Wednesday, January 23, 2013

"കടുക് പാടങ്ങള്‍ക്കപ്പുറത്ത് "


















താരകങ്ങള്‍ കഥ പറയുന്ന മിഴികളേ തേടി ...
നിലാവ് പൂക്കുന്ന ഹൃദയതാഴ്വാരങ്ങള്‍ തേടി ..
വേനല്‍ പുകച്ചിലില്‍ ഉരുകിയൊലിച്ച മനസ്സിലേക്ക്,
പൊഴിഞ്ഞ നിസ്വാര്‍ത്ഥ പ്രണയത്തിന്റെ മഴരാവുകള്‍ തേടി ...

" പ്രീയമുള്ള നന്മഹൃദയങ്ങളേ .. ഉള്ളില്‍ തികട്ടി കൊണ്ടിരിക്കുന്ന
പ്രണയാംശത്തിന്റെ ചിലത് , പ്രവാസം കൊണ്ട് തരുമ്പോള്‍...
പകര്‍ത്തുകയാണ് ... ബ്ലോഗ് ലോകത്തില്‍ അടയാളപ്പെടുത്തേണ്ട ഒന്നും
എന്റെ കൈവിരല്‍ തുമ്പിനാല്‍ ഉതിര്‍ന്നു വീണു കാണില്ല എങ്കിലും ..
ഞാന്‍ ഒഴുകുന്നുണ്ട് , ഒരോ പ്രണയവരികളിലൂടെയും .. "സഹിക്കുക"

വീണ്ടും ഞാന്‍ , ഗതകാലങ്ങള്‍ക്കപ്പുറത്ത് വച്ച് , എന്നെ തൊട്ടു പോയ
ചിലതിന്റെ പുനര്‍ജന്മം ... യാന്ത്രികതയുടെ തോളത്ത് നിന്നും
ഇടക്കൊന്നിറങ്ങി , സ്നേഹത്തിന്റെ അത്താണിയില്‍ മനം ചേര്‍ത്ത്
സ്വപ്നങ്ങള്‍ കണ്ട നിമിഷങ്ങളിലൂടെ ഒരു യാത്ര .......
വരിക അരികു ചേര്‍ന്നു നടക്കുക എന്നോടൊപ്പം ..!

നഗരത്തിന്റെ ഹൃദയധമനികളില്‍ , ചുവപ്പും പച്ചയും കൊണ്ട
നിയന്ത്രണങ്ങള്‍ക്കിടയിലൂടെ കരവും മനവും , അതെത്തിപ്പിടിക്കുവാന്‍
പാടു പെടുന്നുണ്ടായിരുന്നു .. മിഴികളില്‍ നോക്കീ , എന്റെതെന്ന് പറയുവാന്‍
മോഹം കൊണ്ട രാവുകളേതാണെന്ന് ഓര്‍ത്ത്, ഇരമ്പുന്ന എല്ലാ യന്ത്രങ്ങളേയും
പിന്നിലാക്കീ അടുത്തേക്ക് അടുത്തേക്ക് ...

റിയര്‍ വ്യൂ മിററിലൂടെ അവളെ കാണുമ്പോള്‍ , സ്നേഹാദ്രമായി
അവളോടി വരുമ്പൊള്‍ മനസ്സ് ഈ ജന്മത്തിന്റെ പൂര്‍ണതയിലേക്ക് .....
അഭിനയത്തിന്റെ പല കോണുകളിലൂടെ ഞാന്‍ സമതലം തേടാന്‍ നോക്കുമ്പോള്‍
അവളെന്നിലേക്ക് ചെറു ചിരിയോടെ നിറയുന്നുണ്ടായിരുന്നു ..
പ്രണയ മധുരത്തിന്റെ കണങ്ങള്‍ക്ക് പകരം തീവ്ര സ്നേഹത്തിന്റെ
അലയടികള്‍ നിറഞ്ഞു നിന്നിരുന്ന ഞങ്ങളുടെ പ്രണയതാഴ്വാരങ്ങള്‍ ....
എന്നിട്ടും ആദ്യമവള്‍ എനിക്ക് വേണ്ടീ കരുതിയത് മധുരമാണ് ...
പാലിന്റെ മണമുള്ള " പേട " കൈവിരല്‍ തുമ്പു തൊട്ട് നല്‍കിയത് ...

നാണത്തിന്റെ കോണുകളില്‍ തട്ടി ഞാന്‍ മിഴികള്‍ മറ്റു പലതിലേക്കും
തിരിക്കുമ്പോള്‍ , പ്രണയാധികാരത്തോടെ അവള്‍ എന്നില്‍ കടന്നു കയറി ..
" അല്ല കണ്ണാ , ഒരു നല്ല ഷര്‍ട്ട് ഇട്ട് വന്നൂടേ നിനക്ക് " ....
റെസ്റ്റോററ്റിന്റെ ഉള്ളിലിരിക്കുമ്പോള്‍ , ആ കണ്ണുകള്‍ കാണാന്‍ എന്തു രസമായിരുന്നു ..
കടലു കാണുന്ന കൊച്ചു കുട്ടിയേ പോലെ നോക്കി ഇരുന്നു എത്രയോ നേരം ..
അവള്‍ കൃത്രിമമായി സംസാരിക്കുമ്പോഴും, എന്തഴകാണെന്നൊ ....!
മൊഴികള്‍ കൊണ്ട് കഥ വിരിയിക്കുന്ന , ചിരി കൊണ്ട് ലോകം കാണിക്കുന്ന
മിഴികള്‍ കൊണ്ട് കടലാകുന്ന , അധരം കൊണ്ട് പ്രണയം വിളമ്പുന്ന... നീ ...
അപ്പൊഴും പറയും .. " കണ്ണാ , നിനക്ക് വട്ടാ .. നിന്റെ സ്നേഹം കൊണ്ട് തോന്നുന്ന
വട്ടുകളാ ഇതൊക്കെ .. നിനക്ക് ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇതിനേക്കാള്‍ തന്നേക്കും .....!

പ്രീയമുള്ളവളേ .. നീ അറിയുക ..
മഞ്ഞിന്‍ പുതപ്പില്‍ എനിക്ക് നഷ്ടമാകുന്ന
നിന്റെ സ്നേഹതാപത്തിന്റെ നിമിഷങ്ങള്‍ ...
തൊലിപ്പുറത്തില്‍ തൊട്ട് നനക്കുന്നതല്ല,
നിന്റെ , നമ്മുടെ പ്രണയം ... ഉള്ളം തൊടുന്ന -
നിന്റെ അന്തിമുല്ലയുടെ മണം എനിക്ക്
മറ്റേത് സന്ധ്യയാണ് പകരം തരുക ......!

രാവിനെ ഒറ്റിക്കൊടുക്കുന്ന മഞ്ഞവെളിച്ചത്തിന്റെ
ചോട്ടില്‍ , നിന്നോടൊത്ത് കടല്‍ത്തിരകള്‍ തൊടുന്ന
മണല്‍ത്തരികളില്‍ കാലുകള്‍ വയ്ക്കുമ്പോള്‍ ..
എന്നും പ്രണയത്തിന്റെ തോഴിയായ മഴയെത്തി ...
കുളിരുള്ള അവളുടെ തലോടല്‍ മുഴുവനും ഏറ്റ് വാങ്ങീ
തിരികേ കാറിലെത്തുമ്പോള്‍ , ഗ്ലാസുകള്‍ താഴ്ത്തീ മഴയുടെ കടുത്ത
ചീളുകള്‍ കൈകളിലേറ്റുമ്പോള്‍ ....... നീയായിരുന്നു അരികിലും ഉള്ളത്തിലും ..
ഒരു മുത്തത്തില്‍ നിന്നെയാകേ തണുപ്പിക്കാന്‍ ഞാന്‍ പലവട്ടം തുനിഞ്ഞിരുന്നു ,, പക്ഷേ ..!

സഖീ , അവനവന്റെ പ്രണയത്തില്‍ , വാക്കുകള്‍ അതീതമാകും ...
അവന് , അതോളം മറ്റൊന്നും പ്രീയതരമാകില്ല ..
വാക്കുകള്‍ക്ക് , ആവര്‍ത്തനവും , അതിരുമുണ്ടാകില്ല ...
അവള്‍ക്ക് , ഈലോകത്താരെക്കാളും മോഹിപ്പിക്കുന്ന പലതുമുണ്ടാകാം ...
പക്ഷേ നീ ... അറിഞ്ഞ , പറഞ്ഞ , കൊണ്ട ... പ്രണയത്തിനപ്പുറം,, "സത്യമാണ്"
എന്നില്‍ ഒട്ടും കളങ്കമില്ലാതെ നിറയുന്ന " പ്രണയസത്യം ".....


















കടുക് പാടങ്ങള്‍ നിറയുന്ന , മഞ്ഞ് പൊതിയുന്ന പ്രഭാതങ്ങളും സായാഹ്നങ്ങളുമുള്ള
എന്നെയും നിന്നെയും തിരിച്ചറിയാത്ത , ഭാഷയും സംസ്കാരവും വേറിട്ട
നാട്ടിന്‍പുറങ്ങളിലേക്ക് നിന്നോടൊത്തുള്ള യാത്ര,
കാലങ്ങള്‍ക്ക് മുന്നേയുള്ള സ്വപ്നമായിരുന്നു .................

ചക്രവാളത്തിന്റെ ചരിവുകളില്‍ , കാര്‍മേഘത്തിന്റെ ഗര്‍ത്തങ്ങളില്‍
എന്നേയും നിന്നേയും കൊണ്ട് പറന്ന, നമ്മുടെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളപ്പിച്ച
യന്ത്ര കൈകള്‍ ആടിയുലയുമ്പോള്‍ , ആകുലതയോടെ നിന്നെ ചേര്‍ക്കുമ്പോള്‍
നീ " നിര്‍വൃതിയുടേ മേലില്‍ ഭാരമില്ലാത്തവളെ പോലെ " കണ്ണുകള്‍ തിളങ്ങിയിരുന്നു ...

കടുകെണ്ണയുടെ മണമുള്ള കറികൂട്ടുകള്‍ , അന്യോന്യം കൈവിരലാലേ ഊട്ടുമ്പോള്‍
ചുറ്റുമുള്ള കണ്ണുകള്‍ കൗതുകത്തോടെ നോക്കുന്നത് ...
നിറഞ്ഞ മഞ്ഞിനെ വകഞ്ഞു മാറ്റി , വേറിട്ട വഴികളിലൂടെ
തണുത്ത വെള്ളത്തിലേക്ക് ഊളിയിടുന്നത് ..
ഒളിഞ്ഞും തെളിഞ്ഞും നോക്കുന്ന കണ്ണുകളിലേക്ക് , സ്നേഹാധിക്യത്തിന്റെ
" കൈകള്‍ കൊണ്ടുള്ള വട്ടം ചുറ്റലുകള്‍ക്ക് "...
കൈകളില്‍ കോരിയെടുക്കാവുന്ന ഇരുട്ടില്‍, മഞ്ഞിനെ പുതപ്പിച്ചു
ഹൃദയം ഹൃദയത്തോട് ചേര്‍ത്ത് നടന്ന് പോയ ഊടു വഴികള്‍ക്ക് ..
പുറത്ത് മഞ്ഞ് പൊഴിയുമ്പോള്‍ , നിനക്കും എനിക്കുമിടയില്‍-
പൊഴിഞ്ഞ ചുടു ചുംബനങ്ങള്‍ക്ക് ..
ഈ ജിവിതം പകരം വയ്ക്കുന്നു ..
നിന്നോളം എന്നെ പൊതിഞ്ഞൊരു മഴമേഘവുമില്ല കണ്ണാ ..!
ജീവിതത്തിനെ , ജീവിച്ചു തീര്‍ക്കാന്‍ , ലക്ഷ്യവും ധൈര്യവും പകര്‍ന്ന്
നീ കൂടെ നിറയുമ്പോള്‍ അറിയുന്നുണ്ട് ,
കഴിഞ്ഞു പോയ മഴക്കാറുകള്‍ക്ക് ഒരു കാറ്റിനോളം ആയുസ്സേ ഉണ്ടായിരുന്നുള്ളു എന്ന് ..

പ്രണയം ഭ്രമമാണെന്ന് .. താല്‍ക്കാലിക മേച്ചില്പ്പുറങ്ങളില്‍
നിറക്കുന്ന വര്‍ണ്ണമാണതെന്ന് .. നാളെയുടെ ഉദയത്തില്‍ പൊലിഞ്ഞു പോകുമെന്ന് ...
നൂറു നൂറു വികാരങ്ങളിലൂടെ , അനിവാര്യതയിലൂടെ , നിനക്ക് ഞാനും എനിക്ക് നീയും
സമമെന്നുള്ളത് അര്‍ത്ഥമായി നിലനില്‍ക്കുമ്പോള്‍ , നിന്നെ കൂടാതെ എനിക്ക്
ദു:ഖമോ , സന്തോഷമോ , പിണക്കമോ , ജയമോ , തോല്‍വിയോ ഇല്ലെന്നുള്ളത് ..
ജീവിതം നിന്നോളമെത്തും വരെ മരണമാണെന്നും , ജീവന്റെ തുടുപ്പുകള്‍
നിന്നിലൂടെയാണ് അറിഞ്ഞതുമെന്നതും .. ഇനിയെന്താണ് നിന്നോളം ഞാന്‍ പകര്‍ത്തി വയ്ക്കുക ..

കാലം കൊണ്ടുടാകുന്നത് .. കാമം കൊണ്ടുടാകുന്നത്...
പ്രണയം കൊണ്ടുടാകുന്നത് ..സ്നേഹം കൊണ്ടുടാകുന്നത് ...
മഴയും, മഞ്ഞും, വെയിലും, കാറ്റുകൊണ്ടും ഉണ്ടാകുന്നത് ...
നാം അറിയാതെ , നമ്മള്‍ അറിയാതെ , അവരുമിവരുമറിയാതെ
രൂപപ്പെടുന്ന ചിലതുണ്ട് , അതിനൊരു പ്രതലമുണ്ട് ..
നാം എത്ര അകലെത്തെങ്കിലും , രണ്ടു ഹൃദയമെങ്കിലും
നമ്മളൊന്നായി ഇരിക്കുന്ന പവിഴപ്പുറ്റുകള്‍ ..
കാലമോ കാറ്റോ മഴയോ കൊണ്ട് പൊലിയാത്ത ഒന്ന് ..
പിണക്കമോ , ഇണക്കമോ , വാശിയോ ബാഹ്യമായ
സ്പര്‍ശനം മാത്രം നല്‍കി നമ്മളേ നമ്മളാക്കുന്ന പ്രതലം .....!

നിളയും നിലാവുമില്ലാത്ത , തിരുവാതിരയും ,കാര്‍ത്തികയുമില്ലാത്ത
നിഷ്കളങ്കമുഖങ്ങള്‍ നിറയുന്ന തെരുവുകള്‍ക്ക് തീര്‍ത്തും അന്യര്യായ് നമ്മള്‍ ...
സ്വാതന്ത്ര്യത്തിന്റെ മധുരപ്രതികാരം വീട്ടി നമ്മള്‍ .... ഓര്‍ക്കുക ഓരോ മനസ്സും
കൊതിക്കുന്നുണ്ട് ഈയൊരു യാത്ര .. എല്ലാ കെട്ടുപാടുകളില്‍ നിന്നും
സ്നേഹത്തിന് മാത്രം മുന്‍ തൂക്കം നല്‍കിയൊരു യാത്ര ..
പൂത്ത് നില്‍ക്കുന്ന കടുക്പാടങ്ങള്‍ക്കിടയിലൂടെ കൈകള്‍ കോര്‍ത്ത് ,
പൂര്‍ണതയോടെ , ഞാന്‍ നീ എന്ന ബോധമണ്ഡലത്തില്‍ നിന്നെല്ലാം അകന്ന്
മഞ്ഞിന്റെ മറവിലേക്ക് , ഭാരമേതുമില്ലാതെ ഒരു മാഞ്ഞു പോക്ക് ആരാണ് കൊതിച്ചു പോകാത്തത് ..



















അന്തിമുല്ലയുടെ അടിമപ്പെടുത്തുന്ന സുഗന്ധം ..
മഞ്ഞ് നിറഞ്ഞ നരച്ച നിലാവുണ്ട് പുറത്ത് ...
പൊട്ടിച്ചിരികളും , മൗന സംവേദനങ്ങളും...
ഉറവ പൊട്ടുന്ന നനുത്ത അകത്തളങ്ങളും...
അടുക്കളയറ്റത്തെ എരിവാര്‍ന്ന കോണുകളും..
ചേര്‍ത്തടുപ്പിക്കുന്ന നീയും , മഴയും രാവും ..
നാവിലേക്കുതിരുന്ന ചാതുര്യമുള്ള നിന്റെ ഉള്ളവും ..
അമ്പലപ്പാട്ടും , കാവും , തോടും, കുളങ്ങളും
ഒരുകണ്ണാലേ സ്വായത്തമാക്കിയ അമ്പിളിക്കലയും
തൊടാന്‍ വെമ്പി , പിന്നില്‍ വീണ നിമിഷങ്ങളും ...
ഇന്ന് ഈ ഒറ്റപ്പെട്ടു പോകുന്ന ലോകത്തില്‍
ഓര്‍മകളുടെ നിലാതോണിയേറി അരികില്‍ വരുന്നുണ്ട് ..

വിരഹം , പ്രണയത്തിന്റെ നിറം കൂട്ടും , നഷ്ടം പ്രണയത്തിന്റെ ആഴം കാട്ടും
പിണക്കം , ഇണക്കത്തിന്റെ കുളിരു നല്‍കും , ഓര്‍മ്മകള്‍ പ്രണയത്തിന്റെ ചിത്രം വരക്കും ...
" പ്രണയം " എന്ന മൂന്നക്ഷരത്തില്‍ തളച്ചിടാനാവില്ല നമ്മുക്കുള്ളിലേ വികാരങ്ങളെ ...
എഴുതി എഴുതി നിറച്ചിട്ടും , തീര്‍ന്നു പോകുന്നില്ല നിന്നോടുള്ള ഒന്നും ...


കടുക് പാടങ്ങള്‍ക്കപ്പുറത്ത് , നിനക്കും എനിക്കും വസിക്കാനൊരു ഇടമുണ്ട് .
കൈകള്‍ കോര്‍ത്ത് ഈ നടപ്പ് തുടരുക ...
നമ്മുക്കിടയിലെ മുനയുള്ള
നോട്ടങ്ങളെ അവഗണിക്കുക ...
മഞ്ഞിലേക്ക് മിഴികളടച്ച് മാഞ്ഞു പൊകുക ...
അന്തിമുല്ല പൂക്കുന്ന വഴികളില്‍ ഒന്നായി നിന്ന്
ഒരു പൂമൊട്ടിന് ജന്മമേകുക ..
ഒടുവില്‍ ... നമ്മളെ പൊഴിച്ച് , ഒന്നായി രൂപപ്പെട്ട്
ദൂരെ .. കടുക് പാടങ്ങള്‍ക്ക് മുകളിലെ ഒരു താരകമായി കാലങ്ങളോളം നില കൊള്‍ക ....





ചിത്രങ്ങള്‍ : എനിക്കും നിനക്കുമിടയില്‍, നമ്മളാല്‍ രൂപപെട്ടത് ..

44 comments:

  1. ഞാനാദ്യം വായിച്ചേ...............!!!!!!!!!!!!
    so rini returned .
    അല്ലെ?
    പതിവ് പോലെ നന്നായി,ഭംഗിയായി,സുന്ദരമായി,മധുരമായി...........
    ഹോ.........ഇനിയെന്താ പറയാ!!!!!!!
    ഒക്കെ ആയി.

    ഓരോ മനസ്സും
    കൊതിക്കുന്നുണ്ട് ഈയൊരു യാത്ര .. എല്ലാ കെട്ടുപാടുകളില്‍ നിന്നും
    സ്നേഹത്തിന് മാത്രം മുന്‍ തൂക്കം നല്‍കിയൊരു യാത്ര ..
    പൂത്ത് നില്‍ക്കുന്ന കടുക്പാടങ്ങള്‍ക്കിടയിലൂടെ കൈകള്‍ കോര്‍ത്ത് ,
    പൂര്‍ണതയോടെ , ഞാന്‍ നീ എന്ന ബോധമണ്ഡലത്തില്‍ നിന്നെല്ലാം അകന്ന്
    മഞ്ഞിന്റെ മറവിലേക്ക് , ഭാരമേതുമില്ലാതെ ഒരു മാഞ്ഞു പോക്ക് ആരാണ് കൊതിച്ചു പോകാത്തത് ..
    ശരിയാണ് പറഞ്ഞത്.
    ഞാന്‍ പോണുണ്ട് ഒരു യാത്ര.

    വിരഹം , പ്രണയത്തിന്റെ നിറം കൂട്ടും , നഷ്ടം പ്രണയത്തിന്റെ ആഴം കാട്ടും
    പിണക്കം , ഇണക്കത്തിന്റെ കുളിരു നല്‍കും , ഓര്‍മ്മകള്‍ പ്രണയത്തിന്റെ ചിത്രം വരക്കും ...
    " പ്രണയം " എന്ന മൂന്നക്ഷരത്തില്‍ തളച്ചിടാനാവില്ല നമ്മുക്കുള്ളിലേ വികാരങ്ങളെ ...
    എഴുതി എഴുതി നിറച്ചിട്ടും , തീര്‍ന്നു പോകുന്നില്ല നിന്നോടുള്ള ഒന്നും ...
    ഇതും കൊള്ളാം.ഇഷ്ടായി

    " നിര്‍വൃതിയുടേ മേലില്‍ ഭാരമില്ലാത്തവളെ പോലെ "
    ഇതും ഇഷ്ടായി.

    ഇനി കോപ്പി-പേസ്റ്റ് അടിക്കാന്‍ വയ്യ.
    ഇതില്‍ത്തെ എല്ലാം ഇഷ്ടായി.


    പിന്നേയ് ...........നിയ്ക്കൊക്കേം മനസിലായീട്ടോ.
    :)

    ReplyDelete
    Replies
    1. ഹഹഹ , നിനക്കെന്തു മനസ്സിലായി , ഉമേ ?
      ആദ്യ വായനക്ക് , നിനക്ക് സ്നേഹത്തിന്റെ
      വലിയൊരു കടുക് പാടം ..........
      ഇഷ്ടമായതിന് .. സന്തൊഷം ഉമേ ..

      Delete
    2. അയ്യോ പറയാന്‍ മറന്നു ഫോട്ടംസ് ഒക്കേം സൂപ്പര്‍.
      ഇനിയെങ്കിലും ഗൂഗിള്‍ ന്നു അടിച്ചു മാറ്റാതെ സ്വന്തായി എടുത്തിടൂ.ട്ടോ
      ഫോട്ടോഗ്രാഫീല്‍ ഭാവീണ്ട് .

      Delete
    3. പ്രീയപെട്ട ഉമ ...
      പോകണം , എല്ലാ ദുഖങ്ങളും മറന്ന്
      സ്നേഹകരങ്ങളില്‍ കൈ കൊര്‍ത്ത് , മിഴികളടച്ച്..
      എല്ലാം മറന്നൊരു യാത്ര , സമയം നാം കണ്ടെത്തണം ..
      സ്വപ്നങ്ങളില്‍ കണ്ടു മറന്ന ചിലയിടത്തേക്ക്
      സഫലീകരണത്തിന്റെ യാത്ര ........ നിനക്കും എനിക്കും അവര്‍ക്കും
      പ്രാപ്തമാകേണം , ഈയൊരു ജന്മത്തിലെങ്കിലും ..
      ഗൂഗിളിനേ അങ്ങനെയങ്ങ് ഉപേഷിക്കാന്‍ കഴിയുമൊ ഉമേ ..
      ഉപയോഗം വന്നാല്‍ വേണ്ടി വരും " ഗൂഗിനേ " കേട്ടൊ ..
      ഈ നല്ല മനസ്സിന് നന്ദിയും സ്നേഹവും ...

      Delete
  2. ഇതാണ് പ്രണയം..
    ആത്മാവില്‍ ആഴത്തില്‍ പതിഞ്ഞ പ്രണയം ...
    ഒരു ഗ്യാപ്നു ശേഷമുള്ള ഈ വരവ് ...സന്തോഷമുണ്ട്...
    ഇനീം മടിപിടിക്കരുതുട്ടോ...

    ഈ ഒഴുക്കുള്ള ശൈലി , ഒരുപാട് ഇഷ്ട്ടാണെനിക്ക് ...
    വളരെ ആകാംഷയോടെയാണ് വായന തുടങ്ങിയത് തന്നെ..
    വിരഹവും , ഏകാന്തതയും വല്ലാതെ വിഷമിപ്പിക്കുന്നുണ്ടല്ലേ ?
    അക്ഷരങ്ങള്‍ ഇങ്ങനെ ഭംഗിയായി കോര്ത്തിണക്കുന്നത് ഒരു കഴിവ് തന്നെയാണ്ട്ടോ ..
    മടുപ്പിക്കാതെ പറയുക എന്നത് ബുദ്ധിമുട്ടുള്ള കാര്യവും ...
    പ്രണയം എത്ര മനോഹരമയാണ് എഴുതി വെച്ചത്..

    ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേന്ഗെ എന്ന ചിത്രത്തിലാണ് പൂത്ത കടുകുപാടം
    ആദ്യമായി കാണുന്നത്...
    അന്നേ മനസ്സില്‍ കയറിക്കൂടിയ മോഹമാണ് ഒരിക്കലെങ്കിലും അവിടെയൊന്ന് പോണംന്ന് ..
    ഇത് വായിച്ചപ്പോള്‍ ,ആ മോഹം ഇരട്ടിച്ചു..
    ഇനിയൊന്നു പോയിട്ട് തന്നെ ബാക്കി കാര്യം...

    'പൂത്ത് നില്‍ക്കുന്ന കടുക്പാടങ്ങള്‍ക്കിടയിലൂടെ കൈകള്‍ കോര്‍ത്ത് ,
    പൂര്‍ണതയോടെ , ഞാന്‍ നീ എന്ന ബോധമണ്ഡലത്തില്‍ നിന്നെല്ലാം അകന്ന്
    മഞ്ഞിന്റെ മറവിലേക്ക് , ഭാരമേതുമില്ലാതെ ഒരു മാഞ്ഞു പോക്ക് '


    അവസാനത്തെ പാര എനിക്കങ്ങു വല്ലാതെ ഇഷ്ട്ടപ്പെട്ടു.......
    എത്ര സുന്ദരമായ ഭാവന......
    ഇനി ഞാനൊന്നു സ്വപ്നം കണ്ടു നോക്കട്ടെ...
    മുനയുള്ള നോട്ടങ്ങളെ അവഗണിച്ചു...
    കൈകള്‍ കോര്‍ത്തു പിടിച്ചു ...
    കണ്ണുകളടച്ചു .....

    അങ്ങ് ദൂരെ കടുകുപാടങ്ങള്‍ക്ക് മുകളില്‍ ഒരുമിച്ചു ഒരു നക്ഷത്രമായി നമ്മള്‍ എന്നും....

    ReplyDelete
    Replies
    1. പ്രീയപെട്ട റോസെ...
      മടി അറിയാതെ വരുന്നതാണ് .. പിന്നെ പ്രണയം ..
      അതെപ്പൊഴും എന്നുമുണ്ട് കൂടേ .. എഴുതുമ്പൊഴും
      ചിന്തിക്കുമ്പൊഴും അതറിയാതെ വരികളിലേക്ക് കടന്ന് വരും ...
      പ്രവാസത്തിലേക്ക് എത്തുമ്പൊള്‍ , എന്തൊ നഷ്ടമാകുന്ന-
      ഫീല്‍ ഉണ്ട് , അതിലൂടെയാകും എല്ലാം വരുക ..
      പിന്നേ ഇതാണ് പ്രണയമെന്നൊ , ഈ വരികളാണ്
      പ്രണയസമ്പുഷ്ടമേന്നൊ തൊന്നുന്നത് സ്നേഹം കൊണ്ടാകും ..
      അതിനപ്പുറം എന്റെ വരികള്‍ സം വേദിക്കപെടുന്നുണ്ടൊ
      എന്നെനിക്കറിയില്ല ..
      സമൂഹത്തിന്റെ എല്ലാവിധ നോട്ടങ്ങളേയും തട്ടിതെറുപ്പിച്ച്
      ഞാനും നീയുമെന്ന ചിന്തകള്‍ വെടിഞ്ഞ് , നമ്മളൊന്നായി
      വാനവും ഭൂമിക്കുമിടക്ക് , ഭാരമേതുമില്ലാതെ ഒരു യാത്ര ......
      സന്തൊഷവും , സ്നേഹവും നന്ദിയും പ്രീയ കൂട്ടുകാരീ ..

      Delete
  3. പാല്‍പ്പേട പോലെ പ്രണയമധുരം......

    പൂത്ത കടുകുപാടങ്ങള്‍ അതി മനോഹരമാണ്! കണ്ണെടുക്കാന്‍ കഴിയാത്തവിധം അപൂര്‍വ സുന്ദരം.

    ReplyDelete
    Replies
    1. പ്രീയപെട്ട കലയേച്ചീ ,
      ശരിയാണ് , ആ പാല്പേടയുടെ മധുരം
      നാവിലിപ്പൊഴും തുടിക്കുന്നുണ്ട് ..
      പൂത്ത കടുക് പാടങ്ങള്‍,, അവളുടെ കൈകള്‍ കോര്‍ത്ത്
      വിറക്കുന്ന അധരങ്ങളൊടെ , ഒരു പ്രഭാതത്തില്‍ കാണുമ്പൊള്‍
      ഈ ചിത്രമെടുക്കുവാന്‍ പൊലും തൊന്നിയിരുന്നില്ല ..
      പക്ഷേ എപ്പൊഴൊ മനസ്സ് പറഞ്ഞ് , ഒരു വരി എഴുതേണ്ടി വരുമെന്ന് ..
      സന്തൊഷവും നന്ദിയും , മറക്കാതെ വന്ന് മനസ്സൊടിച്ചതിന്..

      Delete
  4. "ഒടുവില്‍ ... നമ്മളെ പൊഴിച്ച് , ഒന്നായി രൂപപ്പെട്ട്
    ദൂരെ .. കടുക് പാടങ്ങള്‍ക്ക് മുകളിലെ ഒരു താരകമായി കാലങ്ങളോളം നില കൊള്‍ക ...."

    മഞ്ഞു പെയ്യുന്ന രാവില്‍ വായിച്ച മനോഹരമായ ഒരു പ്രണയ കാവ്യം... സുന്ദരം....

    ReplyDelete
    Replies
    1. പ്രീയപെട്ട മുബീ ,
      ഇവിടയുമതെ , മഞ്ഞു നിറയുന്നുണ്ട് ..
      പെയ്യുന്നില്ലയെങ്കിലും , മുബിയുടെ വാക്കുകളിലൂടെ
      " യൂകോണ്‍" ലൂടേ അറിയുന്നുണ്ട് ..
      ഇവിടെ നാം അന്യര്യായ് പൊയേക്കാം ..
      ചില ദിനം ഉള്ളില്‍ പൂക്കുന്ന പ്രണയം മറച്ച്
      തികച്ചും അപരിചതരെ പൊലെ പെരുമാറേണ്ടി വന്നേക്കാം ..
      അവസ്സാനം , എല്ലാം പൊഴിച്ച് , എല്ലാ കെട്ടുപാടുകളും പൊട്ടിച്ച്
      മുകളില്‍ തിളങ്ങുന്ന ഒറ്റ താരകമാകണം ..
      സന്തൊഷവും സ്നേഹവും നന്ദിയും പ്രീയ കൂട്ടുകാരീ ..

      Delete
  5. നൂറു നൂറു വികാരങ്ങളിലൂടെ , അനിവാര്യതയിലൂടെ , നിനക്ക് ഞാനും എനിക്ക് നീയും
    സമമെന്നുള്ളത് അര്‍ത്ഥമായി നിലനില്‍ക്കുമ്പോള്‍ , നിന്നെ കൂടാതെ എനിക്ക്
    ദു:ഖമോ , സന്തോഷമോ , പിണക്കമോ , ജയമോ , തോല്‍വിയോ ഇല്ലെന്നുള്ളത് ..
    ജീവിതം നിന്നോളമെത്തും വരെ മരണമാണെന്നും , ജീവന്റെ തുടുപ്പുകള്‍
    നിന്നിലൂടെയാണ് അറിഞ്ഞതുമെന്നതും .. ഇനിയെന്താണ് നിന്നോളം ഞാന്‍ പകര്‍ത്തി വയ്ക്കുക ..

    തിരിച്ചെത്തിയിരിക്കുന്നു അല്ലേ?
    രണ്ടു ഹൃദയമെങ്കിലും
    നമ്മളൊന്നായി ഇരിക്കുന്ന പവിഴപ്പുറ്റുകള്‍ മനോഹരമായ തഴുകല്‍
    സമ്മാനിച്ചു.

    ReplyDelete
    Replies
    1. പ്രീയപെട്ട ഏട്ടാ ...
      തിരിച്ചെത്താതെ എങ്ങനെ , ഈ സ്നേഹവലയത്തിലേക്ക് ...!
      വായനയും , പൊട്ടത്തരങ്ങളും പ്രണയവും ഓക്കെ
      വെറുതേ എഴുതി വയ്ക്കുമ്പൊള്‍ , കണ്ണൊടിക്കുന്നതിന്
      ഒരുപാട് സന്തൊഷവും , സ്നേഹവും പ്രീയ ഏട്ടാ ..
      എത്രയോ കാതമകലെയെങ്കിലും , രണ്ടു ഹൃദയമെങ്കിലും
      എന്നിലും നിന്നിലും , കുടിയിരിപ്പുണ്ട് നമ്മള്‍ ..
      ഒരിക്കലും അടരാതെ , പൊലിയാതെ , കാലങ്ങളൊളം ..
      ആ പ്രണയകാറ്റ് , പ്രീയ റാംജിയേ തഴുകിയെങ്കിലും സന്തൊഷം , സ്നേഹം ...

      Delete
  6. വീണ്ടും ഹൃദയഹാരിയായ ഒരു കുറിപ്പുമായി വന്ന റിനി ശബരിയ്ക്ക് സന്തോഷത്തോടെ സ്വാഗതം
    വ്യതിരിക്തമായ ആ എഴുത്തും കമന്റ് ബോക്സിനെ അക്ഷരപ്പൂന്തോട്ടമാക്കുന്ന അഭിപ്രായപുഷ്പങ്ങളും കാണുന്നില്ലല്ലോ എന്ന് ചില നാളുകള്‍ ഓര്‍ത്തിരുന്നു കേട്ടോ

    ReplyDelete
    Replies
    1. പ്രീയപെട്ട അജിത്തേട്ടാ ,
      ഒരിക്കലെങ്കിലും ഓര്‍ത്തതില്‍ സന്തൊഷം ഒരുപാട് ..
      ഹൃദയത്തിനകത്ത് ഒരിക്കലും വേര്‍പിരിയാതെ
      അലിഞ്ഞു പൊയ ചിലതുണ്ട് , അതു പകര്‍ത്തുന്നൂന്ന് മാത്രം ..
      അതിലൂടെ ഒഴുകുന്നതിന് , ഇഷ്ടപെടുന്നതില്‍ സ്നേഹവും നന്ദിയും ...

      Delete
  7. റിനിയേട്ടാ...ഉമ എന്നെ തോല്‍പ്പിച്ചു...എനിക്കിഷ്ടായതെല്ലാം അവള്‍ പറഞ്ഞു കഴിഞ്ഞു ... ഞാന്‍ ഇനി എന്താ പറയുകാ... :) ഇവിടം സഹിയ്ക്കുകയല്ല... ഇവിടം ആസ്വദിക്കുകയാണ് ഇവിടെ വരുന്ന ഓരോരുത്തരും.. അതാ സത്യം... വാക്കുകളിലൂടെ... വരികളിലൂടെ.. ഈ മനസ്സിലൂടെ യാത്ര ചെയ്ത് ആ പൊട്ടും പൊടിയും നെഞ്ചോടു ചേര്‍ക്കുന്നു... ഇത്തവണയും അത് അങ്ങനെ തന്നെയായിട്ടോ...നിസ്വാര്‍ഥ പ്രണയത്തിന്റെ മഴരാവുകള്‍ അന്യമാകുന്നോ റിനിയേട്ടാ ഇന്നും എന്നും... ഓരോ വ്യക്തിയ്ക്കും അറിഞ്ഞോ അറിയാതെയോ?
    താരകങ്ങള്‍ കഥ പറയുന്ന മിഴികളേ തേടി ...
    നിലാവ് പൂക്കുന്ന ഹൃദയതാഴ്വാരങ്ങള്‍ തേടി ..
    വേനല്‍ പുകച്ചിലില്‍ ഉരുകിയൊലിച്ച മനസ്സിലേക്ക്,
    പൊഴിഞ്ഞ നിസ്വാര്‍ത്ഥ പ്രണയത്തിന്റെ മഴരാവുകള്‍ തേടി ...
    അഭിനയത്തിന്റെ പല കോണുകളിലൂടെ ഞാന്‍ സമതലം തേടാന്‍ നോക്കുമ്പോള്‍
    അവളെന്നിലേക്ക് ചെറു ചിരിയോടെ നിറയുന്നുണ്ടായിരുന്നു ..
    മുഖപടങ്ങളുടെ ലോകത്ത് അഭിനയിയ്ക്കാന്‍ ഇനിയും എത്ര ദൂരം ബാക്കി അല്ലേ നമുക്ക്?
    "അല്ല കണ്ണാ , ഒരു നല്ല ഷര്‍ട്ട് ഇട്ട് വന്നൂടേ നിനക്ക് " ...
    മൊഴികള്‍ കൊണ്ട് കഥ വിരിയിക്കുന്ന , ചിരി കൊണ്ട് ലോകം കാണിക്കുന്ന
    മിഴികള്‍ കൊണ്ട് കടലാകുന്ന , അധരം കൊണ്ട് പ്രണയം വിളമ്പുന്ന... നീ ...
    ആ പ്രണയകടലില്‍ നിര്‍വൃതിയടയാന്‍..നെഞ്ചിലെ ഒടുങ്ങാതെ സ്നേഹവായ്പ് എന്നിലേക്ക്‌ ഒഴുകുമ്പോള്‍...ഒരായിരം ജന്മം പൂവണിയുന്നു... "നിനക്ക് ഞാനല്ലെങ്കില്‍ മറ്റൊരാള്‍ ഇതിനേക്കാള്‍ തന്നേക്കും ..." അങ്ങനെയുള്ള നിസ്വാര്‍ഥത മനസ്സില്‍ നീറ്റലാവുന്നു...ഞാന്‍ സ്നേഹിയ്ക്കുന്നതിലും കൂടുതല്‍ മറ്റാരും നിന്നെ പ്രണയിയ്ക്കരുത് സ്നേഹിയ്ക്കരുത് എന്ന് ചിന്തയിലും പറഞ്ഞത് അങ്ങനെ മാത്രം..."
    ഉള്ളം തൊടുന്ന -
    നിന്റെ അന്തിമുല്ലയുടെ മണം എനിക്ക്
    മറ്റേത് സന്ധ്യയാണ് പകരം തരുക ......!
    പ്രണയത്തിനപ്പുറം,, "സത്യമാണ്"
    എന്നില്‍ ഒട്ടും കളങ്കമില്ലാതെ നിറയുന്ന " പ്രണയസത്യം ".....
    ഈ പറഞ്ഞ ഓരോ വരിയും ഒരുപാടിഷ്ടായി... പ്രണയസത്യങ്ങളിലെ നിസ്വാര്‍ഥതയില്‍ മുഖം ചേര്‍ത്ത്... മറ്റൊരാള്‍ക്കും പകരാതെ നീ എനിയ്ക്കായി കാത്തു വെച്ച സ്നേഹത്തില്‍... ആ മഴരാവുകളില്‍ ഞാന്‍ സ്വയം സമര്‍പ്പിയ്ക്കുമ്പോള്‍ ഈ നെഞ്ചിലെ നിസ്വാര്‍ഥതയെ ഞാന്‍ അറിയുന്നതും എന്റെ സ്വാര്‍ഥത ... ഈ പ്രണയസൂര്യന്റെ ജൈത്രയാത്ര വര്‍ഷമേഘങ്ങള്‍ക്കും മീതെ ഒരുപാട് ദൂരം ഇനിയും തുടര്‍ന്ന് കൊണ്ടിരിയ്ക്കട്ടെ....

    ReplyDelete
    Replies
    1. പ്രീയപെട്ട ആശേ ...
      പ്രണയതലങ്ങളിലൂടെ ഞാന്‍ വിരിയിച്ച
      എന്റെ ഉള്ളത്തിലൂടെ പുറത്തേക്ക് വന്ന
      ഈ വരികളെ പലയിടത്തും ആശ സ്പര്‍ശിച്ചു ..
      ശരിയാണ് ആശകുട്ടീ ,എനിക്ക് നിനക്ക് നമ്മുക്ക് അവര്‍ക്ക് ,
      ഒക്കെ നിസ്വാര്‍ത്ഥ പ്രണയത്തിന്റെ മഴരാവുകള്‍ നഷ്ടമാകുന്നുണ്ട് ..
      ചിലപ്പൊള്‍ അരികില്‍ ചേര്‍ന്നു നില്‍കാതെ ,
      ചിലപ്പൊള്‍ അരികിലുണ്ടേലും ആത്മാര്‍ത്ഥത ഇല്ലാതെ ..
      രണ്ടും നഷ്ടം തന്നെ മനസ്സിന് ..
      മുഖപടങ്ങള്‍ എടുത്തണിയുമ്പൊള്‍ പ്രണയം മരിച്ചേക്കാം
      ഇവിടെ അവളൊടുള്ള പ്രണയത്തിന്റെ നാണം കൊണ്ട നിമിഷങ്ങള്‍
      അഭിനയത്തിന്റെ കുറുമ്പുകളിലേക്ക് കടക്കുന്നൂന്ന് മാത്രം ..
      തീര്‍ത്താല്‍ തീരാത്ത ഒന്നുണ്ട് അവളൊട് അവള്‍ തരുന്ന
      പ്രണയ കടലിനോട് പിണക്കത്തൊടേ ഒന്ന് പിന്‍ മാറിയാലും,
      സ്നേഹതിരകളൊടെ അവളെന്നെ മൂടും ..
      ""ഞാന്‍ സ്നേഹിയ്ക്കുന്നതിലും കൂടുതല്‍ മറ്റാരും നിന്നെ
      പ്രണയിയ്ക്കരുത് സ്നേഹിയ്ക്കരുത് എന്ന് ചിന്തയിലും
      പറഞ്ഞത് അങ്ങനെ മാത്രം...""
      അക്ഷരം പ്രതി ശരിയാണ് ഇതു ആശേ.നിനക്ക്
      എന്നേക്കാള്‍ മറ്റുള്ളവര്‍ തരുമെന്നു പറയുന്നത് ,
      അവള്‍ക്കെന്നിലുള്ള പ്രതീക്ഷയാണ്..
      അവളിലല്ലാതെ ഞാനെങ്ങും പൊകില്ലെന്ന് അവള്‍ക്ക് ഉറച്ച വിശ്വസ്സമുണ്ട്.
      ആ മനസ്സു അതുപൊല്‍ പകര്‍ത്തി വച്ചു ആശ..അതിഷ്ടയെട്ടൊ ..
      "എനിക്കും നിനക്കുമിടയില്‍ രൂപപെട്ടത് ,ഒരു വേനല്‍കാലത്തിനും
      കരിച്ചെറിയുവാന്‍ കഴിയാത്തത് ,ഒരു മഴകാലത്തിനും വേരൊടെ
      പിഴുതെറിയാന്‍ സാധികാത്തത് ""
      "അന്തിമുല്ലയുടെ മണം ഇപ്പൊഴുമെന്നില്‍ നിറഞ്ഞു
      നില്‍ക്കുന്നു നിന്നെ പൊലെ " ന്റെ പ്രീയ അനുജത്തികുട്ടിക്ക്
      ഒരുപാട് സ്നേഹവും , സന്തൊഷവും ,നന്ദി ..

      Delete
    2. മറുപടി കലക്കിട്ടോ റിനിയേട്ടാ ...:)

      Delete
  8. 'പൂത്ത് നില്‍ക്കുന്ന കടുക്പാടങ്ങള്‍ക്കിടയിലൂടെ കൈകള്‍ കോര്‍ത്ത് ,
    പൂര്‍ണതയോടെ , ഞാന്‍ നീ എന്ന ബോധമണ്ഡലത്തില്‍ നിന്നെല്ലാം അകന്ന്
    മഞ്ഞിന്റെ മറവിലേക്ക് , ഭാരമേതുമില്ലാതെ ഒരു മാഞ്ഞു പോക്ക് ആരാണ് കൊതിച്ചു പോകാത്തത്...'

    സത്യം തന്നെ മാഷേ...

    ReplyDelete
    Replies
    1. പ്രീയപെട്ട ശ്രീ ,
      നിലക്കാത്ത മഴയുണ്ടായിരുന്നു ആ രാവു മുഴുവന്‍ ..
      മനസ്സും ശരീരവും കൈവിട്ടു പൊകുന്ന അന്തരീക്ഷം
      പ്രകൃതി ഒരുക്കിയപ്പൊള്‍ ഞങ്ങള്‍ അതിലേക്കിറങ്ങി ചെന്നൂ ..
      സ്വയം കെട്ടിപടുക്കുന്ന നമ്മുടെ ലോകത്തിലൂടെ
      ഒന്നായി അലിഞ്ഞ് , സ്വയം ഇല്ലാണ്ടായി , ഒരു യാത്രയുണ്ട് ..
      കൊതിയുടെ നിറവിലേറിയ യാത്ര.. ഒരുപാട് നന്ദിയും സ്നേഹവും ശ്രീ ..

      Delete
  9. സൂപ്പറായ്ട്ടുണ്ട് കേട്ടൊ റിനി

    “പ്രീയമുള്ളവളേ .. നീ അറിയുക ..
    മഞ്ഞിന്‍ പുതപ്പില്‍ എനിക്ക് നഷ്ടമാകുന്ന
    നിന്റെ സ്നേഹതാപത്തിന്റെ നിമിഷങ്ങള്‍ ...
    തൊലിപ്പുറത്തില്‍ തൊട്ട് നനക്കുന്നതല്ല,
    നിന്റെ , നമ്മുടെ പ്രണയം ... ഉള്ളം തൊടുന്ന -
    നിന്റെ അന്തിമുല്ലയുടെ മണം എനിക്ക്
    മറ്റേത് സന്ധ്യയാണ് പകരം തരുക ......!‘

    വിരഹവും ,പിണക്കവും,ഇണക്കവും,നഷ്ട്ടവും,...അങ്ങിനെയെന്തും
    ഈ പറഞ്ഞാലും പറഞ്ഞാലും തീരാത്ത പ്രണയത്തിനെ എന്നുമെന്നും
    പുഷ്ട്ടിപ്പെടുത്തുന്ന സംഗതികളാണല്ലോ...

    അന്തിമുല്ലയുടെ സുഗന്ധമാവാഹിച്ച് ,കടുകപാടത്തിന്റരുകിലിരുന്ന് ഒരു പ്രണയ
    വല്ലഭൻ ഈ സംഗതികളെല്ലാം ഇവിടെ വല്ലാതെ ആവിഷ്കരിച്ചിരിക്കുകയാണല്ലോ ....!

    ReplyDelete
    Replies
    1. പ്രീയപെട്ട മുരളിയേട്ടാ ...
      മഞ്ഞുനിറച്ചു കൊണ്ട് കാറ്റ് വീശുന്നുണ്ട്
      ഈ നിമിഷം നഷ്ടമാകുന്നത് അവളുടെ സ്നേഹതാഴ്വാരങ്ങളില്‍
      മാത്രം പൂക്കുന്ന എന്നൊടുള്ള പ്രണയപൂക്കളുടെ ചൂരാണ് ..
      ഇന്നും എന്നും വിരഹമാണ്, പിണക്കമഴയുടെ
      കാലമാകുന്ന അനിവാര്യതയുടെ വിരഹം .. എന്തും , ഏതും
      അതില്‍ നിന്നുതിരുമ്പൊള്‍ എത്ര എഴുതിയാല്‍ തീരുമത് ..
      അന്തിമുല്ലയുടെ മണമതാണെന്നും , അതെങ്ങനെ ഉള്ളിലേക്ക്
      ആവാഹിക്കാമെന്നും പഠിപ്പിച്ചു തന്നവളേ എങ്ങനെ ഒരു വരി
      മാത്രം കൊണ്ട് എഴുതി നിറക്കും ........
      മറക്കാത്തതിന് ഒരുപാട് സ്നേഹവും സന്തൊഷവും ...

      Delete
  10. പ്രണയത്തിന്റെ താഴ്വരകളെ വരച്ചുകാട്ടുന്ന ഈ ചിത്രം വളരെ നന്നായി . അതില്‍ ചൂടും മഴയും കാമവും സ്നേഹവും ഉണ്ട് . മഞ്ഞു മൂടിയ വഴികളില്‍ അലഞ്ഞ പ്രണയത്തിന്റെ തീവ്രത ഉണ്ട് .
    എവിടെയോ കൊണ്ടുപോയി ഈ വായന . ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയപെട്ട മാഷേ ,
      വരികള്‍ മനസ്സിനേ കൂട്ടുന്നുവെന്നത് സന്തൊഷം തന്നെ ,
      ഈ മഞ്ഞില്‍ അലിയുന്നത് ,കാമത്തിന്റെയും സ്നേഹത്തിന്റെയും
      വാല്‍സല്യത്തിന്റെയും നിറങ്ങളാണ് ..
      അവളേകിയ പ്രണയതീവ്രതയുടെ ചൂടില്‍
      കൂമ്പിയ ഉള്ളം ഇതുവരെ വിരിഞ്ഞിട്ടില്ല ..
      ഞങ്ങളുടെ ആ താഴ്വര ഇപ്പൊഴും എന്നെയും-
      അവളേയും മാടി വിളിക്കുന്നുണ്ട് .. സ്വപനമെന്നതു പൊലെ
      തൊന്നിപ്പിക്കുന്ന ആ നേരുകളേ ഒരിക്കല്‍ കൂടി പുല്‍കാന്‍ ..
      ഒരുപാട് സ്നേഹവും നന്ദിയും മാഷേ , മറക്കാത്തതിന്

      Delete
  11. ഈ കടുകുപാടത്തിലെ പ്രണയ വാക്കുകള്‍ "അന്തിമുല്ലയുടെ അടിമപ്പെടുത്തുന്ന സുഗന്ധം " പോലെ എന്നെയും അശക്തന്‍ ആക്കിയിരിക്കുന്നു....
    എഴുതി എഴുതി നിറച്ചിട്ടും , തീര്‍ന്നു പോകുന്നില്ല നിന്നോടുള്ള ഒന്നും ...
    സത്യാണ് റിനീ....
    മന:പാഠമാക്കിയ മലയാണ്മ പോരാതെ വരും ചിലപ്പോള്‍ മൌനത്തില്‍ ഉറഞ്ഞിരിക്കുന്ന പ്രണയത്തിനു ശബ്ദം കൊടുക്കാന്‍.........
    ഒരുപാടിഷ്ടം തോന്നുന്നു ഈ എഴുത്തിനോട്..........

    സ്നേഹം റിനിയേ ........
    മനു....

    ReplyDelete
    Replies
    1. പ്രീയ മനൂ ,
      മനു എനിക്കെഴുതുന്ന കമന്റുകളൊട്
      ഒരിഷ്ടം എനിക്കുമുണ്ടേട്ടൊ ..
      ഉള്ളിലേ സ്നേഹത്തിന്റെ അലകള്‍ വരികളില്‍ നിറയുന്നത് ..
      സൗഹൃദത്തിന്റെ കാണാത്ത കയങ്ങളിലേക്ക് കൂട്ടുന്നത് ..
      "മന:പാഠമാക്കിയ മലയാണ്മ പോരാതെ വരും ചിലപ്പോള്‍
      മൌനത്തില്‍ ഉറഞ്ഞിരിക്കുന്ന പ്രണയത്തിനു ശബ്ദം കൊടുക്കാന്‍........."
      സത്യം മനുസേ , ഈ വരികളില്‍ ന്റെ പ്രണയം മുഴുവനുണ്ട്
      ഞാന്‍ പകര്‍ത്തുന്ന മനസ്സിന്റേ എല്ലാ തലങ്ങളുമുണ്ട് ..
      വീണ്ടും വീണ്ടും എഴുതി പൊകുന്ന പ്രണയത്തിന്റെ ആഴമുണ്ട് ..
      മറക്കാതെ വന്ന് , ഈ മനസ്സ് പകര്‍ത്തുന്നതിന് ഉള്ളിന്റെ ഉള്ളില്‍
      നിന്നും നന്ദിയും സന്തൊഷവും .. സ്നേഹം മനൂസേ ..

      Delete
  12. വരികൾ.....പ്രണയമധുരതരം....

    ReplyDelete
    Replies
    1. പ്രീയപെട്ട സുമേഷ് ,
      ഉള്ളില്‍ ഉറഞ്ഞിരുക്കുന്ന പ്രണയ ചിന്തകള്‍
      പ്രവാസവിരഹം ഉരുക്കുമ്പൊള്‍ പ്രണയമധുരം
      അറിയാതെ ഒഴുകുമായിരിക്കാം , ആ മധുരമൊന്ന്
      തൊടുവാന്‍ ഈ മനസ്സിനായതില്‍ ഒരുപാട് സന്തൊഷവും
      സ്നേഹവും നന്ദിയും .....

      Delete
  13. "കടുക് പാടങ്ങള്‍ക്കപ്പുറത്ത് " നല്ല ടൈറ്റില്‍ !
    'റിയര്‍ വ്യൂ മിററിലൂടെ അവളെ കാണുമ്പോള്‍ , സ്നേഹാദ്രമായി
    അവളോടി വരുമ്പൊള്‍ മനസ്സ് ഈ ജന്മത്തിന്റെ പൂര്‍ണതയിലേക്ക് ..'
    അങ്ങനൊരു സീന്‍ ഓര്‍ത്തു നോക്കി...പാവം തോന്നി!! കാത്തിരിപ്പിനൊടുവില്‍ രണ്ടു മനസുകളുടെ ആ കണ്ടുമുട്ടല്‍ !
    റിനീഷേട്ടന്‍ എഴുതുന്ന പ്രണയ ചിന്തകള്‍ വായിച്ചാല്‍ ,വിരഹത്തിന്റെ ,കാത്തിരിപ്പിന്റെ നോവ്‌ കാണാം !
    അതിനേക്കാള്‍ ഉപരി ആ പ്രണയത്തിലെ സത്യസന്ധത കാണാം !!

    ' നൂറു നൂറു വികാരങ്ങളിലൂടെ , അനിവാര്യതയിലൂടെ , നിനക്ക് ഞാനും എനിക്ക് നീയും
    സമമെന്നുള്ളത് അര്‍ത്ഥമായി നിലനില്‍ക്കുമ്പോള്‍ , നിന്നെ കൂടാതെ എനിക്ക്
    ദു:ഖമോ , സന്തോഷമോ , പിണക്കമോ , ജയമോ , തോല്‍വിയോ ഇല്ലെന്നുള്ളത് ..
    ജീവിതം നിന്നോളമെത്തും വരെ മരണമാണെന്നും , ജീവന്റെ തുടുപ്പുകള്‍
    നിന്നിലൂടെയാണ് അറിഞ്ഞതുമെന്നതും .. ഇനിയെന്താണ് നിന്നോളം ഞാന്‍ പകര്‍ത്തി വയ്ക്കുക ..'

    കൊതിപ്പിക്കുന്ന പ്രണയം !!
    കാലമോ കാറ്റോ മഴയോ കൊണ്ട് പൊലിയാത്ത ഈ 'പ്രണയ സത്യം'
    എന്നും ഇങ്ങനെ നിലനില്‍ക്കട്ടെ എന്ന് ആത്മാര്ധമായി പ്രാര്ധിച്ചു കൊണ്ട്,
    ഇനിയും മുടങ്ങാതെ എഴുതണം എന്ന് സ്നേഹപൂര്‍വ്വം നിര്‍ബന്ധിച്ചു കൊണ്ട്,
    ഇത്രയും സുഖമുള്ള ഒരു വായനക്ക് നന്ദി പറഞ്ഞു കൊണ്ട് ,
    അടുത്ത രചനക്കായി കത്തിരിക്കുന്നു !
    **************************************************************************************

    ബ്ലോഗ്‌ തുറക്കാന്‍ പറ്റാത്തത് കൊണ്ട് കമന്റ്‌ ഇടാന്‍ മടിയായിരുന്നു !
    പക്ഷെ ഈ കടുകുപാടത്തിനു അരികെക്കൂടെ വെറുതെ നടക്കുമ്പോള്‍ ,ഇതിന്റെ ഭംഗി കാണുമ്പോള്‍ പിന്നെ എങ്ങനാ !!!

    ReplyDelete
    Replies
    1. ആശകുട്ടി,
      ഒരുപാടായല്ലൊ കണ്ടിട്ട് . സുഖമല്ലേ അനുജത്തികുട്ടിക്ക് ?
      പാവം തൊന്നേണ്ട കേട്ടൊ " ആളൊരു കുറുമ്പിയ "
      വന്ന കേറിയ ഉടനേ എനിക്കിട്ടായിരുന്നു പണി ..
      കാരണം എനിക്ക് മേലൊരു കൈയ്യ് നേടാന്‍ :)
      പ്രണയമെപ്പൊഴും സത്യസന്ധത തന്നെ , ആ പ്രണയത്തിലലിയുമ്പൊള്‍ ..
      അതിനപ്പുറം പലവഴികളില്‍ അതിനു വേര്‍തിരിവുകള്‍ സംഭവിക്കാം
      പ്രണയത്തിനായെഴുതാറില്ല ആശേ , എഴുതി വരുമ്പൊള്‍
      അവളും , ആ പ്രണയ ചൂരും ഹൃത്തിനേ മദിക്കും
      പിന്നേ എഴുതുന്നതും ചിന്തിക്കുന്നതും അതാകും ..
      നിങ്ങളുടെ ഉള്ളിലേ ഇഷ്ടം , അതു വായിക്കുമ്പൊള്‍
      നന്നായി തന്നെ കാണുവാനും പറയുവാനും പ്രേരിപ്പിക്കുന്നു എന്നു മാത്രം ..
      എന്നുമെന്നും ഈ കടുക് പാടം പൂത്തുലഞ്ഞ് നില്‍ക്കട്ടെ
      എന്നു തന്നെ എന്റെ പ്രാര്‍ത്ഥനയും , ജീവിതവും മനസ്സും
      വിരഹത്തിന്റെയും സന്താപങ്ങളുടെയും തോണിയേറുമ്പൊള്‍
      ഒരു തുഴയായ് അവളും അവളുടെ പ്രണയവും എന്നില്‍ നിറയട്ടെ ..
      പ്രാര്‍ത്ഥനകള്‍ പ്രീയ അനുജത്തി കുട്ടി , കൂടേ സ്നേഹവും ..

      Delete
  14. മിനിപിസിJanuary 27, 2013 at 9:11 PM

    മഞ്ഞു പോലെ പ്രണയം പെയ്തിറങ്ങുന്ന ഒരു താഴ്വരയിലേക്ക് കൈപിടിച്ച് നടത്തിയത്തിന് നന്ദി ! മനോഹരം .

    ReplyDelete
    Replies
    1. പ്രീയപെട്ട മിനി ,
      മഞ്ഞു പെയ്യുന്ന ഞങ്ങളുടെ പ്രണയ താഴ്വരയിലേക്ക്
      ഈ വരികള്‍ മനസ്സിനേ കൂട്ടിയെങ്കില്‍ അതെന്റെ വിജയമാകില്ല..
      മനസ്സിന്റെ ആര്‍ദ്രഭാവമാകാം .. വേനലിലും മഴയിലും
      മഞ്ഞു പൂക്കുന്ന ചിലയിടങ്ങളുണ്ട് , എന്റെയും നിന്റെയും
      ഹൃദയത്തില്‍ എന്നുമെപ്പൊഴും ..
      ആളേ തിരിച്ചറിയാന്‍ പറ്റുന്നില്ല , ലിങ്കും കിട്ടുന്നില്ല ..
      അതിനാല്‍ ബ്ലൊഗ് കാണാന്‍ പറ്റുന്നില്ലേട്ടൊ ..
      സ്നേഹവും സന്തൊഷവും ..

      Delete
  15. കൈകോര്‍ത്തു മഞ്ഞിനുള്ളിലെക്കൊരു മാഞ്ഞ് പോക്ക് ...
    -------------------------------------------------
    അന്തിമുല്ലയുടെ മണം പോലെ,
    നിന്നോട് ചേര്‍ന്ന് നനഞ്ഞ നിലാമഴ പോലെ,
    മുങ്ങാം കുഴിയിട്ട് അധരം ചേര്‍ത്ത നിമിഷംപോലെ,
    ഒഴുകുന്ന കണ്ണീര്‍ തുടച്ചെന്നെ പാടി ഉറക്കിയ നിശ പോലെ,
    നിലക്കണ്ണാടിയുടെ മുന്നില്‍ വച്ചെന്നെ ചേര്‍ത്തണച്ച നിന്‍ കരം പോലെ,
    എന്‍റെ സ്നേഹത്തെ, പ്രണയത്തെ, കുസൃതികളെ സ്നേഹിക്കുന്ന നിന്‍റെ മനംപോലെ,
    നിന്നെ എന്നിലേക്ക്‌ പകര്‍ന്ന നിന്‍റെ മിഴി പോലെ, മൊഴി പോലെ , അധരങ്ങള്‍ പോലെ,
    നമ്മുടെ സ്വപ്‌നങ്ങള്‍ പോലെ,
    നിന്നെപ്പോലെ,
    -------------------------------------------------
    വല്ലാതെ ഭ്രമിപ്പിക്കുന്നു ...

    ReplyDelete
    Replies
    1. കീയകുട്ടീ ,
      കൈകള്‍കോര്‍ത്ത് മഞ്ഞിലേക്ക്
      അറിയാതെ മായുന്ന നമ്മള്‍ ..
      നിനക്കൊര്‍മയില്ലേ , നിന്നിലും എന്നിലും
      നിറഞ്ഞ് പൂത്ത അന്തിമുല്ലയുടെ അടിമപെടുത്തുന്ന മണം ..
      ഒരുപൊലെ ചുവടുവച്ച് മുന്നൊട്ട് പൊകുന്ന മാത്രയില്‍
      എന്നെ തടഞ്ഞു നിര്‍ത്തി എന്നിലേക്ക് ഭാഗിച്ചു തന്ന നിന്റെ മണം ..
      പ്രണയമഞ്ഞിന്റെ കുളിരില്‍ നിന്നെ പൊലെ
      നീ അഗ്രഹിച്ച പൊലെ നിന്നിലേക്ക് അടര്‍ന്നുവെങ്കില്‍...
      കരളില്‍ പൂത്ത് നില്‍ക്കുന്ന ചിലത് ,വെറും വാക്കുകള്‍ക്ക്
      മുകളില്‍ തണല്‍ നീട്ടി നില്‍ക്കുന്ന ചിലതിന്റെ പൂവുകളാകാം ..
      നീ , നിനക്ക് പകരം , പകരം വയ്ക്കാന്‍ സ്വപ്നം പൊലൊരു
      താഴ്വാരമുണ്ട് , ഇനിയും മൊട്ടിടുന്ന ചിലതുമുണ്ട് ..
      ഭ്രമിപ്പിക്കുന്നില്ല , എന്നില്‍ നിറഞ്ഞിപ്പൊഴും നീയുള്ളപ്പൊള്‍ .....
      ഒരുപാട സ്നേഹവും സന്തൊഷവും സഖി ഈ ആര്‍ദ്രമാം വാക്കുകള്‍ക്ക് ..

      Delete
    2. ഇരുതീരങ്ങളില്‍ നിന്നും... ചരടില്‍ കോര്‍ത്ത്‌ എന്നെ നിന്നിലെക്കും നിന്നെ എന്നിലേക്കും ഇറക്കിവച്ച,
      ചിന്തകള്‍ക്ക് നിന്‍റെ മണവും, ഓര്‍മകള്‍ക്ക് നിന്‍റെ വര്‍ണവും ചാര്‍ത്തിയ,
      കാലമേ നന്ദി...!!!


      പറയാതിരിക്കാന്‍ വയ്യാട്ടോ മറുപടി ഗംഭീരം....!!!

      Delete
  16. എന്റെ റീനീ.. പ്രണയത്തിന്റെ കുത്തൊഴുക്ക് സമ്മാനിച്ച വാക്കുകള്‍... റീനിയുടെ പ്രണയ വര്‍ണനകള്‍ എന്നും വല്ലാത്ത അനുഭൂതിയുണ്ടാക്കും... ചിലപ്പോള്‍ തോന്നും മലയാളത്തില്‍ ഇത്രമാത്രം വാക്കുകള്‍ ഉണ്ടോ എന്ന് പോലും .. അത്രയ്ക്ക് സാഹിത്യ ഭംഗി ഉണ്ട് ഓരോ വാക്കിലും.. നല്ല വായന സമ്മാനിച്ചതിന് ഒരായിരം നന്ദി.. ഈ ദിവസം ജ്വലിക്കും... :)

    (സഖീ , അവനവന്റെ പ്രണയത്തില്‍ , വാക്കുകള്‍ അതീതമാകും ...
    അവന് , അതോളം മറ്റൊന്നും പ്രീയതരമാകില്ല ..)

    ഇത് വല്ലാതങ്ങ് ഇഷ്ടപ്പെട്ടു കേട്ടോ....

    ReplyDelete
    Replies
    1. പ്രീയ ഫിറോസ് ,
      സാഹിത്യമോ , ദൈവമേ ബേജാറാക്കല്ലേ ഭായ് ..
      ഉള്ളിലേക്ക് പടരുന്ന പ്രണയത്തിന്റെ ഒരു നുള്ളു
      അറിയുന്ന വാക്കുകളുടെ പിന്‍ബലത്തില്‍ പകര്‍ത്തി വയ്ക്കുന്നു ..
      സ്നേഹമനസ്സുകള്‍ വന്നു വായിക്കുന്നു , മനസ്സൊന്ന് തൊടുന്നു
      അതു തന്നെ ധാരാളം , അതുമതിയെനിക്ക് ഒരു പൊടിക്കെങ്കിലും
      നിങ്ങളില്‍ ന്റെ പ്രണയ വരികള്‍ മടുപ്പിക്കാതെ പകരുന്നുവെങ്കില്‍ ...
      ശരിയാണ് ഫിറോ , ആ പ്രണയ ചിന്തകളേ എത്ര എഴുതിയലാണ്
      തീര്‍ന്നു പൊകുക , പുതുമയുറ്റെ താഴവരകള്‍ അവളിങ്ങനെ കാണിച്ച് തരുമ്പൊള്‍ ..
      " ജ്വലിക്കണം " കേട്ടൊ എപ്പൊഴും എന്നും :)
      സ്നേഹം , സന്തൊഷം പ്രീയ കൂട്ടുകാര ..

      Delete
  17. മനോഹരമായൊരു പ്രണയകാവ്യം!!!
    മധുരവും,സൌന്ദര്യവും തിളങ്ങും ഓജസ്സാര്‍ന്ന വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. പ്രീയപെട്ട ഏട്ടാ ,
      മറക്കാത്ത ഈ സ്നേഹ സ്പര്‍ശത്തിന്
      കോലാഹലങ്ങളില്ലാതെ വന്നു തൊടുന്ന
      ഈ ജേഷ്ടസാമിപ്യത്തിന് ...
      ഉള്ളിന്റെ ഉള്ളില്‍ നിന്നും നന്ദിയും സ്നേഹവും ...

      Delete
  18. മഴക്കാല പുലരികളും കോരിച്ചൊരിയുന്ന സായാഹ്നങ്ങളും..
    ജാലകച്ചില്ലിലൂടെ ഒലിച്ചിറങ്ങുന്ന രാമഴയെ അറിയിക്കുന്ന നനുത്ത കാറ്റ്‌..
    ഒരു സ്പർശം കാത്തു കിടക്കും വിരൽത്തുമ്പുകളികലെപ്രണയവും..സ്വപ്നങ്ങൾക്ക്‌ നനവ്‌ പടർത്തുന്ന അനുഭൂതികളും..
    ഹൊ..എന്തു രസം..
    പാടങ്ങളും പൂക്കളും മരങ്ങളും കനികളും ചിരിക്കുന്നൂ..
    സ്നേഹത്തിന്റെ കുളിരും,പ്രണയത്തിന്റെ മധുരവും നുണഞ്ഞൂ ഞാനീ മഴയിലും..
    ഈ മഴഗന്ധത്തിനും അസാമാന്യ വശ്യത..
    റിനീ..ന്റെ മഴ കൂട്ടുകാരനു സ്നേഹം..
    ആശംസകൾ ട്ടൊ..!

    ReplyDelete
    Replies
    1. പ്രീയ വര്‍ഷിണി ,
      മഴപെയ്തുവോ അറിയില്ല .. മഞ്ഞു പെയ്തിരുന്നു ..
      മഴപൊലെ ഞങ്ങളില്‍ , ഞങ്ങളുടെ കണ്ണാടി ചില്ലില്‍
      ഞങ്ങള്‍ക്കിടയിലൊക്കെ , താഴ്വാരം മുഴുവനും ..
      പക്ഷേ , ആ രാത്രീ , ഞങ്ങള്‍ നനഞ്ഞ കടല്‍മഴ
      ഞങ്ങളേ നനച്ച രാത്രി മഴ , ആകാശചരുവില്‍
      എനിക്കും അവള്‍ക്കുമായി തീര്‍ത്ത പടവില്‍
      ഞാനും അവളും ഒന്നു ചേര്‍ന്നലിഞ്ഞ നേരം ..
      മഴ തൊട്ടപ്പുറം ആവേശത്തൊടെ നിറയുന്നുണ്ടായിരുന്നു ...
      അന്നുമിന്നും എന്നും ഞങ്ങളേ നനക്കുന്ന പ്രീയ പ്രണയമഴ ..
      ഒരുപാട് സ്നേഹം പ്രീയ മഴകൂട്ടുകാരീ ...

      Delete
  19. മധുരമൂറും വരികള്‍ ... വായിക്കുമ്പോള്‍ തന്നെ മനസ്സിന് ഒരു കുളിര്‍മ്മ തോന്നുന്നു...

    ReplyDelete
    Replies
    1. പ്രീയ അബ്സര്‍ ,
      എഴുതുന്ന ചിലതില്‍ പ്രണയുമുണ്ടെന്ന് ..
      ചിന്തകളില്‍ പ്രണയമൂറുന്നു എന്ന് ..
      പ്രവാസം കൊണ്ടു തരുന്ന നഷ്ടപെടലുകളില്‍
      ജനിക്കുന്ന ചിലതില്‍ ചൂട് കാണാം , ഉരുകുമ്പൊള്‍
      ഒലിക്കുന്ന ചിലതില്‍ മധുരത്തിന്റെ അംശയവും ..
      പ്രണയമധുരം .. ഈ സ്നേഹത്തിന് ഒരുപാട് നന്ദി സഖേ ..

      Delete
  20. പ്രണയമനോഹര വരികൾ.. ആശംസകൾ..!

    ReplyDelete
    Replies
    1. പ്രീയപെട്ട കൂട്ടുകാരാ ,
      വായിക്കുവാന്‍ ,മനസ്സൊടിക്കുവാന്‍ കാണിച്ച
      മനസ്സിന് നന്ദിയും സന്തൊഷവും ..
      പ്രണയത്തിന്റെ മനോഹര താഴ്വാരത്ത്
      ഈ മനസ്സും വീണലിയട്ടെ എന്നുമെന്നും .......
      സ്നേഹത്തൊടെ .....!

      Delete

ഒരു വരി .. അതു മതി ..