നോക്കൂ വില്ഫ്രഡ് ആകാശം നിറയേ പൂത്ത് നില്‍ക്കുന്ന നക്ഷ്ത്രങ്ങളെ .......
നീ കൂടെയുള്ളപ്പോള്‍ വിണ്ണിന് ഭംഗി കൂടുന്നു, എത്ര കാലമായി അതവിടെ മിനുങ്ങി നില്‍ക്കുന്നുണ്ടാവാമല്ലേ എത്ര ജീവിതങ്ങള്‍ കണ്ടു കാണുമവര്‍...ഈ ഭൂമിയില്‍ എന്നോ , അല്ലെങ്കില്‍ ഭൂമിയുണ്ടായത് തൊട്ടേ മിന്നി മിനുങ്ങുന്ന ദൈവത്തിന്റെ മിന്നാമിന്നികള്‍ .. ഈ ലോകത്തിന്റെ അരുതായ്മകളും , കുളിരിന്റെ മഞ്ഞിന്‍ പുതപ്പും , ഉരുകുന്ന വേവിന്‍ തിളപ്പും കണ്ടും കേട്ടുമെത്രകാലം .. പഴമയും പുതുമയും ഉള്‍ക്കൊണ്ട് അന്നുമിന്നും മിനുങ്ങുന്നവര്‍ , എത്രയോ വട്ടം പ്രണയാദ്ര കണ്ണുകളില്‍ വിരുന്നായി ഇരുന്നവര്‍ , മരണത്തിന്റെ തണുത്ത കരങ്ങളെ ആകാശത്ത് തിളക്കമോടെ വിരിയിച്ചവര്‍ ... ഇന്നും ആദ്യ തിളക്കത്തിന്റെ മനോഹാരിതയോടെ ........
വില്ഫ്രഡ് നീയെന്താണ് ഒന്നും മിണ്ടാതെ നില്‍ക്കുന്നത് ?
ആനീ , നിന്റെ പിന്നില്‍ നിന്ന് അരയില്‍ കൈകള്‍ കോര്‍ത്ത് കഴുത്തിന് പിന്നില്‍ ചുണ്ടുകള്‍ ചേര്‍ത്ത് , നിന്റെ അധരങ്ങളുടെ ചലനം കവിളില്‍ വന്നു പതിക്കുന്നതും നോക്കി , നിന്റെ നക്ഷ്ത്രങ്ങളെ നോക്കി നില്‍ക്കുമ്പോള്‍ ഞാന്‍ എന്തു മിണ്ടുവനാണ് ....... ആനീ ,.. യൂ ആര്‍ മൈ സോള്‍ .. ചുണ്ടില്‍ ചേര്‍ക്കുന്ന ഈ വൈനിന്റെ നിറവാര്‍ന്ന രുചിയുണ്ട് നിനക്ക് ..
വില്ഫ്രഡ് . യൂ ..
മേടചൂടില്‍ എങ്ങോ നിന്ന് പാറി വന്നൊരു കാറ്റ് . പേരറിയുവാന്‍ വയ്യാത്ത സുഗന്ധവും പേറി മുറിയിലേക്ക് കടക്കുമ്പോള്‍ , തന്റെ പാതയില്‍ കുറുകേ നിന്ന പുസ്തകത്തിന്റെ താളുകളെ മറിച്ച് വായനയില്‍ മുഴുകിയിരുന്ന കിഷോറിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നു , പതിയെ പുസ്തകം കിടക്കിയിലേക്ക് വച്ച് ആനിയുടേയും വില്ഫ്രഡിന്റെയും ലോകത്തൂന്ന് താല്‍ക്കാലിക വിരാമം ..... പ്രണയമേറുന്ന വരികള്‍ വായിക്കേണ്ട സമയമൊന്നുമല്ലെങ്കില്‍ കൂടി , മനസ്സിനെ ആര്‍ദ്രമക്കാന്‍ ചിലപ്പോള്‍ ചില വരികളിലൂടെയുള്ള കാഴ്ചകള്‍ക്ക് കഴിഞ്ഞേക്കും , വിയര്‍ത്തിരിക്കുന്നു കഴുത്ത് നന്നായി , ഇത്തവണ ചൂട് കനത്തിട്ടുണ്ട് .. പാതി തുറന്ന ജനല്പാളികളിലൂടെ നോക്കുമ്പോള്‍ ആകാശത്തിന്റെ ഒരു തുണ്ട് കാണാം .. ആനിയുടെ നക്ഷ്ത്രങ്ങള്‍ പുഞ്ചിരി പൊഴിച്ച് തിളങ്ങുന്നുണ്ട് .. രണ്ട് ദിവസ്സം കൂടി കഴിഞ്ഞാല്‍ വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്നൊരു ആഗ്രഹം സഫലികരിക്കപ്പെടുകയാണ്, പല പ്രമുഖരും വരാമെന്ന് വാക്ക് പറഞ്ഞിട്ടുണ്ട് , എല്ലാ തിരക്കില്‍ നിന്നും രണ്ട് ദിവസ്സത്തേക്ക് ചുരമേറി വരുന്ന കാറ്റ് കൊണ്ട് ഇങ്ങോട്ടേക്ക് വന്നത് മനസ്സ് ആകെ കൈവിട്ട് പോകുമെന്ന അവ്സ്ത്ഥയിലാണ് .. നാളെ മടങ്ങണം വര്‍ഷങ്ങള്‍ക്ക് മുന്നേ എന്റെ അച്ഛന്‍ എനിക്കായി തന്ന ഈ റെസ്റ്റ് ഹൗസ് വിട്ടിട്ട് .. ഒന്ന് വലിക്കുവാന്‍ തോന്നുന്നുണ്ട് , അടിവാരത്തൂന്ന് കുടിച്ച കടുപ്പമുള്ള ചായയുടെ ചവര്‍പ്പ് നാവിലുണ്ട് , ബാല്‍ക്കണിയിലേക്ക് തുറക്കുന്ന സ്ലൈഡര്‍ ഡോര്‍ തള്ളി മാറ്റുമ്പോള്‍ അകത്തേക്ക് വരാന്‍ കാത്ത് നിന്ന പോലെ ഇളം ചൂട് കാറ്റ് മുഖത്തേക്ക് വന്ന് തട്ടിയത് മുന്നത്തെ പോലെ , അറിയപ്പെടാത്ത ചുരത്തിലെവിടെയോ പൂത്ത പൂവിന്റെ പ്രണയവും കൊണ്ടായിരുന്നു .. ചുണ്ടില്‍ ചേര്‍ത്ത് വച്ച സിഗാറിന്റെ പുക, വളയങ്ങള്‍ പോലെ മുകളിലേക്ക് പൊന്തുമ്പോള്‍ ഓര്‍മകള്‍ വല്ലാതെ വന്നു മുറിപ്പെടുത്തുന്നുണ്ടായിരുന്നു ..
പഠന കാലത്ത് അമ്മയില്ലാത്തതിന്റെ വിടവ് നികത്തി കൊണ്ടാണ് അവള്‍ അരികത്ത് വന്നത് , അമ്മ തന്നെയായിരുന്നു അവളെനിക്ക് , കരുതലും വാല്‍സല്യവും നിറച്ച് , എത്ര കണ്ണിരിന്റെ ചിന്തകളേയും നെറ്റിയില്‍ ഒരു സ്പര്‍ശനത്തിലൂടെ ഒഴിവാക്കി എന്നിലേക്ക് വളര്‍ന്ന് വന്നവള്‍ , കൂട്ടുകാര്‍ പലവട്ടം പറഞ്ഞിരുന്നു , നിന്നെ അവള്‍ ചൂഷണം ചെയ്യുകയാണെന്ന് , പാവപെട്ട വീട്ടിലേ കുട്ടിയെന്ന സഹാതാപത്തിനപ്പുറം എനിക്കവള്‍ ജീവിതമായി മാറി , എന്നിലേക്ക് ഞാന്‍ പോലും അറിയാതെ കടന്ന് വന്ന് , അവസ്സാനം എനിക്ക് വേണ്ടി മാത്രം ജീവിച്ച , എന്റെ മനസ്സില്‍ ഒരു മുറിപ്പാട് പോലും വീഴാതിരിക്കുവാന്‍ വീണ്ടുമൊരു ഇണയെ പോലും വേണ്ടാന്ന് വച്ച എന്റെ അച്ഛനെ വരെ എന്നില്‍ നിന്നും പറിച്ചെറിയുവാന്‍ അവള്‍ക്കായി , എല്ലാം സ്വന്തം മകനായി കരുതി വച്ച ആ സാധു മനുഷ്യന്‍ ജീവിച്ചിരിക്കുന്നുവോ അതൊ മരിച്ചുവോ എന്നറിയാതെ ഈ മകന്‍ ഇന്നും മരിച്ച് ജീവിക്കുന്നു ,, ചിലത് തെറ്റാണ് , നമ്മുടെ ജീവിതത്തില്‍ വന്നു പോകുന്നത് , ആ സമയത്ത് എത്ര ആലോചിച്ചാലും ഇന്നിന്റെ തെറ്റുകള്‍ അന്നിന്റെ ശരികളാകും .. ചെയ്തു പോയ പാതകങ്ങള്‍ക്ക് മാപ്പ് തരില്ല കാലവും , പിതൃക്കളും , ന്റെ അമ്മ പോലും .. തലയണമന്ത്രത്തിന്റെ കുരുക്കില്‍ പെട്ട് ഇറക്കി വിട്ടപ്പോള്‍ , ഒന്നും ഉരിയാടാതെ ഒരു വാക്ക് മറുത്ത് പറയാതെ ഇട്ടിരുന്ന വസ്ത്രം മാത്രം കൊണ്ട് പടിയിറങ്ങി പോയ നന്മയുള്ളൊരു മനുഷ്യന്‍ .. ആ മനസ്സിന് വേണ്ടിയാണ് ഇത് , പ്രായശ്ചിമെന്നൊ എനിക്കുള്ള സമാധാനമെന്നോ ഒക്കെ പറയാവുന്ന ഈ നീക്കം എത്രയോ കാലമായി മനസ്സില്‍ സൂക്ഷിക്കുന്ന ഒന്നാണ് രണ്ടു ദിവസ്സം കൂടി കഴിഞ്ഞാല്‍ നേരാകുന്നത് , ഈ റെസ്റ്റ് ഹൗസിന് അച്ഛന്‍ നല്‍കിയ പേരാണ് , അതിനും ഇട്ടിരിക്കുന്നത്
" പീസ് സ്പെയിസ്" അശരണ്ര്ക്കായുള്ള ഒരു മഞ്ഞിന്‍ കണം , ഒറ്റപ്പെട്ട് പോകുന്ന വൃദ്ധ ജനങ്ങളെ കണ്ടെത്തുവാന്‍ സര്‍ക്കാറിന്റെ സഹായത്തോടെ ഒരു കമ്മറ്റി തന്നെ രൂപവല്‍ക്കരിച്ച് , പതിനാലു ജില്ലകളിലും ഓഫീസ് തുറന്ന് , അര്‍ഹരായവര്‍ക്ക് പൂര്‍ണമായ സൗജന്യ താമസവും ഭക്ഷണവും സ്നേഹവും നല്‍കാന്‍ ഒട്ടേറെ നല്ല മനസ്സുകളെ കൂടെ കൂട്ടി , മനസ്സ് നിറച്ചു വച്ചൊരു കാല്‍ വെയ്പ്പായിരുന്നു അത് , പ്രാവര്‍ത്തികമാകുമോ എന്ന ശങ്ക വല്ലാതെ പലപ്പൊഴും ഉണ്ടായപ്പൊഴും ശക്തമായ പിന്തുണയുമായി നിന്ന നല്ല കൂട്ടുകാരായിരുന്നു അന്നിന്റെ ശക്തി , അന്നും കോടതികളിലൂടെ സ്ത്രീ സ്വാന്തന്ത്ര്യത്തിന്റെ അലകള്‍ ഉയര്‍ത്തി എന്നെ തളര്‍ത്താന്‍ അവളെപ്പോഴും മുന്നില്‍ തന്നെയുണ്ടായിരുന്നു .. പുരുഷനും , അവന്റെ വേദനകളും എന്നും മറയപ്പെട്ട് കിടക്കുന്നതാണ് .. ഹൃദയം ചിതറി തെറിക്കുമ്പോഴും മിഴികള്‍ തിളങ്ങും , ഒന്നുറക്കെ കരഞ്ഞാല്‍ പോലും മിഴി നിറയാതെ ചുവക്കും .. കെട്ടി നില്‍ക്കുന്ന നോവിന്റെ മഴയെ ഏതു കാറ്റിന്റെ കൈകളാണ് ഒന്നു താഴേക്ക് പൊഴിക്കുക .. എന്നിട്ടും പുരുഷന്‍ അധമനാണ് , കാമാന്ധതയില്‍ സ്വന്തം മകളെ വരെ ശാരീരികമായി സമീപിക്കുന്നവന്‍ .. എല്ലാം ദൈവപാത്ര സൃഷ്ടികളിലും ന്യൂനതകള്‍ കാണാം , സാഹചര്യങ്ങള്‍ അവരെ വഴിതിരിച്ച് വിടാം , ആണും പെണ്ണും അതില്‍ ഭാഗഭാക്കുകളാകാം എങ്കിലും ചില ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ നില നില്‍ക്കുന്നുണ്ട് ??
ചുരമിറങ്ങുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നത് ഒറ്റപ്പെട്ട് പോകുന്ന അച്ഛന്മാരുടെയും , അമ്മമാരുടെയും മുഖത്ത് തെളിയുന്ന സ്നേഹപ്രതീക്ഷയുടെ പുഞ്ചിരികളായിരുന്നു , എപ്പൊഴും ഞാന്‍ ചിന്തിച്ചിരുന്നു കുട്ടിക്കാലത്ത് തൊട്ടെ , എങ്ങനെയാണ് ഈ പാവം വൃദ്ധരോട് ക്രൂരത കാണിക്കുവാന്‍ സ്വന്തം മക്കള്‍ക്ക് ആകുന്നതെന്ന് , ആ ഞാന്‍ തന്നെ അതില്‍ ഉള്‍പ്പെട്ട് പോയത് കാലത്തിന്റെ കണക്ക് കളികളാകാം , അല്ല എന്തിന് ന്യായികരണങ്ങള്‍ , തെറ്റ് എന്റേതു തന്നെ .. ആ തെറ്റിന് ഇനിയെന്താണ് ഞാന്‍ ചെയ്ത് തരേണ്ടത് ...? എവിടെയാണ് എന്നില്‍ നിന്നടര്‍ന്ന് പോയ എന്റെ അച്ഛന്‍ ? എന്നെപ്പോലെ ഏതെലുമൊരു മകന്‍ ആ മനുഷ്യന് തുണയാകുമായിരിക്കുമല്ലെ ..? ആഗ്രഹങ്ങളും , മാനസിക സമാധാനങ്ങള്‍ നേടുന്നതും ഒക്കെ ആ ഒരു മനുഷ്യന്റെ സമ്പാദ്യമെന്നത് എന്നെ ഇടക്ക് കുത്തി നോവിക്കാറുണ്ട് , സ്വന്തം അച്ഛന്റെ അല്ലെ, അത് മകന് തന്നെയല്ലെ , പിന്നെ നിനകെന്തിന്റെ വിഷമമാണെന്ന് ചോദിക്കുന്നവരോട് , അങ്ങോട്ട് ചോദിക്കുന്നൊരു ചോദ്യവുമുണ്ട് . മകന്‍ എന്ന ഒരു പേരു പോലും എനിക്ക് യോജിക്കുന്നുവോ എന്ന്.. എന്നെ കടന്ന് പോയ വെള്ള കാറില്‍ മൂന്ന് കുട്ടികളും അച്ചനും അമ്മയും , അങ്ങൊട്ടും ഇങ്ങൊട്ടും ചൂടിനെ വകഞ്ഞ് ഐസ്ക്രീം നുണഞ്ഞ് , നാളെ ഈ മൂന്ന് മക്കളുടെ ഏതെലുമൊരു കാറില്‍ ആ രണ്ടു മനസ്സുകള്‍ക്ക് സീറ്റ് ഉണ്ടാകുമോ ആവോ ?
കടലിലേക്ക് കയറി നില്‍ക്കുന്ന നടപ്പാതകളും , വരി വരിയായ് മരങ്ങളോടൊപ്പം നിറയുന്ന മര ബഞ്ചുകളും ഉള്‍പ്പെട്ട പിറക് വശത്തേ പാര്‍ക്ക് പോലത്തെ സ്ഥലമാണ് നമ്മുടെ പീസ് സ്പേയിസിന്റെ എനിക്ക് തോന്നിയിട്ടുള്ള എറ്റം ഇഷ്ടമായ ഇടം . മദര്‍ തെരേസയുടെ നിറവാര്‍ന്ന പുഞ്ചിരിക്കുന്നൊരു എണ്ണഛായ ചിത്രമാണ് ആദ്യം തന്നെ കണ്‍ മുന്നിലേക്ക് നിറഞ്ഞ് നില്‍ക്കുന്നത് , ഒറ്റപ്പെടുന്നവരെ കണ്ടെത്താന്‍ അധികം അലയേണ്ട കാര്യം നമ്മുടെ നാട്ടിലില്ലാത്തതിനാല്‍ ഉള്‍കൊള്ളാവുന്നതിലും അധികം മനസ്സുകളാണ് സ്നേഹത്തണലില്‍ ചേക്കേറാന്‍ എത്തി തുടങ്ങിയിരിക്കുന്നത് , എന്ത് വൃത്തിയായിട്ടാണ് അധികം വരുമാനമില്ലാത്ത ഈ പ്രവൃര്‍ത്തിയോട് എന്റെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് നില്‍ക്കുന്നത് .. നന്മ അസ്തമിച്ചു എന്നു നാമൊക്കെ മുറവിളി കൂട്ടുമ്പൊഴും ചിലരൊക്കെ ഇങ്ങനെയുമുണ്ടല്ലെ , പക്ഷേ ഇതേ അളവില്‍ അതു തുടരുന്നുവോ എന്നത് തന്നെയാണ് പ്രധാനം , എന്റെ കരവും മനസ്സും എത്തേണ്ടതും അവിടെയാണ് , തുടക്കമല്ല എന്റെ വിഷയം, . ഇതിനെ മുറിയാതെ കൊണ്ടു നടത്താനുള്ള ശക്തിയാണ് സംഭരിക്കേണ്ടത് ..
നിറഞ്ഞു പെയ്യുന്ന വേനല്‍ മഴ , കാലുകള്‍ തളര്‍ന്ന് പോയ അച്ഛന്‍ മഴ കാണാന്‍ , നനയാന്‍ വല്ലാണ്ട് മോഹം ,, അത് അച്ഛാ .. ഈ മരുന്നൊക്കെ കഴിക്കുന്ന സമയത്ത് അതു വേണോ , മഴ നനഞ്ഞ് വല്ലതും വന്നാല്‍ ... നിനക്ക് പറ്റുമോ അതു പറ .. നീയുള്ളപ്പോള്‍ എനിക്കെന്തിന്റെ പേടിയാ മോനേ .. നീ എന്നെ ഒന്നു വീല്‍ചെയറില്‍ പുറത്തേക്ക് കൊണ്ട് പോകൂ , നില്‍ക്ക് കുടയെടുക്കട്ടെ എങ്കില്‍ ... കുടയിലേക്ക് വീഴുന്ന മഴത്തുള്ളികള്‍ തെറിച്ച് പുറത്തേക്ക് വീഴുന്നുണ്ട് , പുതിയ കുടയെന്ന് ഓര്‍മിപ്പിക്കും വിധം മഴത്തുള്ളികള്‍ ഒരടുപ്പം കാണിക്കാതെ തെന്നി മാറുന്നുണ്ട് . അച്ഛന് മുന്നിലെക്ക് കുട നീട്ടി കൊടുക്കുമ്പോള്‍ എന്നെ നനക്കുന്നുണ്ടായിരുന്നു മഴ , സത്യത്തില്‍ ഞാനും മഴ നനഞ്ഞിട്ടൊരുപാട് ആയിരിക്കുന്നു എന്നോര്‍മ തന്നെ അപ്പോഴാണ് ഉണ്ടായത് .. എന്റെ നൂറില്‍ പരം അച്ഛന്മാരില്‍ ഒരാള്‍ , ആര്‍ക്കും പേരില്ല ഇവിടെ അമ്മയും അച്ഛനും അപ്പുപ്പനും അമ്മുമ്മയും മാത്രം .. നിറഞ്ഞു പെയ്യുന്ന വേനല്‍ മഴകള്‍ക്ക് നിറഞ്ഞ പുഞ്ചിരിയും , ഇടക്ക് മണ്ണിലേക്ക് അയക്കുന്ന മിന്നല്പിണരുകളില്‍ പേടിച്ച് മാറത്തേക്ക് അണയുന്ന മുഖവുമായി ഞങ്ങളൊരുപാട് പേര്‍ .. വിതക്കുന്നതും കൊയ്യുന്നതും സ്നേഹം മാത്രം , മനസ്സ് സമാധാനത്തിന്റെ തേരിലൂടെ പതിയെ നീങ്ങി തുടങ്ങുന്നു , മണ്ണില്‍ ഒരു തേരുരുള്‍ പാട് പോലും വീഴ്ത്താതെ ദിനങ്ങള്‍ ജീവിക്കുന്നതിന്റെ തെളിവ് നല്‍കി മുന്നിലൂടെ , പൂര്‍ണ സംതൃപ്തിയോടെ നിറഞ്ഞ് പൊഴിയുന്നു . രണ്ടു മാസം കൊണ്ട് വളരെ വിശാലമായൊരു പച്ചക്കറിത്തോട്ടം വളര്‍ന്നു വന്നിരിക്കുന്നു , ഭക്ഷണത്തിനുള്ള വകകള്‍ ഇനിയുള്ള മാസങ്ങളില്‍ അതില്‍ നിന്നു തന്നെ കണ്ടെത്താം എന്നത് തുടര്‍ യാത്രക്ക് പ്രചോദനമേകുന്നു കൂടെ വരുമാനത്തിന്റെ സമൃദ്ധമായ മറ്റ് പല ചിന്തകള്‍ ഉണര്‍ന്ന് വരുന്നു ..വാര്‍ദ്ധക്യം കടന്നാക്രമിച്ചെങ്കിലും ചെറുപ്പം സൂക്ഷിക്കുന്ന മനസ്സുകളുടെ ഉടമകള്‍ തന്നെയീ നന്മയുള്ള ഹൃദയങ്ങള്‍ ..പുതിയ അഥിതികളുടെ ഒഴുക്കും സമൃദ്ധമായി തന്നെയുണ്ട് , പുതിയ സ്നേഹഹൃദയങ്ങളള്‍ക്ക് വേണ്ടി ആഴ്ചയില്‍ ഒരു " ഫ്രഷേര്‍സ് " പാര്‍ട്ടിയുണ്ട് ഞങ്ങള്‍ക്ക് .. പാട്ടും ആട്ടവുമൊക്കെയായ് , എനിക്ക് നഷ്ടപ്പെട്ടു പോയ , അല്ലെങ്കില്‍ ഞാന്‍ നഷ്ടപ്പെടുത്തിയ പലതും ഇവിടെന്ന് കിട്ടുന്നു , ഇവിടെ ഉറങ്ങി ഇവിടെ ഉണര്‍ന്ന് അര്‍ത്ഥമുള്ള ദിവസ്സങ്ങളിലൂടെ ..
വരഷകാലം വരുവാനിനി അധിക സമയമില്ല..! വേലിപ്പടര്‍പ്പിലൂടെ , കടല്‍ പാലത്തിനു മുകളിലൂടെ , മരങ്ങളില്‍, മനസ്സില്‍ വര്‍ഷകാലത്തിന്റെ നിറഞ്ഞ തുള്ളികള്‍ ... അണമുറിയാത്ത പുലരി മഴകള്‍ . ഒന്നു തെളിഞ്ഞെന്നു വരുത്തി പുറത്തേക്കിറക്കി നനക്കുന്ന മഴ കുറുമ്പി . ആദ്യ വിഷാദമേഘങ്ങള്‍ കാത്ത് വച്ച് പെയ്യിച്ച വര്‍ഷകാലം , നമ്മുടെ കൂട്ടത്തിലെ ഒരച്ഛന്റെ വിയോഗം . ഞാന്‍ എത്തും മുന്നേ , എന്നെ കാണാന്‍ ആശിച്ചിരുന്ന ആ അച്ഛനെ അവസ്സാനം ഒന്നു കരം ചേര്‍ക്കാന്‍ കഴിയാതെ പോയത് കാലം പലതും എനിക്കായിട്ട് കാത്ത് വച്ചിരുന്നത് കൊണ്ടാകാം . മരണവാര്‍ത്ത പത്രതാളുകളില്‍ കൊടുത്തിട്ടും ഒരു ദിവസ്സം കാത്തിട്ടും ആരും വന്നിരുന്നില്ല , അന്ത്യകര്‍മ്മങ്ങള്‍ ഞങ്ങളുടെ കടലിനോട് ചേര്‍ന്ന സഥലത്ത് തന്നെ നടന്നു . "എടാ കിഷോറെ എനിക്കൊരു ഉപ്പിലിട്ട നെല്ലിക്ക കൊണ്ട് തരുമോ നീ "എന്നെപ്പൊഴും ചോദിക്കുന്ന ഞങ്ങളുടെ "പ്രഷറച്ഛന്‍ ".. ബി പി കൂടില്ലേ അച്ഛന്‍കുട്ടാ ന്ന് ചോദിക്കുമ്പൊഴും , ഇടക്ക് എത്തിച്ച് കൊടുത്തിരുന്നു ഞാനത് .. അതു കൊണ്ടാകാം , ആ അച്ഛനെ മൂടിയ മണ്ണിന് മുകളില്‍ ഒരു നെല്ലിമര തൈയാണ് നട്ടത് ... ഓരോ മഴയത്തും അതില്‍ നിന്നടര്‍ന്നു വീഴുന്ന മഴത്തുള്ളികളില്‍ ആ ആത്മാവ് മുക്തി നേടട്ടേ ..!
രാത്രി മഴയില്‍ മണ്ണ് തണുത്ത് കുതിര്‍ന്നിരിക്കുന്നു , വില്‍ഫ്രെടിനേയും ആനിയേയും അന്ന് മടക്കി വച്ചതാണ് .. താളുകള്‍ പതിയെ തുറക്കുമ്പോള്‍ അന്ന് ചുരത്തില്‍ നിന്നുള്ള പൂവിന്‍ പ്രണയമുള്ള ചുടുകാറ്റ് തങ്ങി നില്പ്പുണ്ട് , ഈ നനുത്ത അന്തരീക്ഷത്തിലും വരികളില്‍ ചൂട് തളം കെട്ടി കിടക്കുന്നു, മടക്കി വച്ച താളുകള്‍ നേരെയാക്കുമ്പോള്‍ , പതിഞ്ഞ മഴ നനഞ്ഞ മണി ശബ്ദം , അതു തുടര്‍ച്ചയായ് കേള്‍ക്കുന്നുണ്ട് , ജനല്‍ തുറന്നപ്പോള്‍ മഴയും കാറ്റും പ്രണയസല്ലാപത്തിലൂടെ എങ്ങും ചിതറി തെറിക്കുന്നു .. ഇത്തിരി ദൂരെയായ് ഗേറ്റില്‍ ആരോ നില്‍ക്കുന്നുണ്ട് . മതിലിനു മുകളിലെ ഒറ്റലൈറ്റില്‍ നിന്നും പാറി വീഴുന്ന വെളിച്ചത്തില്‍ ഒരു കാവി മുണ്ട് മാത്രം കാണാം .. ഉള്‍വിളിയോടെയാണ് ശങ്കരേട്ടനെ വിളിക്കുക പോലും ചെയ്യാതെ മഴയത്തേക്കിറങ്ങി ചെന്നത് .ഇരുമ്പ് കമ്പികള്‍ക്കിടയിലൂടെ വേഗത്തില്‍ ഉതിര്‍ന്ന് വീഴുന്ന മഴത്തുള്ളികള്‍ .. ക്ലീന്‍ ഷേവ് ചെയ്തൊരു മനുഷ്യന്‍ , നെറ്റിയിലെ ചന്ദനത്തൊടൊപ്പം ചേര്‍ന്ന കുങ്കുമം പടര്‍ന്നിരിക്കുന്നു , അധികമായില്ല മഴ നനയാന്‍ തുടങ്ങിയിട്ടെന്ന് ബോധ്യപ്പെടുത്തുന്നുണ്ട് , അവസ്സാനത്തെ ബസ്സില്‍ വന്നതാകും .. കണ്ണുകള്‍ തമ്മില്‍ കൊരുത്തത് , ശക്തമായ മഴപ്പെയ്ത്തിലും അന്യോന്യം നോക്കി നില്‍ക്കുമ്പോള്‍ . എന്നെ തേടി വന്ന ആ മനസ്സിന് എന്റെ ഉളിലോടുന്ന രക്തത്തിന്റെ അതേ ചൂര് ... ആ വാര്‍ദ്ധക്യ മേനിയെ മാറൊടണക്കുമ്പോള്‍ മഴ തോര്‍ന്ന് തുടങ്ങിയിരുന്നു , വിണ്ണില്‍ ന്റെ അമ്മനക്ഷ്ത്രം കാര്‍മേഘങ്ങള്‍ക്കിടയില്‍ നിന്നും തെളിഞ്ഞു പുഞ്ചിരിക്കുന്നത് ഞാന്‍ കണ്ടു .....!
(ചിത്രത്തിന് കടപ്പാട് , ഗൂഗിളില്‍ നിന്നും തന്ന കൂട്ടുകാരിക്ക് }
" പ്രീയ നന്മ ഹൃദയങ്ങളേ , വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടക്കുന്നൊരു ആഗ്രഹമാണ് , ഒറ്റപ്പെടുന്ന വൃദ്ധജനങ്ങള്‍ക്കായി ഒരിടം . അതും വളരെ വിശാലമായി ഉന്നതിയില്‍ ചെയ്യുവാന്‍ മനസ്സ് പറയുന്നുണ്ട് . പലതും പല രീതിയില്‍ അതില്‍ നിന്നും പിന്‍ തിരിപ്പിക്കുന്നുണ്ട് . പക്ഷെ മനസ്സില്‍ അതിപ്പൊഴും കിടക്കുന്നു , സഫലീകരിക്കപ്പെടുമെന്ന വിശ്വാസ്സത്തൊടെ "
ReplyDeleteവരികളിലൂടെ നന്മയുടെ ഒരു കുഞ്ഞു ലോകം വരച്ചു വെച്ചിരിക്കുന്നതായി തോന്നി വായിച്ചപ്പോള്‍ !
ReplyDeleteവീല്‍ ചെയറില്‍ ഇരിക്കുന്ന അച്ഛനെ മഴ കാണിക്കാന്‍ കൊണ്ട് പോകുന്നതും ,
ആ അച്ഛന്റെ സന്തോഷവും എന്റെ മനസ്സില്‍ ഉണ്ടാക്കിയ സങ്കടവും നഷ്ട്ടബോധവും എത്രയെന്നു പറയാന്‍ അറിയില്ല !
നടക്കാന്‍ ആയില്ലെങ്കിലും സാരമില്ല വീല്‍ ചെയറില്‍ ഇരുത്തി എല്ലായിടത്തും കൊണ്ട് പോകും ,
ആയുസ്സ് മാത്രം തന്നാല്‍ മതീ എന്റെ അച്ഛന് എന്ന് ഈശ്വരനോട് കരഞ്ഞു പ്രര്ധിച്ചിട്ടുണ്ട് !
ഇപ്പോ ഏട്ടന്‍ഇതെഴുതി കണ്ടപ്പോള്‍ ,കൂടെ ആ പടവും അച്ഛന്‍കുട്ടാ എന്ന വിളിയും
എന്നെ സങ്കടപ്പെടുത്തിയത്തിനു കണക്കില്ല !
ഏട്ടന്റെ ഈ മാസ്റ്റർ പീസ് ,ഞാനെന്റെ ഹൃദയത്തോട് ചേര്ത്തു വയ്ക്കുന്നു !!
അത്രയേറെ ഞാൻ ഈ പോസ്റ്റിനെ സ്നേഹിക്കുന്നു !
വേറൊന്നും എനിക്ക് പറയാനില്ല !!
ഏട്ടന്റെ ആഗ്രഹം സഫലമാകാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ എന്നു പ്രാര്ധിക്കുന്നു !!!
പ്രാര്‍ത്ഥനകള്‍ക്ക് ഒരുപാട് നന്ദി ആശകുട്ടീ ,
Deleteവളരെ ലളിതമായ , ആര്‍ക്കും സാധിക്കുന്ന
ഒരു കാര്യമാകാം അത് , കാലുകള്‍ തളര്‍ന്ന്
പൊയ അമ്മയേയൊ അച്ഛനേയോ കടലൊ , മഴയോ
കാണിക്കുന്നത് , പക്ഷെ അതാരൊക്കെ ചെയ്യുന്നു ?
അതാണ് ചോദ്യം , അതു മാത്രം .. സിനിമ കാണാനും
തിന്നു കളയാനും നാം സമയവും പൈസയും കണ്ടെത്തുന്നു
ഏതു പാവപെട്ടവനും ഇന്നതിന്റെ വഴികളുണ്ട്
പക്ഷേ ജനിപ്പിച്ച , വളര്‍ത്തിയ അച്ഛനെയും അമ്മയേയും
ഒരു നിമിഷം ഒന്നു കേള്‍ക്കാനോ കാണാനോ നാം
എന്തേ മറന്നു പൊകുന്നു , എപ്പൊഴും വേണ്ട
ആഴ്ചയില്‍ ഒരു മണികൂറെങ്കിലും ആ പാവങ്ങള്‍ക്ക്
വേണ്ടി മാറ്റി വച്ചൂടെ നമ്മുക്ക് , ആ കണ്ണ് നിറയുമ്പൊഴും
ശപിക്കാതെ മനമുരുകുന്ന ആ വൃദ്ധരോടല്പ്പം കരുണ ?
നിന്റെ വിഷമം അറിയുന്നു അനിയത്തികുട്ടി ..
സ്നേഹം മാത്രം ..
നന്മ അസ്തമിച്ചു എന്നു നാമൊക്കെ മുറവിളി കൂട്ടുമ്പൊഴും ചിലരൊക്കെ ഇങ്ങനെയുമുണ്ടല്ലെ , പക്ഷേ ഇതേ അളവില്‍ അതു തുടരുന്നുവോ എന്നത് തന്നെയാണ് പ്രധാനം , എന്റെ കരവും മനസ്സും എത്തേണ്ടതും അവിടെയാണ് , തുടക്കമല്ല എന്റെ വിഷയം, . ഇതിനെ മുറിയാതെ കൊണ്ടു നടത്താനുള്ള ശക്തിയാണ് സംഭരിക്കേണ്ടത് ..
ReplyDeleteനന്മ വറ്റാത്ത മനസ്സുകള്‍ എപ്പോഴും കൂട്ടിനുണ്ടാകും.
മനസ്സില്‍ നല്ലതുപോലെ സ്പര്‍ശിച്ച വായനയുമായി തിരിക്കുന്നു.
ഉണ്ടാവണേ , ഉണ്ടാകട്ടെ എന്നു തന്നെയാണ് പ്രാര്‍ത്ഥനയും-
Deleteവിശ്വാസ്സവും ഏട്ടാ , മനസ്സില്‍ സ്പര്‍ശിക്കുന്നത് നമ്മുക്കുള്ളില്‍
കുടിയിരിക്കുന്ന മനസ്സിന്റെ നൈര്‍മല്യം കൊണ്ടാകം ..
സ്നേഹം ഏട്ടാ ..!
ഹൃദയത്തില്‍ നന്മയുടെ പ്രകാശം പരത്തുന്ന രചന.
ReplyDeleteവളരെ ആകര്‍ഷകമായ ശൈലിയില്‍ എഴുതിയിരിക്കുന്നു.
ആശംസകള്‍
ഇരുള്‍ മൂടിയ നമ്മുടെ സ്നേഹത്തിന്റെ
Deleteവഴിത്താരകള്‍ വെളിച്ചം വീശുവാന്‍
നമ്മുക്കുള്ളില്‍ കുടിയിരിക്കുന്ന നന്മയുടെ
വാക്കുകള്‍ക്ക് കഴിയുന്നത് തന്നെയാണ് പ്രധാനം..
ആകര്‍ഷമായി തൊന്നിയതില്‍ സ്നേഹം ഏട്ടാ ..!
ന്റെ റിനീ നീ വല്യേ ആളായി പോയി .
ReplyDeleteന്താ പോസ്റ്റ് ഇടൽ .
ഇതിന്റെ ഒക്കെ ന്താ പറയണ്ടേ???????
ഒറ്റ വാക്കിൽ പറയാം
"സ്നേഹാർദ്രം "
പിന്നേയ് നമ്മളു റെഡിക്ക് ഏട്ടനും അനിയത്തീം തന്ന്യാ അതോണ്ടല്ലേ നമ്മടെ മോഹോം ഇഷ്ടോം ഒരേ കൂട്ടായെ .
ഒറ്റപ്പെടുന്ന വൃദ്ധജനങ്ങള്‍ക്കായി ഒരിടം
അതെനിക്കെന്നും തോന്നാറുള്ള ഒന്നാ .
ഇതിലെ കൊറേ വരികൾ ഒക്കെ ശരിക്കും അനുഭവപ്പെട്ടു.
തണുപ്പുള്ള വരികൾ,പൂവിതളുകൾ പോലെ മൃദുലമായ വാക്കുകൾ ........... ഇങ്ങനെ ഒക്കെ പറയാൻ തോന്നുന്നു .
നന്നായീട്ടോ .
സ്നേഹം എന്നും ണ്ടാകട്ടെ മനസ്സിൽ വാക്കിൽ പ്രവൃത്തിയിൽ !!!!!
(എന്റെം ) അല്ലെ?
വലിയ ആളു തന്നെ ഉമേ പണ്ടേ ...,
Deleteഹൃദയത്തിന്റെ കാര്യത്തിലും , പൊക്കത്തിലും :)
അതിനി എടുത്ത് പറയണ്ടേട്ടൊ നമ്മളു കൂടപിറപ്പുകള്‍ തന്നെ ..
ഒരെ ചിന്തയും , ഒരെ നോവും ഉള്ളേറ്റുന്നവര്‍
ഒരിക്കല്‍ എല്ലാത്തിനുമൊരു പരിഹാരം ഉണ്ടാകും
സഫലികരിക്കപെടുന്ന ചിന്തകള്‍ എന്നത് നേരാകും..
വാക്കുകള്‍ക്ക് തണുപ്പുള്ളത് ഈ വേവില്‍ നല്ലതു തന്നെ ഉമേ ..
വായിച്ചെടുക്കുന്നവരാണ് ആ തണുപ്പറിയുന്നതും , അറിയേണ്ടതും ..
എന്നുമുണ്ടാകും സ്നേഹം .. ഇപ്പൊഴും സ്നേഹം ..
റിനി ഹൃദയം കൊണ്ടെഴുതിയത് . വായനക്കാരിലേക്കു കഥയിലെ വികാരങ്ങളെല്ലാം അതെ പടി ഫീല്‍ ചെയ്യിപ്പിക്കുന്ന എഴുത്ത് .
ReplyDeleteചെയ്തുപോയ മഹാ അപരാധം . അതിനു പ്രായശ്ചിത്തമായി 'പീസ് സ്പേസ് ' എന്ന അഗതിമന്ദിരം .
സ്വന്തം അച്ഛനെപ്പോലെ അവരെ ശുശ്രൂഷിക്കുമ്പോള്‍ കിട്ടുന്ന സംതൃപ്തി ..
എങ്കിലും അച്ഛനോട് ചെയ്തത് തീരാത്ത വേദനയായി ഉള്ളില്‍ നീറിപ്പിടിക്കുമ്പോള്‍ , ഏതു സാന്ത്വനത്തിന് മനസ്സിന്റെ വിങ്ങല്‍ പൂർണ്ണമായും ഇല്ലാതാക്കാൻ പറ്റും .
ഉപ്പിലിട്ട നെല്ലിക്ക ഇഷ്ട്ടപ്പെട്ടിരുന്ന "പ്രഷറച്ഛന്റെ മരണം . "
"ബി പി കൂടില്ലേ അച്ഛന്‍കുട്ടാന്ന് ചോദിക്കുമ്പോഴും , ഇടക്ക് എത്തിച്ച് കൊടുത്തിരുന്നു ഞാനത് .. അതു കൊണ്ടാകാം , ആ അച്ഛനെ മൂടിയ മണ്ണിന് മുകളില്‍ ഒരു നെല്ലിമര തൈയാണ് നട്ടത് ... ഓരോ മഴയത്തും അതില്‍ നിന്നടര്‍ന്നു വീഴുന്ന മഴത്തുള്ളികളില്‍ ആ ആത്മാവ് മുക്തി നേടട്ടേ ..! "
കരയിപ്പിച്ചു , കണ്ണീർ മറക്കുള്ളിലൂടെയാണ് ഞാൻ ഇത് വായിച്ചത് . .
വായിച്ചു വരുമ്പോൾ ആഗ്രഹിച്ചു പോയിരുന്നു ആ അച്ഛനെ ഈ മകന് തിരിച്ചു കിട്ടീരുന്നെകില്‍ .
എങ്കില്‍ കൊടുക്കാൻ പറ്റാതിരുന്ന മുഴുവൻ സ്നേഹവും കൊടുത്തു
ഈ മകൻ പ്രായശ്ചിത്തം ചെയ്തേനെ എന്ന് .. അതെ പോലെ സംഭവിച്ചുവല്ലൊ .
വരികളിലൂടെ പ്രണയത്തിന്റെ ,അപരാധത്തിന്റെ ,കുറ്റബോധത്തിന്റെ , സാന്ത്വനത്തിന്റെ ,സ്നേഹത്തിന്റെ ഒരു ലോകം അതേപടി കാണിച്ചു തരുന്ന റിനിയുടെ രീതി ഗ്രേറ്റ് .
റിനി എഴുതി എഴുതി ഒരുപാട് തെളിഞ്ഞിരിക്കുന്നു . ഒരുപാട് ഇഷ്ട്ടപ്പെട്ടു കേട്ടോ എനിക്കിതു.. ഹൃദയത്തിൽ തൊട്ട രചന .
എന്നെകിലുമൊരിക്കൽ ,അല്ലെങ്കിൽ എത്രയും പെട്ടെന്ന് റിനിയുടെ ആഗ്രഹം പോലെ ഒരു സ്ഥാപനം തുടങ്ങാൻ സാധിക്കട്ടെ എന്ന് പ്രാര്ധിക്കുന്നു .
എല്ലാവിധ ആശംസകളും .
പ്രാര്‍ത്ഥനകളും ആശംസകളും
Deleteനന്മകള്‍ പുലരുവാനുള്ള ശക്തി തരട്ടെ കൂട്ടുകാരീ ..!
ഈ നിറഞ്ഞ വായനക്ക് ഒരുപാട് നന്ദി ..
ഒന്നു പൊലും വിട്ടു പൊകാതെ നിറഞ്ഞു വായിച്ച്
മറുപടി എഴുതി കാണുമ്പൊള്‍ , സന്തൊഷമാണ്
എഴുതിയ ഒരൊ വാക്കും ഹൃദയത്തിലേക്കെത്തിയെന്നറിയുന്നത്
തന്നെ എഴുതി നിറച്ചവരുടെ മനം നിറക്കും ..
എഴുതി തുടങ്ങിയപ്പൊള്‍ എനിക്കുമാഗ്രഹം ശക്തമായി
മനസ്സില്‍ വന്നു , അപരാധങ്ങള്‍ ചെയ്തു പൊകാത്ത
മനസ്സില്ലാല്ലൊ , അതില്‍ നിന്നും പശ്ശ്ചാതപിക്കുമ്പൊള്‍
അവനില്‍ നന്മ പുലരുന്നു എന്നും വേണം കരുതാന്‍
ചെയ്തു പൊയത് തെറ്റെന്ന് തിരിച്ചറിവാണ് പ്രധാനം
തിരിച്ചറിവുകളില്‍ തന്നെ മനസ്സിന്റെ നേരുണ്ട് ..
അപ്പൊള്‍ കിഷോറിന് അവന്റെ അച്ഛനെ കിട്ടാതെ എങ്ങനെ
അമ്മ പൊലും കൈവിട്ട മനസ്സ് , ഇണ പൊലും നഷ്ടമായ് മനസ്സ്
ഒത്തു കൂടട്ടേ , സ്നേഹം മാത്രം വിരിയട്ടെ അവിടെ ...
എല്ലാം ഒത്തുവന്നൊരു നിര്‍മലമായ സ്നേഹം നിറയട്ടെ ..
സ്നേഹം നീലിമ .. സ്നേഹം മാത്രം ..!
ചാരുതയുള്ള ഭാഷയും മനോഹരമായ സന്ദേശവും
ReplyDeleteസംസാരത്തേക്കാള്‍ പ്രവര്‍ത്തിയേക്കാള്‍
Deleteഞാന്‍ ചിലപ്പൊള്‍ വരികളില്‍ ഭംഗിയുള്ളവനാകും , അതാകും ..
എന്തായാലും സ്നേഹം ഏട്ടാ ..!
നന്മ കുടിയിരിക്കുന്ന ആ മനസ്സിന് പ്രണാമം.. റിനി വേറെയൊന്നും എഴുതാനില്ലെനിക്ക്...
ReplyDeleteപ്രണമിക്കേണ്ട മനസ്സൊന്നുമല്ല മുബി എന്റെത്
Deleteപ്രവര്‍ത്തിയല്ലേ പ്രധാനം , അതിനോടൊത്ത്
വാക്കുകളും വരികളും കൂടി ചേരണ്ടേ ..
നന്മകള്‍ പുലരാന്‍ നമ്മുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കാം ..
സ്നേഹം മുബീ ..!
മനോഹരമായ ഭാഷ .............. നന്മയെ ഉണർത്തുന്ന വരികൾ
ReplyDeleteവാക്കിലൂടെ വരികളിലൂടെ നന്മകള്‍ ഉണരട്ടെ ,
Deleteനമ്മുടെ പ്രവര്‍ത്തികള്‍ അതിനെ ഇരുളിലാക്കാതെ
കാക്കട്ടെ , ഒരൊ മനസ്സും ചിന്തിച്ചാല്‍ മാത്രമേ
പൂര്‍ണത കൈവരുകയുള്ളു , അല്ലെങ്കില്‍ അതു വ്യര്‍ത്ഥം തന്നെ ..
സ്നേഹം നിധീ ...!
റീനി.. എന്താ പറയുക,നന്മ ജയിക്കട്ടെ എന്നല്ലാതെ..
ReplyDeleteറീനിയുടെ വാക്കുകൾ കാണുമ്പോൾ അസൂയ തോന്നുന്നു പലപ്പോഴും.. അത്രയ്ക്ക് മനോഹരമാണ്,വാക്കുകളും അതിന്റെ പ്രയൊഗവും. :)
ഇതിനേക്കാല്‍ മനോഹരമാകും ഫിറോ
Deleteനമ്മുടെ മനസ്സില്‍ മൊട്ടിടുന്ന നന്മകള്‍
പൂവായി മാറുമ്പൊള്‍ , അതിന്റെ സുഗന്ധം
മറ്റുള്ളവരിലെത്തുമ്പൊള്‍ , സ്നേഹം ഫിറോ ..
തുടക്കത്തിലെ ആ പാരഗ്രാഫ് തന്നെ എത്ര സുന്ദരം ആണെന്നോ ..
ReplyDeleteതാഴോട്ടു വായിക്കുംതോറും ഓരോ രംഗങ്ങളും മനസ്സില്‍ കാണുന്നുണ്ടായിരുന്നു ...
അവസാനം ട്രാജഡി ആക്കാതിരുന്നത് നന്നായി ട്ടോ ...
എങ്കിലും മനസ്സില്‍ എന്തൊക്കെയോ സങ്കടങ്ങള്‍ ബാക്കിയായി ..
എന്റെ വാര്‍ദ്ധക്യത്തില്‍ ( അതുവരെ ഉണ്ടെങ്കില്‍ ) ഇതേ പോലെ ഒരുപാട് സ്നേഹത്തോടെ നോക്കാന്‍
ആരെങ്കിലുമൊക്കെ ഉണ്ടായിരുന്നെകില്‍ എന്ന് വെറുതെ കൊതിച്ചു പോയി .. (അതിമോഹം)
കഥയുടെ വിഷയം ,അവതരണ രീതി എല്ലാം നന്നായി ...
അതിശയിപ്പിക്കുന്ന ഒരു കാര്യമുണ്ട് ..
മൈന്യുട്ടായിട്ടുള്ള ഓരോ കാര്യങ്ങളും ഓര്‍ത്തെഴുതുന്ന രീതി ..
എങ്ങനെ ഇങ്ങനെ എഴുതാന്‍ കിട്ടണു ?
absolutely superb.
അങ്ങനെയൊന്നും ഓര്‍ത്തെഴുതുന്ന രീതി
Deleteഎനിക്കില്ലേട്ടൊ , മനസ്സിലേക്ക് വരുന്നത്
എഴുതി വിടുന്നൂന്ന് മാത്രം ..
നാം ഇന്ന് നമ്മുടെ സമൂഹത്തേ , സഹൃദയങ്ങളേ
എങ്ങനെ പരിഗണിക്കുന്നു , ആ സ്നേഹം ഉറപ്പായും
തിരികെ കിട്ടിയേക്കാം , കിട്ടുമെന്ന് കരുതി ഒന്നും
ചെയ്യുകയുമരുത് , കിട്ടുന്നെങ്കില്‍ അതു ഭാഗ്യം
അല്ലെങ്കില്‍ അതു നമ്മുക്ക് വിധിച്ചിട്ടില്ല ..
നമ്മുടെ കടമയേക്കാള്‍ ഉപരി ,നമ്മുടെ
ഹദയത്തെ മരണം വരെ മധുരമായി കാത്ത് വയ്ക്കാന്‍
ഒരൊ കാഴ്ചകളിലും മനം കോര്‍ക്കുക , അതിലൂടെ
നമ്മുക്കാകുന്നത് ചെയ്യുക , നിനക്കൊരു അത്താണി
കരുതി വയ്ക്കാം , ഞാന്‍ തുടങ്ങുമെങ്കില്‍ , കേട്ടൊ ..
സ്നേഹം റോസേ ..!
Nanma nirenja manasil ninnum vanna sneha azhuthinu abhinandangal...Superb Rini!!
ReplyDeleteസന്തൊഷം സ്നേഹം കുട്ടിമാളു ..
Deleteമനം നന്മ നിറഞ്ഞതാണോ എന്ന്
പ്രവര്‍ത്തികളില്‍ തെളിയണം മാളൂ ..!
റിനിയുടെ മനസ്സിലെ നന്മ ഇവിടെയ്ന്നല്ല പലയിടങ്ങളിൽ നിന്നും വായിച്ചെടുക്കാരുണ്ട്..
ReplyDeleteആ നന്മ അക്ഷരങ്ങള്ക്ക് ചിത്രങ്ങളേക്കാൾ മനോഹാരിത നല്കും ..
ഇവിടെ അങ്ങിനെയാണ് ..
മനസ്സിലെ ആഗ്രഹം സഫലമാകട്ടെ എന്ന് പ്രാർഥിക്കുന്നു
വരികളിലൂടെ നന്മ പുലരുന്നത്
Deleteനല്ലത് തന്നെ , അതിലുപരി അതു
മനസ്സുകളിലേക്ക് പ്രവേശിക്കപെടണം
അതില്‍ നിന്നും നന്മകളുടെ വിത്തുകള്‍
ഒട്ടാകെ മുളച്ച് പൊന്തണം ,
പ്രാര്‍ത്ഥനകള്‍ക്ക് നന്ദി സഖേ
നല്ല വാക്കുകള്‍ക്ക് സ്നേഹം ഒരുപാട് സഖേ ..!
പ്രിയപ്പെട്ട റിനീ..സ്നേഹം അറിയിക്കട്ടെ..
ReplyDeleteഊള്ളിലെ നന്മകൾ വറ്റാതിരിക്കട്ടെ..പെയ്തൊഴിയാ മഴയായ് ഹൃദയത്തിൽ പെയ്തുകൊണ്ടേയിരിക്കട്ടെ..
ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുന്നതിനു മുന്നോടിയായാണു ഇത്തരം ആർദ്ര വികാരങ്ങൾ മനസ്സിൽ രൂപപ്പെട്ടുകൊണ്ടിരിക്കാ..
പ്രാർത്ഥനകൾ..
സ്നേഹവും സന്ദേശവും ഒരുപോലെ വിളമ്പിയ പോസ്റ്റ്..മനതൃപ്തിയോടെ..യാത്രയില്ലാ..കാണാം ട്ടൊ, അടുത്ത മഴയ്ക്ക്..!
ഇന്നിന്റെ ചിന്തകളും ആകുലതകളും
Deleteഉള്ളിലേ നന്മയെ കടപുഴക്കി കളയാതിരിക്കാന്‍
പ്രാര്‍ത്ഥിക്കുകയാണ് ഞാനും , നാളെയുടെ തീരം
അതെന്താകുമെന്ന ഭീതിയില്‍ നാമെല്ലാം ചെയ്തു
പൊകുന്ന സാഹചര്യ സമ്മര്‍ദ്ധങ്ങളെ ഏതു തട്ടില്‍
വച്ചാണ് , ഏത് പേരിട്ടാണ് വിളിക്കാനാകുക ..?
ഇത്തരം ചിന്തകള്‍ ഭാവിയിലേക്ക് നന്മ പൊഴിയുന്നൊരു
മഴയായ് പകരുവാന്‍ ഉത്തേജനമെകട്ടെന്ന് ഞാനും വിശ്വസ്സിക്കുന്നു
സ്നേഹമഴ പ്രീയ സഖി ..
ഒരു മനസ്സിനെങ്കിലും ആശ്വാസം നല്കാൻ കെല്പുള്ള ഏതൊരു കര്മത്തിനും കൂട്ടായി ഈ പ്രകൃതി മുഴുവൻ ഉണ്ടാകുമത്രേ.. നന്മയുടെ ഈ കുഞ്ഞുവിളക്ക് ഉള്ളിൽ കെടാതിരിക്കട്ടെ, സമയമാകുമ്പോൾ അനേകം പേര്ക്കുള്ള വഴിവിളക്കാവാതിരിക്കില്ല. അകവും പുറവും ചുട്ടുപൊള്ളുന്ന ഈ കാലത്ത് ഒരു കുളിര്മഴ കിട്ടിയ പ്രതീതി :)
ReplyDeleteഈ വരികള്‍ എന്നെയും നനച്ചു തുളസി ,
Deleteഒരു മനസ്സിന്റെ നന്മ മഴ പൊഴിക്കുമെങ്കില്‍
ഒരു മനസ്സിന്റെ ആര്‍ദ്രതക്ക് പ്രകൃതി കൂട്ടു നില്‍ക്കുമെങ്കില്‍
ഇനിയതു നേരാണെങ്കില്‍ .. തുളസി നമ്മുടെ നാട്ടില്‍
ഒരു മനസ്സ് പോലും നന്മ വിരിയുന്നില്ലല്ലെ ..?
അതാകും ഇങ്ങനെ ഭൂമി തിളച്ചു മറിയുന്നത് ..
സത്യമതു തന്നെ , നന്മ പുലരാത്ത മനസ്സുകളില്‍
എന്നും വേവിന്റെ തൊത് വര്‍ദ്ധിച്ചു പൊരും ..
ഈ വിളക്ക് കെടാതിരിക്കാന്‍ ഈ നല്ല വാക്കുകള്‍ കൂട്ടിനുന്റ്
സ്നേഹം കൂട്ടുകാരീ ..
നേരത്തെ വന്ന് വായിച്ചിരുന്നു റിനീ .
ReplyDeleteറിനിക്കുള്ള അഭിപ്രായങ്ങൾക്ക് എനിക്ക് എന്നും ഒരേ ഭാഷ ഉപയോഗിക്കേണ്ടി വരുന്നു .
ഒറ്റവാക്കിൽ ചുരുക്കാം . മനോഹരം .
സ്നേഹം
ഒരുപാട് സ്നേഹം അങ്ങൊട്ടും പ്രീയ മന്‍സൂ ..
Deleteആവര്‍ത്തനത്തിന്റെ മുരടിപ്പാണോ മന്‍സൂ
ഒരെ മറുപടി പുലരുന്നത് , എങ്കിലും
ഇഷ്ടമാകുന്നതില്‍ ഒരുപാട് സന്തൊഷം കേട്ടൊ ..
മനോഹരം എന്നത് ഹൃത്തിലേറ്റുന്നു പ്രീയ സഖേ
നിന്റെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ. കൂടെയുള്ളവർ കൈയും മനവും ചേർക്കട്ടെ! ഞാനും ഉണ്ടാവും കൂടെ ... ലൈബ്രറി ഞാൻ സ്പോണ്‍സർ ചെയ്യുന്നു.
ReplyDeleteകൊതികിനെന്നും കൌതുകം ചോര എന്നത്പോലെ എനിക്കേറെ ഇഷ്ടാമായത് വില്ഫ്രെട്, ആനി ഭാഗങ്ങൾവില്ഫ്രെട്, ആനി എത്ര മനോഹരമാണ് ഈ പേരുകൾ പോലും. . അമ്മയെപ്പോലെ അകവും പുറവും നിറഞ്ഞവൾ ഒരിക്കൽ അനഭിമത ആയതോർത്തപ്പോൾ ഇത്തിരി നൊന്തു :(
മകനെന്ന പേരുപോലും യോജിക്കുമോ എന്ന സന്ദേഹം ആരെയും ഒന്നുലയ്ക്കും. ഹോ ഉപ്പിലിട്ട പൈനാപ്പിൾ മാങ്ങ.. കോഴിക്കോട് തീരം ഓർത്തുപോയി ഞാൻ !
വില്ഫെടിന്റെം ആനിടെം ബുക്ക് തുറന്ന് വായിക്കണേ ... അടുത്തപോസ്റ്റിൽ ;P
ആഹാ , ഈ ആത്മാര്‍ത്ഥമായ വാക്കിന് സ്നേഹം കീയകുട്ടി ..
Deleteഈ സ്നേഹ കരങ്ങള്‍ ഞാന്‍ ചേര്‍ത്ത് പിടിക്കുന്നു
തുടങ്ങിയാല്‍ അവിടെ കീയകുട്ടിയുടെ ലൈബ്രറി ഉണ്ടാകും കേട്ടൊ
ജീവിതങ്ങള്‍ ചിലത് ഇങ്ങനെയാണ് , സ്വന്തമെന്ന് കരുതുന്ന
പലതും നമ്മളിലേക്ക് ചെര്‍ത്തിരുന്നത് ഒരിക്കലും തിരിച്ച്
പിടിക്കാന്‍ കഴിയാത്ത നഷ്ടങ്ങളുടെ കണക്ക് കൂട്ടലാണെന്ന്
അറിയുവാന്‍ നാം ഒരുപാട് വൈകി പൊകും . അവസ്സാനം
ബന്ധത്തിന്റെ പേരില്‍ പൊലും നില നില്‍ക്കാന്‍ കഴിയാതെ ..!
നിനക്ക് ഇഷ്ടമാകുന്നത് നിന്റെ മനസ്സാകും , അവര്‍ മഴയൊടൊപ്പൊം
നിറഞ്ഞ് പെയ്യട്ടെ , അടുത്ത തവണയല്ലെങ്കില്‍ കൂടി ഉടനേ തന്നെ
ആ പുസ്തകം ഞാന്‍ തുരക്കുന്നുണ്ട് , പണിപുരയിലാണ് ..
കൊതിപ്പിക്കല്ലേ .. ആ രുചി നാവിന്‍ തുമ്പത്തിപ്പൊഴും ....
സ്നേഹം കേട്ടൊ ..
മനോഹരമായ ഭാഷ..
ReplyDeleteഅതിലും മനോഹരമായ സന്ദേശം... അഭിനന്ദനങ്ങള്‍
ഇതു പ്രാവര്‍ത്തികമാക്കാനാണ് പ്രയാസം കലേച്ചീ
Deleteവാക്കുകളിലേ മനോഹാരിത അതിനുണ്ടാകില്ല ചിലപ്പൊള്‍ ..
എങ്കിലും അതു സംഭവിക്കട്ടെ , സ്നേഹം ചേച്ചീ ..!
‘ചുരമിറങ്ങുമ്പോള്‍ മനസ്സില്‍ തെളിഞ്ഞ് നിന്നത് ഒറ്റപ്പെട്ട് പോകുന്ന അച്ഛന്മാരുടെയും , അമ്മമാരുടെയും മുഖത്ത് തെളിയുന്ന സ്നേഹപ്രതീക്ഷയുടെ പുഞ്ചിരികളായിരുന്നു , എപ്പൊഴും ഞാന്‍ ചിന്തിച്ചിരുന്നു കുട്ടിക്കാലത്ത് തൊട്ടെ , എങ്ങനെയാണ് ഈ പാവം വൃദ്ധരോട് ക്രൂരത കാണിക്കുവാന്‍ സ്വന്തം മക്കള്‍ക്ക് ആകുന്നതെന്ന് , ആ ഞാന്‍ തന്നെ അതില്‍ ഉള്‍പ്പെട്ട് പോയത് കാലത്തിന്റെ കണക്ക് കളികളാകാം , അല്ല എന്തിന് ന്യായികരണങ്ങള്‍ , തെറ്റ് എന്റേതു തന്നെ .. ആ തെറ്റിന് ഇനിയെന്താണ് ഞാന്‍ ചെയ്ത് തരേണ്ടത് ...? എവിടെയാണ് എന്നില്‍ നിന്നടര്‍ന്ന് പോയ എന്റെ അച്ഛന്‍ ?‘
ReplyDeleteപാശ്ചാതാപത്തിൽ കെട്ടുകൾ കൊണ്ട്
കെട്ടിപൊക്കിയ പീസ് സ്പേസിലേക്ക് വായനക്കാരെ
എത്തിച്ച ഭാഷ റിനിക്ക് മാത്രം സ്വന്തം..!
പിന്നെ 'പീസ് സ്പേസ് ' പോലൊരു
അഗതിമന്ദിരം റിനിക്ക് പണിതുയർത്താൻ കഴിയട്ടേ...
പാശ്ചാത്യ സംസ്കാരം വളർച്ചയിൽ നിഴലിക്കുന്ന മക്കളുള്ളതുകൊണ്ടാകാം ,
അകാലത്ത് ചത്ത് പോയിലെങ്കിൽ എനിക്കൊക്കെ അവിടെ വന്ന് ശരണം തേടാമല്ലോ ..അല്ലേ
സ്വന്തം തെറ്റ് കൊണ്ട് , വലിയ വലിയ തെറ്റുകളേ
Deleteതിരുത്തുവനായാല്‍ അതും സന്തൊഷം തന്നെ ഏട്ടാ ..
നല്ലൊരു കമന്റ് ഏട്ടാ , ഇഷ്ടമായെനിക്ക് ..
ഈ ഭാഷ , അതു നേരിലേക്കെത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
ഈ നല്ല മനസ്സിനേ ആരു കൈവിട്ടാലും കാലം കൈവിടില്ല
ഏട്ടനായി കാലമൊരുക്കും ഉന്നതിയിലുള്ള അത്താണികള്‍
സ്നേഹത്തിന്റെ വാതായനങ്ങള്‍ എന്നും തുറന്നിരിക്കും ഈ മനസ്സിനായി
സ്നേഹം ഒരുപാട് ഏട്ടാ ..
കഥ ഉള്‍കൊള്ളുന്ന വലിയ സന്ദേശത്തിനു ഒരു ഹായ്..
ReplyDeleteആ സന്ദേശം പങ്കുവെച്ച കാവ്യാത്മകമായ രചനാ രീതി ഏറെ ഇഷ്ട്ടായി എന്ന് എല്ലാ പോസ്റ്റിലും പറയുന്ന പോലെ വീണ്ടും പറയുന്നു.
നല്ല പോസ്റ്റ്