കാത്ത് കാത്ത് നിന്നതല്ല ..
ഓര്‍ത്ത് ഓര്‍ത്ത് നേടിയതല്ല ..
മഴ നിറഞ്ഞ നേരത്ത് കുടക്കീഴില്‍ ചേര്‍ന്നതല്ല ..
പ്രണയം പറഞ്ഞ് ഹൃദയം കൊരുത്തതുമല്ല ..
പെരുമഴ തോര്‍ച്ചയില്‍ പൂമരം കാത്ത് വച്ച
പ്രണയമുത്തുകളെല്ലാം വാരിയെടുത്തെന്മേല്‍ നിറച്ചതുമല്ല ..
അവള്‍... സ്നേഹത്തിന്റെ ചൂടുമായി ഹൃദയവാതില്‍ പോലും
മുട്ടാതെ " നീ എനിക്ക് " എന്നോതി കൊടുങ്കാറ്റിലൂടെ വന്നവള്‍ ..
ഒരു പ്രണയവാക്ക് പോലും ഉരിയാടാതെ എന്റെ പ്രണയം കവര്‍ന്നവള്‍ ..
ഹലൊ .. ഹലോ ..
നീ ഇപ്പോള്‍ എവിടെ എത്തീ ..?
ഞാന്‍ ത്രിശ്ശൂര്‍ കഴിഞ്ഞു .. എന്തേ ?അതേ .. നീ വല്ലതും കഴിച്ചിട്ടാണോ വരുന്നേ ?
ഇവിടെങ്ങും നല്ല കറികള്‍ ഞാന്‍ വച്ചിട്ടില്ലെട്ടൊ ..
അല്ലെങ്കില്‍ നീ എപ്പൊഴാ വയ്ക്കുക ..
ഞാന്‍ എവിടെന്നെങ്കിലും കഴിച്ചിട്ട് വരാമേ .. നീ ഇനി അതിന് ബുദ്ധിമുട്ടണ്ട ..
" എടീ ഞാന്‍ ഹോട്ടലിലാ "..
ശ്ശോ .. ഡാ എന്തുവാ അവിടെ സ്പെഷ്യല്‍
കരിമീനുണ്ട് .. വേണോ ?..
'ഹോ കൊതിപ്പിക്കാതെ .. കളിയാക്കുമോ ? എനിക്കൊരു കരിമീന്‍ വാങ്ങി വരുമോ '?
ഇതാണവള്‍ .. ആദ്യായ് കാണാന്‍ പോകുവാ അവളെ ..
അപ്പോഴും എന്നില്‍ അവള്‍ പൂര്‍ണമാണെന്ന് തെളിയിക്കുന്നുണ്ടവള്‍ ..
പ്രണയത്തിനപ്പുറം .. എന്നില്‍ സര്‍വ്വസ്വാന്തന്ത്ര്യവും ഉള്ളവള്‍ ..............
ഒരു പേരു കൊണ്ടെന്നില്‍ മഴക്കാലം തീര്‍ത്തവള്‍ ..
സുഹൃത്തുക്കളേ .. പ്രണയിക്കാത്തവരായി ആരും കാണില്ല ..
മനസ്സില്‍ പ്രണയം ഒരിക്കല്‍ പോലും മൊട്ടിടാത്തവര്‍..
ഈ ഭൂമുഖത്ത് ജീവിക്കുകയോ മരിച്ചു പോകുകയോ ചെയ്തു കാണില്ല .. പ്രകൃതിയോട് , അമ്മയോട് , മഴയോട് , അവളോട് അങ്ങനെ
എതെങ്കിലും ഒന്നില്‍ നാം ബന്ധിക്കപ്പെടുന്നുണ്ട് , അറിയാതെ പ്രണയിക്കുന്നുണ്ട് ..
പ്രണയം .. മണ്ണാങ്കട്ട ..! എന്നു പറയുന്നവര്‍ പൊലും ഒരു നിമിഷം കൊണ്ട്
ചെന്നു വീണേക്കാവുന്ന ഒന്നാണ് അത് .. അതു മനസ്സിനെ പതിയേ ആര്‍ദ്രമാക്കും
പിന്നെ നോവോ , കുളിരോ നല്‍കും .. ! അതു കാലം നല്‍കുന്നതാണ് ...
നഷ്ടമാകുമ്പോഴാണ് പ്രണയത്തിന്റെ ആഴമറിയുക ..
എനിക്കെന്തേ പ്രണമിങ്ങനെ എഴുതിയാലും എഴുതിയാലും തീരുന്നില്ല ..?
അതൊ ഇനി ആവര്‍ത്തനമാകുന്നുണ്ടൊ ആവൊ ..
ആദ്യമായിട്ട് അവളെ കാണാന്‍ ചെല്ലുമ്പോള്‍
അവളെ മിഴികള്‍ പരതുമ്പോള്‍ ഒരു വശത്ത് നിന്നും
ഒരു ചിരിയാണ് കേട്ടത് .. കോടി വര്‍ഷം ഒന്നിച്ച്
ജീവിച്ച ആത്മബന്ധമുണ്ട് ഞങ്ങള്‍ തമ്മില്‍ .. പക്ഷേ ഹൃദയമിടിച്ചത് ..
ഒന്ന് തൊട്ടത് . ആ ചുണ്ടില്‍ ഒന്നു മുത്തമിട്ടത് ..
പിന്നീട് ആ ഉമിനീരിന്റെ ആഴങ്ങളില്‍ ചേര്‍ന്നു നിന്നത് ..
അപ്പോഴൊക്കെ പതിയെ അവളുടെ ഉള്ളില്‍ നിന്നും
മഴ നനഞ്ഞ വാക്കുകള്‍ അടര്‍ന്നു വീണിരുന്നു ...
ജീവിതത്തില്‍ ചിലതിങ്ങനെയാണ് .. " പെട്ടെന്ന് വരും .. പെട്ടെന്ന് പൊകും "
പക്ഷേ അതിനിടയിലേ നിമിഷങ്ങളില്‍ പകരുന്നത് ഒരു ജീവിതകാലമത്രയും നില നില്‍ക്കും ..
അവളുടെ സംസാരം കേള്‍ക്കാന്‍ വലിയ ഇഷ്ടായിരുന്നു ..
ഒരൊ വാക്കും പറയുന്നതിന് ഒരു പ്രത്യേകതയുണ്ട് ..
അതവളോട് അനുകരിച്ച് കാണിച്ചപ്പോള്‍ അവളന്ന് ചിരിച്ചിട്ട് പറഞ്ഞു .." പോടാ ദുഷ്ടാ "
കണ്ണുകളില്‍ വല്ലാത്ത തിളക്കമാണവള്‍ക്ക് .. എനിക്ക് വേണ്ടീ എത്ര രാത്രികള്‍ വേണമെങ്കിലും
ഉറങ്ങാതിരിക്കും .. സ്നേഹമാണവള്‍ കൊതിച്ചത് .. എന്നില്‍ മാത്രം നിറയുവാന്‍ കൊതിച്ചവള്‍ ..
എന്തേ നിന്റെ കണ്ണിന്റെ താഴെ കറുപ്പ് നിറം ..?
അതു കൊള്ളാം .. എനിക്കതിനുറക്കമുണ്ടൊ .. ?
നിനക്ക് വേണ്ടി ഇങ്ങനെ തന്നേക്കുവല്ലേ എന്റെ രാവുകള്‍ ..
"ഇങ്ങു വന്നേ" ..
'എന്തിനാ '
"വാ "..
' ഈ ചെറുക്കനെന്താ'?
"ഒരു മണമുണ്ട് നിന്റെ വാക്കുകളില്‍ ..
പിന്നെ നിന്നെയും ..
ഒന്നു തൊടുമ്പോള്‍ എന്തിനാ ഇങ്ങനെ പൂക്കുന്നത് "
'അയ്യേ .. പോടാ .. ഞാന്‍ പോകുവാ ' ..
എന്തു നിശബ്ദമാണിവിടെ അല്ലേ ..?
കായല്‍ എന്തു രസമാല്ലേ .. ദൂരെ നിര്‍ത്തിയിട്ടിരിക്കുന്ന ചരക്ക് കപ്പലുകള്‍ കണ്ടൊ നീ?
അതൊക്കെ ഇങ്ങനെ വരുന്നുണ്ട് .. ഭാരമൊഴിച്ച് .. പിന്നെയും നിറച്ച്
തീരം വിട്ട് .. നമ്മള്‍ ഇതുപൊലെ പിരിയുമോ എപ്പൊഴെങ്കിലും .. ?
എത്ര പിണങ്ങി പോയാലും , ഒന്ന് തളരുമ്പോള്‍ നാം തീരം തേടും ..
എന്തൊ ഒരു സങ്കടം വരുന്നു .. തിരിച്ച് പോകാന്‍ സമയമാകുന്നു ..
"നമ്മുക്കിവിടെ ഇരിക്കാം .. വന്നേ നീ "..
'നീ എന്താ കാണിക്കുന്നേ .. കൊച്ചു കുഞ്ഞാണല്ലൊ '..
"ഒന്നു തല വച്ചോട്ടെന്നു .. ആ നീളമുള്ള വിരലുകള്‍
ഒന്നോടിച്ചേ തലമുടികളിലൂടെ .. എന്നിട്ട് ആ വരികള്‍ ഒന്നു മൂളിയേ ..
" വെളുത്ത പട്ടു കൊണ്ടമ്മ കെട്ടിയ പൂതൊട്ടിലൊന്ന്
പതുക്കേ പതുക്കേ കാറ്റിലാടി നില്‍ക്കുന്നു "
"ഹോ .. ഈ കവിത നീ ചൊല്ലി കേള്‍ക്കുമ്പോള്‍ ..
അമ്മയാകും നീ എനിക്ക് .. എന്തു സ്നേഹം കൂടുമെന്നോ എനിക്ക്
ചേര്‍ത്തണക്കാന്‍ തോന്നും എന്റെ ജീവനെ "
യ്യൊടാ .. എന്റെ പൊന്നൂന്റെ കണ്ണു നിറഞ്ഞല്ലൊ ..
എന്റെയീ ജീവിതത്തിലെ എറ്റവും നിറമുള്ള ദിനങ്ങളായിരുന്നു അത് ..
അവളരുകില്‍ നിന്ന നിമിഷമത്രയും മനസ്സ് സ്വാന്തനമറിഞ്ഞിരിന്നു ..
സ്നേഹത്തിന്റെ പട്ട് കൊണ്ട് അവളെന്നെ മൂടിയിരുന്നു എപ്പൊഴും ..
ഓരോ നോട്ടത്തില്‍ , ഓരോ പ്രവൃത്തിയില്‍ , ഒരു നിമിഷം അനുവദിച്ച് കിട്ടിയാല്‍
അരികില്‍ ഓടിയെത്തി എന്നിലേക്ക് ചേര്‍ന്നിരുന്നു അവള്‍ ..
എന്റെ ഉള്ളം നീ വിതച്ച് പോയ സ്നേഹത്തിന്റെ ഗര്‍ഭം ചുമക്കുന്നുണ്ട്
എന്റെ കണ്ണുകളില്‍ നീ പൊഴിക്കാനാഞ്ഞ മഴയുടെ കാര്‍മേഘ കറുപ്പുണ്ട്
ഇന്നലെയോ ഇന്നോ പുറത്തേക്ക് വന്നേക്കാവുന്ന നമ്മുടെ ഇഷ്ടം
നാളേ ഒരു പേറ്റു നോവില്‍ പെയ്തു പോയേക്കാം ...
അതില്‍ നീ ചാര്‍ത്തിയ പ്രണയനിറവും
ഞാന്‍ നല്‍കിയ സ്നേഹസുഗന്ധവും പൂത്ത് നിന്നാല്‍ ......!
ഒരു കാറ്റായി നീയും ഒരു മേഘമായി ഞാനും ചേര്‍ന്ന്
നമ്മുടെ പ്രണയം മഴയായ് പൊഴിഞ്ഞാല്‍ ...
ഒരു ഇടവപ്പാതി പോലെ എന്നിലേക്ക് നിന്നിലേക്ക്
പെയ്തു തോര്‍ന്ന നമ്മുടെ പ്രണയം വേനലിനെ വരവേറ്റിരിക്കുന്നു മൂകം ..
എന്താണെന്നറിയില്ല .. അവളെ കാണുന്ന ഒരൊ നിമിഷത്തിലും
ചേര്‍ത്തണക്കാന്‍ തോന്നും .. എനിക്ക് വേണ്ടി രൂപപ്പെടുത്തിയ
ശരീരം ആണെന്ന് , മനസ്സാണെന്നൊക്കെ തോന്നിയിട്ടുണ്ടെനിക്ക്.. ..
ആദ്യ കണ്ടുമുട്ടലില്‍ അവള്‍ക്ക് കൊടുക്കുവാന്‍ മൂല്യമുള്ള ഒരു സമ്മാനം
എത്ര ആലൊചിച്ചിട്ടും മനസ്സിലേക്ക് വന്നില്ല , അവസ്സാനം അവളേയും
കൂട്ടി ഡീ സീ ബുക്സില്‍ പോകുമ്പോള്‍ അവളെനിക്കാണ് പുസ്തകങ്ങള്‍
എടുത്ത് തന്നത് .. അക്ഷരങ്ങളുടെ ചുടു മണമുള്ള നാലു ചുവരുകള്‍ക്കിടയില്‍ വച്ച്
ഞങ്ങളുടെ കണ്ണുകള്‍ തമ്മില്‍ എത്ര നിമിഷങ്ങളാണ് ഇമവെട്ടാതെ കവര്‍ന്നത് ..
ഞാന്‍ ആദ്യമായിട്ടും അവസ്സാനമായിട്ടും കണ്ട ദിനങ്ങളില്‍ നിന്നും
പിരിയാന്‍ നേരം .. പുലര്‍ച്ചേ എന്റേ തിരിച്ച് പോക്കിന് തൊട്ടു മുന്നേ
ഞാന്‍ അവളെ കണ്ടു അവസ്സാനമായീ ..
എനിക്ക് വേണ്ടീ ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവള്‍ ..
ഹൃദയം കലങ്ങിയാണവളുടെ അരികില്‍ ചെന്നത്
ആ ചിത്രം എന്നില്‍ നിന്നും മായില്ലൊരിക്കലും ..
പാവം തോന്നിയിരുന്നു അന്നെനിക്ക്...
ശരീരത്തിലോ വസ്ത്രധാരണത്തിലോ വാക്കുകളിലോ അധികമൊന്നും
തിരുകി കയറ്റാതെ വെറും സാധാരണമായി
പെരുമാറുന്ന എന്റെ പ്രീയപെട്ടവള്‍ .. പ്രണയത്തിന്റെ മൂര്‍ദ്ധന്യത്തില്‍
സങ്കല്പ്പലോകത്തേക്ക് എന്റെ മനസ്സ് പായുമ്പോള്‍ ഞാന്‍ അറിയാതെ ഓരോന്ന്
ചോദിക്കും , അപ്പൊള്‍ അവള്‍ എന്നെ തിരുത്തും ,
'എന്താ നിനക്ക് .. അതൊന്നും ശരിയാവില്ല' ..
അതൊന്നുമല്ല നമ്മുടെ കാര്യങ്ങള്‍ , വേണ്ടത് വേണ്ട പോലെ നടക്കും' ..
അവരവരുടെ സ്നേഹമനസ്സുകളെ വര്‍ണ്ണിക്കുമ്പോള്‍ വാക്കുകളും വരികളും കൂടും ..
പക്ഷേ ഇവള്‍ക്ക് ഞാന്‍ കൊടുക്കുന്ന വരികള്‍ക്ക് നേരിന്റെ നിറമുണ്ട് ..
എന്നരുകില്‍ ഇല്ലാതെ പോയ സ്നേഹ നിറവ് .. കാലം ഞങ്ങളേ അകറ്റിയിരിക്കാം ,
വാക്കുകളും വരികളും ഹൃദയത്തേ പൊള്ളിച്ചിരിക്കാം ..
ധാരണകളെല്ലാം ശരിയാവണമെന്നില്ലല്ലൊ ..
ഒരു നിമിഷം കൊണ്ട് അവള്‍ തന്ന പ്രണയം
മതിയെനിക്ക് ഈ ജീവിതം മുഴുവന്‍ മനസ്സില്‍ മഴ നിറക്കാന്‍ ..
പിരിയാന്‍ നേരമവള്‍ പറഞ്ഞു ..
'നമ്മുടെ പ്രണയം കാലത്തിന്റെ ആവശ്യമായിരുന്നു ..
അന്നത് നമ്മളിലൂടെ ചേര്‍ന്നു നിന്നു .. ഇനിയത് അസ്തമിച്ചിരിക്കുന്നു' ..
ആരുടെ ഭാഗത്താണ് തെറ്റെങ്കിലും ഞങ്ങള്‍ക്ക് നഷ്ടമായത് മരണം വരെ
നേര്‍ത്ത് പൊഴിഞ്ഞേക്കാവുന്ന മഴനിലാവായിരുന്നു ..
ദുഖമുണ്ടൊ എന്നു ചോദിച്ചാല്‍ .. അറിവതില്ല .. പക്ഷേ ഇടക്കൊക്കെ
അവള്‍ വരും സ്വപ്നത്തിലും , അരികിലുമൊക്കെ .. എന്നോട് സംസാരിക്കും കുറേ നേരം ..
ഒരിക്കല്‍ കൂടി അവളെ ഞാന്‍ കാണും .. കാലം കാത്ത് വയ്ച്ച ഒരു ദിവസ്സം
അന്നെനിക്ക് അവളില്‍ നിറക്കാന്‍ ഒരു മഴക്കാലമത്രയും കരുതി വച്ചിട്ടുണ്ട് ഞാന്‍ ..
ഒരു തുള്ളി പോലും മണ്ണില്‍ പൊഴിക്കാതെ ..
പ്രണയനൈരാശ്യമൊന്നുമല്ല ..ചിന്തകളുടെ പുകലൂത്തും അല്ല ..
ഇന്നും എപ്പൊഴും എന്നുള്ളില്‍ ഉണ്ടാ പ്രണയം .. വാടാതെ തന്നെ ..
ഞാന്‍ സുഖമായി ഉറങ്ങുന്നുണ്ട് എന്നും , കാരണം അരികിലുണ്ട് മിക്കപ്പോഴും അവള്‍ ..
അല്ലെങ്കില്‍ അവള്‍ നല്‍കി പോയ പ്രണയത്തിന്റെ ചൂട് ..
പ്രണയിക്കാന്‍ . പ്രണയിക്കപ്പെടേണ്ട ആളു വേണമെന്നില്ലല്ലൊ .. അല്ലേ ?
അതിങ്ങനെ പൊഴിഞ്ഞു കൊണ്ടിരിക്കും എന്നുമെപ്പൊഴും ..
പക്ഷേ പറഞ്ഞില്ലേ ഞാന്‍ നേരത്തേ ,ഒരു തുള്ളി പൊലും കളയാതെ ഞാന്‍ കാത്ത് വയ്ക്കും ..
" ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ഓര്‍മിക്കണം എന്ന വാക്ക് മാത്രം ..
എന്നെങ്കിലും വീണ്ടുമെവിടെ വച്ചെങ്കിലും
കണ്ടു മുട്ടാമെന്ന വാക്കു മാത്രം
നാളേ പ്രതീഷ തന്‍ കുങ്കുമ പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം .. "
"കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായീ ...
നിറയുന്നു നീ എന്നില്‍ , നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പൊലെ ....."
എപ്പൊഴൊ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപെടുന്നു നാം (രേണുക .. മു. ക)
വലയുമെടുത്തിറങ്ങിയ കൂട്ടുകാരിക്ക് നന്ദിയോടെ -
പിന്നേ അവള്‍ വീശിയ ഗൂഗില്‍ കടലിനും }
ഞാന്‍ ആദ്യം വായിച്ചേ ...........
ReplyDeleteനല്ല പോസ്റ്റ് ആണ് വല്യേട്ടാ...........
വല്യേട്ടന്റെ വാക്കുകളുടെ ഭംഗി സ്നേഹബന്ധങ്ങളെ,പ്രണയനോവുകളെ കുറിച്ച് എഴുതുമ്പോള്‍ ആണ് കൂടുന്നത്.
അത് ഒരിക്കല്‍ കൂടി തെളിയിച്ചു കേട്ടോ.
ഒരു വരി ഞാന്‍ വല്ലാതെ ഇഷ്ടപ്പെട്ടു.
പ്രണയിക്കാന്‍ . പ്രണയിക്കപ്പെടേണ്ട ആളു വേണമെന്നില്ലല്ലൊ ..
അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്.
അനുഭവസ്ഥയാണ്.
നല്ല പോസ്റ്റ് വായിച്ച സന്തോഷത്തോടെ പോയി കിടന്നുറങ്ങട്ടെട്ടോ.
ആദ്യ വായനക്ക് കാഴ്ചക്ക് അനുജത്തി കുട്ടിയോട്
Deleteഹൃദയം നിറഞ്ഞ നന്ദി ..
അനുഭവിച്ചറിഞ്ഞാലേ എന്തും അതിന്റെ ഫീലോടെ
എഴുതാന്‍ കഴിയുമെന്നെ തൊന്നുന്നു ..
ഒത്തിരി സത്യങ്ങള്‍ ഇത്തിരി ഭാവനകളുമായി
വെറുതെ പകര്‍ത്തി വയ്ക്കുന്ന വാക്കുകളില്‍
എന്തേലുമുണ്ടെന്ന് കേള്‍ക്കുന്നത് സന്തൊഷമുള്ള കാര്യം തന്നെ ..
എന്നെ പിന്നെയും പിന്നെയും സഹിക്കുന്നതിന് .. നന്ദി ..
റിനി ആദ്യമായി നന്ദി!! കുറച്ച് ദിവസമായി വല്ലതും വായിച്ചിട്ട്....വായിച്ചതാകട്ടെ....അതി മനോഹരം!!റിനു എഴുതുന്നത് പോലെ എഴുതാന്‍ ഞാന്‍ ശ്രമിച്ചതാ...പക്ഷെ....നടക്കുന്നില്ല പ്രിയാ...!! കവിത വായിക്കാനാണു എനിക്കു കൂടുതല്‍ രസമുണ്ടായത്.
ReplyDeleteഎന്റെ പൊന്നേ .. ഞാന്‍ എഴുതുന്ന പൊലെയോ .. ?
Deleteഷബീറിന് , കൂട്ടുകാരന്റെ ശൈലി ഉണ്ട് ..
അതിന് എന്നെക്കാളും ശക്തിയുമുണ്ട് ..
അതിലൂടെ തന്നെ ഇനിയും പലതും വെളിച്ചം കാണിക്കാനുമാകും ..
ഇഷ്ടപെടുന്നു മനസ്സിനെന്നറിയുന്നത് കൂടുതലെഴുതാന്‍
ഇന്ധനമേകും , പക്ഷേ ആവര്‍ത്തനം മടുപ്പ് തന്നെയല്ലേ :)
സ്നേഹത്തൊടെ ...
മനമെങ്ങും പൂത്തുലയുന്നൊരു പ്രണയമഴ
ReplyDeleteതനുവെല്ലാം കുളിരണിയുന്നൊരു പ്രണയമഴ
പ്രണയത്തിന്റെ മണവും കുളിരുമുള്ള തേന്മഴ ..
Deleteഎനിക്കെന്നും മഴ പ്രണയം തന്നെ , പ്രണയം മഴയും ..
മഴ അകലുമ്പൊള്‍ , ഹൃദയം പൊള്ളും ,
എന്റെ പൂമുറ്റത്ത് എന്നും മഴയായിരുന്നെങ്കിലെന്ന് ..!
പക്ഷേ എന്നും മഴയായാലും അതും ഒരു വിരസതയെന്ന് -
സത്യം അപ്പുറത്ത് പല്ലിളിക്കുന്നുണ്ട് ..
ഒരുപാട് സ്നേഹം പ്രീയപെട്ട അജിത്തേട്ടാ ..
" ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
ReplyDeleteഓര്‍മിക്കണം എന്ന വാക്ക് മാത്രം ..
എന്നെങ്കിലും വീണ്ടുമെവിടെ വച്ചെങ്കിലും
കണ്ടു മുട്ടാമെന്ന വാക്കു മാത്രം
നാളേ പ്രതീഷ തന്‍ കുങ്കുമ പൂവായി
നാം കടം കൊള്ളുന്നതിത്ര മാത്രം .. "
"കണ്ടു മുട്ടുന്നു നാം വീണ്ടുമീ സന്ധ്യയില്‍
വര്‍ണ്ണങ്ങള്‍ വറ്റുന്ന കണ്ണുമായീ ...
നിറയുന്നു നീ എന്നില്‍ , നിന്റെ കണ്മുനകളില്‍
നിറയുന്ന കണ്ണുനീര്‍ തുള്ളി പൊലെ ....."
എപ്പൊഴൊ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങളറിയാതെ നഷ്ടപെടുന്നു നാം
വര്‍ണ്ണങ്ങള്‍ വാരി വിതറി പൂത്തുലയുന്നു....
" ഓര്‍മിക്കുവാന്‍ ഞാന്‍ നിനക്കെന്തു നല്‍കണം
Deleteഓര്‍മിക്കണം എന്ന വാക്ക് മാത്രം ..
ഈ രണ്ടു വരികളില്‍ ആഴമുള്ള ചിലത്
ചേര്‍ത്തു വച്ചിട്ടുണ്ട് മുരുകന്‍ ..
ആ കവിതയുടെ ആത്മാവ് തന്നെ ഈ രണ്ടു വരികളാണ് ..
പ്രണയ വര്‍ണ്ണങ്ങള്‍ വാരി വിതറുമ്പൊഴും
ഉള്ളം ഒന്നു നീറുന്നുണ്ട് , കളഞ്ഞു പൊയ സ്നേഹത്തേ
തിരയുന്നുണ്ട് .. എന്റെ റാംജിയോട് ഒരുപാട് സ്നേഹവും നന്ദിയും ..
സഖേ എന്ത് പറയേണ്ടൂ എന്നെനിക്കറിയില്ല, എങ്കിലും ഒരു നന്ദി പറയട്ടെ ഞാന്‍ ആദ്യമേ..! കൂട്ടുകാരന്‍റെ വാക്കുകളിലെ പ്രണയവും, അതിലെ വശ്യതയും, തീവ്രതയും, സൗമ്യതയും ആവോളമറിയുന്നു ഞാന്‍... കാരണം... അറിയുന്നു ഞാന്‍ നിന്നെയറിയുന്നു, നിന്‍റെ വാക്കും വാക്കുകളിലെ സ്നേഹവും, സ്നേഹത്തിന്റെയാഴവും പരപ്പും എല്ലാം, എല്ലാം....... ഇന്നും എന്നും മതിവരാതെ ഞാനറിഞ്ഞ സ്നേഹവും, പ്രണയവും ഞാനേറെ വിലമതിക്കുന്നതെല്ലാം ഇതിലുണ്ട്... ഒരുവേള എഴുതിക്കുറിക്കാന്‍ കഴിയാതെ ഞാന്‍ പറയാനാഗ്രഹിച്ചതെല്ലാം തെളിനീരായോഴുകുന്ന നീര്‍ച്ചാലുകളെ പോലെ സഖേ നിങ്ങള്‍ ഒഴുക്കിയിരിക്കുന്നു, അതിനാണ് ആദ്യം കുറിച്ച നന്ദി....
ReplyDelete@ മിനുക്കമില്ലാതെ അതെപടി പകര്‍ത്തപെടുന്നതില്‍ .. ഹേതുവുണ്ട്..
---- ഉലയിലിട്ടൂതി മിനുക്കി വാക്കുകളെ വര്‍ണ്ണങ്ങളാക്കി മാറ്റിയതിനു വീണ്ടും നന്ദി...
പ്രണയം .. മണ്ണാങ്കട്ട ..! എന്നു പറയുന്നവര്‍ പൊലും..............
എന്‍റെ പോസ്റ്റിലെ വരികള്‍ ഓര്‍മ വരുന്നു സഖേ(വേദനയോടെ പറഞ്ഞ വാക്കുകളൊന്നും മറക്കാറില്ല).. എന്നും എന്‍റെ ജീവിതത്തില്‍ എനിക്ക് വിലമതിക്കാനാകാത്ത, എനിക്കെന്നല്ല ആര്‍ക്കും, ഒന്നാണ് പ്രണയം. പക്ഷെ അത് ദുരുപയോഗം ചെയ്യുന്നവരുമില്ലേ? അത് പോലെ ഒട്ടും നിലനില്‍ക്കാന്‍ സാധ്യതയില്ലാത്ത ഒരു പ്രണയത്തില്‍ ജീവിതം ഹോമിക്കാന്‍ പോകുമ്പോഴുള്ള പ്രയാണം കണ്ട് തിരുത്താന്‍ വേണ്ടി ഉപയോഗിച്ചു പോയ വാക്കുകളാ.. പിറ്റേന്ന് തന്നെ എനിക്ക് നേരിട്ട് മറുപടി കിട്ടി... എനിക്ക് വിലപ്പെട്ടത് പോലെ ആ ഹൃദയത്തിനും പ്രണയം വിലപ്പെട്ടതെന്നോര്‍ത്തില്ല ഞാന്‍..... ആ പോസ്റ്റിന്‍റെ ആദ്യ രണ്ടു ദിവസം പ്രണയം വിലമതിക്കാനാകാത്തതാണെന്ന എന്‍റെ ഒരു COMMENT ഉം ഉണ്ടായിരുന്നു..
കേറുവിക്കല്ലേ എന്നോട്, വരികളിലോളിപ്പിക്കാന്‍ ശ്രമിച്ച വേലിയേറ്റം അത് മാത്രമായിരുന്നു..പ്രണയത്തിന്‍റെ തീയ്യില്‍ ബന്ധങ്ങളെ മറക്കല്ലേ എന്ന നാല് വാക്കുകള്‍ വാരി വലിച്ചെഴുതിയതാണ് ആ പോസ്റ്റില്‍..
ദൈവം തമ്പുരാനേ ! ഞാന്‍ അതൊന്നും ഓര്‍ത്തല്ല
Deleteസഖേ എഴുതി വച്ചത് , മനസ്സിലേക്ക് വെറുതേ
വന്നപ്പൊള്‍ എഴുതി ചേര്‍ത്തന്നേ ഉള്ളു കേട്ടൊ ..
അങ്ങനെ കരുതല്ലേ നിത്യ .. ആരെയും വേദനിപ്പിക്കാന്‍
വാക്കുകള്‍ ഉപയോഗിക്കാറില്ല , പിന്നെ എന്റെ വേലത്തരങ്ങള്‍
ആരെയൊക്കെയോ വേദനിപ്പിച്ചൂന്ന് പറയന്നുണ്ട് .. :)
കൂട്ടുകാരന്റെ മനസ്സ് കാണുന്നുണ്ട് നല്ലൊണം ..
ഇഷ്ടമാകുന്നു എന്നറിയുന്നതില്‍ ഒരുപാട് സന്തൊഷമുണ്ട് ..
എന്നും കൂടെയുണ്ടാകുക .. ഈ സ്നേഹവും സൗഹൃദവും ..
സ്നേഹത്തൊടെ ..
ഏറെയേറെ സന്തോഷം സഖേ, മനസ്സ് കണ്ടതിനു, അറിഞ്ഞതിനു...
Deleteഒരുവേള ഞാന്‍ കൂട്ടുകാരനെ വേദനിപ്പിച്ചോ എന്നോര്‍ത്തു, അത്രേള്ളൂ..
കൂട്ടുകാരനാരെയെങ്കിലും വേദനിപ്പിച്ചൂന്നു നിക്ക് തോന്നണില്ല..
അറിഞ്ഞനാള്‍ മുതല്‍ എന്നും കൂടെയുണ്ട്... ഏതോ വരികള്‍ ഓര്‍മ്മ വരുന്നു -- ഇനിയെന്നും എന്നുമെന്നും...
അപ്പോള്‍ സഖേ, താഴത്തെ COMMENT അപ്രസക്തമാകുന്നു, അല്ലെ? അനുവാദമില്ലാതെ അത് DELETE ചെയ്യാന്‍ ഞാനീ സൗഹൃദം ഉപയോഗിക്കട്ടെ..(ദുരുപയോഗമല്ല കേട്ടോ?)
എന്താണെന്നറിയില്ല .. അവളെ കാണുന്ന ഒരൊ നിമിഷത്തിലും
ReplyDeleteചേര്‍ത്തണക്കാന്‍ തോന്നും .. എനിക്ക് വേണ്ടി രൂപപ്പെടുത്തിയ
ശരീരം ആണെന്ന്
ഇത്രയും എഴുതി വരികളില്‍ നിന്നും
Deleteകിട്ടിയ വരികള്‍ കൊള്ളാം കേട്ടൊ :)
സത്യമാണെന്ന് .. അവിടെ കാമമാണോ
ഇഷ്ടത്തിന്റെ മൂര്‍ദ്ധന്യമായ നിമിഷമാണോ
എന്റെ പ്രണയിനിയില്‍ കാണുന്നതെന്ന് അറിയില്ല
പക്ഷേ ഇഷ്ടാ , കാണാനും , നോക്കി ഇരിക്കാനുമൊക്കെ ..
ഒരുപാട് സ്നേഹവും സന്തൊഷവും ആദ്യ വരവിന് കൂട്ടുകാര ..
"എന്റെ പേരുമായി സാമ്യമുണ്ടല്ലൊ "
" കൂടെ എന്റെ ജോലി സഥലവുമായും "
This comment has been removed by the author.
ReplyDeleteനമുക്കിടയില്‍ ചാലിട്ടൊഴുകിയത് ഇരു കരകളിടിഞ്ഞു പുഴയായ് മാറിയതും
ReplyDeleteപുഴ അഴി മുറിഞ്ഞു കടലായ് മാറിയതും എത്ര പെട്ടന്ന് ........................
അത് തന്നെ പ്രണയത്തിന്റെ രസതന്ത്രം ......................
ആശംസകള്‍........................................................................................
രണ്ടില്‍ നിന്നും ഒന്നായതും ..
Deleteപിന്നീട് ഒന്നായി ഒഴുകിയതും ..
ഒന്നായി അലിഞ്ഞതും ...
എന്നിട്ടും .. എന്തേ പുഴ വഴി മാറി ഒഴുകുന്നു ..
പ്രണയത്തിന്റെ രസതന്ത്രം .. അതെ സഖേ ..
ചിലപ്പൊള്‍ നിറഞ്ഞും , ചിലപ്പൊള്‍ വറ്റിയും
പൊകുന്ന ഒന്ന് .. സ്നേഹവും , നന്ദിയും പ്രീയ മിത്രമേ ..
റിനിടെ പോസ്റ്റ് വായിക്കുമ്പോഴൊക്കെ ഞാന്‍ ഞെട്ടും...ഇപ്പറയണ ആള്‍ക്ക് എന്നെ ശരിക്കും അറിയുമോന്ന് ഓര്‍ത്ത് ..(അവളുടെ രീതികള്‍ പലപ്പോഴും എന്‍റെതാവുന്നു ... )
ReplyDeleteഅതോ എല്ലാ ജീവിതങ്ങളും ഇങ്ങനൊക്കെ തന്നെയാണോ ??
ആദ്യമായിട്ട ഒരാള്‍ പറയുന്നത് എന്റെ പൊസ്റ്റ്
Deleteവായിച്ച് ഞെട്ടിയെന്ന് .. :)
കാരണം ഞെട്ടാനുള്ള ഒന്നും ഞാന്‍ കരുതി വയ്ക്കുന്നില്ല ..
പിന്നെ എല്ലാ ജീവിതവും ഒന്നാകമല്ലേ ..?
പ്രണയത്തിന്റെ കൈവഴികളില്‍ ചിലതിനൊക്കെ
ചിലതിനോട് സാമ്യ മുണ്ടാകാം സഖീ ..
പ്രണയിനി ഒരൊ ഹൃദയത്തിനും മാറ്റമുണ്ടാകാം
പക്ഷെ ചിലത് ഒന്നുമാകം .. നന്ദി ഈ ഞെട്ടലിന് ..
അതില്‍ വായനയുടെ ആഴമുണ്ട് ..
എന്‍റെ കഥ ആര് പറഞ്ഞു തന്നു റീനി??
ReplyDeleteഅതോ തികച്ചും സാങ്കല്പികമോ?? അറിയില്ല..
"പുലര്‍ച്ചേ എന്റേ തിരിച്ച് പോക്കിന് തൊട്ടു മുന്നേ
ഞാന്‍ അവളെ കണ്ടു അവസ്സാനമായീ ..
എനിക്ക് വേണ്ടീ ചായ ഉണ്ടാക്കുന്ന തിരക്കിലായിരുന്നു അവള്‍ .. "
ഞാനും അവസാനമായി അവളെ കണ്ടത് ഒരു പുലര്‍ച്ചെ ആയിരുന്നു.. അവള്‍ എനിക്ക് വേണ്ടി ചായ ഉണ്ടാക്കുന്ന തിരക്കിലും..ആ തിരക്കിലും അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു..
ആ കണ്ണുനീര്‍ ഒരു പ്രളയമായ് പിന്നീട് പരിണമിച്ചിരുന്നു...
എന്തായാലും ഇതില്‍ എന്‍റെ ജീവിതമുണ്ടായിരുന്നു.. അവളോട കൂടി ഞാന്‍ ചിലവിട്ട നിമിഷങ്ങളുടെ ഓര്‍മകളിലേക്ക് ഒരു യാത്ര നടത്തി.. നന്ദി റീനി..
എനിക്കറിയില്ല പൊന്നേ ...!
Deleteഇതിപ്പൊള്‍ കീയകുട്ടി പറഞ്ഞ പൊലെ ..
പ്രണയമെല്ലാം ഒന്നാണോ ദൈവമെ ..?
ചിലപ്പൊള്‍ ആകാമല്ലേ .. പ്രണയത്തിന്റെ നിമിഷങ്ങളിലേ
ചില വ്യതിയാനങ്ങള്‍ ഉണ്ടാവാം എന്നല്ലാതെ
ബാക്കിയെല്ലം ഒന്നാകാം എന്നെനിക്കിപ്പൊള്‍ തൊന്നുന്നു കേട്ടൊ ..
ഒരുപാട് നന്ദിയും സന്തൊഷവും പ്രീയ കൂട്ടുകാര ..
റിനിയുടെ മാന്ത്രിക വിരലുകളുടെ മാജിക്ക് .മനോഹരം തന്നെ .ഞാനിപ്പോള്‍ ഈ അക്ഷരങ്ങളെ പ്രണയിക്കുന്നു.
ReplyDeleteഎന്റെ മെയില്‍ കിട്ടിയല്ലോ അല്ലെ? അന്നുതന്ന വിവരങ്ങള്‍ മതിയാകുമെന്ന് കരുതട്ടെ.
മെയില്‍ കിട്ടി നീലിമ .. സന്തൊഷം ..
Deleteമാന്ത്രിക വിരലുകളൊ .. ദൈവമേ ..
ഇത്തിരി അനുഭവവും ഒത്തിരി ഭാവനകളും
ചേര്‍ത്തു വച്ച ഇമ്മാതിരി വരികളേ പ്രണയിക്കുന്നു
എന്നു പരയുന്നതില്‍ ഒരുപാട് നന്ദീ ..
ബ്ലൊഗ് തുടങ്ങിയല്ലേ കണ്ടു ഞാന്‍ , കമന്റാം കേട്ടൊ ..
എത്ര എഴുതിയാലും പിന്നെയും പുതുമ തോന്നുന്നത് അല്ലേ?
ReplyDeleteഎന്തായാലും ഈ എഴുത്തും ശൈലിയും റിനിയുടെ സ്വന്തം. അഭിനന്ദനങ്ങള്‍.
അതെ കൂട്ടുകാരി ,, എനിക്കതിലെപ്പൊഴും പുതുമയാ ..
Deleteപക്ഷെ വായിക്കുന്നവരില്‍ ആവര്‍ത്തന വിരസതയും ...
ശൈലിയൊക്കെ അറിയാതെ വന്നു പൊകുന്നതാ കേട്ടൊ ..
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദീ .. സ്നേഹം ..
ഇത് കണ്ടിട്ട് അസൂയ തോന്നണു!
ReplyDeleteമനോഹരമായ ശൈലി!!
പണ്ടൊരിക്കല്‍ ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുതിയത് ഓര്‍മയില്‍ വരുന്നു!
"ആ പെണ്‍കുട്ടിയോട് തോന്നിയ ഇഷ്ട്ടം വെളിപ്പെടുത്താന്‍ ഒരു ഭാഷ തേടിയാണ്
ഞാന്‍ കവിതയുടെ ലോകത്ത് എത്തിയത് " എന്ന്!!
ആദ്യ പ്രണയത്തെ കുറിച്ച് അദ്ദേഹം എഴുതിയ ആ കുറിപ്പ് അന്ന് മനസ്സിനെ
നോവിച്ചിരുന്നു!!!
അതുപോലെ എങ്ങാനുമാണോ പ്രണയത്തിന്റെ ഈ ഭാഷ വശമാക്കിയത്?:)(ചുമ്മാ)
ഇവിടെ മുതിര്‍ന്നവരുടെ ഈ പ്രണയത്തിനു എന്തൊരു ഭംഗി!
സഫലമാവാത്ത പ്രണയമാണ് എന്നും എപ്പോഴും നീറ്റലായി മനസ്സില്‍ പടര്ന്നിറങ്ങുന്നത്!!
ഈ പ്രണയം സഫലമാവട്ടെ!!!
മെല്ലെ മെല്ലെ മഴയായ് അവളിലേക്ക് പെയ്തുകൊണ്ടിരിക്കു!
ഇവിടെ എഴുതീട്ടുള്ളത് പോലെ ,
" പ്രണയിക്കാന്‍ പ്രണയിക്കപ്പെടേണ്ട ആളു വേണമെന്നില്ലല്ലൊ .. അല്ലേ ?
അതിങ്ങനെ പൊഴിഞ്ഞു കൊണ്ടിരിക്കും എന്നുമെപ്പൊഴും ".
വളരെ നാച്ചുറല്‍ ആയി പ്രണയം പകര്‍ത്തീരിക്കുന്നു !
പ്രണയിക്കുന്നവര്‍ക്കും,പ്രണയം നഷ്ട്ടപ്പെട്ടവര്‍ക്കും,ഇനി പ്രണയിക്കാന്‍ ഇരിക്കുന്നവര്‍ക്കും
ഇത് നല്ലൊരു വായന നല്‍കും തീര്‍ച്ച !!
(ചിത്രങ്ങള്‍ ആപ്റ്റ് ആയിട്ടുണ്ട് )
ആശകുട്ടീ ... സത്യത്തില്‍ പ്രണയമാകാം എന്നേ
Deleteഎഴുതാന്‍ പഠിപ്പിച്ചത് ( പഠിച്ചോ എന്നറിയില്ല കേട്ടൊ )
നീ എപ്പൊഴണപ്പാ . ചുള്ളികാടിനെ ഒക്കെ വായിച്ചേ ?
ശരിയാണ് , സഫലമാകാത്ത പ്രണയത്തിനേ ആഴമുണ്ടാകൂ..
അതിലൂടെ മാത്രമേ പ്രണയത്തിന്റെ തലങ്ങളറിയൂ ..
സഫലമായാല്‍ പിന്നെ അതില്‍ നിറഞ്ഞ് പൊകും നാം ..
പ്രണയിക്കാന്‍ പ്രണയിക്കപ്പെടേണ്ട ആളു വേണമെന്നില്ലല്ലൊ .. അല്ലേ ?
പരമമായ സത്യമാണത് ആശേ .. നിന്റെ സ്നേഹം നിറഞ്ഞ
വരികള്‍ക്ക് എട്ടന്റെ ഹൃദയത്തില്‍ നിന്നും നന്ദി
ഹ ഹ ഹ സത്യം പറയാല്ലോ ഏട്ടാ പൊട്ടിച്ചിരിച്ചു പോയി !!
Deleteചുള്ളിക്കാടിന്റെ അധികമൊന്നും വായിച്ചിട്ടില്ലെങ്കിലും ഇതെന്റെ മനസ്സില്‍ മായാതെയുണ്ട് !!!
വല്യ വല്യ എഴുത്തുകാരുടെ ഇടയില്‍ എനിക്കും ഇമ്മിണി വിവരം ഉണ്ടെന്നു കാണിക്കാനാ.. :) :)
ദൈവമേ .. കടും കൈയ്യ് ചെയ്യല്ലേ കുട്ടിയേ .. :)
Deleteനീ ചുമ്മാതല്ല ഈയിടയായിട്ട് വിവരം വയ്ക്കുന്നേ ..
വായിച്ച് കൂട്ടുന്നുണ്ടല്ലേ :)
:) :)
Deleteനന്നായി എന്ന് മാത്രം പറഞ്ഞാല്‍ അത് കുറഞ്ഞുപോകും. പ്രണയത്തിന്റെ അലകള്‍ നിരന്തരം ഉതിരുന്ന തടാകത്തില്‍ ഒരു യാത്രയില്‍ ആയിരുന്നുവല്ലോ എഴുത്തുകാരനോപ്പം വായനക്കാരും ?!
ReplyDeleteഎഴുതി എഴുതി നിങ്ങള്‍ കാടുകയറി. പക്ഷെ പ്രണയത്തിന്റെ കാടായതിനാല്‍ ഒരു സുഖം . (ചിത്രങ്ങള്‍ പ്രത്യേകിച്ച് ഒരു സഹായവും ചെയ്തില്ല )
കാട് കേറുകയാണ് മാഷെ ഇപ്പൊള്‍ എന്റെ പണി ..
Deleteവെറുതെ എഴുതി എഴുതി , അവര്‍ത്തനത്തിന്റെ ..
ആ കാടിലും കുളിര്‍മ കണ്ടതില്‍ സന്തൊഷം ..
ചിത്രങ്ങള്‍ രണ്ടു മൂന്ന് പേര്‍ പറഞ്ഞു , ഇടക്കിങ്ങനെ
തിരുകി തിരുകി വയ്ക്കന്റാന്ന് , കുറക്കമേ മാഷെ ..
നന്ദി ഈ വരവിന് , കുറിച്ചതിന് അതിന് മറയില്ലാത്തതില്‍
സ്നെഹവും സന്തൊഷവും
nannaayittund . pranayam athoru vallatha kurukku thanne
ReplyDeleteപ്രണയം അഴിക്കുമ്പൊഴും മുറുകുന്ന കുരുക്കാണ്
Deleteപക്ഷെ അതില്‍ മുറുക്കാനും ഒരു സുഖമാണ് ..
ഒരു പ്രണയകെട്ടില്‍ കെട്ടു പെണയാന്‍ ..
വന്നതിന് , കുറിച്ചതിന് , നന്ദി സഖേ ..
"പ്രണയം, അത് നഷ്ട്ടപ്പെട്ടാല്‍ മാത്രമേ അതിന്റെ തീവ്രത പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ, കാരണം വിരഹ ദുഃഖങ്ങളും കൂടി ചേര്‍ന്നാല്‍ മാത്രമല്ലേ പ്രണയം പ്രണയമാവുകയുള്ളൂ ". താങ്കളുടെ വരികള്‍ വളരെയധികം ഫീല്‍ ചെയ്തു. നന്ദിയുണ്ട് സുഹൃത്തെ, അകന്നുപോയ സൌഭാഗ്യങ്ങള്‍ ഒരു ചെറു മഴയായി വീണ്ടും മനസ്സില്‍ നിറച്ചുതന്നതിനു.
ReplyDelete""പ്രണയം, അത് നഷ്ട്ടപ്പെട്ടാല്‍ മാത്രമേ അതിന്റെ
Deleteതീവ്രത പൂര്‍ണ്ണമായി മനസ്സിലാക്കാന്‍ പറ്റുകയുള്ളൂ,
കാരണം വിരഹ ദുഃഖങ്ങളും കൂടി
ചേര്‍ന്നാല്‍ മാത്രമല്ലേ പ്രണയം പ്രണയമാവുകയുള്ളൂ ..""
കൂട്ടുകാരന്‍ അത് പറഞ്ഞു കഴിഞ്ഞു .. ഭംഗിയായ് തന്നെ ..
അകന്നു പൊയ പ്രണയ സൗഭാഗ്യങ്ങള്‍ തിരികെ കൊണ്ട് തരാന്‍
എന്റെ വരികള്‍ക്കായതില്‍ പൂര്‍ണമായ സന്തൊഷം സഖേ...
റിനിയേ........
ReplyDeleteമോഹിപ്പിച്ചു വീണ്ടും..പ്രണയ ശലഭങ്ങള്‍ പാറി നടക്കുന്നു..ഈ അടുത്ത് വായിച്ച പല ബ്ലോഗ്ഗുകളിലും. ചിലത് മോഹിപ്പിക്കുന്നു, ചിലത് സങ്കടപ്പെടുത്തുന്നു. ചിലത് ഗൂഢമായ ഒരു പുഞ്ചിരി സമ്മാനിക്കുന്നു!!!
അധരമാം ചുംബനത്തിന്റെ മുറിവ് നിന്‍ മധുര
നാമ ജപത്തിനാല്‍ കൂടുവാന്‍..........
പ്രണയമേ .. നിന്നിലേക്ക് നടന്നോരെന്‍ വഴികള്‍
ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍..........
ഈ പ്രണയത്തെ ഞാന്‍ പ്രണയിക്കുന്നു!!!
ആരിലും അസൂയ തോന്നിപ്പിക്കും വിധമുള്ള ഈ ശൈലി എനിക്കൊരുപാട് ഇഷ്ടമാകുന്നു സുഹൃത്തേ..
സ്നേഹത്തോടെ മനു.
അധരമാം ചുംബനത്തിന്റെ മുറിവ് നിന്‍ മധുര
Deleteനാമ ജപത്തിനാല്‍ കൂടുവാന്‍..........
പ്രണയമേ .. നിന്നിലേക്ക് നടന്നോരെന്‍ വഴികള്‍
ഓര്‍ത്തെന്റെ പാദം തണുക്കുവാന്‍..........
മനുസേ .. സുന്ദരം കേട്ടൊ ..
ഒരു കുളിര്‍മയാണ് മനുവിന്റെ വരികള്‍ക്ക് ..
എന്തു ശൈലിയാണ് മിത്രമേ ... വാക്കുകള്‍ വരികളായി
പകര്‍ത്തുന്നു , നല്ല വാക്കുകള്‍ക്ക് ഒരുപാട് സ്നേഹവും
സന്തൊഷവും പ്രീയപെട്ട കൂട്ടുകാര ...
ആ പഴയ പ്രണയത്തിന്റെ ചൂട് ,പ്രത്യ്യേകിച്ച്
ReplyDeleteഅതൊരു ആദ്യാനുരാഗം കൂടിയാണെങ്കിൽ നമ്മുടെ
ജീവനുള്ളകാലം വരെ ആയതിതുപോൽ നമ്മുടെയൊക്കെ
ഹൃദയ പൂത്താലം നിറയേ നിറയേ ഒരു ശലഭയാനം കണക്കേ
എന്നുമെന്നും പറന്നുകൊണ്ടിരിക്കും കേട്ടൊ റിനീ
പ്രണയം നല്‍കി പൊകുന്ന ഓര്‍മകള്‍ക്ക്
Deleteമരണമുണ്ടാകില്ല അല്ലേ മുരളിയേട്ടാ ..
നാം ഏകനാണെന്ന് തോന്നുമ്പൊള്‍ ചിലപ്പൊള്‍
എടുത്തോമനിക്കാന്‍ ആ നിമിഷങ്ങള്‍
ധാരാളം മതിയാകും , എത്ര കാലം കഴിഞ്ഞാലും ..
ഈ സ്നേഹത്തിന് ഒരുപാട് നന്ദിയുണ്ട് കേട്ടൊ ..
റിനീ....
ReplyDeleteപ്രണയത്തിന്റെ ആര്‍ദ്രതയും,,നഷ്ട്ട നൊമ്പരങ്ങളും,നന്നായി ഉള്‍കൊള്ളാന്‍ റിനിയുടെ പോസ്റ്റുകള്‍ക്ക് കഴിയുന്നു.
നല്ല ഒരു വായന-അനുഭവം തന്നതിന്..ഒരായിരം ഭാവുകങ്ങള്‍..
പ്രണയം എഴുതുമ്പൊള്‍ , നഷ്ടപെടലിന്റെ -
Deleteഒരു നോവു കൂടി വരും .. അതു ഭാവനയൊ
നേരൊ എന്നറിയുവാന്‍ വയ്യാത്ത സഥലത്ത് -
വന്നു മുട്ടി നില്‍ക്കും .. അലകളില്ലാത്ത
പുഴയിലൂടെ പതിയെ മുന്നോട്ട് പൊകുമ്പൊള്‍
വീണ്ടും മനം വിങ്ങും , അങ്ങനെ അറിയാതെ
എഴുതുന്ന പൊട്ടത്തരങ്ങള്‍ സഖേ ..
സ്നേഹവും , സന്തൊഷവും ആത്മമിത്രമേ ..
സുപ്രഭാതം...പുലരി മഴ റിനീ..!
ReplyDeleteപുതുമഴയായ് പെയ്തിറങ്ങുമീ പ്രണയ മഴകള്‍ക്ക് എന്തു കുളിരെന്നോ..
ഒരു മഴ നനയുന്ന സുഖം..
പ്രണയമേ നീ എന്നെ വിട്ടു പോകരുതേ എന്ന് വ്യാകുലപ്പെടുന്ന മനസ്സ്..
ഇവയും പേറി ഇവിടെ നിന്ന് നീങ്ങുമ്പോള്‍ സ്വയം പ്രിയം തോന്നുന്നു..
നന്ദി റിനീ...ഒരുപാട് സ്നേഹം, സന്തോഷം...!
ഈ ഉഷ്ണസന്ധ്യയില്‍ .. മനസ്സ് അറിഞ്ഞ്
Deleteവായിക്കുന്ന പ്രീയ കൂട്ടുകാരിയോട് ..
അങ്ങൊട്ടും ഒരുപാട് സന്തൊഷവും സ്നേഹവും സഖീ ..
ഈ എഴുത്ത് വായിച്ചപ്പോള്‍ എനിക്കിതിവിടെ പകര്‍ത്താന്‍ തോന്നി..
ReplyDelete"ഒരിക്കല്‍ ഒരു ജൂണ്‍മാസ മഴയില്‍ എങ്ങുനിന്നോ വന്നു എന്നിലേക്ക് തെറിച്ചൊരു മഴത്തുള്ളിയായിരുന്നു നീ. മെല്ലെ മെല്ലെ സൌഹൃദത്തിന്റെ ഓരോ പടവും ചവിട്ടി കയറിയപ്പോള്‍ എപ്പോഴൊക്കെയോ എന്നിലേക്ക് ചൊരിഞ്ഞ വാത്സല്യം, കരുണ, സ്നേഹം, ശ്രദ്ധ. പിന്നീടുള്ള എന്‍റെ ഓരോ കാല്‍വെപ്പിലും താങ്ങായി തണലായി കൂടെയുണ്ടായിരുന്നു.. എനിക്കും ചുറ്റും നീയെന്ന ആത്മവിശ്വാസത്തിന്റെ കവചമുണ്ടായിരുന്നു, അത് മാത്രമായിരുന്നു എന്‍റെ ധൈര്യവും.. ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യമായ സമയത്ത് നീ കൂടെ ഇല്ലാതെ പോയല്ലോ.. .. ദിവസങ്ങള്‍ ആണെന്കില്‍ പോലും മാറി നിക്കേണ്ടി വന്നത് കാലത്തിന്‍റെ അനിവാര്യതയാകാം.. പക്ഷെ.....നിന്‍റെ അസാനിധ്യത്തില്‍ മഴ പോലും പെയ്യാന്‍ മറന്നിരിക്കുന്നു.. !!!!
പ്രണയം അതോരോ കാലത്തും നമ്മെ കുളിരണിയിച്ചു കടന്നുപോകും, വിട്ടു പോകുമ്പോള്‍ ആണ് അറിയുക അത് നമ്മില്‍ ശാശ്വതമായി തന്നെ ഉള്ളത് ആണെന്ന്. ഈ എഴുത്തിലെ മനോഹാരിത ..ഏച്ചുകെട്ടലുകള്‍ ഇല്ലാതെ പറഞ്ഞ രീതി നന്നായിരിക്കുന്നു..
എപ്പോഴെങ്കിലും കുത്തിക്കുറിക്കുന്ന ചില വരികള്‍ പ്രണയം നിറയുമ്പോള്‍ വന്നു ചോദിക്കാറുണ്ട് അതെന്നെ കുറിച്ച് ആണോ എന്ന്.. എന്തോ സമ്മതിച്ചു കൊടുക്കാനുള്ള മടിയോ അല്ലെങ്കില്‍ വാശിയോ കാരണം ഒരിക്കലും അല്ലാന്നൊക്കെ പറയുമെങ്കിലും "അതെ" എന്ന് തന്നെയാണ് ഉത്തരം..
എത്ര കാലം പിണങ്ങിയാലും വിട്ടുപോകാന്‍ ആകില്ലന്നു മനസ്സിലാക്കിയവര്‍ക്കിടയില്‍ കാലമോ അകലമോ ഒരു മാറ്റം വരുത്തില്ല ഒരിക്കലും. ആത്മാര്‍ത്ഥമായ പ്രണയങ്ങളില്‍ പലര്‍ക്കും ചില വരികളില്‍ വാക്കുകളില്‍ നമ്മെ തന്നെ കാണാന്‍ കഴിയും.. ഞാനും കണ്ടു എവിടെയോ "ഒരിത്".. പക്ഷെ സമ്മതിക്കില്ല കാരണം എന്‍റെ പ്രണയം.. പ്രണയിതാവ് അതെന്റെത് മാത്രമാണ്.. സമാനതകള്‍ ഇല്ലാത്ത സാമ്യതകള്‍ കണ്ടെത്താന്‍ ആകാത്ത പ്രണയം.
ഒരുപാടിഷ്ടായി ഈ എഴുത്തൊക്കെ. വാക്കുകളുടെ ഒഴുക്ക്..മിതത്വം..ലാളിത്യം ഒക്കെയുണ്ട് പാകത്തിന്.. ആശംസകള്‍ .. നന്മകള്‍ .. പ്രാര്‍ത്ഥനകള്‍..
( എന്നെ സംബധിച്ചു ജൂലൈ 14 ഒരു പ്രണയസാക്ഷ്ത്കാരത്തിന്റെ വാര്‍ഷിക ദിനം കൂടിയാണ്, അതുകൊണ്ട് കൂടിയാകാം ഈ എഴുത്ത് കൂടുതല്‍ ഇഷ്ടപ്പെട്ടത്..)..
ശരിയാണ് ധന്യ , നമ്മെ വിട്ടു പൊയ പ്രണയമെങ്കിലും
Deleteഅന്നു നല്‍കിയ കുളിരിന്റെ കണങ്ങള്‍ നില നില്‍ക്കും
അതു നമ്മുടെ ഹൃത്തില്‍ നിന്നും മാഞ്ഞു പൊകില്ല ..
നമ്മേ വിട്ടു പൊയതോ നാം വിട്ടു പൊയതൊ ..
അതൊ കാലത്തിന്റെ അനിവാര്യതയില്‍ ഒഴിഞ്ഞ് -
പൊകേണ്ടി വന്നതൊ , എന്തൊ ആയിക്കോട്ടേ ..
ഒരിക്കലൊരു പ്രണയത്തിന്റെ മഴത്തുള്ളി ഉള്ളം
തൊട്ടാല്‍ അതിന്‍ കുളിര്‍ ഒരു നിമിഷമെങ്കിലും നല്‍കിയാല്‍
മരണം വരെ അതു നമ്മോടൊപ്പൊം ഉണ്ടാകാം ...
നല്ല വരികള്‍ കൊണ്ട് ഈ കമന്റിനേ സമ്പന്നമാക്കിയതില്‍
ഒരുപാട് നന്ദിയും സ്നേഹവും കൂട്ടുകാരീ ..
നല്ല വരികള്‍ നല്ല ശൈലി. അഭിനന്ദനങ്ങള്‍...
ReplyDeleteപ്രചോദനമേകുന്ന വരികള്‍ക്ക്
Deleteഎന്നും ഒരുപാട് നന്ദി പ്രീയ കൂട്ടുകാരീ ..
ശരിയാ റിനി നാം പ്രനയിക്കില്ലന്നെ വാശിപിടിച് നടന്നാലും പെട്ട് പോകും അതാണ് പ്രണയം. പിന്നെ പ്രനയിച്ചുതുടങ്ങിയാലോ ഇടവപ്പാതിയും തുലാവര്‍ഷവും എല്ലാം ഒരുമിച്ചകും അല്ലെ. കാലത്തിനെ വേഗതകൂടും. ദിവസങ്ങള്‍ വേഗത്തില്‍ തീര്‍ന്നുപോകും പക്ഷെ അപ്പോഴും പറയനുല്ലാതെ പരഞ്ഞുതീരില്ല. ഒരു കോടി വര്ഷം കിട്ടിയാലും സ്നേഹിച്ചുതീരില്ല അല്ലെ !
ReplyDelete"ഭ്രമമാണ് പ്രണയം വെറും ഭ്രമം
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്പടിക സൌധം
എപ്പോഴോ തട്ടി തകര്‍ന്നു വീഴുന്നു നാം
നഷ്ടങ്ങളരിയാതെ നഷ്ട്ടപ്പെടുന്നു നാം "
അതില്ല ശ്രീ .. എത്ര ശ്രമിച്ചാലും ചില മനസ്സുകളേ
Deleteപ്രണയത്തിലേക്ക് അടുപ്പിക്കാനാവില്ല തന്നെ ..
"ഭ്രമമാണ് പ്രണയം , വെറും ഭ്രമം ..
വാക്കിന്റെ വിരുതിനാല്‍ തീര്‍ക്കുന്ന സ്ഫടിക സൗധം "
ഈ വരികള്‍ ഞാന്‍ മനപൂര്‍വം ഒഴിവാക്കിയതാണ് ..
പ്രണയത്തിന്റെ സുഖമുള്ള തലങ്ങള്‍ മാത്രം വച്ച് ..
പക്ഷേ ശ്രീ അതെടുത്തിട്ടിരിക്കുന്നു .. ആവാമല്ലേ ..
പ്രണയം വെറും ഭ്രമവുമാകാം .. നന്ദി കൂട്ടുകാരീ ..
ഒരുപാട് സന്തൊഷവും സ്നേഹവും ..
പ്രണയമില്ലാത്ത കാലമുണ്ടോ ?
ReplyDeleteമനുഷ്യമനസ്സുകളില്‍ പ്രണയമില്ലായിരുന്നെങ്കില്‍ എന്ത് ബോര്‍ ആയിപ്പോയേനെ ജീവിതം..
ഒരേ പോലെയല്ലെങ്കിലും എല്ലാ മനുഷ്യരിലുമില്ലേ ഈ വികാരം ?
മുല്ല കഴിഞ്ഞ പോസ്റ്റില്‍ പറഞ്ഞത് പോലെ പ്രണയം എഴുതുമ്പോഴാണ് ചാരുത കേട്ടോ ..
അതൊരു ഒഴുക്കാണ് ....
തടസങ്ങളൊന്നുമില്ലാത്ത ഒരു അരുവി പോലെ...
എത്ര നീളമുള്ള പോസ്റ്റ് ആണെങ്കിലും വായിച്ചു തീരുന്നത് അറിയുന്നേയില്ല ..
സത്യമുള്ള പ്രണയത്തിനു മരണമില്ല....
അതിങ്ങനെ നോവുള്ള,കുളിരുള്ള ഓര്‍മകളായി ജ്വലിച്ചു കൊണ്ടേയിരിക്കും...
കാത്തിരിക്കു വീണ്ടുള്ള ആ കണ്ടുമുട്ടലിനു ...
അതിനായ് കൂട്ടിവയ്ക്കു മനസ്സിലെ മുഴുവന്‍ സ്നേഹവും...
ആത്മാവില്‍ നിന്നു പ്രണയത്തെ മായ്ച്ചു കളയാനാകുമോ ആര്‍ക്കെങ്കിലും ?
പ്രണയം മനസ്സിലുള്ളവര്‍ക്ക്,എത്ര എഴുതിയാലും,വായിച്ചാലും മതിയാവില്ല...
അതുകൊണ്ട് ഇനിയും എഴുതിക്കോളു...
ഇതു പ്രചോദനം തന്നെ റോസ് ...
Deleteആവര്‍ത്തനം എനിക്ക് തന്നെ തോന്നുമ്പൊഴും
ഈ വാക്കുകള്‍ മഴ പൊലെ കുളിരേകുന്നു ..
സത്യമുള്ള പ്രണയം ,അസത്യമുള്ളത് എന്നിങ്ങനെ ഉണ്ടൊ റോസെ ..
പ്രണയം ഒന്നേ ഉള്ളു ,അല്ലാത്തതിനേ പ്രണയം എന്നു വിളിക്കില്ല ..
പിന്നെ വീണ്ടുമൊരു കണ്ടു മുട്ടല്‍ .....?
അതു കാലം കരുതി വയ്ക്കുന്നുവെങ്കില്‍ ഉണ്ടാവുമായിരിക്കും ..
എങ്കിലും അന്ന് , ഞങ്ങളില്‍ തീര്‍ത്ത കുങ്കുമ സന്ധ്യകളുടെ
ശോഭ ഇനിയുള്ള കൂടി ചേരലില്‍ കാലം ചാലിച്ച് തരില്ലായിരിക്കാം ..
ഒരുപാട് നന്ദി പ്രീയ റോസൂട്ടീ ..
നാളുകള്‍ക്കുശേഷം മനസ്സിനെ തളര്‍ത്തിയ (തരളിതയാക്കിയതും) മഴ നനഞ്ഞപ്പോള്‍ എന്തൊക്കെയോ ഞാന്‍ കുത്തിക്കുറിച്ചു... പിന്നെ പഴയ ബ്ലോഗുകൂട്ടുകാരുടെ ബ്ലോഗുകളില്‍ കയറിയിറങ്ങാന്‍ തുടങ്ങി... നാലുവര്‍ഷങ്ങള്‍ക്കുമുമ്പ് കണ്ടുമുട്ടി പിരിഞ്ഞ റിനി എഴുതിയതു വായിച്ചപ്പോള്‍ മനസ്സില്‍ത്തോന്നി...
ReplyDeleteഎങ്ങനെ റിനി എന്റെ മനസ്സെഴുതി!!!!
സിന്ദൂര , ക്ഷമിക്കുക .. എനിക്കൊരു ഓര്‍മയുമില്ല
Deleteഈ പേരിനേയും , താങ്കളേയും ..
എങ്കിലും ഞാന്‍ എഴുതിയതില്‍ നിങ്ങളുടെ
മനസ്സുണ്ട് എന്നതില്‍ സന്തൊഷം തന്നെ ..
വായിക്കുവാന്‍ കാണിച്ച മനസ്സിനും ,
ഒരു വരി എഴുതി പൊകുവാന്‍ തൊന്നിച്ചതിനും
നന്ദി .. മിത്രമേ ..
പ്രണയാർദ്രമായ എഴുത്തിന് അഭിനന്ദനങ്ങൾ റിനീ.... പ്രണയത്തിന്റെ ആ ഒഴുക്കിൽ ഞാനും അറിയാതെ നിങ്ങൾക്കൊപ്പം സഞ്ചരിച്ചു... ആശംസകൾ
ReplyDeleteഎന്നും കൂടെയുള്ള കൂട്ടുകാര ..
Deleteവരികള്‍ക്കൊപ്പൊം മനസ്സ് സഞ്ചരിക്കുന്നു എന്നത്
അഭിമാനം തന്നെ ..കൂടെ വരാന്‍ കാണിച്ച മനസ്സിന്
നന്ദിയും സ്നേഹവും പ്രീയ സഖേ ..
റീനി ..
ReplyDeleteകുറച്ചു ദിവസം മുന്‍പ് വന്നു വായിച്ചിരുന്നു. അന്ന് ഒരു കമന്റും ഇട്ടിരുന്നു എന്നാണ് ഓര്‍മ്മ. അതെവിടെ പോയി എന്നറിയില്ല.
പ്രണയം തുളുമ്പുന്ന വാക്കുകളാല്‍ മെനഞ്ഞെടുത്ത ഈ ഹൃദയവേവുകള്‍ ഒത്തിരി ഇഷ്ട്ടായി .. ആശംസകള്‍
ഇല്ലെന്റെ വേണുവേട്ടാ .. സ്പാമില്‍ ഒന്നുമില്ല !
Deleteഏട്ടനെ ആ മുന്നത്തേ പോസ്റ്റില്‍ ഇട്ടതാ ..
അതും ഇതുപൊലെ ഒരെ സംഭവം ആയിരുന്നു :)
അതു ഞാനിപ്പൊഴാണ് കാണുന്നേ , അതു കൊണ്ട്
തൊന്നിയതാണേട്ടൊ .. പ്രണയത്തിന്റെ തേനില്‍
നിന്നല്പം രുചിക്കാന്‍ എത്തിയ പ്രീയ ഏട്ടന്
ഒരുപാട് നന്ദിയും സ്നേഹവും ..
റിനീ...
ReplyDeleteവേണുഗോപാല്‍ പറഞ്ഞതുപോലെ കുറച്ചുമുമ്പ് ഇതുവായിച്ച് കമന്റിട്ടതായാണ് തോന്നുന്നത്.
പക്ഷേ നോക്കിയിട്ട് കാണുന്നില്ല.
പ്രണയാര്‍ദ്രമായ വരികള്‍കൊണ്ട് മെനഞ്ഞെടുത്ത
മനോഹര കവിതയ്ക്ക്
ഒത്തിരി ആശംസകള്‍..
ചിത്രങ്ങളും മനോഹരമായി..
ഇല്ല ശ്രീ ഭായ് , സ്പാമില്‍ ഒന്നും കണ്ടില്ല ..
Deleteമനസ്സിന്റെ ആര്‍ദ്രഭാവങ്ങളില്‍ വന്നു പൊകുന്ന
പൊട്ടത്തരങ്ങളാണിതെല്ലാം .. അനുഭവിക്കുക :)
ഇഷ്ടമാകുന്നതില്‍ അതീവ സന്തൊഷം ..
ഒരുപാട് നന്ദിയും സ്നേഹവും ..
This comment has been removed by the author.
ReplyDeleteറിനി ആശംസകള്‍
ReplyDeleteപ്രണയാര്‍ദ്രമായ ഒരു പുഴപോലെ
ഇടക്ക് ആഡ് ചെയ്യുന്ന ചിത്രങ്ങള്‍ വായനയുടെ സുഖം കുറക്കുന്നില്ലേ?
ഈ പുഴയില്‍ ഒന്നിറങ്ങുവാന്‍ കാണിച്ച
Deleteമനസ്സിന് നന്ദി സഖേ ..
ശരിയാണ്, ചിത്രങ്ങള്‍ വായനയുടെ ഫ്ലൊ
കുറക്കുന്നുണ്ടെന്ന് പലരും പറഞ്ഞു ..
ശ്രദ്ധിക്കാം സഖേ അടുത്ത മുതല്‍ ..
ഒരുപാട് സ്നേഹവും സന്തൊഷവും ..
ശ്രീവേദയുടെ വല്ല്യേട്ടാ............
ReplyDeleteവീണ്ടും മനോഹരമായൊരു പോസ്റ്റും കൊണ്ട് വന്നല്ലോ.......
സന്തോഷം തോന്നി വായിച്ചപ്പോള്‍.
ഈ പ്രണയം എന്നെന്നും ഇതുപോലെ വാക്കുകളില്‍ പകര്‍ത്താന്‍ കഴിയട്ടെ.
സന്തോഷം കൊണ്ടാണെന്ന് തോന്നുന്നു കണ്ണ് നിറഞ്ഞു കേട്ടോ.
നന്മകള്‍ നേരുന്നു.
ഒരുപാട് സന്തോഷവും ജീവിതത്തില്‍ ഉണ്ടാവട്ടെ.
ശ്രീവേദയുടെ വല്ല്യേട്ടന്‍ ഉമയുടെ
Deleteആരായീ വരും :)
ഈ പ്രണയം ഒഴുകി കൊണ്ട് തന്നെ ഇരിക്കും ഉമാ
നിലക്കാതെ കാതങ്ങളും കാലങ്ങളും സഞ്ചരിക്കും
മനസ്സില്‍ പ്രണയത്തിനേ തടഞ്ഞു നിര്‍ത്താന്‍ ആര്‍ക്കാണാവുക ..
ഒരുപാട് സന്തൊഷവും നന്ദിയും ഉമാ ..
ശ്രീവേദേടെ വല്യേട്ടന്‍ എനിക്കും അങ്ങനെ തന്നെ.
Deleteപിന്നെ ശ്രീ അല്ലെ ആദ്യം അങ്ങനെ വിളിച്ചേ.
അതുകൊണ്ട് അങ്ങനെ പറഞ്ഞു എന്നെ ഉള്ളു കേട്ടോ.
പ്രണയത്തിന്റെ വശ്യതയും സുഗന്ധവും ഉള്ളിന്റെ ഉള്ളിൽ തട്ടും വിധം ഇവിടെ നിറഞ്ഞു നിൽക്കുന്നു. പ്രണയത്തിന്റെ മായാലോകത്തിലേക്ക് (സത്യമായതും) കൂട്ടിക്കൊണ്ടു പോയതിന് നന്ദി.
ReplyDeleteമാഷേ , പ്രണയത്തിന്റെ ലോകത്തേക്ക്
Deleteഎന്റെ വരികളിലൂടെ മനസ്സ് കടന്ന്
വന്നതിന് സന്തൊഷമുണ്ട് ... മനസ്സില്‍
തൊന്നുന്ന ചില ചിന്തകള്‍ അതു പൊല്‍
പകര്‍ത്തുന്നു , അതിനപ്പുറം എന്ത് മാഷേ ..
ഒരുപാട് സന്തൊഷവും നന്ദിയും ..
ശരിക്കും റിനി (വയസിനു മുതിര്‍ന്നതാന്നെങ്കില്‍ ക്ഷമിക്ക,പേര് ചൊല്ലി വിളിച്ചതിനു ;)
ReplyDeleteഎങ്ങനെയോ ഈ ബ്ലോഗില്‍ എത്തിപ്പെട്ടതാണ്.വായിച്ചു തുടങ്ങിയപ്പോഴേ എന്‍റെയും അവന്റെയും ആദ്യ കൂടികാഴ്ച ഓര്‍മിപ്പിച്ചു..വായിക്കാതെ പോകാന്‍ മനസ്സ് വന്നില്ല..അതൊന്നു അറിയിക്കാതെയും !! ഒരുപാടിഷ്ടായി !! തമ്മില്‍ പറഞ്ഞു പിരിഞ്ഞിട്ടില്ലെങ്കിലും കുറച്ചകലെ ആണ് അവന്‍ !! ഒരുമിക്കാന്‍ അവില്ല എങ്കിലും പിരിയില്ല എന്ന ഉറപ്പുമായി തമ്മില്‍ കാണാന്‍ ആകാതെ !! :( ഞങ്ങള്‍ തന്നെയല്ലേ ഈ കഥയിലെ അവനും അവളും ??!!
എങ്ങനെ എത്തിപെട്ടാലും മിത്രമേ ,
Deleteസ്വന്തം ഐഡി വയ്ക്കമല്ലൊ , അതാണ് സുഖവും..
മനസ്സിലുള്ളത് പറയുവാന്‍ മറഞ്ഞിരിക്കേണ്ട ആവിശ്യമില്ല ..
പിന്നെ വയസ്സ് മൂത്തതായാലും കുറവായാലും
പേരു വിളിച്ചൊളു ഒരു പ്രശ്നവും ഇല്ല
എങ്കിലും എഴുതി നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദീ ..
പിനെന്‍ നിങ്ങളുടെ മനസ്സുകള്‍ പറയുന്നത്
എന്റെ വരികളില്‍ കാണുന്നത് യാദൃശ്ശികമാകാം ..
അല്ലെങ്കില്‍ ചിലപ്പൊളീ പ്രണയാദ്ര ചിന്തകളൊ
നഷ്ടപെടലൊ ഒക്കെ ഒന്നായിട്ടാകും മനസ്സിലേറുക ..
അയ്യോ !! മനപൂര്‍വം മറഞ്ഞിരുന്നതല്ല..കേട്ടോ..!! ഞാന്‍ പറഞ്ഞില്ലേ എങ്ങനെയോ എത്തിയതാ ഇവിടെ ... ആദ്യമായിട്ടാ ആര്‍ക്കെങ്കിലും ഒരു കമന്‍റ് ഇടുന്നത്.. അത് മറഞ്ഞിരുന്നു കൊണ്ടാവണം എന്നും വിചാരിച്ചില്ല..ധൃതിയില്‍ കാര്യം പറഞ്ഞു അങ്ങ് പോയീ... വീണ്ടും കാണാം .. :)
Deleteപ്രിയപ്പെട്ട റിനി,
ReplyDeleteവളരെ നന്നായി. ലാഭ നഷ്ട കണക്കുകള്‍ കൊണ്ടളന്നു നോക്കാന്‍ പറ്റാത്ത ഒരു യഥാര്‍ത്ഥ പ്രണയ ചിത്രം. അസൂയ തോന്നിപ്പിക്കും വിധം മനോഹര
പ്രണയികള്‍. നല്ല ഒഴുക്കുള്ള വായനാനുഭവം. ഇത് സ്വന്തം അനുഭവം തന്നെയോ? പ്രണയത്തിനു വേണ്ടി പ്രണയിയിക്കുക എന്നത് ചിലര്‍ക്കെങ്കിലും നല്ലതായി തോന്നാം. ഇവിടെയാണെങ്കില്‍ ഒരു പ്രണയം സ്വയം ഉടലെടുത്തു സ്വയം രൂപാന്തരം പ്രാപിക്കുന്നു, യാഥാര്‍ത്ഥ്യ ബോധം കൈ മുതലായുള്ള പ്രണയികള്‍ പ്രണയത്തെ നന്നായി ഉള്‍കൊള്ളുന്നു. കാലങ്ങള്‍ക്ക് ശേഷം പ്രണയത്തിന്റെ മധുരം അവരെ വിട്ടു മാറുന്നില്ല എന്നറിയുമ്പോള്‍ സന്തോഷം തോന്നുന്നു, അതോടൊപ്പം, പ്രണയത്തിന്റെ യഥാര്‍ത്ഥ സുഗന്ധം ഉള്‍കൊള്ളാന്‍ പ്രേരിപ്പിക്കുന്നു.
സ്നേഹപൂര്‍വ്വം,
അപ്പു
അപ്പുസേ .. സുഖമല്ലേ ?
Deleteഅനുഭവമാണോന്ന് ചോദിച്ചാല്‍ ..ആവോ ?
പ്രണയം അതു സ്വാഭാവികമായ മാറ്റം ആകാം
അല്ലെങ്കില്‍ എല്ലാ കാലത്തും നമ്മുക്കുള്ളില്‍
നില നിന്നു പൊകുന്ന ഒന്നാകാം ..
ഒന്നു തളിര്‍ത്താല്‍ എങ്ങനെ മായാനാണ്..
വന്നതില്‍ ഒരുപാട് സന്തൊഷം സഖേ ..
സ്നേഹവും , നന്ദിയും ..
എനിക്ക് സങ്കടം വരണു..
ReplyDeleteഅത് പോട്ടെ .. എഴുത്ത് നന്നായി ഏട്ടാ ..
ഇത്രേം പടം വേണ്ടാട്ടോ..
ഈ മഴ മനസ്സില്‍ കാണാനാ സുഖം