളില്‍ കുടി കൊള്ളുന്ന
      ചിലതുണ്ട് , അത് ചിലപ്പൊള്‍ എനിക്ക്
      അനുകൂലമായും , അവള്‍ക്ക് പ്രതികൂലമായും
      തിരിച്ചും വന്നു ഭവിക്കുമ്പൊള്‍ ...
      കാലം ചില നിമിഷങ്ങളില്‍ ഒരെ സമയം
      അന്യൊന്യം പുല്‍കാന്‍ കഴിയാതെ അകറ്റുന്നു ..
      നിന്നില്‍ നിറയുവാന്‍ എന്നില്‍ നിറയുവാന്‍
      ഒരൊ സമയങ്ങള്‍ ക്രമപെടുത്തുമ്പൊള്‍ ...........
      നന്ദി പ്രീയ ഫിറോസ് ...

      Delete
  3. നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി പ്രീയപെട്ട ഏട്ടാ !
      നല്ല വാക്കുകള്‍ക്ക്

      Delete
  4. അവള്‍ നിന്നിലേക്ക്‌ പ്രണയം നിറക്കുമ്പോള്‍
    നീ യാഥായ്ര്ത്യങ്ങളോട് പൊരുത്തപ്പെട്ടു നേരുകളില്‍ നീറി അവളോട്‌ പ്രണയം പകരുവാന്‍ കഴിയാത്ത അവസ്ഥയില്‍ .
    നീ സ്വതന്ത്രനാകുമ്പോള്‍,അവളിലേക്ക്‌ പ്രണയം നിറക്കുമ്പോള്‍ അവള്‍ കുടുംബത്തിന്റെ തുരുത്തിലാകും.
    ഉള്ളില്‍ ഉണ്ട് പ്രണയം,പക്ഷെ കാലമതിനു വിലങ്ങു തടിയാകുന്നു.
    വിധിയെന്ന് വിളിക്കാം ..
    ഒരുമിച്ചു പ്രണയം പകരുവാന്‍ കഴിയുന്നില്ലെങ്കിലും,
    ബാഹീകമായി അകലെയാണെങ്കിലും മനസ്സുകൊണ്ട് അടുത്തല്ലേ?
    അതും പ്രണയം ..സമയം വരും അതുവരേക്കും കാത്തിരിക്കു.
    യാധര്ധ്യങ്ങളുടെ ചാരത്തിനാല്‍ മൂടപ്പെട്ടു കിടക്കുന്ന പ്രണയം.
    ആ കനലിനെ ഉജ്ജ്വലിപ്പിക്കാന്‍ കാറ്റിന്റെ കൈകളിലേറി അകലങ്ങളില്‍ നിന്നും വരുന്ന നിന്റെ പ്രണയം അവളെ തേടിയെത്തട്ടെ ..
    ആശംസകള്‍...

    ReplyDelete
    Replies
    1. നന്നായി വായിച്ചു വരികളേ ..
      അതു നന്നായിട്ട് പകര്‍ത്തുകയും ചെയ്തു റോസ് ..
      ശരിയാണ് വിധിയെന്ന് വിളിക്കാം
      അവളെന്നിലേക്ക് പൊഴിച്ച പ്രണയം
      നുകരാന്‍ കാലമെന്നേ അനുവദിച്ചില്ല
      പകരം ഞാന്‍ പ്രണയ മഴ പൊഴിച്ചപ്പൊള്‍
      അവളറിഞ്ഞൊ അറിയാതേ രൂപപെട്ട തുരുത്തുകളില്‍ .....
      നേരുകളുടെ ചാരത്താല്‍ മൂടപെട്ട പ്രണയത്തേ
      ഒരു കാറ്റിന്റെ കൈകള്‍ കൊണ്ട് ജ്വലിപ്പിക്കാന്‍
      കഴിയുമല്ലെ .. നല്ല ചിന്തകള്‍ റോസേ ..
      ഒരുപാട് നന്ദി പ്രീയ റൊസൂട്ടീ ..

      Delete
  5. മുനിഞ്ഞ് കത്തുന്ന വഴിവിളക്കിന്‍ ...റിനി ഇതില്‍ മുനിഞ്ഞ് എന്ന വാക്കിന്റെ അര്‍ഥം എനിക്കറയില്ല??

    ReplyDelete
    Replies
    1. മുനിഞ്ഞ് കത്തുക എന്നാല്‍ വലിയ ശക്തിയില്ലാതെ കത്തുക എന്നാണെന്ന് തോന്നുന്നു. കൂടുതല്‍ റിനി പറയട്ടെ. പക്ഷെ ഇക്കവിതയിലെ പ്രണയം മുനിഞ്ഞല്ല കത്തുന്നതെന്ന് മനസ്സിലാകുന്നു

      Delete
    2. പ്രീയ ഷബീര്‍ മുനിഞ്ഞു കത്തുകയെന്നാല്‍
      പ്രഭാവമില്ലാതെ കത്തുകയെന്നു തന്നെയാണ്
      അജിത്ത് ഭായ് അതു പറഞ്ഞു കഴിഞ്ഞു
      നന്ദിയേട്ടൊ .. ഷബീര്‍ ..

      Delete
    3. പ്രണയത്തിന്റെ തലങ്ങളേ മനസ്സിന്റെ
      താളങ്ങളിലൂടെ വരികളാക്കുന്നു അജിത്ത് ഭായ് !
      ശരിയോ തെറ്റൊ അറിയില്ല എങ്കിലും
      വെറുതേ എഴുതുന്നു .. ഒന്നു നിറയുമ്പൊള്‍ മറ്റൊന്നിന് വരള്‍ച്ചയാണ്..
      വരികളിലേ പ്രണയത്തിന്റെ തീഷ്ണത അറിഞ്ഞതില്‍
      ഒരുപാട് നന്ദി പ്രീയ അജിത്ത് ഭായ് ..

      Delete
  6. വാക്കുകളുടെ സൌന്ദര്യം നിറഞ്ഞ പുലരി സമ്മാനിച്ച റിനിയ്ക്ക് സുപ്രഭാതം..
    ഒഴുകുന്ന സ്നേഹവും..നിറയുന്ന ഓര്‍മ്മകളും..
    പ്രണയം വിതറുന്ന മനസ്സും..
    തന്‍റെ പ്രണയിനിയെ സ്നേഹം അറിയിയ്ക്കുവാന്‍....സന്തോഷം നല്‍കുവാന്‍ വേറെന്തു വേണം..
    കുഞ്ഞു വരികളിലെ ഒളിച്ചിരിയ്ക്കുന്ന പ്രണയം വളരെ ഇഷ്ടായി ട്ടൊ...!

    ReplyDelete
    Replies
    1. സ്നേഹം അറിയാതിരിക്കുന്നില്ല ..
      അതു പകരുമ്പൊള്‍ ആ ഹൃദയം പാകമാകുന്നില്ല
      മറിച്ച് എന്നിലേക്ക് ഒഴുക്കിയപ്പൊള്‍ ഞാന്‍
      കാലത്തിന്റെ തടയണക്കുള്ളില്‍ ആയിരുന്നു ..
      എങ്കിലും ഒരിക്കല്‍ ഉണര്‍ത്തപെട്ട പ്രണയം
      എങ്ങനെ മറഞ്ഞു പൊകും .. അല്ലേ ..
      സ്നേഹം നിറഞ്ഞ വരികള്‍ക്ക് ഒരുപാട് നന്ദി
      പ്രീയ വര്‍ഷിണി ...

      Delete
  7. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
    Replies
    1. സമയം കിട്ടുന്ന മുറക്ക്
      വായിക്കാം സഖേ !
      നമ്മുക്ക് കിട്ടേണ്ടത് കിട്ടുക തന്നെ ചെയ്യും ..
      അവരവരുടെ വരികള്‍ അവരവര്‍ക്ക് പ്രീയമേറിയതാണ് ..
      ഇനി വരുമ്പൊള്‍ ഒന്നു വായിക്കുക എന്റെയും വരികളേ ..
      സ്നേഹപൂര്‍വം ..

      Delete
  8. പ്രണയം തീവ്രമാകുമ്പോള്‍ പാഥേയമില്ലാത്ത പഥികന്‍ ആകാറുണ്ട് അല്ലെ പലപ്പോഴും , സ്വപ്നങ്ങള്‍ ഒഴുകുന്ന പ്രണയത്തിന്റെ വരികള്‍ പ്രണയം പോലെ
    മനോഹരം അവള്‍ അതിരുകളാകുമ്പോള്‍ പ്രണയം അതിന്റെ തീവ്രതിയില്‍ എത്തുന്നു ,തുരുത്തുകള്‍ രൂപപ്പെടുമ്പോള്‍ പ്രണയം അകലാന്‍ പറ്റാത്ത ഒരവസ്ഥ ,
    അങ്ങിനെ അങ്ങിനെ പാഥേയ മില്ലാത്ത പഥികനെ പോലെ പ്രണയം നീങ്ങുന്നു ,നല്ല വരികള്‍ കൊണ്ട് മനോഹരമാക്കി തീര്‍ത്ത ഈ കവിതയ്ക്ക് ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയപെട്ട മയില്‍ പീലി ..
      മനസ്സ് വഴിയിലലയുന്നുണ്ട് ,
      ഒരു ഹൃദയം കൊതിക്കുന്നുണ്ട് ..
      ഞാന്‍ തേടിയപ്പൊഴൊക്കെ മാഞ്ഞ് പൊയത്
      എന്നിലേക്ക് പെയ്ത നിമിഷങ്ങളില്‍ മറന്നു പൊയത് ..
      ഇടക്കൊക്കെ പ്രണയമെന്ന പാഥേയമില്ലാതെ
      പഥികനാകുന്നുണ്ട് , ഒരുപാട് നന്ദി സഖേ ..

      Delete
  9. ഇപ്രാവശ്യം കുട്ടിക്കവിതയാണല്ലോ റിനീ...
    പഥികന്‌റെ ആവലാതികള്‍ വെമ്പലുകളെല്ലാം
    വരിയിലേക്ക്‌ ആവാഹിച്ചിരിക്കുന്നു....
    വേദനകള്‍ പേറുന്ന പ്രണയനായകന്‍....

    ആശംസകൾ റിനീ... :))

    ReplyDelete
    Replies
    1. അരികില്‍ നിറയുന്ന നായിക ഇല്ലാത്ത
      നായകന്‍ ! പ്രണയം കൊതിക്കുന്ന -
      തേടുന്ന പ്രണയ നായകന്‍ അല്ലേ സഖേ !
      തേടുന്നവന്റെ മനസ്സിന്‍ വെമ്പലും
      ആവാലതികളും പറഞ്ഞാല്‍ തീരുമോ ..
      നന്ദി പ്രീയ മോഹി ..

      Delete
  10. പ്രണയം നിറയും വരികള്‍..

    ReplyDelete
    Replies
    1. നിറയുന്ന പ്രണയം ..
      ഒഴുകാതെ തളം കെട്ടുന്നു
      അണകള്‍ക്കുള്ളില്‍ വീര്‍പ്പ് മുട്ടുന്നു
      നന്ദി പ്രീയ ഖാദൂ ..

      Delete
  11. അതിരുകളും തുരുത്തുകളും...
    ഭാവന മനോഹരമായിരിക്കുന്നു.

    ReplyDelete
    Replies
    1. എന്റെ കാലത്തിന്റെ കനലതിരുകളില്‍ ...
      അവളുടെ ഹൃത്തിനേ വെണ്ണിറാക്കിയപ്പൊള്‍..
      ഇന്നിന്റെ അവളുടെ തുരുത്തുകള്‍ എന്റെ
      പ്രണയത്തിന്റെ ഒഴുക്കിനേ തടയുന്നുണ്ട് ..
      പ്രീയപെട്ട റാംജീ .. നന്ദീ ..

      Delete
  12. Replies
    1. തുരുത്തുകളില്‍ , അതിരുകളില്‍
      വന്നു തട്ടിയതിന് .. നന്ദീ റൈഹാന ..

      Delete
  13. വളരെ നന്നായിട്ടുണ്ട്, നല്ല അഭിപ്രായങ്ങള്‍ എല്ലാവരും പറഞ്ഞും കഴിഞ്ഞു ,അതില്‍ കൂടുതല്‍ എന്ത് പറയാനാണു.

    പ്രണയം അങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കട്ടെ, പക്ഷെ ഒന്നറിയുക, നിലാവില്‍ ഒന്നുമറിയാതെ ഉറങ്ങുന്നുണ്ടാകും എന്ന് നീ കരുതുന്നതല്ലെ,അത് അങ്ങനെ തന്നെയാകണം എന്നുണ്ടോ....

    ReplyDelete
    Replies
    1. ശരിയാകാം മുല്ലേ ..
      എന്റേ തൊന്നലുകളാകാം ..
      അവളുടെ കണ്ണുകള്‍ പൊഴിയുന്നത്
      ഇടക്കെന്നില്‍ നിറയാറുണ്ട് ..
      എങ്കിലും സ്വപ്നം കണ്ടുറങ്ങട്ടെ അവള്‍ ..
      പ്രണയം സുഖമായി ഉറങ്ങുമ്പൊള്‍
      മനസ്സ് തണുക്കുന്നുണ്ട് ,, പരാതിയില്ല ..
      ഒരുപാട് നന്ദി പ്രീയ മുല്ലേ ..
      ഈ ചോദ്യം കൊള്ളാം ..

      Delete
  14. എനിക്ക് തോന്നുന്നത് പ്രണയം ഇത്ര മനോഹരമായ വികാരമായി മാറുന്നത് തീവ്രമാകുന്നത് റിനിയുടെ വരികളിലൂടെ സഞ്ചരിക്കുമ്പോള്‍ ആണ് .

    പലപ്പോഴും ആ വരികളുടെ സൗന്ദര്യം എന്നെയും മോഹിപ്പിക്കാറുണ്ട്.
    മനസ്സില്‍ എപ്പോഴും യൌവനവും പ്രണയവും കാത്ത് സൂക്ഷിക്കുന്ന ഒരാലെക്കെ ഇങ്ങിനെ എഴുതാന്‍ പറ്റൂ.

    ഒത്തിരി നന്നായി റിനീ.
    അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. ഈ വാക്കുകളില്‍ എന്റെ പ്രണയം
      അറിയാതെ ഒഴുകുന്നുണ്ട് സഖേ ..
      ഒരു മണം വന്നു തങ്ങി നിന്നു ..
      പൂക്കുന്ന പ്രണയം .. വാടാതെ കാക്കാന്‍ ഹൃത്ത്
      പണിപെടുന്നുണ്ട് .. എന്നും സൂക്ഷിക്കും പ്രണയത്തിന്റെ .....
      ഒരുപാട് നന്ദി പ്രീയ മന്‍സൂ .. നല്ല വാക്കുകള്‍ക്ക് ..

      Delete
  15. "അവസാനമായി അവന്‍ അവളോട്‌ പറഞ്ഞു.
    ഇല്ല,നിന്‍റെ പ്രേമം എനിക്കിപ്പോള്‍ സ്വീകരിക്കാന്‍ ആവില്ല.
    നിന്നെ ജീവിതത്തിലേക്ക് കൂട്ടാനും.
    എനിക്കായി ഒരു ലോകം ഇല്ല.
    എന്‍റെ ലോകം ഞാന്‍ തന്നെ നഷ്ടപ്പെടുത്തിയിരിക്കുന്നു.
    എനിക്കതില്‍ സങ്കടം തോന്നുന്നില്ല.
    പക്ഷെ എന്‍റെ കണ്ണുകള്‍ നിറയുന്നത് നിന്നെ കാണുമ്പോള്‍ ആണ്.
    ഒരിക്കലും തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും നീയെന്തിനു എന്നെ പ്രേമിക്കുന്നു?
    അറിഞ്ഞു കൊണ്ട് എന്തിനു വിഡ്ഢിയാവുന്നു ?????
    മനസിലാക്കൂ നമ്മള്‍ ഒരിക്കലും കൂട്ടിമുട്ടാത്ത രണ്ടു രേഖകള്‍ ആണ് .
    രണ്ടു സമാന്തരരേഖകള്‍.
    എങ്ങോട്ടും നമ്മെ നമ്മുടെ ഈ ഒരുമിച്ചുള്ള യാത്ര എത്തിക്കില്ല.
    ഇടയ്ക്കു വെച്ച് എനിക്കോ നിനക്കോ വഴി പിരിയെണ്ടിവരും.
    പിന്നെ വെറുതേ എന്തിന്??????????????
    മറന്നേക്കൂ എന്നെ ,വെറുത്തെക്കൂ എന്നെ,നിന്നെ പ്രണയിക്കാതിരുന്നതിനു.................
    നിന്നെ ഒരുപാട് വേദനിപ്പിച്ചതിന്....................."

    ഒരിക്കല്‍ ഞാന്‍ എഴുതി വെച്ച വാക്കുകള്‍ ആണ്.
    ഇപ്പൊ ഇതിവിടെ എഴുതാന്‍ തോന്നി.

    അവള്‍ നിന്നില്‍ നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല.
    നല്‍കുന്ന സ്നേഹം പോലും.
    നിന്നോടുള്ള അവളുടെ പ്രണയം നിനക്കൊരിക്കലും ഒരു തടസ്സമല്ല.
    നീ സ്വതന്ത്രനാണ്.
    നിന്നില്‍ അവള്‍ക്കു പ്രതീക്ഷകള്‍ ഇല്ല മോഹങ്ങള്‍ ഇല്ല.
    സ്വപ്‌നങ്ങള്‍ ഉണ്ടെങ്കിലും അവ നിന്നില്‍ നിന്നും അവള്‍ ഒളിപ്പിക്കുന്നു.
    അവള്‍ കണ്ട സ്നേഹത്തിന്റെ കടല്‍ അത് നീയാണ് .
    അവളോ.............നിന്നിലെക്കൊഴുകുന്ന ഒരു ചെറിയ പുഴ.
    നീ തിരിച്ചറിയണം എന്ന് പോലും ആഗ്രഹിക്കാതെ അത് നിന്നിലേക്ക്‌ ഒഴുകിക്കൊണ്ടേയിരിക്കും.


    ഈ വാക്കുകള്‍ ഇവിടെ ചേരുമോ എന്നറിയില്ല.
    എങ്കിലും ഇത് വായിച്ചപ്പോള്‍ ഇങ്ങനെ ഒക്കെ ഇവിടെ പറഞ്ഞിട്ട് പോവാന്‍ തോന്നി.


    uma.

    ReplyDelete
    Replies
    1. കൊള്ളാം ഉമാ .. ഞാന്‍ പൊലും അറിയാതെ
      അവള്‍ ഉള്ളില്‍ എന്നോടുള്ള പ്രണയം നിറക്കുന്നുന്നല്ലെ ..
      അവള്‍ക്ക് ഞാനറിയണമെന്നുമില്ല , ഉള്ളില്‍ നിറയുന്ന ഒന്ന്...
      ശരിയാണ് .. ചിലപ്പൊള്‍ കേള്‍ക്കാം നീ എന്നേ സ്നേഹിക്കണമെന്നില്ല
      പക്ഷേ എനിക്ക് നിന്നെ സ്നേഹിക്കാമല്ലൊ , അതിന് അനുവാദം വേണ്ടാല്ലൊ !
      എങ്കിലും എന്നില്‍ നിറയുമ്പൊള്‍ ഞാന്‍ അകറ്റിയതും
      ഞാന്‍ നിറയുമ്പൊള്‍ അവള്‍ക്ക് അടുപ്പിക്കാന്‍ കഴിയാത്തതും
      ഒന്നു തന്നെ ആണ് .. ഞങ്ങളുടെ പ്രണയം ..
      നന്ദി ഉമാ നല്ല വാക്കുകള്‍ക്ക് ...

      Delete
  16. പ്രണയം മനുഷ്യന് ഒരിയ്ക്കലും മതി വരാത്ത ഒരു അനുഭവമാണ്.....എത്ര എഴുതിയാലും എന്നും കൂടുതൽ കൂടുതൽ എഴുതാനുണ്ടാവുന്ന വിഷയം.

    റിനിക്ക് നല്ല പദസമ്പത്തുണ്ടല്ലോ.അഭിനന്ദനങ്ങൾ കേട്ടൊ.

    ReplyDelete
    Replies
    1. വേദനയുടെയും വിരഹത്തിന്റെയും
      നോവുകളും , മഴയുടെ കുളിരും പകരുന്നുണ്ട് പ്രണയം ..
      പിന്നെങ്ങനെ എഴുതിയാല്‍ തീര്‍ന്നു പൊകും
      എങ്ങനെ ഒരു ചിന്തകളില്‍ മാത്രം കൊരുത്ത് തീര്‍ക്കും
      വീണ്ടും വീണ്ടും മനസ്സില്‍ പ്രണയം ജനിക്കുന്നുണ്ട്
      കൂടെ വരികളും , നന്ദി എച്ചുമുകുട്ടി ..

      Delete
  17. പ്രണയമെകുന്ന അനന്തമായ അനുഭൂതിയുടെ ആഴങ്ങളില്‍ നീരാടാന്‍ അവളെന്നെ ക്ഷണിക്കുന്നത് പോലെ എനിക്ക് തോന്നി,
    അവളെന്നെ കിനാവുകള്‍ പിറക്കുന്ന സന്ധ്യകളിലെയ്ക്ക് കൈപിടിച്ചാനയിക്കുകയായിരുന്നു..
    അവിടെ ഞാന്‍ അവളോടൊത്ത് സങ്കല്പ സാഗരങ്ങളുടെ സംഗമ തീരങ്ങള്‍ കണ്ടു .....
    ഞങ്ങളാ തീരങ്ങളില്‍ സ്നേഹം കൊണ്ട് സ്വര്‍ണ്ണ സൗധങ്ങള്‍ പണിതു, വെള്ളി നിലാവത്ത്..
    കിനാവള്ളികളില്‍ ഒന്നിച്ചിരുന്നൂയലാടി...,,
    അവിടെ ഞങ്ങളുടെ അനുരാഗ മേഘങ്ങള്‍ പെയ്തൊഴിയവേ...
    സ്വര്‍ണ്ണ മയൂഖങ്ങള്‍ ആനന്ദ നടനമാടിയിരുന്നു.,വസന്ത കോകിലങ്ങള്‍ വശ്യമാമനുരാഗ ഗീതമാലപിച്ചിരുന്നു....,
    രാവു മടങ്ങിയതും പകലോന്‍ മിഴി തുറന്നതുമറിയാതെ നിശാ ഗന്ധികള്‍ ആതീരങ്ങളില്‍ സദാ പൂത്തു വിടര്‍ന്നു നിന്നിരുന്നു..!!

    ReplyDelete
    Replies
    1. നല്ല വരികള്‍ സഖേ ..
      മനസ്സില്‍ പരസ്പരം പൂകേണ്ടവ ..
      എന്നാല്‍ ഒരു മനസ്സിലേക്ക് മാത്രം
      ചിന്തകള്‍ കളി വള്ളം തുഴയുമ്പൊള്‍
      ചേരേണ്ട മനസ്സ് തുഴഞ്ഞെത്താത്ത തീരം പൂകിയിരിക്കാം
      തീരം തിരയേ പുല്‍കുവാനായുമ്പൊള്‍ തീരം
      മാഞ്ഞു പൊയേക്കാം .. അറിവതില്ല ..
      പക്ഷേ ഒന്നു അറിയാം ഒഴുകാത്ത പ്രണയം
      ജഡമാണ് .. വെറും ജഡം ..
      നന്ദി ഷലീര്‍ , നല്ല വരികള്‍ക്ക് ..

      Delete
  18. "ഞാന്‍ നിറയുമ്പൊള്‍ നിനക്ക് അതിരുകളാകും
    സമൂഹം/കാലം തീര്‍ത്ത കനലതിരുകള്‍..
    നീ നിറയുമ്പൊള്‍ എനിക്ക്
    പാര്‍ക്കുവാന്‍ തുരുത്തുകള്‍ രൂപപ്പെടും .."

    റിനിയും കല്‍പ്പിച്ചു കൊടുത്തിട്ടുണ്ടോ അതിരുകള്‍?
    നന്നായിട്ടുണ്ട് !!

    ReplyDelete
    Replies
    1. കല്പ്പിച്ച് കൊടുത്തതല്ല സഖീ ..
      കാലം തീര്‍ത്തു തന്നതാകാം ..
      അല്ലെങ്കില്‍ കനലുകള്‍ തീര്‍ത്ത പൊള്ളലില്‍
      അതിരുകള്‍ക്കുള്ളില്‍ പെട്ടു പൊയതാവാം ..
      അവളുടെ പ്രണയത്തിന്റെ കുളിര്‍മ
      എന്നിലെക്കെത്താതെ പൊയതാവാം ..
      ഇന്ന് അതു തിരികേ പൊഴിക്കുമ്പൊള്‍
      വേനലറുതിയുടെ മരുഭൂവില്‍ ചേക്കേറിയിരിക്കുന്നു ആ മനസ്സ് ..
      നന്ദി സഖി ..

      Delete
    2. അവളുടെ വേനലിന് മുകളില്‍ കുളിര്‍വാരിച്ചൊരിയട്ടെ നിന്‍റെ പ്രണയം !!!

      Delete
  19. പാഥേയമില്ലാത്ത ഒരു പഥികനായ
    പ്രണയനായകന്റെ പ്രണയനൊമ്പരങ്ങളാണല്ലോ
    വായക്കാർക്കിവിടെ ഒപ്പിയെടുക്കുവാൻ കഴിയുന്നത് അല്ലേ റിനീ

    ReplyDelete
    Replies
    1. അതേ മുരളിയേട്ട .. പ്രണയ നൊമ്പരങ്ങള്‍ തന്നെ !
      അങ്ങൊട്ടും ഇങ്ങോട്ടും നിറഞ്ഞ നിമിഷങ്ങളുടെ
      കണക്കെടുപ്പല്ലേട്ടൊ .. പക്ഷേ മനസ്സിലെ പ്രണയാദ്രമായ
      കുപ്പിവളകള്‍ കാലം തീര്‍ത്ത പ്രഹരത്തില്‍ ഉടഞ്ഞു പൊയതും
      അവ ഹൃദയ്ത്തിലുണ്ടാക്കുന്ന നീറ്റലുമാകമല്ലേ !
      ഒരുപാട് നന്ദി പ്രീയ ഏട്ടാ ..

      Delete
  20. മുനിഞ്ഞു കത്തുന്ന വഴി വിളക്കിന്‍ കീഴിലെ പാഥേയമില്ലാത്ത പഥികരാണ് പലരും റിനി ..
    ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ !!!!

    ഈ പ്രണയ ചിന്തകള്‍ ഇഷ്ടമായി ..
    നല്ല വരികള്‍

    ആശംസകള്‍

    ReplyDelete
    Replies
    1. ജീവിത വഴികളില്‍ ഇടറി വീഴുമ്പൊള്‍
      ചിലപ്പൊള്‍ ഒരു വാക്ക് കൊണ്ട്
      ഒരു സ്പര്‍ശനം കൊണ്ട് വിളക്കായി
      പ്രകാശം ചൊരിയും ചിലര്‍ .. കാലം ഇവിടെ
      നമ്മേ കൂരിരുട്ടില്‍ നിര്‍ത്തുമ്പൊള്‍ പ്രണയത്തിന്റെ
      ചെറു ദീപം മനസ്സ് കൊതിക്കുമ്പൊള്‍ ഒന്നു നീറുന്നു ..
      ജീവിത നേരുകളുടെ നീറ്റല്‍ .. അതു ഇതാകാമല്ലേ
      എല്ലാരിലും പല വിധത്തില്‍ ബാധകമാകുന്നത് ..
      ഒരുപാട് നന്ദി പ്രീയ വേണുവേട്ടാ ..

      Delete
  21. "അതിരുകളും,തുരുത്തുകളും"......................
    ഭാവനയുടെ തീവ്ര-വികാരങ്ങള്‍ ഉള്‍കൊണ്ട വരികള്‍.............
    ഭാവുകങ്ങള്‍.........

    ReplyDelete
    Replies
    1. നന്ദി സഖേ , കുരുങ്ങി കിടന്ന
      മനസ്സിന്റെ സഞ്ചാരങ്ങള്‍
      ഒപ്പി എടുത്തതില്‍ .. ഒന്നു കുറിച്ചതില്‍ ..
      വായിച്ച് പൊകാതെ , കരങ്ങളൊന്ന് ചലിച്ചതില്‍ ..
      സ്നേഹപൂര്‍വം..

      Delete
  22. കാലം എത്രയൊക്കെ കഴിഞ്ഞാലും ഉള്ളിലെ സ്നേഹം ഒഴുകി കൊണ്ടേ ഇരിക്കും...തിരിച്ചൊന്നും പ്രതീക്ഷികാതെ, വെറുതെ ഒരു ഒഴുക്ക് ...
    ആശംസകള്‍

    ReplyDelete
    Replies
    1. ശരിയാണ് തുളസീ .. ഒന്നും പ്രതിഷിക്കാതെ
      അതൊഴുകും ..പക്ഷേ ഒഴുക്കിലെവിടെയോ
      നാമൊക്കെ കൊതിക്കുന്നൊരു ഹൃദയകുളിരുണ്ട്
      നാം ഒഴുകിയെത്തുന്ന കടലെന്ന ഹൃദയം അതു നിരാകരിക്കുമ്പൊള്‍
      തടയണ രൂപപെടുമ്പൊള്‍ , പതിയെ പതിയെ ഒഴുക്ക് നിലക്കും .. അല്ലേ ?
      ഒരുപാട് നന്ദി തുളസീ ..

      Delete
  23. പ്രിയപ്പെട്ട റിനി,

    പ്രണയത്താല്‍ ഹൃദയത്തില്‍ തൊടുമ്പോഴും പ്രണയിനിയുടെ ഉള്ളിന്റെ ഉള്ളു തേടല്‍ ആണോ വരികളില്‍? എന്തായാലും പ്രണയത്തിന്റെ
    അതിരുകളിലും തുരുത്തുകളിലും കൂടെ പോവുമ്പോഴും റിനിയുടെ സന്ദേശം പ്രണയിനി അറിയട്ടെ. വരികളിലൊലിപ്പിച്ച ഈ പ്രണയ സന്ദേശം പ്രണയിനി തന്നെ യാവും ഒരു പക്ഷെ ഏറ്റവും നന്നായി വായിച്ചെടുക്കുന്നത്. ഒരു കവിക്ക് മാത്രം തൊട്ടറിയാനാവുന്ന ഒത്തിരി ഹൃദയ വഴികളിലൂടെ സഞ്ചരിക്കാന്‍ റിനിയുടെ കവി ഹൃദയത്തിനു എല്ലാ ഭാവുകങ്ങളും നേരുന്നു.

    സ്നേഹപൂര്‍വ്വം
    അപ്പു

    ReplyDelete
    Replies
    1. അപ്പു എന്റെ വരികളേ തൊട്ടു ..
      സന്തൊഷമുണ്ട് കേട്ടൊ ..
      എന്റെ തേടലുകളേ കണ്ടെത്തിയതിന്
      ശരിയാവാം അവളാകാം നന്നായി വായിച്ചുണ്ടാവുക !
      കവി ഹൃദയം എന്നതൊന്നുമില്ല സഖേ ..
      വെറുതേ ഒരു ചിന്തയില്‍ തളിരിടുന്ന എന്തൊ ഒന്ന് ..
      അതു മാത്രം , അതു മാത്രമാണീ വരികള്‍ ..
      ഒരുപാട് നന്ദി പ്രീയ കൂട്ടുകാര ..

      Delete
  24. ജീവിത വ്യതിയാനങ്ങള്‍ തളര്ത്തിയാലും ,
    മനസു വാടിപ്പോകാതെ കാക്കാന്‍ ,
    ഒരു നിമിഷമെങ്കില്‍ ഒരു നിമിഷം പ്രണയം അകലെ കാത്തു നില്‍ക്കുമെങ്കില്‍,അത് മതി ജീവിതം മുഴുവന്‍.
    അകലങ്ങളിലെ പ്രണയത്തിനുമില്ലേ ഒരു ഒരു വിരഹ വേവിന്റെ സുഖം ?
    സ്നേഹം ഒഴുകട്ടെ ..ഒഴുകിക്കൊണ്ടേയിരിക്കട്ടെ ..
    തുരുത്തുകളും അതിരുകളുമൊന്നും അതിനു തടയിടാതിരിക്കട്ടെ...
    കുഞ്ഞിക്കവിത നന്നായിട്ടുണ്ട്ട്ടോ...

    ReplyDelete
    Replies
    1. ജീവിത നേരുകളില്‍ ഇടറി പൊകുമ്പൊള്‍
      അകലേ ആ മനസ്സ് നല്‍കുന്ന കരുത്ത്
      തന്നെയാകണം പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിക്കുക ..
      തടകളും , നിയന്ത്രണങ്ങളും ഇല്ലാതെ ഒഴുകുവാന്‍
      മനസ്സ് വല്ലാണ്ട് കൊതിക്കുമ്പൊഴും കാലം തീര്‍ക്കുന്ന
      ചിലതുണ്ട് ആശകുട്ടീ , അതു കനല്‍ കൊരിയിടും ചിലപ്പൊള്‍
      അപ്പൊള്‍ അകലുകയും , കുളിര്‍ കോരിയിടുമ്പൊള്‍ അടുക്കുകയും
      ചെയ്യുന്ന ഒന്ന് , കനലാട്ടത്തില്‍ കൂടെ അവളുടെ പ്രണയം
      കത്തി പൊവുകയും , പിന്നീട് ഒരു ചെറു മഴയില്‍ തളിരിടുകയും
      ചെയ്യുമ്പൊള്‍ അവള്‍ ചേക്കുറുന്നത് നിര്‍വചിക്കുവാന്‍ കഴിയാത്ത
      ചില മണ്‍ല്‍കാടുകളിലാകും .. ഒരുപാട് നന്ദി അനിയത്തി കുട്ടി
      നന്നായി വായിക്കുന്നതില്‍ , കുറിക്കുന്നതില്‍ ..

      Delete
  25. പാഥേയമില്ലാത്ത പഥികാ.. നന്നായിട്ടുണ്ട്..

    ReplyDelete
    Replies
    1. പ്രണയമെന്ന പാഥേയം നഷ്ടപെട്ട്
      പ്രണയ വീഥിയിലേ യാത്രികന്‍ ..
      വെറുതേ , വെറുതേ , തൊന്നലുകളാകാം അല്ലേ സഖേ ..
      നന്ദി ഒരുപാട് .. കൂട്ടുകാര ..

      Delete
  26. പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും ഒരുപാട് വാചാലമാകണം കാരണം ജീവിതത്തില്‍ ഒരിക്കലെങ്കിലും പ്രണയിക്കാത്തവര്‍ ഇല്ലല്ലോ..
    "The supreme happiness in life is the conviction that we are loved." ...
    എന്ന് വിക്ടര്‍ ഹ്യൂഗോ പറഞ്ഞത് എത്രമാത്രം ശരിയാണ്..

    what else need...

    By,
    Dinu

    ReplyDelete
    Replies
    1. ചിലപ്പൊള്‍ ദിനു , പ്രണയമാകും ലോകത്തേ
      ഏറ്റം ദുഖമേകുന്ന വികാരവും ..
      കുളിരില്‍ നിന്നും വേവിലേക്ക് എളുപ്പത്തില്‍
      കൂപ്പ് കുത്താന്‍ കഴിയുന്ന ഒന്നും ഇതാകാം .. അല്ലേ ?
      എങ്കിലും ഒരു മഴയുടെ കുളിര്‍ വീശി എന്നും ചാരെയുണ്ട് ..
      പ്രണയം .. ജീവിതകാലം മുഴുവന്‍ .. ആരും നനുത്ത് പൊകുന്ന
      ഒന്ന് തന്നെ അത് .. ഒരുപാട് നന്ദി പ്രീയ അനുജാ
      "കൂടെ ഒരായിരം ജന്മദിനാശംസകളും പ്രിയ ദിനു "

      Delete
  27. റിനി പതിവ് തെറ്റിച്ചില്ലല്ലോ ഇത്തവണയും. നല്ല സുഖമുള്ളൊരു പ്രണയ കവിത.
    ഇച്ഛാഭംഗം നിഴലിക്കാത്ത പ്രണയമുണ്ടോ ലോകത്ത് ?

    ReplyDelete
    Replies
    1. ഉണ്ടോ ? ആവോ ഒരു ഒരു പിടിയുമില്ല ..
      ഉണ്ടാവാം , ഇല്ലാതിരിക്കാം ..
      നീലിമ വീണ്ടും വന്നുവല്ലൊ സന്തൊഷം ..
      വേറെ എങ്ങും കണ്ടിട്ടില്ല ഈ പേര്..
      എങ്കിലുമീ സഞ്ചാരി എന്നേ തേടി വരുന്നതില്‍
      സന്തൊഷം തന്നെ .. പേര് വേരെ ആകിലും ..
      ഒരുപാട് നന്ദി നിലിമ ..

      Delete
  28. ന്‍റെ വല്ല്യേട്ടാ...............
    വരാന്‍ കുറെ വൈകി പോയി കേട്ടോ.
    ക്ഷമിക്കണേ.
    നല്ല വരികള്‍.
    മുകളില്‍ പലരും പറഞ്ഞ പോലെ പറഞ്ഞാലും തീരാത്ത പ്രണയം വീണ്ടും ഭംഗിയുള്ള വാക്കുകളില്‍............
    ഇഷ്ടപ്പെട്ടു.

    ഞാനൊരു കാര്യം ചോദിക്കട്ടെ?
    ഇതാരോടാ ഈ പറയുന്നേ??????
    (ചുമ്മാ ചോദിച്ചതാണേ )

    ഞാന്‍ പെണക്കാണ് ട്ടോ വഴി ഇപ്പൊ വരുന്നെയില്ലാലോ
    വല്ലപ്പോഴും വരൂന്നേ മാഷേ..........
    വല്ല്യേട്ടന്റെ വാക്കുകള്‍ എന്‍റെ ബ്ലോഗിന്‍റെ ഭംഗി കൂട്ടും.

    സുഖല്ലേ വല്ല്യേട്ടനും,വീട്ടിലുള്ളവര്‍ക്കും ഒക്കെ ?

    ReplyDelete
    Replies
    1. ഇതാരൊടുമല്ല ശ്രീ .. എഴുതുന്നതെല്ലാം വെറുതേ ..
      എന്തേലുമെഴുതണ്ടേ അതിനാ ..
      എന്നാലോ ഇതാരൊടെല്ലാമാണ് താനും :)
      പിണക്കമൊന്നും വേണ്ടേട്ടാ ...
      വരാം .. ഇടക്കൊക്കെ തിരക്കാ ഇപ്പൊള്‍ ..
      എന്റെ വരികള്‍ ഭംഗിയൊക്കെ കൂട്ടുമോ ..
      ചിലര്‍ക്കൊക്കെ അതു ബോറടിയാണെന്ന് കേട്ടിരിക്കുന്നു ..
      ഈ നല്ല വാക്കുകള്‍ മനസ്സില്‍ സൂക്ഷിക്കുന്നു അനുജത്തി ..
      നന്ദി .. ഒരുപാട് .. വായനക്ക് , വരികള്‍ക്ക്

      Delete
  29. പ്രിയപ്പെട്ട റിനി ശബരി
    കവിത വായിച്ചു. എന്തെങ്കിലും കമന്റ് എഴുതുവാന്‍ ഏറെ നോക്കി.
    മുകളിലുള്ള ചില കമന്റുകള്‍ നോക്കി
    പ്രണയം കുരുങ്ങി കിടക്കുന്ന വരികള്‍
    എങ്കിലും പ്രണയത്തെ ഇതിലും ലളിതമായി വരച്ചുകാട്ടുവാന്‍ താങ്കള്‍ക്കു കഴിയും എന്ന് എനിക്ക് തോന്നുന്നു.
    പ്രണയം നമ്മെ നയിക്കുന്നത് ലളിത്യത്തിലെക്കോ അതോ സങ്കീര്‍ണ്ണതയിലെക്കോ ?
    മറുപടി പ്രതീക്ഷിക്കുന്നു

    ReplyDelete
    Replies
    1. പ്രണയം കുളിരും തലൊടലുമാണ് ..
      മഴ പൊലെ മനസ്സില്‍ പൂക്കുന്ന ഒന്ന് ..
      തീര്‍ച്ചയായും ലാളിത്യത്തിന്റെ പരമ കോടിയില്‍
      എത്തിക്കേണ്ട വികാരം തന്നെ പ്രണയം
      പക്ഷേ അതു ഒഴുകാതെ ആകുമ്പൊള്‍ ..
      തീവ്ര പ്രണയത്തിലെവിടെയോ കനലെരിയുമ്പൊള്‍
      സങ്കീര്‍ണതകളിലേക്ക് നയിക്കുന്നുണ്ട് അത് ..
      മനസ്സിനേ പ്രഷുബ്ദമായ അവസ്ഥകളില്‍ തളച്ചിടുന്നുണ്ട് ..
      വ്യക്തമായ ദിശ നല്‍കുന്നുണ്ട് മാഷിന്റെ വരികള്‍ ..
      മുനിഞ്ഞ് കത്തുന്ന വെളിച്ചത്തിലും നേരു തേടുന്നു ..
      ഒരുപാട് നന്ദി പ്രീയ മാഷേ ..

      Delete
  30. നല്ല കവിത.. സ്നേഹം ഒഴുകി ക്കൊണ്ടേയിരിക്കട്ടെ...അവസാനമില്ലാതെ....
    ആശംസകള്‍

    ReplyDelete
    Replies
    1. ഒഴുകുന്നുണ്ട് പ്രണയം ..
      അകലേ എവിടെയോ വച്ച്
      നിലച്ച് പൊകുന്നുണ്ടത് ..
      എന്നിലേ സ്നേഹം ലക്ഷ്യം പൂകാതെ
      വരുമ്പൊള്‍ . ചില വേവുകള്‍ പിറക്കുന്നുണ്ട്
      അതു വരികളില്‍ ചേക്കേറിയോ ആവോ ..
      നന്ദി രേഷ്മ .. വരികള്‍ക്ക് വായനക്ക് ..

      Delete
  31. കുറച്ചു വൈകി സുഹൃത്തേ എത്താന്‍...എന്നാലും ഈ വരികള്‍ വായിച്ചതിലെ സന്തോഷം അറിയിക്കാതെ പോകാന്‍ മേലാ.
    നന്നായിരിക്കുന്നു. ചെറുതെങ്കിലും മനോഹരം..
    സ്നേഹത്തോടെ മനു..

    ReplyDelete
    Replies
    1. pranayaardramaya varikal........ manoharamaya bhasaha...... aashamsakal....... blogil puthiya post....... PRIYAPPETTA ANJALI MENONU........ vaayikkane...........

      Delete
    2. മനുവിനേ ഇവിടെ കണ്ടതില്‍ എനിക്കും
      വളരെ ഏറേ സന്തൊഷം സഖേ ..
      വരികളില്‍ നിറച്ച സ്നേഹത്തിന്
      ഈ തുരുത്തില്‍ വന്നടിഞ്ഞ് പൊയ
      പ്രണയത്തേ ഒന്നു തൊട്ടത്തിന്
      നന്ദി പ്രീയ മനൂ ..

      Delete
    3. നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി ജയരാജ് ..
      വായിക്കാം കേട്ടൊ ..

      Delete
  32. മുനിഞ്ഞ് കത്തുന്ന വഴിവിളക്കിന്‍
    കീഴിലേ പാഥേയമില്ലാത്ത പഥികനാണ് ഞാന്‍..!
    ഇഷ്ട്ടപെട്ടു കുറച്ചെങ്കിലും മനോഹരം . ഒരു പാട് വരികള്‍ ഇനിയും പിറക്കട്ടെ .
    ആശംസകളോടെ

    ReplyDelete
    Replies
    1. ആശംസകള്‍ ഹൃത്തിലേറ്റുന്നു സഖേ ..
      നല്ല വാക്കുകള്‍ക്ക് , വായനക്ക്
      ഒരുപാട് നന്ദിയോടെ ..

      Delete
  33. ഉണ്ടാവാം കേട്ടൊ .. പ്രണയമൊഴുകും
    വഴികളില്‍ പൂക്കുന്ന കുളിര്‍കള്‍ ചിലപ്പൊള്‍
    വരികളില്‍ നഷ്ട്പെട്ടു പൊയെന്നിരിക്കാം
    കാരണം അവ ഒഴുകുന്നില്ല ഒരു ഹൃദയത്തില്‍
    നിന്നും മറ്റൊന്നിലേക്ക് ,, തള കെട്ടി കിടക്കുന്ന
    പ്രണയത്തില്‍ പക്വതയുടെ ചിത്രം വന്നു പൊയേക്കാം ..
    ഒരുപാട് നന്ദി പ്രീയ പേരുള്ള കൂട്ടുകാര
    ( അതേ അയാളല്ലേ നമ്മുടെ അന്നദാതാവ്
    ഇടക്കൊരു നന്ദി ആ പാവത്തിനും വേണ്ടേ )

    ReplyDelete
  34. "എങ്ങുമെത്താതെ നമ്മുടെ സ്നേഹം ഒഴുകുന്നുണ്ട്, അല്ലെ പ്രിയേ!"
    വരികളിലെ വിരഹം സ്നേഹത്തിന്റെ പാരമ്യമല്ലെ സഖേ,
    എങ്കിലും അതില്‍ സൂക്ഷിക്കുന്ന പ്രതീക്ഷയുടെ നാമ്പുകള്‍ സഫലമാകട്ടെ
    "നിനക്ക് പാര്‍ക്കുവാന്‍ തുരുത്തുകള്‍ രൂപപ്പെടും .."
    ആ തുരുത്തുകളില്‍ തന്റെ പ്രണയിനി സുരക്ഷിതയല്ലെങ്കിലോ എന്നാ ആധി ഇന്നും അവളെ സ്നേഹിക്കാന്‍ പ്രേരിപ്പിച്ചേക്കാം.

    നല്ല വരികള്‍ സുഹൃത്തേ, ഒരുപാടിഷ്ടപ്പെട്ടു... പ്രണയത്തെ സ്നേഹിക്കാതവരായാരുണ്ടീയുലകില്‍...!!
    മനസ്സിനെ ആര്‍ദ്രമാക്കുന്ന വരികള്‍ക്ക് നന്ദി സുഹൃത്തെ...

    ReplyDelete
  35. മനസില്‍ ചിറകെട്ടി ഒതുക്കി നിര്‍ത്തുക പ്രണയം
    കവിഞോഴുകുന്നതിന്റെ സുഖം അനുഭവിക്കാനെങ്കിലും
    ആശംസകള്‍

    എന്നെ ഇവിടെ വായിക്കുക
    http://admadalangal.blogspot.com/

    ReplyDelete

ഒരു വരി .. അതു മതി ..