പ്രീയപെട്ട വേണി ടീച്ചര്‍ക്ക് ,
ടീച്ചര്‍ക്കെന്നെ മനസ്സിലായൊ ..
ഞാന്‍ ഹരിയാണ് , ടീച്ചറുടെ "കാള ഹരി "
ജീവിതത്തിന്റെ കാറ്റില്‍ പെട്ട് ആടി ഉലഞ്ഞ് ഞാനിപ്പൊള്‍ നൈജീരിയയിലേ ഒരു സ്വകാര്യ മൊബൈല്‍
കമ്പനിയില്‍ വന്നു അടിഞ്ഞിട്ടുണ്ട് , കഴിഞ്ഞ ആഴ്ച്ച
നമ്മുടെ മുള്ളന്‍ ഫിറൊസിനേ മുഖപുസ്തകത്തില്‍ വച്ച് കണ്ടിരുന്നു ,
അവനാ പറഞ്ഞത് ടീച്ചറിപ്പൊള്‍ സ്കൂള്‍ ഹെഡ്മിസ്സ്ട്രസ്സ് ആയെന്നൊക്കെ ..
പലപ്പൊഴും നാട്ടില്‍ വരുമ്പൊള്‍ വന്നു കാണണം എന്നു കരുതും ,
പക്ഷേ ആ കണ്ടുമുട്ടല്‍ പിന്നീട് ഒരു വേര്‍പിരിയലിന്റെ
അനിവാര്യതയില്‍ കൊണ്ടെത്തിക്കുമെന്ന നേരിനേ കുറിച്ച് ഓര്‍ക്കുമ്പൊള്‍
വേണ്ടെന്ന് വയ്ക്കുകയാണ് പതിവ് .. ഒരു ടീച്ചര്‍ക്കെഴുതുന്ന , പ്രത്യേകിച്ച്
എന്റെ ഓര്‍മകള്‍ ഉറങ്ങുന്ന സ്കൂളിന്റെ പ്രധാന അധ്യാപികക്ക് എഴുതുന്ന
വരികളാകുന്നില്ല ഇതെന്ന് എനിക്കറിയാം , അതിന് കാരണം ഈ മനസ്സ്
ഞങ്ങള്‍ ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ ടീച്ചറിനുപരി ഒരു അമ്മ ആയത് കൊണ്ടാകാം ..
ടീച്ചറിന് ഓര്‍മയുണ്ടൊ ഈ സ്നേഹം ഞാന്‍ ആദ്യമായി അറിഞ്ഞത് എന്നെന്ന് ..
കറുമ്പനെന്ന് എന്നേ വിളിച്ച് കളിയാക്കിയ ഷാജിയുടെ തല ഗ്രൗണ്ടിന്റെ
മതിലില്‍ പിടിച്ചുരച്ചപ്പൊള്‍ ചന്ദ്രമോഹന്‍ സര്‍ എന്നേ നാല് പൊട്ടിച്ച്
ക്ലാസിന് വെളിയിലാക്കി .. അന്ന് ആണെന്നാണ് എന്റെ ഓര്‍മ
ടീച്ചറെന്നോട് എന്താ മോനെ എന്തു പറ്റിയെന്ന് ചോദിച്ച് അരികത്ത് വന്നത് ..
കണ്ണു തുളുമ്പി പൊയിരുന്നു .. ഒന്നും പറയുവാനാകാതെ ഞാന്‍ തല കുനിച്ച് നിന്നു ..
എന്റെ താടിയില്‍ തൊട്ട് തല പിടിച്ച് പൊക്കി ടീച്ചറമ്മ വീണ്ടും ചോദ്യം ആവര്‍ത്തിച്ചൂ ..
മനസ്സില്‍ അധ്യാപിക / അധ്യാപകന്മാരുടെ എല്ലാ മുന്‍ വിധികളേയും തട്ടി തെറുപ്പിച്ച്
മനസ്സിന്റെ പളുങ്ക് പാത്രത്തിലേക്ക് അന്ന് വന്നു കയറിയതാണീ ടീച്ചര്‍ ..
ഈ ഏകാന്തമായ , യാന്ത്രികമായ പ്രവാസ ലോകത്ത് നില്‍ക്കുമ്പൊള്‍
എന്തൊക്കെയോ നഷ്ടമായി പൊയവന്റെ വ്യഥയുണ്ട് ഉള്ളില്‍ ..
പഠനം എന്നത് എനിക്കന്യമായി പൊയപ്പൊഴും , " നീ തനി ഉഴപ്പനാടാ "
നിനക്കൊരു മണ്ണ് മരുഭൂവിലെവിടെയോ ഉണ്ടെന്ന് തമാശ പറയുമ്പൊഴും
കാലമത് കാത്ത് വച്ചിരുന്ന് എന്നറിഞ്ഞിരുന്നില്ല ടീച്ചറേ ! ....
എല്ലാവരും അവഗണിച്ചിട്ടും ടീച്ചറെന്നെ സ്നേഹം കൊണ്ട് കാത്തു ..
ആ കരുതല്‍ എന്നിലേ നന്മയേയും ജീവിത പാതയേയും തെളിച്ച് തന്നു ..
ആദ്യമായി ഒരു പെണ്‍കുട്ടിയോടുള്ള സ്നേഹം തുറന്ന് പറയാന്‍ മനസ്സ് തുടിച്ചപ്പൊള്‍
കൂട്ടുകാരെല്ലം കളിയാക്കി , നിനക്ക് ലൈനൊ ? ആ പെണ്ണ് തൂങ്ങി ചാകും ..
എന്റെ ആത്മവിശ്വാസ്സം എല്ലാം കെട്ടു പൊയിരുന്നു ആ വാക്കുകളില്‍ ..
പക്ഷേ ടീച്ചറെനിക്ക് മാനസികമായ കരുത്ത് തന്നൂ , അതു കൊണ്ടെന്തായീ ..
എന്റെ പ്രണയം തുറന്നു പറഞ്ഞതില്‍ പിന്നെ ആ കൂട്ടും ഇല്ലാണ്ടായി :)
കവിത എന്ന എന്റെ സാഹസത്തേ എല്ലാം അമ്മ അടുപ്പിലിടുമ്പൊഴും
ഞാന്‍ തളര്‍ന്നു പൊയിരുന്നില്ല , പിന്നെയും പിന്നെയും ആരൊക്കെയോ
ചിന്തകളുടെ തൊളത്തേറീ വെള്ള പേപ്പറിലേക്ക് പകര്‍ത്തപെട്ടു ..
അച്ഛന്‍ കൊണ്ട് വച്ചിരുന്ന ചില്ലറകള്‍ ചോരുന്നത് തിരിച്ചറിഞ്ഞത് മുതല്‍
എനിക്ക് കട്ടിയുള്ള പേപ്പര്‍ വാങ്ങി തന്നിരുന്ന ഈ കരങ്ങളേ എങ്ങനെ മറക്കാനാണ് ..
അങ്ങനെ ആദ്യമായ് ഒരു യുവജനോല്‍സവത്തിന് എന്റെ കവിത, കേള്‍ക്കാന്‍
ആഗ്രഹിച്ചവരുടെ കാത് തൊട്ടു ..
ആ വരികള്‍ ഇപ്പൊഴും മനസ്സിലുണ്ട് ടീച്ചറേ .. ഒന്നുകുറിച്ചോട്ടെ !
ജീവിതം അഗ്നിയാണ് ...
ഒരു ഉരസലിന്റെ അഗ്നിയില്‍
പിറന്നു വീണു പൊകുന്നത്
കാലത്തിന്റെ തീചൂളയിലേക്കാണ് ....!
ബാല്യം കുളിര്‍ തെന്നല്‍ വീശുമ്പൊള്‍
പതിയെ ഒരു തീ പിന്നില്‍ ആളി വരുന്നുണ്ട് ..
കൗമാരം മഴയില്‍ പ്രണയാദ്രമാകുമ്പൊള്‍
കുതിര്‍ന്നിട്ടും കെടാത്ത കനലുകള്‍ നില നില്‍ക്കുന്നുണ്ട് ..
യൗവനം വികാരവിവേകത്തില്‍ തിരതല്ലുമ്പൊള്‍
പാദത്തില്‍, പൊള്ളലിന്റെ നീറ്റല്‍ അറിവാകുന്നുണ്ട് ..
വാര്‍ദ്ധക്യം കരുതലിന്റെ തണലേകുമ്പൊള്‍
ചാരെ അഗ്നി പൊതിയാന്‍ കാത്ത് നില്പ്പുണ്ട് ..
ജീവിതം അഗ്നിയാണ് .. ഇടക്ക് പൊഴിയുന്ന ചെറു മഴകള്‍ക്ക്
മേലെ ആളി പടരുന്ന അഗ്നീ ..
ടീച്ചറിപ്പൊ കരുതുന്നുണ്ടാകും , ഇവന് വട്ടായൊന്ന് ?
അതെ ടീച്ചറെ, ഓര്‍മകളേ തൊട്ടുണര്‍ത്തുന്ന നമ്മുക്കൊക്കെ
ഒരൊരൊ വട്ടുകള്‍ ഉണ്ടാകും , നഷ്ടമാകുന്നതിന്റെ വട്ട്
വളരാന്‍ തൊന്നുന്ന വട്ട് , വളര്‍ന്നാല്‍ കുഞ്ഞായിരിക്കാനുള്ള വട്ട് ..
കെട്ടാന്‍ വട്ട് കെട്ടി കഴിഞ്ഞാല്‍ അഴിക്കാന്‍ തൊന്നുന്ന ചില വട്ട് ..
നേര് പറഞ്ഞാല്‍ ഒരു കാര്യം കൂടി ചോദിക്കാനാ ഞാനീ കത്ത് എഴുതിയത്
എന്തേ ടീച്ചറിപ്പൊഴും ഒരു കൂട്ട് വേണ്ടാന്ന് വച്ചത് ?
അന്നൊക്കെ അതു ചോദിക്കാന്‍ ഒരു പേടിയായിരുന്നു ,എത്ര അടുത്തൂന്ന് പറഞ്ഞാലും
ഇപ്പൊഴും അതുണ്ട് എങ്കിലും എന്തു പറ്റി ടീച്ചര്‍ക്ക് ..
ഞങ്ങളേ മക്കളായി കണ്ട് ടീച്ചര്‍ക് സ്വന്തം മക്കളെന്ന സ്വപ്നം ...... ?
പിന്നെ എല്ലാര്‍ക്കുമുണ്ടാകുമല്ലൊ ചില സ്വകാര്യങ്ങള്‍ , ഉള്ളില്‍ ഒളിപ്പിച്ച്
വച്ച് ഇടക്ക് എടുത്തു നീറ്റിക്കാന്‍ പാകത്തില്‍ .. അല്ലേ ടീച്ചറെ ?
നമ്മുടെ ബദാം മരം വലുതായൊ ടീച്ചറെ ?
ഗാന്ധി ജയന്തിക്ക് വൃത്തിയാക്കുന്ന പിറകു വശമെല്ലാം
ഇപ്പൊഴും കാട് പിടിക്കാറുണ്ടൊ ..?
പുതിയ സ്കൂള്‍ കെട്ടിടമൊക്കെ വന്നുന്ന് അവന്‍ പറഞ്ഞിരുന്നു ..
പൂവാലന്മാരുടെ സ്ഥിരം കേന്ദ്രമായ ആ പത്താം ക്ലാസിലേക്കുള്ള
പടവുകള്‍ ഇപ്പൊഴുമുണ്ടൊ ?
നമ്മുടെ വെള്ളം വരാത്ത പൈപ്പൊക്കെ മാറ്റിയോ ?
അന്നതും ഒരു രസായിരുന്നു , സ്മിതയും , രാജിയും , ഫിറോസും ,ജോസും ഒക്കെയായ്
പാത്രം കഴുകാനുള്ള പൊക്ക് , സുനില്‍ സാറിന്റെ വീടിന് മുന്നിലൂടെ പൂഴി മണല്‍ നിറഞ്ഞ
വഴിയിലൂടെ , വലിയ കിളിചുണ്ടന്‍ മാവിന്‍ തണലിലൂടെ തണുത്ത വെള്ളം നിറഞ്ഞ
കൊച്ചു കിണര്‍ .. ഞാന്‍ എന്തിനായിരുന്നു പൊയിരുന്നത് , അവര്‍ക്ക് കൂട്ടിനാവമല്ലെ ..
മണല്‍തരികള്‍ ഏല്പ്പിക്കുന്ന കുഞ്ഞ് മുറുവുകളില്‍ ദിവസ്സങ്ങളൊളം
നീറ്റിക്കുന്ന നോവുണ്ടായിരുന്നു , മനസ്സും ഇടക്കിടെ നേരുകള്‍ കൊണ്ട്
മുറിപെട്ടിരിന്നു ആഴത്തില്‍ തന്നെ , ടീച്ചറെ പൊലെ നല്ല മനസ്സുകളുടെ
തേന്‍ നിറവാകാം ഇന്നും പിടിച്ച് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നത് ..
സ്നേഹിക്കാന്‍ , സ്നേഹിക്കപെടാന്‍ ആരെലുമൊക്കെ ഉണ്ടാകുമ്പൊഴാണല്ലൊ
നാം ജീവിക്കാന്‍ കൊതിക്കുന്നത് , ദൂരെ തീരം കാണുന്നത് ..
എത്ര പെട്ടെന്നാണ് കാലം കൊഴിഞ്ഞു പൊകുന്നത് ..
ഉണ്ണാനും ഉടുക്കാനുമില്ലാത്തവര്‍ , പൊന്‍ തളികകളില്‍
അന്നം നിറച്ച് മടുത്തിരിക്കുന്നു , മഴയും , മഴക്കാലവും കൊതിച്ച
മനസ്സുകള്‍ മരുഭൂവിന്റെ തീമഴ കൊള്ളുന്നു ..
പുത്തരി ചോറിന്റെ മണമുള്ള ചുണ്ടുകളില്‍ കൂര്‍ത്ത മുനകളുടെ
തുമ്പുകള്‍ രുചിയുടെ വര്‍ണ്ണം നിറക്കുന്നു ...
കാലം പായുമ്പൊള്‍ മനസ്സോടുന്നത് പിന്നോട്ടാണ് ..
പിന്നിട്ട വഴികളിലേ തേന്മാവിന്‍ ചോട്ടിലേക്ക് ..
അതില്‍ നിന്നും ജീവിതത്തിലേക്ക് പൊഴിഞ്ഞ് വീണ മധുരമുള്ള മാമ്പഴം
ടീച്ചറെ പൊലെയുള്ള സുമനുസുകളുടെ പര്യായമാകാം ..
ടീച്ചറുടെ കാള കറുമ്പന്‍ , ഉഴപ്പി ഉഴപ്പി ഇവിടെ വരെ എത്തി ..
എവിടെ എത്തിയെന്ന് ചോദിക്കരുത് , കേട്ടൊ..
ഒറ്റമുറിയില്‍ മണ്ണെണ്ണ വിളക്കിന്റെ കടുത്ത പുകക്കുള്ളില്‍ നിന്നും
കോണ്‍ക്രീറ്റ് കാടിന്റെ മച്ചില്‍ തൂങ്ങുന്ന ഉഷാ ഫാനിന്റെ മുന്നേ വരെ എത്തിച്ചിട്ടുണ്ട് ടീച്ചറെ ..
പിന്നെ നാട്ടിലേക്ക് വരുമ്പൊള്‍ മഴയത്ത് നനയാന്‍ , കാല് കേറ്റി വച്ചൊരു വില്‍സ് വലിക്കാന്‍
ഒക്കെയായിട്ട് ഒരു ഇരുചക്രവും ഉണ്ട് , അതില്‍ ഞാന്‍ വരാം അടുത്ത വരവിന്
എന്റയീ ടീച്ചറമ്മയേ കാണാന്‍ .. പ്രധാനധ്യാപികയുടെ ഗൗരവത്തില്‍ നിന്നും
ടീച്ചറുടെയീ പഴയ ഗതിയില്ലാത്തവനെ തിരിച്ചറിയണം , എന്ന ചെറിയ മോഹം മാത്രം ...!
ഒരുപാട് എന്തൊക്കെയൊ എഴുതണം എന്നുണ്ടായിരുന്നു , പാതിരാവായീ ..
നാളെ പുലര്‍ച്ചേ പൊകണം , ടീച്ചറിന് കഴിയുമെങ്കില്‍ ഒരു വരി മറുപടി അയ്ക്കണം കേട്ടൊ ..
ഈ വരികള്‍ അവിടേക്ക് കിട്ടിയെന്നുള്ള ഉറപ്പിന് മാത്രം .. ഓര്‍മകളുടെ കെട്ടഴിഞ്ഞു വീണിരിക്കുന്നു
ഇനി കുത്തി നോവുകളുടെ നിമിഷങ്ങളാകും , മഷി വീണ ചന്ദന നിറമുള്ള ഷര്‍ട്ട് മാറ്റാതെ
ഇട്ട് വന്നിരുന്നപ്പൊള്‍ എനിക്കൊരു ഷര്‍ട്ട് വാങ്ങി തന്ന , എന്റെ പിറന്നാള്‍ ചോദിച്ചറിഞ്ഞ്
അന്നെനിക്കൊരു കുഞ്ഞു കണ്ണാടി കുപ്പിയില്‍ മഞ്ചാടി കുരുക്കള്‍ കൊണ്ടു തന്ന
ചെയ്യാത്ത തെറ്റിനൊക്കെ ശിക്ഷ ഏല്‍ക്കേണ്ടി വന്ന , ഒരു മേഖലയിലും കഴിവ് തെളിയിക്കാന്‍
പ്രാപ്തിയില്ലാത്ത എന്നെ സ്നേഹിക്കാന്‍ , കരുതല്‍ പകരാന്‍ അന്നു കാണിച്ച മനസ്സിനേ
കാലമെന്നില്‍ നിന്നും നിമിഷ നേരത്തേക്കെങ്കിലും മായ്ച്ചുവെങ്കില്‍ മാപ്പ് ..
ഒരു കുഞ്ഞു മഴയില്‍ മുളച്ച് പൊയ്
ഒരു കുഞ്ഞു കാറ്റില്‍ തളിര്‍ത്ത് പൊയി
ഒരു കുഞ്ഞു വെയിലേറ്റ് വാടി പൊയി
ഒരു കുഞ്ഞു നിലാവില്‍ പൂത്ത് പൊയീ ...
വഴിയരുകില്‍ മഴയേറ്റ്, വാകമരകുളിരേറ്റ്
കുതിര്‍ന്ന എന്‍ കണ്‍കളില്‍ ഒരു നുള്ള്
പൂവിന്റെ നറുമണം ചാലിച്ച കാലമേ
ഞാന്‍ ഇത്തിരി നേരം നിന്നില്‍ നിറഞ്ഞോട്ടെ ...
ജഗദീശ്വരന്‍ ഈ അമ്മക്ക് ഇനിയുമായിരം കുഞ്ഞു പൂവുകളേ നല്‍കട്ടെ ..
വഴിയരുകില്‍ കരിഞ്ഞു പൊയേക്കാവുന്ന ഒട്ടേറെ മൊട്ടുകള്‍
ഈ കരങ്ങളിലൂടെ വിടര്‍ന്നു പരിമളം പടര്‍ത്തട്ടെ ..
ഒരുപാട് ഇഷ്ടത്തോടെ , അതിലേറെ ബഹുമാനത്തൊടെ
സ്നേഹപൂര്‍വം ... ഹരീ ..
{ N B : പിന്നെ ഈ ചിത്രമൊക്കെ കണ്ടിട്ട്
എന്റെയാണെന്ന് ടീച്ചറ് കരുതരുതേട്ടൊ ..
ഇതൊക്കെ ഗൂഗിളില്‍ നിന്നും അടിച്ചു മാറ്റിയതാ }
ഓര്‍മ്മകളെ ആഴങ്ങളില്‍ നിന്ന് ബ്ലോഗില്‍ റിനിയുടെ സുന്ദരമായ ഭാഷയില്‍ നിരത്തിയപ്പോള്‍ അതിന്റെ മാറ്റ് കൂടി.
ReplyDeleteഒരിക്കലും മറക്കാന്‍ കഴിയാത്ത നിരവധി ഓര്‍മ്മകള്‍
നല്‍കുന്ന ബാല്യകാലത്തെ ജീവിതം ഇത്തരത്തില്‍
ഏറ്റവും കൂടുതല്‍ ഓര്‍ക്കാന്‍ കഴിയുന്നത് പ്രവാസികള്‍ക്കാണെന്നു
തോന്നുന്നു. ഒന്നും ചെയ്യാനില്ലാതെ വെറുതെയാകുന്ന കുറെ സമയങ്ങള്‍
നമുക്കാണല്ലോ കിട്ടുന്നത്.
നന്നായിരിക്കുന്നു ഈ ഓര്‍മ്മക്കുറിപ്പ്.
ആദ്യ വരവിന് , ആദ്യ വരികള്‍ക്ക്
Deleteഹൃദയത്തില്‍ നിന്നും നന്ദി പ്രീയ റാംജീ .....
പ്രവാസം നമ്മളിലേ ഓര്‍മകളേ തഴുകിയുണര്‍ത്താന്‍
ഒരുപാട് ഏകാന്ത നിമിഷങ്ങള്‍ നല്‍കും , ശരിയാണത് ..
മഴയും അമ്മയും പച്ചപ്പും ഒക്കെ നമ്മുക്കന്യമായി
പൊകുമ്പൊഴാണ് നാം കൂടുതല്‍ പഴയ ഓര്‍മകളിലേക്ക്
ജീവിക്കുക .. മാമുക്കോയ പറഞ്ഞ പൊല്‍ , എനിക്കെന്തു
നല്‍കാമെന്ന് പറഞ്ഞിരുന്നാലും ഗള്‍ഫ് എന്നേ മോഹിപ്പിച്ചില്ലാന്ന് ..
അതും ആ കാലത്ത് , തന്റെ കല്ലായി പുഴയും തന്റെ നാടും
മണ്ണും ,പച്ച മനുഷ്യരൊട് സൊറ പറഞ്ഞിരിക്കുന്ന സുഖം
വേറെ ഏതു നാട്ടില്‍ പൊയാലാണ് കിട്ടുക എന്ന് ..
ഒരുപാട് സന്തൊഷവും നന്ദിയും റാംജീ നല്ല വാക്കുകള്‍ക്ക് ..
ഹൃദയസ്പര്‍ശിയായ ഒരു കത്ത്. ടീച്ചറും സ്റ്റുഡന്റും മനസ്സില്‍ കുറെ നാള്‍ നില്‍ക്കുമല്ലോ
ReplyDeleteപ്രവാസത്തിലേ ഇടവേളകളില്‍ പലപ്പൊഴും
Deleteമനസ്സില്‍ സൂക്ഷിച്ച് വച്ച ചിലതുണ്ട് ..
പൊയി കാണുവാന്‍ ആഗ്രഹിച്ച ചിലത് ..
പക്ഷേ ആ മനസ്സ് തന്നെ പലപ്പൊഴും
പിന്നോട്ട് വലിച്ചിരിന്നു .. വേണ്ടാന്ന് പറഞ്ഞിരുന്നു ..
കാരണം അറിയില്ല ഇന്നും ... ചിലപ്പൊള്‍ ഒന്നുമാകാതെ-
ഒരു അടയാളം പതിക്കാതെ കടന്ന് പൊയവന്റെ ചിന്തകളാകാം ..
മായാതെ നില്‍ക്കുന്ന കുറച്ച് നലല്‍ നിമിഷങ്ങള്‍ മാത്രമിപ്പൊഴും സ്വന്തം ..
അജിത്തേട്ടാ ..നന്ദിയോടെ .. സ്നേഹപൂര്‍വം റിനീ
ഓര്‍മ്മകളിലെക്കൊരു തിരിച്ചു പോക്ക് നന്നായിരിക്കുന്നു.. ഒരു വരി ടീച്ചറമ്മയും കുറിച്ചിട്ടുപോകും എന്ന് വിശ്വസിക്കുന്നു... മാതാപിതാഗുരുര്‍ദൈവം... നൊന്തുപെറ്റില്ലെങ്കിലും ശാസിക്കാനും ശിക്ഷിക്കാനും ഒരമ്മയായി, ശ്രദ്ധിച്ചു മുന്നോട്ട് നടത്താന്‍ അച്ഛനായ്, ഗുരുക്കന്മാര്‍ എന്നും ഉണ്ടാകും... ആശംസകളോടെ.....
ReplyDeleteഗുരു .. എന്നത് എനിക്കന്യമായ ഒന്നായിരുന്നോ...
Deleteഅകാരണമായൊരു അകല്‍ച്ച അവര്‍ക്കും -
എനിക്കും ഇടക്കുണ്ടായിരിന്നിരിക്കാം ..
എന്റെ അച്ഛനും അമ്മക്കുമപ്പുറം ഒരു ഗുരുക്കന്മാരും
എന്നേ സ്വാധീനിച്ചിട്ടില്ല അതാണ് സത്യം ..
പക്ഷേ ഇന്നും ചില മനസ്സുകള്‍ സ്നേഹം കൊണ്ട്
മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ട് .. അവര്‍ക്ക് ഒരു വരി
നല്‍കാതെ ജീവിതം പൂര്‍ണമാകില്ല എന്നൊരു തൊന്നല്‍
അതാകാം ഈ ഓര്‍മകളുടെ ചിന്തകള്‍ വരികളായി പൊകുന്നത് ..
നന്ദിയുണ്ട് സഖേ നല്ല വാക്കുകള്‍ .. സ്നേഹപൂര്‍വം.. റിനീ ..
കാലം കാത്തു വച്ച ഓര്‍മ്മകളിലുടെയുള്ള പ്രയാണം..
ReplyDeleteനന്നായിരിക്കുന്നു...റിനീ...
ഭാവുകങ്ങള്‍....
കാലം കാത്ത് വയ്ക്കുന്ന ചിലതുണ്ട് ..
Deleteകാലം മായ്ച്ച് കളയുന്ന ചിലതുണ്ട് ..
കാലവും , നമ്മളും മായ്ച്ചാലും മായാത്ത
ചില സ്നേഹചിത്രങ്ങള്‍ ഉണ്ട് ..
ജീവിത വഴികളില്‍ നമ്മളിലേക്ക് ചാഞ്ഞു പൊയവ ..
ആ ഓര്‍മകളില്‍ എന്നും ജീവിക്കുക സുഖമാണ് ..
നൊമ്പരപെടുത്തുന്ന സുഖം .. നന്ദി പ്രീയ സ്നേഹിതാ ..
സ്നേഹപൂര്‍വം.. റിനി .
വീട്ടില്‍ അമ്മ നല്‍കുന്ന സ്ഥാനമാണ് സ്കൂളില്‍ ഒരു ടീച്ചര്‍ക്ക് ....
ReplyDeleteഒരു ദിവസം ഏഴ് മണിക്കൂര്‍ ആണ് കുട്ടികള്‍ സ്കൂളില്‍ ഉണ്ടാകുന്നതു..9 a m --4 p m .... .....
അമ്മയെ പോലെ ഒരു ടീച്ചര്‍ റിനിക്ക് ഉണ്ടായിരുന്നു എന്ന് അറിഞ്ഞതില്‍ സന്തോഷം തോന്നുന്നു ..........
ഒരുപാട് കുട്ടികളുടെ ഇടയില്‍ നില്‍ക്കുമ്പോള്‍ ഉള്ള ആ ഒരു സുഖം ഞാനും അറിഞ്ഞിട്ടുണ്ട്....
അവരുടെ വഴക്ക്..കളികള്‍..പരാതികള്‍..കുസൃതി ചോദ്യങ്ങള്‍..കുറുമ്പ്...സങ്കടങ്ങള്‍....തമാശകള്‍....എല്ലാം വളരെ സുഖമുള്ള നിമിഷങ്ങള്‍ ആണ്..........
വഴിയിലെവിടെ എങ്കിലും കാണുമ്പോള്‍ ഉള്ള ആ"""" ടീച്ചറെ ...."""" വിളി കേള്‍കുമ്പോള്‍ മനസ്സ് നിറയും ...........
ഈ എഴുത്ത് കാണുമ്പോള്‍ റിനിയുടെ ആ ടീച്ചര്‍ അമ്മയ്ക്കും മനസ്സ് നിറയും ....
ഇങ്ങനെ ഒരു മകന്‍ ഓര്‍ക്കുന്നു എന്നറിഞ്ഞതില്‍ .....
ആശംസകള്‍ !!!!!
നമ്മുടെ ഈ യാത്രയില്‍ പലരും വന്നു പൊകും
Deleteപല മുഖങ്ങളും നമ്മളില്‍ ഒരു ചലനവും സൃഷ്ടിക്കാതെ
കടന്നു പൊകും , ചിലത് പതിയെ വരും , ഹൃദയത്തിലേക്ക്
ചാഞ്ഞു നില്‍ക്കും , അതു നമ്മുടെ മനസ്സിന്റെ നന്മയാകില്ല
അതവരുടെ മനസ്സിന്റെ വലിപ്പവും നൈര്‍മല്യവും കൊണ്ടാകും
അതു നാം തിരിച്ചറിയുന്നടുത്താണ് ഒരു ബന്ധം ആഴത്തിലേക്ക് പൊകുന്നത് ..
എഴുതുന്ന വരികളില്‍ കാലം പകരുന്ന ചിലതുണ്ട് എന്നുള്ളത്
സന്തൊഷം നല്‍കുന്ന ഒന്നു തന്നെ കൂട്ടുകാരീ ...
നല്ല വാക്കുകള്‍ ഒരുപാട് നന്ദി .. സ്നേഹപൂര്‍വം.. റിനി ..
റിനി വളരെ ഹൃദയ സ്പര്‍ശിയായിത്തന്നെ എഴുതിയിരിക്കുന്നു....നന്മ നിറഞ്ഞ പഴയ അദ്ധ്യാപക- വിദ്യാര്‍ത്ഥി കാലത്തിലേക്ക് പോയി വരാനായി,,,ഇപ്പോഴും കാണുമായിരിക്കുമല്ലേ ഇതുപോലെയുള്ള ടീച്ചറമ്മമാര്‍????
ReplyDeleteഇന്നും എപ്പൊഴും കാണും ശ്രീ
Deleteഇതുപൊലെയുള്ള ടീച്ചറമ്മമാര്‍ ..
അവര്‍ കാലത്തിനനിവാര്യമാണ് ..
വാടി കൊഴിയുന്ന മനസ്സുകളേ താങ്ങി നിര്‍ത്താന്‍ ..
മുന്നിലേ പാതകളില്‍ നാം എത്ര കാതം പൊയാലും
ഓര്‍മയുടെ കളിമുറ്റത്തേക്ക് എത് നിമിഷവും
ഓടി വരാന്‍ പാകത്തില്‍ ഈ സുമനസ്സുകള്‍
എന്നും നില നില്‍ക്കും . നല്ല വാക്കുകള്‍ക്ക് നന്ദി സഖി ..
സ്നേഹപൂര്‍വം .. റിനീ ..
സ്കൂളിലെ ഓര്‍മ്മകള്‍ പറഞ്ഞാല്‍ തീരാത്ത അത്ര കാണും ല്ലേ എല്ലാവര്ക്കും ?
ReplyDeleteപറയാനുള്ളത് കേള്‍ക്കാന്‍ കൂടി തയ്യാറാവാതെ ചൂരല്‍ വടികൊണ്ട്
കൈവെള്ളയില്‍ കുറെയധികം അടികിട്ടിയത് ഇന്നും നീറുന്ന ഓര്‍മയാണ്...
അടിയുടെ വേദനയെക്കാള്‍ ടീച്ചറുടെ ക്രൂരമായ വാക്കുകള്‍ ....
തീര്‍ത്തും നിരപരാധിയാണെന്ന് പറയാന്‍ പറ്റാത്തതിന്റെ വേദന... ഇപ്പോഴും....
പക്ഷെ എന്നോട് ഒരുപാട് വാത്സല്യം കാണിച്ചിരുന്ന മലയാളം ടീച്ചര്‍ ...
ഒരുപാട് രസകരവും,വേദന നിറഞ്ഞതുമായ ഓര്‍മ്മകള്‍ കൂട്ടത്തോടെ മനസ്സിലേക്ക്
കേറി വന്നു ഇതു വായിച്ചപ്പോള്‍ ...
'ഉളപ്പന്‍' എന്നാല്‍ ഉഴപ്പന്‍ എന്നാണോ?ആദ്യായി കേള്‍ക്കുന്നത് കൊണ്ട് ചോതിക്കുന്നതാ..
പതിവ് ശൈലിയുടെ അത്ര പോര ഇതു....
കുറച്ചൂടെ ശക്തമാക്കാമായിരുന്നു എന്ന് തോന്നുന്നു...
" ഉഴപ്പന്‍ " എന്നു തന്നെയാണേട്ടൊ .. റൊസ് ..
Deleteസ്ലാംഗ് ബെയിസില്‍ അങ്ങനെ പറഞ്ഞതാണ് ..
ഇപ്പൊള്‍ തന്നെ മാറ്റാമേ .. നല്ല വായനക്ക്
ഒരുപാട് നന്ദീ .. സന്തൊഷവും
പതിവ് ശൈലി വിട്ടിട്ടില്ല എന്നു തന്നെയാണ് വിശ്വാസ്സം
പക്ഷേ ശക്തി അന്നുമിന്നും എന്റെ ഭാഷക്ക് ഉണ്ടൊന്ന്
എനിക്കറിവതില്ല റൊസ് .. എന്തു തന്നെയായാലും
ചൂണ്ടി കാട്ടിയ തിരുത്തലുകള്‍ മനസ്സിലേറ്റുന്നു ..
ഗതകാലസ്മരണകള്‍ അവതരിപ്പിച്ചത് ഹൃദ്യമായി.
ReplyDeleteവിദ്യാഭ്യാസ കാലഘട്ടത്തില്‍ പ്രത്യേകിച്ചും ചെറിയ ക്ലാസുകളില്‍
പഠിക്കുമ്പോള്‍ അപൂര്‍വം ചില ഗുരുക്കന്മാരില്‍നിന്ന് വീഴുന്ന സ്നേഹമസൃണമായ വാക്കുകളും,ഉപദേശങ്ങളും,സഹായങ്ങളും, പെരുമാറ്റവും ജീവിതകാലം മുഴുവന്‍ ഓര്‍ക്കപ്പെടുകയും, ജീവിതവഴിത്താരയില്‍ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു
എന്നതാണ് സത്യം.ചിലരുടെ നിന്ദ്യവും,പുച്ഛം നിറഞ്ഞതുമായ വാക്കുകളും, പെരുമാറ്റവും(അന്നൊക്കെ ചെറിയ ക്ലാസ്സിലും ഫീസുണ്ട്) നൊമ്പരത്തിന്‍റെ വടുക്കളായി നിലനില്‍ക്കുന്നു.ഫീസു കൊണ്ടുവരാന്‍
താമസിച്ചാല്‍ പരസ്യമായി കളിയാക്കും ഒരു ഗുരു.അന്നനുഭവിച്ച
ഹൃദയവേദന ....?!!
ആശംസകള്‍
എട്ടന്റെ ഒരു നൊവാണ് പകര്‍ത്തിയത് ..
Deleteകാലത്തിനോ മനസ്സിനോ മായ്ചു കളയാന്‍
കഴിയാത്ത വടുക്കള്‍ .. ചിലതങ്ങനെയാണ് ..
അമ്മ എന്ന പുണ്യത്തേ കുറിച്ച് പറയുമ്പൊള്‍ പൊലും
ചിലര്‍ക്ക് അമ്മ ജീവിതത്തിലേ എന്നത്തേയും കറുത്ത
അദ്ധ്യായം ആകും , കാരണം അവര്‍ക്ക് ദുഷ്ടതകള്‍ മാത്രം
സമ്മാനിച്ച ഒന്നാകും അത് .. അതു പൊലെ ബാല്യമനസ്സുകളേ
വ്രണപെടുത്തുന്ന ഗുരുക്കന്‍മാര്‍ കുറവൊന്നുമല്ല ..
അതു തുറന്നെഴുതി ഏട്ടന്‍ ,, ആ വേവ് ഇപ്പൊഴും നിറയുന്നുണ്ട് ..
കാലമത് മായ്ക്കട്ടെ അല്ലേ .. സ്നേഹപൂര്‍വം റിനീ
സുപ്രഭാതം റിനി...
ReplyDeleteനിയ്ക്ക് ന്റ്റെ ചന്തുവിനെ ഒര്‍മ്മ വന്നു..
അളക്കുവാനാവാത്ത സ്നേഹങ്ങളില്‍ ഒന്നാണല്ലൊ അദ്ധ്യാപക സ്നേഹം..
ആ സ്നേഃഅം ആവാളൊം പകരുവാനും ആസ്വാദിയ്ക്കുവാനും ലഭ്യമാക്കുവാനും ശ്രമിയ്ക്കുന്ന ഒരു അദ്ധ്യാപിക എന്ന നിലയ്ക്കും എനിയ്ക്ക് ഏറെ പ്രിയപ്പെട്ടു,,...ഈ സ്നേഹം...!
സന്തോഷം ട്ടൊ...നന്ദി...!
സത്യത്തില്‍ വര്‍ഷിണീ .. വേണി ടീച്ചറെന്ന പേര്
Deleteകൊടുത്തപ്പൊള്‍ തന്നെ വര്‍ഷിണിയേ ഓര്‍മ വന്നു
കൂടെ ആ കത്തും , ചന്തുനേയും .. കടപ്പാട് രേഖപെടുത്തുന്നു .. കേട്ടൊ
വിദ്യാര്‍ത്ഥി സ്നേഹമറിയുവാനും ഭാഗ്യം വേണം ..
അവരെ മക്കളേ പൊലെ സ്നേഹിക്കുവാന്‍ നല്ല മനസ്സും
ഇതും രണ്ടുമുള്ള കൂട്ടുകാരി ഭാഗ്യവതി തന്നെ ..
ഇനിയുമവരെ കൈയ്യ് പിടിച്ച് നടത്താന്‍, വഴികാട്ടിയാവാന്‍
വര്‍ഷിണിക്കാവട്ടെ .. ഒരുപാട് നന്ദീ ..
സ്നേഹപൂര്‍വം റിനീ
ഇത് ടീച്ചര്‍ക്കുള്ള എഴുത്തല്ല ആ ടീച്ചര്‍ക്ക് കൊടുക്കാവുന്ന ഏറ്റവും വലിയ സമ്മാനം ,ഈ സുന്ദരമായ അക്ഷരങ്ങള്‍ കാണുമ്പോള്‍ കൊതിയാകുന്നു ,ഹൃദയത്തില്‍ നിന്നുള്ള വരികള്‍ക്കൊപ്പം ,സൗന്ദര്യമായ അക്ഷരങ്ങളുമായപ്പോള്‍ വായനക്ക് പറഞ്ഞറിയിക്കാന്‍ പറ്റാത്ത നിര്‍വൃതി .ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി
ReplyDeleteഗുരു എന്നാല്‍ ഇരുട്ടിനെ അകറ്റുന്ന വെളിച്ചമെന്നാണ് അര്‍ത്ഥം ..
Deleteആ വെളിച്ചം സ്നേഹം ചാലിച്ച് എന്നിലേക്ക് വിതറീയ
ആ മനസ്സിന് ഈ വരികള്‍ സമ്മാനമാകുമെങ്കില്‍
ഞാന്‍ കൃതാര്‍ത്ഥനാണ് സഖേ .. നമ്മുക്ക് ചെയ്യുവാന്‍ കഴിയുന്ന
എറ്റവും വലിയ കാര്യവും അതാകും , നല്ല വാക്കുകള്‍ക്ക്
ഒരു തുണ്ട് മയില്‍ പീലി കൊണ്ട നന്ദീ ..
സ്നേഹപൂര്‍വം... റിനീ
സുഹൃത്തേ,
ReplyDeleteഎവിടെയൊക്കെയോ കുറവുകള്‍ ഫീല്‍ ചെയ്തു.ചിലപ്പോ എന്‍റെ തോന്നലാകാം.എന്‍റെ മാത്രം.അതൊക്കെ പോട്ടെ.വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ എന്താന്നോ ചെയ്തെ??ഒരു കൊല്ലം ഞാനും ഒരു ടീച്ചര്‍ ആയിരുന്നൂലോ.പക്ഷെ അവിടെ ചേച്ചി എന്നായിരുന്നു കുട്ടികള്‍ അധ്യാപികമാരെ വിളിച്ചിരുന്നത്.. .. .ആ വകയില്‍ കിട്ടിയ കുറച്ചു ക്രിസ്മസ് കാര്‍ഡുകള്‍ എടുത്തു വെച്ചിരുന്നു.അതൊക്കെ ഓടി ചെന്ന് എടുത്തു നോക്കി.എന്നെ അമ്മെ എന്നൊരു കുട്ടി വിളിച്ചിരുന്നു.നന്ദിത വിസ്മയ.(വിസ്മയ എന്ന പേരിനോടുള്ള ഇഷ്ടം കൊണ്ട് ആ കുട്ടി നന്ദിതയുടെ കൂടെ ചേര്‍ത്ത് നന്ദിത വിസ്മയ ആയി.നല്ല പേരാ അല്ലെ?)അന്ന് ഒന്നാം ക്ലാസ്സില്‍ ആയിരുന്നു.ഇപ്പൊ വല്യ ക്ലാസിലായി കാണും.അവരെ ഒക്കെ ഓര്‍ത്തു.പിന്നെ എന്‍റെ കസിന്‍ ടീച്ചറിനേം.
അവരിപ്പോഴും ടീച്ചറ് തന്നെ.പിള്ളേരുടെ കണ്ണിലുണ്ണി.അങ്ങനെ കുറെ കാര്യങ്ങള്‍ ഒക്കെ ഓര്‍ത്തു.എന്നെ പഠിപ്പിച്ചവരുടെ ആരുടേയും ഓര്‍മ്മയില്‍ ഞാന്‍ ഉണ്ടാവില്ല.ഞാന്‍ ഇപ്പോഴും അവരെ ആരെ എങ്കിലും വഴിയില്‍ വെച്ച് കണ്ടാല്‍ മിണ്ടാന്‍ പോവാറില്ല.വേറൊന്നും കൊണ്ടല്ല.ഒരു പേടി ഇപ്പോഴും ഉണ്ട്.പിന്നെ ആ ചോപ്പും,നീലേം നിറത്തിലുള്ള വരികള്‍ നല്ലതാണ് കേട്ടോ.
അനോണി ആയി വന്നു കമന്റ് ഇടുന്നതില്‍ ഒന്നും വിചാരിക്കല്ലെട്ടോ.
സസ്നേഹം
ഉമ.
കുറവുകള്‍ തൊന്നുന്നത് ,എന്റെ വരികളില്‍
Deleteഉമ കാത്ത് വയ്ക്കുന്ന പ്രതീഷയുടെ ചിന്തകള്‍ കൊണ്ടാകാം ..
മനസ്സിലേക്ക് വരുന്നത് അതെപടി പകര്‍ത്തുന്ന,സാധാരണക്കാരനാണ് ഞാന്‍
വരികളേ അമ്മനാമാടുവാനോ,ചിന്തകളേ മുളപ്പിച്ച് കാത്തിരിക്കാനോ
എനിക്കാവില്ല ,തോന്നുന്നതിനെ അപ്പൊഴെ പകര്‍ത്തുക
അതു നിങ്ങള്‍ക്കായി നല്‍കുക,അതു മാത്രമേ എന്നെ കൊണ്ടാവൂ
അതിലുണ്ടാകുന്ന അപാകതകള്‍ ക്ഷമിക്കുക കൂട്ടുകാരീ ..
അതു ഉമയുടെ തൊന്നലല്ല കേട്ടൊ ..എന്നില്‍ നിന്നും കൂടുതല്‍
പ്രതീഷിക്കുന്നത് കൊണ്ടാകം ..
മെച്ചപെടുത്താം എന്ന് പറയാന്‍ ഞാന്‍ ആളുമല്ല ..
വരികള്‍ ഓര്‍മകളേ ഉണര്‍ത്തിയതിനും " നന്ദിത വിസ്മയ"
മുന്നിലേക്ക് വന്നതും , അതു പകര്‍ത്തിയതിനും നന്ദി കേട്ടൊ ..
ഇനി പഠിപ്പിച്ച ആരെലും വഴി വച്ച് കാണുകയാണേല്‍
ഉറപ്പായും പൊയി സംസാരിക്കുക ..
സ്നേഹപൂര്‍വം.. റിനീ ..
വിദ്യ എന്നത് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉണ്മയുള്ള അനുഭവമാണ്. ശരീരം മരിച്ചാലും മരിക്കാതെ ജ്വലിച്ചു നില്‍ക്കുന്ന ശക്തിയായ അക്ഷരം. വ്യക്തിത്വവും അസ്ഥിത്വവും ആത്മബോധവും ഉണര്‍ത്തുന്ന നിത്യസത്യമായ ജ്ഞ്യാനത്തിലേക്ക് കൈപിടിച്ച് നയിക്കാന്‍ എത്ര ഗുരുമുഖങ്ങള്‍!!
ReplyDeleteഈ അക്ഷരങ്ങള്‍ക്ക് ഞാന്‍ അവരോടു കടപ്പെട്ടിരിക്കുന്നു..........ഈ ഓര്‍മ്മപ്പെടുത്തലിനു നന്ദി റിനീ ...
സ്നേഹത്തോടെ മനു..
http://manumenon08.blogspot.com/2012/07/blog-post.html
വിദ്യ എന്നത് ഈ പ്രപഞ്ചത്തിലെ ഏറ്റവും ഉണ്മയുള്ള അനുഭവമാണ്.
Deleteശരീരം മരിച്ചാലും മരിക്കാതെ ജ്വലിച്ചു നില്‍ക്കുന്ന ശക്തിയായ അക്ഷരം.
വ്യക്തിത്വവും അസ്ഥിത്വവും ആത്മബോധവും ഉണര്‍ത്തുന്ന
നിത്യസത്യമായ ജ്ഞ്യാനത്തിലേക്ക് കൈപിടിച്ച്
നയിക്കാന്‍ എത്ര ഗുരുമുഖങ്ങള്‍!!
ഈ അക്ഷരങ്ങള്‍ക്ക് ഞാന്‍ അവരോടു കടപ്പെട്ടിരിക്കുന്നു.. ഞാനും മനൂ ..
വരികള്‍ .. ഒര്‍മകളുടെ കെട്ടുകള്‍ പൊട്ടിക്കുമ്പൊള്‍
മനസ്സ് ചിലപ്പൊള്‍ സ്വസ്ഥമാകും .. പക്ഷേ വീണ്ടും മഴ പെയ്യും
അതില്‍ സ്വയമലിയും മിഴികള്‍ മഴയില്‍ ..
നന്ദീ പ്രീയ കൂട്ടുകാര .. സ്നേഹപൂര്‍വം റിനീ
ബാല്യകാലസ്മരണകളും വിദ്യാലയദിനങ്ങളും മധുരിക്കുന്ന ഓര്‍മകളാണ്.. അതെത്ര കാലം കഴിഞ്ഞാലും മറക്കാനാവില്ല..
ReplyDeleteഒരു വട്ടം കൂടിയെന്‍ ഓര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം ..!!
മധുരതരമായ ഓര്‍മകളില്‍ എവിടെയൊക്കെയോ
Deleteകണ്ണുനീരിന്റെ നനവുമുണ്ട് മാഷേ ..
ഒരിക്കലും തിരിച്ച് കിട്ടാതായി പൊയ നിമിഷങ്ങള്‍ ..
ഒന്നുടെ നന്നാക്കാമയിരുന്നുന്ന് ചിന്തിക്കുന്ന ദിനങ്ങള്‍ ..
പക്ഷേ എന്തു ചെയ്യാനാണല്ലെ .. നാമൊക്കെ ജീവിതം
ജീവിച്ച് തീര്‍ക്കുന്നുണ്ടൊ എന്ന് സംശയമാണ്
വേണ്ട കാലങ്ങളില്‍ മനസ്സ് എപ്പൊഴും വിമുഖത കാണിക്കും ..
പിന്നീടാകും അതിനേ പറ്റി ഓര്‍ക്കുക .. ഒരു പാട് നന്ദീ മാഷേ ..
സ്നേഹപൂര്‍വം .. റിനീ
ഹ..ഹ..ഹ.. സ്കൂളിലെ സ്മരണകള്‍ എക്കാലവും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയുമൊക്കെ ചെയ്യും. പോസ്ററ് നന്നായി.. ആശംസകള്‍..
ReplyDeleteഅതേ ശ്രീ , ഒട്ടു മിക്ക വികാരങ്ങളുടെ ഓര്‍മകള്‍
Deleteതങ്ങി നില്‍ക്കുന്ന ഒന്നു തന്നെ നമ്മുടെ വിദ്യാഭ്യാസ കാലഘട്ടം ..
നഷ്ടങ്ങളുടെ കണക്കുകള്‍ മുന്നിട്ട് നില്‍ക്കുകയും
നേട്ടങ്ങളുടേത് തുച്ഛമാകുകയും ചെയ്യുന്ന ഓര്‍മകള്‍ കൊണ്ട്
അതു പുതച്ചിട്ടുണ്ട് .. ഒരുപാട് നന്ദി കേട്ടൊ ഈ വഴി വന്നതില്‍ ..
സ്നേഹപൂര്‍വം .. റിനീ
വല്ല്യേട്ടാ,
ReplyDeleteനല്ല പോസ്റ്റ് ആണ് കേട്ടോ.
വാക്കുകളിലും,മനസിലും നിറയുന്ന ഈ നന്മ ജീവിതം മുഴുവനും ഉണ്ടാവട്ടെ.
പിന്നെ റോസപ്പൂവ് പറഞ്ഞ പോലെ വാക്കുകള്‍ക്കു ശക്തിയാണോ അതോ മറ്റെന്തെങ്കിലും ആണോ കുറവ് പോലെ തോന്നിയതെന്ന് എനിക്ക് മനസിലായില്ല.
മുന്‍പോസ്റ്റുകളുടെ അത്ര വന്നില്ല.
എങ്കിലും ഇഷ്ടപ്പെട്ടു.
പഴയ കുറച്ച് ഓര്‍മ്മകളെ കൊണ്ട് തന്നു.
വീട്ടില്‍ കുറെ കുട്ടികളുടെ പൊടി ടീച്ചര്‍ ആണ് ഞാന്‍..,
അവരെന്നെ അങ്ങനെ വിളിച്ചപ്പോ എനിക്ക് നാണമായി.
പറഞ്ഞു അതിനുള്ള യോഗ്യതയൊന്നും ഇല്ലാന്ന്.
ഇന്നലെ രാവിലെ കുറച്ചധികം മഴ കൊണ്ടു.
നല്ല കോള്‍ഡ് പിടിച്ചുന്ന് പറഞ്ഞാല്‍ മതിയല്ലോ.
മൂക്കുകൊണ്ട് സംസാരിക്കുമ്പോള്‍,എന്‍റെ ശബ്ദം ഞാന്‍ തന്നെ കേള്‍ക്കുമ്പോള്‍ എനിക്ക് ചിരി വരുന്നു.
മാഷ്‌ടെ പോസ്റ്റില്‍ മിക്കപ്പോഴും ഹൃദയത്തോട് ചേര്‍ക്കാന്‍ ഒരു വരിയുണ്ടാകും.
ഈ തവണ അത് ഇതാണ്.
സ്നേഹിക്കാന്‍ , സ്നേഹിക്കപെടാന്‍ ആരെലുമൊക്കെ ഉണ്ടാകുമ്പൊഴാണല്ലൊ
നാം ജീവിക്കാന്‍ കൊതിക്കുന്നത് , ദൂരെ തീരം കാണുന്നത് ..
പതിവുപോലെ ചിത്രങ്ങള്‍ വളരെ നന്നായിരിക്കുന്നു.
കണ്ണട വെച്ചുള്ള വയസ്സായ ഒരു ടീച്ചറിന്റെ ഫോട്ടോ കൂടി കൂട്ടാമായിരുന്നു.
അപ്പൊ പോസ്റ്റ് ഒന്നൂടെ സുന്ദരമാവും.
അല്ലെങ്കിലും പൊന്നും കുടത്തിനെന്തിനാ പൊട്ട് അല്ലെ?
അപ്പൊ ശരി നല്ല രാത്രി.
നിറഞ്ഞ സ്നേഹത്തോടെ
ശ്രീവേദ.
സ്നേഹിക്കാന്‍ , സ്നേഹിക്കപെടാന്‍
Deleteആരെലുമൊക്കെ ഉണ്ടാകുമ്പൊഴാണല്ലൊ
നാം ജീവിക്കാന്‍ കൊതിക്കുന്നത് , ദൂരെ തീരം കാണുന്നത് ..
നല്‍കുന്ന ഈ സ്നേഹത്തിന് ഒരുപാട് നന്ദി അനുജത്തീ ..
മറ്റു പോസ്റ്റുകളില്‍ നിന്നും എന്താണിതിനു പറ്റിയെന്ന്
അറിയില്ല കേട്ടൊ .. എല്ലാം ഒന്നു തന്നെ എന്ന് ഞാന്‍ കരുതുന്നു ..
ഒന്നിലും പുതുമയൊ , വലിയ സംഭവങ്ങളൊ ഞാന്‍ ദര്‍ശിക്കാറുമില്ല ..
ഒരു പൊസ്റ്റിനും പ്രത്യേകതയൊന്നും എനിക്ക് തൊന്നാറുമില്ല ..
പൊടി ടിച്ചര്‍ ഇനി വലുതാവട്ടെ .. സ്നേഹപൂര്‍വം .. റിനീ
എന്താ പറയുക റിനീ ,,ജീവിതത്തില്‍ തിരിച്ചു കിട്ടാത്ത ആ നല്ല ഓര്‍മ്മകള്‍ ഉറങ്ങുന്ന കലാലയ ജീവിതത്തിലേക്ക് ഒരു നിമിഷം ഞാനും രിനിക്കൊപ്പം സഞ്ചരിച്ചു ,മനോഹരമായ പോസ്റ്റ് .....
ReplyDeleteഎന്റെ വരികള്‍ മനസ്സിന്റെ യാത്രക്ക്
Deleteഇന്ധനമേകുന്നു എന്നറിയുന്നതില്‍ സന്തൊഷം തന്നെ ..
ഞാന്‍ പൊയ വഴികളിലൂടെ സ്വന്തം ഓര്‍മകളേ കൂട്ടി
വന്നതില്‍ ഒരൂപാട് നന്ദി പ്രീയ കൂട്ടുകാര ..
നമ്മുക്ക് നഷ്ടമായി പൊയി ആ ഒരു കാലം
എന്നും മായാതെ നില്‍ക്കട്ടെ നമ്മുക്കുള്ളില്‍ ,,
സ്നേഹപൂര്‍വം .. റിനി
അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചു തരുവാന്‍ നമുക്കായി എത്തിച്ചേരുന്ന കുറെ അധ്യാപകര്‍, ഓര്‍മ്മയില്‍ എന്നുമുണ്ടാകുമെങ്കിലും ഓര്‍മ്മകളില്‍ കൂടെ ഉണ്ടാകുന്നവര്‍ ചുരുക്കം ആയിരിക്കും അല്ലെ?. പലര്‍ക്കും ഉണ്ടാകും കൂടെ നടന്നു വഴി തെളിയിച്ചു തന്ന നല്ല ടീച്ചര്‍മാരുടെ കൂട്ട്, നന്നായി എഴുതിയിട്ടുണ്ട്,
ReplyDeleteഅധ്യാപകരുടെ പ്രതീക്ഷള്‍ക്കും മുകളിലേക്ക് ഉയര്‍ന്നവര്‍ ഉണ്ടാകാം, പ്രതീക്ഷകള്‍ക്ക് ഒപ്പം നടന്നവരുണ്ടാകാം.. പ്രതീക്ഷകള്‍ക്കും താഴെ പോയവരുണ്ടാകാം... എങ്കിലും ബന്ധങ്ങളെ ശക്തമാക്കുന്നത് മനസ്സിന്റെ നന്മ തന്നെയല്ലേ എന്നും,. വേണി ടീച്ചര്‍ക്കും അഭിമാനിക്കാം കാലം മായ്ച്ചു കളയാത്ത ഒരു വിദ്യാര്‍ത്ഥിയെ കിട്ടിയതില്‍.
മുതിര്‍ന്ന ഒരാളില്‍ നിന്നും തുടങ്ങി ബാല്യത്തിന്റെ ചിന്തകളില്‍ കൂടി പോയി വീണ്ടും മുതിര്‍ന്ന ഒരാളില്‍ എത്തിച്ചേരുന്ന അവതരണ രീതി കൊണ്ടാകണം കാലങ്ങള്‍ തമ്മില്‍ നിഷ്കളങ്കതയുടെയും പക്വതയുടെയും രണ്ടു തട്ട് അവതരണത്തിലും ഭാഷയിലും കാണാന്‍ കഴിയുന്നുണ്ട്, ഇത്തിരി കൂടി താദാത്മ്യം വരുത്താമായിരുന്നൂന്നു എന്ന് തോന്നി വായിച്ചപ്പോള്‍, എഴുത്തുകാരനെ മാറ്റി നിര്‍ത്തി ഹരി എന്ന കുട്ടിയില്‍ കൂടി വായിക്കുമ്പോള്‍ നന്നായിട്ടുണ്ട് ഇത്, ഹരി എന്ന പക്വതയുള്ള വ്യക്തിയുമായി ചേര്‍ത്ത് വായിക്കുമ്പോള്‍ കുറച്ചു കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നുന്നത്, അവിടെ റിനി എന്ന എഴുത്തുകാരനില്‍ നിന്നുള്ള പ്രതീക്ഷയാണ്.
പകര്‍ത്തിയ മനസ്സിന് സംതൃപ്തി കിട്ടിയെങ്കില്‍, ആശയം വായനക്കാരില്‍ എത്തിയെങ്കില്‍ ഇതും വിജയിച്ചു എന്നു തന്നെയര്‍ഥം..
ഈ വരികള്‍ വേണി ടീച്ചറില്‍ എത്തട്ടെ, മറുപടി ഇല്ലാത്ത എഴുത്തായി മാറാതിരിക്കട്ടെ... നന്മകള്‍ !!
എനിക്ക് വലിയ പട്ടങ്ങള്‍ ചാര്‍ത്തി തരല്ലേ ധന്യ ..
Deleteഎഴുത്തുകാരന്‍ എന്ന ലേബലിലേക്ക് എന്നെ ഉയര്‍ത്തല്ലേ ..
മനസ്സിലേ വെറുതെയുള്ള ചിന്തകളുടെ ,അല്ലെങ്കില്‍ എന്തെങ്കിലും
എഴുതണ്ടേ എന്ന നിമിഷങ്ങളുടെ ആകെതുകയാകും ഇതൊക്കെ ..
അതില്‍ പ്രതീഷകള്‍ വയ്ക്കുന്ന മനസ്സുകള്‍ കാണുമ്പൊള്‍ സന്തൊഷം ഉണ്ട് ..
രണ്ടു കാലങ്ങളുണ്ടിതില്‍ ,അതു വായിച്ചെടുത്തിരിക്കുന്നു
അന്നിന്റെ കാലവും ,അതൊര്‍ക്കുന്ന ഇന്നിന്റെ കാലവും
വരികളില്‍ അതിന്റെ നേര്‍ത്ത രൂപങ്ങള്‍ കാണുമായിരിക്കും ..
അങ്ങനെയൊന്നും കരുതി ചെയ്തു വച്ചിട്ടില്ലേട്ടൊ ..
എങ്കിലും നന്നായി വായിക്കുന്നതില്‍ ഒരുപാട് നന്ദി ..
പ്രതീഷകളുടെ മനസ്സിനേ ത്രിപ്തിപെടുത്തുവാന്‍ ആയില്ലെന്ന് വരും ..
കാരണം അത്രക്ക് പോകുവാന്‍ ഞാന്‍ പ്രാപ്തനല്ല തന്നെ .
സ്നേഹപൂര്‍വം.. റിനീ ..
ജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ പകര്‍ന്നു നല്‍കിയ വിദ്യാലയത്തിന്റെ തിരുമുറ്റത്തെക്കൊരു തിരിച്ചുപോക്ക് എത്ര മനോഹരമാണ് ! മധുരവും കയ്പ്പുമൊക്കെ നിറഞ്ഞ എന്തെല്ലാം ഓര്‍മകളാണ് അവിടെ നമ്മളെ സ്വീകരിക്കാന്‍ ഉണ്ടാവുക..അറിവിന്റെ ആദ്യാക്ഷരങ്ങള്‍ വാത്സല്യത്തില്‍ ചാലിച്ചു നല്‍കിയ ഗുരുക്കന്മാര്‍, അവരുടെ വാക്കുകള്‍, അതെല്ലാം പലപ്പോഴും പല ഘട്ടങ്ങളിലും നമുക്ക് വഴികാട്ടിയായി മാറാറുണ്ട്...
ReplyDeleteഉള്ളില്‍ എന്നും ഒരുപാടു സ്നേഹവും ബഹുമാനവും നല്‍കി കാത്തു സൂക്ഷിക്കുന്ന റിനിയുടെ ടീച്ചറമ്മക്ക് ഇതില്‍ കൂടുതല്‍ എന്താണ് നല്‍ക്കാന്‍ കഴിയുക അല്ലേ..?
അറിയില്ല തുളസീ .. ഈ വരികള്‍ക്ക് അത്രക്ക് പൂര്‍ണതയുണ്ടൊ ?
Deleteഎന്നും കരുതും നാട്ടില്‍ പൊകുമ്പൊള്‍ ഒന്നു പൊയി കാണാന്‍ ..
പക്ഷേ സമയമോ മനസ്സൊ അനുവദികാത്തത് കൊണ്ടല്ല ..
എന്തോ , കണ്ടിട്ട് , ബന്ധം വീണ്ടും മുളച്ചു തുടങ്ങും
ഓര്‍മകളില്‍ നിന്നും തെന്നി മാറി അന്നില്‍ ജീവിക്കാന്‍ തുടങ്ങും ..
വീണ്ടും അനിവാര്യമായ മടക്കം , അന്യമായി പൊയ ചിലതിന്റെ
നേര്‍ കാഴ്ചകള്‍ .. ഇതൊക്കെ മനസ്സിനേ തകര്‍ത്തു കളയും
അതു കൊണ്ട് മനപൂര്‍വം ഒഴിവാക്കുകയാണ് .. അതൊക്കെ ..
നന്ദി കൂട്ടുകാരീ നല്ല വാക്കുകള്‍ക്ക് .. സ്നേഹപൂര്‍വം.. റിനി
നല്ല പോസ്റ്റ്.
ReplyDeleteസ്കൂളുമായി ബന്ധപ്പെട്ട ഓരോ പോസ്റ്റും വായിക്കുമ്പോള്‍ പഴയ കാലത്തിലേക്ക് പോകും. പണ്ട് പഠിപ്പിച്ച മാഷ്മ്മാരെ നന്ദിയോടെ സ്മരിക്കും.
ആദ്യമാണ് ഇവിടെ...വീണ്ടും കാണാം.
എല്ലാ ആശംസകളും..
ആദ്യ വരവിന് , ആദ്യ വരികള്‍ക്ക് ആദ്യമേ നന്ദീ ..
Deleteകഴിഞ്ഞ് പൊയ ഒരൊ കാലങ്ങളും വരികളിലൂടെയോ
ചിത്രങ്ങളിലൂടെയോ തിരികേ ലഭിക്കുമ്പൊള്‍ മനസ്സ് പിന്നിലേക്ക്
പതിയെ തിരിയും .. അന്നിന്റെ പൊന്‍ വെളിച്ചം പതിക്കും
സ്നേഹപൂര്‍വം .. റിനീ ..
നന്നായിട്ടുണ്ട്.ഹൃദയത്തില്‍ തൊട്ട് എഴുതിയിരിക്കുന്നു. എന്നാലും പ്രണയത്തെ പറ്റി എഴുതുമ്പോളാണു റിനിയുടെ ഭാഷക്ക് കൂടുതല്‍ ചാരുത.
ReplyDeleteഅതു കൊള്ളാം മുല്ലേ .. എന്നെ കൊണ്ട് വീണ്ടും
Deleteപ്രണയം എഴുതിക്കുമല്ലേ :)
ഓര്‍മകള്‍ ഹൃദയത്തിലല്ലേ നിറഞ്ഞിരിക്കുന്നത് അതാകം ..
ഒരുപാട് നന്ദി പ്രീയ കൂട്ടുകാരീ .. സ്നേഹപൂര്‍വം.. റിനി .
വലുതായപ്പോഴും ചെറുതാവാത്ത ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കത...
ReplyDeleteഅത് ഈ പോസ്റ്റിലുടനീളം ദൃശ്യമാണ്. ഇന്നത്തെ എത്ര ടീച്ചര്‍മാര്‍ ഇങ്ങനെ കുട്ടികളെ വ്യക്തിപരമായി ശ്രദ്ധിക്കും? എത്ര കുട്ടികള്‍ക്ക് ടീച്ചര്‍മാരുമായി ഇത്തരത്തില്‍ ആത്മബന്ധമുണ്ടാവും? ആറാംക്ലാസിലെ എന്റെ ടീച്ചറെ ഓര്‍മ്മ വന്നു, എന്നില്‍ ഭാഷയോട് താല്പര്യം ഉണ്ടാക്കിയത് ആ ടീച്ചറാണ്. നല്ല പോസ്റ്റ്.
നമ്മുക്കെല്ലാം കാണും അല്ലേ .. കാലത്തിന്റെ വഴികളില്‍
Deleteനമ്മളിലേക്ക് മഴ പൊഴിച്ച ചിലരൊക്കെ ..
ഓര്‍മകളിലേക്ക് ചില ഗുരുക്കന്മാര്‍ നിറഞ്ഞു നില്‍ക്കും
വേറിട്ട് നിന്ന സ്നേഹം കൊണ്ട്, കരുതല്‍ കൊണ്ട് ..
ചിലര്‍ ജീവിതത്തിന്റെ പരുക്കന്‍ പ്രതലത്തിലൂറ്റെ
കടന്ന് പൊകും , അവര്‍ക്ക് ഓര്‍ക്കാനോ, അവരെ
ഓര്‍ക്കാനോ മനസ്സുകള്‍ ഇല്ലാണ്ടാവാം .. അല്ലേ ?
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി കൂട്ടുകാര
സ്നേഹപൂര്‍വം .. റിനീ
ഓര്‍മകളിലേക്ക് ഒരു മടക്കയാത്ര സമ്മാനിച്ചതിന് ഒരായിരം നന്ദി..മനോഹരം ഈ പോസ്റ്റ്.. :)
ReplyDeletehttp://www.kannurpassenger.blogspot.in/2012/05/blog-post_30.html
ഈ ഗുരുസ്മരണ ഹൃദ്യം..
Deleteചിത്രങ്ങള്‍ നയനാനന്ദകരം.
വരികളിലൂടെ , കാഴ്ചകളിലൂടെ , ഓര്‍മകളിലൂടെ
Deleteഒക്കെ മാത്രമേ നമ്മുക്കൊരു മടക്കയാത്ര ഉള്ളൂ ..
കാലത്തിനേ ഒന്നു തിരിക്കുവാനൊ ,, ഒന്നുടെ
തിരികേ പൊകാനോ , അന്നില്‍ ഒന്നു ജീവിക്കാനോ
ഉള്ള സൗഭാഗ്യം നമ്മുക്ക് നിഷിദമായി പൊയി ..
വായനക്ക് വരികള്‍ക്ക് നന്ദി പ്രീയ കൂട്ടുകാര ..
സ്നേഹപൂര്‍വം .. റിനീ ..
വരികളിലേ ഗുരുസ്മരണ ഹൃത്തിലേറ്റിയതും
Deleteചിത്രങ്ങള്‍ കണ്ണിന്‍ ആനന്ദം നല്‍കിയതും
മനസ്സിനുള്ളിലേ ആര്‍ദ്രത കൊണ്ടാവാം ..
നന്ദി നല്ല വാക്കുകള്‍ക്ക് , സ്നേഹപൂര്‍വം
This comment has been removed by the author.
ReplyDeleteകലാലയത്തിലെ ഓർമ്മകൾക്കു തുല്യം കലാലയത്തിലെ ഓർമ്മകൾ മാത്രം. ഹൃദ്യമായ ഈ കുറിപ്പ് എന്നെയും അനേകം ഒർമ്മകളിലേക്കു കൊണ്ടു പോയി.മറക്കാനിഷ്ടപ്പെടാത്ത, എന്നും കാക്കുന്ന ഒരു ലോകത്തിന്റെ വസന്തത്തിലേക്ക്...
ReplyDeleteനന്ദി
അതേ ശരിയാണ് മാഷേ , കലാലയ ഓര്‍മകള്‍ക്ക്
Deleteപകരം വയ്ക്കാന്‍ അതു മാത്രമേ കാണുകയുള്ളു ..
എത്ര പൂക്കാലങ്ങള്‍ വന്നു പൊയാലും
അന്നിന്റെ പൂവുകള്‍ക്കുള്ള സുഗന്ധം
വേറൊരു കാലത്തിനും പകരുവാനാകില്ല തന്നെ
ഇവിടെ വന്നതില് വായിച്ചതില്‍ , കുറിച്ചതില്‍
ഒരുപാട് നന്ദി , സ്നേഹപൂര്‍വം.. റിനീ
:)
ReplyDeleteഅദ്ധ്യാപകരില്‍ നിന്നും ഇങ്ങനൊക്കെ സ്നേഹം കിട്ടാനും വേണം യോഗം!
സ്നേഹം മാത്രമല്ല കൈയ്യിലും പുറത്തുമൊക്കെ
Deleteവീര്‍ത്തു വന്ന അടിയുടെ ചൂടിനും വേണം യോഗം ..
നമ്മുക്ക് പിന്നെ എല്ലാം കൂടി ആകേ മിക്സ്സായി
പൊയതു കൊണ്ട് ഒന്നും തിരിച്ചറിയാന്‍ വയ്യണ്ടായി :)
ഒരുപാട് നന്ദി സഖേ ഈ സ്നേഹമുള്ള വാക്കുകള്‍ക്ക്
സ്നേഹപൂര്‍വം ,, റിനീ ..
പഴയ കാലത്തേക്ക് കൊണ്ട് പോയി. നന്ദി!
ReplyDeleteയാത്രകള്‍ നമ്മുക്ക് ഹരമാകട്ടെ ..
Deleteപിന്നിട്ട വഴികളാകുമ്പൊള്‍ അതു കൂടട്ടെ ..
വന്നു പൊയതില്‍ , കൂടെ വന്നതില്‍ നന്ദി കൂട്ടുകാര ..
സ്നേഹത്തൊടെ ,, റിനി ..
നന്നായി എഴുതി
ReplyDeleteആശംസകള്‍
visittoo
http://admadalangal.blogspot.com/
ആശംസകള്‍ക്ക് നന്ദി സഖേ ..!
Deleteസനെഹപൂര്‍വം..
ഹരി എന്ന യുവാവ് ടീച്ചര്‍ക്ക്
ReplyDeleteകത്ത് എഴുതുമ്പോള്‍ ,ആ പഴയ സ്കൂള്‍ കുട്ടി ആയി മാറുന്നു !!
ആ കുട്ടിയുടെ നിഷ്കളങ്ക ഭാവവും,സ്നേഹവും ഇതില്‍ കാണാം !
എന്നാല്‍ ഒരു യുവാവിന്റെ എഴുത്ത് എന്ന നിലയില്‍ നോക്കുമ്പോള്‍ ,
ഇത് പോരാന്നു തന്നെയാണ് എന്റെയും അഭിപ്രായം !!!
കുറച്ചൂടെ സെന്റിമെന്റ്സ് ഒക്കെ ചേര്‍ക്കാം !!
റോസ് പറഞ്ഞത് ഇതാണെന്ന് എനിക്ക് തോന്നുന്നു !
എന്നാലും റിനീഷേട്ടന്റെ തനതു ശൈലി ഉണ്ട് താനും !!
ക്ലാസിനു പുറത്തു നില്‍ക്കുന്ന ആ കുട്ടി , അവന്റെ സങ്കടങ്ങള്‍ ,
ആ ടീച്ചറിന്റെ വാത്സല്യം ,ഇതെല്ലാം കുറഞ്ഞ വരികളില്‍ ഭംഗിയാക്കി !!!
"വഴിയരുകില്‍ മഴയേറ്റ്, വാകമരകുളിരേറ്റ്
കുതിര്‍ന്ന എന്‍ കണ്‍കളില്‍ ഒരു നുള്ള്
പൂവിന്റെ നറുമണം ചാലിച്ച കാലമേ
ഞാന്‍ ഇത്തിരി നേരം നിന്നില്‍ നിറഞ്ഞോട്ടെ "...
ഈ വരികള്‍ എനിക്ക് നല്ല ഇഷ്ട്ടായി!
സ്കൂള്‍ കുട്ടികളുടെ പ്രണയത്തിനു സപ്പോര്‍ട്ട് ചെയ്യുന്ന ടീച്ചേര്സോ അക്കാലത്ത്?
ഈ 'കെട്ടുപുള്ളികളോട്' എന്താ ഇത്രയ്ക്കു വിരോധം?
പത്തു,മുപ്പതു സ്ഥലത്തൂന്നാണ് അവരെ ഒഴിവാക്കീട്ടുള്ളത് !
ആകെ മൊത്തം വെല്യ കുഴപ്പം ഒന്നുല്ലാട്ടോ !!
എല്ലാ പോസ്റ്റും ഒരുപോലെയാവില്ലല്ലോ !!
ഇനീം എഴുതണം...എല്ലാ ആശംസകളും നേരുന്നു!!!
സ്കൂള്‍ കുട്ടിയുടെ പ്രണയത്തിന് ആരു സപ്പൊര്‍ട്ട് ചെയ്തുന്ന ആശകുട്ടീ ..
Deleteഎന്റെ സൗന്ദര്യ ബോധത്തിനേ കുറിച്ച് എനിക്ക്
ആത്മവിശ്വാസ്സം തന്നെന്നാ പറഞ്ഞേ ..
നേരെ വായിക്ക് കണ്ണു കാണാന്‍ വയ്യാത്ത അമ്മകുട്ടി ..
കല്യാണത്തിന് പൊകാനുള്ള തയ്യാറെടുപ്പാകും .. അല്ലേ .. അതാ :)
പിന്നെ എന്നെ പിടിച്ച് മുകളില്‍ ഇരുത്തല്ലെ കേട്ടൊ ..
പാവമായി എന്തേലും എഴുതട്ടേട്ടൊ അനുജത്തി കുട്ടി ..
കെട്ടു പുള്ളികള്‍ ഇനി ശ്രദ്ധിക്കാം , നന്നായി വായിക്കുന്നതില്‍ ഒരുപാട് നന്ദീ
സ്നേഹപൂര്‍വം.. റിനിഷേട്ടന്‍
ജഗദീശ്വരന്‍ ഈ അമ്മക്ക് ഇനിയുമായിരം കുഞ്ഞു പൂവുകളേ നല്‍കട്ടെ ..
ReplyDeleteവഴിയരുകില്‍ കരിഞ്ഞു പൊയേക്കാവുന്ന ഒട്ടേറെ മൊട്ടുകള്‍
ഈ കരങ്ങളിലൂടെ വിടര്‍ന്നു പരിമളം പടര്‍ത്തട്ടെ ..
ഒരുപാട് ഇഷ്ടത്തോടെ , അതിലേറെ ബഹുമാനത്തൊടെ
സ്നേഹപൂര്‍വം ... ഹരീ ..
ഹരി ടീച്ചർക്കെഴുതിയ ലെറ്റർ ഞാൻ സാകൂതം വായിച്ച് തീർത്തു, ഈ രചനക്ക് ഒരു പ്രത്യേകതയുണ്ട് റിനീ. എന്താണെന്നല്ലേ. വളരെ ലളിതമായ ഭാഷയിൽ ടീച്ചറോടുള്ള അതിരുറ്റ സ്നേഹം വിവരച്ചിരിക്കുന്നു. കാളക്കറുമ്പനെ സ്നേഹിച്ച പിന്തുണച്ച ടീച്ചറെ വായനക്കാർക്കെല്ലാം ഇഷ്ടപ്പെടും ഉറപ്പ്, എന്തു കൊണ്ട് ടീച്ചർ ഏകാകിനിയായി കഴിയുന്നു എന്ന് സൂചിപ്പിച്ചില്ലേ...
എന്തായാലും നല്ല ഈ എഴുത്തിന് ആശംസകൾ
കുറച്ച് കാലം ബെഡ് റെസ്റ്റ് ആയതിനാൽ ബ്ലോഗ് രംഗത്ത് സജീവമായിരുന്നില്ല. ക്ഷമിക്കൂ വൈകിയ ഈ കമെന്റിന്
ഓക്കെ റിനീ, വീണ്ടും കാണാം..
എന്തു പറ്റി മോഹീ ..? ബെഡ് റെസ്റ്റിനൊക്കെ ?
Deleteസീരിയസ്സുള്ള വിഷയമാണോ ..
എന്തായാലും സുഖം പ്രാപിച്ചല്ലൊ സന്തൊഷം ..
എല്ലാം നന്നായി ഇരിക്കട്ടെ .. പരമകാരുണ്യവാന്‍ കരുണ ചൊരിയട്ടെ ..
എന്തിനാ ക്ഷമയൊക്കെ .. കഴിയുമെങ്കില്‍ ഒരു വരി ഈ കൂട്ടുകാരന്‍
കുറിക്കുമെന്ന് എനിക്കറിയാം , അതില്ലായെങ്കില്‍ തിരക്കാവും എന്നും ..
എന്നുമുണ്ട് കൂറ്റെ , നല്ല വാക്കുകള്‍ക് നന്ദി ഒരുപാട് ..
പ്രാര്‍ത്ഥനകളൊടെ .. സ്നേഹപൂര്‍വം .. റിനീ
ഹൃദയസ്പര്‍ശിയായ റിനിയുടെ ഈ എഴുത്ത്
ReplyDeleteനല്ല ഒരു ഗുരു ദക്ഷിണ തന്നെ ...!!!
ഈ ജിവിതത്തില്‍ എവിടെ വച്ചാണ് നാം
Deleteനമ്മുക്കുള്ളിലേക്ക് കുളിര്‍ പകര്‍ന്നവര്‍ക്ക് നന്ദി ചൊല്ലുക ..
എന്തു പ്രവര്‍ത്തി കൊണ്ടാണ് അതു പകരുക ..
വരികളില്‍ ആ ദക്ഷിണ നില നില്‍ക്കുന്നുവെങ്കില്‍
ഹൃദയം നിറഞ്ഞുന്ന് തന്നെ .. നന്ദി കൂട്ടുകാരി ..
സ്നേഹപൂര്‍വം .. റിനീ ..
മനസ്സു നിറഞ്ഞ ഒരു വായനതന്നതിന് നന്ദി റിനീ..!
ReplyDeleteതാങ്കളേപ്പോലെ അക്ഷരങ്ങള്‍കൊണ്ട് ‘അഭ്യാസം’ കാണിക്കാനൊന്നും എനിക്കറിയില്ല. ഉള്ളത് പറയാല്ലോ..വായനയിലുടനീളം എന്റെസ്കൂളും,പിന്നെ ‘തങ്കമ്മ’ ടീച്ചറുമായിരുന്നു മനസ്സില്‍..!ദാ ഇപ്പോ ഉള്ളില്‍ എന്തൊക്കെയോ ഉരുണ്ടുകൂടിയിട്ടുണ്ട്.പിന്നെ, ആ ‘കാള’ എന്ന പേരും രസകരമായ ചില ഓര്‍മകളിലേക്ക് കൊണ്ടുപോയി..!
ഇതിന്റെപേരില്‍ ഞാനെന്തെകിലും തട്ടിക്കൂട്ടിയാല്‍ അതിന്റെ ഉത്തരവാദി റിനിയായിരിക്കും..!!
ആശംസകളോടെ...പുലരി
‘കാള ഹരി’യുടെ ബാല്യകാല ചരിത്രം
ReplyDeleteഒരു സ്മരണയുടെ നിറകുടം കണക്കെ ,
ഒട്ടും തുളുമ്പിപ്പോകാതെ നിറച്ചുവെച്ചിരിക്കുകയാണല്ലോ..റിനി ഇവിടെ അല്ലേ
ജോലിതിരക്കുകള്‍ ഏറി.. ബ്ലോഗ്ഗുകളില്‍ എത്താന്‍ വൈകുന്നു ..
ReplyDeleteറീനി ക്ഷമിക്കുമല്ലോ ??
ഈ വിഷയത്തില്‍ എത്ര പോസ്റ്റുകള്‍ പിറന്നാലും ഒരിക്കലും മുഷിവില്ലാതെ വായിക്കാന്‍ കഴിയുന്നു എന്നതാണ് ഈ വിഷയത്തിന്റെയും റീനിയുടെ എഴുത്തിന്റെയും ഗുണം.
കുറച്ചു നേരം എന്റെ സ്കൂള്‍ ജീവിതത്തിലേക്ക് തിരിച്ചു നടന്നു കയറി . കൂടെ എന്റെ ഗുരുനാഥ കമലാവതി ടീച്ചറിലേക്കും...
This comment has been removed by the author.
ReplyDeleteഇവിടെ പലരും ഒട്ടേറെ കാര്യങ്ങള്‍ പറഞ്ഞുകഴിഞ്ഞിരിക്കുന്നു. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല. വല്ലതും പറഞ്ഞാലും ഈ പോസ്റ്റിനു മുന്‍പില്‍ അതൊന്നും ശോഭിക്കില്ല. അതാണ്. എന്നാലും ഒരു കാര്യം പറയാതെവയ്യ... ഞാന്‍ ഒന്നിലേറെ തവണ വായിച്ച അപൂര്‍വം പോസ്റ്റുകളിലൊന്നാണിത്. കാരണം ഈ വരികള്‍ എന്നെ എന്റെ സ്വന്തം ‘ടീച്ചറമ്മ’യെ ഓര്‍മിപ്പിച്ചു... നന്ദി.
ReplyDelete