Wednesday, February 20, 2013

അലാവുദ്ദീനും , ശശി മേസ്തരിയും ....!

















"ആപ്പിള്‍ തിന്നുന്ന പാമ്പിനു" പകരം , ഇത്തിരി പുരൊഗമിക്കാന്‍ തീരുമാനിച്ച
ശശിയണ്ണന്‍ ഇന്നലെ ഇട്ട " ദേഷ്യമുള്ള കിളികള്‍ " സ്വന്തം ഫോണില്‍ കളിച്ച്
കൊണ്ടിരിക്കുമ്പൊഴാണ് അലാവുദ്ദീന്റെ വീട്ടീന്ന് വിളി വന്നത് ...

ജ്ജ് നാളേ ഇബിടെ വരെയൊന്ന് ബരണം ...ഇച്ചി പണിയുണ്ടേ ...
മലപ്പുറത്തൂന്ന് കൊല്ലത്ത് കണവന്റെ വീട്ടിലേക്ക് കുടിയേറിയ സഫിയാത്ത.

യൂ ട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് , എം പി ത്രീ ഫോര്‍മാറ്റിലേക്ക്
മാറ്റിയ വെങ്കിട്ടേശ്വര സുപ്രഭാതം കേട്ടാണ് "എട്ട് മണിക്ക് " ശശി മേസ്തരി ഉണര്‍ന്നത് ....
പല്ലിന് പുളിപ്പ് തോന്നി തുടങ്ങിയേ പിന്നേ ദന്തരക്ഷകന്‍ പറഞ്ഞ പ്രകാരം
ഇപ്പോള്‍ എന്നും രാവിലെ "സെന്‍സോഡേയിന്‍ " ഇട്ടേ അണ്ണന്‍ പല്ലു തേക്കൂ ...
കാരസോപ്പിട്ട് കുളിച്ച് കുളിച്ച് ചൊറി പിടിച്ചേ പിന്നേ ഈയിടയായി
പീയേര്‍സിലേക്ക് ചേക്കേറിയിട്ടുണ്ട് , അതില്‍ പിന്നേ " വെയിലിനെ "
കാണാം രാത്രിയും ശശിയണ്ണനില്ലെന്നാ ചേച്ചി പറയുന്നത് ...!
നിന്ന നില്പ്പിന് വസുമതി ചേച്ചി ഉണ്ടാക്കി കൊടുത്ത മാഗി ന്യൂഡില്‍സും കഴിച്ച്
സാധനസാമഗ്രികളുമായി അണ്ണന്‍ തന്റെ ജൈത്രയാത്ര ആരംഭിച്ചൂ ...

ഇന്നലത്തെ രാത്രിയില്‍ വെയില്‍ ഉദിച്ചതിന്റെ ക്ഷീണത്തില്‍ ബസ്സിലിരുന്ന്
അണ്ണന്‍ ഒരിത്തിരി മയങ്ങി പോയി , പെട്ടെന്ന് വല്ലാത്തൊരു ആരവം കേട്ടാണ്
ശശിയണ്ണന്‍ ഞെട്ടി എഴുന്നേറ്റത് ....

" കേറ്റിയ അണ്ടി ഇറക്കൂല്ലാ ...ഇറക്കിയ അണ്ടി കേറ്റൂല്ലാ ...
ശമ്പളം കൂട്ടീ തന്നില്ലെങ്കില്‍ മുതലാളിടെ അണ്ടി കയറ്റൂല്ലാ .."

ഇതു കേട്ട് അണ്ണന്‍ ഞെട്ടി , ഹൃദയത്തില്‍ പെരുമ്പറ മുഴുങ്ങി ..
കണ്ണുകള്‍ വിടര്‍ത്തി ഒന്നൂടെ വെളിയിലേക്ക് നോക്കി , അപ്പൊളാണൊരു സമാധാനം
കൈവന്നത് .." കശുവണ്ടി ഫാക്ടറിയിലെ തൊഴിലാളികള്‍ പണിമുടക്കിലാണ്"

ബസ്സിറങ്ങീ പുഴവക്കിലൂടേ സഞ്ചിയും തൂക്കി അണ്ണന്‍ പ്രകൃതി ഭംഗി ആസ്വദിച്ച്
ദുബൈക്കാരന്‍ അലാവുദ്ദീന്റെ വലിയ വീട് ഉന്നം വച്ച് നടന്നു ...
ഇടത് വശത്തേ വലിയ പാടം മുറിച്ച് കടന്ന് വരുന്ന ആളെ കണ്ട് അണ്ണന്റെ
മുട്ടുകള്‍ കൂട്ടിയിടിക്കാന്‍ തുടങ്ങി, നെഞ്ചിന്റെ ഉള്ളീന്നൊരു കിളി പറന്നു പോയി ..
" ജാനകി " .....പണ്ട് മെക്കാട് പണിക്ക് പോകുന്ന സമയത്ത് , വസുമതി ചേച്ചി മണ്ണപ്പം
ചുട്ട് കളിക്കുന്ന സമയത്ത് , കണ്ണും കണ്ണും കഥകള്‍ കൈമാറിയ സമയത്ത് ,
പണിക്കാരെല്ലാം ഉച്ചമയക്കത്തിലാകുമ്പോള്‍ ജാനകിയില്‍ വാര്‍ക്കുകയാകുമണ്ണന്‍ ..

സിമന്റ് കൂട്ടിപിടിച്ച് നെറുകില്‍ വച്ച് ഉള്ളില്‍ തുടിക്കുന്നതിനോടൊപ്പം
ജാനകിയേയും കൂടെ കൂട്ടാമെന്ന് പറഞ്ഞ ശശിയണ്ണനെ
പിന്നെ മഷി ഇട്ട് നോക്കിയിട്ടു പോലും ജാനകിക്ക് കണ്ടുകിട്ടിയില്ല ,
ബേപ്പൂരില്‍ ഉരു ഉണ്ടാക്കാന്‍ വാസുവിന്റെ കൂടെ പോയ
ശശിയണ്ണന് പിന്നേ തിരിഞ്ഞൊ മറിഞ്ഞൊ നേക്കേണ്ടി വന്നിട്ടില്ല ..
തിരിഞ്ഞ് നോക്കാതിരുന്ന ശശിയണ്ണന് ജാനുനേ കാണാനും പറ്റിയില്ല .. കൂടെ വരാനുള്ള
ത്രാണി ജാനൂന് ഇല്ലാതിരുന്നത് അണ്ണന്റെ ഒടുക്കത്തെ ഓട്ടം കൊണ്ടാണെന്ന് ജനസംസാരം ..

സംഗതി എന്തായാലും കല്യാണി ഡോക്ടറുടെ കരവിരുതില്‍ , അയലത്തെ മാധവേട്ടന്‍
കൊടുത്ത പച്ച നോട്ടിലും , അണ്ണന്റെ ആദ്യകുരുന്നു ജീവന്‍ അകാലചരമമടഞ്ഞൂ......
ഇത് പഴം കഥ , ഇന്നിപ്പൊള്‍ എന്തേലും നടക്കും , ജാനകിയുടെ മുന്നില്‍ പെടാതിരിക്കാന്‍
എപ്പൊഴും ശ്രദ്ധിക്കാറുള്ള അണ്ണന് ഇന്നു പണി കിട്ടും .....
രണ്ടും കല്പ്പിച്ച് അണ്ണന്‍ മുന്നോട്ട് നടന്നൂ ,,
ജാനകീ കാര്‍ക്കിച്ചൊന്ന് നീട്ടി തുപ്പി .. തീര്‍ന്നു .. അതിനപ്പുറം ജാനു എന്തു ചെയ്യാന്‍ ..
ആദ്യമായി അറിഞ്ഞ പുരുഷനേ ......!

ഓര്‍മകളുടെ ഉരസലില്‍ , ഇടക്കാരോ ഇക്കിളിയിട്ട പോലെ ചിരിച്ചു നിന്ന ശശിയണ്ണന്റെ
എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് കൊണ്ട് ജാനൂ അരയില്‍ തിരുകിയ
പുല്ല് ചെത്തുന്ന അരിവാള്‍ എടുത്തു വീശീ .. എന്തു ചെയ്യണമെന്നറിയാതെ
പതറിയ അണ്ണന്‍ ,മനശക്തി വീണ്ടെടുത്ത് പാഞ്ഞു .. പിറകില്‍ ജാനൂ ... മുന്നില്‍ അണ്ണന്‍ ..
വഴുക്കല്‍ ഉള്ള വരമ്പില്‍ നിന്നും , കാല് തെറ്റി അണ്ണന്റെ മനോഹര ലാന്‍ഡിംഗ്
പശുവിനെ കെട്ടാന്‍ പാടത്ത് അടിച്ച് വച്ചിരുന്ന മരകുറ്റിയുടെ മുകളിലേക്ക് ..
ആസ്ഥാനം തകര്‍ന്ന അണ്ണനെ കണ്ട് , തെല്ലാശ്വാസ്സത്തോടെ പിന്നിലേക്ക് മറഞ്ഞു ജാനു ..

എത്ര പിടിച്ച് നിന്നിട്ടും , കഴിയാതെ വന്ന അലാവുദ്ദീന്‍
തന്റെ ആത്മ മിത്രത്തെ കാണുവാനായി ദുബൈയില്‍ നിന്നും തിരിച്ചു ..
രണ്ട് വട്ടം ആശുപത്രിയിലേക്ക് ഫോണ്‍ ചെയ്തപ്പോഴും
വസുമതി ചേച്ചിയുടെ നിലവിളിയാണ് അലാവുദ്ദീന്‍ കേട്ടത് ...
ഞാനിനി എന്തോ ചെയ്യും , എല്ലാം പോയില്ലേ .. എന്ന രോദനം
അലാവൂദ്ദിന്റെ കാതില്‍ പ്രകമ്പനം കൊണ്ടു , അപ്പോള്‍ വസുമതി ചേച്ചിയോട്
അലവു പറഞ്ഞു , എന്തിനപ്പോള്‍ വിഷമിച്ചിട്ട് നമ്മളൊക്കെ ഇല്ലേന്ന് ..
നിങ്ങളൊക്കെ ഉണ്ടായിട്ട് എനിക്കെന്താ കാര്യം എന്ന മറു ചോദ്യത്തില്‍ ,
ഇത്തിരി നേരം ചിന്തിച്ചിട്ട് ഒരു ദീര്‍ഘനിശ്വാസ്സം മാത്രം പകരം നല്‍കീ അലാവുദ്ദീന്‍ ..

വിമാനത്തില്‍ ഇരിക്കുമ്പോള്‍ ,ശശിയേട്ടനേ കുറിച്ചായിരുന്നു
അലാവുദ്ദിന്റെ ചിന്തകള്‍ മുഴുവന്‍ , കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന പഴമൊഴി
അന്വര്‍ത്ഥമാക്കി കൊണ്ട് , വീടും കുടിയുമൊന്നുമില്ലാതെ ( കുടിയുണ്ടായിരുന്നോ ആവോ )
തന്നിഷ്ടത്തിന് നടന്നിരുന്ന അലാവുദ്ദീന്റെ ബാപ്പ, പ്രായം ചെന്ന മകനെ പ്രായമുള്ള വള്ളി ചൂരലിന്
പൊട്ടിച്ചാണ് ഫറൂക്കിലേക്ക് നാട് കടത്തിയത് , അലാവുദ്ദിന്റെ ഉമ്മയുടെ വീട്ടില്‍ നിന്നും
തടി വ്യാപ്യാരം നടത്തി പരിചയ സമ്പത്ത് നേടാന്‍ .. അവസ്സാനം തിരൂരങ്ങാടിക്കാരി സഫിയയുടെ
"തടി" തേടി കണ്ടു പിടിച്ച് മൊഹബത്തിലായ അലാവുദ്ദീന്‍ നന്നാവാന്‍ തീരുമാനിച്ചു ..
എന്നും രാവിലെ കുളിച്ചൊരുങ്ങി , പല പല ബൈക്കുകളില്‍ സഫിയെ കാണാന്‍ വരുന്ന
അലാവുദ്ദീന്‍, അവള്‍ക്കൊരു രാജകുമാരനായിരുന്നു .. ആയിടക്കാണ് ബേപ്പൂരില്‍ ഉരുവിന്റെ
പണിക്കായി ശശിയേട്ടന്‍ എത്തുന്നത് , നാട്ടുകാരനില്‍ കവിഞ്ഞൊന്നും അവരു തമ്മില്‍ ഇല്ലാതിരുന്ന കാലത്ത് ഫറൊക്ക് അങ്ങാടിയില്‍ വച്ച് യാദൃശ്ശികമായി അവര്‍ കണ്ടു മുട്ടിയിരുന്നു ..

ഒരിക്കല്‍ ഉമ്മയുടെ വീട്ടിലേക്ക് വരാന്‍ ക്ഷണിക്കുകയും ചെയ്തു അലാവുദ്ദീന്‍ ..
കേട്ട പാതി കേള്‍ക്കാത്ത പാതി , ശശിയേട്ടന്‍ ചാടി ബൈക്കില്‍ കേറി ..
വഴിയില്‍ വച്ച് ഒരു പൊതി ഒരാള്‍ കാറ് നിര്‍ത്തി അലാവൂദ്ദീന്റെ
കൈയ്യില്‍ വച്ച് കൊടുത്തു .. അലാവൂദ്ദീന്‍ അത് ശശിയേട്ടന്റെ
കൈയ്യില്‍ കൊടുത്തിട്ട് സൂക്ഷിച്ച് പിടിക്കാന്‍ പറഞ്ഞു , ഇടക്ക് വച്ച് ഇറച്ചി
വാങ്ങാന്‍ ബൈക്ക് നിറ്ത്തി അലാവുദ്ദീന്‍ റോഡ് ക്രോസ് ചെയ്തു
അപ്പുറത്തേക്ക് പോയി , ബൈക്ക് കണ്ടതും , കുരങ്ങന് പൂമാല
കിട്ടിയ പോലെ ബൈക്കില്‍ കേറി ഇരുന്ന് കളി തുടങ്ങി ശശിയണ്ണന്‍ ,
ഉരുട്ടി കളിക്കുന്ന ശശിയേട്ടനു മുന്നില്‍ കാക്കിയിട്ട കശ്മലന്മാര്‍ വന്നിറങ്ങി ,
ലൈസന്‍സ് ഇല്ലാത്ത ശശിയണ്ണന്‍ വിയര്‍ത്തൂ , മുണ്ട് മൊത്തത്തില്‍
അഴിഞ്ഞു താഴെ വീണു, ഇവിടെ വാടാ ... എന്നത് മാത്രമേ അണ്ണന്‍ കേട്ടൂള്ളൂ ..
പിന്നെ അഴിയെണ്ണുന്ന അണ്ണനെ ആണ് കണ്ടത് ..

"കുഴപണവീരന്‍ " ശശി പിടിയില്‍ .. തെക്കന്‍ കേരളത്തിലും മലബാറിലും
ശൃംഖലകളുള്ള കുഴല്‍പ്പണ റാക്കറ്റിന്റെ പ്രധാന കണ്ണിയാണ് പിടിയിലായ ശശിയണ്ണന്‍ ..
തമിഴന്മാര്‍ അടിച്ച് കൊടുക്കുന്ന, കുഴല്‍ കിണറിനോടൊപ്പമല്ലാതെ
കുഴലെന്നു പോലും കേള്‍ക്കാത്ത പാവം ശശിയേട്ടന്‍ , അലാവൂദ്ദീനു വേണ്ടീ മൗനിയായ് ..
അലാവൂദ്ദീന്‍ ശശിയേട്ടനെ മറന്നില്ല അന്നും ഇന്നും ........................
പക്ഷേ നാലു കാലില്‍ ഇടി കൊണ്ട് നിലത്തിരുന്ന അണ്ണനെ ഒരു മുന്നറിയിപ്പു
പോലും കൊടുക്കാതെ കയറിട്ട് മേലോട്ട് വലിച്ചിട്ട് ഇടിച്ച പൊലീസുകാരെ
ശശിയണ്ണന്‍ മറന്നു , ഓര്‍ത്തിരുന്ന സമയം മുഴുവന്‍ അറിയാതെ പലതും പോകുന്ന
അവ്സഥയായിരുന്നു അണ്ണന്റെ ..



















എയര്‍പോര്‍ട്ടില്‍ നിന്നും ആശുപത്രിയിലേക്ക് തിരിക്കും മുന്നേ അലാവൂദ്ദീന്‍
ശശിയണ്ണനായിട്ട് രണ്ട് കിലോ " കുളിരുള്ള ആപ്പിള്‍ " വാങ്ങി വച്ചു ,
പുതപ്പിട്ട വളരെ പനിചൂടുള്ള ഈ ആപ്പിള്‍ തന്നെയാകണം അണ്ണന്
കൊടുക്കേണ്ടതെന്ന് അലാവുദ്ദീന്‍ ഉറപ്പിച്ചൂ ..
വാര്‍ഡില്‍ കിടക്കുന്ന ശശിയണ്ണനെ കണ്ട് അലാവൂദ്ദിന്റെ കരള്‍ വിങ്ങി
" ഗുരുശിഷ്യന്‍ " സിനിമയില്‍ രാജന്‍ പീ ദേവ് രണ്ടു കാലും പൊക്കി പ്ലാസ്റ്റിറിട്ട്
കിടക്കുമ്പോലെ നിസ്സഹായനായീ ശശിയണ്ണന്‍ , ഈ ഹീന പ്രവര്‍ത്തി ചെയ്തവരോടുള്ള
പ്രതികാരം അലവുന്റെ ഉള്ളില്‍ നുരഞ്ഞു പൊങ്ങിയെങ്കിലും മനസ്സിന് രണ്ടടി കൊടുത്ത്
" അടങ്ങ് അടങ്ങ് " എന്ന് പറഞ്ഞ് പഠിപ്പിച്ചു , അടക്കിയിരുത്തി ..
സത്യം, അപ്പുറം ജാനുവാണെന്നുള്ളതാണെന്ന് ആര്‍ക്കുമറിയില്ലേലും ശശിയണ്ണനറിയാം
" കൂടെ കിടന്നവനല്ലേ രാപ്പനി അറിയൂ "

ജാനുനെ കുറിച്ച് കൂടുതലറിഞ്ഞ വസുമതി ചേച്ചീ കിടന്ന കിടപ്പില്‍ അണ്ണനെതിരേ
ചോദ്യ ശരങ്ങള്‍ എറിഞ്ഞു അണ്ടി കളഞ്ഞ അണ്ണാനെ പോലെ എന്തു
ചെയ്യണമെന്നറിയാതെ അണ്ണന്‍ നിന്നു വിയര്‍ത്തു , സോറി കിടന്നു വിയര്‍ത്തു ..
അവസ്സാനം അണ്ണന്‍ ഒരു വെടി പൊട്ടിച്ചു , അലാവുദ്ദിന്റെ പഴയ കേസാണതെന്നും ,
അലാവുദ്ദീനായാല്‍ എന്തൊക്കെയോ ആയെന്നും , അതിനാല്‍ ആണ് അവനെ ബാപ്പ നാടു കടത്തിയതെന്നും , അവനെ കിട്ടാത്തതിന്റെ ദേഷ്യം കൂട്ടുകാരനെന്ന് പേരു കൊണ്ട്
മാത്രം ഇത്ര നാളുകള്‍ക്ക് ശേഷം കണ്ടപ്പോള്‍ വഴക്ക് കൂടിയതാണെന്നും ,
തനിച്ചു വരമ്പിലൂടെ നടന്നു പോകുമ്പോള്‍ തലകറക്കം അനുഭവപ്പെട്ട് താഴേക്ക്
വീണു പോയതാണെന്നും പറഞ്ഞ് അണ്ണന്‍ തടി തപ്പി ..
വസുമതി ചേച്ചി ഇരുത്തി ഒന്നു മൂളുകയും പതുക്കെ അടി വയറു നോക്കി
ഒരു കുത്തും കൊടുത്തു , നക്ഷത്രമെണ്ണിയ അണ്ണന്‍ ഉള്ളില്‍ സമാധാനിച്ചു ,
അന്ന് ഏറ്റെടുത്ത അലവുന്റെ കാര്യത്തിന് ഇന്നൊരു പരിഹാരം ഉണ്ടായല്ലൊ സന്തോഷം .!

കുറ്റി ബാക്കിയിരുന്ന അറ്റവും കൊണ്ട് " കുറ്റി ശശിയായ് " അണ്ണന്‍ ആശുപത്രി വിട്ടു ..
നടക്കാനോ , കിടക്കാനോ , നേരെ ഇരിക്കനോ കഴിയാതെ ജീവിതം വഴിമുട്ടി ..
അലാവുദ്ദിനോടുള്ള ചതി വസുമതി ചേച്ചി വഴി നാട്ടില്‍ പാട്ടായി , ആ പാട്ട് കേട്ട്
അലാവുദ്ദീന്റെ ഹൂറി കെട്ട് കെട്ടി .. ഇനി നാട്ടിലേക്കില്ലെന്ന് പറഞ്ഞ് അലാവുദ്ദിനും ........
അങ്ങനെ ഒരു കുറ്റി പറ്റിച്ച പണിയില്‍ എല്ലാം ഒരു വഴിയായ് ...
അറ്റമില്ലാത്ത സൗഹൃദം കുറ്റിയില്‍ തട്ടി പൊട്ടി ..
എല്ലാ പ്രതീക്ഷയും നശിച്ച വസുമതി ചേച്ചി , മെക്കാട് പണിക്ക് പോയി തുടങ്ങീ ..
ഇടക്കിടേ ജാനൂന്റെ മണം വസുമതിയില്‍ അടിച്ച അണ്ണന്‍ കിടന്നു കൊണ്ട് പ്രാകി ...
പ്രാകല്‍ സഹിക്കാന്‍ വയ്യാതകുമ്പോള്‍ കട്ടിലോടെ എടുത്തണ്ണനെ തോട്ടിലിടും
നാട്ടുകാര്‍ക്ക് അതൊരു " കുളിപ്പിക്കല്‍ " ചടങ്ങാണ് ...

എല്ലം തുറന്നെഴുതിയ കത്തില്‍ അലാവുദ്ദീന്‍ വെണ്ണ പോലെ അലിഞ്ഞു ..
കോട്ടക്കല്‍ ആര്യ വൈദ്യശാലയിലെ ചികില്‍സ കഴിഞ്ഞെത്തിയ ശശിയണ്ണന്‍ പൂര്‍ണ ആരോഗ്യവാനായി ..കിട്ടിയ വഴിക്കൊക്കെ അണ്ണന്‍ ജാനൂനെ തപ്പി ,
തപ്പല്‍ മടുത്ത് ജാനൂ നാടു വിട്ടു .. സഫിയാത്ത കുണുങ്ങി കുണുങ്ങി തിരികേ വന്നു ,
ശശിയണ്ണനും , വസുമതി ചേച്ചിയും ഉമ്മറുത്തുന്ന് പുതു മണവാട്ടിയെ സ്വീകരിച്ചൂ ,
ഇതറിഞ്ഞ് അലാവുദ്ദീന് ശശിയേട്ടനുള്ള കുളിരുള്ള ആപ്പിളുമായീ പറന്നിറങ്ങി ,
നേരില്‍ കണ്ട് കെട്ടി പിടിച്ച് , ഉരുണ്ട് മറിഞ്ഞു ഇരുവരും ..

അങ്ങനെ ശശിയേട്ടനും അലാവുദ്ദീനും വീണ്ടും അണ്ടിയും മുന്തിരിയുമായി
പുഴവക്കില്‍ സൊറ പറഞ്ഞിരിക്കുന്ന വൈകുന്നേരത്ത് ഒരു ചോദ്യം അലാവുദ്ദീന്‍ ചോദിച്ചു ,
നമ്മുടെ ശശിയണ്ണനോട് ..

" അല്ല ശശീ ,, നീ സത്യം പറ .. നീ എങ്ങനെ അറിഞ്ഞു ഞാനും ജാനുവും തമ്മിലുള്ള ബന്ധം " ???    



{ചിത്രങ്ങള്‍ : ഗൂഗിളില്‍ നിന്നും }

32 comments:

  1. റിനി ആകെ ഞെട്ടിച്ച്കളഞ്ഞല്ലോ ...ആദ്യായിട്ടാണല്ലോ ഈ കളം മാറ്റം ..:)
    ഇതും വഴങ്ങും എന്ന് തെളിയിച്ചിരിക്കുന്നു ...
    പക്ഷെ നിന്നിലെ പ്രണയ ചഷകത്തിനു മാധുര്യമേറും !!

    ReplyDelete
    Replies
    1. ഞെട്ടിക്കാനോ ? വെറുതെ ഒരു പരീക്ഷണം ..അത്ര തന്നെ ..
      പ്രണയ ചക്ഷകം മടുത്ത് പൊയവരും കാണില്ലേ കീയകുട്ടി ..
      ആദ്യ കമന്റിന് , പ്രോല്‍സാഹനത്തിന് നന്ദീ .. സ്നേഹം ...!

      Delete
  2. പുതിയ ഈ മാറ്റം ഇഷ്ട്ടായി
    നന്നായി പറഞ്ഞു കഥ

    ആശംസകള്‍

    ReplyDelete
    Replies
    1. വെറുതെ എഴുതി നോക്കിയതാ ഗോപാ ...!
      ഇഷ്ടായിട്ട് തന്നെയാണോ :)
      നന്ദി .. സ്നേഹം സഖേ ....!

      Delete
  3. ഞങ്ങളുടെ നാട്ടിലെ ജീവിക്കുന്ന ചില കഥാപാത്രങ്ങളെ അതുപോലെ തന്നെ പകര്‍ത്തീരിക്കുന്നല്ലോ റിനി .
    ഒരു ഗ്രാമവും അവിടത്തെ ചില മനുഷ്യരും അവരുടെ ജീവിത സാഹചര്യങ്ങളും നന്നായി തന്നെ അവതരിപ്പിച്ചു...
    ഉടുപ്പിട്ടിരിക്കുന്ന ഇവരാണല്ലേ കുളിരുള്ള ആപ്പിള്‍..ഇന്നേവരെ ഇതേ പോലൊരു ചിന്ത എന്റെ തലയില്‍ എവിടെക്കൂടിയും പോയിട്ടില്ല.
    പഴയ കുറെ പോസ്റ്റുകള്‍ ഇതേ പോലെ വിഭിന്നമായിരുന്നു. എങ്കിലും പ്രണയം തന്നെ കൂടുതല്‍ വഴങ്ങുന്നത് .എഴുതുന്ന രീതിയില്‍ നല്ല പുരോഗതിയുണ്ട്.
    ദാമ്പത്യ പുരാണം വായിച്ചു കുറെ ചിരിച്ചിട്ടുണ്ട്..അതെ പോലൊരു ഹാസ്യത്തിന് പ്രാധാന്യമുള്ള പോസ്റ്റ്‌ പ്രതീക്ഷിക്കുന്നുണ്ടായിരുന്നു..
    എല്ലാത്തിനും ഒരു സമയമുണ്ടല്ലോ അല്ലെ.

    ReplyDelete
    Replies
    1. വെറുതെ ഒരു മാറ്റത്തിന് വേണ്ടി എഴുതുന്നതാണ് നീലിമാ ...
      അതിലും വലിയ കാര്യമൊന്നും ഈ എഴുത്തിനില്ല ..
      അതിപ്പൊള്‍ പ്രണയമായാലും അതു തന്നെ ......!
      പിന്നെ ഈ കുളിരുള്ള ആപ്പിള്‍ എന്റെ സൃഷ്ടിയല്ല :)
      രണ്ടു ദിവസ്സം മുന്നേ അമ്മയേ വിളിച്ചപ്പൊള്‍ അമ്മ പറഞ്ഞ
      വാക്കാണിത് , എനിക്കാധ്യം മനസ്സിലായില്ല , ഞാനും ചിരിച്ചു അപ്പൊള്‍ ..
      അതിങ്ങട് വെറുതെ പകര്‍ത്തിയെന്നു മാത്രം ...
      ഈ സ്നേഹത്തിനും , പ്രൊല്‍സാഹനത്തിനും നന്ദി കൂട്ടുകാരീ ..

      Delete
  4. തുറന്ന് പറയട്ടെ, ഇഷ്ടപ്പെട്ടില്ല

    ReplyDelete
    Replies
    1. വെറുതേ ഒന്നു പരീക്ഷിച്ച് നോക്കിയതാണ് അജിത്തേട്ടാ :)
      ഈ തുറന്നു പറച്ചിലില്‍ ഒരുപാടിഷ്ടം കേട്ടൊ ..
      നന്നാക്കാന്‍ ശ്രമിക്കാമേ ...!
      സ്നേഹവും സന്തൊഷവും ഏട്ടാ ..

      Delete
  5. പ്രണയത്തിൽ നിന്നും മുദ്രവാക്യം വിളിയിലേക്ക്...!


    " കേറ്റിയ അണ്ടി ഇറക്കൂല്ലാ ...ഇറക്കിയ അണ്ടി കേറ്റൂല്ലാ ...
    ശമ്പളം കൂട്ടീ തന്നില്ലെങ്കില്‍ മുതലാളിടെ അണ്ടി കയറ്റൂല്ലാ ..|‘

    കൊള്ളാമല്ലോ ഈ നാട്ടനുഭവങ്ങളുടെ
    പകർത്തിവെക്കൽ..വായിച്ചിട്ട് എല്ലാം ഒറിജിനൽ
    കഥാപാത്രങ്ങൾ തന്നെയാണേന്ന് തോന്നുന്നു..
    എന്തായാലും വലിയ കുഴപ്പമില്ല..കേട്ടൊ റിനി

    ReplyDelete
    Replies
    1. പേരുകളും കഥാപാത്രങ്ങളും ഒന്നും നേരുകളല്ല ഏട്ടാ ..
      വെറുതെ ഒന്നെഴുതി നോക്കിയതാ , പാളി പൊയെന്നറിയാം ..
      എങ്കിലും എഴുതാതെ എങ്ങനെ .. അല്ലേ ?
      പക്ഷേ ഒന്നുണ്ടേട്ടൊ , തറവാടിന്റെ ചിലത്
      അന്നത്തേ ചില കഥകളൊക്കെ സ്വാധീനിച്ചിട്ടുണ്ടാവാം ..
      ഇഷ്ടമാകാതിരിന്നിട്ടും , ഈ ഇഷ്ടകേട് കാണിക്കാത്തതിന്
      നന്ദിയും സ്നേഹവും മുരളിയേട്ടാ ..!

      Delete
  6. ഇങ്ങനേം എഴുതും അല്ലേ? ആശംസകള്‍......

    ReplyDelete
    Replies
    1. ചുമ്മാ , കലയേച്ചീ .. വെറുതെ ഒന്നു പരീക്ഷിച്ചതാണേട്ടൊ ..
      സ്നേഹം ചേച്ചീ ..

      Delete
  7. അല്ല റിനീഷേട്ടാ പണ്ട് ഇവിടെക്കൂടെ തേരാപാര നടന്നിരുന്ന ആ അണ്ണന്‍ തന്നല്ലേ ഇത് ?
    ഈ കക്ഷി ഇതെപ്പോ ഫറോക്കിലേക്കു പോയി?
    വെറുതെയല്ല ഇവിടെങ്ങും കാണാതായത് !
    കഥ പോകുന്ന വഴികള്‍ ഇഷ്ട്ടായി !!
    കൊല്ലത്തൂന്ന് ഫറോക്ക് വഴി അങ്ങു ദുബായ് :)))

    ഇടയ്ക്കിടെ ഇങ്ങനെ ഓരോ കഥകളും നല്ലതാട്ടോ !!
    പരീക്ഷിച്ചു നോക്കി നോക്കി അല്ലെ വിജയിക്കാനൊക്കു !!
    നാച്ചുറല്‍ ആയിട്ടുണ്ട്‌ കഥാപാത്രങ്ങള്‍ !!!

    ReplyDelete
    Replies
    1. അതേത് അണ്ണന്‍ ? :) :)
      എനിക്കറിയില്ലേ .. ഈ വഴികളും അറിയില്ല ..
      അവസ്സാനം റിനി അണ്ണന്‍ എന്നു പറയല്ലേ .. :)
      ചുമ്മാ തട്ടി കൂട്ടിയതാണേ .. നീ കൂട്ടിവായിക്കണ്ട ..
      ഇടക്കിടെ ഇങ്ങനെ ഒരൊ ചെറു പരീക്ഷണങ്ങള്‍ ആവാം ..അല്ലേ ?
      സംഗതി ബോറാണേലും , വെറുതെ വായിച്ച് ബൊറടിക്കലോ :)
      സ്നേഹം അനുജത്തി കുട്ടി ..

      Delete
  8. ശരിക്കും ഈ "സെന്‍സോഡേയിന്‍ " നല്ലതാണോ? ഞാന്‍ പതിനഞ്ചു വര്‍ഷമായി ഉപയോഗിക്കുന്ന പെയ്സ്ടാണ്. പല്ലിനു പുളിപ്പ് തോന്നിയപ്പോള്‍ ആരോ പറഞ്ഞാണ് ഉപയോഗിച്ചു തുടങ്ങിയത്. അതിനുശേഷം പിന്നെ പല്ലിനു പുളിപ്പ് ഉണ്ടായിട്ടില്ല എന്നത് നേരാണ്.

    ഇത്തവണ ഒന്ന് കാളം മാറ്റിപ്പിടിച്ചു അല്ലേ? മുരളിയേട്ടന്‍ പറഞ്ഞത് പോലെ നടന്ന സംഭവം പോലെ തോന്നി. ചിലപ്പോ ശരിയായിരിക്കും അല്ലേ? മുദ്രാവാക്യവും ഉപമകളും സാധാരണ കേള്‍ക്കുന്നത് ആയതിനാല്‍ അത് ശരിക്കും വായനയില്‍ ഏല്‍ക്കുന്നില്ല. ഒരു നാടന്‍ കഥയുടെ പശ്ചാത്തലം നല്ല വായന നല്‍കി.
    ആശംസകള്‍ റിനി.

    ReplyDelete
    Replies
    1. സെന്‍സൊഡേയിന്‍ .. നല്ലതു തന്നെയെന്ന്
      എല്ലാ ഡെന്‍ടിസ്റ്റുകളും പറയുന്നുണ്ട് ..
      ഇത്തിരി നേരം കൈയ്യ് കൊണ്ട് പല്ലിലേക്ക്
      തേച്ച് പിടിപ്പിച്ചിട്ട് പിന്നേ ബ്രഷ് ചെയ്താല്‍
      കൂടുതല്‍ ഫലം കിട്ടുമെന്നും ..... പൈസയും ഉണ്ടല്ലൊ ..
      കളം മാറ്റി പിടിച്ചത് , ചുമ്മാതെയാ ഏട്ടാ ..
      എഴുതി എഴുതി വന്നപ്പൊള്‍ എടുത്ത് പോസ്റ്റീ ..
      ഒരു പരീക്ഷണം പൊലെ , പാളി പൊയെന്ന് അറിയാം കേട്ടൊ ..
      എങ്കിലും മുഴുവനും വായിക്കാന്‍ കാണിച്ച മനസ്സിന് നന്ദി ഏട്ടാ ..
      സ്നേഹം .. സന്തൊഷം ..

      Delete
  9. പതിവുശൈലി വിട്ടുകൊണ്ടുള്ള മാറ്റം നന്നായിട്ടുണ്ട്‌.,.
    ഓവറായ ചില പദപ്രയോഗങ്ങള്‍ വായനക്കിടയില്‍
    കല്ലുകടിയായി മാറുന്നുണ്ടെന്നാണു് എന്‍റെ തോന്നല്‍‌,.
    കല്ലുകള്‍ പെറുക്കിക്കളഞ്ഞ് പരുവപ്പെടുത്തിയാല്‍ കൂടുതല്‍
    ആസ്വാദ്യകരമാകുമെന്നാണ് എന്‍റെ അഭിപ്രായം.
    ആശംസകള്‍

    ReplyDelete
    Replies
    1. അതെനിക്കിഷ്ടായീ ചേട്ടാ ........
      ഇനി അടുത്തതില്‍ , തീര്‍ച്ചയായും ശ്രദ്ധിക്കാം ഏട്ടാ ..
      നിര്‍ദേശങ്ങള്‍ പറയുവാന്‍ കാണിക്കുന്ന
      ഈ ആത്മബന്ധം സന്തൊഷം പകരുന്നു ..
      സന്തൊഷവും സ്നേഹവും ഏട്ടാ ...!

      Delete
  10. ഒരു നാടന്‍ കഥ.. നാട്ടുരീതിയില്‍ തന്നെ പറഞ്ഞിട്ടുണ്ട്...
    അടുത്ത പരീക്ഷണം ഒരു ന്യൂ ജെന്‍ സ്റ്റോറി ആയിക്കോട്ടെ...
    വിമര്‍ശങ്ങള്‍ ഉള്‍ക്കൊണ്ടു ഒന്നുടെ നല്ലൊരു പരീക്ഷണവുമായി
    വീണ്ടും വരണം ..
    കഥ നന്നായി അവതരിപ്പിക്കാന്‍ നല്ല കഴിവുണ്ട്...
    ആ പരീക്ഷണം വിജയിക്കുക തന്നെ ചെയ്യും...
    ഭാവുകങ്ങള്‍...
    ആ വാട്ടര്‍ കളര്‍ പെയിന്റിംഗ് നല്ല ഭംഗി..
    ശശിയണ്ണന്‍ തന്നല്ലേ ആ നടന്നു വരുന്നത് ...

    ReplyDelete
    Replies
    1. എഴുതി എഴുതി വന്നപ്പൊള്‍ അതിങ്ങനെയായ് .. :)
      കരുതി കൂട്ടി എഴുതാറില്ല റോസൂട്ടീ ..
      പിന്നെ ഇന്നതെഴുതണം എന്നു കരുതാറുമില്ല
      എങ്ങനെയോ എന്തൊക്കെയോ വന്നു വീഴുന്നു -
      എഴുതുന്നു എന്നല്ലാതെ ...!
      നിര്‍ദേശങ്ങള്‍ ഹൃദയം നിറഞ്ഞ് സ്വീകരിക്കുന്നു ...
      മാറ്റങ്ങള്‍ അനിവാര്യമാണല്ലൊ .. അത് ഇടക്കെങ്കിലും
      കൊണ്ടു വരാന്‍ ഒരു എളിയ ശ്രമം ..
      സ്വീകാര്യമല്ലാത്തത് തള്ളി മറ്റുള്ളത് എടുക്കാന്‍ ഇത് സഹായമാകും
      അതു ശശിയേട്ടന്‍ ആണോ .. ആവോ ..?
      സ്നേഹം സന്തൊഷം റോസേ ..

      Delete
  11. റിനീ..
    പരീക്ഷണം നന്നായി..
    ചുറ്റിനും കാണുന്ന കഥാപാത്രങ്ങളെ നേരിട്ട്‌ പരിചയപ്പെടുത്തും പോലെയുള്ള അവതരണം, നർമ്മം..,
    എല്ലാറ്റിനോടും നീതിപുലർത്തുന്ന എഴുത്ത്‌ തന്നെ..

    എഴുത്തുകാരന്റെ അവതരണത്തിനും ശെയിലിക്കും മാറ്റങ്ങൾ അനിവാര്യമെന്ന് വായനക്കാർ ശഠിക്കുമ്പോഴും അവരിലെ ചില മൂല്യങ്ങൾ കാണാതാവുമ്പോഴുണ്ടാകുന്ന വീർപ്പുമുട്ടൽ നിയ്ക്കും അനുഭവപ്പെടുന്നുണ്ട്‌..

    മനസ്സിൽ മഴയും പ്രണയവും..
    തൂലികയിൽ നാട്ടാരും നർമ്മവും..
    കൊള്ളാം..എഴുത്ത്‌ പരീക്ഷണങ്ങൾ ഇനിയും നടക്കട്ടെ..
    അപ്പോഴറിയാം ഇടക്ക്‌ പെയ്യും മഴയുടെ കുളിരെന്തെന്ന്,
    ആശംസകൾ റിനീ..!

    ReplyDelete
    Replies
    1. ഈ വരികള്‍ ഇഷ്ടായേട്ടൊ ..
      എന്നിലേ വരികളിലേ മൂല്യങ്ങള്‍ ചോര്‍ന്നു
      പൊയതായി എനിക്കും ഫീല്‍ ചെയ്തിരുന്നേട്ടൊ :)
      അതു നര്‍മ്മത്തേ കൂട്ടു പിടിച്ച് ചെയ്തതാണ് ..
      ഒരേ രീതികളിലൂടെ കേട്ടു മടുക്കണ്ടാന്ന് കരുതിയിട്ട് ..
      എന്നില്‍ കാണുന്ന ഈ നന്മക്ക് ഒരുപാട് സന്തൊഷം കൂട്ടുകാരീ ..
      ഉള്ളില്‍ പ്രണയവും , മഴയും വച്ച് ..........
      ഉള്ളറിയുന്നതിന് ഒരുപാട് സ്നേഹവും നന്ദിയും .......
      ശ്രമിക്കാം ഒന്ന് നന്നാവാന്‍ :)

      Delete
    2. എഴുത്തുകാരന്റെ അവതരണത്തിനും ശെയിലിക്കും മാറ്റങ്ങൾ അനിവാര്യമെന്ന് വായനക്കാർ ശഠിക്കുമ്പോഴും അവരിലെ ചില മൂല്യങ്ങൾ കാണാതാവുമ്പോഴുണ്ടാകുന്ന വീർപ്പുമുട്ടൽ നിയ്ക്കും അനുഭവപ്പെടുന്നുണ്ട്‌..

      (ഇതേ വിഷയം തന്നെയാണ് എനിയ്ക്കും റിനിയോട് പറയാനുണ്ടായിരുന്നത്. ഇന്ന് ഞാന്‍ വീണ്ടും ഒരിയ്ക്കല്‍ കൂടി വായിച്ചിട്ടും അഭിപ്രായത്തിന് മാറ്റമേതുമില്ല)

      Delete
    3. ആ തെറ്റ് നെഞ്ചേറ്റുന്നു അജിത്തേട്ടാ ,
      എഴുതി കഴിഞ്ഞാല്‍ അതെനിക്ക് സ്വന്തമല്ല ..
      വായിക്കുന്ന ഈ മനസ്സുകളുടെ വികാരമാണ് അത്..
      അതിലൂടെ തെറ്റുകള്‍ അറിയുന്നു , തിരുത്താമെന്നേ പറയുവാന്‍ കഴിയൂ ..
      കാരണം ഞാനൊരു എഴുത്തുകാരനോ കവിയോ അല്ല ..
      പക്ഷേ എനിക്ക് പകരാന്‍ കഴിയുന്ന ചില മൂല്യങ്ങളുണ്ട്
      അതു സമ്മതിക്കുന്നു , ഖേദവും പ്രകടിപ്പിക്കുന്നു ..
      മനസ്സ് തുറന്നുള്ള , വീണ്ടും വരുന്ന ഈ സന്മനസ്സിന്
      ഹൃദയത്തില്‍ നിന്നും നന്ദി പറയുന്നു പ്രീയ ഏട്ടാ ..!

      Delete
  12. വഴി മാറി വന്ന കഥ.... ഏതായാലും ഇഷ്റ്റായി.... നമുക്കൊക്കെ ഒരു പാരയാകുന്ന ലക്ഷണം കാണുന്നു..:P
    ഏതായാലും ഇവിടെയും റീനി ജ്വലിക്കും... ആശംസകള്‍ .. :)

    ReplyDelete
    Replies
    1. മ്മ് മ്മ് ജ്വലിക്കും ജ്വലിക്കും ............. ഫിറോക്കൊന്നും പാരയാകൂല
      ഇതൊക്കെ പൊന്നെ .. ആ ജ്വലനം ഒരു ഒന്ന് ഒന്നര ജ്വലനമല്ലെ ..
      അതിനടുത്തൊന്നും നമ്മളെത്തൂലേ ......!
      വഴി മാറി വന്നത് , വഴി തെറ്റി വന്നത് .......:)
      സന്തൊഷം സ്നേഹം ഫിറോ ..

      Delete
  13. പുതിയ ശൈലി ആദ്യായല്ലേ .... അതോണ്ട് ഒരു ചെറിയ കല്ല്‌കടി . എങ്കിലും മോശമാണെന്ന് പറയില്ല ....

    ReplyDelete
    Replies
    1. മോശമാണെന്ന് പറഞ്ഞൊളു കേട്ടൊ .. :)
      ആ കല്ലുകടി പരീക്ഷണങ്ങളുടെയാ ...
      അടുത്തതില്‍ കല്ലൊക്കെ എടുത്ത് കളയാമേട്ടൊ.. ശ്രമിക്കാം ...!
      ഈ സ്നേഹത്തിന് നന്ദി സഖേ ..

      Delete
  14. റിനിയുടെ ക്ലാസിക് ടച്ച് ഇല്ല എന്ന് തോന്നുന്നു...
    എങ്കിലും നന്നായിട്ടുണ്ട്

    ReplyDelete
    Replies
    1. അങ്ങനെയെന്തെങ്കിലുമൊരു ടച്ചൊക്കെ എനിക്കുണ്ടൊ പൊന്നേ ..!
      വെറുതേ എഴുതി , അതെടുത്ത് പൊസ്റ്റീ , അത്ര മാത്രം ..
      സനെഹവും സന്തൊഷവും സഖേ ..

      Delete
  15. റീനി പ്രണയം പറയുമ്പോളാണു ഭംഗി.ചാരുത. ഒരു മാറ്റം നല്ലതാണു, എഴുത്തുകാരൻ ഇന്നതേ എഴുതാൻ പാടുള്ളു എന്നില്ലല്ലൊ. ഒന്നൂടെ എഡിറ്റ് ചെയ്തിരുന്നെങ്കിൽ ഇതിലും ഭംഗിയാക്കാമായിരുന്നു. എല്ലാ ആശംസകളും..ഒരുപാട് പ്രണയിക്കാനാകട്ടെ..അല്ല..എഴുതാനാകട്ടെ.

    ReplyDelete
    Replies
    1. ദൈവമേ എന്നെ കൊണ്ട് വീണ്ടും പ്രണയം എഴുതിക്കും ഈ മുല്ല ..!
      എഴുത്ത് കാരനൊന്നുമല്ലേ .... വെറുതെ കുത്തി കുറിക്കുന്നതല്ലേ ..
      ഇനിയും എഡിറ്റ് ചെയ്യാനൊന്നുമറിയില്ല മുല്ലേ ..
      എഴുതുന്നത് , അക്ഷരതെറ്റ് ഉണ്ടോന്ന് നോക്കുമെന്നല്ലാതെ
      അതിനപ്പുറം ഒന്നും ചിന്തിക്കാറില്ല ..
      ഒരുപാട് പ്രണയിച്ച് , അതിലൂടെ എഴുതുവാന്‍ ശ്രമിക്കാം കേട്ടൊ ..
      സ്നേഹവും സന്തൊഷവും കൂട്ടുകാരീ ..

      Delete

ഒരു വരി .. അതു മതി ..