ഇരുമ്പ് ഇരുമ്പിലുരയുന്നത്..
കേള്‍ക്കാതെ പോകുന്ന മര്‍മ്മരം ..
ദാഹം മൂത്ത ചക്രങ്ങള്‍ കുടിച്ചു വറ്റിച്ച ചുവന്ന നേര്‍ രേഖയുടെ ആവര്‍ത്തിക്കുന്ന കണ്ണീര്‍ ചോല ..
കിടപ്പാടം വിറ്റിട്ടും കടം തീരാത്ത ഉച്ചക്ക്
മണ്ണ് തിന്ന് വയറ് നിറഞ്ഞവരുടെ ചിത്രത്തിനടിയില്‍
മഴയുടെ താരാട്ടുമായ് വന്ന മയക്കത്തിന്റെ അന്ത്യത്തില്‍
വേര്‍തിരിച്ചറിയുവാനാവാത്തൊരു സ്വപ്നത്തുണ്ട് ...
കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ .. സമയം രാവിലേ ആറു മണി ..
പുതുവര്‍ഷത്തിന്റെ ചൂരില്‍ നിറഞ്ഞാടിയ രാവുകള്‍ തളര്‍ത്തിയ ഞരമ്പുകളില്‍
പതിയേ ഉണരുന്ന പുലരീ , പ്ലാറ്റ്ഫോം നിറയേ പുണ്യവതിയായ മദര്‍ തെരേസയുടെ
കാരുണ്യസ്പര്‍ശമുള്ള വസ്ത്രങ്ങള്‍ പേറിയ കന്യാസ്ത്രീകള്‍ ..
ആറ് പതിനഞ്ചിന് പുറപ്പെടുന്ന ജനശതാബ്ദി പ്ലാറ്റ്ഫൊം രണ്ടില്‍
ചക്രവും പാളവും പ്രേമിച്ചു കിടക്കുന്നു ..ഡി ടുവില്‍ .. പന്ത്രണ്ടാം നമ്പര്‍ വിന്‍ഡോ
സീറ്റില്‍ എന്റെ ബാഗ് വയ്ക്കുമ്പോള്‍ ബോഗി തീര്‍ത്തും വിജനമായിരുന്നു ..
പതിനഞ്ച് മിനിറ്റിനുള്ളില്‍ പതിയേ അനക്കം വച്ച ബോഗികള്‍ക്കൊപ്പം
ജനശതാബ്ദി എക്സ്പ്രസും കോഴിക്കോട് നഗരം വിട്ട് ഓടിത്തുടങ്ങി ..
ഓര്‍മകളുടെ തള്ളികയറ്റമാണ് ഓരോ ട്രെയിന്‍ യാത്രയും
പ്രത്യേകിച്ച് ഏകനായി യാത്ര ചെയ്യുമ്പോള്‍ ...
തൊട്ടപ്പുറത്തുള്ള മുഖങ്ങളെ അവഗണിച്ച്
പുറം കാഴ്ചകളുടെ തെന്നിമറയലില്‍ മുഖം ചേര്‍ത്ത്
സുഖദമുള്ള മാനസികതലങ്ങളിലേക്ക് എത്തിപ്പെടുന്ന നിമിഷങ്ങള്‍ ..
കൈകളില്‍ സാറാ ജോസഫിന്റെ " ആതി " പാതി നിര്‍ത്തിയ നിലയില്‍
എന്റെ വിരല്‍ തുമ്പിനാല്‍ വേര്‍തിരിക്കപ്പെട്ട് നാണത്തോടെ ...
{ആതിയേ കുറിച്ച് രണ്ട് വാക്ക് പറയാതെ വയ്യ ..
ഇന്നിന്റെ മലിനമായ മനുഷ്യമനസ്സിന്റെ നേര്‍ മുഖം ..
ജലമെന്നത് എല്ലാത്തിന്റെയും ആദ്യവും അവസ്സാനവുമാകുമ്പോള്‍
ജലത്തിലൂടെ ജീവിച്ച് , മനോഹരമായ കാഴ്ച നല്‍കി ,പിന്നീട് അതിനു വേണ്ടി ,
പൊരുതുന്ന ഒരു കൂട്ടം നന്മയുള്ള മനസ്സുകളുടെ വരയാണ് " ആതി " }
വറ്റിയ പുഴയുടെ തേങ്ങലുമായീ , ഒട്ടിയ വയറിന്റെ ആന്തലുമായ്
താഴേ എന്റെ നിള ... തേങ്ങലടക്കാന്‍ മനസ്സ് തീരം തേടുമ്പോള്‍
നിളയുടെ മടിത്തട്ടെന്നെ മാടി വിളിക്കും , മുഖം വെള്ള മണലില്‍ അമര്‍ത്തീ
സന്ധ്യകാണുമ്പോള്‍ ഉതിരുന്ന കണ്ണുനീരിനെ നിള വന്ന് തലോടും ...
ഇന്ന് നിള കരയുന്നുണ്ട് എനിക്കോ നിങ്ങള്‍ക്കൊ തടുക്കാനാവാത്ത
കണ്ണിര്‍ച്ചാലുകള്‍ പൊഴിച്ച് .. എങ്കിലും ഭംഗി ചോരാതെ ന്റെ നിള ..
പാലത്തിന് മുകളിലൂടെ ജീവിതം പോലെ , വര്‍ഷം പോലെ
ഈ ഇരുമ്പ് ചക്രങ്ങള്‍ ഉരസി പാഞ്ഞ് പോകുമ്പോള്‍ ...................
വെള്ളക്കാരന്‍ എന്നു തോന്നിക്കുന്നൊരാള്‍ ട്രെയിനില്‍ പനയോല പോലത്തെ
ചൂല് കൊണ്ട് താഴെ വൃത്തിയാക്കുന്നു , വെളിയിലേക്ക് കണ്ണുകള്‍ പകുത്ത
എന്റെ എല്ലാ ശ്രദ്ധയും ഈ മനുഷ്യനിലേക്ക് മാറി വന്നു .. ഇയാള്‍ വിദേശിയാണോ ..?
ആവോ .. വസ്ത്രം വിദേശിയോട് സാമ്യമുള്ളത് ,
പക്ഷേ ഇനിയെന്തെങ്കിലും ജനതികമായ തകരാര്‍ ?
ഈ മനുഷ്യന് എന്തെങ്കിലും കൊടുക്കണമെന്ന് മനസ്സ് പറയുന്നു ..
അത്രക്ക് ആത്മാര്‍ത്ഥതയോടെ ആ മനുഷ്യന്‍ വൃത്തിയാക്കുന്നുണ്ട് ഒരോ മൂലയും ..
അവസ്സാനം പുറത്തേക്ക് തട്ടുന്ന എല്ലാ ആളുകളേയും കവച്ച് വച്ച് അദ്ധേഹം
പാള പോലത്തെ ഒന്നില്‍ എല്ലം പൊടിയും തട്ടിത്തൂത്ത് വാഷ് ബെയിസിനറ്റത്തെ കുപ്പയില്‍ ഇട്ടു ..
പിന്നെ ഒരൊരുത്തരുടെ അടുത്ത് ചെന്നു നില്‍ക്കുന്നു , മാന്യമായ് കൈകൂപ്പുന്നു ,
ഒരിക്കല്‍ പോലും കൈനീട്ടുന്നില്ല ആ മനുഷ്യന്‍ , മിക്കവരും കൊടുക്കുന്നുണ്ട് പൈസ ..
ഞാന്‍ പത്ത് രൂപ എടുത്ത് വച്ചു , പക്ഷേ എന്തൊ ആ മനുഷ്യന്‍ എന്റെ
അരികിലേക്ക് വന്നില്ല ,,കൊടുക്കാന്‍ മനസ്സ് പറഞ്ഞ ആളുകള്‍ക്ക് ,
ഒന്നും കൊടുക്കാതെ ആകുമ്പോള്‍ ആകെ അസ്വത്ഥമാകുംനാം ..
ഇനി ആ മനുഷ്യന് കൈകൂപ്പുവാന്‍ പാകത്തില്‍ ഞാനായിട്ടില്ല
എന്ന കാലത്തിന്റെ സത്യമാകാം ..വിളിച്ച് കൊടുക്കുവാന്‍ എനിക്കായതുമില്ല ,
ഞാന്‍ നോക്കി നില്‍ക്കേ അദ്ധെഹമെന്നില്‍ നിന്നും മറഞ്ഞു പോയി ..
" ജനശതാബ്ദീ " അതിന്റെ പരമാവധീ വേഗത കൈവരിച്ച് പായുന്നുണ്ട് ,
പ്രവാസത്തിലെ മഴത്തുള്ളി പോലെ വീണുകിട്ടുന്ന ഇടവേളകളില്‍ നാടണയുമ്പോള്‍
വിരളമായി കൈവരുന്ന ഒന്നാണ് ട്രെയിന്‍ യാത്രകള്‍ ..
പുറം കാഴ്ചകള്‍ക്കൊപ്പം മനസ്സ് പായുന്നത് അറിയുകയേ ഇല്ല ,
കൗമാരകാലത്തിന്റെ വര്‍ണ്ണങ്ങള്‍ ഓര്‍മകളായി വന്നു നിറയും , മുഖം ചുവക്കും ,
അധരം പതിയെ വിറകൊള്ളും , വിങ്ങും ...
നിന്റെ ഒരോ ചിന്തകളും എന്റെ ഫോണില്‍ കോളുകളാകുമ്പോളാണ്, മനസ്സ് മഴതൊടുന്നത് ..
തൊട്ടപ്പുറത്തെ സീറ്റിലെ കുറുമ്പി കോത അമ്മയുടെ മടിയില്‍ ഇരുന്ന് കുറുമ്പ് കുത്തുന്നുണ്ട്
ഹാന്‍ഡ് ബാഗ് തുറന്ന് ലിപ്സ്റ്റിക് എടുത്ത് അമ്മയുടെ ചുണ്ടില്‍ തേയ്ക്കുന്നുണ്ട് അവള്‍ ..
നാണവും , ദേഷ്യവും കൊണ്ട് ആ അമ്മ സഹികെടുന്നത് കാണുമ്പോള്‍ ബാല്യം പ്രായത്തേ
ഭേദിച്ച് മനസ്സിലേക്കിരച്ച് കേറും , അമ്മിഞ്ഞ പാലു വന്നു നാവില്‍ തൊടും ..
ഇടക്ക് " ആതിയിലും " , ഇടക്ക് ആ കുറുമ്പിയില്‍ കണ്ണുകള്‍ പായ്ച്ച് ഞാന്‍ ..
ഒടുവില്‍ കുറുമ്പിയോട് ചോദിച്ചു മോളൂട്ടിയുടെ പേരന്താണ് .. " മെറിന്‍ " .......
ഷൊര്‍ണ്ണൂര്‍ വിട്ട് അധികമാകില്ല , നാവില്‍ കാപ്പിയുടെയും ,
ഉഴുന്ന് വടയുടെയും രുചി പതിയേ പതിയേ ഉള്ളിലേക്ക് വലിയുന്നുണ്ട് ,
ട്രെയിന്‍ വളരെ വേഗത കുറച്ച് നിര്‍ത്തുവാനായുന്ന മട്ടില്‍ ആയ്ക്കുന്നുണ്ട് ,
വെളിയിലേക്ക് നോക്കുമ്പോള്‍ ചെറിയൊരു മരത്തിന്റെ ചില്ലയില്‍ ഒരു മയില്‍ ..
ആദ്യമായാണ് ഒരു മയിലിനെ ട്രെയിന്‍ യാത്രയില്‍ കണ്ടു മുട്ടുന്നത്
തല തിരിച്ച് കുറെ നേരം നോക്കി അതിനെ , വണ്ടി പിന്നെയും മുന്നോട്ട് പോയി പതിയെ നിന്നൂ
സ്റ്റേഷനില്‍ എത്തിയതല്ല , സിഗ്നല്‍ ശരിയാവത്തതിനാലാകാം , വെറുതേ പുറത്തേക്ക് നോക്കി ഇരുന്നു ..
തൊട്ടപ്പുറത്ത് വെറൊരു പാളവും കാണാം , എന്നിട്ടും എന്താണാവോ വണ്ടി നിര്‍ത്തിയത് ..
വരണ്ട മണ്ണിന്റെ വേവു കാണാം പുറത്ത് , ഒരു വലിയ തിട്ടക്കപ്പുറം പാടമാണെന്ന് തോന്നുന്നു ..
അഞ്ച്മിനിറ്റ് കഴിഞ്ഞിട്ടും ട്രെയിന്‍ അനങ്ങുന്നില്ല , അപ്പുറത്ത് കുറുമ്പിയുടെ
ചിണുങ്ങല്‍ കേള്‍ക്കാം നേരെ ഇപ്പുറത്തേ സീറ്റില്‍ സുമുഖനായൊരു
മുത്തശ്ശന്‍ നന്നായി ഉറങ്ങുന്നുണ്ട് ,മുഴുവനും നരച്ച താടിയും മുടിയുമെങ്കിലും ,
അതിനുമൊരു ചേലുണ്ട് , കുലീനത്വമുണ്ട്
പിന്നിലെ സീറ്റില്‍ നിന്നും രണ്ടു പേര്‍ എന്തോ ജോലി സംബന്ധമായ സംസാരത്തിലാണ്
പകുതി മലയാളവും ആംഗലേയവും കലര്‍ത്തിയ സംസാരം .. മുന്നിലേക്ക് നോക്കിയാല്‍
നീളത്തില്‍ കാണാം ട്രെയിനിന്റെ അങ്ങേ അറ്റം വരെ .. വീണ്ടും ആതിയിലേക്ക്
അതില്‍ നിന്നും കണ്ണുകള്‍ ഏതോ പ്രേരണയുടെ പുറത്തേറി വെളിയിലേക്ക് ..
കുറച്ചപ്പുറത്തായി നേരത്തെ കണ്ട തിട്ടകള്‍ കേറി ഒരു പെണ്‍കുട്ടി വരുന്നുണ്ട്
ഓറഞ്ച് നിറമുള്ള ചുരിദാറിട്ട് , വളരെ ഗൗരവത്തില്‍ മൊബൈലില്‍ സംസാരിച്ചു കൊണ്ട് ..
ഒരു പ്രത്യേക രീതിയുണ്ട് അവളുടെ സംസാര ചലനങ്ങളില്‍ , മുഖത്തേക്ക് പതിച്ച കണ്ണുകള്‍
എടുക്കുവാനാകാതെ ഞാന്‍ നോക്കി ഇരുന്നു , ഇരുനിറവും നിമിഷങ്ങളുടെ ഇടവേളകളില്‍
പലവിധ ഭാവങ്ങള്‍ കൈവരുന്ന മുഖവും .. താഴേക്ക് ഇറങ്ങി വന്ന് കാലുകള്‍ കൊണ്ട്
പച്ചിലച്ചെടികളെ തട്ടി അന്തമില്ലാത്ത സംസാരത്തിലാണ് അവള്‍ , ഒരു ട്രെയിന്‍ ഇപ്പുറത്ത് നിര്‍ത്തിയിട്ടിരിക്കുന്ന ചിന്ത പോലും അവള്‍ക്കില്ലാത്ത പോലെ ,
കണ്ണുകള്‍ നിറയുന്നുണ്ടൊ ..? സംസാരം ഉച്ചത്തിലാകുന്നുണ്ടൊ .........
ഇരുമ്പ് ഇരുമ്പിലുയരുന്ന ശബ്ദം , വളരെ വേഗത്തില്‍ അടുത്ത് വരുന്നു ..
ഒന്നും ചെയ്യുവനാകുന്നതിന് മുന്നേ ഒരു ചെറു മര്‍മ്മരം കേട്ടു .. ചുവന്ന നിറത്തിന്റെ
ഒരു നുള്ള് വന്നെന്റെ ഹൃദയത്തില്‍ വീണുവോ ..?അപ്പുറത്തിരുന്നവരുടെ അലര്‍ച്ച കേട്ടു ..
നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കണ്ണില്‍ നിറഞ്ഞു നിന്ന ആ ജീവനെ കൊരുത്ത് വളരെ വേഗത്തില്‍
ഓടി മറഞ്ഞ ആ ഇരുമ്പ് വണ്ടിയോടു എന്താണപ്പോള്‍ മനസ്സില്‍ തോന്നിയത് ..
മനസ്സെന്നത് കൈമോശം വന്ന പോലെ , എന്റെ ട്രെയിന്‍ ഒന്നുമറിയാത്ത പോലെ
നീങ്ങിത്തുടങ്ങി...... കണ്ണില്‍ മയിലിനെ കൊണ്ടു തന്ന നിമിഷങ്ങള്‍ ..
കൗതുകത്തിന്റെ ആ പെണ്‍പൂവിലേക്ക് നോക്കുവാന്‍ എന്തിന് കാലമെന്നെ
അനുവദിച്ചുവോ ആവോ .....ഉത്തരമില്ലാത്ത ചോദ്യം , സ്വയം ഒടുങ്ങിയതെന്ന്
പിറകില്‍ നിന്നുള്ള വിശകലനങ്ങള്‍ , വല്ലാതെ മനം പുരട്ടുന്നു ,
ശര്‍ദ്ദിക്കുവാന്‍ വരുന്ന പോലെ ...
ഒന്നിലും അടയിരിക്കുവാനാകാതെ മനസ്സ് എങ്ങോട്ടോ പായുന്നു ..
ഏതോ സ്റ്റേഷനില്‍ " മെറിന്‍ " ഇറങ്ങി പോയി .. ചിലതിങ്ങനെയാണ് പലവിധ
ചോദ്യങ്ങള്‍ മനസ്സിനെ മഥിക്കും , പല രീതികളില്‍ ഉത്തരങ്ങള്‍ മുന്നിലെത്തും
ഒന്നു പോലും മനസ്സിനെ തൃപ്തിപ്പെടുത്തില്ല ..
നൂറോളം ജീവന്റെ തുടിപ്പുകള്‍ ആഴം കവര്‍ന്ന അഷ്ടമുടി കായലിന്റെ
മുകളിലൂടെ മനസ്സോ ഹൃദയമോ ഇല്ലാത്ത ആ ഇരുമ്പ് ചക്രങ്ങള്‍ ഉരസി പായുന്നു ..
ഇനിയങ്ങോട്ട് ഗൃഹാതുരമായ ചില കാഴ്ചകളുടെ തുരുത്തുകളാണ് ..
പെറ്റമ്മയുടെ തലോടല്‍ പോലെ വന്നു നിറയുന്ന ഉപ്പുവെള്ളതിന്റെ കാറ്റ്
വലിഞ്ഞ് മുറുകിയ മുഖവും മനസ്സുമായി തലസ്ഥാനനഗരിയില്‍ എത്തുമ്പോള്‍
കെട്ടിപ്പിടിച്ചു മടിയിലുറങ്ങുവാന്‍ അമ്മയെ തേടുകയായിരുന്നു ഉള്ളം ...
ഇന്ന് ഫെബ്രുവരി മൂന്ന് , മാധ്യമം പത്രത്തിലെ ഒരു വാര്‍ത്ത മനസ്സില്‍
ആ പെണ്‍കുട്ടിയെ വീണ്ടും കൂട്ടികൊണ്ട് വന്നു , പ്രവാസത്തിന്റെ വിരഹ വേവില്‍ ..
എന്റെ മഴയേയും , മകളേയും പിരിഞ്ഞ കടുത്ത യാന്ത്രികതകളില്‍
മറന്നു തുടങ്ങിയ ആ മുഖം വീണ്ടും മുന്നിലെത്തിയപ്പോള്‍ ,
തലങ്ങള്‍ ഒന്നു മാറുവനാണ് " മുഖപ്പുസ്തകത്തില്‍ "ഒന്നെത്തി നോക്കിയത് ..
അവിടെ കണ്ടൊരു ചിത്രം കരള്‍ പറിച്ചെറിയിച്ചു ..
(ഈ ചിത്രത്തിന്റെ പിന്നിലുള്ള
നേരുകളില്‍ എനിക്ക് പരിമിതമായ
അറിവേ ഉള്ളൂ , മിഴികളിലുടക്കിയത് നേരായീ പകര്‍ത്തിയെന്നു മാത്രം )
മനുഷ്യനില്‍ ഇത്രയും ക്രൂരതകള്‍ നിലനില്‍ക്കുന്നു എന്നത് ഞെട്ടിക്കുന്ന ഒന്നു തന്നെ ..
ബീഹാറിലെ ഭഗല്പൂരില്‍ ഒരു സ്ത്രീയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ശേഷം
കെട്ടി തൂക്കി കൊന്നൊരു ചിത്രം , താഴേക്കിടയിലുള്ള ആ സ്ത്രീയോടുള്ള ഈ ക്രൂരത
മാധ്യമങ്ങളോ , ജനങ്ങളോ കണ്ടില്ലെന്ന് പരിതപിക്കുന്ന ഒരു അഭിഭാഷകന്റെ
കുറിപ്പോടു കൂടിയ ചിത്രം ..പ്രതികരിക്കുന്നതിനും , നമ്മുക്ക് ജാതിയും മതവും ,
പണവും അന്തസുമൊക്കെയുണ്ടെന്ന് തോന്നിപ്പോകുന്നു ..
ആ ശരീരം കാണുമ്പോള്‍ അറിയാം , ജീവിതത്തോട് പടവെട്ടി പോരാടിയ
ഒരു പാവം സ്ത്രീയുടേത് പോലെ ..അതിലും കാമത്തിന്റെ കണ്ണുകള്‍ കാണാന്‍
കഴിഞ്ഞ മനുഷ്യനെന്ന ദൈവത്തിന്റെ ഉത്തമ സൃഷ്ട്ടി ..
ആസുര താളം തിമിര്‍ക്കുന്നു ഹൃദയത്തില്‍ ..
ആരോ നിശബ്ദമൊരു നോവായി നിറയുന്നു ,
നെഞ്ചില്‍ ആഴ്ന്നമരുന്നു മുനയുള്ള മൗനങ്ങള്‍
ആര്‍ദ്രമൊരു വാക്കിന്റെ വേര്‍പാട് നുരയുന്നു ..
പ്രീയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോറ്റ് പാഴ്സ്മൃതികളില്‍
കാത്തിരിപ്പൊറ്റക്ക് കാതോര്‍ത്തിരിക്കുന്നു
കാതിരിപ്പൊറ്റക്ക് കണ്‍പാര്‍ത്തിരിക്കുന്നു ((എം കെ ))
റിനീഷേട്ടാ ,
ReplyDeleteന്താ ഞാന്‍ പറയാ......നിയ്ക്കറീല്ല്യാ.ഓരോ വരികളിലും മനസ് നിറഞ്ഞു.എവിടെയൊക്കെയോ എത്തിയപ്പോള്‍ കണ്ണുകളും.കഴിഞ്ഞ പോസ്റ്റ് വായിച്ചപ്പോള്‍ നല്ലതെന്ന് തോന്നിയെങ്കിലും ഒരു വ്യത്യാസം ഞാന്‍ ആഗ്രഹിച്ചിരുന്നു.ദേ ഇത് പോലെ...............
നന്നായിരിക്കുന്നു കേട്ടോ.
എനിക്കാ വയസായ മുത്തശ്ശനെ പറ്റി പറഞ്ഞത് നല്ല ഇഷ്ടായി.
ആ മുഖം ഭംഗിയായി വരച്ചിടാന്‍ ഈ വാക്കുകള്‍ക്കു കഴിഞ്ഞു.
പിന്നെ അവസാനത്തെ ഭാഗം.
അതിനെന്താ പറയേണ്ടതെന്ന് അറിയുന്നില്ല.
ഒന്നും പറയാനും ചെയ്യാനും കഴിയാത്ത നിസഹായതയെ അറിയുമ്പോള്‍ പലപ്പോഴും ആത്മ നിന്ദ തോന്നാറുണ്ട്.
ഓര്‍ക്കുന്നില്ലേ ഫേസ് ബുക്കിലെ എന്‍റെ അവസാന സ്റ്റാറ്റസ്.
ഇത്തരം സത്യങ്ങള്‍ കണ്ണില്‍ തെളിയുമ്പോള്‍ "ഈ വൃത്തി കെട്ട ലോകത്തില്‍ ജീവിക്കാനുള്ള നാണക്കേട് കൊണ്ട് ആത്മഹത്യ ചെയ്തു കൂടെ" എന്ന് ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട്.
ഒരുപാടിഷ്ടമായി കേട്ടോ ഈ പോസ്റ്റ്.
മാഷ്‌ടെ ഹൃദയത്തിന്‍റെ ഈ വേവുകള്‍ എനിക്കും നിറഞ്ഞു ഉള്ളില്‍ ഒരു നീറ്റലായി..................
ആശംസകള്‍
സ്നേഹത്തോടെ ,പ്രാര്‍ത്ഥനകളോടെ .............
(പണ്ട് കീയു പറഞ്ഞ ഒരു കാര്യം ഓര്‍മ്മ വന്നു ഇപ്പൊ.ഞാനും പറയുന്നു അഭിമാനം ണ്ട് ന്‍റെ ചങ്ങാതി ആയേല്,ന്‍റെ വല്ല്യേട്ടന്‍ ആയേല് ....... :) )
*****
Delete{വീണ്ടും ആദ്യ വരിയുടെ കുളിര്‍മക്ക് ..പ്രീയ അനുജത്തിക്കുള്ള റേറ്റിംഗ് ..}
...................................................
നിസ്സഹായ ജന്മങ്ങള്‍ നിറയുന്നുണ്ട് ........!
കാമവും , നിറവും , മതവും എന്തിലും ഏതിലും
നിറഞ്ഞാടുന്ന നിമിഷങ്ങളിലൂടെയുള്ള ഈ കടന്ന് പോക്ക്
ദുഷ്കരം തന്നെ .. മരവിപ്പ് ജീവനില്‍ നിറയുന്ന നേരം ..
കാഴ്ചകളുടെ പെരുമഴ , മിഴികളില്‍ തീമഴ ..
സ്വപ്നങ്ങള്‍ പൊലും ഭീതിതം .........
മനസ്സ് നല്ല കൂട്ടുകളില്‍ മഴ തൊടട്ടേ ..
നല്ല മനസ്സുകളിലൂടേ നന്മ വിതറുവാന്‍ നമ്മുക്കാവട്ടെ .......
എന്നില്‍ അഭിമാനം ഉണ്ടെന്ന് കേള്‍ക്കുന്നത് സന്തൊഷം നല്‍കുന്നു ..
ഈ കൂട്ട് എന്നുമെന്നും പൊലിയാതെ കാലം കാക്കട്ടേ ..
സ്നേഹപൂര്‍ വം .........
"ആ ശരീരം കാണുമ്പോള്‍ അറിയാം , ജീവിതത്തോട് പടവെട്ടി പോരാടിയ
ReplyDeleteഒരു പാവം സ്ത്രീയുടേത് പോലെ ..അതിലും കാമത്തിന്റെ കണ്ണുകള്‍ കാണാന്‍
കഴിഞ്ഞ മനുഷ്യനെന്ന ദൈവത്തിന്റെ ഉത്തമ സൃഷ്ട്ടി .."
സത്യം... വല്ലാതെ വേദനിപ്പിച്ച ചിത്രവും വാര്‍ത്തയും... പോസ്റ്റ് നന്നായി റീനി, എന്നത്തേയും പോലെ..
എന്റെയും ഫിറോസേ ......!
Deleteവല്ലാതെ നീറി , ഒരുപാട് നേരം ഹൃദയത്തില്‍
തങ്ങി നിന്ന ചിത്രം ........
കാമം എതൊരു മനുഷ്യനും നിമിഷം കൊണ്ട്
കൈവരാവുന്ന വികാരം തന്നെ ..
പക്ഷേ അതിനുമില്ല ചില പരിധികള്‍ ..
മനസ്സ് എന്നത് കൈമൊശം വന്ന ചിലരുടെ ചിലതിന്,
കാലം മാപ്പ് കൊടുക്കില്ല ......
സ്നേഹപൂര്‍വം.......
ഈ ഹൃദയ വേവ് വല്ലാത്തൊരു ഒരു വേവായി എന്റെ ഹൃദയത്തിലും ...
ReplyDeleteഅവസാന ചിത്രം ശരിക്കും ഞെട്ടിച്ചു ..
സുരക്ഷിതരായി ജീവിക്കാന്‍ ഉള്ള അവകാശം സ്ത്രീകള്‍ക്ക് ഇല്ലാതായിരിക്കുന്നു ല്ലേ ..
എപ്പോള്‍ വേണെങ്കിലും ആക്രമിക്കപ്പെടും എന്ന ഭീതിയില്‍ ജീവിക്കണ്ട അവസ്ഥ ..
ഇതിനു സമാനമായ പല സംഭവങ്ങളും ഈ അടുത്ത് തന്നെ പേപ്പറില്‍ വായിച്ചു..
പക്ഷെ ഒരിടത്തും അതിനെതിരെ ഒരു പ്രതിഷേധവും നടന്നു കണ്ടില്ല ..
പ്രതിഷേധത്തിന്റെ ഒരു ചെറുവിരല്‍ അനക്കം..അല്ലെ ?നന്നായി....
പതിവില്‍ നിന്നും വേറിട്ടൊരു രചന...
ട്രെയിന്‍ യാത്രയില്‍ കണ്ട ഓരോരോ കാഴ്ചകള്‍ നന്നായി പറഞ്ഞിരിക്കുന്നു...
കന്യാസ്ത്രീകളും ,മെറിന്‍ എന്ന കുറുമ്പിയും ,അവള്‍ടെ അമ്മയും,
ഉറങ്ങുന്ന മുത്തച്ഛനും ,തൂത്തുവാരുന്ന മനുഷ്യനും ,
മരത്തിലെ മയിലും ,ആ പെണ്‍കുട്ടിയും,
പിന്നെ ജനാലക്കരികില്‍ പുസ്തകവും കയ്യില്‍പ്പിടിച്ചു
പുറംകാഴ്ചകള്‍ നോക്കി ചിന്തയില്‍ ആണ്ടിരിക്കുന്ന ഒരു എഴുത്തുകാരനും...
ഞാന്‍ കാണുകയായിരുന്നു എല്ലാം ...
ഒട്ടും മുഷിച്ചില്‍ തോന്നാത്ത വിധം പറഞ്ഞിരിക്കുന്നു...
ഈ പോസ്റ്റിനു എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍...
പ്രതിഷേധമല്ല റോസേ ... നിസ്സാഹയത ആണ്..
Deleteനാം ഉള്‍പെട്ട സമൂഹത്തിലും മുന്നില്‍ നടക്കുന്ന ചിലതില്‍ ..
പുണ്യവാളന്‍ കളിക്കുന്നില്ല , ചിന്തകളും വിചാരങ്ങളും
എന്നേയും മദിക്കാറുണ്ട് , അതിലെനിക്ക് ബോധമുണ്ട് ..
അവിടെ നിയമമൊ , വേഷമോ അല്ല എന്നെ പിന്തിരിപ്പിക്കുന്നത് ..
കുടുംബം എനിക്ക് പകര്‍ന്നു നല്‍കിയ ചിലതുണ്ട് ..
സംസ്കാരവും , മൂല്യവും വില കൊടുത്താല്‍ കിട്ടില്ല ..
അതു നമ്മളാല്‍ സ്വായത്തമാകേണ്ടതാണ് ...
നമ്മളിലേ നന്മ അതുമറ്റു ചിലര്‍ക്ക് തിന്മയാകാം ..
അവരുടെ തിന്മകള്‍ക്ക് അവര്‍ക്ക് ന്യായവുമുണ്ടാകും ..
ഈ കാലത്തില്‍ ജീവിക്കുവാനും വേണം കല്ലു പൊലൊരു മനസ്സ് ..
സ്നേഹപൂര്‍വം........
തികച്ചും വ്യത്യസ്തതയുള്ള ഒരു നല്ല പോസ്റ്റ് റിനിയേട്ടാ... മുനയുള്ള മൌനങ്ങളുടെ കാമ്പ് തേടിയുള്ള ഈ യാത്ര ഹൃദയസ്പര്‍ശിയായി...നേര്‍മയുടെ മേമ്പോടിയില്‍ നൊമ്പരപ്പാടങ്ങളില്‍ ഉയിര്‍കൊണ്ട പച്ചയായ ജീവിതപകര്‍ച്ച...ആകുലതകള്‍ പെയ്തൊഴിയാത്ത വിവിധമുഖങ്ങള്‍ ഒരു മാലയിലെ മുത്തുകള്‍ പോലെ അത്യന്തം ഭംഗിയായി കോര്‍ത്തിണക്കിയിരിയ്ക്കുന്നു... ഇതൊക്കെയാണ് കണ്ടുമടുക്കുന്ന സ്ഥിരം പോസ്റ്റുകളില്‍ നിന്ന് ഇതിനെ വേര്‍തിരിച്ചു നിര്‍ത്തുന്നത് ...
ReplyDelete'നിമിഷങ്ങളുടെ വ്യത്യാസത്തില്‍ കണ്ണില്‍ നിറഞ്ഞു നിന്ന ആ ജീവനെ കൊരുത്ത് വളരെ വേഗത്തില്‍
ഓടിമറഞ്ഞ ആ ഇരുമ്പ് വണ്ടിയോടു എന്താണപ്പോള്‍ മനസ്സില്‍ തോന്നിയത് ..' മരണം ഓരോ നിമിഷവും നമ്മളിലേക്ക് കൂടുതല്‍ അടുത്തു കൊണ്ടിരിയ്ക്കുന്നു..എപ്പോ എവിടെ എങ്ങനെ എന്നത് പ്രവചനാതീതം...മരണം കണ്മുന്നിലൂടെ അവിശ്വസനയീയമായി കടന്നുപോകുമ്പോള്‍ ... ചേതയനറ്റ ശരീരങ്ങള്‍ ഒരായുസ്സിന്റെ നഷ്ടങ്ങള്‍ നിരത്തുമ്പോള്‍... വിധി എന്ന വാക്കില്‍ സ്വയം ന്യായീകരണം കണ്ടെത്താനുമാകുന്നില്ല...
"പ്രതികരിക്കുന്നതിനും , നമ്മുക്ക് ജാതിയും മതവും , പണവും അന്തസുമൊക്കെയുണ്ടെന്ന് തോന്നിപ്പോകുന്നു .." വളരെ ശരിയാണ് ഏട്ടന്‍ പറഞ്ഞത്... മനസ്സാക്ഷിയെ മരവിപ്പിയ്ക്കുന്ന ഇത്തരം പല സംഭവങ്ങളും അരങ്ങേറുന്നത് പുറത്ത് അറിയാതെ പോകുന്നു...ഇതൊക്കെ അറിഞ്ഞിട്ടും നട്ടെല്ലുണ്ടായിട്ടും നമ്മുടെയൊക്കെ പ്രതികരണം ഫേസ്ബുക്ക് പോസ്റ്റുകളില്‍ മാത്രമായി ഒതുങ്ങുന്നു...മറ്റുള്ളവര്‍ക്ക് സംഭവിയ്ക്കുന്നത് നമ്മളെ ബാധിയ്ക്കുന്നില്ല എന്ന് പറഞ്ഞു സ്വാര്‍ഥമായി സമര്‍ഥമായി സമാധാനിയ്ക്കുന്നു...'ഇന്ന് ഞാന്‍ നാളെ നീ എന്ന് നമ്മള്‍ ചിന്തിയ്ക്കുന്നതുമില്ല'... ഇഷ്ടായി റിനിയേട്ടാ ഈ അവതരണം... എങ്കിലും എട്ടന് ഇത് ഇനിയും നന്നാക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍... :)
മരണമെന്നത് ഒന്നിന്റെയും അവസ്സാനമാകരുത് ..
Deleteവിടവ് നിലനിര്‍ത്തി മുന്നൊട്ട് പൊകുമ്പൊഴാണ്
നാം വിജയപദത്തിലെത്തുക .. പക്ഷേ സഹനം പ്രധാനം തന്നെ ..
കാലം കൊണ്ട് തരുന്ന ചിലതിനേ നെഞ്ചേറ്റാതെ എങ്ങനെ ആശേ ...!
നിമിഷങ്ങളുടെ ഇടവേളകളില്‍ മുന്നില്‍ നിറഞ്ഞു തൂവുന്നവര്‍
ഓര്‍മകള്‍ മാത്രമാകുമ്പൊള്‍ നാം നിര്‍ജീവമാകും ....
ക്രൂരതയുടെ കണ്ണുകളിലൂടേ , പ്രവര്‍ത്തികള്‍ കാടത്തമാകുമ്പൊള്‍
അവിടെ കാലമോ സഹനമോ ഇല്ല തന്നെ .. അവിടെ അനിവാര്യതയല്ല
മറിച്ച് കടന്നുകയറ്റമാണ് , മുതലകണ്ണിരുകള്‍ പൊഴിച്ച് കൊടികള്‍
പിടിക്കുന്നതില്‍ ഗൂഡലക്ഷ്യങ്ങളുണ്ടാകാം , ഇര എന്നും ഇര തന്നെ ...
ശരിയാണ് നമ്മുക്ക് സംഭവിക്കുമ്പൊഴേ അതിന്റെ ആഴമറിയൂ ..
അന്നു മാത്രമേ നാം നല്‍കിയ അവഗണന എത്രയെന്ന് അറിയൂ ..
രണ്ടു വരികളില്‍ നിറച്ച് സുഖമായി ഉറങ്ങുമ്പൊള്‍ നാം
അറിയുന്നുണ്ടൊ , ഇരയുടേ, അവരുടെ രക്തങ്ങളുടെ വേദന ?
ഇനിയും നന്നാക്കുവാന്‍ ആവില്ല അനുജത്തികുട്ടീ ...
കാരണം , എന്റെ വരികള്‍ എന്റെ നിയന്ത്രണത്തിലല്ല ..
എഴുതുമ്പൊള്‍ വെട്ടിതിരുത്തലുകളൊ , മാറ്റങ്ങളൊ വരുത്താറില്ല ..
തോന്നുന്നത് എഴുതുന്നു , നിന്റെയീ വിശദമായീ മറുപടിക്ക് സന്തൊഷം ഉണ്ടേട്ടൊ ....
സ്നേഹപൂര്‍വം ...
റിനിയെട്ടാ..മുഴുവനും വായിച്ചു..
ReplyDeleteഎന്താ പറയേണ്ടേ എന്നറിയുന്നില്ല...
ഇതേപോലെ എത്ര എത്ര ദിവസങ്ങള്‍ എത്ര എത്ര ജീവനുകള്‍..ജീവിതങ്ങള്‍..
ഈശ്വരോ രക്ഷ..!
ഈശ്വരന് ഇതിനൊന്നും സമയമില്ല ദിനൂ ..
Deleteഅങ്ങനെയെങ്കില്‍ അവന് മുന്നില്‍ ഇതൊക്കെ നടക്കുമോ ..?
അവനുള്ളിലാണ് ഒരൊ മനുഷ്യനുമുള്ളില്‍ ..
ഹൃദയത്തില്‍ സ്നേഹമായിട്ട് കുടികൊള്ളുന്നവന്‍ ..
അവിടെ നന്മയും സ്നേഹവും പടിയിറങ്ങുമ്പൊള്‍
അവനും ഇറങ്ങി പൊകുന്നു , പിന്നെങ്ങനെ അവനില്‍ രക്ഷ ..?
സുഖമല്ലേ ദിനൂ , കാണാറില്ലല്ലൊ .. സ്നേഹം ഒരുപാട് ...
njan enthu parayyananu.. venthu poya hridayam onnum parayunnillalo... onu mathram
ReplyDeleteഒരിക്കല്‍ പോലും കൈനീട്ടുന്നില്ല ആ മനുഷ്യന്‍ , മിക്കവരും കൊടുക്കുന്നുണ്ട് പൈസ ..
ഞാന്‍ പത്ത് രൂപ എടുത്ത് വച്ചു ..
ithe pole oru pathu roopayumaii njanum irunnitund,janasathabdiyil... ullil entho valyakaryam cheythenna ahankaravumai... pakshe,enthokke azhuthi theerthittum aa manushyan ullil ninnum poilla.. oro yathrayum manushyarude mukhangalayanu ente ullil thangi nilkkaru.. aa manushyane ormma vannu..
pinneyum avideyokkeyoo ahankarathinte melankikal azhinju veezhunnu..
നമ്മുടേ ഒരൊ യാത്രയും ഒരൊ കാലമാണ് ...
Deleteപലമുഖങ്ങളിലൂടേ നമ്മുക്ക് വായിച്ചെടുക്കാന്‍
ഒരുപാടുണ്ടാകും , നമ്മളേ വായിക്കുവാനും ..
ഒറ്റക്കുള്ള യാത്രകളാണ് നമ്മളേ കൂടുതല്‍ ചിന്തിപ്പിക്കുക ..
പുറത്തേ കാഴ്ചകളേക്കാള്‍ ഉള്ളിലേ ചിലത് നമ്മേ വിസ്മയിപ്പിക്കും ..
ഒന്നു പറയാം , ട്രെയിന്‍ സമയങ്ങളുടെ ഒരു പുസ്തകം
ഒരാള്‍ വാതൊരാതെ പരിചയപ്പെടുത്തീ എല്ലാര്‍ക്കും
തന്നു പൊയീ , അയാളിങ്ങനെ എല്ലാ യാത്രക്കാരുടെ മടിയിലും
വായിക്കുവനായി ഇട്ടു പൊകുന്നു, പത്ത് രൂപ മാത്രമെന്നു
നേരത്തേ പറഞ്ഞ് കഴിഞ്ഞു ആ മനുഷ്യന്‍ ..ഞാന്‍ കുറേ കാത്തൂ
ആ മനുഷ്യന്‍ തിരികേ വന്നിട്ടില്ല , പൈസയും വാങ്ങിയിട്ടില്ല
എന്താണാവോ അങ്ങനെ സംഭവിച്ചത് , ഇത്രയും ബുക്കുകള്‍
വെറുതേ തന്നു പൊയെന്നറിയുമ്പൊള്‍ .. എന്താകും അതൊക്കെ ?
ഇങ്ങനേ ഒരൊന്ന് മനസ്സിനേ വല്ലാതെ മദിക്കും .....
ഉള്ളിലേ എല്ലാം താനേ അഴിഞ്ഞ് വീഴും , ജീവിതമല്ലേ ..
സന്തൊഷവും സ്നേഹവും സഖീ ..
റിനീ ..
ReplyDeleteബ്ലോഗില്‍ എടുത്ത ചെറിയൊരു ഇടവേള റിനിയുടെ പോസ്റ്റുകളും നഷ്ടപ്പെടുത്തിയിട്ടുണ്ട്. സമയം പോലെ വായിക്കാം.
പക്ഷെ ഈ പോസ്റ്റ് വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി അവസാനഭാഗങ്ങള്‍ എത്തിയപ്പോള്‍ .
എന്റെ കോഴിക്കോടിന്‍റെ , പിന്നെ ഒരു ചരിത്രാവഷിഷ്ടം പോലെ നില്‍ക്കുന്ന ആ കടല്‍പാലത്തിനെ നോക്കി നില്‍ക്കുന്ന റിനിയുടെ ചിത്രം ഒരാവേശം നല്‍കി. പിന്നെ ആ സ്റ്റേഷനും പരിസരവും ഓര്‍മ്മയില്‍ വന്നു. യാത്ര തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി ഞങ്ങളുടെ നാടും ജീവിതവും പകര്‍ത്തുകയാകും
എന്ന്. ഇതൊരു വേദന നിറഞ്ഞ അനുഭവം. ഏതൊക്കെയോ കാരണം കൊണ്ട് ജീവിതം നഷ്ടപ്പെടുന്നവര്‍. .
എന്‍റെ വേദന ഒരു പ്രാര്‍ത്ഥനയായി മാറുന്നു.
മന്‍സൂ , എന്റെയും നാടല്ലേ കോഴിക്കൊട് ...
Deleteഎന്റെ ജനനം കുറ്റിയാടി ആണേട്ടൊ ...
ഇന്ന് അതിനപ്പുറം കോഴിക്കോടുമായീ
അഭേദ്യമായ ബന്ധമുണ്ട് കേട്ടൊ .. കൂടേ മന്‍സുവും :)
നിള പൊലെ എന്നേ വല്ലാതെ മോഹിപ്പിക്കുന്ന
ഒന്നാണ് കോഴിക്കോട് കടപ്പുറം ...
സന്ധ്യമയങ്ങുന്ന നേരവും , പാട്ടും ,കടലയുമൊക്കെ
മനസ്സിലേക്ക് തരുന്ന വര്‍ണ്ണങ്ങള്‍ പറഞ്ഞറിയിക്കാനാവില്ല ..
ചില നേരുകള്‍ ഉള്ളില്‍ വേവുമ്പൊള്‍ പകര്‍ത്തപെടും
അതു നോവായീ മനസ്സിലേക്ക് തൊട്ടുവെങ്കില്‍ .........
ആവര്‍ത്തിക്കപെടുന്ന ചിലത് നമ്മേ ആകുലപെടുത്തുണ്ട്
ഇതില്‍ തീരണമെന്നാഗ്രഹിക്കുന്ന പലതും വീണ്ടും നമ്മേ ..
പ്രാര്‍ത്ഥിക്കുവാനല്ലാതെ നമ്മുക്ക് എന്തിനാകുമല്ലേ ..
മനസ്സുകള്‍ മാരട്ടേ .. സ്നേഹം മന്‍സൂ ...
എന്തു രസമായിരുന്നു ഈ യാത്ര. യാത്രയിലെ ചെറിയ അനക്കം പോലും തെളിമയോടെ...
ReplyDeleteഇന്ന് നിള കരയുന്നുണ്ട് എനിക്കോ നിങ്ങള്‍ക്കൊ തടുക്കാനാവാത്ത
കണ്ണിര്‍ച്ചാലുകള്‍ പൊഴിച്ച് .. എങ്കിലും ഭംഗി ചോരാതെ ന്റെ നിള ..
പാലത്തിന് മുകളിലൂടെ ജീവിതം പോലെ , വര്‍ഷം പോലെ
ഈ ഇരുമ്പ് ചക്രങ്ങള്‍ ഉരസി പാഞ്ഞ് പോകുമ്പോള്‍ ...................
പലരൂപത്തിലും വീക്ഷിച്ച യാത്രയില്‍ ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ പെണ്‍കുട്ടി കണ്ണിനുമുന്നില്‍ തെളിഞ്ഞത് നല്‍കിയ സൂചന വളരെ നന്നായി.
അവസാനം എത്തിയപ്പോള്‍ ഞാനും മുഖപുസ്തകത്തില്‍ കണ്ടിരുന്ന ചിത്രം
എന്നെക്കൊണ്ടും ചിന്തിപ്പിച്ചത് അറിയപ്പെടാതെ പ്രധിഷേധിക്കാന്‍ ആളില്ലാതെ പോയ
ആ സംഭവം ജാതിചിന്തകളുടെ കരാള ഹസ്തങ്ങള്‍ എന്ന് തന്നെയാണ്.
അല്പം വേറിട്ട ഈ എഴുത്ത് പ്രണയത്തിന്റെ അപ്പുറത്തേക്കുള്ള സ്നേഹത്തിന്റെ ഒഴുക്കായി.
അതേ ഏട്ടാ , ഇന്നു നിളയേ കാണുമ്പൊള്‍
Deleteസങ്കടമുണ്ട് നല്ലൊണം , എനിക്കും നമ്മള്‍ക്കും
വേണ്ടീ കവര്‍ന്നെടുത്ത മണലുകളില്‍
തിര്‍ത്ത് വച്ച വലിയ കയങ്ങളാണ് മുഴുവനും
അതിലൂടേ മാത്രമൊഴുകുന്നു ഇത്തിരി നന്മ
അതു മാത്രമാണിന്ന് നിള , കൂടേ മലിനവും ..
എത്രയോ നാളായീ ഒന്നു കരകവിഞ്ഞൊഴുകിയിട്ട് ..
ആരു അറിയുന്നു ആരു മനസ്സിലാക്കുന്നു അതൊക്കെ ..
ഇന്നത്തേതില്‍ മാത്രം ലാഭ കൊതി കണ്ട് വളരുന്നു നാം ..
അനിവാര്യമായ ചില നേരുകള്‍ കണ്ണിലും മനസ്സിലും
പെടാതെ പൊകില്ല , അതു നോവായീനില നില്‍ക്കും
കാലങ്ങളൊളം ..കൂടേ ചില ചിത്രങ്ങളും ഏട്ടാ ..
പ്രതിഷേധത്തിന്റെ അലയടികളിലും നമ്മുക്ക് ജാതിയ -
വര്‍ഗ്ഗ ചിന്തകളും കടന്നു വരുന്നു എന്നത് ലജ്ജാകരം തന്നെ
ഒന്നു പ്രതിഷേധിക്കാനും താഴേകിടയില്‍ നിന്നുള്ളവരുടെ
രോദനങ്ങള്‍ക്ക് വിലയില്ലെന്ന് ചിന്തിക്കുമ്പൊള്‍ , എവിടെയെത്തി നാം ..
സ്നേഹം സന്തൊഷം ഏട്ടാ ..
ആ ചിത്രം...
ReplyDeleteഅതേ ഏട്ടാ ........ ആ ചിത്രം ):
Deleteപറയാതെ പറയുന്നത് ..!
റിനിയുടെ മുഖം ഒപ്പിയെടുത്ത
ReplyDeleteകടൽപ്പാലത്തിന്റെ ഒരു സുന്ദരമായ
കാഴ്ച്ചയിൽ നിന്നും തുടങ്ങി , സാഹിത്യത്താൽ
വാക്കുകൾ നേർമമായി കോർത്തിണക്കി ; ഒരു തീവണ്ടിയാത്രയിലെ
ആരംഭം തൊട്ടവസാനം വരെ മനസ്സിനെ തൊട്ടും ,തട്ടിയും ,തകിടം മറിച്ചുമൊക്കെയുള്ള
കാഴ്ച്ചകൾ കാട്ടി തന്ന് ....
അവസാനം ഭാരതീയ കാമാന്ധതയുടെ
ക്രൂരമായ പ്രതിബിംബത്തിന്റെ നേർക്കാഴ്ച്ച
വരെ തുറന്ന് കാണിച്ച് ; ഓരൊ വായനക്കാരനേയും
വേദനയിലേക്കാനയിക്കുന്നതോടൊപ്പം ,ഇതിനൊക്കെയെതിരെ പ്രതികരിക്കാതിരിക്കുന്നതിന്റെ പശ്ചാതാപത്തിന്റെ അലയടികൾ
മനസ്സിൽ ഉണ്ടാക്കുന്ന തീവ്രാനുഭങ്ങൾ ഇവിടെ അടിച്ചേൽപ്പിച്ചിരിപ്പിക്കുകയാണല്ലൊ.. അല്ലേ സഖേ
പശ്ചാതാപത്തിന്റെ അലയടികള്‍ , ഈ വരികള്‍ ആഴമുണ്ട് ..
Deleteശരിയാണ് ഏട്ടാ , നാം ഉള്‍പെട്ട സമൂഹത്തില്‍
നിന്നും നിരന്തരമിങ്ങനെ മനസ്സില്‍ കെട്ടുപിണയുമ്പൊള്‍ ..?
നമ്മുക്ക് ചുറ്റുമുണ്ടത് , ഇരുമ്പുരയുന്ന മര്‍മരങ്ങള്‍
ആകാശകൊട്ടയോളം സ്വപ്നം കെട്ടിയുയര്‍ത്തിയാലും
ഒരു നിമിഷം കൊണ്ട് മാഞ്ഞ് പൊകുന്നത് ..
നേരിലും, കാലത്തിലും ഇല്ലാതായി പൊകുന്നത് ...
സുന്ദരമായ പലതിന്റെ പിന്നിലും ചിലതുണ്ടാകാം
പനി നീര്‍പൂവിന്റെ മുള്ളു പൊലെ ..
ജീവിക്കാതെ എങ്ങനെ അല്ലേ എട്ടാ .. സ്നേഹം കേട്ടൊ ..
ഇരുമ്പ് ഇരുമ്പില്‍ ഉയരുന്ന കിരുകിരാരവം!
ReplyDeleteയാത്രക്കിടയില്‍ കണ്ടകാഴ്ച്ചകള്‍,.....
ഒടുവില്‍ ഉള്ളില്‍ നൊമ്പരമുണര്‍ത്തുന്ന ഇരമ്പലായി....
ഉള്ളില്‍ തട്ടുംവിധം അവതരിപ്പിച്ചിരിക്കുന്നു "മുനയുള്ള മൌനങ്ങള്‍",".
ആശംസകള്‍
മൗനത്തിന്റെ ഇടനാഴിയില്‍
Deleteകുത്തി നോവിപ്പിക്കുന്നത് ..
വെറുതേ മനസ്സിലേക്ക് കയറി വരുന്നത് ..
കാലത്തേ കൂട്ട് പിടിച്ച് മറക്കുവാന്‍ ശ്രമിക്കുമ്പൊഴും
അതേ ഇരമ്പലിന്റെ ശബ്ദം കാതിലൂടെ ഹൃത്തിലെത്തും
ഒന്നു പിടയും , വരികളാകും .....
സ്നേഹം ഏട്ടാ ..
അതിമനോഹരമായി പറഞ്ഞു തുടങ്ങിയ യാത്രാനുഭവങ്ങള്‍ ... പക്ഷേ വായിക്കേണ്ടിയിരുന്നില്ല അവസാനമെന്നു തോന്നി . മനുഷ്യര്‍ ഇത്രമേല്‍ ക്രൂരര്‍ ആവന്നതെന്തേ? :( വല്ലാത്തൊരു വിങ്ങല്‍ മനസ്സില്‍ .
ReplyDeleteഅതേ അനാമിക , പ്രതീഷയുടെ , ആഗ്രഹങ്ങളുടെ
Deleteഒരു യാത്ര , ഒരൊ യാത്രയും അതു പൊലെ ..
ചിന്തകളേ കൂട്ട് പിടിച്ച് ഞാന്‍ ഇങ്ങനെ സഞ്ചരിക്കാറുണ്ട് ..
പക്ഷേ കാലം കൊണ്ട് തരുന്ന ചിലതുണ്ട്
അതിലേക്ക് നാം ചെന്നു കേറും , അതില്‍ കുരുങ്ങും ..
എന്നിട്ടും ഒന്നെത്തി നോക്കുവാന്‍ ആകാത്ത
കാലചക്രങ്ങളില്‍ നാം പെട്ടു പൊകുന്നത് കഷ്ടം തന്നെ ..
പിന്നേ ഇന്നിന്റെ പുതുമയില്ലാത്ത ചിലത് ..
ക്രൂരത , വിനൊദമാക്കിയ ചിലരുടെ കൂത്തരങ്ങ് ..
ഇനിയും എന്തൊക്കെ കാണണം .. സ്നേഹം ..
മഴത്തുള്ളിയുടെ ഭാരമറിയുന്നു ഞാൻ റിനീ..
ReplyDeleteവേദനയോടെ..
വർഷിണി..!
പെയ്യുന്ന മഴക്കും , പുല്‍കുന്ന മിഴിക്കും
Deleteമനസ്സിലേ തൊരാത്ത രാമഴകള്‍ക്കും
ചിലപ്പൊള്‍ ഭാരമേറും .. കൂട്ടുകാരീ ..
പെയ്തു തൊരാതെ മനസ്സില്‍ നിറഞ്ഞ് നിറഞ്ഞ് ..
സ്നേഹമഴ ......
റിനിയുടെ ഹൃദയ വേദന പോസ്റ്റ്‌ന്‍റെ അവസാന ഭാഗത്തിലെത്തുമ്പോള്‍ എന്‍റെ കൂടിയാവുന്നു ,വല്ലാതെ മനസ്സു നോവിച്ച ഒരു കുറിപ്പ് .
ReplyDeleteലോകത്തിന്റെ പല കോണുകളില്‍ ഇരുന്ന്
Deleteനാം ഒന്നാകുന്നത് , ഈ മനസ്സിന്റെ നൈര്‍മല്യം കൊണ്ടാകാം ..
ചിലത് മനസ്സിനേ വല്ലാതെ മദിക്കും ,അതു വരികളിലൂടെ
മനസ്സിലേക്ക് ഒഴുക്കും , ചിലത് കാഴ്ചകളായീ
നോവുന്ന നിമിഷങ്ങള്‍ സമ്മാനിക്കും ..
എന്റെ ഉള്ളിലേ നോവിനേ വരികളിലൂടെ
ഈ മനസ്സ് പങ്കിട്ടുവെങ്കില്‍ സന്തൊഷം കൂട്ടുകാര ..
സ്നേഹവും ..
മനസ്സില്‍ തൊടുന്ന കുറിപ്പ്, മാഷേ.
ReplyDeleteഓരോ വരികളും മനസ്സില്‍ ദൃശ്യവല്‍ക്കരിച്ച് വായിച്ചു. അവസാനം... ഒരു നൊമ്പരം മനസ്സില്‍ ബാക്കിയാക്കിയ എഴുത്ത്...
സഞ്ചരിച്ച വഴികള്‍ , കാഴ്ചകള്‍ മനസ്സിനേ
Deleteവല്ലാണ്ട് കീഴ്പെടുത്തിയപ്പൊള്‍ എഴുതിയതാണ് ..
ആ വഴിയിലൂടേ , വരികളിലൂടേ മനസ്സിനേ
സഞ്ചരിപ്പിക്കുവാന്‍ കഴിഞ്ഞെന്ന് അറിയുന്നത്
ഒരുപാട് സന്തൊഷം നല്‍കുന്നു , അവസ്സാനം
മനമുടക്കി , ഇന്നിന്റെ നേരുകളില്‍ നാം വീണു പൊകുന്നത് ..
പറയാതെ പൊകുന്നത് , പറഞ്ഞിട്ടും അറിയാതെ പൊകുന്നത് ..
സന്തൊഷം സ്നേഹം , സഖേ ...
നല്ല കുറിപ്പ്.. മുറിപ്പാടോടൊ വായിച്ചു തീർത്തു..
ReplyDeleteസ്പാമില്‍ ആയിരുന്നേട്ടൊ .. മാഷേ ..
Deleteഅതാ കാണാതിരുന്നേ ..! സ്നേഹം സന്തൊഷം ..
നല്ല കുറിപ്പ്. ആശംസകൾ..
ReplyDeleteവായനക്ക് , ഒരുപാട് നന്ദിയും സന്തൊഷവും മുല്ലേ ..!
Deleteകണ്ണിലും കരളിലും കറുപ്പ് നിറയുമ്പൊള്‍
ReplyDeleteവര്‍ണ്ണങ്ങള്‍ തേടിയാണ് നിന്നിലേക്ക് ...
പക്ഷേ ഇത്തവണ നീയും പറ്റിച്ചു,
ചാര്‍ക്കോളില്‍ വരച്ച് ചേര്‍ത്ത നേര്‍ചിത്രങ്ങള്‍ ....!
ഇത്തിരി വാക്കുകളില്‍ ഒത്തിരി
Deleteനിറക്കുന്ന നിന്റെ അതേ വരികള്‍ ...
നിന്റെ കണ്ണുകള്‍ തേടി വരുന്നത്
സ്നേഹമഴയുടെ നിലക്കാത്ത രാവാണെന്നറിയാം ...!
പക്ഷേ , നിരന്തരമായ ചിലതിന്റെ കാഴ്ചകള്‍
ചില വരികളുടെ പിറവിയാണ് ... കുറിക്കാതെ എങ്ങനെ ..?
കാത്തിരിക്കുക പ്രണയ വര്‍ണ്ണങ്ങളുടെ നിറവിനായ്..
മനസ്സ് എന്നില്‍ സ്വാസ്ഥ്യം നല്‍കുന്നു എന്നറിയുന്നത്
സന്തൊഷം തന്നെ കീയകുട്ടീ ..... സ്നേഹം ..
യാത്രയുടെ സ്പന്ദനങ്ങള്‍ ആസ്വദിച്ചു ഒപ്പം മയിലിനെ കണ്ടപ്പോള്‍ ഒത്തിരി സന്തോഷമായി നിളയുടെ രോദനവും പെണ്‍കുട്ടിയുടെ ചിത്രവും നൊമ്പരമായ് അവസാനം ആ ചിത്രം.......നടുക്കി മനസാക്ഷിയെ വല്ലാതെ വേദനിപ്പിച്ചു ഇങ്ങിനെയും മനുഷ്യര്‍ ഉണ്ടല്ലേ ലജ്ജിക്കുന്നു .ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി
ReplyDeleteലജ്ജിക്കാനല്ലാതെ എന്തിനാകും ഷാജീ ?
Deleteനാമും ആ കുലത്തില്‍ പിറന്നു പൊയില്ലേ..
ആ പെണ്‍കുട്ടീ ഇന്നും മനസ്സില്‍ നൊമ്പരമായി ഉണ്ട് ..
എന്തായെന്നൊ , എങ്ങേയെന്നൊ അറിയാത്തവന്റെ
വ്യഥ ഉണ്ട് ഉള്ളില്‍ , നാമൊക്കെ കറങ്ങുന്ന ചക്രത്തിന്റെ
വേഗതയില്‍ മാത്രം സഞ്ചരിക്കാന്‍ വിധിക്കപെട്ടവര്‍ ..
ഒന്നിറങ്ങി ചെല്ലാന്‍ മനസ്സ് കൊണ്ട് പ്രാപ്തമല്ലാത്തവര്‍ ..
ഇനിയും എത്ര ദൂരം , കണ്ടും കേട്ടും .. അല്ലേ ?
ഈ പോസ്റ്റ് എഴുതാന്‍ തോന്നിയതു നന്നായിട്ടോ ഏട്ടാ !
ReplyDeleteഒരു ആത്മസംതൃപ്തി തോന്നുന്നില്ലേ എഴുതി തീര്‍ന്നപ്പോള്‍ ?
ഒരുപാട് നല്ല മനസുകള്‍ക്കിടയില്‍ വഴിതെറ്റിപ്പോകുന്ന ചില മനുഷ്യര്‍
അവരും നനമയിലേക്ക് തിരികെ വരട്ടെ എന്ന് പ്രാര്‍ധിക്കാം !
പറയാനുള്ളത് വളരെ ലളിതമായി പറഞ്ഞു വയ്ക്കുന്ന ഈ രീതിയോട് എനിക്കെന്നും ആരാധനയാണ് !
ട്രെയിന്ന്റെ അകത്തും പുറത്തും കണ്ട എന്തെല്ലാം കാഴ്ചകളാണ് എഴുതി വെച്ചിരിക്കുന്നത് !!!!
കോഴിക്കോട് ---- തിരുവനന്തപുരം വരെ ഒരു ട്രെയിന്‍ യാത്ര നടത്തിയത് പോലുണ്ട് !
കടുത്ത ചിന്തയിലാണല്ലോ കവി !
" വിഷാദമൂക സന്ധ്യ"
പിന്നേയ് നിളയുടെ അവസ്ഥ അന്ന് കോഴിക്കോട്ടേക്കുള്ള യാത്രയില്‍ ഉറങ്ങിപ്പോയതോണ്ട് കാണാനും പറ്റീല്ല !
നിള ഇനിയും ഒഴുകട്ടെ !! വര്ഷമേഘങ്ങളും !!!
സ്നേഹപൂര്‍വ്വം ............
ശരിയാണ്, മനസ്സ് നിറഞ്ഞ പൊലൊരു ഫീല്‍
Deleteഈ എഴുത്ത് എനിക്ക് നല്‍കിയിട്ടുണ്ട് ആശകുട്ടീ ..
തിന്മകള്‍ നിറയുന്ന മനസ്സില്‍ നന്മയുടെ വിത്തുകള്‍
പാകാന്‍ നല്ല നിമിഷങ്ങളുടെ മഴക്കാകട്ടേ ...!
പറയാനുള്ളത് ലളിതമായി പറയുന്നതല്ലേ ആശേ നല്ലത്
വളഞ്ഞ് മൂക്ക് പിടിച്ചിട്ട് എന്തിനാ :)
എഴുതുന്ന എനിക്കും , വായിക്കുന്ന നിങ്ങള്‍ക്കും
എന്റെ വരികള്‍ മനസ്സിലാകുന്നില്ല എങ്കില്‍ പിന്നേ ...!
പിന്നേയ് വേറെ ആരും അറിയണ്ട വലിയ വിവരമില്ലാത്തത്
കൊണ്ടാണ് ഇങ്ങനെ പച്ചയായ് എഴുതി വയ്ക്കണേന്ന് ..
അതേ കടുത്ത ചിന്തയില്‍ തന്നെ .. കവിയാണോന്ന് അറിയില്ല ..
എങ്ങനെ ചിന്തകളിലേക്ക് കൂപ്പ് കുത്താതിരികും ആശകുട്ടിയേ ..
ഈ കലികാലത്തില്‍ ..
പ്രിയ കൂട്ടുകാരാ... നന്നായിട്ടുണ്ട് വരികള്‍... എന്നത്തെയും പോലെ... മനോഹരം..
ReplyDeleteമനുഷ്യര്‍.. മനുഷ്യത്വം എന്നൊക്കെ പറയാന്‍ ഇന്ന് ലജ്ജിക്കേണ്ടിയിരിക്കുന്നു അല്ലെ..? സ്വയം അനുഭവത്തില്‍ വരുമ്പോള്‍ മാത്രം വിലപിക്കുന്നതിനു പകരം പ്രതികരിക്കണം.. അതിനും നിസ്സഹായരായി നമ്മള്‍..
നല്ല യാത്രാ വിവരണം കേട്ടോ.. ഒട്ടും മുഷിപ്പിക്കാതെ ഓരോ വരിയും മനസ്സിലൂടെ ഒഴുകി... നിമിഷം കൊണ്ട് നമ്മില്‍ നിന്നകലുന്നവരും... അറിയാതിരുന്നിട്ടും ഓര്‍മ്മകളില്‍ ഒരു നോവായ് തീരുന്നവരും... ചില യാത്രകളുടെ അവശേഷിപ്പുകള്‍ തന്നെ...
ഇനിയും തീരാത്ത നോവുകളാണതൊക്കെ നിത്യാ ..
Deleteഎവിടെയാ കാണാനേ ഇല്ലാല്ലൊ സഖേ ..?
മനുഷ്യര്‍ എന്നത് എന്നൊ മരിച്ചിരിക്കുന്നൂ ...
ഉള്ളില്‍ കുടിയിരിക്കുന്ന നന്മകളൊക്കെ
പടിയിറങ്ങി പൊയിരിക്കുന്നു ......
മൃഗങ്ങള്‍ പൊലും ലജ്ജിക്കുന്ന ചിലതുണ്ട് ..
യാത്രകള്‍ എന്നും നോവാണ് , പ്രത്യേകിച്ച് ട്രെയിന്‍ ..
ഗൃഹാതുര വേവുകളുടെ സ്മരണകള്‍ വന്നു നീറിക്കും ..
എത്ര നീറ്റലിലും , ജീവിക്കാതെ എങ്ങനെ .. അല്ലേ ?
ഉള്ളു വലിഞ്ഞു നോവുന്ന വല്ലാത്തൊരു അവസ്ഥ. പത്രത്താളുകള്‍ മറിച്ചു നോക്കാന്‍ പോലും തോന്നാറില്ല ഇപ്പോള്‍ . മുന്നില്‍ നില്കുന്നത് തന്നെ പോലെ തന്നെയുള്ള ഒരു മനുഷ്യനാണെന്നു തിരിച്ചറിയാനുള്ള വിവേകശൂന്യത ! വികാരങ്ങളെ നിയന്ത്രിക്കാന്‍ കഴിയാത്തവിധം മനുഷ്യന്‍ ഇത്രമാത്രം ദുര്‍ബലനായത് എന്നുമുതലാണ്..?സംസ്കാരങ്ങളും മൂല്യങ്ങളും കുഞ്ഞുനാളിലെ ഉള്ളിലേക്ക് പകര്‍ന്നു കൊടുക്കേണ്ട ആവശ്യകത എത്രയോ അധികമായിരിക്കുന്നു. മാറ്റം അവനവന്റെ ഉള്ളില്‍ നിന്ന് തുടങ്ങാതെ രക്ഷയില്ല എന്ന് തോന്നുന്നു.
ReplyDeleteട്രെയിന്‍ യാത്രയുടെ കാഴ്ചകളോരോന്നും മനസ്സില്‍ പതിഞ്ഞു..കൊഴിക്കോട് നിന്ന് തിരുവനന്തപുരം വരെ ഒരു യാത്ര ചെയ്ത പ്രതീതി :) "ഇനി ആ മനുഷ്യന് കൈകൂപ്പുവാന്‍ പാകത്തില്‍ ഞാനായിട്ടില്ല എന്ന കാലത്തിന്റെ സത്യമാകാം .." എന്ന വരികളില്‍ പലപ്പോഴും നമ്മള്‍ ചെയ്യാന്‍ മറന്നു പോകാറുള്ള ഒരു അത്മപരിശോധനയുടെ ഛായയുണ്ട് ..
ട്രെയിനിന്റെ ജാലകങ്ങള്‍ക്കിടയിലൂടെ വിരിയുന്ന പല കാഴ്ചകളും ചിലപ്പോള്‍ ഹൃദയത്തില്‍ വല്ലാത്തൊരു നൊമ്പരമായി ശേഷിക്കാറുണ്ട്. ഒരു മഴക്കാലത്തിന്റെ അവസാനം ട്രെയിനില്‍ ചെറുതുരുത്തി പാലത്തിനു മുകളിലൂടെ പോകുമ്പോള്‍ നിളയുടെ ഭംഗി ആസ്വദിക്കാന്‍ വേണ്ടി താഴോട്ടോന്നു നോക്കി. ഒരു ചെറുപ്പക്കാരന്‍ രണ്ടു കൈകളും മുകളിലോട്ട് പൊക്കി പുഴയില്‍ മുങ്ങി നിവരുന്നു. ശരിക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നതിനു മുന്‍പേ വണ്ടി അപ്പുറം എത്തിയിരുന്നു. അയാള്‍ പ്രാണരക്ഷാര്‍ത്ഥം കൈകള്‍ പൊക്കിയതാണോ അതോ നീന്തല്‍ വിദഗ്ദ്ധനായ ഒരാള്‍ നിളയുടെ ഓളങ്ങളില്‍ കളിക്കുകയായിരുന്നോ എന്ന് ഇന്നുമറിയില്ല. എന്തായാലും പിന്നീടങ്ങോട്ട് ഇറങ്ങാനുള്ള സ്ഥലം എത്തുന്നതുവരെ 'ഈശ്വരാ , അയാള്‍ക്കൊന്നും പറ്റിയിട്ടുണ്ടാവല്ലേ' എന്നായിരുന്നു പ്രാര്‍ത്ഥന !
തുളസീ , ഒരുപാട് സന്തൊഷം .. ഉള്ളില്‍ നിന്ന് ..
Deleteഞാന്‍ എഴുതിയ വരികളില്‍ ആഴംകണ്ട് എഴുതിയ ഒന്നാണ്
തുളസിക്ക് മനസ്സില്‍ തട്ടിയ ആ വരികള്‍ ..
ആരും തൊട്ട് പൊകാതെ , മനസ്സില്‍ തടയാതെ പൊയപ്പൊള്‍
ഉള്ളില്‍ ഒരു വിഷമം തൊന്നിയിരുന്നു .. അതു തുളസിയിലൂടെ
സന്തൊഷമായീ നിറയുന്നു .. നന്ദി ഒരുപാട് ..
അറിയാതെ വന്നു വീണ വരിയാണത് , അതിന് ആഴവുമുണ്ട് ..
മനസ്സ് കാണുന്നതിന് വരികളില്‍ മനസ്സൊടിക്കുന്നതിന് ..
............................................
പത്രങ്ങളിലും കാഴ്ചകളിലും സ്ഥിരം നിറയുന്ന ഒന്നായി മാറുന്നുണ്ടത് ..
വില കുറഞ്ഞ് പൊകുന്ന പ്രതിഷേധങ്ങളില്‍ മറയുന്നത് ..
പല ഹൃദയങ്ങളുടെ മാനത്തിന്റെ നിലവിളിയാണ് ...
അന്നു കണ്ടത് നിളയുടെ ഓളങ്ങളില്‍ തുടിക്കുന്നൊരു മനുഷ്യനാവട്ടെ തുളസീ ..
അങ്ങനെ വിശ്വസ്സിക്കാം , ആശ്വസ്സിക്കാം നമ്മുക്ക് ...
മനുഷ്യന്റെ അത്യാഗ്രഹത്തില്‍ രൂപപെടുന്ന കയങ്ങളില്‍
എത്രയോ ജീവിതങ്ങള്‍ നിള കവര്‍ന്നിരിക്കുന്നു ..
സന്ധ്യക്ക് പൊയ് കിടക്കണം ആ മണല്പരപ്പില്‍
ആകാശം നോക്കീ , ഹൃദയം ഭാരം കുറഞ്ഞ്
കണ്ണീര്‍ തുള്ളികളേ മണല്‍തരികള്‍ക്ക് കൊടുക്കും ..
നിളാ ദേവീ വന്നു നമ്മേ തലോടും ..
ഒരിക്കല്‍ കൂടി ഹൃദയത്തില്‍ നിന്നും നന്ദിയും സന്തൊഷവും സഖീ ..
:(
ReplyDelete:( :(
Deleteമനസ്സില്‍ തൊടുന്ന കുറിപ്പ്
ReplyDeleteകുറിച്ചത് മനസ്സിലേക്ക് എത്തിയെങ്കില്‍
Deleteഅതു വരികളിലേ നീറ്റല്‍ കൊണ്ടാകാം ..
സ്നേഹം സഖേ ..