Sunday, April 8, 2012

..... മേട മഴ .....



















അല്ല .. എന്താണ് നീ ഇങ്ങനെ..
മഴയെ ചുറ്റിപറ്റി മാത്രം പുലരുന്നത് ...?
വിഷു വരവറിയിച്ചു സ്വര്‍ണ്ണ മൊട്ടുകള്‍
വഴി നീളേ പൂത്തിട്ടും , ഈ മീനച്ചൂടിലും
നീ എന്തേ ! മഴയെ മാത്രമിങ്ങനെ ..

കാലം നിന്റെ കണ്ണില്‍ നേരും നിറവുമായി
നിറഞ്ഞാടുമ്പൊഴും , മഴ ചാരത്തില്ലേ..
വര്‍ഷകാലമായി . ഇടവപ്പാതിയായ് ,
വേനല്‍മഴയായ് ,ആലിപ്പഴമായി ..
അല്ല ! പിന്നെ ഞാന്‍ മാത്രം മഴ പൂവിറിക്കുമ്പൊള്‍
പിണങ്ങുവതെന്തിന് .....സഖീ ..

നീ കേള്‍ക്കണം ! മഴയും നീയുമെനിക്കൊരുപോലെയെന്ന്
പറയുവാന്‍ മഴ മാത്രമായതെങ്ങനെയെന്ന് ..
വിശപ്പിന്റെ നിലവിളികളില്‍ പോലും
ഒരു മഴ കൊതിച്ച മനസ്സായിരുന്നു എന്റെതെന്ന് ..

സ്വപ്നങ്ങള്‍ക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ട്
പരസഹായമില്ലാതെ അരികിലേക്ക് അണയുന്നില്ല
നിന്നില്‍ കൈകോര്‍ത്തിട്ടെപ്പൊഴും മഴ
വരുന്നത് അതിനാലായിരിക്കാം .. അല്ലേ !

ഒരു മഴ ഇരക്കുന്നുണ്ട്
അങ്ങകലേന്ന് ഇന്നിലേക്ക് ..
അടുക്കുന്തോറും കനല്‍കാറ്റ് പൊള്ളിക്കുന്നു
എന്തേ ! മഴയും വേവുകള്‍ പേറുന്നുണ്ടൊ ..

ഇന്നലെ മഴ കരയുമ്പൊള്‍
നിനക്കോര്‍മയുടെ ഉല്‍സവമായിരുന്നു
നീ ചീന്തിയിട്ട് പോയ നിന്റെ വേവുകള്‍
ഉഷ്ണബിന്ദുവായ് ഉയര്‍ന്നു കുളിരായി
നിന്നേ മാത്രമിന്നലെ വലം ചുറ്റി അകന്നു ..

വിഷുതലേന്ന് വന്ന രാകാറ്റിന്
മറന്നു പോയൊരു ഗന്ധമുണ്ട് ..
ഒന്നു തോര്‍ന്നു പിന്നെയും ചിണുങ്ങുന്ന
മേട മഴക്ക്, പ്രണയത്തിന്റെ കള്ള നാണവും ..

ശീതികരിച്ച് ചിറകേറി വരുന്ന
വരണ്ട കൊന്നപ്പൂക്കളെ ..
നിങ്ങള്‍ക്ക് മരുഭൂവില്‍ മഴ
കൊണ്ടൊരു വരവേല്പ്പൊരുക്കിയിട്ടുണ്ട്
കണി കണ്ടുണരുന്ന മണല്‍കാടുകളില്‍
ഒരു കുഞ്ഞു മഴയിലെ പ്രണയമായി ,
കണ്ണനായി വന്നണഞ്ഞാലും ..

നിന്റെ കാല്‍ പെരുമാറ്റം
കാതോര്‍ത്തിരുന്ന കുളപ്പടവില്‍ ..
ഇന്ന് മനസ്സ് പായല്‍ പിടിച്ചു കിടക്കുന്നു .. ..
പിന്നിലൂടെ വന്നെന്റെ കണ്ണു പൊത്തുന്ന
നിന്റെ ചന്ദനമണമുള്ള കൈവെള്ളയില്‍
ഒരു കുഞ്ഞു ചുംബനത്തിന്റെ
നനുത്ത മഴ നല്‍കുമ്പോള്‍ ...
നിന്നില്‍ നിന്നും ഉതിര്‍ന്നു വീണ
പ്രണയം, കാലം കവര്‍ന്നെടുത്ത്
അരയാല്‍ കൊമ്പിലൊളിപ്പിച്ചിരിക്കുന്നു ..
ഒരു കുഞ്ഞു കാറ്റിന് തഴുകി ഉണര്‍ത്താന്‍ പാകത്തില്‍ ..

ഗൃഹാതുരത്വത്തിന്റെ ഗന്ധവും പേറി
വീണ്ടുമൊരു വിഷുക്കാലം വരവായി
ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ..

(ചിത്രം ഗൂഗിളിന് മാത്രം സ്വന്തം ..
തപ്പി പിടിച്ച എനിക്കും .. എന്റെ കണ്ണുകള്‍ക്കും
സഹിച്ച കമ്പ്യൂട്ടറിനും നന്ദിയോടെ ...)

64 comments:

  1. ശീതികരിച്ച് ചിറകേറി വരുന്ന
    വരണ്ട കൊന്നപ്പൂക്കളെ ..
    നിങ്ങള്‍ക്ക് മരുഭൂവില്‍ മഴ
    കൊണ്ടൊരു വരവേല്പ്പൊരുക്കിയിട്ടുണ്ട്
    കണി കണ്ടുണരുന്ന മണല്‍കാടുകളില്‍
    ഒരു കുഞ്ഞു മഴയിലെ പ്രണയമായി ,
    കണ്ണനായി വന്നണഞ്ഞാലും ..

    സൌന്ദര്യമുള്ള ഒരാശംസ അങ്ങോട്ടും.

    ReplyDelete
    Replies
    1. ആദ്യ വരവിന് , ആദ്യ വായനക്ക് ..
      ആദ്യ കാഴ്ചക്ക് ഹൃദയത്തില്‍ നിന്നും
      നന്ദി റാംജീ .. ഐശ്യര്യപൂര്‍ണമാവട്ടെ
      ഈ വിഷുക്കാലം.. ഒരുപാട് സ്നേഹത്തൊടെ ..

      Delete
  2. മനോഹരമായ വരികളില്‍ ഗൃഹാതുരത്വത്തിന്‍റെ വര്‍ണ്ണങ്ങള്‍
    ചാലിച്ച ഹൃദയ തുടിപ്പുകള്‍!!!
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയപെട്ട ഏട്ടാ ..
      എപ്പൊഴും അരികില്‍ ഓടി വരുന്ന
      ഈ സാമിപ്യത്തിന് ഒരു പാട് നന്ദി ..
      ഗൃഹാതുരമായ സ്മരണകള്‍ ആണല്ലൊ
      ഓണവും വിഷുവുമൊക്കെ .. നമ്മുക്കത്
      കൂടുതല്‍ ഹൃദയഹാരി ആകുന്നു ..
      ഏട്ടനും കുടുംബത്തിനും ഈ വിഷുക്കാലം
      ഐശ്യര്യസമ്പൂര്‍ണമാകട്ടെ .. ആശംസ്കള്‍ ..

      Delete
  3. ശീതീകരിച്ചുവന്നാലും നീ ഞങ്ങളുടെ പൊന്‍കണിക്കൊന്നയല്ലേ? ഞങ്ങളുടെ ദരിദ്രബാല്യങ്ങളില്‍ നീ ഞങ്ങള്‍ക്ക് വലിയപ്രത്യാശ തന്നു. ഞങ്ങളുടെ യുവത്വത്തില്‍ നിന്നില്‍ ഞങ്ങള്‍ ഞങ്ങളുടെ കൂട്ടുകാരികളുടെ പൊന്‍ചിരി കണ്ടു, ഞങ്ങള്‍ക്ക് കുട്ടികളായപ്പോള്‍ അവര്‍ക്ക് നിന്റെ ഭംഗിയെപ്പറ്റി വര്‍ണ്ണിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക് ആയിരം നാവല്ലായിരുന്നുവോ? നീ ഞങ്ങളുടെ പൊന്‍കണിപ്പൂക്കള്‍ തന്നെയിന്നും. നിന്നപ്പറ്റി എഴുതുന്നതും വായിക്കുന്നതും ഇന്നും ഞങ്ങള്‍ക്ക് പ്രിയം തന്നെ. നല്ല വാക്കുകള്‍ക്ക് നന്ദി

    ReplyDelete
    Replies
    1. പ്രീയപെട്ട അജിത്ത് ഭായ് ..
      ഈയിടെ ഞങ്ങളുടെ അടുത്ത്
      ഒരു മലയാളിയുടെ വില്ലയില്‍ പൂത്ത്
      നില്‍ക്കുന്ന കൊന്നപൂവുകളുടെ ഫോട്ടൊ
      ഗള്‍ഫ് മാധ്യമം പ്രാധാന്യത്തൊടെ നല്‍കിയിരിന്നു ..
      അതു മനസ്സില്‍ പൊഴിച്ച കുളിര്‍ കണങ്ങള്‍ ചെറുതല്ല ..
      അതു പൊലെ തന്നെ അന്നു നമ്മുടെ നാട്ടിലേ സ്വര്‍ണ്ണവര്‍ണ്ണങ്ങള്‍
      വഴി നീളേ പൂത്തു നില്‍ക്കുന്നതും , വിഷുവിന്റെ ഗൃഹാതുരമായ
      ഓര്‍മകളും എങ്ങോട്ടൊക്കെയോ ആണ് മനസ്സിനെ കൂട്ടി കൊണ്ടു പൊകുന്നത്
      ഒരുപാട് നന്ദിയോടെ .. കൂടെ ഭായ്ക്കും കുടുംബത്തിനും
      ഐശ്യര്യസമ്പൂര്‍ണമാകട്ടെ ഈ വിഷുക്കാലം ..

      Delete
  4. വിഷുവും വിഷാദവുമെന്തേ ഒരുമിച്ചു വരാന്‍ ..!

    ReplyDelete
    Replies
    1. hridayam niranja vishu aashamsakal........... blogil puthiya post..... ANNAARAKKANNAA VAA..... vayikkane......

      Delete
    2. മജീദിക്ക .. എന്തേ ഒരു വരിയില്‍ എല്ലാം ഒതുക്കിയല്ലൊ !
      എന്റെ മുഴുവന്‍ വരികളേയും ആ വരിയില്‍ നിറച്ചു വച്ചു ..
      സന്തൊഷം തൊന്നിയേട്ടൊ ..
      വിഷുവും വിഷാദവും ഒന്നിച്ചു വരുന്നത്
      അരികില്‍ നിറയാത്ത വാല്‍സല്യം കൊണ്ടാകാം
      കൊന്നപൂക്കള്‍ കൊണ്ടു തരുന്ന ഓര്‍മകള്‍ കൊണ്ടാകാം
      പ്രവാസത്തിന്റെ വിരഹത്തിന്‍ കണമാകാം ..
      മഴയും വിഷുവും ഒന്നിച്ചു വന്നാലൊ പറയുകയും വേണ്ട ..
      പ്രീയ ഇക്കാക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ വിഷുവാശംസ്കള്‍ ..

      Delete
    3. പ്രീയപെട്ട ജയരാജ് ,
      അങ്ങോട്ടും നേരുന്നു ഹൃദയം നിറഞ്ഞ
      വിഷുവാശംസകള്‍ .. വായിച്ചേട്ടൊ ..
      വന്നതിന് അടയാളവും ഇട്ടിട്ടുണ്ട് ..
      നന്ദിയോടെ ..

      Delete
  5. റിനീ..
    ആറ്റ്നോറ്റ് ചാറിയ ചാറ്റൽ മഴ കൊണ്ട് സ്വപ്നം കാണുന്ന സുഖം..
    ഒന്നിച്ച് പെയ്ത കിനാക്കളും പാടിയ മഴ പാട്ടുകളും വീണ്ടും നൊമ്പരമുണർത്തുന്ന വരികൾ...
    വിസ്മയമൊരുക്കും ഭാവങ്ങളിലെ പരിചയമുണർത്തും സ്പർശങ്ങൾ..
    മഴയും, കൊന്നപ്പൂക്കളും വിടർത്തും മഹാനുഭൂതികൾക്ക് നന്ദി...സ്നേഹം...സന്തോഷം...!
    ആശംസകൾ ട്ടൊ...!

    ReplyDelete
    Replies
    1. പ്രീയപെട്ട വര്‍ഷിണി ,
      മീനചൂടില്‍ മെയ്യും മനവും ഉരുകുമ്പൊള്‍
      ഉള്ളം തണുപ്പിക്കാന്‍ , മിഴികള്‍ കുളിര്‍പ്പിക്കാന്‍
      വിഷുവെത്തുന്നു , ഓര്‍മകളുടെ ചെപ്പുകള്‍ തുറന്ന് ..
      കണികണ്ടുണരുന്ന നന്മകളുടെ പുലരി ..
      സ്വര്‍ണ്ണ വര്‍ണ്ണങ്ങളില്‍ മഴ പെയ്തിറങ്ങുമ്പൊള്‍
      ഇരട്ടി മധുരം അല്ലേ കൂട്ടുകാരീ ..
      കണികൊന്നയില്‍ ഒരുകുഞ്ഞു മഴതുള്ളിയും
      കൂട്ടുകാരിക്കും കുടുംബത്തിനും ഈ വിഷുക്കാലം
      ഐശ്യര്യസമ്പൂര്‍ണമാവട്ടെ .. നന്ദിയോടെ ..

      Delete
  6. ഏത് കൂരിരുട്ടിലും വെളിച്ചം വിതറാന്‍ പാകത്തില്‍
    ഒരു മെഴുകുതിരി കത്തി നില്‍പ്പുണ്ടാവും..
    പാതി അടച്ച വാതിലില്‍ തട്ടി
    അന്തിച്ചു നില്‍ക്കേണ്ട..
    മറുപാതി തുറന്നിരിക്കുന്ന വാതിലിലുടെ
    നമുക്ക് ആകാശ നീലിമയിലേക്ക്‌ നോക്കാം...
    പ്രതീക്ഷയുടെ അനന്തതയിലേക്ക്..

    പ്രതീക്ഷകള്‍ അവസാനിക്കാതിരിക്കട്ടെ..
    http://www.kannurpassenger.blogspot.in/

    ReplyDelete
    Replies
    1. പ്രീയ കൂട്ടുകാര ..
      മിഴികളടച്ചു വഴികള്‍ തേടീ
      അമ്മയുടെ കൈയ്യ് താങ്ങില്‍
      ഒരു വര്‍ഷത്തിന്റെ കുളിര്‍
      മനസ്സിലേക്ക് വിതറുമ്പൊള്‍
      എതു മനസ്സിന്റെ അന്ധകാരവും
      ചിലപ്പൊള്‍ വെളിച്ചതിന്‍ പൊന്‍ പ്രഭയില്‍ തിളങ്ങാം
      കണികൊന്നയില്‍ തട്ടി നന്മയുടെ പുലരികള്‍ വിരിയട്ടെ
      ഒരുപാട് നന്ദിയോടെ .. ഹൃദയം നിറഞ്ഞ
      വിഷുവാശംസകളോടെ ..

      Delete
  7. ലളിത സുന്ദരമായ ഭാവഗീതം എന്ന് വിശേഷിപ്പിക്കാം ഈ മേട മഴയെ . ഇതിലും അന്തര്‍ലീനമായി കിടക്കുന്ന ഭാവം വിഷാദം തന്നെ . വിഷാദമാണല്ലോ മിക്ക മനുഷ്യരെയും എഴുത്തുകാരാക്കുന്നത് .
    എന്തേ റിനി, പറഞ്ഞു വരുമ്പോള്‍ ഗൃഹാതുര സ്മരണകള്‍ സങ്കടപ്പെടുത്തുന്ന്ടോ ? മഴയും റിനിയും .. ഇഴപിരായത്ത ബന്ധമാണല്ലോ നിങ്ങള്‍ തമ്മില്‍ . ആളനക്കമില്ലാതെ പായല്‍ പിടിച്ചു കിടക്കുന്ന കുളപ്പടവ് ,പാഴടിഞ്ഞ എന്‍റെ തറവാടിന്റെ ഓര്മ ഉണര്‍ത്തി . എന്നിലും വിഷാദം നിറയുന്നുവല്ലോ.
    റിനിയുടെ ജൈത്ര യാത്ര തുടരട്ടെ ..റിനിക്കും കുടുംബത്തിനും എന്റെ വിഷു ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയപെട്ട നീലിമ ..
      എനിക്കിപ്പൊഴും ആളെ പിടി കിട്ടിയില്ല
      എങ്കിലും നല്ല വാക്കുകള്‍ തന്ന് ഇടക്കിടെ
      പ്രത്യക്ഷപെടുന്ന സഞ്ചാരിക്ക് ഒരുപാട് നന്ദി ..
      ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തുന്ന ഒന്ന് തന്നെ
      വിഷുവെന്നുള്ളതിന് സംശയം വേണ്ട ..
      അതു കൊണ്ടു വരുന്ന ചില ഓര്‍മകളില്‍
      വിരഹത്തിന്റെ നഷ്ടപെടലിന്റെ നോവുണ്ട് ..
      വരികളില്‍ വിഷാദം അറിയാതെ വന്നു പൊകുന്നു ..
      അറിയാത്ത പ്രീയ കൂട്ടുകാരിക്ക് ഹൃദയം നിറയേ
      നേരുന്നു വിഷുവാശംസകള്‍ ..

      Delete
  8. വിഷുവിന്റെയും പിറന്നാളിന്റെയും
    ആശംസകള്‍...റിനി...(ചോതി
    നാള്‍ .മീനം അനുവിന്റെ പോസ്റ്റില്‍ കണ്ടു
    കേട്ടോ..)...ഭാവ സാന്ദ്രമായ ഈ എഴുത്തിനു
    കൂടി ആശംസ പറയാതെ എങ്ങനെ പോകും.
    .ആശംസകള്‍...

    ReplyDelete
    Replies
    1. രണ്ടും സദയം സ്വീകരിക്കുന്നു
      സഖേ സ്നേഹത്തൊടെ !
      പ്രാവസത്തിന്റെ ഈ തുരുത്തില്‍
      മനസ്സ് കൊതിക്കുന്നില്ലേ കാത്തിരിക്കും
      കണ്ണുകളില്‍ കണികൊന്നയുടെ വര്‍ണ്ണമോടെ
      പറന്നിറങ്ങുവാന്‍ .. അതില്‍ നിന്നും കിനിഞ്ഞ്
      വരുന്ന വിരഹത്തിന്റെ ഒരു ഏട് ..
      ഒരുപാട് നന്ദിയോടെ .. കൂടെ പ്രീയ മിത്രത്തിന്
      ഈ വിഷുക്കാലം ഐശ്യര്യസമ്പൂര്‍ണമാകട്ടെ ..

      Delete
  9. വിഷാദം ചേര്‍ന്നെങ്കിലും വിഷു നിറഞ്ഞു നില്‍ക്കുന്നു മഴയായി പെയ്യുന്നു.

    ReplyDelete
    Replies
    1. പ്രീയപെട്ട മുകില്‍, പ്രവാസത്തിന്റെ ഏകാന്തതയില്‍
      വിഷാദത്തിന്റെ മഴ വന്നു ചിണുങ്ങുന്നുണ്ട്
      അകലേ എനിക്ക് നഷ്ടപെട്ടു പൊയ പലതും
      ഓര്‍മകളില്‍ നോവായി പൊഴിഞ്ഞു വീഴുമ്പൊള്‍
      കാലം ചില ഉല്‍സവ നിമിഷങ്ങള്‍ നല്‍കുമ്പൊഴും
      വിഷാദം തോരാമഴയായ് ............
      നന്ദി മുകില്‍ ..

      Delete
  10. മഴയുടെ പശ്ചാത്തലത്തില്‍ പ്രണയവും, വിഷുക്കാലയോര്‍മ്മകളും സമന്വയിച്ചുള്ള മനോഹരമായ ലാളിത്യമുള്ള കവിതയാണല്ലോ റിനീ...

    ശീതികരിച്ച് ചിറകേറി വരുന്ന
    വരണ്ട കൊന്നപ്പൂക്കളെ ..
    നിങ്ങള്‍ക്ക് മരുഭൂവില്‍ മഴ
    കൊണ്ടൊരു വരവേല്പ്പൊരുക്കിയിട്ടുണ്ട്
    കണി കണ്ടുണരുന്ന മണല്‍കാടുകളില്‍
    ഒരു കുഞ്ഞു മഴയിലെ പ്രണയമായി ,
    കണ്ണനായി വന്നണഞ്ഞാലും ..

    നിന്റെ കാല്‍ പെരുമാറ്റം
    കാതോര്‍ത്തിരുന്ന കുളപ്പടവില്‍ ..
    ഇന്ന് മനസ്സ് പായല്‍ പിടിച്ചു കിടക്കുന്നു .. ..
    പിന്നിലൂടെ വന്നെന്റെ കണ്ണു പൊത്തുന്ന
    നിന്റെ ചന്ദനമണമുള്ള കൈവെള്ളയില്‍
    ഒരു കുഞ്ഞു ചുംബനത്തിന്റെ
    നനുത്ത മഴ നല്‍കുമ്പോള്‍ ...
    നിന്നില്‍ നിന്നും ഉതിര്‍ന്നു വീണ
    പ്രണയം, കാലം കവര്‍ന്നെടുത്ത്
    അരയാല്‍ കൊമ്പിലൊളിപ്പിച്ചിരിക്കുന്നു ..
    ഒരു കുഞ്ഞു കാറ്റിന് തഴുകി ഉണര്‍ത്താന്‍ പാകത്തില്‍ ..

    ഈ വരികളില്‍ കവി വിവിധ അര്‍ത്ഥങ്ങള്‍ ഉദ്ദേശിച്ചിട്ടുണ്‌ടെന്ന് വ്യക്തം.. എല്ലാം മനസ്സിലാക്കി വിശകലനം ചെയ്യാനുള്ള കഴിവില്ലാത്തതിനാല്‍ നിനീ നിനക്ക്‌ എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
    Replies
    1. നമ്മുക്ക് നഷ്ടമാകുന്ന പലതും , വ്യവസായികമായ ചിന്തകളിലൂടെ
      ആണെങ്കില്‍ കൂടീ നമ്മുക്ക് നല്‍കാന്‍ മനസ്സുകളുണ്ട് പ്രവാസത്തിലും
      ശീതികരിച്ചാണേലും കൂടീ അതു മുന്നില്‍ നിറയുന്നു ..
      അന്ന് മരുഭൂവില്‍ മുഴുവന്‍ മഴയായിയിരുന്നു .....
      യാദൃശ്ചികമാകാം എന്നാലും കൂടീ വിഷുവിന്റെ പുലരിയില്‍
      ഞങ്ങള്‍ക്ക് പെരുമഴ തന്നു ഈ പ്രവാസം .. നന്ദീ ..
      ബാല്യകൗമാരങ്ങളുടെ നടുവില്‍ ഒരു സ്നെഹത്തിന്റെ സ്പര്‍ശം
      ബാക്കി വച്ച് എങ്ങൊ പൊയി മറഞ്ഞിട്ടുണ്ട് ..
      വിഷുക്കാലം വരുമ്പൊള്‍ ഓര്‍മകളിലെവിടെയോ
      അതു വീണ്ടും വന്നു കുത്തി നോവിക്കുന്നു ..
      ഒരുപാട് നന്ദി മോഹീ ...

      Delete
  11. എന്തേ മഴയും വേവുകള്‍ പേറുന്നുണ്ടോ?
    എനിക്കും തോന്നാറുണ്ട് ചിലപ്പോള്‍ മഴ നനഞ്ഞ പുതുമണ്ണിനു ഇന്നലെകളുടെ ഗന്ധമാണെന്ന്,
    എത്രയൊക്കെ ചേര്‍ത്തു പിടിക്കാന്‍ ശ്രമിച്ചിട്ടും ജീവിതത്തിരക്കുകളില്‍ എവിടെയോവെച്ച് വിരല്‍ത്തുമ്പിനിടയിലൂടെ ഞാന്‍ പോലുമറിയാതെ ഊര്‍ന്നുപോയ ഇന്നലെകളുടെ.... , ഓര്‍മകളുടെ..., സ്വപ്നങ്ങളുടെ ഗന്ധം. ആത്മാവിന്‍ നഷ്ട സുഗന്ധം.
    മഴ എപ്പ്പോഴും എന്നോട് കൂടെയുണ്ടായിരുന്നു, എന്റെ എല്ലാ വികാരങ്ങളിലും.
    അതോ, മഴയിലായിരുന്നോ ഞാനെന്‍റെ വികാരങ്ങളെല്ലാം കണ്ടത്. ഞാന്‍ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞു മഴ, ഞാന്‍ ചിരിച്ചപ്പോള്‍ മഴവില്ല് വിരിഞ്ഞു, മഴമുത്തുകള്‍ പൊട്ടിച്ചിതറി, പിന്നെപ്പോഴോക്കെയോ മഴയ്ക്ക്‌ പ്രണയത്തിന്റെ തുടുത്ത മുഖമായിരുന്നു, സൌഹൃദത്തിന്റെ ആരവം തന്നു എത്രയോ മഴക്കാലങ്ങള്‍ , ഒടുവില്‍ ഞാന്‍ എന്നും ഒറ്റയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒഴുകിയിറങ്ങിയ മിഴിനീര്‍ മഴക്കൈകള്‍ നീട്ടി തുടച്ചു നിറഞ്ഞ സ്നേഹത്തോടെ പുല്‍കി ചാറ്റല്‍മഴ.ഇനിയൊരു മഴത്തുള്ളിയില്‍ ഒളിച്ചിരിക്കണം എന്നാണു മോഹം, തിളച്ച ചിന്തകളും, വാചാല മൌനങ്ങളും എന്നെത്തന്നെയും ഒരു മഴത്തുള്ളിയില്‍ ഒളിച്ചു വെക്കണം.
    അരയാല്കൊമ്പില്‍ ചന്ദനഗന്ധമുള്ള ഒരു കാറ്റ് വന്നു കിണ്‌ങ്ങുന്നുണ്ട്, ഒളിപ്പ്പിച്ച പ്രണയം മഴയായ് പൊഴിയാന്‍ വെമ്പുന്നുണ്ട്, ആ മഴയില്‍ പൂത്തുലയാന്‍ കര്‍ണികാരം തപസ്സു ചെയ്യുന്നുണ്ട്, മതി ഈ ശിശിരനിദ്ര, ഇനി പെയ്തിരങ്ങാം പ്രണയമായ്...
    (ഇന്നലെ ഇവിടെ, വയനാട്ടില്‍ മഴയില്‍ ആലിപ്പഴം പൊഴിഞ്ഞു,:))

    ReplyDelete
    Replies
    1. പ്രീയപെട്ട അവന്തിക .. നല്ല വരികള്‍ക്ക് നന്ദി ..
      മഴ പൊലെ സുഖമുണ്ടീ വരികള്‍ക്ക് ..
      മഴപൊലെ വിരഹം പേറുന്നുണ്ടീ വരികള്‍
      മഴ പൊലെ വേവുകളും പേറുന്നുണ്ടീ വരികള്‍ ..
      ശരിയാണ് , നഷ്ടമായീ പൊയ കാലങ്ങളുടെ
      ആകെ തുകയാണ് മുന്നില്‍ പൊഴിയുന്ന
      മഴയെന്ന് തൊന്നും ചില നേരങ്ങളില്‍ !
      ചിലപ്പൊള്‍ മിഴികളേ തുടക്കുന്ന പ്രീയമായവളുടെ
      കരങ്ങളെന്നും , ചിലപ്പൊള്‍ പ്രണയത്തിന്റെ
      കുളിരെന്നും ഒക്കെ ... എന്തെല്ലാം ഭാവങ്ങള്‍
      പേറുന്നുണ്ടല്ലെ മഴയെന്ന കുളിര്‍ ..
      ഒരുപാട് നന്ദി അവന്തിക ..

      Delete
  12. മഴ നനഞ്ഞ ഒരു വിഷുപ്പുലരിയുടെ കുളിരുണ്ട് ഈ കവിതയ്ക്ക്....
    വളരെ ശാലീനതയുള്ള ഒരു കവിത ,എന്ന് പറയാനാണ് എനിക്കിഷ്ട്ടം...

    " സ്വപ്നങ്ങള്‍ക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ട്
    പരസഹായമില്ലാതെ അരികിലേക്ക് അണയുന്നില്ല
    നിന്നില്‍ കൈകോര്‍ത്തിട്ടെപ്പൊഴും മഴ
    വരുന്നത് അതിനാലായിരിക്കാം ..അല്ലേ ! "

    ഈ വരികള്‍ എനിക്ക് നന്നേ ഇഷ്ട്ടപ്പെട്ടു ...മനോഹരമായ ഭാവന...
    ഈ മഴ കുറുമ്പ് കൂടെ ഇല്ലാതെ എങ്ങനെയാ ല്ലേ ?
    സ്വപ്നം, അവളോടൊപ്പമേ കേറി വരുന്നുള്ളൂ എപ്പോഴും ...

    വീണ്ടും ഒരു വിഷുക്കാലം വരവായി...
    കൊന്നയായ കൊന്നയോക്കെയും പൂത്തു കിടക്കുന്നത് കാണാന്‍ എന്ത് രസാ...
    ഇപ്പോള്‍ സന്ധ്യയാല്‍ മിക്ക ദിവസ്സവും മഴയും വരുന്നുണ്ട് ....
    ഈ പൂക്കളെല്ലാം കൊഴിച്ചു കളയുമോന്നു പേടിയാണ്....
    മഴയോട് എനിക്കും ചോതിക്കാന്‍ തോന്നുന്നുണ്ട് "അല്ല .. എന്താണ് നീ ഇങ്ങനെ " എന്ന് .

    ഈ ചിത്രം ഈ പോസ്റ്റിനു ഒരു പ്രത്യേക ചന്തം നല്‍കുന്നുണ്ട് ട്ടോ...
    എന്‍റെ സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍..

    ReplyDelete
    Replies
    1. പ്രീയപെട്ട ആശകുട്ടി ഒരുപാട് നന്ദി ..
      ഓര്‍മയുണ്ടൊ നിനക്ക് നമ്മുടെ വിഷുക്കാലം ..
      ബാല്യത്തിന്റെ കൗതുകങ്ങളും , കളികളും
      ഒക്കെയായ് , അവധിക്കാലത്തോടൊപ്പൊം വന്ന
      വിഷു .. ഓര്‍മകളില്‍ നനവ് പടര്‍ത്തീ അതെപ്പൊഴും
      കൂടെയുണ്ട് , ഇനിയൊരിക്കലും തിരിച്ച് കിട്ടാത്ത കാലം ..
      ചിലപ്പൊള്‍ അങ്ങനെയാണ് , മഴ അവളാകുമ്പൊള്‍
      കിനാവുകളില്‍ മഴ പെയ്യുമ്പൊള്‍ , സ്വപ്നങ്ങളില്‍ -
      മഴ മാത്രമാകുമ്പൊള്‍ അവളിലൂടെ അല്ലാതെ അതെങ്ങനെ
      എന്റെ കിനാവിന്റെ പൂമുറ്റത്ത് എത്തും ..
      ഒരുപാട് വിഷുക്കാലം കുടുംബത്തൊടൊപ്പൊം
      എന്റെ അനിയത്തി കുട്ടി സസുഖം വാഴട്ടെ ..

      Delete
  13. കൊള്ളാം മഴ കവിത

    ReplyDelete
    Replies
    1. ഒരുപാട് നന്ദി സഖേ ..
      നല്ല വാക്കുകള്‍ക്ക് , വരികള്‍ക്ക് ..
      കവിതയാണോ ഇതെന്ന് അറിയില്ലേട്ടൊ ..
      എങ്കിലും മഴ കവിത എന്നു വിളിച്ചതില്‍
      സന്തൊഷം ..

      Delete
  14. നീ കേള്‍ക്കണം ! മഴയും നീയുമെനിക്കൊരുപോലെയെന്ന്...!!
    .സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍..
    റിനിക്ക്...

    ReplyDelete
    Replies
    1. അതേ കേള്‍ക്കണം സഖീ അവളും മഴയും
      എനിക്കൊരുപൊലെയാണെന്ന് ..
      അവള്‍ മഴയാണെന്ന് ..മഴ അവളാണെന്ന് !
      നേരുകളുടെ മുന്നില്‍ പകച്ചു പൊകുമ്പൊഴും
      ഒരു മഴ വന്നു കുളിരണിയിച്ചാല്‍ വേവുകള്‍ക്ക്
      ആശ്വാസ്സമാകുമെന്ന് ........
      ഒരുപാട് നന്ദി പ്രീയ കൂട്ടുകാരീ ..

      Delete
  15. മഴക്കെന്തെല്ലാം ഭാവങ്ങളാണ് - ഒഴുകുന്ന നിഴിനീര്‍ മായ്കാനെത്തുന്ന സുഹൃത്തിന്റെ, പ്രണയിനിയുടെ, അമ്മയുടെ വാത്സല്യത്തിന്റെ അങനെ അങനെ...മഴയെ മനസ്സിലാക്കാന്‍ മഴയോളം ആര്‍ദ്രമായ ഒരു മനസ്സ് വേണമെന്ന് പണ്ടാരോ പറഞ്ഞു കേട്ടിട്ടുണ്ട് ..
    റിനിക്കും കുടുംബത്തിന്നും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ !

    ReplyDelete
    Replies
    1. പ്രീയപെട്ട തുളസീ നന്ദീ ..
      എന്റെ ആദ്യ പ്രണയം അമ്മയോട് തന്നെ
      പിന്നേ അമ്മയേപ്പൊലെ മഴയൊട്
      പിന്നേ മഴയിലൂടെ വന്ന അവളൊട്
      ഇപ്പൊള്‍ അവളാകും മഴയോട് ..
      വാല്‍സല്യമോടെ , പ്രണയാദ്രമോടെ
      അരികില്‍ നിറയുന്നു മഴയുടെ ചൂരിനേ
      എത്ര അകന്നു പെയ്താലാണ് അറിയാതെ പോകുക !
      എന്നുമെന്നും അരികിലുണ്ട് , വിരഹ വേവൊടെ ഉള്ളിലും ..

      Delete
  16. ശീതികരിച്ച് ചിറകേറി വരുന്ന
    വരണ്ട കൊന്നപ്പൂക്കളെ ..
    നിങ്ങള്‍ക്ക് മരുഭൂവില്‍ മഴ
    കൊണ്ടൊരു വരവേല്പ്പൊരുക്കിയിട്ടുണ്ട്
    കണി കണ്ടുണരുന്ന മണല്‍കാടുകളില്‍
    ഒരു കുഞ്ഞു മഴയിലെ പ്രണയമായി ,
    കണ്ണനായി വന്നണഞ്ഞാലും ..


    സുഹൃത്തിനും കുടുംബത്തിന്നും സ്നേഹം നിറഞ്ഞ വിഷു ആശംസകള്‍ !

    ReplyDelete
    Replies
    1. പ്രീയപെട്ട ഖാദൂ ..
      വരണ്ട മണ്ണില്‍ പൊഴിയുന്ന മഴക്കുമുണ്ട്
      ഒരു വിരഹാദ്രഭാവം ..
      കാണും തൊറും ദുഖം നിറക്കുന്ന ഭാവം
      അങ്ങകലെ എവിടെയോ പൊഴിയുന്ന
      കുളിര്‍കണങ്ങളേ ഹൃത്തിലേറ്റുന്ന ഭാവം ..
      പ്രവാസത്തിലും വിഷുവിന്റെ സ്വര്‍ണ്ണവര്‍ണ്ണങ്ങളെ
      ചിറകേറി വരുന്ന കാലം അരികില്‍ നിറക്കുന്നു ..
      ഒരുപാട് നന്ദിയോടെ ...

      Delete
  17. കൊന്ന പൂക്കളുടെ ,അധികം കാണാത്ത നല്ല ഭംഗിയുള്ള ഒരു ചിത്രം .
    അതെനിക്കിഷ്ടപെട്ടു.
    ഒരൊറ്റ ചിത്രം കൊണ്ട് ഈ പോസ്റ്റ്‌ അലങ്കരിച്ചത് നന്നായി.
    വാക്കുകള്‍ക്കും ആ ചിത്രത്തിനും കൂടി നല്ല ചേര്‍ച്ച.
    പോസ്റ്റു വായിച്ചു കഴിഞ്ഞപ്പോള്‍ കണ്ണുകള്‍ എന്തിനോ നിറഞ്ഞു.
    കുറെ നേരം മിണ്ടാതെ ഇരുന്നു.
    വാക്കുകളില്‍ എവിടെയോ ഒരു സങ്കടം ഒരു പരിഭവം ഒക്കെ തങ്ങി നില്‍ക്കുന്ന പോലെ തോന്നി.
    എനിക്കും ഇഷ്ടപ്പെട്ടു ആ വരികള്‍.

    "സ്വപ്നങ്ങള്‍ക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ട്
    പരസഹായമില്ലാതെ അരികിലേക്ക് അണയുന്നില്ല
    നിന്നില്‍ കൈകോര്‍ത്തിട്ടെപ്പൊഴും മഴ
    വരുന്നത് അതിനാലായിരിക്കാം .. അല്ലേ !"


    ഈ ബ്ലോഗിലേക്ക് എന്നെ എന്നും വരാന്‍ പ്രേരിപ്പിക്കുന്നത് നന്മയും,ലാളിത്യവും ഒരു നാട്ടിന്‍പുറത്തുകാരന്റെ നിഷ്കളങ്കത നിറഞ്ഞ വാക്കുകളും ആണ്.
    മനസ്സില്‍ അതുള്ളതുകൊണ്ടാകും എഴുതും തോറും അത് കൂടുന്നത്.
    അതൊരു ഭാഗ്യമാണ്.
    അതെന്നെന്നും ഉണ്ടാകട്ടെ.

    ഒപ്പം ഹൃദയം നിറഞ്ഞ വിഷു ആശംസകളും.

    ReplyDelete
    Replies
    1. ചിത്രവും വരികളും മനസ്സില്‍ നിറഞ്ഞതില്‍
      ഒരുപാട് സന്തൊഷം ഉമാ ..
      എന്തേ വരികള്‍ മിഴികള്‍ നിറക്കാന്‍ ?
      മഴ , മനസ്സിലേക്ക് ചാഞ്ഞു പെയ്യുന്ന
      നോവാകും ചിലപ്പൊള്‍ !
      ഓര്‍മകളേ നനച്ച് , ഹൃത്തിലേക്ക് ചാലിട്ടൊഴുകി
      മിഴികളില്‍ വന്നു വര്‍ഷമാകും ,
      സ്വപ്നങ്ങളൊക്കെ ഈയിടയായിട്ട് ഇങ്ങനെയാണ്
      അവളിലൂടെ , മഴയിലൂടെ മുന്നില്‍ നിറയുന്നുള്ളൂ !
      മനസ്സിലേ നന്മയും , വിശുദ്ധിയും വരികളിലൂടെ
      തിരിച്ചറിയുവാന്‍ കൂട്ടുകാരിക്ക് സാധിക്കുന്നുവെന്നതില്‍
      അഭിമാനം ഉണ്ട് .. കൂടെ നന്ദിയും ..

      Delete
  18. ...മനസ്സിൽ വീണുപതിയുന്ന നല്ല വരികളും നല്ല ആശയവും. ‘വിഷുമഴ’യുടെ ബിന്ദുക്കളിൽ അലിഞ്ഞുചേർന്ന പ്രണയത്തിന്റെ പരവേശത നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു. അനുമോദനങ്ങൾ...

    ReplyDelete
    Replies
    1. പ്രീയപെട്ട ഏട്ടാ ..
      നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി ..
      വിഷുവിന്റെ ഓര്‍മകളില്‍ എവിടെയോ
      പതിഞ്ഞു പൊയൊരു മുഖമുണ്ട് ..
      കണ്ണന്റെ ! പ്രണയത്തിന്റെ കുളിരുള്ള മുഖം
      അതു ഒരു മഴക്കൊപ്പൊം , വിഷുവിനൊപ്പൊം
      മനസ്സിലേക്ക് കേറി വരുന്നു ..

      Delete
  19. എന്നും ഒരേ ഭാവത്തോടെ മഴ പെയ്തിറങ്ങുന്നത് എങ്ങനെ, നിറയുന്ന മിഴികളിലെ കണ്ണുനീര്‍ തുള്ളികള്‍ കൂടെ കൂട്ടി ഒഴുകുമ്പോള്‍ അറിഞ്ഞുവോ തുളുമ്പുന്ന മഴയുടെ മിഴിയിണകളെ.. സന്തോഷങ്ങളുടെ മണിമുത്തുകള്‍ മഴയില്‍ ചിന്നി ചിതറി തെറിക്കുമ്പോള്‍ മൂകം വിതുമ്പുന്നുണ്ടായിരുന്നു ഉള്ളം.... തകര്‍ന്ന സ്വപ്നങ്ങളെ നെഞ്ചോടടുക്കി പിടയുന്ന ഹൃദയങ്ങള്‍ക്ക് ആശ്വാസമേകുമ്പോള്‍ തന്‍റെ സ്വപ്നങ്ങളെ വാരിപ്പുണര്‍ന്നു ദിശയറിയാതെ പൊഴിഞ്ഞു വീഴുകയായിരുന്നു പാവമീ മഴ. സ്വപ്നങ്ങളുടെ കൈ പിടിച്ചു ഹൃദയത്തിലേക്ക് കേറിയതിനെ ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് മാറ്റുന്നതെങ്ങനെ..

    വേവ് പേറുന്നുണ്ട് മഴയും ആര്‍ക്കു വേണ്ടി എന്നറിയാതെ എന്തിനു വേണ്ടി എന്നറിയാതെ .. എങ്കിലും കാത്തിരിക്കുന്ന മനസ്സിനെ നിരാശപ്പെടുത്താതെ ഇത്തിരി സമയം തെറ്റിയെങ്കിലും വരാതിരിക്കില്ല.... പെയ്തുതോരുന്ന മഴയുടെ ഉള്ളവും കൊതിക്കുന്നത് നിന്നില്‍ അവശേഷിക്കുന്ന കുളിര് തന്നെയാണ്.

    ഒരു മഴ ബാക്കി വച്ച തുള്ളികള്‍ പിന്നെയും പൂക്കളില്‍ നിന്നുതിരുന്നത് തണല്‍ തേടി വരുന്ന നിന്നെ നനക്കാന്‍ തന്നെയല്ലേ..

    നിന്റെ കാല്‍ പെരുമാറ്റം
    കാതോര്‍ത്തിരുന്ന കുളപ്പടവില്‍ ..
    ഇന്ന് മനസ്സ് പായല്‍ പിടിച്ചു കിടക്കുന്നു .. ..
    പിന്നിലൂടെ വന്നെന്റെ കണ്ണു പൊത്തുന്ന
    നിന്റെ ചന്ദനമണമുള്ള കൈവെള്ളയില്‍
    ഒരു കുഞ്ഞു ചുംബനത്തിന്റെ
    നനുത്ത മഴ നല്‍കുമ്പോള്‍ ...
    നിന്നില്‍ നിന്നും ഉതിര്‍ന്നു വീണ
    പ്രണയം, കാലം കവര്‍ന്നെടുത്ത്
    അരയാല്‍ കൊമ്പിലൊളിപ്പിച്ചിരിക്കുന്നു ..
    ഒരു കുഞ്ഞു കാറ്റിന് തഴുകി ഉണര്‍ത്താന്‍ പാകത്തില്‍

    ഈ വരികള്‍ ഏറെ ഇഷ്ടമായി.. തഴുകി ഉണര്‍ത്താന്‍ ഒരു കുഞ്ഞു കാറ്റ് മതി എന്നും.. !!

    ഒരു നനുത്ത കുളിരായി ഈ വരികളും ചിത്രവും. നന്നായിട്ടുണ്ട് എന്ന് എന്നും തുടരേണ്ട ആവശ്യമില്ലാന്നു തോന്നുന്നു. മികവേറുന്നു ഓരോ എഴുത്തിനും !!!

    ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...

    ReplyDelete
    Replies
    1. മഴ മനസ്സിലേക്ക് നിറഞ്ഞു പെയ്യുന്നു ..
      പല ഭാവങ്ങളൊടെ തന്നെ ..
      കമുകിയായ് , അമ്മയായ് , കൂട്ടുകാരിയായ് ..
      നിറയുന്ന മിഴികളെ തുടച്ചു കളയുന്ന
      സ്നേഹത്തിന്റെ കരങ്ങളായീ എന്നുമെപ്പൊഴും ചാരെ ..
      വിഷുവും , കണികൊന്നയും കൂടെ മഴകുളിരും
      എതു മനസ്സാണ് ആര്‍ദ്രമായി പൊകാത്തത് !
      ഒരൊ ഉല്‍സവ കാലങ്ങളും മനസ്സിലേക്ക് പതിയേ
      കൊന്റു വരുന്നൊരു വിരഹമുണ്ട് ..
      ഇങ്ങ് പ്രവാസത്തിന്റെ തുരുത്തിലേക്ക് ഒതുങ്ങുമ്പൊള്‍
      അതിന്റെ തീവ്രത സ്വല്പ്പം കൂടിയിരിക്കാം ..
      അന്ന് ബാല്യം നല്‍കിയ പ്രണയ ചിന്തകളും ചിത്രങ്ങളുമൊക്കെ
      ഇന്നുമുണ്ട് മനസ്സാം അരയാല്‍ കൊമ്പില്‍ , ഒരു കുഞ്ഞു കാറ്റിന്
      തഴുകി ഉണര്‍ത്താന്‍ പാകത്തില്‍ ..
      ഒരുപാട് നന്ദി ധന്യാ .. ഇത്രയും വരികള്‍ പകര്‍ത്തിയതിന്

      Delete
  20. ശബരി.. കവിത നന്നായി. വിഷുവിന് പെയ്യുവാന്‍ തുടിക്കുന്ന മഴയോടുള്ള പ്രണയം. പ്രണയം പെയ്യുമെന്നു കരുതിയുള്ള കാത്തിരിപ്പ്‌.

    "ശീതികരിച്ച് ചിറകേറി വരുന്ന
    വരണ്ട കൊന്നപ്പൂക്കളെ ..
    നിങ്ങള്‍ക്ക് മരുഭൂവില്‍ മഴ
    കൊണ്ടൊരു വരവേല്പ്പൊരുക്കിയിട്ടുണ്ട് .."
    ഈ വരികളില്‍ പുതുമ തോന്നി.

    വിഷു ആശംസകള്‍

    ReplyDelete
    Replies
    1. ഒരുപാട് നന്ദി മാഷേ ..
      പുതുമയുടെ വരികളില്‍ നിറഞ്ഞതില്‍ ..
      മഴ എനിക്ക് പ്രണയവും സ്നേഹവും ഒക്കെയാണ്
      ഒരു തരം വികാരം !
      അരികില്‍ ചന്നം പിന്നം പെയ്യുന്ന സ്നേഹത്തേ
      എത്ര കാതമകലെ പൊയാലും മറക്കാനാകുമോ , അകറ്റാനാകുമോ ..
      വിഷുവിന്റെ ചിന്തകളില്‍ മഴയും ..
      അതിലൂടെ പ്രണയമാം അവളും നിറയുന്നു ..
      അറിയാതെ , പറയാതെ ..

      Delete
  21. ബാല്യത്തിന്റെ നൈര്‍മല്യ ഭാവം ചാര്‍ത്തുന്നു
    അവസാന വരികളില്‍ !!!

    " നിന്നില്‍ നിന്നും ഉതിര്‍ന്നു വീണ
    പ്രണയം, കാലം കവര്‍ന്നെടുത്ത്
    അരയാല്‍ കൊമ്പിലൊളിപ്പിച്ചിരിക്കുന്നു ..
    ഒരു കുഞ്ഞു കാറ്റിന് തഴുകി ഉണര്‍ത്താന്‍ പാകത്തില്‍ "

    ബാല്യകാല പ്രണയം നഷ്ടനൊമ്പരമായി ഇപ്പോഴും മനസ്സില്‍ നിറയുന്നുണ്ടല്ലോ ??
    അതു മഴ പോലെ ഗൃഹാതുരത്വം പേറി വിഷുവിനൊപ്പം
    ഹൃദയത്തില്‍ നോവാകുന്നതു അറിയിന്നുണ്ട് വരികളിലൂടെ !!

    ചിത്രം മനസ്സിലേക്ക് ഒരു മഴത്തുള്ളിയാണ് പൊഴിച്ചത് ..,
    വരികളില്‍ കുളിര്‍മയും !!!
    മുന്നത്തേക്കാളേറെ വരികളില്‍ കൂടുതല്‍ ആഴത്തില്‍
    ഇറങ്ങുവാന്‍ കാണിക്കുന്ന ഈ മനസ്സിന് അഭിനന്ദനങ്ങള്‍ !!!

    മഴയെ കൂട്ടു പിടിച്ച് ,
    വിഷാദത്തിന്റെ ചെപ്പിലൊളിച്ച് ,
    വിഷുവിനെ കൂട്ടി ,
    കണികൊന്നയില്‍ വന്നലിഞ്ഞു നില്‍ക്കുന്ന
    മനസ്സും,പ്രവാസവുമായി ഇനിയും പൂക്കുക തളിര്‍ക്കുക !!!
    ആശംസകളോടൊപ്പം സ്നേഹത്തിന്റെ ഒരു പിടി കൊന്നപ്പൂക്കളും ...

    ReplyDelete
    Replies
    1. അതേ റൊസ് ! ബാല്യം എങ്ങനെയാണ്
      മനസ്സില്‍ നിന്നും മായപെടുക ..
      ഒരു കാലമായിരുന്നു അതൊക്കെ ..
      നമ്മുടെ ജീവിത്തതിലേ ഏതു കാലഘട്ടം മറന്നാലും
      ബാല്യം നിറം പിടിപ്പിച്ച് നിലകൊള്ളും മരണം വരെ !
      ആകുലതകളില്ലാതെ മഴയെ പുല്‍കിയ , അവളെ പുല്‍കിയ
      അവളുടെ കൊഞലുകലേ , വാല്‍സല്യത്തെ ഒക്കെ
      ഉല്‍സവാന്തരിഷമൊടെ ഹൃത്തില്‍ ചേര്‍ത്ത ദിനങ്ങള്‍ ..
      ഇന്ന് കാലം അവളില്‍ നിന്നകറ്റി , മഴയില്‍ നിന്നകറ്റി
      മണ്ണിന്റെ നനുത്ത സുഗന്ധത്തില്‍ നിന്നകറ്റി ഇവിടെ എത്തിച്ചിരിക്കുന്നു
      ഓര്‍മകള്‍ക്ക് കടിഞ്ഞാണില്ലാല്ലൊ .. മനസ്സിലേക്ക് ഇരച്ചു വരുന്ന
      ആ ചിന്തകളെ വിരഹത്തിലേക്ക് ചാലിച്ച് പകര്‍ത്തുന്നു ..
      മഴയും വിഷുവും കൊന്നയും ഒരുപൊലെ ചായുന്നു ഹൃത്തിലേക്ക് ..
      നന്ദി ഒരുപാട് റോസെ ..

      Delete
  22. മീനച്ചൂ‍ട് തൊട്ടറിയിച്ചിട്ട് ,മേടത്തിലെ വേനൽ
    മഴയുടെ കാത്തിരിപ്പും, വിഷുവിനിടയിലെ ആ പഴയ
    പ്രണയ വിഷാദങ്ങളുമെല്ലാമായി പൂത്തുലഞ്ഞ വരികൾ
    കൊണ്ടുള്ള ഒരു മുങ്കൂർ വിഷുക്കണിയാണല്ലോയിത് അല്ലേ റിനി


    വിഷുക്കണിയതൊട്ടുമില്ല ;വെള്ളക്കാരിവരുടെ നാട്ടില്‍ ...

    വിഷാദത്തിലാണ്ടാവര്‍ സാമ്പത്തിക മാന്ദ്യത്താല്‍ ;വിഷമിച്ചു

    വിഷയങ്ങലൊട്ടനുവധിയുണ്ടിവിടെ ;ഒരാള്‍ക്കും വേണ്ട

    വിഷു ;ഒരു പൊട്ടാപടക്കം പോലെ മലയാളിക്കിവിടെ ...

    വിഷുക്കൊന്നയില്ല ,കണിവെള്ളരിയും ,കമലാനേത്രനും ;

    വിഷുപ്പക്ഷിയില്ലിവിടെ "കള്ളന്‍ ചക്കയിട്ടതു"പാടുവാന്‍ ,

    വിഷുക്കൈനീട്ടം കൊടുക്കുവാന്‍ വെള്ളിപണങ്ങളും ഇല്ലല്ലോ ...

    വിഷുഫലമായി നേര്‍ന്നുകൊള്ളുന്നൂ വിഷു"വിഷെസ്"മാത്രം !

    ReplyDelete
    Replies
    1. പ്രീയപെട്ട മുരളിയേട്ടാ ..
      ഒരുപാട് നന്ദി , വരികളിലൂടെ ആ പ്രവാസ ദുഖം കണ്ടൂ
      ഇവിടെ വിദേശിയായെങ്കിലും കേറി വരുന്നുണ്ട് വിഷു ..
      ഇല്ലാതെ പൊകുമ്പൊഴാണ് നാം അതിന്റെ വിലയറിയുക ..
      വേനല്‍ മഴയില്‍ നനഞ്ഞലിഞ്ഞ് അടര്‍ന്നു പൊയൊരു
      കണികൊന്നപൊല്‍ മനസ്സ് വിഷാദത്തെ മൂടുമ്പൊള്‍
      നഷ്ടമായി പൊകുന്ന കാലങ്ങളുടെ കണക്കെടുപ്പു പൊലും
      നടത്താതെ നാം അന്നും യാന്ത്രികതയുടെ തോളിലേറുന്നു ..
      കവിത പൊലെ വരികള്‍ നിറച്ചതിന്...

      Delete
  23. വിഷു വരവറിയിച്ചു സ്വര്‍ണ്ണ മൊട്ടുകള്‍
    വഴി നീളേ പൂത്തിട്ടും , ഈ മീനച്ചൂടിലും
    നീ എന്തേ ! മഴയെ മാത്രമിങ്ങനെ ..

    ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ ..

    ReplyDelete
    Replies
    1. മേടമാസ ചൂടിലും , വേനല്‍ മഴയുടെ
      കുളിര്‍മയും , നനവും കൊണ്ട്
      കണികൊന്നയും മനസ്സും ..
      ഗൃഹാതുരത്വ സ്മരണകളും പേറി
      ഒരൊ ആഘോഷങ്ങളും വന്നു പൊകുന്നു ..
      പ്രകൃതിയോടിഴകി ചേരുന്ന ചിലതില്‍
      നഷ്ടപെടലിന്റെ ചെറു നോവുമുണ്ട് ..
      നന്ദി .. രേഷ്മ ..

      Delete
  24. ഈ ചിത്രം അതിമനോഹരം.
    ജീവനുള്ള ചിത്രം പോലെ..............
    ഈ വാക്കുകള്‍ ഈ ചിത്രത്തിന് ഏറ്റവും അനുയോജ്യം.
    നാളെ ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു ഇത് വായിച്ചപ്പോ.
    ഈ വരികള്‍ ഏറെ ഹൃദ്യം.
    കണ്ണ് നിറയിക്കുന്നു.
    ഒരിക്കല്‍ കൂടി പറയട്ടെ,
    ഹൃദയത്തോട് ചേര്‍ത്തു കേട്ടോ ഈ പോസ്റ്റിനേം,ഇതെഴുതിയ വല്ല്യെട്ടനേം...................

    സ്നേഹത്തോടെ,
    ശ്രീവേദ.

    ReplyDelete
    Replies
    1. സന്തൊഷം അനുജത്തി ..
      മഴയുടെ സുഖമുള്ള നനുത്ത ഓര്‍മകള്‍-
      കൊണ്ടൊരു വിരഹ വേവിന്റെ വരികള്‍ കുറിക്കുമ്പൊള്‍
      മുന്നില്‍ വിഷുവിന്റെ നന്മ മാത്രമയിരുന്നു ..
      പക്ഷേ അവസ്സാനമെത്തുമ്പൊള്‍ എങ്ങൊ
      നഷ്ടമായി പൊയ ബാല്യകാലത്തിന്റെ സ്നേഹരൂപങ്ങള്‍
      മനസ്സിലേക്ക് ചിറകടിച്ചു വന്നു ..
      വരികള്‍ ഒരു മഴ നിറച്ചുവെങ്കില്‍ , മഴ കൊതിച്ചുവെങ്കില്‍
      സന്തൊഷമുണ്ട് .. വരികളിലൂടെ ഹൃത്തിലേക്ക് ചേര്‍ക്കുവാന്‍
      കാണിച്ച മനസ്സിന് നന്ദി ശ്രീകുട്ടി ..

      Delete
  25. പ്രണയമഴ...
    ഈ വേനലില്‍ ഒരു കുളിരായി.
    നാടന്‍ ഫീലുള്ള ആ ചിത്രവും ഇഷ്ടമായി.

    ReplyDelete
    Replies
    1. വിഷുവിന്റെ കഴിഞ്ഞ കാലങ്ങളിലെപ്പൊഴൊ
      മഴ നനഞ്ഞൊരു തുള്ളി , കൊന്നപൂക്കളില്‍ നിന്നും
      മനസ്സിലേക്ക് ഇറ്റ് വീണിരുന്നു , അതിപ്പൊഴും ഹൃത്തില്‍
      നിറഞ്ഞു നില്‍ക്കുന്നുണ്ട് , പ്രവാസത്തിലെങ്കിലും
      വിഷുക്കാലമാകുമ്പൊള്‍ മനസ്സ് നഷ്ടമായി പൊയൊരു
      മഴയെ , ഓര്‍മകളെ തിരിച്ച് പിടിക്കുന്നു .. പ്രണയമഴയാണെന്നോ
      വിരഹ മഴയാണെന്നോ അറിയുവാന്‍ വയ്യാതെ ..
      ഒരുപാട് നന്ദി സഖേ ..

      Delete
  26. വിഷുവിന്റെയും പിറന്നാളിന്റെയും belated
    ആശംസകള്‍....nice and touching;I am not that much matured to comment such great works.........humbly amar

    ReplyDelete
    Replies
    1. നല്ല വാക്കുകള്‍ക്ക് നന്ദി കൂട്ടുകാരീ ..
      ആശംസ്കള്‍ സദയം സ്വീകരിക്കുന്നു
      ഹൃത്തില്‍ തൊടുന്നുവെന്നത് സന്തൊഷം തന്നെ ..
      വായിക്കുവാന്‍ , കുറിക്കുവാനും കാണിച്ച മനസ്സിന്

      Delete
  27. "ശീതീകരിച്ച ചിറകേറിവരുന്ന വരണ്ട കൊന്നപ്പൂക്കള്‍ക്ക് മരുഭൂവില്‍ മഴകൊണ്ടൊരു വരവേല്‍പ്പ്‌"
    ഈ വരികള്‍ എനിക്ക് ഒരുപടിഷ്ടായി ഏട്ടാ..

    ആദ്യം ഐശ്വര്യസമ്പൂര്‍ണ്ണമായ വിഷു ആശംസകള്‍, അല്പം വൈകിപോയതിനു ക്ഷമിക്കുമല്ലോ..
    ദിനു,

    ReplyDelete
    Replies
    1. വൈകിയാലും വന്നുവല്ലൊ ദിനൂ ,
      ഒരുപാട് സന്തൊഷം പ്രീയ അനുജാ..
      നമ്മുക്ക് പകര്‍ന്നു നല്‍കുന്ന കൊന്നപൂവുകളുടെ
      വര്‍ണ്ണം എന്നോ പറിച്ചെടുത്ത കുളിര്‍മയൊടെ വച്ച്
      നമ്മുക്ക് മുന്നില്‍ കണി കാണുവാന്‍ നല്‍കുന്നു ..
      അതില്‍ നിറച്ചു വച്ചിരിക്കുന്ന ഒരുപാട് മനസ്സുകളുടെ
      പ്രതീഷകളും സ്വപ്നവും നന്മയുമുണ്ട് ..
      പ്രവാസത്തിലും കണി കാണാന്‍ കൊതിക്കുന്ന മനസ്സും ..
      സ്നേഹപൂര്‍വം ..

      Delete
  28. വായിക്കേനേറെ വൈകി.. പോസ്റ്റിഷ്ടായി.

    ReplyDelete
    Replies
    1. വൈകിയെങ്കിലും വായിച്ചുവല്ലൊ .. സന്തൊഷം സഖേ ..
      ഇഷ്ടമായെന്നറിഞ്ഞതില്‍ , കുറിച്ചതില്‍ ..
      നന്ദി ..

      Delete
  29. നല്ല വാക്കുകള്‍ക്ക് സന്തൊഷം സഖേ !
    കൂടെ കൂടിയിട്ടുണ്ടേട്ടൊ ..
    വഴിയേ കുറിക്കാം വായിച്ചിട്ട് ..
    നന്ദി ...

    ReplyDelete
  30. മഴയോട് അലിഞ്ഞു ചേര്‍ന്ന പ്രണയത്തിന്റെ കാത്തിരിപ്പ് കൊള്ളാം റിനി ...!
    വൈകി വന്നു ! എന്റെയും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍ !!

    ReplyDelete
  31. റീനി
    ഞാന്‍ നാട്ടില്‍ ആയിരുന്നു ..
    ആശംസകള്‍ വാങ്ങാന്‍ എത്താന്‍ വൈകി. ക്ഷമിക്കുമല്ലോ !!!!

    നീ കേള്‍ക്കണം ! മഴയും നീയുമെനിക്കൊരുപോലെയെന്ന്
    പറയുവാന്‍ മഴ മാത്രമായതെങ്ങനെയെന്ന് ..
    വിശപ്പിന്റെ നിലവിളികളില്‍ പോലും
    ഒരു മഴ കൊതിച്ച മനസ്സായിരുന്നു എന്റെതെന്ന് ..

    സ്വപ്നങ്ങള്‍ക്ക് അംഗഭംഗം സംഭവിച്ചിട്ടുണ്ട്
    പരസഹായമില്ലാതെ അരികിലേക്ക് അണയുന്നില്ല
    നിന്നില്‍ കൈകോര്‍ത്തിട്ടെപ്പൊഴും മഴ
    വരുന്നത് അതിനാലായിരിക്കാം .. അല്ലേ !

    മികച്ച വരികള്‍ ആയിരുന്നു മുഴുവന്‍ .. ഏറെ ഇഷ്ട്ടമായവ മുകളില്‍ !!!

    ആശംസകള്‍

    ReplyDelete
  32. നീ കേള്‍ക്കണം ! മഴയും നീയുമെനിക്കൊരുപോലെയെന്ന്
    ഒരു മഴ കൊതിച്ച മനസ്സായിരുന്നു എന്റെതെന്ന് ..!!!

    ReplyDelete
  33. മഴ ആത്മാവ് മാത്രമുള്ള ഒരു പ്രണയ ശരീരമാണ്
    പല നിറത്തില്‍ പെയ്തു നമ്മെ പലതായി നനയിപ്പിച്ച്
    അത് തുടരും

    നന്നായി
    ആശംസകള്‍

    ReplyDelete

ഒരു വരി .. അതു മതി ..