Monday, May 6, 2013

ബ്യൂട്ടീ മീറ്റ്സ് ക്വാളിറ്റി .....!

ചൂരലുകള്‍ ഇണചേര്‍ന്നൊന്നില്‍ നാം 
തീര്‍ത്തൊരു രാവിന്റെ സ്വേദ കണം 
നീ പൊഴിയുമൊരു മഴ , കുതിര്‍ന്ന മണ്ണോട് മനം 
പ്രേമചാരുതലഹരിയില്‍ , പിണക്കമഴക്ക് ഗര്‍ഭം ..
പെയ്തു തോരും മുന്‍പ് പാദത്തിലൂടെ പിറവി .. "പിന്നോട്ട് ".
ഇവളില്ലാതെ എനിക്കെന്താഘോഷം ??

നിന്റെ ചുംബനം , 
തണിര്‍ത്ത അധരമോടെ
മുന്തിരിച്ചാറ് വീണ പോലെ 
അവിടിവിടങ്ങള്‍ എന്റെ അടയാളങ്ങള്‍ 
ബാഹ്യമായ മറയപ്പെടലുകളില്‍ മായാതെ 
ഹൃദയത്തില്‍ തേഞ്ഞ് തേഞ്ഞ്
തഴമ്പാകുന്നത് നിന്നോടുള്ള പ്രണയമാണ്...! 
ഈ സ്നേഹം വച്ചിട്ടെന്തിനാ ...? ? വിളമ്പുക തന്നെ ..!

രുചിക്കൂട്ടുകള്‍  നിറയുന്ന , മസാല മണക്കുന്ന 
ആഡംബരങ്ങളില്ലാത്ത , പുകനിറവില്ലാത്ത പുര 
കടപ്പയുടെ കുളിരിളക്കത്തില്‍ മിഴികള്‍ കൂമ്പിയത് ,
ഒരു നിലവിളിക്ക്  പോലും കാത് കൊടുക്കാത്തത് ..
സൗന്ദര്യം , ഉല്‍കൃഷ്‌ടതയില്‍ ചെന്ന് മുട്ടുമ്പോള്‍ .....!

ആന മയക്കത്തിലും തുമ്പി കാക്കും 
അവള്‍ നാവില്‍ കണ്ണനെയും 
ഒരു നിമിഷം മതി അധരം തൊടാന്‍
നീലനിറമാര്‍ന്ന കുളിരിനുള്ളിലും മുത്തം  
അലയടിച്ചുയരുന്ന പ്രണയമനോഹരത്തീരം. 
നിറം കെട്ടെന്ന് പതം പറയുമ്പൊഴും  ..
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍..!

രാവില്‍ കാത് ചേര്‍ത്ത് , മിഴികളടച്ച് 
ഉദ്യാനനഗരിയിലേക്ക് , ചിറക് വിരിച്ച് .
ഒരൊ ഗാഡസ്പര്‍ശത്തിനും , സ്നേഹത്തിന്‍ അകറ്റലുകള്‍ 
എന്നിട്ടും നീ എന്നില്‍ മനം ചേര്‍ത്തു , പുണര്‍ന്നു 
പുതു ജീവന്‍ ഞാനെന്ന് ചൊന്നു ..
വിശ്വാസ്സം അതല്ലെ എല്ലാം ..

ഒരു കവിതയുടെ പിറവി , 
നിന്റെ പാദസ്പര്‍ശമേറ്റ എന്റെ തോള്‍
ഇരുപുറങ്ങളിരിന്നു നാം തീര്‍ത്ത 
വിശാലമായ സ്വപ്ന കൂടാരങ്ങള്‍ 
ഇളകുന്ന ചില്ലുകള്‍ക്ക് മേലെ നിന്റെ ഉമിനീരിന്റെ കുളിര്‍ 
അബോധമണ്ഡലങ്ങളില്‍ ഒഴുകാന്‍ വീണ്ടുമൊരു കൊതി ..
വൈകിട്ടെന്താ പരിപാടി കണ്ണേ ....

വികാരമേഘങ്ങള്‍ മഴ പൊഴിക്കാന്‍ വെമ്പുമ്പോള്‍ 
കുളിര്‍കാറ്റ് വന്ന് ജാലകം തൊടുമ്പോള്‍ 
നീ മയങ്ങും , ഒരുവാക്ക് മിണ്ടാതെ ..
ഇടക്ക് കണ്‍തുറക്കാതെ ഹൃത്തൊട് മൊഴിയും 
നിദ്രവന്നക്രമിക്കുന്നു കണ്ണാന്ന് ...
കണ്ണേ ഞാനൊന്നും മറക്കില്ല ....... 

സമയക്രമങ്ങളില്‍ നീ വ്യതിചലിക്കുമ്പോള്‍ 
ആകുലപര്‍വ്വം കെട്ടിപ്പടുത്ത് ഞാന്‍ ഏകനാകും. 
കുശുമ്പ് കേറ്റി മറു പേരുകളില്‍ എന്നെ തളക്കുമ്പോള്‍ 
ഒരിക്കലൊരു വിസ്മയത്തിന്റെ തുമ്പ് നീട്ടി 
വരുന്നതൊരു സ്നേഹസമ്മാനമാകും 
എങ്കിലും ... വെയര്‍  എവര്‍ യൂ ഗോ , ഐയാം ദെയര്‍ ..!

മോഹങ്ങളെ ,പരമാര്‍ത്ഥങ്ങളിലേക്ക് എത്തിച്ച് 
പരിമിത സാഹചര്യങ്ങളിലൂടെ ജീവന്‍ വയ്പ്പിക്കാന്‍ 
അവിടെ സ്നേഹമഴകള്‍ കോരിചൊരിക്കാന്‍ 
വാക്കുകളുടെ വര്‍ണ്ണങ്ങളില്‍ നിന്നും 
ഒത്തുചേരലിന്റെ രുചിയിലേക്ക് കടന്നു കയറാന്‍ ...
എന്നും കൂടെ  വാക്ക് .. ശംഭോ മഹാദേവാ ...!

{ചിത്രം : ഗൂഗിളിന് സ്വന്തം }

38 comments:

  1. എനിക്ക് നിന്റെ പ്രിയതയെ ക്ഷ പിടിച്ചു .... എല്ലാതോന്ന്യസവും കയ്യിൽ ഉണ്ടല്ലേ..ഒരു കിട്ടലാണല്ലോ മോനെ ദിനേശാ ...
    പിന്നെ സത്യത്തിൽ ഇത്തിരി കുശുമ്പും ... ദെവി.... എന്റെ കണ്ണ് കൊള്ളണേ ;P..

    പിന്നെ ഇഷ്ടായി നിന്റെ വരികളും വരച്ചിട്ട സംഭവങ്ങളും ...
    തഴംബാകുന്ന പ്രണയം കൊള്ളാംട്ടോ
    അടയാളം കൊടുത്തു കൊടുത്തവൾ ഒരു കലാകാരി ആയിട്ടുണ്ടാവുമല്ലോ.

    അതെ വിശ്വാസം അതുതന്നെ ... അവള് നുണ പറഞ്ഞതാവില്ല പാവത്തിനെ വിശ്വസിക്ക് റിനിയെ ..
    ഏതാ അവളുടെ ബ്രാൻഡ്‌ റിനി .... എങ്ങനെ നല്ല കമ്പനി ആണോ ..
    നിന്റെ നെറ്റ്‌വർക്ക് നു പുറത്തു ജീവിക്കാൻ അവൾ കൊതിക്കുമെന്നു തോന്നുന്നില്ല ... ഇങ്ങനെ വാരിക്കോരി കൊടുക്കുകയല്ലേ പ്രണയവും പരിഭവവും ;)

    അതെ നിന്റെ വാക്ക് സ്നേഹം കരുതൽ അതിൽ കൂടുതലൊന്നും കാംക്ഷിക്കുന്നുണ്ടാവില്ല . കക്ഷിയും ..

    എത്രയും വേഗം ഒരുമിക്കട്ടെ ..


    അല്ല റിനിയെ ഇതൊക്കെ സത്യാണോ അതോ നിന്റെ "ഫാ"വനയോ ;D??

    ReplyDelete
    Replies
    1. ആദ്യ മിഴിയടക്കത്തിന് സ്നേഹം പ്രീയദേ ....
      അവളെ പിടിക്കാത്ത ആരുമില്ല കീയകുട്ടി
      എന്നെയാണ് പിടിക്കാതെ വരുക , പിടി കൊടുക്കാതിരിക്കുക
      അതെ അവളൊരു കലാകാരി തന്നെയാണ് , ഒരൊ തഴമ്പിനും പൂക്കുന്ന നോവിന്റെ പൂക്കളാല്‍
      വര്‍ണ്ണ ചിത്രങ്ങള്‍ തുന്നുന്നു പ്രീയ കലാകാരീ .. അവള്‍ നുണ പറയില്ല എങ്കിലും
      നുണയേക്കാളേറെ നേരുകളുടെ വാക്കുകളാണ് ഹൃദയത്തെ മുറിപ്പെടുത്തുന്നത്
      അവള്‍ക്ക് അങ്ങനെയൊരു ബ്രാന്റ് എന്നൊന്നുമില്ല ഏതും പൊകും :)
      ഇടക്ക് ഔട്ട് ഓഫ് റെയെഞ്ചാകും അവളും :)
      അവളുടെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ എനിക്കാവുന്നില്ല എന്നതാകും കീയകുട്ടിയേ
      അതെ എല്ലാം ശുഭകരമാകട്ടെ .. ഒരുപാട് സ്നേഹം കീയകുട്ടി ..

      Delete
  2. സാധാരണക്കാരനില്‍ സാധാരണക്കാരന്റെ അത്രക്കു സാധാരണമല്ലാത്ത ഈ കവിത വായിച്ചു.

    ReplyDelete
    Replies
    1. അത്ര സാധാരണമായി കാണാത്ത ഈ പ്രീയനും
      സ്നേഹത്തില്‍ പൊതിഞ്ഞ് നന്ദി ..
      വായിച്ചിട്ട് എന്തു തൊന്നി .. ? ഇനി വരില്ലെന്നാണോ :)

      Delete
  3. ഇവളില്ലാതെ എനിക്കെന്താഘോഷം '??
    അവളോടുള്ള ഇഷട്ടം ,,അവളോടൊത്തുള്ള നിമിഷങ്ങൾ .
    അതിന്റെ എല്ലാ തീവ്രതയോടും കൂടെ മനസ്സില് സൂക്ഷിക്കുന്ന ഒരു കാമുകൻ.
    അവളുടെ മാത്രം കണ്ണൻ .
    അവളോടുള്ള ആത്മാർത്ഥതയും ,സ്നേഹത്തിന്റെ ആഴവും വ്യക്തമാക്കുന്ന വരികൾ .
    ഇതു വായിക്കുന്ന സകലരിലും അസൂയ ജനിപ്പിക്കുന്ന പ്രണയം .

    "ആന മയക്കത്തിലും തുമ്പി കാക്കും
    അവള്‍ നാവില്‍ കണ്ണനെയും"
    അവളുടെ സ്നേഹം എത്രയെന്ന് എത്ര നന്നായി മനസിലാക്കിയിരിക്കുന്നു .
    റിനി എഴുതിയ ഈ പ്രണയത്തിനും മാസ്മരികത ഏറെ .

    എഴുതുന്ന ഓരോ പോസ്റ്റും ,എഴുതുന്ന വിഷയം എന്തുതന്നെ ആയിക്കോട്ടെ
    അതിലൊരു ആത്മാർത്ഥതയുണ്ട് .ഊഷ്മളമായ എന്തൊക്കെയോ ചേർന്നത്‌ .

    ' എന്നും കൂടെ ' അവൾക്കു കൊടുത്ത ഈ വാക്ക് മറക്കണ്ടാട്ടോ റിനിയെ . വിശ്വാസം അതല്ലേ എല്ലാം .
    ലൈഫ് ഈസ് ബ്യൂട്ടിഫുള്‍..! 'എന്ന് ആത്മാർഥമായി തന്നെ പറയാൻ കഴിയണം .
    അങ്ങനെ തന്നെ കഴിയട്ടെ .
    സത്യമായും നിങ്ങളെന്നെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്നു . :)

    ReplyDelete
    Replies
    1. പ്രേരണയും ഒരു കുറ്റമാണ് നീലിമ :)
      എങ്കില്‍ ഹൃദയം തുറന്നങ്ങ് പ്രണയിച്ചോ ..
      പിന്നെ വരികളിലൂടെ പ്രണയിക്കാന്‍ പൊയിട്ട്
      അതൊന്നും കിട്ടിയില്ലാന്ന് പരാതി പറയല്ലേ ...
      മാസ്മരികതയൊന്നുമില്ല നീലിമ , ഉള്ളില്‍ തൊന്നുന്ന
      പ്രണയത്തിന്റെ ചില ഭാവനകളുണ്ട് , അതു പകര്‍ത്തപെടുന്നു,
      വര്‍ണ്ണങ്ങള്‍ ചേര്‍ത്ത് വിളമ്പുന്ന , വായിക്കുമ്പൊള്‍ സുഖദം
      അറിയുമ്പൊള്‍ അതിമധുരം.. അലിയുമ്പൊള്‍ ഇരട്ടി മധുരമായും
      ചിലപ്പൊള്‍ നോവായും നിറയും .. ഒക്കെയൊരു ഭാഗ്യം :)
      സ്നേഹം കേട്ടൊ .. നദിയും .. അയ്യൊ അല്ല നന്ദിയും :)

      Delete
  4. ഒരു വറൈറ്റി സംഗത്യാണല്ലോ ഗഡീ ....

    എനിക്കെ കവിതേനെ പൊളിച്ചട്ക്കാനൊന്നും വല്യ പുടീല്ല്യ .
    ന്നാലും ഈ ഡയലോഗ് തിരിച്ചു ചോയിക്കാണ്
    വൈകിട്ടെന്താ പരിപാടി റിന്യേ ..?
    മ്മളും ണ്ട് ട്ടാ

    ReplyDelete
    Replies
    1. ചുമ്മാ അലക്കിയതാ ഗടിയേ ....
      മന്‍സു ഇല്ലാതെ എനിക്കെന്താഘോഷം ...
      ഒരു സീറ്റ് , അതു മാറ്റി വച്ചിട്ടുണ്ട്
      എല്ലായിപ്പൊഴും സുസ്വാഗതം സഖേ
      സ്നേഹം ഒരുപാട് ...

      Delete
  5. മോഹങ്ങളെ ,പരമാര്‍ത്ഥങ്ങളിലേക്ക് എത്തിച്ച്
    പരിമിത സാഹചര്യങ്ങളിലൂടെ ജീവന്‍ വയ്പ്പിക്കാന്‍
    അവിടെ സ്നേഹമഴകള്‍ കോരിചൊരിക്കാന്‍
    വാക്കുകളുടെ വര്‍ണ്ണങ്ങളില്‍ നിന്നും
    ഒത്തുചേരലിന്റെ രുചിയിലേക്ക് കടന്നു കയറാന്‍ ...
    എന്നും കൂടെ വാക്ക് .. ശംഭോ മഹാദേവാ ...!
    പുതുമഴപോലെ ഉള്ളിലേക്ക് സുഖദമധുരമായ കുളിരായി നിപതിക്കുന്ന
    അമൃതബിന്ദുക്കള്‍...
    ആശംസകള്‍

    ReplyDelete
    Replies
    1. പുതുമഴയുടെ സുഗന്ധത്തിനാഴത്തില്‍
      ചേര്‍ന്ന് നില്‍ക്കുന്ന നേരുകള്‍ ..
      ഒരിക്കലും പിരിഞ്ഞ് പൊകില്ലെന്ന് കാലത്തിനോട് വാക്ക് ..
      സ്നേഹം ഒരുപാട് ഏട്ടാ ..!

      Delete
  6. ആഘോഷമായി
    ആഘോഷമായി

    ReplyDelete
    Replies
    1. ആഘോഷങ്ങളില്‍ ആഘോഷമായി എന്നും കൂടെ ..
      അജിത്തേട്ടനില്ലാതൊരു ബ്ലൊഗും ആഘോഷിക്കില്ലേട്ടൊ .

      Delete
  7. തലക്കെട്ട്‌ വായിച്ചപ്പോൾ തോന്നി നര്മ കഥയാവും എന്ന്..
    വായിച്ചപ്പോഴല്ലേ മനസിലായത് "ന്യൂ ജെനെറെഷൻ" ഗവിതയാണെന്ന് ..!!! :)
    ഏതായാലും സംഭവം കലക്കിമറിച്ചു.. :)

    ReplyDelete
    Replies
    1. എന്റെ പൊന്നു , ന്യൂ ഒന്നുമല്ല ..
      ചുമ്മ ഏച്ചു കെട്ടി ...
      മുഴച്ചിരിക്കുകയാകും :)
      സ്നേഹം പ്രീയ ഫിറോ .

      Delete
  8. കുറച്ചു വ്യത്യസ്തമായ കവിത, മാഷേ... കൊള്ളാം

    ReplyDelete
    Replies
    1. വ്യത്യസ്ഥത വന്നു പൊകുന്നതാകും
      ശൈലി എന്നും ഒന്നു തന്നെ ..
      അതൊന്നു മാറ്റി പിടിക്കാന്‍ ഒരുപാട് പാടു പെടുന്നുണ്ട് ..
      ഒരുപാട് ഇഷ്ടം സഖേ ..

      Delete
  9. ഇന്നത്തെ പ്രണയവും ജീവിതവും ഇത്തരം മാർക്കറ്റിംഗ് ടിപ്സ് ആണെന്ന് തോന്നാറുണ്ട് .പുതുമ ഉണ്ട് കേട്ടോ ഈ കവിതയ്ക്ക് . ആശംസകൾ ,ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയിൽപീലി

    ReplyDelete
    Replies
    1. അതന്നെ ഷാജി , എല്ലാം ബിസിനസ്സ് ട്രിക്ക് തന്നെ
      അതിപ്പൊള്‍ എല്ലാ വികാരങ്ങളിലേക്കും
      കടന്ന് ചെന്നിട്ടുണ്ട്, അല്ലെങ്കില്‍ നാം കൊണ്ടെത്തിച്ചിട്ടുണ്ട് .
      ഒരൊ വക്കു പൊലും കച്ചവടവല്‍ക്കരിക്കപെടുന്നുണ്ട്
      സ്നേഹം ഒരുപാട് മയില്‍ പീലിയേ ..!

      Delete
  10. ഏയ് .. ഞാനെന്തേ താമസിച്ചു ????; സംഗതി ക്ഷ പിടിച്ചു

    ReplyDelete
    Replies
    1. ഇല്ലേട്ടൊ വൈകിയിട്ടില്ല ..
      സമയമാകുന്നതെ ഉള്ളു :)
      സ്നേഹം സഖേ ഒരുപാട് ..!

      Delete
  11. ഉം ഉം പാപ്പോയീ !
    പ്രണയത്തിന്റെ ഒഴുക്കാണല്ലോ !
    ഈ ഐഡിയ കൊള്ളാട്ടോ !!
    നല്ല രസ്സണ്ടായിരുന്നു വായിക്കാൻ !
    പ്രണയം ഇങ്ങനേം എഴുതാല്ലേ !!
    ഒരുപാട് സ്നേഹിക്കുന്ന രണ്ടു ആത്മാക്കൾ തന്നെ സംശിയില്ല !!
    ഓടി ഓടി തളരുമ്പോൾ താങ്ങായി ഒരു കൂട്ട് !!
    എങ്കിലും "നീ ഇത്രയും ഭയങ്കരൻ ആയ വിവരം ഞാൻ അറിഞ്ഞില്ലായിരുന്നു " :)

    ഇടയ്ക്കു ഇടയ്ക്കു ഇങ്ങനെ വെറൈറ്റി ഐറ്റംസ് പോരട്ടെ ട്ടോ !!

    ReplyDelete
    Replies
    1. ഹേ .. ഞാന്‍ ഭയങ്കരനായോ ..?
      ഏട്ടനേ കേറി നീയെന്നൊ .. കലികാലം :)
      പ്രണയം എങ്ങനെയും എഴുതാം ആശകുട്ടിയേ
      അവളിങ്ങനെ , പ്രണയിക്കുമ്പൊള്‍ എന്തൊ ചെയ്യും ?
      എപ്പൊഴും വെറൈറ്റിയേ വരു , പക്ഷേ എഴുതുന്ന
      എനിക്കേ തൊന്നൂ അത് , വയിക്കുന്നവര്‍ക്കെന്നും ഒന്നു തന്നെ :)
      സ്നേഹം അനുജത്തികുട്ടി ..

      Delete
  12. Replies
    1. ഒരുപാട് സ്നേഹം ഇക്കാ ..!

      Delete
  13. ഓർമകളിലൂടെ ഒരു സവാരി ഗിരി ഗിരി ...
    ഒന്നും ചിന്തിക്കരുതെന്നു വിചാരിക്കും ..
    എങ്കിലും ഓർമ്മകൾ ഇങ്ങനെ ഒഴുകി വരും ..
    കണ്ണേ ഞാനൊന്നും മറക്കില്ല ......

    'വാക്കുകളുടെ വര്‍ണ്ണങ്ങളില്‍ നിന്നും
    ഒത്തുചേരലിന്റെ രുചിയിലേക്ക് കടന്നു കയറാന്‍ ...
    എന്നും കൂടെ വാക്ക് .. '

    വാക്കാണല്ലോ ല്ലേ ?
    ' നീ ഈ കോണ്ട്രാക്റ്റ് മറിച്ചു കൊടുത്താൽ , വീട്ടി കേറി ഞാൻ വെട്ടും ".

    ReplyDelete
    Replies
    1. ഹോ ഹോ .. ഞാന്‍ പണിഞ്ഞത്
      നമ്മുക്കിട്ടു തന്നെ തിരിച്ച് പണിയുന്നല്ലേ ..
      ഒരിക്കല്‍ അടിച്ച ഗോള്‍ തിരിച്ചടിക്കാന്‍
      അനുവദിക്കുന്നതല്ല കേട്ടൊ ..
      ഒരുപാട് സ്നേഹം റോസൂട്ടിയേ ..!

      Delete
  14. നിന്റെ ചുംബനം ,
    തണിര്‍ത്ത അധരമോടെ
    മുന്തിരിച്ചാറ് വീണ പോലെ
    അവിടിവിടങ്ങള്‍ എന്റെ അടയാളങ്ങള്‍
    ബാഹ്യമായ മറയപ്പെടലുകളില്‍ മായാതെ
    ഹൃദയത്തില്‍ തേഞ്ഞ് തേഞ്ഞ്
    തഴമ്പാകുന്നത് നിന്നോടുള്ള പ്രണയമാണ്...!



    ഈ സ്നേഹം വച്ചിട്ടെന്തിനാ ...?

    വിളമ്പുക തന്നെ ..!

    വിളമ്പുന്നവന് നാണമുണ്ടാകുന്ന വിധം വാരി വലിച്ച് തിന്നരുത് എന്ന് മാത്രം ..!

    ReplyDelete
    Replies
    1. തിന്നൂല്ല തിന്നൂല്ല അമ്മയാണേ തിന്നുല്ല
      ഞാന്‍ പറഞ്ഞൊളാം കേട്ടൊ , നേറെ കഴിക്കാന്‍ :)
      ഒരിത്തിരി അങ്ങൊട്ടും വിളമ്പിയേട്ടൊ ..
      സ്നേഹം ഒരുപാട് മുരളിയേട്ടാ ...!

      Delete
  15. വികാരമേഘങ്ങള്‍ മഴ പൊഴിക്കാന്‍ വെമ്പുമ്പോള്‍
    കുളിര്‍കാറ്റ് വന്ന് ജാലകം തൊടുമ്പോള്‍
    നീ മയങ്ങും , ഒരുവാക്ക് മിണ്ടാതെ ....

    ഈ നിറഞ്ഞ പ്രണയം ജീവിതകാലം മുഴുവനും ഒരല്പ്പംപോലും ചോരാതെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു

    ReplyDelete
    Replies
    1. ഒരിക്കലും തൊര്‍ന്ന് തീരാതെ ഈ പ്രണയ മേഘങ്ങള്‍
      എന്നും കനത്തു പെയ്യട്ടെ . എന്നു തന്നെയാണ് ആഗ്രഹം ..
      ഒരുപാട് സ്നേഹത്തിന്റെ വെണ്മേഘങ്ങള്‍ സഖേ ...!

      Delete
  16. റിനി ഒരു ലാൽ ഫാനന്നു ഞാൻ അങ്ങ് ഉറപ്പിക്ക്യാ കേട്ടോ...ഒത്തിരി നാളുകള്ക്ക് ശേഷമാണ് ബാക്ക് റ്റു ബ്ലോഗ്‌ ...അതുകൊണ്ട് വായിച്ചുകൊണ്ടിരിക്കുന്നു :)...

    ReplyDelete
    Replies
    1. ലാല്‍ ഫാനൊന്നുമല്ല കേട്ടൊ ..
      എങ്കില്‍ അങ്ങനെ കരുതുന്നതിലും സന്തൊഷം
      കാണാറെയില്ലല്ലൊ ഈയിടയായിട്ട് ?
      എങ്ങൊട്ട് മുങ്ങി ?
      സ്നേഹം പ്രീയ കൂട്ടുകാരീ ..

      Delete
  17. ഹ ഹ കലക്കി
    ആദ്യ വരികൾ കൂടുതൽ ഇഷ്ടമായി
    പരസ്യ വാചകങ്ങളെ പ്രണയ വരികളോട് വിളക്കി ചേർത്തപ്പോൾ
    അറിഞ്ഞോ അറിയാതെയോ
    പ്രണയത്തിലും "ലാഭം" തേടുന്നവരെ ഓർത്ത്‌ പോയി
    ആശംസകൾ

    ReplyDelete
    Replies
    1. അതെ സഖേ , പ്രണയത്തിലും ഇന്നു ലാഭകണക്കുകള്‍ തന്നെ
      എല്ലാം വിറ്റു പൊകുന്ന ഒന്നായി മാറിയിരിക്കുന്നു
      കൊടുക്കുന്നതും വാങ്ങുന്നതുമൊക്കെ സൂക്ഷിച്ച് വയ്ക്കുന്നുണ്ട്
      പിന്നെടെപ്പൊഴെങ്കിലും എടുത്ത് പ്രയോഗിക്കാന്‍ ..
      സ്നേഹം ഒരുപാട് പ്രീയപെട്ട കൂട്ടുകാര ..!

      Delete
  18. ഈ സ്നേഹം വച്ചിട്ടെന്തിനാ ...? വിളമ്പുക തന്നെ ..! അതെ,പകരാത്ത സ്നേഹം, അത് കാത്തിരിക്കുന്നവരുടെ വിങ്ങലുകളിൽ
    മങ്ങിപ്പോകും. പകർന്നിട്ടും,നുകരാനാളിലെങ്കിൽ..?!! അവിടെയും നുരയുന്നത് നോവിന്റെ കടൽ തന്നെ.മറക്കനവാത്ത നോവുകൾ..!!
    എങ്കിലും,സർവ്വതിലും തുടിക്കും പ്രണയം പറയാൻ പ്രേരിപ്പിക്കും... ലൈഫ് ഈസ് ബ്യൂട്ടിഫുൾ...

    സ്നേഹത്തോടെ,

    ശുഭാശംസകൾ...

    ReplyDelete
  19. കവിതയുടെ പേര് പോലെ തന്നെ ബ്യൂട്ടിയും ക്വാളിറ്റിയും
    വേണ്ടുവോളം ഉണ്ടായിരുന്നു. പക്ഷെ അത്ര സിമ്പിൾ അല്ല..
    റിനിയെ പോലെ (ചുമ്മാ )

    മനോഹരം കേട്ടോ...അഭിനന്ദനങ്ങൾ ബ്രദർ

    സസ്നേഹം

    ReplyDelete
  20. പ്രണയ സ്വപ്നങ്ങളിൽ സഖിയോടൊപ്പം അടി പാടാൻ സഖിമാരും ആവാം എന്ന് കൃഷ്ണൻ വൃന്ദാവന സന്ദ്യയിൽ പടിപ്പിച്ചപ്പോഴും എന്തോ അങ്ങട് വിശ്വാസം വന്നില്ല, പുള്ളി കൃഷ്ണനല്ലേ, കാപസിടി ഉണ്ടാവും.. പിന്നീടങ്ങോട്ട് ക്ലാസ്സ്‌ കട്ട്‌ ചെയ്തു അല്ലാതെയും പ്രിയദർശൻ സിനിമകൾ കണ്ടപ്പോൾ ചിത്രം വന്ദനം മോഹൻലാൽ കാണിച്ചു തന്നു ഡാ ഇങ്ങനെ പ്രണയിക്കണം പ്രിയദർശൻ കാണിച്ചു തന്നൂ ദേ ഈ നിറങ്ങളൊക്കെ ആവാം ഈ ഡയലോഗ് പിന്നെ എത്രയും സുന്ദരികൾ നായികയുടെ ഏഴയലത്ത് വരില്ലെങ്കിലും സ്വപ്നം കാണുന്ന ഒരായിരം കണ്ണുകളുടെ നിരവിലെക്കെതാൻ ആ സഖിമാരും നായികയും പോരായിരുന്നു എന്ന് ഇപ്പൊ മനസ്സിലാകുന്നു. പ്രണയത്തോടൊപ്പം.. ദേ റിനി എന്ന പ്രണയം അറിഞ്ഞ കൃഷ്ണന്റെ ഈ കവിത ഇല്ലാതെ ഒരു പ്രണയവും പൂർത്തി ആവുന്നില്ല എന്ന് ഞാൻ വൈകിയ വേളയിൽ തിരിച്ചറിയുന്നു സ്വർണത്തിനു സുഗന്ദം പോലെ റിനിക്ക് പ്രണയം

    ReplyDelete

ഒരു വരി .. അതു മതി ..