Monday, April 25, 2011

ഞാനും നീയും ....





















പ്രണയത്തിന്റെ, ഇഷ്ട്ടത്തിന്റെ സുഖമുള്ളൊരു -
നറുനിലാവ് നമ്മുടെ മുറ്റത്ത് വീഴുന്നുണ്ട്‌...
അവിടെ നിന്റെ സ്വരവും എന്റെ ചിന്തകളും
ചെറു കാറ്റായി വീശുന്നുണ്ട്...
ഇളം മഞ്ഞു പോലെ നമ്മുടെ മനസ്സിന്റെ
നൈര്‍മല്യത്തിന്‍ കുളിരവിടെ തങ്ങിനില്‍പ്പുണ്ട്...
അവിടെ ഇല്ലാതെ പോയത് ഞാനും നീയുമാണ്...
എങ്കിലും നമ്മുടെ മനസ്സുകള്‍ ഒന്നായി അവിടെ പ്രണയിക്കുന്നു..

















താഴെ .. മഞ്ഞിന്റെ , മേഘകീറുകളുടെ താഴെ
വിണ്ണില്‍ നിന്നുയരുന്ന നിശ്വാസ്സത്തിന്‍ താഴെ
സ്നേഹത്തിന്റെ നേര്‍ത്ത തെന്നല്‍ തഴുകുന്ന
താഴ്വാരത്തില്‍ .. മനസ്സിന്റെ നോവുകള്‍-
പൊഴിച്ച് കളയുന്ന കരങ്ങളില്‍ വീണുറങ്ങാന്‍..
ആ കൈവിരലിലൂടെ ഒരിക്കലും തീരാത്ത
കിനാവിന്റെ മഞ്ചലില്‍ കാതങ്ങള്‍ പൊകാന്‍
എന്നുമെന്നും എന്റെ ചാരെ നിന്റെ സ്നേഹചൂര്.......

Friday, April 22, 2011

യക്ഷീ .......





















ചുണ്ട് ചുവപ്പിച്ചു
മുടി കെട്ടഴിച്ച്
മാറിലേ മുന്തിരി തളിര്‍പ്പിച്ച്
നിതംബത്തില്‍ മുടിയറ്റം തത്തി കളിച്ച്
അടി വയറ്റിലേ പൊക്കിള്‍ ചുഴി കാട്ടി
ഇന്നലേ വെളുപ്പാം കാലത്ത് അവളെന്റേ രക്തമൂറ്റി കുടിച്ചു ..
ബാക്കിയായത് ഒരിത്തിരി ചുണ്ണാമ്പിന്റേ പൊള്ളല്‍ മാത്രം

Saturday, April 9, 2011

പ്ര'യാ'സം .....






















കയ്പുനീരിന്റേ ഒരിറക്ക്
കണ്ണുനീരിന്റേ ഒഴുക്ക്
നഷ്ടപെടലിന്റേ ദീനം
യാന്ത്രികതയുടേ നീളം...

ഈന്ത പനകളുടെ ചോട്ടില്‍
അതെന്നും വാ തുറന്ന് നില്പ്പുണ്ട് ..
അറബികടലിന്റേ നാട്ടിലേ -
കണ്ണുകളില്‍ ആര്‍ത്തി നിറച്ച് ..

കടം തീരാത്ത
മനം നിറയാത്ത
കാമം നുരയാത്ത
നേരമിരുട്ടാത്ത പ്രവാസം ..