Monday, April 29, 2013

മാനത്ത് കണ്ണികള്‍ ...

ഏപ്രില്‍ ലക്കത്തില്‍ " മഴവില്ല് " മാഗസിനില്‍ പ്രസിദ്ധികരിച്ച കവിതയെന്ന് പറയാവുന്ന ഒന്ന് 

ഇതിന്റെ ചിത്ര വര "റാംജി " 




ഇമവെട്ടാത്ത മിഴികളുടെ ജന്മമുണ്ട് ...
ചൂണ്ട് പലകകളുടെ നിറവിലും 
വഴിതെറ്റി പോകുന്ന തുറന്ന മിഴികള്‍ .........!

മഴ , ഒരു കുളിര്‍ത്തുള്ളിയായും 
വെയില്‍ , ഒരു വേവിന്റെതാപമായും 
വിണ്ണിലേക്ക് കണ്ണ് നടുന്ന ജീവിതങ്ങളില്‍ 
വേട്ടമനസ്സിന്റെ കൊതിയോടെ നിറയുന്നുണ്ട് ...!

കണ്ണില്ലാത്ത പ്രണയത്തിനും 
മൂക്കില്ലാത്ത കാമത്തിനും 
മധ്യേ, ഇര കോര്‍ക്കുന്ന 
മനസ്സിന്റെ ചൂണ്ട്  വിരല്‍ കാണണം ...!

മഴ,  പ്രണയത്തിനും മേലേ നോവാണ് 
പൊഴിയുന്നതും , പൂക്കുന്നതും 
മണ്ണിനോടുള്ള സ്നേഹാധിക്യമല്ല 
പേറ്റുനോവില്‍ തള്ളപ്പെടുന്ന ജീവിതമാണ് ...

തിരിവെട്ടത്ത് ചെന്നടുക്കരുതെന്ന് 
എത്ര വട്ടം ഓതിക്കൊടുത്തിട്ടുണ്ട് 
തെളിഞ്ഞ് കത്തുന്നതിന് പിന്നില്‍ 
തെളിക്കുന്ന കറുത്ത കരങ്ങളുണ്ടെന്ന് ...!

ഈയാമ്പാറ്റകളേ പോലെ ഇനിയുമെത്ര 
എരിഞ്ഞു തീരുവാനുണ്ടെന്ന് കണക്കെടുക്കുന്ന  
നിന്റെ തലമുറയേക്കാളേറെയുള്ള 
വഴിയോര കണ്ണുകള്‍ വിളിച്ചു പറഞ്ഞിട്ടും ....

എന്താണ് പെണ്ണേ .. മാനത്ത് കണ്ണും നട്ട് 
നിനവില്‍ നേരുകളേറ്റാതെ 
ഉറങ്ങാതെ , ചിരിക്കാതെ 
ആകുലതയുടെ ഭാണ്ടവുമായി 
ചെന്നു കേറുന്നു വേട്ടമടകളില്‍ ..

37 comments:

  1. തിരിവെട്ടത്ത് ചെന്നടുക്കരുതെന്ന്
    എത്ര വട്ടം ഓതിക്കൊടുത്തിട്ടുണ്ട്
    തെളിഞ്ഞ് കത്തുന്നതിന് പിന്നില്‍
    തെളിക്കുന്ന കറുത്ത കരങ്ങളുണ്ടെന്ന് ...!

    അതുകള്‍ക്കെന്തറിയും പക്ഷെ?

    ReplyDelete
    Replies
    1. അറിയുന്ന നിമിഷത്തില്‍ , തിരികേ വരാന്‍
      പറ്റാത്ത വിധം ... അറിയുന്ന മനസ്സുകളും
      പ്രകാശവലയത്തില്‍ പെട്ടു പൊകുന്നുണ്ട് ..
      സ്നേഹം അജിത്തേട്ടാ ..!

      Delete
  2. മുൻപ് വായിച്ചിട്ടുണ്ട് ഇഷ്ടം പറഞ്ഞിട്ടും ഉണ്ട്. സ്നേഹ ശകാരം പോലുള്ള അവസാന വരികളും .. മൂര്ച്ചയേറിയ ഈ വരികളും കൾ ഒന്നൂടി എടുത്തു പറ യുന്നു ... എനിക്കേറ്റം ഇഷ്ടപ്പെട്ടത് .

    അഭിനന്ദനം റിനി ..

    ReplyDelete
    Replies
    1. ഈ ഇഷ്ടത്തിനെന്നും ഇഷ്ടം കീയകുട്ടി ..
      സ്നേഹശകാരത്തിലും അവള്‍ ( ര്‍ ) മനസ്സിലാക്കുന്നേയില്ലാ .

      Delete
  3. എന്താണ് പെണ്ണേ.... നീ വെറും പെണ്ണാകുന്നത് ?

    മനോഹരമായ വരികള്‍ക്ക് എന്റെ സ്നേഹം

    ReplyDelete
    Replies
    1. അതേ എന്താണെപ്പൊഴും വെറും പെണ്ണാകുന്നത് ..
      അങ്ങൊട്ടും സ്നേഹം ഗോപാ ..!

      Delete
  4. “എന്താണ് പെണ്ണേ .. മാനത്ത് കണ്ണും നട്ട് ..?“
    “മഴവില്ല് കാണാൻ..”


    “ഇപ്പൊന്ത്യായി...?”
    “മാനം പോയി..!”

    ReplyDelete
    Replies
    1. വര്‍ണ്ണചിത്രങ്ങളില്‍ ഭ്രമിച്ച്
      ജീവിതം കൊതിച്ച് ,
      അറിയാതെ പെട്ട് ..
      അവസ്സാനം മാനവും ജീവിതവും നഷ്ടമായി ..
      എന്നിട്ടും ..?
      സ്നേഹം മുരളിയേട്ടാ ..!

      Delete
  5. റിനീ ... വളരെ മനോഹരങ്ങളായ വരികൾ ..............

    എന്റെ സ്നേഹം അറിയിക്കുന്നു

    ReplyDelete
    Replies
    1. അങ്ങൊട്ടും സ്നേഹം നിധീ ...!

      Delete
  6. മാനത്ത്‌ കണ്ണുംനട്ട്.......
    മാനത്ത് കണ്ണുംനട്ടിരിക്കുമ്പോള്‍ മറ്റെല്ലാം വിസ്മരിക്കുന്നു...
    അര്‍ത്ഥമുള്ള വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. നേര്‍ വഴികള്‍ , തെളിച്ച്
      കൊടുത്തിട്ടും , മാനത്ത് നോക്കി
      മാനം കളയുന്നത് .. ചിലത്
      മാനം കാക്കാനാകാതെ തളരുന്നത് ..
      സ്നേഹം തങ്കപ്പനേട്ടാ ..!

      Delete
  7. Good one ...congrats Rini . . keep on writing..

    ReplyDelete
    Replies
    1. സ്നേഹം നീലിമ ..
      എഴുതാം , എഴുതുമ്പൊഴല്ലെ മനസ്സിന് സുഖമുള്ളൂ ..

      Delete
  8. നല്ല വരികൾ റിനീ.

    ReplyDelete
    Replies
    1. സ്നേഹം സിദ്ധീക്ക് ഭായ് ..!

      Delete
  9. ഇങ്ങനെ കാണുമ്പോൾ ഒരുപാടു സന്തോഷം .

    ReplyDelete
    Replies
    1. സന്തൊഷത്തിന് സ്നേഹം റോസേ ..!

      Delete
  10. മഴ, പ്രണയത്തിനും മേലേ നോവാണ്
    പൊഴിയുന്നതും , പൂക്കുന്നതും
    മണ്ണിനോടുള്ള സ്നേഹാധിക്യമല്ല
    പേറ്റുനോവില്‍ തള്ളപ്പെടുന്ന ജീവിതമാണ് .

    nice lyrics .. i like these lines particularly

    ReplyDelete
    Replies
    1. കാണുന്ന കുളിരല്ല ..
      പൊഴിയുന്ന നേരുകള്‍ ..
      അതു ചിലപ്പൊള്‍ നോവുമാകാം ..
      സ്നേഹം പ്രവീ ..!

      Delete
  11. "തിരിവെട്ടത്ത് ചെന്നടുക്കരുതെന്ന്
    എത്ര വട്ടം ഓതിക്കൊടുത്തിട്ടുണ്ട്
    തെളിഞ്ഞ് കത്തുന്നതിന് പിന്നില്‍
    തെളിക്കുന്ന കറുത്ത കരങ്ങളുണ്ടെന്ന് ...!"

    എന്ത് വിശേഷം ആര് കേൾക്കാൻ ..
    വളരെ നല്ലൊരു കവിത !!
    പ്രിന്റ്‌ ചെയ്തു കാണുമ്പൊൾ ഏറെ സന്തോഷം !
    NB :റാംജിയേട്ടന്റെ വരയും നന്നായി ട്ടോ !!!

    ReplyDelete
    Replies
    1. ആര് കേള്‍ക്കാന്‍ ആണ് ..
      കേട്ടവര്‍ക്ക് ആര് രക്ഷ കൊടുക്കും ..?
      വിധി വന്നു മുട്ടുമ്പൊള്‍ ..?
      സ്നേഹം ആശകുട്ടിയേ ..
      റാംജീ നന്നായി വരച്ചു ..!

      Delete
  12. ആഹാ! അപ്പോള്‍കവിയും കൂടിയാണ്...
    വരികള്‍ ഇഷ്ടമായി...

    ReplyDelete
    Replies
    1. എന്ന് ഞാന്‍ തന്നെ പറയും ഇടക്കൊക്കെ ..
      കവിത എഴുതുമെന്നൊക്കെ :)
      സ്നേഹം കലേച്ചി ..!

      Delete
  13. കൊള്ളാം മാഷേ, ആശംസകള്‍!

    ReplyDelete
  14. ഈയ്യാം‌പാറ്റകൾ ഒരിക്കലും പഠിക്കുകയില്ല ... നന്നായി കവിത

    ReplyDelete
    Replies
    1. എവിടെ പഠിക്കാന്‍ ആണ് ..
      തിരിവെട്ടം തെളിച്ച് കൊണ്ടേ ഇരിക്കും ..
      സ്നേഹം ബഷീര്‍

      Delete
  15. ഇര കോർക്കുന്ന മനസ്സിന്റെ ചൂണ്ടുവിരൽ കാണണം..!! 

    റിനി ഭായ്, കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാത്തതെന്താ?

    ReplyDelete
    Replies
    1. ഒരൊ ചലനങ്ങളും മനസ്സിനു സ്വന്തം ..
      ഏത് കവിതാ വിഭാഗമാണ് സൗഗന്ധികം
      മനസ്സിലായില്ല കേട്ടൊ ..
      സ്നേഹം സൗഗന്ധികം ..

      Delete
  16. കുറച്ചു നാളുകൾ മൌനത്തിൻ മണ്‍കുടുക്കയിൽ ഒളിച്ചിരിക്കുകയായിരുന്നു റിനിയേ... അതാ ഈ വഴി വരാൻ വൈകിയേ.

    നല്ല ചിന്തയും വാക്കുകളും എന്നും കൂട്ടുകാരന് കൂടപ്പിറപ്പുകൾ ആണെന്ന് വീണ്ടും ഇത് വായിച്ചപ്പോൾ ഓർത്തു.......

    സ്നേഹം
    മനു.

    ReplyDelete
    Replies
    1. എന്തേ മൗനത്തില്‍ മണ്‍കുടുക്കയില്‍ ഒളിക്കാന്‍ മനൂസേ ?
      ഈ സ്നേഹത്തിനെന്നും സ്നേഹം മനൂസേ

      Delete
  17. നല്ല വരികള്‍ ..
    കവിത കൊള്ളാം

    സൂക്ഷിച്ചു നോക്കിയാല്‍ കാണുന്ന ഒന്ന് രണ്ടു അക്ഷര തെറ്റുകള്‍ അത് തിരുത്തികൊള്ളൂ

    ആകുലതയുടെ ഭാണ്ടവുമായി .... എന്ന് പോലുള്ള ചിലത്

    ReplyDelete
    Replies
    1. സ്നേഹം വേണുവേട്ടാ ..
      തെറ്റ് എനിക്ക് സത്യത്തില്‍ മനസ്സിലായില്ല ..
      ഒന്നൂടെ നേരെ പറഞ്ഞു തരുമോ ഏട്ടാ ..
      തിരുത്താം ..!

      Delete
  18. പെണ്ണെ നീ ഇനിയും.. തുറന്ന ഇമ വിടർന്ന ചഞ്ഞല മിഴിയിൽ കാണാതെ പോവരുതെ ഈ സ്നേഹത്തിന്റെ ചൂണ്ടു പലക... ശീർഷകം അതിലും നല്ല ഒരു മിഴി തുറപ്പിക്കുന്ന ചൂണ്ടുപലക ആയി, മാനത്തു കണ്ണികൾ ആ കണ്ണിന്റെ മയക്കം കവിതയിൽ നന്നായി പറഞ്ഞു.
    അഭിമാനത്തോടെ പറയട്ടെ ഒരു ഇരുത്തം വന്ന കവിയുടെ ഉത്തരവാദിത്വം ഉള്ള മനോഹര കവിത

    ReplyDelete

ഒരു വരി .. അതു മതി ..