Thursday, June 12, 2014

നൂറില്‍ തൊടുമ്പൊള്‍ ..!


നിങ്ങളുടെ വര്‍ഷമേഘത്തിന്റെ 
പെയ്തൊഴിയലില്‍ മുളച്ച് പൊന്തിയ
പ്രണയകാമസ്നേഹഗൃഹാതുരനൊമ്പരങ്ങളുടെ  
ചീളുകള്‍ കൂട്ടി വയ്ക്കുമ്പോള്‍ " നൂറാകുന്നു "
ഇത് ഇവിടത്തെ  നൂറാമത്തെ  പോസ്റ്റ്‌  ..
സ്നേഹം കൊണ്ട് , ദേഷ്യം കൊണ്ട് 
ഹൃദയം കൊണ്ട് വീര്‍പ്പ് മുട്ടിച്ചവര്‍ക്ക്  
ഉള്ളം നിറച്ച ഇഷ്ടം തിരികേ ...
" മുഖപുസ്തകം കവര്‍ന്നെടുക്കുന്ന ഇത്തിരി സമയം 
ഇവിടേക്ക് മിഴികളേ എത്തിക്കുന്നില്ല " സദയം ക്ഷമിക്കുക ..!

........................................................................................................................

" നിന്നിലേക്കുള്ള വഴി "
ഓര്‍മകളെ   മഴകൊള്ളിക്കുന്നത് 
ഹൃദയവഴികളില്‍ മഞ്ഞ് പെയ്യുന്നത് 
കരള്‍ കനലില്‍ നിലാവ് തൊടുന്നത് 
പ്രണയസരണികളില്‍ മഴ വീണ 
മനമോടെ നിന്നിലേക്ക് നനഞ്ഞലിഞ്ഞത് ..!

" അംബ്രൊസിയ "
നീ എന്നത്  ഒരു പേരിനൊപ്പം  
പിന്നാമ്പുറങ്ങളിലേക്ക് മറയുന്ന ഒന്നല്ല ,
ഇടനാഴികടന്ന്  വടക്കോട്ടോടിയ  മഴ തന്ന
ഇത്തിരി കുളിരിന്റെ ഹൃദയടയാളമാണ് ..!

" ഒന്ന് മുതല്‍ ....... "
പ്രഥമസമാഗമ സംഗമങ്ങളില്‍ 
പൊട്ടി മുളക്കുന്ന മഴമരം 
നമ്മുക്കിടയിലൂടെ പ്രണയാംശം 
നുകര്‍ന്ന് പന്തലിക്കുന്നത് , സ്ഥിരീകരിക്കലാണ് ..!

" ഉമ്മകള്‍ "
ചുംബനം ... അത് മനോഹരമാകുന്നത് 
നല്‍കുമ്പോഴോ  , വാങ്ങുമ്പോഴോ   അല്ല ,
ഒരൊറ്റ വാക്കില്‍ പ്രണയനാണം കലര്‍ത്തി 
" പോടാ  " ചൊല്ലി തിരസ്കരിക്കുമ്പോഴാണ്  ...!

" കവിത " 
ഭാവനകള്‍ , മനസ്സിന്റെ കൊതിയാണ്
ജീവന്‍ കൊടുക്കുമ്പോൾ  മുഖമരുതെന്ന് 
നിന്റെ പേരിട്ടു വിളിക്കുന്ന വരികള്‍ക്കെപ്പൊഴും 
നിന്റെ മണമുണ്ടായിരിക്കുകയെന്നത് , തെറ്റല്ല ..!

" പനിക്കോള്  "
മഴയൊട്ടി നില്‍ക്കുന്ന കാത്തിരിപ്പ് കേന്ദ്രങ്ങളില്‍ 
കണ്ണില്‍ പരതിയെത്തുന്ന ചില ഇമയനക്കങ്ങളുണ്ട് ..
കടലിരമ്പം സമ്മാനിക്കുന്ന പ്രണയമിഴികളുമായ് 
കരള്‍ പകുത്ത് പട്ടിണിക്കിടുന്ന ചില മയിപീലികള്‍ ..!

" അമ്മ "
മാറിടം തുളുമ്പുന്ന വെണ്മ കൊണ്ട് 
മേലാകേ നന്മ പൂശിയ ,
തൊട്ടാവാടി മുള്ളൊരു 
ആകുലപര്‍വ്വമൊരുക്കുന്ന മനസ്സ് ..!

" നീ "
നൊമ്പരമുടക്കുന്ന  വക്കുകളുള്ള
മനസ്സെന്ന അവയവമുള്ള
സ്നേഹത്തില്‍ നില തെറ്റുന്ന
പ്രണയത്തില്‍ അരൂപിയാകുന്ന 
ഹൃദയം നാവാക്കുന്ന ഒന്ന് ...!

" ബ്ലോഗ്‌  "
ഇരുള്‍ പറ്റി , മറ നീക്കി 
വരികളെ  വാരിപ്പുണരാന്‍
മുഖപുസ്തകത്തിന് ക്വട്ടേഷന്‍ 
കൊടുക്കാന്‍ ഇഴഞ്ഞ് നീങ്ങുന്ന ഒന്ന് ..!
35 comments:

 1. നൂറടിച്ചേയ്..............!!!!

  ReplyDelete
 2. ആശംസകള്‍ റിനി....

  ReplyDelete
 3. ഇന്നാണ് ഞാന്‍ കണ്ടത് /;)

  ReplyDelete
  Replies
  1. ഒരൊന്നിനും ഒരൊ സമയമുണ്ട് മനിയേ

   Delete
 4. ബ്ലോഗ്‌ "
  ഇരുള്‍ പറ്റി , മറ നീക്കി
  വരികളെ വാരിപ്പുണരാന്‍
  മുഖപുസ്തകത്തിന് ക്വട്ടേഷന്‍
  കൊടുക്കാന്‍ ഇഴഞ്ഞ് നീങ്ങുന്ന ഒന്ന് .------------------ജയ്‌ ബ്ലോഗേഴ്സ് -- ജയ്‌ റിനി

  ReplyDelete
  Replies
  1. മഴ കുളിരുണ്ട് നല്ല വാക്കുകള്‍ക്ക്
   പ്രചോദനവും .. സ്നേഹം ഫൈസല്‍ ..

   Delete
 5. "നമ്മൾ"

  സ്നേഹത്തിന്റെ തൂമഞ്ഞു നിറവും -
  അതീതകളുടെ മിഴിത്തുള്ളിക്കറുപ്പും
  മാത്രമലിഞ്ഞ ഒരു ദ്വിവർണ്ണ ചിത്രം!

  ഇങ്ങനെ ഒരു ഹെഡിന്റെ അഭാവം കണ്ടു
  അതങ്ങ് പൂരിപ്പിച്ചതാ.

  നൂറാമത്തെ പോസ്റ്റിനു ഒരു ഒഴുക്ക് കുറവുണ്ട്. ആരോ നിർബന്ധിച്ച് എഴുതിപ്പിച്ചത് പോലെ :P
  ഗ്യാപ് വന്നതിന്റെയാ, ഇനി ഉണ്ടാവരുതെട്ടോ ! :/

  ReplyDelete
  Replies
  1. ശരിയാണ് കീയേ , അവളുടെ നിര്‍ബന്ധമാണ്
   ചെറിയ മാറ്റങ്ങള്‍ തിരിച്ചറിയുന്നവളാകുന്നത് സന്തൊഷം തന്നെ ..
   " നമ്മള്‍ " എന്നത് പലവട്ടം മനസ്സില്‍ വന്നതാണ്
   എന്നിട്ടുമിറങ്ങി പൊ .. വിട്ട് പൊയതിനേ ചേര്‍ത്ത്
   വയ്ക്കുവാന്‍ ആളുണ്ടാകുന്നത് പുണ്യമാണ് ..
   സ്നേഹം കീയൂ ..!

   Delete
 6. നൂറിന്‍ നിറവിന്‌ നൂറായിരം ആശംസകള്‍.... (ആയിരം തികയ്ക്കട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു ട്ടാ സൌഹൃദമേ... )
  സ്നേഹപൂര്‍വ്വം, ശ്യാമ ;)

  ReplyDelete
  Replies
  1. സത്യം പറയാലൊ , നമ്മുടെ ആര്‍ഷയാണിതെന്ന്
   ഞാന്‍ അറിഞ്ഞിരുന്നില്ലേ .. ഇപ്പൊഴാണ്
   ഈ രണ്ട് പേരും ഒന്നാണെന്ന് തിരിച്ചറിയണേ ..
   സ്നേഹം ആര്‍ഷേ ..!

   Delete
 7. അങ്ങനെ ഉന്തിയും തള്ളിയും ഒരുവിധം വണ്ടി സ്റ്റാർട്ട്‌ ആക്കി അല്ലെ ?
  ഇനീം വഴിയിൽ കിടക്കും എന്നത് ഉറപ്പ് ..( അല്ലെങ്കിൽ മുഖപ്പുസ്തകത്തിനു ആരെങ്കിലും ബോംബിടണം )
  എന്തായാലും സന്തോഷം..

  12 + 12 +16 + 23 + 21 + 15 + 1 = 100
  6 വർഷം 100 പോസ്റ്റ്‌ ...
  100 അഭിനന്ദനങ്ങൾ ....
  ഇനിയും 'ഇഴഞ്ഞ് നീങ്ങുന്ന ഒന്ന് ' ആവാതിരിക്കട്ടെ

  ReplyDelete
  Replies
  1. പാവല്ലേ " മുഖപുസ്തകം റോസേ "
   ഇഴഞ്ഞ് നീങ്ങാതെ നോക്കാം കേട്ടൊ ..
   എണ്ണം കൂട്ടി വയ്ക്കുന്നതിന് നന്ദി ..
   എഴുതുന്ന പൊട്ടത്തരങ്ങളില്‍ മിഴിയും മനസ്സും
   ചലിപ്പിക്കുന്നതില്‍ .. സ്നേഹം റൊസേ ..

   Delete
 8. വാക്കുകള്‍ ഇനിയും ഒഴുകട്ടെ...

  ReplyDelete
 9. ഇനി മുഖപ്പുസ്തകം എന്നൊക്കെപ്പറഞ്ഞ് ബ്ലോഗ്‌ എഴുത്ത് നിർത്തിക്കളയല്ലേ ..
  നൂറും വായിച്ചിട്ടുണ്ട് ..
  ആത്മാര്ധതയുണ്ട് എഴുത്തിൽ ..
  100 തികച്ച റിനിക്ക് അഭിനന്ദനങ്ങൾ ..
  ഇനിയൊരു 100 കൂടി തികയ്ക്കാൻ ആശംസകളും ..

  ReplyDelete
  Replies
  1. ഒരുപാട് നന്ദി നീലിമ ഈ സ്നേഹത്തിന്
   ശ്രമിക്കാന്‍ ആത്മാര്‍ത്ഥമായ് ...

   Delete
 10. ഈ ഇടവപ്പാതിയിൽ വർഷ മേഘങ്ങൾ ദൂരെ മാറി നിന്നിട്ട് സദയം ക്ഷമിക്കണം പോലും..
  ഇനിയും തുടരട്ടെ..
  എല്ലാ ആശംസകളും...

  ReplyDelete
  Replies
  1. തുടരാം പൊന്നെ ..
   ക്ഷമി .. സ്നേഹം ഗിരി ...

   Delete
 11. സ്നേഹപൂര്‍വ്വം ആശംസകള്‍ സഖേ..

  ReplyDelete
  Replies
  1. തിരിച്ചും സ്നേഹം നിത്യ

   Delete
 12. 99 ൽന്നു 100 ലേക്കെത്താൻ നീണ്ട 8 മാസങ്ങൾ !

  ReplyDelete
  Replies
  1. ഒരൊന്നിനും ഒരൊ സമയമുണ്ട് ആശകുട്ടിയേ ..
   സ്നേഹം ആശേ ..

   Delete
 13. സ്വെഞ്ചറി പൂകിയതിൽ സന്തോഷമുണ്ട്
  പിന്നെ മുഖപുസ്തകമെന്ന ക്വട്ടേഷന്‍ ടീമിനെ
  പേടിച്ചാണെങ്കിലും ഇരുള്‍ പറ്റി , മറ നീക്കി വരികളെ
  വാരിപ്പുണരാന്‍ വീണ്ടും ബ്ലോഗിൽ വന്നതിലും അതിയായ സന്തോഷം കേട്ടൊ ഭായ്


  കൊടുക്കാന്‍ ഇഴഞ്ഞ് നീങ്ങുന്ന ഒന്ന് ..!

  ReplyDelete
  Replies
  1. ഒരുപാട് സന്തൊഷം മുരളിയേട്ടാ ..
   നല്ല വാക്കുകള്‍ക്ക് സ്നേഹം നിറയേ

   Delete
 14. മുഖ പുസ്തകം ബ്ലോഗ്ഗ് എഴുത്തിനെ തടസ്സപ്പെടുത്തുന്നു എന്ന് ആദ്യം ഞാൻ വായിച്ചു അത്ഭുത പെട്ടത് കീയ കുട്ടി പറഞ്ഞപ്പോഴായിരുന്നു. അന്ന് അത് വിശ്വസിക്കാൻ തോന്നിയില്ല എന്താ ഈ പറയുന്നത് എന്നാ അന്ന് തോന്നിയത്. പിന്നീടു സ്വയം അത് അറിഞ്ഞപ്പോഴാണ് എത്ര ഭീകരമാണ് ആ സത്യം എന്ന് തിരിച്ചറിഞ്ഞത്. റിനി ഇത് ഇവിടെ രണ്ടാമത്തെ തവണ ആവർത്തിക്കുമ്പോ ഇപ്പൊ തീരെ അതിശയം തോന്നുന്നില്ല. വിഷമിക്കുകയും വേണ്ട എന്ന് മാത്രം ഏതായാലും ബ്ലോഗ്‌ 100 തികച്ച ഈ ശുഭ വേളയിൽ ഇത്തരം ബോധ പൂര്വമായ തിരിച്ചു വരവുകൾ തിരിഞ്ഞു നോട്ടങ്ങളിലൂടെ മാത്രമേ ഒരു തിരിച്ചു വരവും സാധ്യമാകൂ. ബ്ലോഗ്ഗിൽ മാസത്തിൽ ഒന്നോ രണ്ടോ തവണ എങ്കിലും എഴുത്ത് ഇടാൻ സ്നേഹപൂർവ്വം ഓര്മിപ്പിക്കുന്നതിനോടൊപ്പം എല്ലാ വിധ മംഗളങ്ങളും ഒപ്പം എനിക്ക് ഇഷ്ടപെട്ട റിനിയുടെ ചില രചനകൾ എവിടെ എടുത്തെഴുതുന്നു "ഉറുമ്പുകള്‍​ക്ക് പറയാനുള്ളത് ..!" മാനത്ത് കണ്ണികൾ ഈ ബ്ലോഗ്ഗിൽ ആണോ എന്നറിയില്ല മൌനതിനെ കുറിച്ചുള്ള ഒരു മനോഹര രചന

  ReplyDelete
  Replies
  1. അയ്യോ അത് ഞാനല്ലേ ....എന്നേം സിനിമെലെടുത്തോ ...

   ഇപ്പൊ മനസ്സിലായല്ലോ റിനി ഞാൻ ഒരു സംഭവം ആണെന്ന്, നിനക്ക് മാത്രമേ എന്നെ ഒരു വിലയില്ലാതുള്ളൂ...എന്നാ പോട്ടെ ..പ്ലിംഗ്

   Delete
  2. ഹൃദയത്തില്‍ നിന്നും നന്ദി ആത്മമിത്രമേ ..
   എഴുതിയിട്ട് പൊകുന്നത് വായിക്കുകയും
   അതൊര്‍ക്കുകയും ചെയ്യുന്ന മനസ്സുകളുണ്ടെന്ന്
   അറിയുന്നത് എത്ര സന്തൊഷമാണെന്നൊ ..
   ഇനിയുമിനിയും എഴുതാന്‍ പ്രേരിപ്പിക്കുന്ന
   ഘടകങ്ങളാണിതൊക്കെ .. ആത്മാര്‍ത്ഥമായ
   ഈ വരികള്‍ക്ക് ഉള്ളില്‍ നിന്നും സ്നേഹം സഖേ

   Delete
 15. " മുഖപുസ്തകം കവര്‍ന്നെടുക്കുന്ന ഇത്തിരി സമയം
  ഇവിടേക്ക് മിഴികളേ എത്തിക്കുന്നില്ല " സദയം ക്ഷമിക്കുക ..!
  സത്യമാണ് ബ്ലോഗില്‍ എത്താനും കൂടി.............! വൈകി ക്ഷമിക്കുക.
  എന്‍റെ എല്ലാവിധ ആശംസകള്‍..


  ReplyDelete
 16. ഞാനും വിചാരിച്ചിരിക്ക്യായിരുന്നു... ഇവിടിപ്പോ അനക്കൊന്നൂല്ല്യാലൊ ന്ന്... നൂറടിക്കാനായിട്ടെങ്കിലും തിരിച്ചു വന്നല്ലോ... നന്നായി... ഇനി ഇവിടെയൊക്കെ കാണണം ട്ടോ... :)

  ReplyDelete
 17. ആശംസകൾ Rinichettaaaaaaaaaaaaa

  ReplyDelete

ഒരു വരി .. അതു മതി ..