Monday, August 12, 2013

പിറക്കുന്നുണ്ടുള്ളില്‍ ..!

















പിതൃത്വം ചിതറി പൊകുന്നത് 
മാതൃത്വം അമ്മിഞ്ഞകള്‍ക്കിടയിലെ കിട്ടാ ശ്വാസ്സമാകുന്നത് 
പ്രണയം , ഭ്രമങ്ങളുടെ അതിര്‍ വരമ്പു തൊട്ട് 
ഭരണം , അള്ളി പിടിക്കുന്ന കസേരകളില്‍
കീശ വീര്‍ക്കുന്ന മേലാളന്മാരുടെ ഇടയിലൂടെ 
നിയമ തുലാസിന്‍ ഒരുതട്ട് താഴ്ന്ന് 
ദുര്‍ബലരില്‍ കൊടുംകാറ്റുണ്ടാക്കുമ്പൊള്‍ ...!

"ഒരു നക്സലേറ്റ് പിറക്കുന്നുണ്ട് മനസ്സില്‍ "

ഇരുണ്ട പകലുകള്‍ തീര്‍ത്ത് മതങ്ങള്‍ 
പകയുടെ കനലില്‍ തൈലം തളിക്കുമ്പൊള്‍ 
പൊന്തുന്ന മണത്തിനപ്പുറം എരിയുന്ന ഒന്ന് ,
കൂട്ടി കൊടുപ്പിന്റെ എണ്ണി പെറുക്കില്‍ 
തള്ളും നിണത്തിന് തടയിണ പണിതിട്ടും .
സംവരണ കണക്കുകളില്‍ പശിയമര്‍ത്തുന്ന 
പേക്കോലങ്ങള്‍ ഉറുമ്പരിച്ചില്ലാതാകുമ്പൊള്‍ .
മുലകടിച്ചെടുത്തിട്ടും , ചോര പൊടിയാത്ത 
അധരം നനയാത്ത അമ്മകുട്ടികള്‍ നിര്‍ജീവമാകുമ്പൊള്‍ , 
ദൈവമെന്നത് നോക്കു കുത്തിയാകുമ്പൊള്‍ 
നൂറു നാവുകളപ്പൊഴും പതം പറയുന്നത് 
സ്വയം നല്ലതെന്ന് ബോധ്യപെടുത്താന്‍ പാടുപെടുന്നത് ...
അവനവന്റെ ഭാഗം വിളമ്പുവാന്‍ ആര്‍ത്തി കാട്ടുന്നത് ... 
പിറക്കുന്നുണ്ട് ഒരു നക്സലേറ്റ് ഉള്ളിന്റ് ഉള്ളില്‍ ..!

ആരൊ ഉറക്കേ വിളിക്കുന്നു " ഇങ്ക്വിലാബ് സിന്ദാബാദ്"


{ ചിത്രം: ഗൂഗിളില്‍ നിന്നും }

43 comments:

  1. പ്രതിഷേദം അതൊരു കുഞ്ഞിന്റെ പിറന്ന കരച്ചിൽ ആയാലും അതിന്റെതായ വിലയുണ്ട്‌. പിറന്നു വീണ ഓരോ കുഞ്ഞിനും തുല്യമായി കിട്ടേണ്ട പരിഗണന മാതൃത്വം പോലെ പകരേണ്ട സമൂഹം കസേര വലിച്ചിട്ടു അള്ളിപ്പിടിക്കുമ്പോൾ മനസ്സില് കനലെരിയും എരിയണം അതാണ് മനുഷ്യൻ. സ്വർഗത്തിൽ നക്സലിസം ഇല്ല. മനുഷ്യൻ സ്വർഗത്തും. നമുക്ക് ഇവിടെ സ്വര്ഗം ആക്കാം. നല്ല ചിന്തകൾ നല്ല മനസ്സുകൾ എത്ര നക്സ്സൽ ആയാലും അത് മനുഷ്യത്വം തന്നെ. ഒരായിരം വിപ്ലവസംസകൾ വിപ്ലവം ഈ കഴിഞ്ഞ നിമിഷവും ജയിച്ചിരിക്കുന്നു. വിപ്ലവം പ്രതിഷേദങ്ങൾ പ്രകടിപ്പിക്കാനുല്ലതാണ് അത് വിജയിക്കുവാനുള്ളതും
    സന്തോഷം നിറഞ്ഞ സന്തോഷം കടം കൊണ്ട് ഒരക്ഷരം മാറ്റി പറയട്ടെ സഘേ നന്നായി വളരെ വളരെ

    ReplyDelete
    Replies
    1. ചില കാഴ്ചകള്‍ , ചില വാര്‍ത്തകള്‍
      മനസ്സിനെ അസ്വസ്ത്ഥമാക്കുന്നുണ്ട് .
      പാവപെട്ടവന് നീതി ലഭിക്കാതെയും
      സംവരണ തത്വങ്ങളില്‍ പൊലിഞ്ഞില്ലാണ്ടായും
      ചിലരൊക്കെ , ചിലതൊക്കെ കോമരം തുള്ളുന്നു ..
      അറിയാതെ ആശിച്ച് പൊകുന്നുണ്ട് , ഒരു അഗ്നി
      എരിയുന്നുണ്ട് . ഉള്ളിന്റെ ഉള്ളില്‍ .
      സ്നേഹം തന്നെയാകട്ടെ , മുന്നില്‍ ..
      പ്രീയ സഖേ .......

      Delete
  2. Replies
    1. ഉള്ളമെന്ന് തിരിച്ചറിയുന്നതും ..
      പിന്നൊട്ട് വലിക്കുന്ന കാലം ..
      " ഇങ്ക്വിലാബ് സിന്ദാബാദ്"
      സ്നേഹം പ്രീയ ഇക്കാ ..

      Delete
  3. സത്യം! നന്മ വറ്റാത്ത മനുഷ്യന്‍റെ ഉള്ളില്‍ തിന്മയോടുള്ള ക്രോധത്തിന്‍റെ രോഷപ്രകടനം!!!
    നന്നായിരിക്കുന്നു രചന.
    ആശംസകള്‍

    ReplyDelete
    Replies
    1. ഒന്നും ചെയ്യുവാനാകാത്തവന് ,
      ചിന്തിപ്പിക്കുന്ന പല മുഖങ്ങളുണ്ട് ..
      ഉള്ളിലെരിയുന്ന അഗ്നിയേ തണുപ്പിക്കുവാന്‍
      തന്നോളം പ്രാപ്തമായത് ... മനസ്സ് നീതിയുടെ പര്‍വ്വം -
      തേടുമ്പൊള്‍ മുന്നിലേക്ക് വരുന്നത് .............
      സ്നേഹം പ്രീയ ഏട്ടാ ..!

      Delete
  4. "ഒരു നക്സലേറ്റ് പിറക്കുന്നുണ്ട് മനസ്സില്‍ "

    എല്ലാവരുടെ ഉള്ളിലും പലപ്പോഴായി പിറക്കുന്നുണ്ട് ഓരോ നക്സലേറ്റുകൾ..
    വിപ്ലവ വരികള്ക്ക് വിപ്ലവാഭിവാദ്യങ്ങൾ..:)

    ReplyDelete
    Replies
    1. ആ പിറവിയേ തട്ടിയുണര്‍ത്തി വളര്‍ത്തുവനായാല്‍ ...?
      ചിലത് ..........." കറ" നല്ലതാണ് ...
      ചിലതിനോട് എതിര്‍ക്കുവാന്‍ , ചിലത് കൂടിയേ തീരൂ ..
      പക്ഷേ ..?
      സ്നേഹം ഫിറൊ .. വിപ്ലവാഭിവാദ്യങ്ങള്‍

      Delete
  5. ഇരുണ്ട പകലുകള്‍ തീര്‍ത്ത് മതങ്ങള്‍
    പകയുടെ കനലില്‍ തൈലം തളിക്കുമ്പൊള്‍
    പൊന്തുന്ന മണത്തിനപ്പുറം എരിയുന്ന ഒന്ന് ,
    കൂട്ടി കൊടുപ്പിന്റെ എണ്ണി പെറുക്കില്‍
    തള്ളും നിണത്തിന് തടയിണ പണിതിട്ടും .
    സംവരണ കണക്കുകളില്‍ പശിയമര്‍ത്തുന്ന
    പേക്കോലങ്ങള്‍ ഉറുമ്പരിച്ചില്ലാതാകുമ്പൊള്‍ .
    മുലകടിച്ചെടുത്തിട്ടും , ചോര പൊടിയാത്ത
    അധരം നനയാത്ത അമ്മകുട്ടികള്‍ നിര്‍ജീവമാകുമ്പൊള്‍ ,
    ദൈവമെന്നത് നോക്കു കുത്തിയാകുമ്പൊള്‍
    നൂറു നാവുകളപ്പൊഴും പതം പറയുന്നത്
    സ്വയം നല്ലതെന്ന് ബോധ്യപെടുത്താന്‍ പാടുപെടുന്നത് ...
    അവനവന്റെ ഭാഗം വിളമ്പുവാന്‍ ആര്‍ത്തി കാട്ടുന്നത് ...
    പിറക്കുന്നുണ്ട് ഒരു നക്സലേറ്റ് ഉള്ളിന്റ് ഉള്ളില്‍ ..!


    നക്സലേറ്റുകൾ പിറക്കുന്ന ചരിതം ...അല്ലേ ഭായ്

    ReplyDelete
    Replies
    1. പിറന്ന് പൊകുന്നതാണ് മുരളിയേട്ടാ ..
      വേറൊന്നുനിനും സാധ്യതയില്ലാതെ ...
      ഒരൊ മനസ്സും ഒരിക്കലെങ്കിലും
      അതിലേക്ക് ചെന്നു തൊട്ടിരിക്കാം ..
      സ്നേഹം ഏട്ടാ ..

      Delete
  6. പിറക്കുന്നുണ്ട് ഒരു നക്സലേറ്റ് ഉള്ളിന്റ് ഉള്ളില്‍ ..!

    athee, avane nilakku nirthan mattoruvanum... samkharsham anishchithathwathinu vazhi maarunnu...

    ReplyDelete
    Replies
    1. മനസ്സിന്റെ ഉള്ളില്‍ ചിതലരിക്കാതെ ചിലതുണ്ട്
      കാഴ്ചകളില്‍ വാര്‍ത്തകളില്‍ കുരുങ്ങി
      അതിന് ജീവന്‍ വയ്ക്കുന്നു , മറു ചിന്തക്ക്
      പാത്രമാകാതെ മനസ്സൊടുന്നു ..
      നന്ദി , ഈ വഴിയില്‍ വന്നണഞ്ഞതിന്

      Delete
  7. ചിലപ്പോഴൊക്കെ ഞാനും ആകും ഒരു നക്സലൈറ്റ്; ചിന്തകള്‍ കൊണ്ടെങ്കിലും!

    ReplyDelete
    Replies
    1. ചിന്തകളില്‍ നിന്നും മനസ്സിലേക്ക്
      ഒരു തീ ആളിപടരും അജിത്തേട്ടാ ..
      നന്ദി സ്നേഹം ..

      Delete
  8. പിറക്കുന്നുണ്ട് , ഒരു നക്സലൈറ്റ് ഉള്ളിന്‍റെ ഉള്ളില്‍ !! സത്യമല്ലേ?

    ReplyDelete
    Replies
    1. സത്യമാണ് , വര്‍ത്തമാന കാലത്തിന്റെ
      ചിലത് .. അല്ല ഒട്ടുമിക്കതും ഇങ്ങനെയുള്ള
      ചിന്തകളിലേക്ക് നയിക്കുന്നുണ്ട് ..
      സ്നേഹം .. സന്തൊഷം

      Delete
  9. പോയെ കൂട്ടില്ല റിനിയെ..പ്രണയം അല്ലാതെ വിപ്ലവം ചിന്തുന്നോ നീ ..
    സിനിമ കമ്പനിയിൽ പറയണ പോലെ രണ്ടുതരം പണിയുണ്ട്..
    പറ്റണതും പറ്റാത്തതും...
    നമ്മക്ക് പ്രണയം പറ്റിയാൽ മതീട്ടോ .

    ReplyDelete
    Replies
    1. പ്രണയം മനസ്സില്‍ നിന്നും പുറത്തേക്ക്
      തള്ളുമ്പൊഴാണ് വരികളാകുന്നത് കീയുസേ
      മനസ്സില്‍ നിന്നും എന്തു പുറം തള്ളുന്നു എന്നതിനേ
      ആശ്രയിച്ചിരിക്കും , അതില്‍ നിന്നുള്ള വരികളും ..
      ഇത്തിരി നാള്‍ മുന്നേ ചീന്തിയ ഈ അഗ്നിക്ക്
      ഇതേ വരികളാക്കാന്‍ പറ്റു കേട്ടൊ , പിന്നെ അത്
      നന്നായോ , എനിക്ക് പറ്റിയ പണിയാണോന്നൊക്കെ
      പരിശോധിക്കേണ്ടത് നിങ്ങളുടെ കാര്യം, കേട്ടൊ :)
      നന്ദി , സ്നേഹം കീയുസേ ..

      Delete
  10. "ഒരു നക്സലേറ്റ് പിറക്കുന്നുണ്ട് മനസ്സില്‍ "

    രോക്ഷാകുലനായ ചെറുപ്പക്കാരാ ,
    ആക്റ്റീവ് ആയല്ലോ സന്തോഷം .
    ഞാൻ പറഞ്ഞ സംഭവം ഉടൻ പ്രതീക്ഷിക്കാമോ? പ്രതീക്ഷിച്ചോട്ടെ ?

    ReplyDelete
    Replies
    1. ആക്റ്റീവൊന്നുമായില്ലാന്നേ , പിന്നെയും പൊയിരുന്നു
      ഇപ്പൊള്‍ " മുഖപ്സുതകത്തിലേ " കറക്കം കാരണം
      ഇങ്ങൊട്ടെത്തി നോക്കുന്നില്ല , ഉടനേ സജീവമാകുമെന്ന്
      ഞാന്‍ പ്രതീഷിക്കുന്നു , ഞാന്‍ തന്നെ :)
      സ്നേഹം നീലി ..

      Delete
  11. പ്രീയപ്പെട്ട ശബരി ,
    ആരോ ഉറക്കെ വിളിക്കുന്നു ...ഇങ്കിലാബ് ....!!
    ശരിക്കും ഇനി ആരെങ്കിലും വിളിക്കുമോ ?
    പ്രത്യയ ശാസ്ത്രങ്ങൾ പോള്ളയെന്നു നാം വീണ്ടും വീണ്ടും തെളിയിച്ചിട്ടും .
    എത്ര കൂട്ടിയിട്ടും കണക്കെത്താത്ത ചില സൂത്രവാക്യങ്ങൾ .
    എങ്കിലും ഞാനും വെറുതെ ആശ്വസിക്കുന്നു . ആഗ്രഹിക്കുന്നു
    ഒരു വിപ്ലവകാരി പിറക്കുമെന്ന് .
    ആശംസകൾ

    ReplyDelete
    Replies
    1. എല്ലാം തികഞ്ഞൊരു വിപ്ലവകാരിയേ നാം
      ഒരൊരുത്തരും നെഞ്ചേറ്റുവാന്‍ കാത്തിരിക്കുന്നുണ്ട് ,
      എല്ലാ തിരുത്തി കുറിക്കുവാന്‍ , കുറിക്ക് കൊള്ളുവാന്‍
      കാമ്പുള്ളോരു മനസ്സിനേ , ഒരു പ്രസ്ഥാനത്തേ വരവേല്‍ക്കാന്‍
      മനസ്സ് കൊതിക്കുന്നുണ്ട് , പ്രതീക്ഷിക്കാം ആ നവ വസതന്തിന്റെ
      അഗ്നിസ്ഫുരണങ്ങളേ .... സ്നേഹം ഏട്ടാ

      Delete
  12. എല്ലാവരുടേം ഉള്ളില നക്സലേറ്റ് പിറന്നാലുള്ള ഒരു അവസ്ഥ എന്റമ്മേ !!
    (പണ്ട് പറഞ്ഞു കേട്ട ഭീകര കഥകൾ പോലെ )

    ReplyDelete
    Replies
    1. എല്ലാവരും നക്സലേറ്റ് ആയാള്‍
      പിന്നെ എന്തു ഭീതിതമായ അവ്സ്ഥ ആശകുട്ടിയേ ..
      പിന്നെ രക്ഷപെട്ടില്ലേ :)
      സ്നേഹം അനുജത്തി കുട്ടി

      Delete
  13. മുദ്രാവാക്യം ഒന്ന് മാറ്റി വിളിക്കുന്നു ..
    ലിങ്കിലാബ് ലിങ്കാബാദ് :)

    ReplyDelete
    Replies
    1. നിങ്ങള്‍ത് മാത്രമേ വിളിക്കൂ , കേട്ടൊ ..
      ലിങ്കണ്ണാ ...
      സ്നേഹം സഖേ

      Delete
  14. ഇതു പോലെ ഒരുപാട് മനസ്സുകളുണ്ട്.പക്ഷേ,മുൻപേ നടക്കുന്നവർ.. ആരേയും വിശ്വസിക്കാൻ വയ്യ.കാരണം പുത്തൻ ലോകത്തിൽ, ഏത് ആളിക്കത്തലും തണുപ്പിക്കാൻ പോന്ന കോർപറേറ്റ് മേഘങ്ങൾ വിങ്ങി നിൽക്കുകയാണ്.അതിലൊന്നു കുളിക്കാൻ വേണ്ടി മാത്രം തീപ്പൊരി ചിതറിയ നമ്മുടെ ചില മുൻ ഗാമികളെക്കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്.വരട്ടെ, കണക്കൂർ സർ പറഞ്ഞതു പോലെ ഏതു പേമാരിയിലുമണയാത്ത ചില തീപ്പന്തങ്ങൾ കാലം കാത്തുവച്ചിട്ടുണ്ടാവാം.അവ വരും.അന്നു നമുക്കൊന്നു ചേർന്നു വിളിക്കാം.

    ''ഇങ്ക്വിലാബ് സിന്ദാബാദ്''.!!!

    കവിത വളരെയിഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ശരിയാണ് , മുന്നില്‍ നടക്കുന്ന
      കാലടികളേ നമ്പുവാന്‍ , ഇന്നിന്റെ
      കാലവേവുകളില്‍ നാം ആകുലപെടുന്നുന്റ് ..
      നന്മകളില്‍ പുലരുന്നവര്‍ പൊലും തിന്മയിലേക്ക്
      ഒരൊറ്റ നിമിഷത്തില്‍ മാറി പൊകുന്നുണ്ട് ..
      പക്ഷേ നമ്മുക്ക് , തിരിഞ്ഞ് നോക്കാം
      പിന്നില്‍ നടന്നവരെ നെഞ്ചേറ്റാം അല്ലേ ..
      അതുമല്ലെങ്കില്‍ , വരും കാല മിന്നല്‍ പിണരുകള്‍ക്ക്
      കാതൊര്‍ക്കാം , വ്യക്തമായ വരികള്‍ക്ക് നന്ദി സഖേ ..
      സ്നേഹം സന്തൊഷം

      Delete
  15. ''ഇങ്ക്വിലാബ് സിന്ദാബാദ്''.!!! ഇടയ്ക്കിടെ ഞാനും മനസ്സ്‌ കൊണ്ട് നക്സല്‍ ആകാറുണ്ട്.

    ReplyDelete
    Replies
    1. ഞാനും .........
      നന്ദി , സ്നേഹം സന്തൊഷം ..!

      Delete
  16. ഇന്നത്തെ ഗതി വിഗതികളെ നിയന്ത്രിക്കാന്‍ കെല്‍പ്പുള്ളവര്‍ ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പ്രാര്‍ഥിക്കാം പൊള്ളത്തരങ്ങളും കള്ളത്തരങ്ങളുമില്ലാത്ത കുറെ സുമനസ്സുകളാല്‍ നയിക്കപ്പെടാന്‍ നമുക്ക് ഭാഗ്യമുണ്ടാവട്ടെ ....ആ നക്സ്ലെറ്റിനെ ഉറക്കികിടത്തിക്കോളൂട്ടോ അതുകൊണ്ടൊന്നും ഒരു കാര്യവുമില്ല .

    ReplyDelete
    Replies
    1. അറിയാതെ ഉണരുന്ന ചിന്തകളേ
      എങ്ങനെ ഉറക്കി കിടത്താന്‍ മിനീ ..
      ഒരുവന്‍ ഉണ്ടാകും , കരുത്തുറ്റ കരങ്ങളും
      മനസ്സുമായി നമ്മേ നയിക്കുവാന്‍
      അതു വരെ , അതുവരെ ഈ അഗ്നിയേ കെടുത്താതെ കാക്കാം ..
      സ്നേഹം , നന്ദി മിനീ

      Delete
  17. "ഒരു നക്സലേറ്റ് പിറക്കുന്നുണ്ട് മനസ്സില്‍ "
    കവിത കൊള്ളാം....

    ReplyDelete
    Replies
    1. ഇടക്കിടേ പിറന്ന് പൊകുന്നുണ്ടുള്ളില്‍ ..
      നന്ദി , സ്നേഹം ..!

      Delete
  18. ഉള്ളിന്റെ ഉള്ളില്‍ നന്മ മാത്രം പിറക്കട്ടെ !
    വളരെ ഇഷ്ടം വായിക്കുവാൻ.

    ReplyDelete
    Replies
    1. നന്മ പുലരാന്‍ ,
      തിന്മ വിജയിക്കണം ഗിരീ ..
      അതില്‍ നിന്നും പൂക്കുന്ന പൂവുകള്‍ക്ക്
      നക്സല്‍ മണമുണ്ട് , പൂക്കാതെങ്ങനെ
      നന്ദി സ്നേഹം ഗിരീ ..

      Delete
  19. റീനിയേ,
    വരാൻ വൈകുന്നു ഈ ഇടയായി, എന്തായാലും പതിവില നിന്നും വ്യത്യസ്ഥമായി വന്ന ഈ പുത്തൻ എഴുത്തിനു നൂറു ചുവപ്പന്‍ അഭിവാദ്യങ്ങള്‍

    മനു..
    --

    ReplyDelete
    Replies
    1. തിരികേയും , നൂറ് നൂറ് ചുവപ്പന്‍ അഭിവാദ്യങ്ങള്‍ മനുസേ ..
      ഞാനുമീ വഴി , നടപ്പതില്ല ഇപ്പൊള്‍ ..
      മുഖ പുസ്തകം അടിച്ചോണ്ട് പൊകുകയാണ്
      സമയമത്രയും ..സുഖല്ലേ

      Delete
  20. ഓരോരുത്തരുടെയും ഉള്ളിന്‍റെ ഉള്ളില്‍ ഒരു 'മനുഷ്യന്‍' ജനിക്കട്ടെ !!

    ആശംസകള്‍ വരികള്‍ക്ക് !

    ReplyDelete
    Replies
    1. മനുഷ്യന്റെ മണം , നന്മയുടെതാണ് ..
      തിന്മ പൂക്കുന്ന മനുഷ്യപെരുകള്‍ക്ക്
      എതിരേ കൊടും കാറ്റാകാന്‍
      നക്സലിന്റെ മണമുള്ള കാറ്റ്
      താഴ്വാരം ഗര്‍ഭം ധരിക്കുന്നുണ്ട് ..
      വീശും , വീശുക തന്നെ ചെയ്യും .. അല്ലേ ..?
      സ്നേഹം , നന്ദി സഖേ ..!

      Delete
  21. This comment has been removed by the author.

    ReplyDelete
  22. ഹാവു പറഞ്ഞു പറഞ്ഞു അവസാനം ഫീൽഡിലേക്ക്
    ഇറങ്ങാൻ തീരുമാനിച്ചു ല്ലേ സന്തോഷം ?
    എത്ര വർഷങ്ങൾ ആയി നമ്മൾ നട്ടു നനച്ചു വളർത്തി കൊണ്ട് വന്നതാ ...
    ഇനീം ഇതിനെ ഉപേക്ഷിച്ചു കറങ്ങി നടന്നാൽ നല്ല ഇടി കിട്ടും പറഞ്ഞേക്കാം...
    നല്ല വരികൾ കൊണ്ട് കടലിൽ എറിഞ്ഞു കളയല്ലേ ..
    നിങ്ങളെപ്പോലെ എഴുതാൻ അറിയാവുന്നവർ മാറി നിന്നാൽ കഷ്ട്ടാണ്‌ട്ടോ ...

    ഈ കവിതക്ക് ഇത്തിരി മൂർച്ച കൂടുതലുണ്ടല്ലോ ..
    മനസ്സ് തണുത്തുവോ ?
    ഇത് ഇങ്ങനെ ഇതിനേക്കാൾ മോശമായ അവസ്ഥയിലേക്കാണ് പോക്ക് ..
    വെറുതെ നക്സലൈറ്റ് ആവാം ...അത്ര തന്നെ ...
    ഇനി ഒരു പ്രണയം എഴുതിക്കോ .. മനസൊന്നു തണുക്കട്ടെ ..

    ReplyDelete
    Replies
    1. ഇട്ടിട്ടുണ്ടേ റോസൂട്ടിയേ ....
      നക്സലിസം വേര് പിടിക്കുന്നത്
      എന്ത് കൊണ്ടെന്ന് അന്വെഷിക്കണം നാം ..
      പ്രണയം പൊക്കുമ്പൊഴും , ചിലത്
      മനസ്സിനേ അസ്വസ്ത്ഥമാക്കുന്നുണ്ട്
      അതില്‍ നിന്നുള്ള വരികള്‍കളാണിത് ..
      സ്നേഹം , നന്ദി കൂട്ടുകാരീ ..!

      Delete

ഒരു വരി .. അതു മതി ..