പഴമയുടെ കാല്പ്പാടുകള്‍ പതിഞ്ഞ ഇടനാഴികള്‍
വിദൂര ഓര്‍മകളില്‍ പോലുമില്ലാത്ത , എന്നോ പോയിരുന്ന
ആ തറവാട് , എന്തേ ഇന്നിപ്പോള്‍ ഓര്‍മകളില്‍ തെളിയുവാന്‍ ..
അമ്മയോട് വഴക്കിട്ട് പാടത്തേക്കിറങ്ങി നടക്കുന്ന പതിവുകളില്‍
കൈതപൂത്ത തോട്ട് വക്കത്ത് നിന്നും ഇടത്തൊട്ട് തിരിഞ്ഞ്
നീളന്‍ വരമ്പുകളിലൂടെ ഇത്തിരി ദൂരം നടക്കുമ്പോള്‍
ചെറിയ മരപ്പലക കൊണ്ട് തീര്‍ത്ത ഗേറ്റ് .. അതിനുള്ളിലേക്ക് വലിയ മരങ്ങള്‍
പ്രണയം പൊഴിച്ച് മറച്ചു വച്ചിരുന്ന വലിയ ഒരു തറവാട് ..
ഞങ്ങളുടെ അന്നത്തെ കൗതുകം പൂണ്ട " ബംഗ്ലാവ് "...
ഒരിക്കല്‍ ചിറ്റപ്പന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന ട്രിപ്പിള്‍ ഫൈവ്
സിഗററ്റ് അടിച്ചു മാറ്റി ഞാനും കുഞ്ഞുമോനും കൂടി ഒരു വൈകുന്നേരം
ആ തറവാടിന്റെ പടിപ്പുര വാതില്‍ വരെ പോയി നിന്നു , ആളനക്കമില്ലാത്ത
ഇടവഴിയുടെ ഇങ്ങേ തലക്കല്‍ ഒരു വലിയ മാവിന്റെ ചോട്ടില്‍ സ്ഥലം കണ്ടെത്തുമ്പോള്‍
ഒരു ചെറു പേടി ഉണ്ടായിരുന്നു മനസ്സില്‍ , മഴ പതിയെ പൊടിഞ്ഞ് വീണ് തീപ്പെട്ടിയെ
നനച്ചു , പരിചയമില്ലാത്ത വലിക്കാരന്റെ പാടു പെടലില്‍ ആദ്യ പുക പുറത്തേക്ക് വിടുമ്പോള്‍
മഴ കനക്കാന്‍ തുടങ്ങിയിരിക്കുന്നു , " വാടാ ആ കോലായില്‍ കേറി നില്‍ക്കാം നമ്മുക്ക് "
കുഞ്ഞുമോന്‍ എന്നേയും വലിച്ച് അവിടെത്തിയ നിമിഷം പേടിയുടെ ആഴം കൂടി വന്നൂ ..
പിന്നിലേ ഒരു ജനാല തുറന്ന് കാറ്റില്‍ അനങ്ങുന്നുണ്ട് ..
പച്ച പരവതാനിയിട്ട അകത്തളം , വലിയ കൊത്തുപണികളൊട് കൂടിയ
കസേര ഒന്നില്‍ അരിക് ചേര്‍ന്ന് മൂട് മൊത്തം കൊള്ളിക്കാതെ ഇരിക്കുമ്പോള്‍
ഉള്ളിന്റെ ഉള്ളില്‍ പെണ്ണു കാണലിന്റെ സുഖമുണ്ടായിരുന്നുവോ ..
അകത്തറകളില്‍ നിന്നും കിലുക്കം കേള്‍ക്കാം , ഹോ ഇവള്‍ വിശ്വസുന്ദരി തന്നെ
താലത്തില്‍ തുളുമ്പാന്‍ വെമ്പി നില്‍ക്കുന്ന " ആട്ടിന്‍ പാല്‍ "
അല്ല ഞാന്‍ എങ്ങനെയാണത് കാണുന്നത് .. ?
എന്റെ കാഴ്ചകള്‍ക്ക് ഇത്രയധികം വ്യാപ്തി ലഭിച്ചുവോ ..
മുകളില്‍ നിന്നുമത് ഞാന്‍ വ്യക്തമായീ കാണുന്നുണ്ടല്ലൊ .. അല്ലേ ?
എന്റെ മുന്നിലേക്ക് താലം നീട്ടുമ്പൊള്‍ , ഇതുവരെ അറിഞ്ഞ സുഗന്ധങ്ങള്‍ക്കൊക്കെ
മേലേ, പറഞ്ഞു ഫലിപ്പിക്കുവനാകാത്തത് അവളില്‍ നിന്നും അകത്തളമാകേ നിറയുന്നുണ്ട് ..
ഒന്നു ചിരിച്ചുവോ ..ചുണ്ടില്‍ തങ്ങി നില്‍ക്കുന്നത് ഒരു വസന്തത്തിന്റെ തേന്‍ നിറവാണോ ..
കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞ് , അകത്തേക്ക് ആനയിക്കുന്നുണ്ട് ..
കാലുകള്‍ അങ്ങൊട്ട് ചലിക്കുകയായിരുന്നില്ല , പതിയേ അവളൊടൊപ്പൊം ഒഴുകി പോകുന്ന പോലെ ..
ആടയാഭരണങ്ങള്‍ അഴിഞ്ഞു വീഴുമ്പോള്‍ , തിളങ്ങുന്ന പട്ടുവസ്ത്രം പൂമെത്തയിലേക്ക്
വേര്‍പെടുമ്പൊള്‍ , ദൂരേ എവിടേയൊ നിന്നും പതിഞ്ഞ സംഗീതം കേള്‍ക്കുന്നുണ്ട് ..
" മിഴികളില്‍ പൂക്കുന്ന മഴ , നിന്‍ മേനിയിലും "
" കരളില്‍ നിറയുന്ന കഥ , നിന്റെ ചുണ്ടിലും "
" മനസ്സ് , തേടി പിടിക്കുന്ന കിനാവിന്റെ മൃദുലത "
" നീ പടി കടത്തി കൊണ്ടു വരുന്ന മഞ്ഞുതുള്ളിതന്‍ ആര്‍ദ്രത "
" പ്രണയം . നീ തന്നെ , നീ എടുത്തണിയുമ്പോള്‍ , എന്നെ അണിയിക്കുമ്പോള്‍ "
കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നത് അറിയുന്നുണ്ട് ..
ഒരു തിരി വെട്ടത്തിന്റെ നാളം മാത്രം ഇങ്ങനെ നേര്‍ത്ത് നേര്‍ത്ത് ......
എങ്ങൊട്ടേക്കാണ് മനസ്സിന്റെ സഞ്ചാരം ..
അല്ല ആ സഞ്ചാരപദം നിര്‍ണ്ണയിക്കുവാന്‍ നമ്മുക്കാകുമോ ?
ആണായാലും പെണ്ണായാലും കാത്ത് സൂക്ഷിക്കുന്ന ചിലതുണ്ട് ..
കവര്‍ന്നെടുക്കല്‍ എല്ലാം പെണ്ണുങ്ങളില്‍ നിന്നുമാത്രമെന്ന് എങ്ങനെ പറയും ..
" അമ്മ എന്നേ തേടി നടപ്പുണ്ടാകുമോ , " ത്രിസന്ധ്യക്ക് കാവില്‍ വിളക്ക് വച്ചില്ലെങ്കില്‍"
ഈ നേരം കെട്ട നേരത്താണോ , ഞാനീ ഗാഡഗന്ധത്തിനടുത്ത് .. വേണ്ടിയിരുന്നില്ല ..
അല്ല , ഇതിപ്പോള്‍ എന്റെ തെറ്റൊന്നുമല്ലല്ലൊ .. മനസ്സ് ഒരു തരത്തിലുള്ള ഇന്ധനവും
വേണ്ടാതേ ഓടുന്ന ഒന്നല്ലേ .. ആരുണ്ട് കടിഞ്ഞാണിടുവാന്‍ ..
വരൂ .. പ്രീയ ഗായകാ .. നിന്റെ വേണു ഗാനം എന്നേ എത്ര മോഹിപ്പിച്ചെന്നോ ..?
അതു കള്ളം .. നീ അതിനെപ്പോള്‍ എന്റെ വേണു ഗാനം കേട്ടു .. ?
കണ്ണില്‍ നോക്കീ കള്ളം പറയുന്നോ .. ? നീ ഇങ്ങനെ നോക്കല്ലേ ...
ഞാന്‍ സമ്മതിച്ചു പോകും .....
ആ ജനല്പാളികള്‍ നീ ഒന്നടച്ചിടുമോ ..?
പുറത്ത് മഴ പെയ്യുന്നുണ്ടല്ലേ , എത്ര നാളായീ മഴ കണ്ടിട്ട് , ഒന്നു കൊണ്ടിട്ട് ..
നിനക്കൊരു മഴ ഗന്ധമാണ് ,തുലാവര്‍ഷം പെയ്തലച്ചിട്ട് , പൊട്ടിയ കൂണ്‍ ഗന്ധം
കാട് കേറാതെ സ്ത്രീ ജന്മമേ ..
വരൂ എന്റെ കൂടെ , നിനക്ക് മാത്രമായൊരു മഴയുണ്ട് ..
ഈ ചെറു പാളികളിലൂടെ ഊര്‍ന്നിറങ്ങാം .. നിനക്കാകുമോ ?
ചുട്ട് പൊള്ളുന്നുണ്ടല്ലൊ നിന്റെ മേനീ .. എന്തേ ?
നീ കനലായി പൊള്ളിച്ചാല്‍ ഞാന്‍ പിന്നെ .. നോക്കല്ലേടാ ഇങ്ങനെ ...!
കനലില്‍ ചുവന്നു തുടുത്തിട്ട് , പെരുമഴയില്‍ കൊണ്ടു നിര്‍ത്തിയില്ലേ .. നീ
നിന്റെ ആലയില്‍ പൂത്ത എന്നെ നീ .. ഉപേക്ഷിച്ചു കളയുമോ ..?
ഒരു കാര്യം പറയട്ടെ .. നിന്റെ തൊളു മുതല്‍ കൈയ്യ് മുട്ടു വരെ
എന്തു ഭംഗിയാണ് .. ഒന്നു ചേര്‍ത്തു വയ്ക്കു , എന്റെ കവിളുകളിലേക്ക് ..
ഹോ .. നിന്റെ വിരല്‍ തൂലിക , എന്നില്‍ വരച്ച ചിത്രങ്ങള്‍ക്ക്
എന്താണ് ഇത്ര നീളം .. ഒന്നു നിര്‍ത്തൂന്നേ .. മഴ നിറക്കാതെ ..
കാലന്‍ കോഴി കൂവി തുടങ്ങീ , ആരാണാവോ ..
ആരാവാന്‍ , അവര്‍ ഭാഗ്യം ചെയ്തവരാകുമല്ലേ ..
മരിച്ച് ജീവിക്കുന്നവരേക്കാള്‍ .. വിഷാദമോ .. നിന്റെ കണ്ണുകള്‍ക്കൊ ..
സര്‍വ്വാഭരണ വിഭൂക്ഷിതയായ് , സുഖലോലുപയായ് വാഴുന്ന നിനക്ക്
എന്തേ വിഷാദം നിഴലിക്കുവാന്‍ ,, ഈ കണ്ണുകള്‍ക്ക് അതഴകല്ലേട്ടൊ ..
നീ വരുമോ എന്നും ...
ഞാനോ .. ?
നിന്റെ ചുണ്ടില്‍ പുകയിലമണമുണ്ട് ..
നിന്റെ മേനിക്ക് മഴ ഗന്ധവും , കണ്ണില്‍ കടലിന്റെ അലകളും ..
ഒരൊ കൊഴിഞ്ഞു പോക്കും , എന്നില്‍ വിഷാദമാണ് പകരുക ..
നിന്റെ മാറില്‍ തല ചായ്ച്ച് , ഈ ലോകത്തോട് പറയുവാനാകുമോ ..
നേരം വെളുത്ത് തുടങ്ങീ , ഇന്നു ശിക്ഷ തന്നെ .. അമ്മയോട് എന്താ പറയുക ..
മഴ തോരാതെ .. നീ എങ്ങൊട്ടാ .. വേണ്ട അരികില്‍ ചേര്‍ന്നു കിടക്ക്
എണ്ണമയമുള്ള നിന്റെ മേനിയില്‍ മഴപോലും പ്രണയിക്കുന്നില്ലല്ലൊ ..
നിന്നില്‍ നിന്നും പകര്‍ന്നു കിട്ടിയതല്ലാതെ എനിക്കെന്താണ് ..
കൈവിരല്‍ തുമ്പു തൊട്ട് പിരിയുന്നുവോ നീ ..
എത്ര ജന്മം ഞാന്‍ കാത്തിരിക്കണം നിന്റെ മടങ്ങി വരവിന് ..
തിരിഞ്ഞു നോക്കരുതെട്ടൊ ... ചുളിഞ്ഞ് കിടക്കുന്ന ഒന്നും നേരേയാക്കുവാന്‍ ശ്രമിക്കരുത്
അതു ഓര്‍മകളാണ് .. എത്ര ജന്മങ്ങളുടെ വേവിലും , നീയാം മഴയെ അറിയാന്‍ ..
നേരം നന്നായി വെളുത്തുവല്ലൊ .. മരപ്പലക കൊണ്ടുള്ള ഗേറ്റെവിടെ ..
ഇന്നലത്തേ മഴ കൊണ്ട പാടം , കൈതപൂവുകളും തോടും
നീളന്‍ വരമ്പുകളും ... അല്ല വഴിതെറ്റിയോ ആവോ ..
എന്താ അപ്പൂ ഇത് , ഒരൊ സ്ഥലത്ത് പോയീ രാത്രിയൊക്കെ കേറി വരും
എന്നിട്ട് കോലായില്‍ കിടന്നുറുങ്ങേ .. ഇഴജന്തുകളൊക്കെ ഇറങ്ങുന്ന നേരത്ത്
നേരത്തേ വീടണയാന്‍ പറഞ്ഞാല്‍ ആരാ കേള്‍ക്കാ .. നിനക്ക് കുറുമ്പൊരുപാട് കൂടുന്നുണ്ട് ..
എഴുന്നേല്‍ക്ക് അപ്പൂ , പോയി മുഖം കഴുകി വാ , ചായയക്ക് ചൂടാറും ..
ഇന്നലേയും കുഞ്ഞുമോന്‍ പറയുന്ന കേട്ടൂ , പുല്ല് പറിക്കുവാന്‍ പോയപ്പൊള്‍
അവിടെന്ന് വല്ലാതെ അലര്‍ച്ച കേട്ടൂന്ന് , പാവം മോക്ഷമില്ലാതെ അലയുകയല്ലെ ..
ആരാ അമ്മേ .. എവിടെന്നു കേട്ടൂന്ന് ..
""നിത്യമാം ശാന്തിയില്‍ നാം ഉറങ്ങും നേരം , എത്രയൊ രാവുകള്‍ മായാം ..
ഉറ്റവര്‍ വന്നു വിളിച്ചാലുണരുന്ന മറ്റൊരു ജന്മത്തിലാവാം
അന്നു ഉറ്റവള്‍ നീ തന്നെ ആവാം , അന്നും മുറ്റത്ത് പൂമഴയാകാം ....
എന്തോ മൊഴിയുവാനുണ്ടാകുമീ മഴക്കെന്നൊട് മാത്രമായീ ..
ഏറേ സ്വകാര്യമായീ ...""
"ചിത്രം .. എന്റെ കണ്ണന്റെ "
ഹോ ഞാന്‍ ഒന്നാമതായി..:)
ReplyDeleteനീ അണിയാതെ വച്ച എന്നെ ഞാന്‍ കാത്തു വയ്ക്കുകയായിരുന്നു ഓരോ യുഗത്തിലും.
Deleteഗതി കിട്ടാതെ അലയുമ്പോഴും...ഞാന്‍ അറിയുന്നുണ്ടായിരുന്നു..
മുരളികയിലൂടെ പുറത്തണഞ്ഞ പുകയില മണമുള്ള നിന്‍റെ ഉച്വാസം!
ഒരുനോട്ടം കൊണ്ടു എന്നില്‍ പെയ്യിക്കുന്ന മഴ !
നീണ്ടവിരല്‍ തേനില്‍ മുക്കി എന്നില്‍ വിരിയിക്കുന്ന കവിതകള്‍ !
അന്നും ഇന്നും, മാറോടടുക്കി, ആ നെഞ്ചില്‍ ചേര്‍ന്ന്, ഉറക്കെ പറയാന്‍ പറ്റില്ലെന്നത്...
എന്നാലും ഈ പ്രണയ മഴ തോരുന്നെയില്ലല്ലോ..."മഴ തോരാതെ .. നീ എങ്ങൊട്ടാ .. വേണ്ട അരികില്‍ ചേര്‍ന്നു കിടക്ക് " ...
വയ്യ ഇനിയും കാത്തിരിക്കാന്‍...എന്തിന്റെ പേരിലായാലും ..."കൈവിരല്‍ തുമ്പു തൊട്ട് പിരിയുന്നുവോ നീ" ..അയ്യോ വേണ്ടാ ..
"എത്ര ജന്മം ഞാന്‍ കാത്തിരിക്കണം നിന്റെ മടങ്ങി വരവിന്" ...ഒന്നു തിരിഞ്ഞു നോക്കൂ ... ഇനിയും വയ്യ എല്ലയരും ഭയക്കുന്ന വെറുക്കുന്ന പ്രേതമായി അലയാന്‍...ദയവായി ഒന്നു കേള്‍ക്കു..പോകല്ലേ... !!!
ഇതിലും കൂടുതലായി നിനക്കെന്നെ ശിക്ഷിക്കാന്‍ ആവില്ല.."ഒരൊ കൊഴിഞ്ഞു പോക്കും , എന്നില്‍ വിഷാദമാണ് പകരുക " ഈ അവഗണന വിഷം കണക്കെ...ഓരോ അണുവിലും .... !!!
ഈ ജന്മത്തിലും മോക്ഷം കിട്ടാതെ..മറ്റൊരു ജന്മത്തിലേക്കു നീളുന്ന ജന്മാന്തരങ്ങളായ എന്റെയീ കാത്തിരിപ്പ്...
മറ്റുള്ളവരുടെ ശരികള്‍ക്കായി..സ്വന്തം ആത്മാവിനെ ഒറ്റുകൊടുക്കുന്ന നിനക്കു മാത്രമായി !!!
-------------------
റിനീ..എവിടെയോ നൊന്തു ..ആ ഗതികിട്ടാത്ത ആത്മാവിനു വേണ്ടി ഒന്നു ഒച്ച ഉയര്‍ത്തി ..
എന്നത്തേയും പോലെ മനോഹരം..:)
അല്ല റിനി (നിന്റെ തൊളു മുതല്‍ കൈയ്യ് മുട്ടു വരെ എന്തു ഭംഗിയാണ്)... അങ്ങനേം ഭംഗിയുണ്ടോ? ;P
കനലില്‍ ചുവന്നു തുടുത്തിട്ട് , പെരുമഴയില്‍ കൊണ്ടു നിര്‍ത്തിയില്ലേ .. നീ
നിന്റെ ആലയില്‍ പൂത്ത എന്നെ നീ .. ഉപേക്ഷിച്ചു കളയുമോ?
ചുളിഞ്ഞ് കിടക്കുന്ന ഒന്നും നേരേയാക്കുവാന്‍ ശ്രമിക്കരുത്
അതു ഓര്‍മകളാണ് .
ഇതുപോലത്തെ റിനി lines ന്‍റെ ഭംഗി വര്‍ണനാതീതം!!!
പ്രീയപെട്ട കീയകുട്ടീ ,
Deleteഈ സുദീര്‍ഘമായ വരികള്‍ക്ക്
ഹൃദയത്തില്‍ നിന്നും നന്ദീ കേട്ടൊ ...
മനസ്സ് എന്തോ .. മരവിപ്പിലാണ് .. അതാ വൈകുന്നത്-
ബ്ലോഗിലേക്കെത്താന്‍ .. എങ്കിലും ആദ്യ വരികള്‍ക്ക്
ഒരിക്കല്‍ കൂടി ................
എന്റെ കണ്ണന്റെ ഭംഗിയാ കീയകുട്ടി അത് ..
അവളുടെ തോളു മുതല്‍ കൈമുട്ട് വരെ എന്തു ഭംഗിയാണെന്നോ ..
എപ്പൊഴും ഞാനത് ആവര്‍ത്തിക്കുമ്പൊള്‍ , നാണം കൊണ്ടു
ചുവക്കും അവള്‍ , എന്നിട്ട് അതു മറക്കാന്‍ ,ഒരൊ ആംഗ്യങ്ങളാ ..!
നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തീ ലോകത്തോട് പറയാന്‍
ഞാന്‍ കൊതിക്കുമ്പൊഴെല്ലാം , ന്റെ കണ്ണാപ്പി ഒരൊന്ന് പറഞ്ഞെന്നെ
പിന്‍ തിരിപ്പിക്കും , ഞാന്‍ പിന്നെ ഇങ്ങനെ .......
എന്തൊ മൊഴിയുവാനുണ്ടാകുമീ .. എന്നും പാടി നടക്കും ..
ചിലത് മനസ്സിന്റെ ഉള്ളിലേ വിഹ്വലതകളാണ് , അതു കഥയായും -
കവിതയായും , നമ്മുടെ ഉള്ളില്‍ കുടിയിരിത്തിയിരിക്കുന്ന
പ്രണയത്തിന്റെ മോക്ഷം കിട്ടാത്ത ആത്മാക്കളുടെ രോദനമായീ
വരികളിലേക്കിറങ്ങി വരും .. ഇവിടെയും അതാകാം ..
ചിലത് , ഇന്നു പെയ്യുന്ന മഴയുടെ നേര്‍ത്ത കുളിരാകാം ..
അതുള്ളില്‍ കൊണ്ടു പൂക്കുന്ന മഴ പൂക്കളാകാം
വരികളില്‍ മഴയുടെ അനുഭവം സൃഷ്ടിക്കുക ............
എതു ജന്മത്തിലായാലും , ഈ മഴ എന്റെ സ്വന്തമാണ് ,
വേവുകളിലും , കുളിരുപൊലെ അരികില്‍ നിറഞ്ഞ് നിറഞ്ഞിങ്ങനെ ...
ഇഷ്ടായീ .. ഈ വരികള്‍ .. നല്ല വാക്കുകള്‍ മഴ പൊലെ ..
പ്രിയ മിത്രമേ പതിവുപോലെ മനോഹരം തന്നെ ഈ വാക്കുകള്‍.. വാക്കുകളിലെ ആര്‍ദ്രത.. തീവ്രത....
ReplyDelete"ഒരൊ കൊഴിഞ്ഞു പോക്കും , എന്നില്‍ വിഷാദമാണ് പകരുക .."
സത്യമത് കൂട്ടുകാരന്‍ പറഞ്ഞത്..
"ഞാന്‍ തന്നെ മോഹിച്ച് വാഴുന്നോരീ മണ്ണില്‍ താനേ ലയിക്കുവാനാവാം
എന്‍ മാറില്‍ കൈചേര്‍ത്ത് ചേര്‍ന്നുറങ്ങാനാവാം
എന്റേതായി തീരുവാനാവാം സ്വയം എല്ലാം മറക്കുവാനാവാം.."
ഒരൊ കൊഴിഞ്ഞു പോക്കും , എന്നില്‍ വിഷാദമാണ് പകരുക .."
Deleteകൂടുതലൊന്നും പറയുന്നില്ല നിത്യ ..
ഇത്ര മാത്രം ..
ഏതു വിഷാദം നിന്നെ ഭരിക്കുന്നു സഖേ...
Deleteഏതു മൗനം നിന്നെ തളര്‍ത്തുന്നൂ..
ഒരു മഴ നനയാന്‍, മഴയെ നനയാന്‍ കൊതിയില്ലേ..
നീ മൊഴിഞ്ഞ ഓരോ കൊഴിഞ്ഞു പോക്കും എന്നില്‍ പകരുന്ന വിഷാദം നിന്റേതുമെന്നറിഞ്ഞതില്‍ ഒരു പോലെ സന്തോഷവും... എന്നിട്ടും ഒരു കൊഴിഞ്ഞു പോക്ക് കാണുന്നു തൊട്ടുതാഴെ, എന്തെയെന്നു ചോദിച്ചില്ല.. ആരുമൊന്നും പറഞ്ഞില്ല.. ആരോടുമൊന്നും പറഞ്ഞില്ല.. വേണ്ടെന്നു പറഞ്ഞിട്ടും കേട്ടില്ല.. കണ്ടില്ലേ മിത്രമേ നീ.. ഒന്നും ചോദിച്ചില്ലേ, പറഞ്ഞില്ലേ..
ഈയടുത്ത് ഒരു സുന്ദരി യക്ഷിയുടെ പെയിന്റിംഗ് കണ്ടു..
ReplyDeleteവളരെ ഇഷ്ട്ടപ്പെട്ട ഒരു ചിത്രം..
റിനി വരച്ചിട്ട ഈ കഥാപാത്രത്തിനും അതേ രൂപം.
ഇത് കൂടി വായിച്ചപ്പോള്‍ അങ്ങനൊന്നിനെ കാണാന്‍ ഒരു മോഹം .
വായിക്കുമ്പോള്‍ ആ രൂപമായിരുന്നു മനസ്സില്‍.
ഈ യക്ഷിയും പ്രേതവും രണ്ടാണോ ?
സ്വപ്നത്തില്‍ പോലും കാണാന്‍ ഭാഗ്യം ഉണ്ടായിട്ടില്ല :)
എന്തായാലും ഇതിലെ കഥാപാത്രം സുന്ദരി തന്നെ .
ഉപദ്രവിക്കാതെ വിട്ടല്ലോ ഭാഗ്യം.
പ്രത്യേകിച്ചു ഒന്നും പറയാനില്ലല്ലോ റിനിയുടെ പ്രണയവും,മഴയും നിറച്ചുള്ള പോസ്റ്റുകളെക്കുറിച്ച് .
ഇവ രണ്ടും ഇല്ലെങ്കില്‍ റിനിയില്ലെന്നു തോന്നും.
പ്രണയവും മഴയും എന്നും മനസ്സില്‍ പെയ്തു കൊണ്ടെയിരിക്കട്ടെ.
ആര്‍ദ്ര ഭാവങ്ങളുടെ ഈ കൂട്ടുകാരന് എല്ലാ ആശംസകളും.
വ്യത്യസ്തമായ വരികള്‍....
ReplyDeleteമനോഹരവും...
ഈ വരികളെ വേറെന്ത് വിശേഷിപ്പിക്കാനാവും...
ആശംസകള്‍ പ്രിയ സുഹൃത്തേ ...
സ്വപ്നം മഴ പോലെ മനസ്സില്‍ ഉള്ളവര്‍ ട്രിപ്പില്‍ ഫൈവ് വലിച്ചാല്‍ ഇങ്ങനെ ഇരിക്കും
ReplyDeleteറിനി, പ്രണയത്തില്‍ ഏറ്റവും വശ്യവും വൈകാരികവും യക്ഷിപ്രണയങ്ങള്‍ക്കാണ്.
ആശംസകള്‍
കൊള്ളാം റിനി.
ReplyDeleteമഴയുടെ ഗന്ധം .. അത് വളരെ ഭംഗിയായി ..
യക്ഷി എന്ന മിത്തിനെ വരക്കുമ്പോള്‍ കുറച്ചുകൂടി വിശദീകരണം ആകാമായിരുന്നു എന്നും തോന്നി ,
നീലിമ പറഞ്ഞത് പോലെ ഒരു ചിത്രം ഞാനും കാണുന്നു. അതേക്കാളൊക്കെ സൌന്ദര്യം വരികളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. എന്താണ് പറയേണ്ടത് എന്നെനിക്കറിയില്ല. അത്രയും സുന്ദരമായിരിക്കുന്നു വരികള്‍.
ReplyDeleteറിനീ... മനസ്സില്‍ ഇഷ്ടം തോന്നുന്ന വരികള്‍...
ReplyDelete"നിനക്കൊരു മഴ ഗന്ധമാണ് ,തുലാവര്‍ഷം പെയ്തലച്ചിട്ട് , പൊട്ടിയ കൂണ്‍ ഗന്ധം
കാട് കേറാതെ സ്ത്രീ ജന്മമേ .."
പ്രണയവും മഴയും ഇഴുകിച്ചെര്‍ന്നുള്ള വരികള്‍ക്ക് ഒരു പ്രത്യേക ഭംഗി "നീയല്ലാതൊരു മണ്ണും ഈ മഴ തൊടില്ല" ഓര്‍ത്തു പോയി ഞാന്‍...
Rini...aarea nananvunu...oorou thavanayum...pranyathinte pudya muhavumayi...kannil etri nanavu thannum...chundin konil oru cheru punjiri viriyichum...ee azhuthu etri neeram pidichu eruthunudu...abhinadanagal!!!!!!
ReplyDeleteറിനീ..പാലമരക്കൊമ്പിലൂടെ പെയ്തിറങ്ങുന്ന മഴയാണു ഉള്ളം മുഴുവൻ..
ReplyDeleteആ മഴയ്ക്ക് അവളെ കുറിച്ച് ഇനിയും കുറെയേറെ പറയാനുള്ള പോലെ അനുഭവപ്പെട്ടു..
എങ്കിലും പറയാതിരിക്കാൻ വയ്യ..മനോഹര വരികൾ..!
ഏട്ടാ, വൈകി.
ReplyDeleteഇരുട്ടത്ത് മഴകൊണ്ട് നടന്നപോലെ ..
പതിവു പോലെ മനോഹരം.
ReplyDeleteഇത്തവണയും പ്രണയവും മഴയും നിറഞ്ഞങ്ങു നില്‍ക്കുന്നല്ലോ..കാലങ്ങളായി ആരെയോ കാത്തിരിക്കുന്ന സുന്ദരിയുടെ ചിത്രം മനോഹരം.
ReplyDeleteവീണ്ടും നിന്‍റെ വിരലിന്‍ മായാജാലം......... മിത്രമേ നീ ഒരു സംഭവം തന്നെ.
ReplyDelete" മിഴികളില്‍ പൂക്കുന്ന മഴ , നിന്‍ മേനിയിലും "
" കരളില്‍ നിറയുന്ന കഥ , നിന്റെ ചുണ്ടിലും "
ചില വരികള്‍, അതിലെ മധുരം, ആര്‍ദ്രത, ഹൃദയത്തില്‍ മയില്‍പ്പീലി ഉഴിയും പോലെ ........................
പ്രണയം ഒരു യാത്ര..
ജലാശയങ്ങളിലൂടെ..
നക്ഷത്ര സാമ്രാജ്യങ്ങളിലൂടെ.........
റിനിയേ...എനിക്കീ എഴുത്തും ഒരുപാടിഷ്ടപ്പെട്ടു...
സ്നേഹത്തോടെ മനു.
വീണ്ടും ഒരു പ്രണയ-മഴ കൂടി അല്ലേ റിനി
ReplyDelete‘ആണായാലും പെണ്ണായാലും കാത്ത് സൂക്ഷിക്കുന്ന ചിലതുണ്ട് ..
കവര്‍ന്നെടുക്കല്‍ എല്ലാം പെണ്ണുങ്ങളില്‍ നിന്നുമാത്രമെന്ന് എങ്ങനെ പറയും..?’
ഒരിക്കലും പറയാനാവില്ല..!
മനസ്സില്‍ ഒരു മഴ പെയ്തു തോര്‍ന്ന പ്രതീതി റിനി....
ReplyDeleteപ്രണയത്തിന്‍റെ, വിരഹത്തിന്‍റെ.... ഒരു പെരുമഴ !!!
ഓരോ തവണയും നല്ല വാക്കുകള്‍ എഴുതി എഴുതി ഇനി അഭിപ്രായം എങ്ങനെ എഴുതുംന്നുള്ള ആശയക്കുഴപ്പത്തിലാ ഞാന്‍, പ്രണയം എഴുതുമ്പോള്‍ വല്ലാത്തൊരു മാസ്മരികതയുണ്ട് വാക്കുകള്‍ക്കും വരികള്‍ക്കും, സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഇടയില്‍ നിന്ന് എപ്പോഴൊക്കെയോ ഇറങ്ങി വന്നൊരു "യക്ഷി" മനസ്സില്‍ തൊട്ടു എന്നതാണ് സത്യം. പാവം ല്ലേ?.. മുറ്റത്തെ ഓരോ കാല്‍പ്പെരുമാറ്റത്തിലും കൊതിച്ചിട്ടുണ്ടാകാം വിരുന്നുകാരന്റെ മനസ്സിലെ വര്‍ണ്ണനകള്‍ക്കും അപ്പുറം മനസ്സ് കണ്ടെത്താന്‍ കഴിയും എന്ന്. സ്വപ്നം കണ്ടിട്ടുണ്ടാകാം നെഞ്ചോടു ചേര്‍ക്കുന്നൊരു കൂട്ടിനെ, ഒന്നുമില്ലാതെ അര്‍ഹതയില്ലാത്തൊരു പ്രണയമാണോ താന്‍ കൊതിക്കുന്നതെന്നോര്‍ത്തു മൂകം വിതുമ്പുന്നുണ്ടാകാം.. അവള്‍ക്കു കൂട്ടായി എന്നും പെയ്തുതോരുന്ന മഴത്തുള്ളികള്‍ ഉണ്ടാകട്ടെ.. !! അസ്സലായിട്ടുണ്ട്
ReplyDeleteചുമ്മാ മനോഹരം എന്ന് പറഞ്ഞാൽ അധികപ്പറ്റാകുമോ.. അതിമനോഹരമായ ഒന്ന്..
ReplyDeleteപ്രണയം . നീ തന്നെ , നീ എടുത്തണിയുമ്പോള്‍ , എന്നെ അണിയിക്കുമ്പോള്‍ "
ReplyDeleteകൈത പൂത്ത തോട്ടുവക്കിലെ വരമ്പിലൂടെ ആ പഴയ തറവാട് വീടിന്റെ പിന്നിലെ
തുറന്നു കിടക്കുന്ന ജനാലയുടെ മുന്നില്‍ ഞാനിപ്പോള്‍ എത്തി നില്‍ക്കുന്നു...
സര്‍വാഭരണവിഭൂക്ഷിതയായ അവരെക്കാണാന്‍ എന്ത് ചന്തം..
"നിനക്കൊരു മഴ ഗന്ധമാണ് ''... ഈ പറഞ്ഞത് ശരിയാകും കേട്ടോ..
മഴയുടെ കാമുകന് ഇതല്ലാതെ പിന്നെന്തു ഗന്ധം ...
സ്നേഹം കിട്ടാതലയുന്ന പ്രേതം ആണെങ്കിലും അവരൊരു മര്യാദക്കാരി തന്നെ...
പാവം എനിക്കവരോട് ഒരു സഹതാപമൊക്കെ തോന്നി...
സ്വപ്നം നന്നായി പകര്‍ത്തി...വായിക്കാന്‍ സുഖമുണ്ടായിരുന്നു..
" എത്ര ജന്മങ്ങളുടെ വേവിലും , നീയാം മഴയെ അറിയാന്‍ "..
പ്രണയമീ വരികള്‍ ഹൃദയത്തില്‍ മുളപ്പിച്ചൂ എന്‍ പ്രണയത്തെ തൂലികയില്‍ മഴയോടൊപ്പം അക്ഷരങ്ങളും പെയ്തിറങ്ങി എങ്കില്‍ എത്ര സുന്ദരമീ അക്ഷരങ്ങള്‍ . എല്ലാ ആശംസകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteറിനി.. വരികളുടെ സൗന്ദര്യം കൊണ്ട് ഇന്ദ്രജാലം തീര്‍ക്കുന്നു നീ..
ReplyDeleteഇവിടെ മാത്രമല്ല നീ എഴുതുന്ന എന്തിലും..
എനിക്ക് തോന്നിയ പ്രത്യേകത പറയട്ടെ.
ഓരോ വരിയും സുന്ദരമാക്കാന്‍ റിനി ശ്രമിക്കുന്നു. എഴുതുന്നത് ഗദ്യമാണെങ്കിലും കാവ്യമാകണം ഓരോ വരികളും എന്ന പോലെ ..
ചില പദങ്ങള്‍ മനോഹരമാണ്.. ആര്‍ദ്രമാണ്..
അവ കൂടുതല്‍ രിനിയുടെ രചനകളില്‍ കടന്നു വരുന്നു.
എഴുത്തിന്റെ സൗന്ദര്യത്തെ സ്നേഹിക്കുന്നവന് ആശംസകള്‍
മഴ ചെറിയ തുള്ളിയായ് വീണു തീപ്പെട്ടി നനക്കാന്‍ തുടങ്ങിയത് മുതല്‍ പല തലങ്ങളിലേക്കും റീനി കൂട്ടി കൊണ്ട് പോയ രീതി ഇഷ്ടായി.
ReplyDeleteമോക്ഷം കിട്ടാതെ അലയുന്ന അവളുമായി വിവിധ പശ്ചാത്തലങ്ങളില്‍ സംവേദിച്ച സാഹിത്യ വഴികള്‍ ഗംഭീരം സുഹൃത്തെ.
എഴുത്തിലെ സൌന്ദര്യം റീനി ഇവിടയും കാത്തു സൂക്ഷിച്ചു
ഇഷ്ടമായി..
ReplyDeleteആശംസകള്‍..
Rini bhai,anthanu bhai ethu evidakkokkayo oru cheru kattilennapole ozhikkikondupoyi.really i am proud of u.
ReplyDeleteമനോഹരം.... എത്ര സുന്ദരമാണീ ഭാഷ... ആശംസകള്
ReplyDeleteചുളിഞ്ഞ് കിടക്കുന്ന ഒന്നും നേരേയാക്കുവാന്‍ ശ്രമിക്കരുത്
ReplyDeleteഅതു ഓര്‍മകളാണ് .. എത്ര ജന്മങ്ങളുടെ വേവിലും , നീയാം മഴയെ അറിയാന്‍ ..
vazhi thetti vanna oru aanony aanu.pakshe yee aardramayamam paranaya mazhayil nanaju poyi.
parayan vaakukalilla.athra manoharam
elllaa bhaavukangalum
കനലില്‍ ചുവന്നു തുടുത്തിട്ട് , പെരുമഴയില്‍ കൊണ്ടു നിര്‍ത്തിയില്ലേ .. നീ
ReplyDeleteനിന്റെ ആലയില്‍ പൂത്ത എന്നെ നീ .. ഉപേക്ഷിച്ചു കളയുമോ?
ചുളിഞ്ഞ് കിടക്കുന്ന ഒന്നും നേരേയാക്കുവാന്‍ ശ്രമിക്കരുത്
അതു ഓര്‍മകളാണ്...
മനോഹരമായ എഴുത്ത് ....
അഭിനന്ദനങ്ങള്‍ റിനീ... എന്റെ മനസ്സും നൊന്തു പോയീ.