Friday, November 9, 2012

വരും ... വരാതിരിക്കില്ല ...!

പ്രീയ സ്നേഹഹൃദയങ്ങളേ ...


മനസ്സ്, എന്റെ പരിധിക്കുള്ളില്‍ നിന്നും യാത്രയായിരിക്കുന്നു ..
പൂര്‍ണത കൈവന്ന പൊലെ ഉള്ളം , ശാന്തമായിരിക്കുന്നു
ഒന്നിലും കേന്ദ്രികരിക്കുവാന്‍ ആകുന്നില്ല , എന്നു പറയുന്നതിനൊപ്പം
നാടണയുവാന്‍ ഇനി ഏതാനും പുലരികള്‍ കൂടീ ..

" അയ്യനേ " പുല്‍കുവാന്‍ മനസ്സ് കൊതിക്കുന്നുണ്ട് ..
കൂടേ എന്റെ പ്രീയ മഴയില്‍ അലിഞ്ഞില്ലാതാവാന്‍ ,
അമ്മയുടെ അരിക് ചേര്‍ന്നു കിടക്കാന്‍ ..!
ഞാനറിയാതെ വന്നു പൊകുന്ന ഈ " വിടവിന് " സദയം ക്ഷമിക്കുക പ്രീയ മിത്രങ്ങളേ ..
തിരികേ വരും വരെ മനസ്സില്‍ സൂക്ഷിക്കുക എന്നേ , എന്റെ മഴകളേ ...!


" മന്ദാരം മലര്‍ മഴ ചൊരിയും പാവനമാമലയില്‍ "
"കര്‍പ്പൂരം കതിരൊളി വീശും നിന്‍ തിരു സന്നിധിയില്‍ "
" ഒരു ഗാനം പാടി വരാനൊരു മോഹം അയ്യപ്പാ "
" ഒരു നേരം വന്നു തൊഴാനൊരു മോഹം അയ്യപ്പാ "

" സ്വാമീ ശരണം "


തിരികേ വരുമ്പൊഴും , സ്നേഹ ഹൃദയങ്ങള്‍ കൂടെയുണ്ടാവുമെന്ന പ്രാര്‍ത്ഥനയോടെ..

സ്നേഹപൂര്‍വം .......... റിനി ...!



35 comments:

  1. അയ്യനെ പുല്‍കി ,നമ്മുടെ മഴയും കാറ്റും ,

    കുട്ടികളുടെ കളിചിരിയും , കുടുംബവും, കൂട്ടുകാരും, അമ്മയുടെ സ്നേഹവും,

    ഹൃദയം നിറയെ ആസ്വദിച്ചു മടങ്ങി വരൂ ..

    അപ്പോള്‍ ഈ മനസിന്റെ മരവിപ്പ് ഒക്കെ മാറി,പഴേ പ്രസരിപ്പോടെ ഊര്‍ജ്ജസ്വലനായി

    പഴേ പോലെ ഇവിടെ പോസ്റ്റുകള്‍ ഇട്ടു നിറക്കാന്‍ വീണ്ടും വരിക..

    യാത്ര മംഗളങ്ങള്‍...

    ReplyDelete
    Replies
    1. ഈ നിറഞ്ഞ സ്നേഹത്തിന് പകരം ഞാന്‍ എന്തു നല്‍കാന്‍ ..

      Delete
  2. തീര്‍ച്ചയായും ഇവിടെ ഒക്കെ കാണും ഞങ്ങള്....

    ധൈര്യായിട്ട് പോയി വാ ഹ ഹ

    ReplyDelete
    Replies
    1. ഈ നിറഞ്ഞ സ്നേഹത്തിന് പകരം ഞാന്‍ എന്തു നല്‍കാന്‍ ..

      Delete
  3. എല്ലാവിധ മംഗളാശംസകളും നേരുന്നു.
    അയ്യന്‍ അനുഗ്രഹിക്കുമാറാകട്ടെ!
    പൂര്‍വ്വാധികം ഉല്‍സാഹത്തോടെ തിരിച്ചുവരുമ്പോള്‍ തീര്‍ച്ചയായും ഇവിടെ
    ഞങ്ങളൊക്കെ ഇവിടെ കാണും.

    ReplyDelete
    Replies
    1. ഈ നിറഞ്ഞ സ്നേഹത്തിന് പകരം ഞാന്‍ എന്തു നല്‍കാന്‍ ..

      Delete
  4. ellaam vaayichu, rini. nannayirikkunnu. chinthakalkku, manassinu ozhukkundu

    ReplyDelete
    Replies
    1. ഈ നിറഞ്ഞ സ്നേഹത്തിന് പകരം ഞാന്‍ എന്തു നല്‍കാന്‍ ..

      Delete
  5. പോയ്‌ വരൂ.
    കൂടുതല്‍ ശക്തമായി വന്നണയൂ....
    മനസ്സിനെ പരിധിക്കുള്ളിലാക്കി
    എല്ലാം കേന്ദ്രീകരിച്ചുകൊണ്ട്....

    ReplyDelete
    Replies
    1. ഈ നിറഞ്ഞ സ്നേഹത്തിന് പകരം ഞാന്‍ എന്തു നല്‍കാന്‍ ..

      Delete
  6. ന്റെ മനസ്സ്‌ ഈ ഇടെ റിനിയെ തിരയുകയുണ്ടായി..
    അന്വേഷിച്ചു വരും മുന്നെ ഇങ്ങ്‌ കാണാനായതിൽ സന്തോഷം ട്ടൊ..
    കാത്തിരിപ്പിന്റെ ദിനങ്ങൾ അടുക്കും മുന്നെയുള്ള ഉള്ളിന്റെ വെമ്പലാണു ഹൃദയം മന്ത്രിക്കുന്നത്‌..
    അസ്വസ്ത്ഥനാകാതെ..
    നിനക്കായ്‌ പെയ്യാൻ കാത്തിരിക്കുന്ന മഴകൾക്കും..ഈറനണിയാൻ കൊതിക്കുന്ന മണ്ണിനും ..
    നിന്റെ സാമിപ്യം അറിയാനാവട്ടെ,
    പ്രാർത്ഥനകൾ.,!

    ReplyDelete
    Replies
    1. ഈ നിറഞ്ഞ സ്നേഹത്തിന് പകരം ഞാന്‍ എന്തു നല്‍കാന്‍ ..

      Delete
  7. ന്റെ മനസ്സ്‌ ഈ ഇടെ റിനിയെ തിരയുകയുണ്ടായി..
    അന്വേഷിച്ചു വരും മുന്നെ ഇങ്ങ്‌ കാണാനായതിൽ സന്തോഷം ട്ടൊ..
    കാത്തിരിപ്പിന്റെ ദിനങ്ങൾ അടുക്കും മുന്നെയുള്ള ഉള്ളിന്റെ വെമ്പലാണു ഹൃദയം മന്ത്രിക്കുന്നത്‌..
    അസ്വസ്ത്ഥനാകാതെ..
    നിനക്കായ്‌ പെയ്യാൻ കാത്തിരിക്കുന്ന മഴകൾക്കും..ഈറനണിയാൻ കൊതിക്കുന്ന മണ്ണിനും ..
    നിന്റെ സാമിപ്യം അറിയാനാവട്ടെ,
    പ്രാർത്ഥനകൾ.,!

    ReplyDelete
  8. മനസ്സില്‍ അയ്യനെ സ്മരിച്ചുകൊണ്ട് ദിനരാത്രങ്ങള്‍ നീങ്ങുമ്പോഴും മനസ്സെവിടെയോ തങ്ങിയെന്നോ..! പ്രിയമിത്രമേ അമ്മ മണം നുകരാന്‍...
    പ്രിയ മഴയില്‍ അലിയാന്‍... മനസ്സില്‍ വെളുപ്പ്‌ നിറച്ചു, കറുപ്പുടുത്തു, നാവില്‍... മനസ്സില്‍... മന്ത്രധ്വനികളുമായി നാളുകള്‍...
    നാടിന്റെ സുഗന്ധമറിയാന്‍.. പച്ചപ്പ്‌ നുകരാന്‍... നിളയുടെ തീരങ്ങളില്‍ ദിനങ്ങള്‍ മനോഹരമാക്കാന്‍ സ്വാഗതം പറയട്ടെ ഹാര്‍ദ്ദവമായി...

    ReplyDelete
  9. ഒരു കുഞ്ഞുതുലാമേഘക്കീര്‍ കാത്തിരിക്കുന്നുണ്ട്...
    ഏറെ ആകാംക്ഷയോടെ...
    ....പെയ്യാതെ, നിന്നില്‍ മാത്രമായി പെയ്യാന്‍ വെമ്പി !!!...
    ......................................................

    വേഗം, സുരക്ഷിതനായി അണയൂ !!!

    ReplyDelete
  10. പോയിട്ട് തിരിയെ വരൂ


    ആശംസകള്‍










    ReplyDelete
  11. പോയി വരൂ, ശുഭയാത്ര നേരുന്നു റിനീ... ഊഷര ഭൂമിയിൽ നിന്നും നിറക്കൂട്ടുകളുടെ നാട്ടിലേക്കുള്ള യാത്ര എത്ര മനോഹരം.

    ReplyDelete
  12. ആസ്വാദ്യമാവട്ടെ ഓരോ നിമിഷവും
    പോയി വരൂ റിനി...

    ReplyDelete
  13. അക്ഷരങ്ങളുടെ രാജകുമാരാ എങ്ങിനെ ഈ ഹൃദയാക്ഷരങ്ങളെ എങ്ങിനെ ഓര്‍ക്കാതിരിക്കും സുന്ദരമായ അക്ഷരങ്ങള്‍ മറക്കാന്‍ കഴിയില്ല പോയി വരൂ ...എപ്പോഴുമീ ഹൃദയം നിനക്കായ് പ്രാര്‍ത്ഥിക്കും .റിനി ചേട്ടനും അമ്മയ്ക്കും ഒരായിരം നന്മകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  14. ഏട്ടാ
    വ്രതവിശുദ്ധിയുടെ നാളുകളിലേക്ക്,
    അമ്മയുടെ കരുതലിലേക്ക്,
    വേഗം തരികെ വരൂ,
    ഈ തുലാമഴ തോരും മുന്‍പേ..

    ReplyDelete
  15. സ്വാമി ശരണം
    ആശംസകള്‍

    ReplyDelete
  16. തിരികെ വരും വരെ ഞങ്ങളെല്ലാവരും കാത്തിരിക്കും റിനി..നാട്ടില്‍ കാത്തിരിക്കുന്ന അമ്മയോടും പിന്നെ പ്രിയ മഴയോടും ഈ കൂട്ടുകാരുടെ സ്നേഹാന്വേഷണം അറിയിക്കു... ആശംസകള്‍ !

    ReplyDelete
  17. പോയ്‌ വരൂ... ശുഭയാത്ര....
    ആശംസകള്‍

    ReplyDelete
  18. എല്ലാം അപ്പ്പ്പോൾ വായിക്കാറുണ്ട് കേട്ടൊ ഭായ്
    തിരക്കുകാരണം മിണ്ടിപ്പറയാറില്ല എന്നു മാത്രം..

    ReplyDelete
    Replies
    1. ഒരുപാട് നന്ദി ഏട്ടാ ..!

      Delete
  19. പോയ്‌ വരൂ ട്ടോ...
    ശുഭയാത്ര....

    ReplyDelete
    Replies
    1. സ്നേഹവും സന്തൊഷവും കൂട്ടുകാരീ ..
      പോയി വന്നു .. ഇനി പ്രവാസത്തിലേക്ക് ...!

      Delete
  20. rini swami...swami sharanam...ശുഭയാത്ര...

    ReplyDelete
    Replies
    1. പോയി വന്നേട്ടൊ .. സ്വാമീ ശരണം ..
      തിരികേ പ്രവാസത്തിലേക്കുള്ള മടക്കയാത്രക്ക് നേരമായീ ..

      Delete
  21. റിനീ... അല്പം വൈകി, ഇവിടെയെത്താന്‍... ഞാന്‍ ഇതെഴുതുമ്പോഴേക്കും റിനി ശബരീശനെ കണ്ട് മടങ്ങിയിട്ടുണ്ടാവും, അല്ലേ? ഞാന്‍ പത്തനംതിട്ട ജില്ലക്കാരനാണ്. ഒരു പക്ഷെ, റിനി എന്റെ ഗ്രാമത്തിലൂടെയാവും ശബരിഗിരിയിലേക്കു പോയത്... ആശംസകള്‍...

    ReplyDelete
    Replies
    1. എവിടെയാണ് ഭായുടെ നാട് ..
      അതേ ഞാന്‍ ആ തിരുസന്നിധിയില്‍
      പൊയി മടങ്ങി വന്നു സഖേ ..
      അനിവാര്യമായ പ്രവാസത്തേ പുല്‍കാന്‍
      മനസ്സ് പ്രാപ്തമാക്കുന്നു .. ഒരുപാട് സ്നേഹവും സന്തൊഷവും
      നല്ല ദിനങ്ങളാവട്ടെ ഈ പുതുവര്‍ഷത്തില്‍ ..

      Delete
  22. ഇപ്പോഴിതാ 2012 ഉം നമ്മെ വിട്ടു പോകുകയാണ്.
    എങ്കിലും പുത്തന്‍ പ്രതീക്ഷകളുമായി 2013 കയ്യെത്തും
    ദൂരത്ത് നമ്മെ കാത്തിരിയ്ക്കുന്നുണ്ട്.
    ആയത് റിനിക്കടക്കം എല്ലാവര്‍ക്കും നന്മയുടെയും
    സന്തോഷത്തിന്റേയും നാളുകള്‍ മാത്രം സമ്മാനിയ്ക്കട്ടെ എന്ന് ആശംസിയ്ക്കുന്നു...!
    ഈ അവസരത്തിൽ ഐശ്വര്യവും സമ്പല്‍ സമൃദ്ധവും
    അനുഗ്രഹ പൂര്‍ണ്ണവുമായ നവവത്സര ഭാവുകങ്ങൾ നേർന്നുകൊണ്ട്

    സസ്നേഹം,

    മുരളീമുകുന്ദൻ

    ReplyDelete
    Replies
    1. പ്രീയ മുരളിയേട്ടാ ..
      ഈ പുതുവര്‍ഷം നല്ലതുമാത്രം കൊണ്ടു വരട്ടെ ..
      നേരുന്നു ഹൃദയപൂര്‍വം ...
      സ്നേഹവും സന്തൊഷവും ഒരുപാട് ..

      Delete

ഒരു വരി .. അതു മതി ..