ചാലിയാറിന്റെ തീരങ്ങളില്‍ , മേട കാറ്റിനോട് സല്ലപിച്ച് ലഹരി നുണയുമ്പോള്‍
കരതലം ചേര്‍ത്ത് വച്ചവള്‍ മാറോട് ചാഞ്ഞ് വൈനിന്റെ ചുവന്ന പൊട്ടുകള്‍
കവിളിലും ചുണ്ടിലും തന്ന് ഒരു യാത്രയുടെ ആകുലതകളിലേക്ക് പതിയേ ചുവട് പിടിച്ച് മയക്കത്തിലേക്ക് ......നിന്റെ ചുണ്ടുകളിലെ മുന്തിരി മണത്തിലേക്ക് , നിന്നിലേക്ക് , നിന്നെ നുകര്‍ന്ന് പുലരും വരെ, പൊടിഞ്ഞു വീണ വേനല്‍ മഴക്ക് നമ്മളുടെ കൂട്ടൊരുക്കികൊടുത്ത് പ്രണയത്താല്‍ വീര്‍ത്ത കണ്‍തടങ്ങളുമായ് പ്രണയയാത്രയുടെ ചൂരിലേക്ക് ..!
മേടച്ചൂട് കുടഞ്ഞിട്ട ഇത്തിരി മധുര മഞ്ഞ്തുള്ളികള്‍ നുകര്‍ന്നാണ് കൂറ്റന്‍ വിമാനം പ്രണയഹൃദയങ്ങളുമായ് പറന്ന് പൊങ്ങിയത് .. അവള്‍ ഓര്‍മപ്പെടുത്താറുണ്ട് .. നിലം തൊടുവാനായുമ്പോഴും ,ഒരെ നിലയില്‍ നിന്നും വ്യതിചലിക്കുമ്പോഴും ആകാശ ഉച്ചിയിലേക്ക് പൊന്തുമ്പോഴും അവള്‍ക്കുണ്ടാകുന്ന വികാരവിസ്ഫോടനങ്ങള്‍ ..നീ നല്‍കുന്ന രതിമൂര്‍ച്ചക്കൊപ്പമെന്ന് കണ്ണുകള്‍ അടച്ചവള്‍ മൊഴിയും ..മേഘപാളികളില്‍ ഓരോന്നുമെണ്ണി , പ്രണയം നുകര്‍ന്നാണ് അവളൊടൊപ്പമുള്ള ഓരോ യാത്രയും.. വല്ലപ്പോഴും കിട്ടുന്ന ഈ ദൂര യാത്രകളില്‍ സ്വയം മറന്നങ്ങനെ ...
യാത്രകളില്‍ എപ്പോഴും കൂടെ കരുതാറുള്ള ദൈവത്തിന്റെതെന്നു മനസ്സ്
സമാധാനപ്പെടുത്തുന്ന മുത്തുകള്‍ കോര്‍ത്ത മാല എടുക്കാന്‍ മറന്നിരിക്കുന്നു ...
കൈകള്‍ അറിയാതെ അതിലേക്ക് ചെന്നതാകാം , ഒരു ഭീതി ജനിക്കുന്നുണ്ടുള്ളില്‍ ..
പെട്ടെന്നാണ് എടുത്തടിച്ചത് പോലെ വിമാനം തിരിഞ്ഞത് .. മുഴുവന്‍ പ്രകാശങ്ങളും
കെട്ട് കൂപ്പ് കുത്തുന്ന പോലെ , നിയന്ത്രണം നഷ്ടപ്പെട്ട പറവയേ പോലെ ..
നിലവിളികളുടെ കൂട്ടത്തില്‍ വേറിട്ടറിയുന്നുണ്ടായിരുന്നു അവളുടെ നേര്‍ത്ത ശബ്ദത്തെ ..
പ്രണയത്തിന്റെ കൊടുമുടികളില്‍ നിന്നും നേരുകളുടെ ക്ഷണികതയിലേക്കിനി എത്ര നേരം ..?
വിളറിയ ചുണ്ടില്‍ ഉപ്പുരസത്തിന്റെ നീറ്റല്‍ .. അനായാസമായി ഉയര്‍ന്ന് പൊങ്ങുന്ന ഹൃദയം
ശ്വാസ്സഗതികളില്‍ നേരിയ മാറ്റം പോലുമില്ലാതെ , നീണ്ടമയക്കത്തിനൊടുവിലെ ഉണര്‍വ്..
ശ്വാസ്സ കുമിളകള്‍ വലം വയ്ക്കുന്നുണ്ട് ഇരുപുറവും , പിന്നില്‍ നിന്നും വയറ്റിലൂടെയുള്ള
കെട്ടിപ്പിടുത്തം ,അവള്‍ കൂടെയുണ്ട് .. കാലത്തിന്റെ അനിവാര്യതയിലേക്ക് കൂപ്പ് കുത്താതെ ..
കണ്ണാ .. നീയറിയുന്നുണ്ടൊ .. ? നീലാഴികളുടെ തടവറയിലാണ് നാം , കാലമോ ദേശമോ
ദിക്കോ അറിയാതെ ഇനി പുലരേണ്ടവര്‍ .. നമ്മുടെ പ്രണയ ജീവിതത്തിന്റെ തുടര്‍ചലനങ്ങള്‍ക്ക്
കാതോര്‍ക്കാന്‍ , ഒളിഞ്ഞ് നോട്ടങ്ങള്‍ക്ക് മിഴി കൊടുക്കാന്‍ ഇനിയാര്‍ക്കാണാവുക ..?
ഒരു വന്‍തിരയില്‍ പെട്ട് എങ്ങോ ഏതോ ദേശത്ത് ഏതോ തീരത്ത് രണ്ടായ് പോയ്
പിറക്കുവാന്‍ കാലത്തിന് കരങ്ങള്‍ കൊടുക്കേണ്ടി വരുക ഇനി വയ്യ , ഇനിയൊരു കണ്ടു മുട്ടലിനായുള്ള ഒടുങ്ങാത്ത കാത്തിരിപ്പും വയ്യ ..
ഒരു ചുംബനമധുരം കൊണ്ടെന്നെ ഉണര്‍ത്തുക
മെഴുക്കുള്ള കൈവിരലാല്‍ മൃദുവായ് തലോടുക
ഉള്ളറകളില്‍ നിറയും ലവണരസത്തിന്‍ കൂട്ടുകളില്‍
നിന്റെ മധുരപ്രണയം മുറ്റി നില്‍ക്കട്ടെ ....!
ജീവനും ജീവിതത്തിനുടിയിലെ ദൂരമെത്ര ... ?
നാളെയുടെ അറിയപ്പെടാത്ത തുരുത്തിലേക്ക്
പറന്ന് പോകുമ്പോള്‍ നമ്മുക്കിടയിലേക്ക്
ജീവിതത്തിന്റെ ജീവന്റെ ദൂരാംശം ഉണ്ടാകരുത് ...
ഇന്നലെയും ഇന്നും നാളെയും നിന്റെതായ് , നമ്മുടേതായ
ഉദയാസ്മനങ്ങള്‍ മാത്രമാകുന്നൊരു ചിന്തയാണ് ഉള്ളം മുഴുവനും ..
അവസ്സാന ശ്വാസത്തിന്റെ പ്രണയ കുമിളകള്‍ നിന്നിലേക്ക് -
നിറച്ച് അഗാധതയിലേക്ക് പോകുമ്പൊഴും നീ ഉണ്ടായിരുന്നു കൂടേ ..
കെട്ടി വരിഞ്ഞ് ഒരെ താളമോടെ മിടിച്ച് ,ഹൃദയം ഒന്നായ് മൗനം പൂകുമ്പോള്‍ ...
നാം എന്ന നേര് .. ഇവിടെ പുതു ജീവിതം നിറക്കുന്നു ..
" ആകാശത്തിനും , ഭൂമിക്കും ഇടയില്‍ ആഴിക്ക് മദ്ധ്യേ നമ്മുടെ ദേശം "
അന്തിമുല്ലകള്‍ പൂക്കുന്ന നമ്മുടേത് മാത്രമായ ദേശം
" സമര്‍പ്പണം : ( നിനക്ക് ) നൂറ് ദിവസങ്ങള്‍ പിന്നിട്ടിട്ടും , അറിയപ്പെടാത്ത
ഏതൊ തുരുത്തില്‍ പ്രതീക്ഷളുടെ പൊട്ടുമായ് , ഒരു ദിനം തിരികെ വരുമെന്ന് കാക്കുന്നപ്രണയഹൃദങ്ങളെ പേറിയ മലേഷ്യന്‍ വിമാനത്തിലെ യാത്രികര്‍ക്ക് "
റിനി വാക്ക് പാലിച്ചു ..ഗുഡ് .
ReplyDeleteഇത് വായിച്ചപ്പോഴാണ് വീണ്ടും ആ ന്യൂസ് ഓർക്കുന്നത് ..
എവിടെയായിരിക്കും അവരെല്ലാം ..
കടലിന്റെ ആഴങ്ങളിൽ എവിടെയോ റിനി എഴുതിയതു പോലെ അന്തിമുല്ല പൂക്കുന്ന ഒരു ദേശത്തു അവർ ഉണ്ടാവുമായിരിക്കും ..
കടലിന്റെ തണുപ്പും ,മരണത്തിന്റെ മണവും ,
പ്രണയത്തിന്റെ സുഖവും നിറയുന്നു വരികളിൽ .
വാക്ക് പാലിച്ചു , എന്ന് വേണ്ട
Deleteഎത് നിമിഷവും , വീണ്ടും ഇടവേളകള്‍
ഉണ്ടാകാം കേട്ടൊ .. :) നിഗൂഡതകളുടെ
ഏതൊ തുരുത്തില്‍ അവരിപ്പൊഴും
ജീവനോടെ ഇരിപ്പുണ്ടാകാം , അങ്ങനെ
ആശിക്കാന്‍ , ആശ്വസ്സിക്കാനല്ലേ സുഖം ..!
പ്രണയത്തിന്റെ കൊടുമുടിയില്‍ നിന്ന്
എത്ര മനസ്സുകളാകും , നേരിന്റെ നോവിലേക്ക്
എടുത്തെറിയപെട്ടിട്ടുണ്ടാകുക ...!
സ്നേഹം , സന്തൊഷം നീലിമ ..
ആകാശത്തിനും , ഭൂമിക്കും ഇടയില്‍ ആഴിക്ക് മദ്ധ്യേയുള്ള
ReplyDeleteഅന്തിമുല്ലകള്‍ മാത്രം പൂക്കുന്ന ദേശത്തേക്ക് മറഞ്ഞ് പോയ നമ്മളൊക്കെ മറവിയിലേക്ക് ആഴ്ത്തിക്കളഞ്ഞ ആ മലേഷ്യൻ വീമാന യാത്രികരുടെയും ,അവരുടെ കുടുബാംഗങ്ങളൂടേയുമൊക്കെ കണ്ണുനീർ തുള്ളികളാണിത് ഇവിടെ പൊഴിഞ്ഞ് വീഴുന്നത് ....
എത്ര മറന്നാലും ഇടക്കിടേ , അതൊരു ആകുലതയായ്
Deleteപൊന്തി വരും മുരളിയേട്ടാ , നമ്മളൊക്കെ പലപ്പൊഴും
കടന്ന് പൊകുന്ന സാഹചര്യങ്ങളിലൂടെ ചിന്തിക്കുമ്പൊള്‍
ഒരു നിഗൂഡ പരിവേഷം ലഭിക്കും , ആര്‍ത്ത നാദങ്ങള്‍
വന്ന് കാതില്‍ തരക്കും , ഒരിക്കല്‍ ദിക്കേതുമറിയാതെ
നമ്മളാണ് പോകെണ്ടി വരുകയെങ്കില്‍ ... ?
ഒരു സ്നേഹ കണ്ണീര്‍ തുള്ളികള്‍ക്കും പകരം കൊടുക്കാന്‍
നമ്മുക്കാകില്ലല്ലൊ .. സ്നേഹം ഏട്ടാ ..!
ReplyDeleteഎനിക്കസൂയയാണ്
നിങ്ങളുടെ പ്രണയ ചഷകങ്ങൾ
നുകരുന്ന കാറ്റിനോട്,
നിങ്ങളുടെ
ശ്വാസ നിശ്വാസങ്ങളുടെ
കയറ്റിറക്കങ്ങൾ
ഒളിഞ്ഞുo തെളിഞ്ഞും
കാണുന്ന പുഴകളോട്,
നിങ്ങളുടെ പാദ-
പതനങ്ങലളേൽക്കുന്ന
മണ്‍തരികളോട്....
എനിക്കസൂയയാണ്
നിങ്ങളുടെ യാത്രയോട്, ജീവിതത്തോട് ...പ്രണയത്തോട്
അച്ഛന്റെയും അമ്മയുടെം ഇടയിൽ കണ്ണടച്ച് വെള്ളച്ചാൽ കുന്നുകടക്കുമ്പോൾ ... യക്ഷിയുടെ മണമായി
Deleteപാവാടക്കാരിയുടെ സന്ധ്യമയങ്ങുമ്പോൾ ഉള്ള ബസ് യാത്രകളിൽ പ്രണയചിന്തകളായി ...
ഞാനും അവനും കൂടിയുള്ള സംഗമങ്ങളിൽ കാമോദീപ്തമായി... അന്തിമുല്ല!!
അന്തിമുല്ല ...അതെ അതിനെന്റെ ജീവന്റെ മണമാണ് !!
ഭാവനകള്‍ , വരികളാകുമ്പൊള്‍
Deleteആ വരികള്‍ക്ക് ജീവന്‍ വയ്ക്കുവാന്‍
അവള്‍ അരികിലെത്തുമ്പൊള്‍ ചിലതൊക്കെ
സുഖകരമായ ജീവിത നേരുകളാകും ... കീയൂസേ ..!
സ്നേഹത്തിന്റെ , ആത്മാര്‍ത്ഥയുടെ തലങ്ങളിലേക്ക്
ബന്ധമുണരുമ്പൊള്‍ ചിലത് മഴയാകും , ചിലത് മഞ്ഞും ..!
അസൂയക്ക് മരുന്നില്ല കീയകുട്ടിയേ :)
അന്തിമുല്ല ...അതെ അതിനെന്റെ ജീവന്റെ മണമാണ് !!
അതെ നിനക്കും , നിന്നെകുറിച്ചുള്ള ഓര്‍മകള്‍ക്കും അതെ മണമാണ്
സ്നേഹം കീയുസേ ..
ഒരു ചുംബനമധുരം കൊണ്ടെന്നെ ഉണര്‍ത്തുക
ReplyDeleteമെഴുക്കുള്ള കൈവിരലാല്‍ മൃദുവായ് തലോടുക
ഉള്ളറകളില്‍ നിറയും ലവണരസത്തിന്‍ കൂട്ടുകളില്‍
നിന്റെ മധുരപ്രണയം മുറ്റി നില്‍ക്കട്ടെ ....!
എന്നുമെന്നും ..
Deleteസ്നേഹം സന്തൊഷം ഫിറോ ..
അന്തിമുല്ലകള്‍ പൂക്കുന്ന നമ്മുടേത് മാത്രമായ ദേശം
ReplyDeleteഉള്ളില്‍ നൊമ്പരപൂക്കള്‍ വിടരുമ്പോഴും ,പ്രതീക്ഷയുടെ സൌരഭ്യം പൊഴിക്കുന്ന മനോഹരമായ എഴുത്ത്.
ആശംസകള്‍
പ്രതീക്ഷയാണല്ലൊ ഒരൊ ജീവിതവും ..
Deleteസ്നേഹം സന്തൊഷം ഏട്ടാ
അന്തിമുല്ലകള്‍ പൂക്കുന്ന അവരുടേതു മാത്രമായ ഒരു ദേശത്ത് അവരിപ്പോഴും ഉണ്ടാവുമല്ലേ?... ഉണ്ടാവുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
ReplyDeleteഉണ്ടാകണം മാഷേ , അങ്ങനെ ചിന്തിക്കുന്നത്
Deleteതന്നെയാകും ആശ്വാസ്സവും .. അതിനപ്പുറം
നമ്മള്‍ എത്ര നിഗൂഡ തലങ്ങളിലേക്ക്
തള്ളി വിട്ടാലും , ആ ചെറു പ്രതീക്ഷയില്‍
നില നില്‍ക്കാം .. സ്നേഹം മാഷേ
പാവം ആ രണ്ടു ആത്മാക്കൾ !
ReplyDeleteഅന്തിമുല്ല പൂക്കുന്ന ആ ദേശത്ത് ഇനിയെങ്കിലും അവർ സ്വസ്ഥമായി സുഖമായിരിക്കട്ടെ !!
( ഇങ്ങനെ എഴുതുന്ന സംഭവങ്ങളോടാ എനിക്ക് ഇത്തിരി ഇഷ്ട്ടം കൂടുതൽ !
അവര്‍ എന്നെന്നും സുഖായിരിക്കട്ടെ ആശകുട്ടി
Deleteഎത്രയെത്ര ആത്മാക്കളുണ്ടാകുമല്ലേ .. ഇങ്ങനെ
സ്നേഹം അനിയത്തികുട്ടി ..!
കവിത്വം തുളുമ്പുന്ന ഈ വരികള്‍ കാണാനായതില്‍ സന്തോഷം!
ReplyDeleteഅജിത്തേട്ടന്റെ ഈ സാമിപ്യം തന്നെ -
Deleteസന്തൊഷമാണ് .. സ്നേഹം ഏട്ടാ
ഒരിടവേളക്കുശേഷം മനോഹരമായ വര്‍ത്തമാനങ്ങളും കൊണ്ട് വന്നതില്‍ അതിയായ സന്തോഷം റിനി.
ReplyDeleteമറക്കാതിരിക്കുന്നതില്‍ , അതിലേറെ
Deleteസന്തൊഷവും സ്നേഹവും ഏട്ടാ ..!
ഈ പോസ്റ്റും,
ReplyDeleteഅതിലെ പ്രണയവും ,
ആഴിക്കു മദ്ധ്യേയുള്ള ദേശവും ,
ആ ദേശത്തിന്റെ പേരും,
പിന്നെ സമർപ്പണവും ....
ഒരുപാടിഷ്ടായി ....
ഈ ഇഷ്ടം , അസ്തമിക്കാതെ നില നില്‍ക്കട്ടെ
Deleteസ്നേഹം സന്തൊഷം , റോസേ ..!
This comment has been removed by the author.
ReplyDeleteനല്ല പോസ്റ്റ്. കവിത തുളുമ്പുന്ന വരികള്‍
ReplyDeleteസ്നേഹവും , സന്തൊഷവും
Deleteറോസപൂക്കള്‍ ...
പ്രണയമധുരമെങ്കിലും കണ്ണീരു പൊടിയിക്കുന്നത്...
ReplyDeleteഒരു മഴ പൊലെ ..
Deleteകുളിരിനൊടുവിലേ നീറ്റല്‍ പൊലെ
സ്നേഹം ചേച്ചീ
ഗദ്യപ്രണയകവിത...അതേ ഓര്‍ക്കാനാകുന്നില്ല അവരെവിടെയെന്നു..അവരെ കാത്തിരിക്കുന്നവരുടെ വേദനയോര്‍ക്കാനാകുന്നില്ല...
ReplyDeleteഒരൊ ഓര്‍മയും മനസ്സിന്റെ വിങ്ങലാണ് ..
Deleteആശ്വാസ്സത്തിന്റെ വഴികളിലൂടെ അവരിലെത്താം ..
സ്നേഹം സന്തൊഷം ..
അവര്‍ എവിടെപ്പോയി ? എത്രപെട്ടെന്നാണ് ഇത്രയും പേരുടെ തിരോധാനം ഒരു വിഷയമേ അല്ലാതാക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞത് അല്ലെ .....നല്ല ഓര്‍മ്മപ്പെടുത്തല്‍ .
ReplyDeleteഅല്ലെങ്കിലും , ഇന്നിന്റെ വാര്‍ത്തപ്രാധാന്യത്തിനപ്പൂറം
Deleteമനുഷ്യ ജീവനെന്ത് വിലയാണ് മിനി ..
സ്നേഹം സന്തൊഷം കൂട്ടുകാരി
ഒരു ദിനം തിരികെ വരട്ടെ..
ReplyDeleteഅവർക്കുള്ള സമർപ്പണം വളരെ നന്നായി റിനിയേട്ടാ..
ആശംസകൾ !
ഗിരിയേ സുഖല്ലേ ..?
Deleteസമര്‍പ്പിക്കാനെല്ലേ നമ്മുക്ക് കഴിയൂ പൊന്നെ
സ്നേഹം .. ഗിരി
"യാത്രകളില്‍ എപ്പോഴും കൂടെ കരുതാറുള്ള ദൈവത്തിന്റെതെന്നു മനസ്സ്
ReplyDeleteസമാധാനപ്പെടുത്തുന്ന മുത്തുകള്‍ കോര്‍ത്ത മാല എടുക്കാന്‍ മറന്നിരിക്കുന്നു ..."
മനോഹരവും ഒപ്പം ഉള്ളിൽ വല്ലാതെ തിരക്കൊള്ളുകയും ചെയ്യുന്ന രചന. ജന്മത്തിന് എന്തർത്ഥമാണുള്ളത്?..
ചില നേരം അര്‍ത്ഥമില്ലാത്ത
Deleteഒന്നായ് അത് മാറുന്നുയേട്ടാ ..
സ്നേഹം സന്തൊഷം
സങ്കടപ്പെടുത്തി ഈ പ്രണയകഥ.... എത്ര പെട്ടന്നാണ് നമ്മൾ അവരെ മറന്നത്... !
ReplyDeleteകൈരളിയിൽ കാണാതെ പോയ മകനു വേണ്ടി കാത്തിരിക്കുന്ന ഒരമ്മ , എന്റെയരികിലുണ്ട്, മകന്റെ ചിത്രം വെക്കാനോ അതിൽ മാലയും പൂക്കളും ചാർത്താനോ മകനു വേണ്ടി കുർബാന ചൊല്ലിക്കാനോ തയ്യാറാകാത്ത ആ അമ്മയുടെ ജീവൻ കിടക്കുന്നത് ആ മകന്റെ വരവിനു വേണ്ടി മാത്രമാണ് . തിരിച്ചു വരില്ലെന്ന അറിവുണ്ടാകുന്ന നിമിഷം ആ ജീവൻ പോകും.
ശരിയാണ് ചേച്ചിയേ ,
Deleteമനസ്സ് കൊണ്ട് ചിലരുടെ വേര്‍പാടുകള്‍
അംഗീകരിക്കാന്‍ പറ്റാതാകും , അതുപൊലെ
ഇതുമങ്ങനേ .. നീഗൂഡമായ ഒന്നില്‍ നിന്നും
എങ്ങൊ പൊയവര്‍ .. അവരുടെ അവശേഷിക്കുന്നവര്‍
ഇതുപൊലെ ഉള്ളില്‍ ഒന്നിനുമാകാതെ വിങ്ങുന്നുണ്ടാകും ..
സ്നേഹം സന്തൊഷം ചേച്ചിയേ
കാണാന്‍ വൈകി റിനി ,,, നല്ല കുറിപ്പ്
ReplyDeleteവൈകിയെങ്കിലും , കണ്ടതില്‍ സന്തൊഷം പൊന്നെ ..
Deleteഞാനും ഈ വഴി .. വൈകിയാണോടുന്നത് ..
സ്നേഹം സഖേ
വരികളിലൂടെ പറഞ്ഞതിനെകുറിച്ച് ഇവിടെ എന്ത് കമൻറിടും എന്ന് പത്തുമുപ്പത് മിനിറ്റിനു ശേഷവും തീരുമാനമായില്യ. ചിന്തകൾ രണ്ട് ചേരിയായി സംഘർഷാവസ്ഥയിലായതിനാൽ ഇത്രയും പറഞ്ഞ് പോകുന്നു.
ReplyDeleteകൊള്ളാം.!!
ഹഹഹ , അത്രക്ക് പൊട്ടത്തരമാണല്ലേ,
Deleteപൊന്നെ ന്റെ വരികള്‍ ..
നന്ദി , സ്നേഹം സന്തൊഷം സഖേ
പ്രതീക്ഷതന്‍ ചിറകരിഞ്ഞു വീഴ്ത്തിയാണ് ഓരോ വേടനും കിളിയെ സ്വന്തമാക്കുന്നത്
ReplyDeleteകാലമാകും വേടന്‍ വിണ്ണിലും , മണ്ണിലും
Deleteവലകള്‍ നെയ്ത് കാത്തിരിപ്പുണ്ട് ..
പലരുടെയും മിഴികളില്‍ മഴക്കോളു നിറക്കാന്‍ ..
സ്നേഹം സന്തൊഷം , കൂട്ടുകാരി
റിനിയെ ..ഇതൊരു വല്ലാത്ത നീണ്ട ഇടവേളയായിപ്പോയി കേട്ടോ ..
ReplyDeleteമുഖപുസ്തകത്തിന്റെ കരാള ഹസ്തങ്ങള്‍
Deleteആകെകിട്ടുന്ന സമയത്തേ പിടിച്ചൊണ്ട്
പൊകുന്നു .. ഇങ്ങനെയൊക്കെ വഴിതെറ്റി
വരും .. നീലിമ .. സ്നേഹം സന്തൊഷം
hi Rini, how are you?
ReplyDeleteഹായ് റിനീ
സുഖമല്ലേ...
2014 വിമാന ദുരന്തങ്ങളുടെ വര്ഷം കൂടിയായിരുന്നു. ജീവിതം പകുതിക്കു വച്ച് മുറിഞ്ഞവരുടെ ബന്ധുക്കളുടെ വേദനയോടു പങ്കു ചേരുന്നു..
ആശംസകൾ സഖേ.. ആശംസകൾ
സുഖമാണ് അബൂതി ,
Deleteഅവിടെയും അങ്ങനെ തന്നെയല്ലേ ..?
അവരൊടൊപ്പൊം ചേരാനല്ലേ നമ്മുക്കും പറ്റൂ ..
സ്നേഹം സന്തൊഷം സഖേ ..
Rinichetta ആശംസകൾ
ReplyDeleteشركه مكافحة حشرات بالدمام
ReplyDelete