Showing posts with label കവിത... Show all posts
Showing posts with label കവിത... Show all posts

Monday, August 12, 2013

പിറക്കുന്നുണ്ടുള്ളില്‍ ..!

















പിതൃത്വം ചിതറി പൊകുന്നത് 
മാതൃത്വം അമ്മിഞ്ഞകള്‍ക്കിടയിലെ കിട്ടാ ശ്വാസ്സമാകുന്നത് 
പ്രണയം , ഭ്രമങ്ങളുടെ അതിര്‍ വരമ്പു തൊട്ട് 
ഭരണം , അള്ളി പിടിക്കുന്ന കസേരകളില്‍
കീശ വീര്‍ക്കുന്ന മേലാളന്മാരുടെ ഇടയിലൂടെ 
നിയമ തുലാസിന്‍ ഒരുതട്ട് താഴ്ന്ന് 
ദുര്‍ബലരില്‍ കൊടുംകാറ്റുണ്ടാക്കുമ്പൊള്‍ ...!

"ഒരു നക്സലേറ്റ് പിറക്കുന്നുണ്ട് മനസ്സില്‍ "

ഇരുണ്ട പകലുകള്‍ തീര്‍ത്ത് മതങ്ങള്‍ 
പകയുടെ കനലില്‍ തൈലം തളിക്കുമ്പൊള്‍ 
പൊന്തുന്ന മണത്തിനപ്പുറം എരിയുന്ന ഒന്ന് ,
കൂട്ടി കൊടുപ്പിന്റെ എണ്ണി പെറുക്കില്‍ 
തള്ളും നിണത്തിന് തടയിണ പണിതിട്ടും .
സംവരണ കണക്കുകളില്‍ പശിയമര്‍ത്തുന്ന 
പേക്കോലങ്ങള്‍ ഉറുമ്പരിച്ചില്ലാതാകുമ്പൊള്‍ .
മുലകടിച്ചെടുത്തിട്ടും , ചോര പൊടിയാത്ത 
അധരം നനയാത്ത അമ്മകുട്ടികള്‍ നിര്‍ജീവമാകുമ്പൊള്‍ , 
ദൈവമെന്നത് നോക്കു കുത്തിയാകുമ്പൊള്‍ 
നൂറു നാവുകളപ്പൊഴും പതം പറയുന്നത് 
സ്വയം നല്ലതെന്ന് ബോധ്യപെടുത്താന്‍ പാടുപെടുന്നത് ...
അവനവന്റെ ഭാഗം വിളമ്പുവാന്‍ ആര്‍ത്തി കാട്ടുന്നത് ... 
പിറക്കുന്നുണ്ട് ഒരു നക്സലേറ്റ് ഉള്ളിന്റ് ഉള്ളില്‍ ..!

ആരൊ ഉറക്കേ വിളിക്കുന്നു " ഇങ്ക്വിലാബ് സിന്ദാബാദ്"


{ ചിത്രം: ഗൂഗിളില്‍ നിന്നും }

Monday, January 30, 2012

നീ പുഴയാകുക , ഞാന്‍ തുഴയാകാം ..




















( യാഥ്യാര്‍ത്ഥ്യത്തിന്‍റെ തോണിയില്‍
സഞ്ചരിക്കുവാന്‍ മനസ്സിപ്പോള്‍ അനുവദിക്കുന്നില്ല ..
ഞാനൊന്നു സങ്കല്പ്പ ലോകത്ത്
ഇത്തിരി നിമിഷം ജീവിച്ചോട്ടേ )

നിന്‍റെ നിറത്തില്‍ ഉറഞ്ഞു പോയ ചിലതുണ്ട്
മനസ്സാണോ ഹൃദയമാണോ എന്നറിയുവാന്‍
കഴിയാത്തത് കാലത്തിന്‍റെ മോടികളിലാവാം...
നിന്‍റെ നിറമെന്നത് മഴയാണോ കനവാണോ
പ്രണയമാണോ എന്ന തിരിച്ചറിവില്ലാത്തത്
എന്‍റെ ബലഹീനതയുമാകാം ..

നീ ഇന്നലെ രാവില്‍ പറഞ്ഞത്
കടവില്‍ മഴ തോര്ന്നില്ല എന്നും
മിഴികള്‍ അടഞ്ഞില്ല എന്നും
പ്രണയമോര്‍ത്ത് ഉറങ്ങിയില്ലെന്നുമാണ് ..
എന്നിട്ടും സ്നേഹമാം തോണി കടവ് തൊട്ട്
മറഞ്ഞു പോയത് മഴ മാത്രമറിഞ്ഞതെങ്ങനെ ?

ഇന്നിന്‍റെ വരണ്ട മണ്ണില്‍ നീ പ്രണയം പൊഴിക്കുമ്പൊള്‍
പുഴയുടെ നീണ്ട ഓളങ്ങള്‍ എന്നെ തഴുകുമ്പൊള്‍
നാം കണ്ട സ്വപ്നങ്ങളില്‍ എവിടെയൊ
നമ്മെ കൂട്ടാന്‍ വന്ന തോണി കടവത്തണഞ്ഞിട്ടുണ്ട്
എന്നിട്ടും എനിക്ക് കൂട്ടായി മഴ മാത്രം പൊഴിഞ്ഞതെങ്ങനെ ?

മേഘക്കീറുകളില്‍ ഒരു കുഞ്ഞു മഴ
ഗര്‍ഭം ധരിക്കുമ്പോള്‍ ..
നീ അകലേ മരചില്ലകള്‍ക്കിടയില്‍
പ്രണയമൊളിപ്പിക്കുന്ന തിരക്കിലായിരിക്കും
ഒന്ന് നനഞ്ഞാല്‍ അലിയുന്ന പ്രണയം
നി എന്നിലെത്ര നാള്‍ പകരുമിങ്ങനെ ?

നിനക്കുമെനിക്കുമുള്ള വ്യത്യാസമാകം ഇത്
ഞാന്‍ ഉള്ളില്‍ കാക്കുമ്പൊള്‍ നി അതിനേ
കൈവെള്ളയില്‍ പൊതിയുന്നു ..
ജീവിത തോണി ഒഴുകുന്നുണ്ട്
അതില്‍ നീയും നീ കാത്ത പ്രണയവും
എന്‍റെ പ്രണയചൂടും നിന്നെ മഞ്ഞിന്‍റെ
കുളിരില്‍ നിന്നും അകലേക്ക് മായ്ക്കും ..

ഈ തീരവും ഈ മനസ്സും
ഒരു തോണി കാത്തിരിപ്പുണ്ട്
നീയും ഞാനും പകരുന്ന പ്രണയചിന്തകളെ
കൊണ്ട് അകലേക്ക് ഒഴുകുന്നൊരു തോണി ..
നീ പുഴയാകുക , ഞാന്‍ തുഴയാകാം ..
കാലമാകുന്ന തോണിയില്‍ നമ്മുക്കൊന്നാവാം ..

Thursday, June 24, 2010

മണ്ണിന്റെ മഴ ..























അണമുറിയാതേ പെയ്തൊരെന്‍ മഴ ഇന്നലെയുടെ
കാര്‍മേഘപൊലിരുണ്ടമനസ്സുകളില്‍
ഭൂമിയില്‍ വെള്ളനൂലിനാല്‍
മണ്ണിനും മഴക്കും താലികെട്ട്
നൊമ്പ് നൊറ്റിരുന്ന മണ്ണിന്റെ മാറിലേക്ക്
വര്‍ഷ കുളിരിന്റെ പ്രണയാദ്രമാം കരങ്ങള്‍
മഴതുള്ളികള്‍ പൂവിനേ തഴുകുമ്പൊള്‍
മനം വെന്ത മണ്ണിന്റെ വിഷാദഭാവം
കൊതിച്ചു വന്നൊരാ പ്രീയന്റെ മുത്തുകള്‍
കവര്‍ന്നെടുത്ത പൂവിനൊടെപ്പൊഴൊ -
മുള പൊട്ടിയ അസൂയ വിത്തിന്റെ ജനനം
കാമുക മഴയുടെ വികാരമാം തലൊടലില്‍
ഇതളറ്റ് നഗ്നയായീ പ്രണയപുഷ്പം
നിലക്കാത്ത നൃത്ത ചുവടുകളുമായീ
മണ്ണിന്റെ അന്തരാത്മാവിനേ തൊട്ടുണര്‍ത്തുന്ന
പ്രണയത്തിന്റെ നിറവും മണവുമുള്ള മഴ
ഏകാന്തതയുടെ തീച്ചൂളയില്‍ നീറുന്ന മണ്ണിനേ
വാരി പുണരുന്ന സ്നേഹാദ്രമീ മഴ
അന്ന് പെയ്ത് പൊയ വര്‍ഷദേവന്‍
മണ്ണിനുള്ളിലായ് നല്‍കിയ ഗര്‍ഭത്തിന്‍
നീര്‍ച്ചാലുകള്‍ ഇന്നിതാ അണപൊട്ടിയൊഴുകുന്നു
നിറഞ്ഞ് തൂവുന്നു ..

മഴയുടെ പ്രണയമീ മണ്ണിനേ നനക്കുമ്പൊള്‍
നനഞ്ഞ മണ്ണിനൊടിരക്കുന്നു പുഴയും കടലും
പ്രണയം പകുത്ത് നല്‍കാതേ
മടിച്ചു നില്‍ക്കുന്ന കുറുമ്പിക്ക്
ഉള്‍കൊള്ളാനാവുന്നതിനപ്പുറം
സ്നേഹം ചൊരിയുന്ന
മഴക്കുമൊണ്ടൊരു കള്ളകാമുകന്റെ
പരിവേഷം ...

ഒഴുകുന്നു പ്രണയം മണ്ണും
പുഴയും കടലും കവിഞ്ഞ്
മനസ്സുകളില്‍ നിന്നും മനസ്സുകളിലേക്ക് ...........