എന്റെ നെഞ്ചിലേക്കൊരൊറ്റ മിന്നല്‍ പിണര്‍
ഒരൊറ്റ നോട്ടത്തില്‍ , നാവ് കൊണ്ടുള്ള കവിള്‍ സ്പര്‍ശത്തില്‍
ആസക്തനാകുന്നത് എന്റെ അബോധമണ്ഡലമാണ് ...
ചുരമേറുന്ന തണുപ്പിനെ കൈകുമ്പിളില്‍
വച്ചു തന്ന് പ്രണയിക്കൂ എന്ന് പറഞ്ഞത് നീയാണ് ..
നിന്നെ എന്നല്ല , നിന്നെ ചുറ്റുന്ന ലോകത്തെ പോലും
പ്രണയിക്കാന്‍ എന്നെ പഠിപ്പിച്ചത് , ആ കുളിരാണ്...!
തിരയെണ്ണുന്ന മിഴികളില്‍
ഒളിയെറിയുന്ന പ്രണയത്തെ
വലിച്ച് കീറീ , ഒരുമയിലെത്തിച്ചത് ,
ഒരൊറ്റ സ്വാദില്‍ , കൈവിരല്‍ തുമ്പിലൂടെ
നീ ഊട്ടിയ പ്രണയം ...!
ആള്‍കൂട്ടത്തിന് നടുവിലും , നിന്നെയോ എന്നെയൊ
തിരയാതെ , നമ്മളെ കണ്ട മദ്ധ്യാഹ്നം ..
വീണ്ടും വീണ്ടും വിടപറയലിന്റെ വേദികള്‍
തീര്‍ക്കുന്ന , അസ്തമയം തൊട്ട് തീണ്ടാത്ത
നമ്മുടെ പ്രണയ സാമ്രാജ്യം ..!
കാലത്തെ അതിജീവിക്കാന്‍ , പ്രണയിക്കു എന്ന് പറയുമ്പോള്‍
എന്റെ ജീവനടരുന്നത് സ്നേഹമൂര്‍ദ്ധാവിലെ
നിന്റെ ചുംബനത്തിലെന്നവള്‍ ... അരികില്‍ വന്നൊന്നു തൊടൂ
എന്ന് പതം ചൊല്ലുമ്പോള്‍ .. ഹൃത്തിലേ അലകള്‍
നിന്നെ കടന്ന് പോകുന്നത് അറിയുന്നില്ലെന്നവള്‍ ..!
പരല്‍മീനുകള്‍ അടക്കം പറയുന്ന പഞ്ചാരമണലിലും
മാമലകള്‍ പരസ്പരം കൈമാറുന്ന പ്രണയകാറ്റിലും
ഹിമകണങ്ങള്‍ പ്രണയം പൊഴിക്കുന്ന മരച്ചോട്ടിലും
പെരുമഴകള്‍ മണ്ണില്‍ വീണലിയുന്ന അന്തിച്ചുവപ്പിലും
നിനക്കെന്നെ നഷ്ടമാകുന്നുവെന്നത് .... നിന്റെ ഹൃദയ
വാതിലുകള്‍ എന്റെ സ്നേഹപൊലിമയാല്‍ ചേര്‍ത്തു വച്ചൂന്നാണ് ...!
ഒരൊറ്റ പുതപ്പില്‍ , മഞ്ഞിനേ മുറിച്ച്
ഉറക്കം തങ്ങുന്ന മിഴികളടച്ച്
ശീതകാറ്റിന്റെ പഴുതുകളടച്ച്
പുലരി പൊതിയുന്ന ചെറു ഇരുളില്‍
നിശബ്ദം ചേര്‍ത്ത ചൂരിന്റെ ചൂടിന്റെ ലഹരി
നിനക്കപ്പുറം ഞാന്‍ കണ്ട ചുരമേതാണ്
നിനക്കപ്പുറം ഞാന്‍ നനഞ്ഞ മഴയേതാണ് ..
നിനക്കപ്പുറം കുളിര്‍ കൊണ്ട് പുഴയേതാണ് ..
ഒരൊ തിരിവും നിന്നിലേക്കും എന്നിലേക്കും
പരസ്പരം പങ്ക് വച്ച സ്നേഹത്തിന്റെ
ആധികാരികതയാണ് , നമ്മുടെ ഈ യാത്ര...!
പ്രണയാര്‍ദ്രമായ വാക്കുകള്‍
ReplyDeleteകവിത്വമുള്ള വര്‍ണ്ണന
പ്രതീക്ഷിച്ച് , ഈ വരവ്..
Deleteഇടവേളയിലും മറക്കാത്ത
ഈ സ്നേഹത്തിന് മുന്നില്‍ പ്രണാമം ...!
കാലത്തെ അതിജീവിക്കാന്‍ മനസ്സില്‍ നറുമണം പരത്തുന്ന പ്രണയം തന്നെ വേണം....അതങ്ങിനെയാണ് സഖേ :)
ReplyDeleteകൂടേയാ പ്രണയം ഉണ്ടെങ്കില്‍ ,
Deleteകരം ചേര്‍ക്കാന്‍ ആ മനസ്സുണ്ടേല്‍
ഏത് പ്രതിസന്ധികളേയും അതിജീവിക്കും സഖേ ..
ഒരുപാട് നന്ദി സ്നേഹം
പരല്‍മീനുകള്‍ അടക്കം പറയുന്ന പഞ്ചാരമണലിലും
ReplyDeleteമാമലകള്‍ പരസ്പരം കൈമാറുന്ന പ്രണയകാറ്റിലും
ഹിമകണങ്ങള്‍ പ്രണയം പൊഴിക്കുന്ന മരച്ചോട്ടിലും
പെരുമഴകള്‍ മണ്ണില്‍ വീണലിയുന്ന അന്തിച്ചുവപ്പിലും
നിനക്കെന്നെ നഷ്ടമാകുന്നുവെന്നത് .... നിന്റെ ഹൃദയ
വാതിലുകള്‍ എന്റെ സ്നേഹപൊലിമയാല്‍ ചേര്‍ത്തു വച്ചൂന്നാണ്
നീതു കുട്ടി , ആദ്യ വരവിനും
Deleteആദ്യ വായനക്കും ഒരുപാട് നന്ദി സ്നേഹം ..
വരികള്‍ നന്നായി, മാഷേ
ReplyDeleteനല്ല വാക്കുകള്‍ പ്രചോദനം തന്നെ ..
Deleteസ്നേഹം സന്തൊഷം പ്രീയ സഖേ
നിനക്കപ്പുറം ഞാന്‍ കണ്ട ചുരമേതാണ്
ReplyDeleteനിനക്കപ്പുറം ഞാന്‍ നനഞ്ഞ മഴയേതാണ് ..
നിനക്കപ്പുറം കുളിര്‍ കൊണ്ട് പുഴയേതാണ് ..
ഒരൊ തിരിവും നിന്നിലേക്കും എന്നിലേക്കും
പരസ്പരം പങ്ക് വച്ച സ്നേഹത്തിന്റെ
ആധികാരികതയാണ് , നമ്മുടെ ഈ യാത്ര...!
വളരെ എളുപ്പത്തിൽ മനസിലാകുന്ന കവിത !
വായിക്കാൻ കാത്തിരുന്നത് !
പ്രണയത്തിന്റെ സുഖമുള്ള ഒഴുക്കാണ് വരികളെല്ലാം !
ഇത്രക്കും പ്രണയം ഹൃദയത്തിൽ എങ്ങനെ നിറച്ചു വച്ചിരിക്കുന്നു !
മഴ പോലെ ഈ പ്രണയം ഇനിയുമിനിയും പെയ്തിറങ്ങട്ടെ !!
( പിന്നെ ഒരു കാര്യം ,ഇനിയും മടി വേണ്ടാട്ടോ )
എളുപ്പത്തിലാണ് അവളുടെ പ്രണയം
Deleteഎന്നിലക്കെത്തുന്നത് , ഒരു തടസ്സങ്ങളുമില്ലാതെ
നിരന്തരമായി ഒഴുകുന്ന , സുഖകരമായ പ്രണയം ..
അതില്‍ നിന്നും പകര്‍ത്തി വയ്ക്കുന്നതിന്റെ ഭാരമില്ലായ്മയും
കാണും ആശേ .. സ്നേഹം സന്തൊഷം ഒരുപാട് (മടി കുറക്കാം കേട്ടൊ )
നിനക്കപ്പുറം ഞാന്‍ കണ്ട ചുരമേതാണ്
ReplyDeleteനിനക്കപ്പുറം ഞാന്‍ നനഞ്ഞ മഴയേതാണ് ..
നിനക്കപ്പുറം കുളിര്‍ കൊണ്ട് പുഴയേതാണ് ..
ഒരൊ തിരിവും നിന്നിലേക്കും എന്നിലേക്കും
പരസ്പരം പങ്ക് വച്ച സ്നേഹത്തിന്റെ
ആധികാരികതയാണ് , നമ്മുടെ ഈ യാത്ര...!
ഈ വരികൾ വല്ലാതിഷ്ടായി.. പതിവ് പോലെ, ഒരു സല്യൂട്ട് റീനി.. :)
നിനക്കപ്പുറം ഒന്നുമില്ലാതിരിന്നിട്ടും
Deleteഒരുവേള നിന്നിലേക്കെത്താതെ പൊകുന്നു
തിരിച്ചങ്ങൊട്ടും പ്രീയ ഫിറോ ..
സുഖമല്ലേ .. സ്നേഹം സന്തൊഷം ..
മഴയാത്ര ഇനിയും തുടരട്ടെ റിനിയേട്ടാ.
ReplyDeleteഓരോ വരികളും കവിളത്ത് വീണ് ചിതറുന്ന മഴത്തുള്ളികൾ പോലെ
മനസ്സിന്റെ മനസിനകത്ത് കുളിര് ചൊരിഞ്ഞങ്ങനെ പെയ്യുന്ന തോരാമാഴപോലെ...
അജിത് ചേട്ടൻ പറഞ്ഞപോലെ കവിത്വമുള്ള വര്‍ണ്ണന വളരെ ഇഷ്ടമായി.
ആശംസകൾ !
ഒത്ത് ചേര്‍ന്ന മഴയാത്ര അനവധി ഉണ്ടേലും
Deleteഅതൊരു സ്വപ്നമായ് ഇന്നും അവശേഷിക്കുന്നതിന്
കാരണം ഒന്നും മുഴുക്കുന്നില്ല , കൊതി തീരണില്ലാന്നാണ്
അതെ , ഗിരീ .. കവിളത്ത് വീണ ചിതറുന്ന എന്റെ
മഴ മുത്തുകള്‍ .. അവളുടെ നാണത്താല്‍ പൊതിഞ്ഞ അധരം
ഇഷ്ടത്തിനങ്ങൊട്ടും ഇഷ്ടം പ്രീയ ഗിരി .. സ്നേഹം
പദങ്ങള്‍ സമര്‍ഥമായി ഉപയോഗിച്ചിരിക്കുന്നു, ആശംസകള്‍ റിനി
ReplyDeleteനന്ദി , പ്രീയ സഖേ ..
Deleteസ്നേഹം സന്തൊഷം .. സുഖല്ലേ ?
വളരെ നല്ല കവിത...എല്ലാ വരികളും ഒരുപോലെ ഇഷ്ടമായതുകൊണ്ട് പ്രത്യേകിച്ച് ഒരു വരികളും ഇഷ്ടമായി എന്ന് എടുത്തു കാട്ടുന്നില്ല...എല്ലാ വിധ ആശംസകളും :)
ReplyDeleteഇഷ്ടത്തിനങ്ങൊട്ടുമിഷ്ടം .......
Deleteസ്നേഹം സന്തൊഷം ..
ഒരു മൂന്നാലു കവിതയ്ക്കുള്ള കൂട്ട് ഉണ്ടല്ലൊ...
ReplyDeleteഎത്രയെഴുതിയാലും തീരണ്ടേ ഷബീ ...
Deleteഒന്നില്‍ തുടങ്ങി രണ്ടിലേക്കും മൂന്നിലേക്കും ..
പല കോണുകള്‍ കേറി വരുന്ന് ട്ടൊ ..
സ്നേഹം പ്രീയ ഷബീ
അറിയുന്നില്ലെന്നവള്‍ ..!എന്നല്ല
ReplyDeleteഅറിയുന്നില്ലേ എന്നവൾ ;P
നാമ്പെടുക്കുന്ന പ്രണയത്തിലും ...
തളിരിടുന്ന കിനാക്കളിലും
പൂത്തുലയുന്ന മോഹങ്ങളിലും,
നിന്റെ പേരെഴുതി മഴ കാക്കുന്നവൾക്ക് !
കാത്തിരിപ്പിന്റെ കദനങ്ങൾ പരസ്പരം കോറി വേദനിപ്പിച്ച നിമിഷങ്ങൾക്ക് !
മനോഹരമായ സമർപ്പണം !
..........
ഒരൊറ്റ പുതപ്പില്‍ , മഞ്ഞിനേ മുറിച്ച്
ഉറക്കം തങ്ങുന്ന മിഴികളടച്ച്
ശീതകാറ്റിന്റെ പഴുതുകളടച്ച്
പുലരി പൊതിയുന്ന ചെറു ഇരുളില്‍
നിശബ്ദം ചേര്‍ത്ത ചൂരിന്റെ ചൂടിന്റെ ലഹരി !!
നിന്റെ വികാരങ്ങൾ അനുഭവവേദ്യമാകുന്നു ഈ വരികളിൽ !
മനോഹരമായ മടങ്ങിവരൽ പ്രിയനേ!
അറിയുന്നില്ലേ , എന്നവള്‍ ............
Deleteഅറിഞ്ഞുള്ള ഈ വായനക്കും " ഇവള്‍ക്ക് " സ്നേഹം .
നിന്നിലേക്ക് മൊഴികള്‍ പായ്ച്ച്
തിരികേ വരുന്നൊരാ ശ്വാസ്സഗതികളേ
പുല്‍കാന്‍ കാത്തിരിന്നുണ്ട് .. പുറം മഞ്ഞേറുമ്പൊള്‍
അകം ചുരമിറങ്ങുമ്പൊള്‍ .. തീര്‍ന്ന് പൊകുമോ എന്ന
ആകുലതായായിരുന്നു ... ഒടുവില്‍ പിരിയാന്‍ വെമ്പിയ
മഴ മേഘം കടല്‍തിരകള്‍ക്കൊപ്പൊം നമ്മളില്‍ പതിച്ചപ്പൊള്‍ ..
പ്രീയേ ..... എത്ര പെട്ടെന്നാണ് മഴ പൊഴിഞ്ഞ് പൊയത്
എത്ര പെട്ടെന്നാണ് നീ മഴയിലൂറ്റെ നടന്ന് പൊയത് ..
ഹൃദയത്തില്‍ നാമ്പിടുന്ന ഒരൊ പ്രണയകണങ്ങളും
രൂപപെടുന്നത് നിന്റെ മുഖമോടെയാണ് , നിന്നിലാണ് ..
സ്നേഹം സഖീ .. ഈ സ്നേഹമഴ വാക്കുകള്‍ക്ക്
valare manoharam rini..
ReplyDeleteഒരുപാട് സ്നേഹം ബിന്ദൂ ..
Delete'ഒരൊ തിരിവും നിന്നിലേക്കും എന്നിലേക്കും
ReplyDeleteപരസ്പരം പങ്ക് വച്ച സ്നേഹത്തിന്റെ
ആധികാരികതയാണ് , നമ്മുടെ ഈ യാത്ര...!'
കാലം ഹൃദയത്തിൽ എഴുതി ചേർത്തത് മായ്ക്കാനാവില്ലെന്നു അടിവരയിടുന്നു ഇവിടെ .
വിശുദ്ധ പ്രണയത്തിന്റെ സാക്ഷ്യപ്പെടുത്തൽ പോലെ ഓരോ തവണയും നീയെഴുതിക്കൊണ്ടിരിക്കുന്നുവല്ലോ ..
മനസ്സിൽ നിറയുന്ന ആ പ്രണയിനിയോടുള്ള ഇഷ്ട്ടം വരികളിൽ നിറയെ ചിതറിക്കിടപ്പുണ്ട് .
എത്ര മനോഹരമായി നീയത് പകർത്തി വച്ചിരിക്കുന്നു .
ഈ ഇഷ്ട്ടം കാണാനാണ് ഇവിടേയ്ക്ക് വീണ്ടും വീണ്ടും ഞാനെത്തുന്നത് .
നന്ദി റിനി വീണ്ടും എഴുതി തുടങ്ങിയതിന് ..
കാലം ചേര്‍ത്ത് വയ്ക്കുന്ന ചിലതില്‍
Deleteഎത്ര പിണക്കമഴയുടെ ആഴങ്ങളും വേരു തൊടില്ല
ഒരൊ പ്രണയകാറ്റിലും , ആടിയുലഞ്ഞ് മൂവന്തിയും
പുലരിയും , രാവും ഒരുമിച്ചുണര്‍ന്നുറങ്ങി
ഒരു കാലം സ്വപ്നം കാണുന്നുണ്ട് .. ചാരെയെത്തുന്ന
ആ നിമിഷങ്ങളാണ് ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത് ..
പ്രണയത്തിന്റെ ഭാഷ , അതറിയാതെ പൊഴിയുന്ന ഒന്ന് ..
കാത്തിരിക്കുന്നു എന്നത് അതിലേരെ സന്തൊഷം ..
നിരാശപെടുത്തുന്നില്ലാ ഞാനെന്ന് വിശ്വസ്സിക്കുന്നു നീലിമാ
ഈ സ്നേഹത്തിന് ഒരുപാടൊരുപാട് നന്ദീ .. സ്നേഹം
പ്രണയ വസന്തം അത് മനസ്സിൽ വച്ച് തണുപ്പിച്ചു വിളമ്പി
ReplyDeleteവീണ്ടും പൂക്കാലം റിനി എഴുതുമ്പോൾ മഞ്ഞു പൊഴിയുന്നു മഴ നനുത്ത് പെയ്തിറങ്ങുന്നു പക്ഷെ കൈ കുടന്നയിൽ കോരുമ്പോൾ മുല്ലപൂക്കൾ മാത്രം വിരിഞ്ഞ നാണം കുണുങ്ങുന്ന മുല്ല പൂക്കൾ.. ഈ ഇടവേള കടുത്തു പോയി പക്ഷെ അത് ഈ വായനയിൽ അലിഞ്ഞു പോകുന്നു
ഇടവേള ഞാനും ആഗ്രഹിച്ചതല്ല സഖേ ..
Deleteപക്ഷേ മുഖപുസ്തകം സമയത്തെ
കാര്‍ന്ന് തിന്നുന്നു കൂടെ ബ്ലൊഗിനേയും ....
സ്നേഹസുഗന്ധങ്ങളുടെ മുല്ല പൂക്കള്‍
കൈകുമ്പിളില്‍ പ്രണയോപഹാരമായി
വച്ച് നല്‍കുമ്പൊള്‍ , അതില്‍ മഴത്തുള്ളികളുടെ
കണം കൂടി ചേരുമ്പൊള്‍ ,, പൂര്‍ണം സഖേ ..
സന്തൊഷം , സ്നേഹം പ്രീയ മിത്രമേ
സമൃദ്ധമായ പദസ്സമ്പത്ത്.. അഭിനന്ദനങ്ങള്‍.
ReplyDeleteസ്നേഹം , സന്തൊഷം പ്രീയ ചേച്ചീ
Deleteനല്ല വരികള്‍
ReplyDeleteസന്തൊഷം , സ്നേഹം ഇക്കാ ..
Deleteഎനിക്ക് പറയാനുള്ളത് എല്ലാവരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു ...
ReplyDeleteഎന്താപ്പോ ഞാൻ പറയാ ..
ആദ്യം തന്നെ സന്തോഷം അറിയിക്കുന്നു ..
മനസ്സിന്റെ ഉള്ളിൽ നിന്നുള്ള വരികൾക്ക്
പ്രണയത്തിന്റെ നനുത്ത സുഖം ..
എന്തുമാത്രം പ്രണയം വേണം ഇത്ര മനോഹര വരികൾ എഴുതാൻ ..
കൂടുതല്‍ തലപുകക്കാതെ മനസ്സിലാകും വിധം ലളിതമായി പറഞ്ഞ ഈ വരികൾക്ക് നന്ദി ...
"ചുരമേറുന്ന തണുപ്പിനെ കൈകുമ്പിളില്‍
വച്ചു തന്ന് പ്രണയിക്കൂ എന്ന് പറഞ്ഞത് നീയാണ് ..
നിന്നെ എന്നല്ല , നിന്നെ ചുറ്റുന്ന ലോകത്തെ പോലും
പ്രണയിക്കാന്‍ എന്നെ പഠിപ്പിച്ചത് , ആ കുളിരാണ്...!"
പ്രണയത്തിലെന്തിനാണ് റോസേ തലപുകക്കുന്നേ ..
Deleteമനസ്സിലാവണ്ടേ , പ്രണയവും , അതിന്റെ വരികളും
എങ്കിലല്ലേ അതു ഹൃത്തിലേക്കിറങ്ങുകയുള്ളു
വളരെ വേഗത്തില്‍ തന്നെ ...
നീയാണ് തന്നതും , നിന്നിലാണ് നിന്നതും ..
പ്രണയത്തിന്റെ സുഖമുളള്ള തണുപ്പാണവളുടെ
ഉള്ളം കൈയ്യിലെപ്പൊഴും .. സ്നേഹം പ്രീയ റോസൂട്ടീ
കാലത്തെയെന്ന പോലെ,ദൂരത്തേയും,ശബ്ദത്തേയും,നിറത്തേയും,മണത്തേയും,കാഴ്ച്ചയേയുമൊക്കെ അതിജീവിക്കുന്ന പ്രണയം കണ്ടെത്താൻ,അനുഭവിക്കാനാവട്ടെ ഭായ് നിങ്ങൾക്ക്. ഇവയെല്ലാം വിട്ട്, ആത്മാവിനെ തൊട്ടു നിൽക്കുന്ന പ്രണയം പെയ്തിറങ്ങട്ടെ ജീവിതത്തിൽ എന്നാശംസിക്കുന്നു.മനസ്സുകളകലാതിരിക്കട്ടെ;മിഴികളകന്നാലും.അനേകവത്സരങ്ങളുടെ,പഞ്ചേന്ദ്രിയങ്ങളുടെ, ഗഹനമൗനത്തിന്,വിധുരധ്യാനപർവ്വങ്ങൾക്കിപ്പുറം കണ്ടുമുട്ടിയാലും നിങ്ങൾ പരസ്പരം പറയണം;
ReplyDelete''ഞാൻ ജീവിക്കുന്നു.നീയൂട്ടിയ പ്രണയത്താൽ..'' !! അങ്ങനെ പറയാനിട വരട്ടെ രണ്ടുപേർക്കും.
പ്രണയത്തിന്റെ മാസ്മരികഭാവം നിറഞ്ഞ വരികൾ.ഏറെ ഇഷ്ടമായി.
ശുഭാശംസകൾ....
നിശബ്ദം ചേര്‍ത്ത ചൂരിന്റെ ചൂടിന്റെ ലഹരി
ReplyDeleteനിനക്കപ്പുറം ഞാന്‍ കണ്ട ചുരമേതാണ് ..?
നിനക്കപ്പുറം ഞാന്‍ നനഞ്ഞ മഴയേതാണ് ..?
നിനക്കപ്പുറം കുളിര്‍ കൊണ്ട് പുഴയേതാണ് ..?
ഒരൊ തിരിവും നിന്നിലേക്കും എന്നിലേക്കുമുള്ള
പ്രണയം പരസ്പരം പങ്ക് വച്ച സ്നേഹത്തിന്റെ
ആധികാരികതയോടെയുള്ള ഒരു ജൈത്ര യാത്ര...!
സ്നേഹാര്‍ദ്രമായ വരികള്‍
ReplyDeleteആശംസകള്‍
റിനീ ..
ReplyDeleteപണ്ടത്തെ പോലെ ബ്ലോഗിലൊന്നും കണ്ണെത്തുന്നില്ല . വയസ്സായി .
എന്നാലും പ്രണയാക്ഷരങ്ങളിൽ ഒന്ന് വിസ്തരിച്ചു കുളിക്കണം എന്ന് തോന്നിയാൽ ധൈര്യമായി ഇവിടെ വരാം . പ്രണയത്തിന് വയസ്സാവില്ലല്ലോ .
എനിക്കിഷ്ടായെടോ ... എന്നത്തേയും പോലെ .
നിന്‍റെ കീബോർഡിലെ മഷിയുടെ ബ്രാൻഡ് പ്രണയം എന്നാവും .
" നീ എന്നെ അറിയുകിൽ ഞാൻ നിന്നേയും അറിയുകയായ്, "
ReplyDeleteപ്രണയം..സ്നേഹം..ഒരു മഴ തോർന്നാലും പെയ്തൊഴിയാ മഴയായ് പെയ്യുകയായി..
ഏറെ നാളുകൾക്കു ശേഷമുള്ള പ്രണയാർദ്രവരികൾക്ക് മാറ്റ് കൂടിയിരിക്കുന്നു..നന്ദി ട്ടൊ, ഇഷ്ടായി
അസ്സലായേക്കണൂ .................
ReplyDeleteഞാനൊരു നിമിഷം "അവളെ" ഓര്‍ത്തു പോയി.....
ReplyDeleteപ്രണയം ഒരിക്കലും അവസാനിക്കുന്നില്ല................ മഴപോലെ.................... ഒരിക്കലും അവസാനിക്കാത്ത കവിതകളും................... നന്നായിരുന്നു................
ReplyDeleteവളരെ ഇഷ്ടമയിരിക്കുന്നു ഈ വരികള്‍
ReplyDeleteഅനുപമം തന്നെ
ആശംസകള്‍
ആള്‍കൂട്ടത്തിന് നടുവിലും , നിന്നെയോ എന്നെയൊ
ReplyDeleteതിരയാതെ , നമ്മളെ കണ്ട മദ്ധ്യാഹ്നം ..
വീണ്ടും വീണ്ടും വിടപറയലിന്റെ വേദികള്‍
തീര്‍ക്കുന്ന , അസ്തമയം തൊട്ട് തീണ്ടാത്ത
നമ്മുടെ പ്രണയ സാമ്രാജ്യം ..!...
നല്ല വരികള്‍ നല്ല പദസ്സമ്പത്ത്. ..... ആശംസകള്‍
ReplyDeleteനമ്മുടെ ജോസേട്ടൻ ...നമ്മുടെ സെഞ്ചുറി ...എല്ലാം പോയ് പോച്ച് ...:(
ReplyDeleteഎഴുത്തെന്തേ നിന്നു??? പോസ്റ്റിട്ടിട്ടു കാലം കുറെ ആയല്ലൊ, എന്തു പറ്റി??
ReplyDeleteRinichettaaaaaaaaആശംസകൾ
ReplyDeleteWe value our customers time and strive in delivering their projects as soon as possible. Working now for more than 10 years in the website designing industry we have website designing websites successfully achieved a good local client base in Trivandrum.
ReplyDeleteGambling casino - DrmCD
ReplyDeleteGambling casino 오산 출장마사지 · Choose from 인천광역 출장마사지 the following 오산 출장안마 types of slot machines: · 오산 출장마사지 Progressive Slots · Progressive Jackpots · Video Slots · Video Video Keno 하남 출장안마 · Video