ഇന്നലെ കണ്ണുകള്‍ കഥപറഞ്ഞു ...
അരികെ ചെല്ലുമ്പോള്‍ ആട്ടുമെന്ന് കരുതി ..
ഒന്നു മുട്ടി , എത്രയുണ്ട് കൈയ്യിലെന്നവള്‍ ..
ശ്വാസഗതിയില്‍ ഇത്തിരി പുരോഗമനം ..
തീരം തേടി പിടിക്കാന്‍ കുറച്ചലഞ്ഞു ..
വാരി പുണരുമ്പോള്‍ , മാറിടം ഒന്നുലഞ്ഞപ്പോള്‍..
അമ്മയുടെ മണം , ആ പഴയ പാല്‍ചൂര് ..
ഒന്നിടറി , ഒരു കുത്തെടുത്ത് അരികില്‍ ചേര്‍ത്ത്
മനസ്സ് കൊണ്ട് എള്ളും പൂവും ചേര്‍ത്ത് ...
പഴയ ഉണ്ണിയായ് തെരുവിന്റെ മഴയിലേക്കിറങ്ങീ ..
അവളുടെ മനസ്സപ്പോള്‍ ഉരുവിടുന്നത് എത്ര അകലേക്ക്
എത്തിയിട്ടും കാതുകള്‍ നുണഞ്ഞിറക്കുന്നുണ്ട് ..
" ഹേയ് വാട്ട് ഹാപ്പന്‍ ? ആര്‍ യൂ മാഡ് ?"
ഉഷ്ണത്തിന്റെ സഹനഗര്‍ഭത്തില്‍ നിന്നുമൊരു
തുള്ളി മഴയെന്ന പേരില്‍ നെറുകില്‍ തൊട്ടു ,
ഒന്നു ചിരിക്കണമെന്നുണ്ടായിരുന്നു ..
പാതി നിന്നുപോയ വികാരതള്ളിച്ചയില്‍
ഹൃദയം അതു ചെവി കൊണ്ടില്ല ,
എന്തായാലും കരയണ്ട അമ്മയെ കണ്ടല്ലൊ ഉണ്ണീ ..!
പുതുമയില്ല , അമ്മ പല രൂപത്തില്‍ മുന്നിലെത്തുന്നു ..
മാഞ്ഞു പോകുമ്പോള്‍ , കണ്‍തടം വിങ്ങിയിരുന്നില്ല
കരള്‍ വിങ്ങിയതാരും കണ്ടതുമില്ല .. കാലമാണെങ്കില്‍
ഒരിക്കലും അതു മായ്ക്കുവാന്‍ മെനക്കെട്ടതുമില്ല ..
അപ്പോള്‍ പിന്നെ എന്റെ വികാരങ്ങളില്‍ അടിക്കടി
അമ്മ കേറി വരുന്നതിനെ കുറ്റപ്പെടുത്തുവതെങ്ങനെ ...!
പുഴ കരയാന്‍ തുടങ്ങുന്ന വര്‍ഷകാലങ്ങളുണ്ട് ..
മിഴികളൊഴുകി ചാലുകളായി മുന്നിലെത്തുമ്പോള്‍
മനസ്സൊരു കളിവഞ്ചിയാകും , കടലാസുകള്‍ തോണികളും ..
കൂട്ട് കാത്ത് നിമിഷങ്ങളെണ്ണി നില്‍ക്കും .. ആരു വരാന്‍ !
പിന്നെ പതിയെ നീര്‍ തൊടും എന്റെ തോണികള്‍ ..
ഒരൊ മനസ്സിന്റെ പ്രതീക്ഷകളേയും കാലം കൊണ്ടു-
വരുമോളങ്ങള്‍മുക്കി താഴ്ത്തും ..
ബാല്യത്തിന് അതു നീറ്റലാണ്...
നിലാവ് പൂത്തിട്ടാണ് അമ്മ വരാറ് ..
ചുവന്ന ചുണ്ടാലേ ചേര്‍ത്തൊരുമ്മയാണ് സമ്മാനം ..
നെറ്റിത്തടത്തിലേ വിയര്‍പ്പ് ചേര്‍ത്തൊരു കിടപ്പുണ്ട് ..
ഉണ്ണിക്ക് പിന്നെ വേറെന്തു വേണം ....
എങ്കിലും എന്തേ എന്നമ്മ വൈകുന്നത് നിത്യം ?
ഉണ്ണീ .. നോക്കി പോകെട്ടൊ .. കൈതക്കൂട്ടത്തില്‍
ഗ്രഹണം വിഷം തേയ്ച്ച നീര്‍ക്കോലിയുണ്ടാകും ..
കാത്ത് കാത്ത് ഇരുന്ന കണ്ണുകള്‍ക്ക് ഞാന്‍
അഭയം കൊടുത്ത് ഓടി മറയുമ്പോള്‍ ആശ്വസ്സിക്കാം ,
കാത്ത് നില്പ്പിന്റെ മുഷിപ്പ് മുറിച്ചതിന് ..
കൗതുകം പൂണ്ടാണ് എണ്ണ മണക്കുന്ന കടല്‍ക്കരയിലെത്തിയത് ..
ഒരു കുഞ്ഞിന്റെ കൈകളില്‍ വിരിയുന്ന തോണികള്‍
പതിയെ വന്നു തലോടുന്ന കടലമ്മയെ കണ്ടു ഞാന്‍ ...
മനസ്സ് നാലായി മടക്കി , ഉള്ളിലെ ഹൃദയം നിവര്‍ത്തി
ഒന്നിറക്കി നോക്കി , ഒരു തിരയിലൂടെ ഉണ്ണിയുടെ അമ്മ വന്നു
ആവേശമോടിറങ്ങി അലിഞ്ഞ് ഭാരമേതുമില്ലാതൊരു
കടലാസ് തോണിയായ് ...
"ചിത്രങ്ങള്‍ : ഗൂഗിളിന് നന്ദി "
എത്ര പെട്ടെന്നാണ് വിഷയം മാറി വന്നത്.. വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന കവിത..
ReplyDeleteഭാവുകങ്ങള്‍ റീനി.. :)
എന്തൂട്ട് മാറ്റം ഫിറൂ .. ജീവിതമല്ലേ ..
Deleteവെറുതെ ഇരിക്കുമ്പൊള്‍ എന്തൊ എഴുതുന്നു ..
ചിലപ്പൊഴൊക്കെ ഇങ്ങനെയാണ്‍ , ചിലരുടെ
ജീവിതങ്ങള്‍ , അല്ലെങ്കില്‍ ജീവിത ചിന്തകള്‍ ...
ആദ്യ വരികള്‍ക്ക് ഒരുപാട് സ്നേഹം തിരികേ സഖേ ..
അമ്മ, സ്നേഹത്തിന്‍റെ, വാത്സല്യത്തിന്‍റെ മൂര്‍ത്തീഭാവം. കരയെ തേടിയലയുന്ന തോണി, കരയിലേക്ക് തന്നെ എന്നും എത്തുമെന്നുറപ്പ്, അല്ലാതെവിടെ പോകാന്‍.. "ഉണ്ണീ .. നോക്കി പോകെട്ടൊ .. കൈതക്കൂട്ടത്തില്‍ ഗ്രഹണം വിഷം തേയ്ച്ച നീര്‍ക്കോലിയുണ്ടാകും.." ഈയൊരു ശ്രദ്ധ വേറെവിടെ കിട്ടാന്‍...
ReplyDeleteപ്രിയ കൂട്ടുകാരാ നന്നായി പറഞ്ഞിരിക്കുന്നു...
സ്നേഹത്തിന്റെ പല മുഖങ്ങളില്‍ അമ്മ വരുന്നുണ്ട് ..
Deleteആദ്യം മനസ്സിലേക്ക് നല്‍കിയ സ്നേഹമാധുര്യം
അമ്മ മാത്രമായതിനാല്‍ ആവാമത് ...!
ഗ്രഹണ സമയത്ത് നീര്‍ക്കോലിക്ക് കൂറ്റി
വിഷം വയ്ക്കുമെന്ന് പഴ ചൊല്ല് .. അമ്മയല്ലാതെ
ആരു തടുക്കാന്‍ കാലികമായ വിഷസാമിപ്യങ്ങളേ ..
നന്ദി നിത്യഹരിത ,, ഈ സ്നേഹത്തിന് ..
ഈ ഓടി വരവിന് ...
വായിച്ചു.....
ReplyDeleteവായിച്ചു .... ഇതിലൊരു സുഖമില്ലാല്ലൊ സഖേ ..
Deleteഇഷ്ടമായില്ല അല്ലേ .. വായിച്ചുവല്ലൊ അങ്ങനെ
സമാധാനിക്കുന്നേട്ടൊ .. നന്നാക്കാന്‍ നോക്കാം ..
അല്ലാതെ ഞാനെന്തു പറയാന്‍ ..
ഒരുപാട് സ്നേഹം സഖേ .. ഈ വരവിന്
ഒരുപാട് നിസഹായ ജന്മങ്ങളുടെ പ്രതീകം ഈ ഉണ്ണി .
ReplyDeleteപോസ്ടിലുടനീളം ഒറ്റപ്പെടലിന്റെ,നിസഹായതയുടെ തേങ്ങല്‍ കാണാം.
റിനിയുടെ പ്രത്യേകതയാണ് ഏതു വിഷയവും വളരെ ലളിതമായി,ഒഴുക്കോടെ എഴുതിപ്പോകുന്ന രീതി.
"മനസ്സ് നാലായി മടക്കി , ഉള്ളിലെ ഹൃദയം നിവര്‍ത്തി
ഒന്നിറക്കി നോക്കി , ഒരു തിരയിലൂടെ ഉണ്ണിയുടെ അമ്മ വന്നു
ആവേശമോടിറങ്ങി അലിഞ്ഞ് ഭാരമേതുമില്ലാതൊരു
കടലാസ് തോണിയായ് ..."
വളരെ നന്ദി നീലിമാ ..
Deleteമനസ്സ് വായിക്കുന്നതിന് , വരികളില്‍ -
പകര്‍ത്തപെട്ട പൊരുളിനേ തേടുന്നതില്‍ ..
പകരുന്നു നല്ല വാക്കുകള്‍ക്ക് സ്നേഹവും സന്തൊഷവും ..
മനസ്സ് നാലായി മടക്കി, ഉള്ളിലെ ഹൃദയം നിവര്‍ത്തി ഒന്നിറക്കി നോക്കി ! കൊള്ളാം റിനി നല്ല വരികള്‍. ഒരുപാടു പിറകിലേക്ക് പോയി മനസ്സ്.
ReplyDeleteശ്രീ .. നമ്മുടെ ഉള്ളിലേ ചില ഓര്‍മകളാകും
Deleteനമ്മേ നയിക്കുക .. അതില്‍ ചിലത് നമ്മുടെ
എല്ലാ കാഴ്ചകളിലും , പ്രവര്‍ത്തികളില്‍
ചിലപ്പൊള്‍ കൂടെ കൂടും .. നമ്മില്‍ നിന്നകന്നു പൊയാലും..
ഈ സാമിപ്യത്തിന് സ്നേഹവും നന്ദിയും കൂട്ടുകാരീ ..
"തീരം തേടി പിടിക്കാന്‍ കുറച്ചലഞ്ഞു ..
ReplyDeleteവാരി പുണരുമ്പോള്‍ , മാറിടം ഒന്നുലഞ്ഞപ്പോള്‍..
അമ്മയുടെ മണം , ആ പഴയ പാല്‍ചൂര് ..
ഒന്നിടറി , ഒരു കുത്തെടുത്ത് അരികില്‍ ചേര്‍ത്ത്
മനസ്സ് കൊണ്ട് എള്ളും പൂവും ചേര്‍ത്ത് ...
പഴയ ഉണ്ണിയായ് തെരുവിന്റെ മഴയിലേക്കിറങ്ങീ .."
അലഞ്ഞണഞ്ഞ തീരത്തിന് ബലിതര്‍പ്പണം നടത്തിപ്പോകാന്‍ അത്ര എളുപ്പാണോ ഉണ്ണി ???
"നിലാവ് പൂത്തിട്ടാണ് അമ്മ വരാറ് ..
ചുവന്ന ചുണ്ടാലേ ചേര്‍ത്തൊരുമ്മയാണ് സമ്മാനം ...."
അമ്മയെപ്പോലെ ചേര്‍ത്തണയ്ക്കാനും ശാസിക്കാനും ...മറ്റാരാ അല്ലെ ? എന്നാലും ഉണ്ണീ .. നോക്കി പോകെട്ടൊ .
ഒന്നും എഴുതാനില്ല ..കണ്ണും കരളും വിങ്ങുന്നുണ്ടേ ...വായിച്ചിട്ട്..
എത്ര നന്നായി വികാരങ്ങളെ വരച്ചിടുന്നു നീ..അസൂയവരുന്നു...
അലഞ്ഞണഞ്ഞ തീരം മനസ്സിനേ നോവിക്കുന്നുവെങ്കില്‍
Deleteഓര്‍മകളേ തൊട്ടുണര്‍ത്തീ നിറം കെടുത്തുന്നുവെങ്കില്‍ ..
ബലിയൂട്ടി പിരിയാതെ എങ്ങനെ കൂട്ടുകാരീ ..?
അമ്മ ശ്വാസ്സിക്കുന്നതും , അമ്മ കരുതല്‍ വയ്ക്കുന്നതും
ഉണ്ണിക്ക് ഇഷ്ടം തന്നെ , നേരിന്‍ മുഖങ്ങള്‍ കാലത്തിനുള്ളില്‍
മറഞ്ഞിരുന്നാലും അമ്മയല്ലാതാരുണ്ട് തുറന്നു കാട്ടുവാന്‍ ?
എന്റെ മനസ്സിന്‍ വികാരങ്ങളേ വായിക്കുവാനും
അവ ഹൃത്തിലേറ്റി നോവാനും കാണിച്ച മനസ്സിനൊരുപാട്
സ്നേഹവും .. നന്ദിയും കൂട്ടുകാരീ ..
അമ്മയെപ്പറ്റി എന്തെഴുതിയാലും ഇഷ്ടമാണ് വായിക്കാന്‍
ReplyDeleteഎത്ര കാതമകലെയെങ്കിലും , ആ സ്നേഹം
Deleteഎങ്ങനെ മറക്കും .. ഒന്നൊടീ അരികിലണയാന്‍
കൊതിക്കാത്ത മനസ്സുണ്ടൊ ? ആ വിരലുകളില്‍
ഒന്നു തലൊടുവാന്‍ മനസ്സ് തുടിക്കുന്നുണ്ട് ..
സ്നേഹം ഒരുപാട് അജിത്തേട്ടാ ..
തല്‍ക്കാലത്തേക്ക് പ്രണയത്തിനു അവധി കൊടുത്തത് നന്നായി...
ReplyDeleteവിഷയം കോമണ്‍ ആണെങ്കിലും ,അവതരിപ്പിച്ച രീതി ,ലളിതവും,അതേ സമയം തീവ്രവുമാണ്..
ഏകാകിയായ ഉണ്ണിയുടെ ആകുലത ,അവന്റെ വിഷാദം എന്‍റെ മനസ്സിനെ ഭാരപ്പെടുത്തുന്നുണ്ട്...
കളിക്കൂട്ടുകാരില്ലാതെ തനിയെ അലഞ്ഞു നടക്കുന്നൊരു ബാല്യം...
സ്നേഹത്തിനായ് കൊതിക്കുന്നൊരു പാവം മനസ്സ് ..
അമ്മയുടെ ചീത്തയവസ്ഥ ,അവനിലുണ്ടാക്കിയ നൊമ്പരം,
അവനാഗ്രഹിക്കുന്ന പോലെ അമ്മയുടെ സ്നേഹം കിട്ടിയോ ?
വളര്‍ന്നപ്പോഴും ഉണ്ണി ഏകാകി തന്നെ...
അവന്‍ സമീപിച്ച സ്ത്രീയിലും അവന്‍ കാണുന്നത് അമ്മയെ തന്നെ.. ..
വിഷാദമാണ് ഈ കവിതയിലെ ഭാവം ...അതിനെ സമീപിച്ച രീതി ഏറെ ഇഷ്ട്ടപ്പെട്ടു...
ആദ്യം തൊട്ടവസ്സാനം എന്റെ വരികളേ
Deleteമനസ്സിലേറ്റിയിരിക്കുന്നു റോസൂ ..
അറിഞ്ഞു വായിക്കുമ്പൊള്‍ മനസ്സിന്
കിട്ടുന്ന സന്തൊഷം അവര്‍ണ്ണനീയം തന്നെ ..
ഒരൊ മനുഷ്യനും ഒരിക്കല്‍ അല്ലെങ്കില്‍
എല്ലാ നിമിഷങ്ങളിലും ഒറ്റയാണ് ..
ഒരുപാട് ആള്‍കൂട്ടത്തില്‍ ഒറ്റക്ക് എന്തൊക്കെയോ
ഓര്‍മകളില്‍ നിന്നും ഉണര്‍ന്നും മയങ്ങിയും ...!
അമ്മ നിറഞ്ഞ സ്നേഹം തന്നെ , പക്ഷേ കാലമതനുവദിച്ചോ ..?
എന്നതാണീ വരികളിലേ വിഷാദം .. കൂടെ തിരയുന്ന കണ്ണുകളില്‍
നിറയുന്ന അമ്മയുടെ വാല്‍സല്യം ... എപ്പൊഴും എന്റെ വരികളൊട്
കാണിക്കുന്ന ഈ സ്നേഹത്തിന് പ്രീയ കൂട്ടുകാരിയോട് സ്നേഹവും
നന്ദിയുമുണ്ടേട്ടൊ എന്നും ..
" ഉണ്ണീ .. നോക്കി പോകെട്ടൊ .. കൈതക്കൂട്ടത്തില്‍
ReplyDeleteഗ്രഹണം വിഷം തേയ്ച്ച നീര്‍ക്കോലിയുണ്ടാകും .. "
അമ്മ...അമ്മക്ക് തുല്യം വേരെയാര്???? ആ കരുതലിന് തുല്യം വേറെയെന്തു?? നന്നായിരിക്കുന്നു...ആശംസകള്‍..
ആരുമില്ല തന്നെ പ്രീയ സ്നേഹിതാ ..!
Deleteഅമ്മക്ക് സമം അമ്മ മാത്രം ...
ഇനിയേതു നക്ഷ്ത്രം ഉദിച്ചാലും
നിലാവ് പൂത്ത് നിന്നാലും ..
മഴ നിറഞ്ഞു പെയ്താലും ..
ചാരെ അമ്മയില്ലതൊരു പൂര്‍ണതയുണ്ടാകുമോ ..
മനസ്സ് തന്നെ പ്രധാനം , അതൊതുന്നത് എന്തൊക്കെയാണല്ലെ ..
ഒരുപാട് സന്തൊഷവും സ്നേഹവും കൂട്ടുകാര ..
സുപ്രഭാതം..
ReplyDeleteശ്വസിയ്ക്കാന്‍ മണ്ണിന്റ്റേം മഴയുടേം ഗന്ധം..
നെറുകയില്‍ മാതൃ വാത്സല്ല്യ കൈത്തലം..
ഓമനിയ്ക്കാന്‍ ബാല്യം..
നിശ്ശബ്ദമാകുവാന്‍ നൊമ്പരങ്ങല്‍..
റിനിയുടെ വരികള്‍ കൊണ്ടെത്തിയ്ക്കുന്ന തലങ്ങളാണിത്..
എന്‍റെ വായനയുടെ സംതൃപ്തി..
നന്ദി റിനീ, ഒരുപാട്...
സ്നേഹം.
പൂര്‍ണതയുള്ള വാക്കുകള്‍ കൊണ്ട്
Deleteഈ കൂട്ടുകാരീ എന്നില്‍ മഴ നിറക്കുന്നു ...
വരികളില്‍ നിറയുന്നത് ഒരൊ മനസ്സിന്റെയും
ഉള്ളാണ് , പ്രീയ കൂട്ടുകാരിയുടെ മനസ്സ് എന്റെ വരികളില്‍
തേടി പിടിക്കുന്നത് , ഞാന്‍ കണ്ടെത്തിയ ചിലതാകാം ..
സ്നേഹപൂര്‍വമായ ഇത്തരം വാക്കുകള്‍ മനസ്സ് നിറക്കുന്നുന്റ് ..
ഒരുപാട് സ്നേഹവും നന്ദിയും പ്രീയ വര്‍ഷിണീ ..
കവിതകള്‍ അത്ര പെട്ടെന്ന് ഒന്നും എനിക്ക് പിടി തരാറില്ല !
ReplyDeleteപക്ഷെ ഇത് പെട്ടെന്ന് പിടികിട്ടി !
മനസ്സില്‍ തോന്നിയ നൊമ്പരം എങ്ങനെ എക്സ്പ്രസ്സ് ചെയ്യണം എന്നറിയില്ല !!
വായിക്കുമ്പോള്‍ മനസ്സില്‍ വരുന്ന ഒരു വിഷ്വല്‍ ഉണ്ട് !
തന്നോട് തന്നെ സംസാരിച്ചു,ഒറ്റയ്ക്ക് കളിച്ചു നടന്ന ഒരു ഉണ്ണിക്കുട്ടന്‍ !
അവനെ സ്നേഹിക്കാന്‍ അമ്മ മാത്രം !
വളരെ ആഴത്തില്‍ അമ്മയോടുള്ള സ്നേഹം അവനിലുണ്ട് !!
ജീവിതത്തില്‍ ഒന്നും നേടാതെ പോയ,ജീവിതം മുഴുവന്‍ പരാജയമായിപ്പോയ ഉണ്ണി,
ഒടുക്കം ജീവിതത്തില്‍ നിന്ന് തന്നെ പിന്തിരിയുന്നു !
വായിച്ചു തീര്‍ന്നപ്പോള്‍ വലിയൊരു നൊമ്പരം ബാക്കിയായല്ലോ !
ഇതുപോലെ എത്രയോ ജന്മങ്ങള്‍ നമ്മുക്ക് ചുറ്റും ഉണ്ടല്ലേ ?
ദുഖവും,പ്രണയവും എനിക്കിഷ്ട്ടമുള്ള രണ്ടു വികാരങ്ങളാണ് !
അത് നല്ല അസ്സലായി പകര്‍ത്താന്‍ എട്ടന് കഴിയുന്നുമുണ്ട് !
ആദ്യ വായനയില്‍ത്തന്നെ എന്നെപ്പോലെയുള്ള സാദാ വായനക്കാര്‍ക്ക് കൂടി പെട്ടെന്ന് മനസ്സിലാകുന്ന രീതിയില്‍ കവിതകള്‍ എഴുതുന്ന ഈ ഏട്ടന് എന്‍റെ ഹൃദയം നിറഞ്ഞ അഭിനന്ദനം !
ഏട്ടന്റെ അനുജത്തികുട്ടിക്ക് തരാന്‍ ..
Deleteഹൃദയത്തിനകത്തൂന്ന് ഒരു പിടി സ്നേഹമുണ്ട് ..
ഒരു വരി എഴുതിയാലും ഓടി വന്ന് എന്തേലുമൊന്ന്
പറയുവാന്‍ കാണിക്കുന്ന ഈ സഹൊദരസ്നേഹത്തിന്
ഉള്ളിന്റെയുള്ളില്‍ നിന്നും .... സ്നേഹവും നന്ദിയും ..
രക്തബന്ധങ്ങള്‍ അന്യമായി പൊകുമ്പൊഴും നീ അതില്‍
നിന്നും എന്നില്‍ വേറിട്ട് വിസ്മയം തീര്‍ക്കുന്നു സോദരീ ..
മനസ്സില്‍ നിറയുന്ന വേവുള്ള ഓര്‍മകളുമായീ
എത്രയെത്ര ഉണികുട്ടന്മാരല്ലേ ....!
ഉണ്ണീ .. നോക്കി പോകെട്ടൊ .. കൈതക്കൂട്ടത്തില്‍
ReplyDeleteഗ്രഹണം വിഷം തേയ്ച്ച നീര്‍ക്കോലിയുണ്ടാകും ..
കാത്ത് കാത്ത് ഇരുന്ന കണ്ണുകള്‍ക്ക് ഞാന്‍
അഭയം കൊടുത്ത് ഓടി മറയുമ്പോള്‍ ആശ്വസ്സിക്കാം ,
കാത്ത് നില്പ്പിന്റെ മുഷിപ്പ് മുറിച്ചതിന് ..
ലളിതമായ വരികളാൽ സമ്പന്നമായ കവിത, റിനിയുടെ കവിതകൾക്കും കമെന്റുകൾക്കും ഒരു പ്രത്യേകതയുണ്ടെന്നറിയാമല്ലോ? അജിത്തേട്ടൻ പറഞ്ഞത് പോലെ അമ്മക്കവിതകൾ എനിക്കുമിഷ്ടം... കാരണം പകരം വെക്കാൻ ഒന്നില്ലാത്തതാണ് ആ സ്നേഹം.. ആശംസകൾ റിനീ
എന്തു പ്രത്യേകതയാണ് മോഹീ .. ഒന്നുമില്ല ..
Deleteമനസ്സീന്ന് വരുന്നത് അതുപൊലെ എഴുതുന്നു ..
കൂട്ടിചേര്‍ക്കലോ , വെട്ടിതിരുത്തലൊ ഇല്ല ..
അതനറിയുകയുമില്ല , അതു നിങ്ങളേപൊലുള്ള
മനസ്സുകള്‍ വന്നാണ് സമ്പന്നമാക്കുന്നത് ..
ഒരുപാട് നന്ദിയും സ്നേഹവും പ്രീയ കൂട്ടുകാരാ ..
ഉണ്ണീ .. നോക്കി പോകെട്ടൊ .. കൈതക്കൂട്ടത്തില്‍
ReplyDeleteഗ്രഹണം വിഷം തേയ്ച്ച നീര്‍ക്കോലിയുണ്ടാകും ..
"മനസ്സ് നാലായി മടക്കി , ഉള്ളിലെ ഹൃദയം നിവര്‍ത്തി
ഒന്നിറക്കി നോക്കി , ഒരു തിരയിലൂടെ ഉണ്ണിയുടെ അമ്മ വന്നു
ആവേശമോടിറങ്ങി അലിഞ്ഞ് ഭാരമേതുമില്ലാതൊരു
കടലാസ് തോണിയായ് ..."
ഭാവനാ സമ്പന്നം ഈ വരികള്‍..
ഇന്നിന്റെ ആകുലതകളേ ഇറക്കി വയ്ക്കാന്‍
Deleteഒന്നിടറിയാല്‍ താങ്ങി നിര്‍ത്താന്‍ ,
വിഷ മനസ്സുകളേ ചൂണ്ടി കാട്ടുവാന്‍
അമ്മയല്ലാതാരുണ്ട് ഭൂവില്‍ ..
ഭാവനകളുണ്ടൊ എന്നറിയില്ല പ്രീയ ഖാദൂ ..
എന്തേ കുറെയായ് കാണുന്നില്ലാല്ലൊ .. സുഖമല്ലേ സഖേ .
ഒരുപാട് സ്നേഹവും നന്ദിയും ,, ഖാദൂ ..
എത്രയൊക്കെ സ്നേഹിക്കുമ്പോഴും അമ്മയോടൊരു പ്രത്യേക ഇഷ്ടം കൂടുതല്‍ തന്നെ എല്ലാര്‍ക്കും, അച്ഛന്‍ ഇല്ലാത്ത ബാല്യത്തെക്കാള്‍ നെഞ്ച് പൊടിയുന്ന വേദനയാണ് അമ്മയെ നഷ്ടപ്പെടുമ്പോള്‍ ഉണ്ടാകുന്നത്.ഒരു സ്വപ്നം പോലെ തഴുകി തലോടുന്ന അമ്മയുടെ സ്നേഹം.കൂടെയുണ്ടെങ്കിലും മുഴുവനും കിട്ടാത്ത സ്നേഹവും ഒരു നീറ്റല്‍ തന്നെ എന്നെന്നും..
ReplyDeleteകുറച്ചു വരികളില്‍ കൂടുതല്‍ പകര്‍ത്തിയിരിക്കുന്നു ഉണ്ണിയിലൂടെ.. അമ്മയെ കൊതിക്കുന്നൊരു മനസ്സിന്റെ വിങ്ങല്‍, പൂര്‍ണ്ണതയോടുള്ള വാല്‍സല്ല്യത്തിനു വേണ്ടി തുടിക്കുന്നൊരു ഹൃദയം , കാണുന്ന മുഖങ്ങളില്‍ അമ്മയെ തിരയുന്ന അവസ്ഥ. ഇനിയോരാള്‍ കടന്നു വരുമോ ഉണ്ണി ആഗ്രഹിക്കുന്ന പോലെ മതിവരുവോളം അമ്മയുടെ സ്നേഹം കൊടുത്ത് ഓമനിക്കാന്‍...
എന്ന് വന്നു വായിക്കുമ്പോഴും ബാക്കിയാവുന്നൊരു നോവുണ്ട് മിക്ക എഴുത്തുകളിലും ..ഇതിലും അതുതന്നെ... !!
ഇനിയും ഇനിയും എഴുത്തിന്‍റെ ഉയരങ്ങളിലേക്ക് ചേക്കേറാന്‍ കഴിയട്ടെ.. പ്രാര്‍ത്ഥനകള്‍ .. !!
ഉണ്ണി , മനസ്സുകളുടെ നോവാണ് ..
Deleteയാന്ത്രികമായ വേവുകള്‍ക്ക് മുന്നില്‍
തളര്‍ന്നു പൊകുമ്പൊഴും , അമ്മയുടെ താങ്ങ്
കൊതിക്കുന്നൊരു മനസ്സ് , ഇടറി വീഴുമ്പൊള്‍
താങ്ങാകുവാന്‍ അമ്മയുടെ കരങ്ങളുണ്ടാകണേ എന്നുള്ള പ്രാര്‍ത്ഥന ..
അതില്‍ നിന്നും രൂപപെടുന്ന ചിന്തകളാകാം ..
മുന്നില്‍ വന്ന സ്നേഹത്തിന് പൊലും അമ്മയുടെ മുഖം
മാഞ്ഞു പൊയാലും ഉള്ളിന്ന് മായാത്ത
മഴവില്ലാണ് അമ്മ .. നല്ല വാക്കുകള്‍ക്ക് നന്ദിയും സ്നേഹവും കൂട്ടൂകാരീ ..
ഹൃദയസ്പര്‍ശിയായ വരികള്‍.
ReplyDeleteനല്ല രചന
ആശംസകള്‍
വളരെ ആഴത്തില്‍ സ്പര്‍ശിക്കുന്ന എഴുത്ത്...... മനോഹരമായി..... പിന്നെ ബ്ലോഗില്‍ പുതിയ പോസ്റ്റ്........ ഇതെല്ലാം കോപിയടിയോ.......?..... വായിക്കണേ........
Deleteനന്ദി എട്ടാ ..
Deleteഹൃദയത്തില്‍ തട്ടുന്നതിന് ..
ജയരാജ് .. ഒരുപാ ട് സന്തൊഷവും നന്ദിയും ..
ഏതു രൂപത്തിലും അമ്മ എത്തും അല്ലേ?...
ReplyDeleteഅതെ മുകില്‍ ..
Deleteഅമ്മയേ തന്നെ നിനച്ചിരുന്നാല്‍ ..
അമ്മ മനസ്സീന്ന് മായതിരുന്നാല്‍ ...
നന്ദിയും സ്നേഹവും ..
നിങ്ങള്ക്ക് എഴുത്ത് ഒരു ഫീല്‍ ആണ് എന്ന് തോന്നാറുണ്ട്.ആശയങ്ങളെ അലയാന്‍ വിട്ടു കരുതലോടെ കൂടെ നടക്കുന്ന ഇടയനെ പോലെ.നിങ്ങളുടെ എഴുത്തിലും കമന്റുകളിലും ഒക്കെ ഈ മനസ്സിനൊപ്പം നടക്കുന്ന ഒരാളുടെ കരുതല്‍ കാണാറുണ്ട്.. ഇവിടെയും ചിന്തകള്‍ക്കൊപ്പം നടക്കുന്ന നിങ്ങളെ കൌതുകത്തോടെ നോക്കി കാണാന്‍ ഞാന്‍ ശ്രമിക്കുന്നു.....
ReplyDeleteനിങ്ങള്‍ എങ്ങിനെ ഇത്രയും ശ്രദ്ധയോടെ ഇത്രത്തോളം ബ്ലോഗുകളില്‍ കമന്റുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു.
നല്ല വാക്കുകള്‍ മഴ പൊലെയാണ് മിത്രമേ ..
Deleteഈ നല്ല മനസ്സിന് ഒരുപാട് നന്ദിയും സ്നേഹവും ..
മനസ്സിന്റെ ചില സഞ്ചാരങ്ങളുണ്ട് .. അതില്‍
നിന്നും പകുത്ത് കിട്ടുന്നത് ചിലപ്പൊള്‍ ദുഖമാകും ..
എന്തൊക്കെയോ എഴുതുന്നു , അതൊന്നും വലിയ കാര്യങ്ങളുമല്ല ..
എങ്കിലും മിത്രത്തിന് അതിഷ്ടമാകുന്നതില്‍ സന്തൊഷം തന്നെ ..
ഈ വഴികളില്‍ , ഈ വാക്കുകള്‍ ഇന്ധനമേകുന്നു സഖേ ..
സ്നേഹപൂര്‍വം
പ്രിയപ്പെട്ട മാഷേ,
ReplyDeleteവീണപൂവിനു കമന്റ് ഇട്ടതോണ്ട് വന്നതാണെന്ന് കരുതല്ലെട്ടോ.
അവിടെ പറഞ്ഞതിന് മറുപടിയായി പറഞ്ഞിരുന്നു;
(അത് വായിക്കുമോന്നറിയില്ല)
പോസ്റ്റ് വായിച്ചു,അഭിപ്രായം പറയാന്‍ അറിയാത്തതുകൊണ്ട് പറയാതിരുന്നതാണെന്ന്.
അതാണ് സത്യം.
മാഷ്‌ടെ വാക്കുകളില്‍ നിറയുന്ന അമ്മ,അമ്മയുടെ(അമ്മയോടുള്ള)സ്നേഹം ഒക്കെ വായിക്കുമ്പോള്‍
അതില്‍ അമ്മിഞ്ഞ പാലിന്‍റെ മാധുര്യം അനുഭവപ്പെടാറുണ്ട്.
അത്ര മധുരമായി അതെഴുതണമെങ്കില്‍ മാഷ്‌ടെ അമ്മയുടെ സ്നേഹം അത് മാത്രമാവുമല്ലോ കാരണം അല്ലെ?????????
എനിക്കിഷ്ടമാണ് അമ്മ എന്ന വാക്കിനെ.
ആ സത്യത്തെ.
ആ സ്നേഹക്കടലിനെ.
പക്ഷെ ഇതെല്ലാം എനിക്കന്യമാണ്.
അനുഭവത്തിലൂടെ ഞാന്‍ അറിഞ്ഞിട്ടേയില്ല.
ഇതുപോലെ പലരുടെയും വാക്കുകളിലൂടെ മാത്രം.
മാഷ്‌ടെ വാക്കുകളില്‍ നിന്നാണ് അറിയാനുള്ള മോഹം ഒരു ആര്‍ത്തിയായി തുടങ്ങിയത്.
ഇന്ന് ഞാന്‍ ഒരമ്മയാണ്.
നാളെ എന്‍റെ അച്ചു എന്നെ കുറിച്ച് ഇങ്ങനെയൊക്കെ ചിന്തിക്കുമോ????
എനിക്കറിയില്ല.
ഇതിനു മുന്‍പ് ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞിരുന്നില്ലേ,
അമ്മ ഉപേക്ഷിച്ച കുട്ടിയെ പറ്റി എഴുതാന്‍..
അങ്ങനെയുള്ള ഒരു കുട്ടിയായിരുന്നു ഞാനും.
മാഷ്‌ടെ അമ്മക്കാര്യങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ എന്നോട് തന്നെ ചോദിക്കാറുണ്ട് ദൈവം എനിക്കെന്തിനിത് നിഷേധിച്ചു എന്ന്.
വേണ്ടെന്നു വെച്ചാലും അപ്പോള്‍ എന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകാറുണ്ട്.
മറ്റാരെയോ അതിനേക്കാള്‍ കൂടുതല്‍ എന്നെ സ്നേഹിക്കാന്‍ എനിക്ക് തരാന്‍ വേണ്ടിയാണോ????
"അമ്മ എന്ന വാക്ക് ദൈവം ഉണ്ടാക്കിയത് തന്നെ".
അപ്പൊപ്പിന്നെ ആ സ്നേഹത്തിനു പകരം മറ്റാരുണ്ടായിട്ടും എന്ത് കാര്യം,അല്ലെ?
മാഷ്‌ടെ അമ്മയോട് എന്‍റെ സ്നേഹം അറിയിക്കൂ.
അതുപോലെ ഒരു നല്ല അമ്മയാവാന്‍ അനുഗ്രഹിക്കാന്‍ പറയൂ.
നന്മകള്‍ നേരുന്നു മാഷ്ക്കും മാഷ്‌ടെ പ്രിയപ്പെട്ടവര്‍ക്കും.
സ്നേഹത്തോടെ
ഉമ.
പറയാന്‍ മറന്നു നല്ല പോസ്റ്റ് ആണ് കേട്ടോ.
ഒരുപാടിഷ്ടമായി.
അയ്യോ.!!!!!ഈ കമന്റ് ഒരു വരിയല്ല .
ഒരുപാട് വരികളായി.കുഴപ്പമില്ലല്ലോ.?????
താഴെ ഒരു വരി അത് മതി എന്ന് കണ്ടു.അതോണ്ട് ചോദിച്ചതാണ്.
എന്റെ വരികളിലൂടെ ഉമ , മനസ്സിന്റെ
Deleteഒരുപാട് വരികള്‍ കുറിച്ചിട്ടൂ ..
ചിലതൊക്കെ അങ്ങനെയാണ് ,വരികളില്‍-
സുന്ദരമാകുകയും , നേരുകള്‍ ക്രൂരമാകുകയും ചെയ്യും ..
ജീവിതം അങ്ങനെ ഒട്ടേറെ സമസ്യകളുടെ കൂടി ചേരലാണ്..
കാലത്തിന്റെ ഗതി വേഗത്തില്‍ നാം വെറും യാത്രികര്‍ ..
ജീവിക്കാതെ എങ്ങനെ കൂട്ടുകാരീ ...
അമ്മ , എന്നേ വല്ലാതെ സ്വാധീനിച്ച മനസ്സുകളില്‍
മുന്നിലുള്ള ഒന്ന് തന്നെ ,, ഇന്നും അമ്മ ഭ്രാന്തനാണ്‍ ഞാന്‍ ..
അച്ചൂന്‍ നല്ല അമ്മയാകുവാന്‍ എപ്പൊഴും കഴിയട്ടെ ..
പ്രാര്‍ത്ഥനകള്‍ ഉമാ , കൂടെ നന്ദിയും സ്നേഹവും ....
അമ്മ ... ഒരുപാട് ആഴത്തില്‍ പതിഞ്ഞ ഒരു പദം
ReplyDeleteതാങ്കള്‍ എഴുതിയപോലെ
പുതുമയില്ല , അമ്മ പല രൂപത്തില്‍ മുന്നിലെത്തുന്നു ..
മാഞ്ഞു പോകുമ്പോള്‍ , കണ്‍തടം വിങ്ങിയിരുന്നില്ല
അമ്മയുടെ , സ്നേഹത്തിന്റെ , സ്വാന്തനത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ .
വളരെ നന്നായി..
ഇനി കവിതയിലേക്ക് വരാം.
എഴുത്തില്‍ മുഴുകി താങ്കള്‍ കുറിച്ചിട്ട വരികള്‍ കുഴഞ്ഞു മറിഞ്ഞു .
പല തലങ്ങളിലും അത് ചാടിക്കളിച്ചു
അല്പം ചിട്ടയാകാമായിരുന്നു വരികളില്‍
എങ്കില്‍ കൂടുതല്‍ മനോഹരം ആകുമായിരുന്നു.
ഏട്ടാ .. ആദ്യം തന്നെ പറയട്ടെ ..
Deleteഎന്റെ ചിന്തകളേ വരികളാക്കുമ്പൊള്‍
എനിക്ക് കടിഞ്ഞാണില്ല , സത്യത്തില്‍ അതെനിക്കറിയില്ല
എന്തൊക്കെയോ തൊന്നുന്നു , അതെഴുതുന്നു ..
ചൂണ്ടി കാട്ടുന്ന തെറ്റുകള്‍ എന്റെ പരിമതികള്‍ക്കുള്ളില്‍
അതായത് എനിക്ക് അതിന് കഴിവുണ്ടേല്‍ മാത്രമേ
തിരുത്താന്‍ കഴിയൂ ഏട്ടാ .. ക്ഷമിക്കുക ..
നന്നായി വായിക്കുന്നതില്‍ , എപ്പൊഴും നല്ല നിര്‍ദേശം നല്‍കുന്നതിലും
അതിയായ സന്തൊഷവും നന്ദിയും ഉണ്ടേട്ടൊ ..
സ്നേഹത്തൊടെ ...!
തീരം തേടി പിടിക്കാന്‍ കുറച്ചലഞ്ഞു ..
ReplyDeleteവാരി പുണരുമ്പോള്‍ , മാറിടം ഒന്നുലഞ്ഞപ്പോള്‍..
അമ്മയുടെ മണം,,,,,,,,,,തിരുത്താന്‍ പറ്റാത്ത വാക്കുകള്‍ എത്ര പറഞ്ഞാലും മതിയാകില്ല ഈ കവിതയുടെ അല്ല കവിയുടെ അഴകിന്..നൂറു മാര്‍ക്ക് ഒപ്പം ആശംസകളും ..............ഇനിയും വരാം സ്നേഹത്തോടെ... നാച്ചി
ഈ സ്നേഹത്തിനു മുന്നില്‍ , സ്നേഹം മാത്രം സഖേ ..
Deleteതീരം തേടുവാനും ചേക്കേറുവാനും ,
ഇത്തിരി പാടു തന്നെ , ചേര്‍ന്നാലൊ പിന്തിരിയാനും ..
നന്ദിയും സന്തൊഷവും സഖേ .. ഒരുപാട് ..
ഏട്ടാ , ഓര്‍മ്മയുണ്ടോ?
ReplyDeleteഭൂമി മാത്രമല്ല ഇന്റര്‍നെറ്റും ഉരുണ്ടതാണെന്ന് ഇന്ന് മനസിലായി :)
വായിച്ചു, സന്തോഷായി
ഓര്‍മ മോളുടെ വരികള്‍ക്ക് ശേഷമാണ് വന്നതേട്ടൊ ..
Deleteമറന്നിട്ടില്ല ഈ പേര് അനുജത്തികുട്ടീ ..
കോര്‍സ് കഴിഞ്ഞെന്ന് കരുതുന്നു ...
വന്നതില്‍ , തീരം തേടി പിടിച്ചതില്‍
ഒരുപാട് നന്ദിയുണ്ട് കേട്ടൊ ..
ജീവിതവും , ലോകവും , വരികളും
ഒക്കെ ഉരുണ്ടത് തനെന്‍ ,, ഇങ്ങനെ കറങ്ങി തിരിഞ്ഞ് കൊണ്ടിരിക്കും ..
റിനി ഏട്ടാ ഓര്‍മ ഉണ്ടോ..?? സൂപ്പര്‍ ആയിട്ടുണ്ട് കേട്ടോ....
ReplyDeleteപ്രീയ അനുജനേ ..
Deleteനിന്റെ ഓര്‍മകള്‍ എന്നില്‍ നിന്നത്ര പെട്ടെന്ന്
ഇറങ്ങി പൊകില്ലേട്ടൊ .. എന്നുമുണ്ട് കൂടെ ..
പതിഞ്ഞു പൊയത് മായ്ക്കുവാനാകില്ല മോനൂ ..
നല്ല വാക്കുകള്‍ക്ക് സ്നേഹം ഷറഫൂ ..
നന്നായി കവിത .........
ReplyDeleteഓര്‍മ്മകള്‍ പനിച്ച രാത്രിയില്‍
സ്നേഹക്കരിമ്പടം കൊണ്ടെന്നെ പുതച്ചതും
അരുതാത്ത വഴികളില്‍ അരുതെന്നുരച്ചതും
ഉള്ളിലെകണ്ണുള്ള ജീവിതം തന്നതും .........
ഓര്‍ക്കവേ മിഴികളില്‍ മഴ നീരു കനക്കുന്നു .........
ആശംസകള്‍ ....................
സത്യം ഇസ്മയില്‍ ...
Deleteഇങ്ങനെ സ്നേഹിക്കാന്‍ ..
ഇങ്ങനെ കരുതല്‍ വയ്ക്കാന്‍ ..
ഇങ്ങനെ ചേര്‍ത്തു നിര്‍ത്താന്‍ ..
അമ്മക്കല്ലാതെ ..........ആര്‍ക്കാവും ..
നല്ല വരികള്‍ കേട്ടൊ . ഇഷ്ടായീ ..
സ്നേഹവും സന്തൊഷം സഖേ ..
മാതൃസ്നേഹത്തെക്കുറിച്ച് എത്ര എഴുതിയാലും വായിച്ചാലും മതിയാവില്ല , നന്നായിരിക്കുന്നു റിനി
ReplyDeleteശരിയാണ് മാഷേ..
Deleteഎത്ര എഴുതിയാല്‍ എങ്ങനെ എഴുതിയാലാണ്
പൂര്‍ണമാകുക , ആ സ്നേഹത്തേ ഉള്‍കൊള്ളിക്കാന്‍
എതു വരികളിലൂടെയാണ് കഴിയുക .. നന്ദി
ഒരുപാട് സ്നേഹവും സന്തൊഷവും ..
മനസ്സ് നാലായി മടക്കി , ഉള്ളിലെ ഹൃദയം നിവര്‍ത്തി
ReplyDeleteഒന്നിറക്കി നോക്കി , ഒരു തിരയിലൂടെ ഉണ്ണിയുടെ അമ്മ വന്നു
ആവേശമോടിറങ്ങി അലിഞ്ഞ് ഭാരമേതുമില്ലാതൊരു
കടലാസ് തോണിയായ്
റിനി..
ഒരു വരി മതിയോ??
എങ്കില്‍ എനിക്കീ വരികള്‍ മാത്രം മതി..
ഈ കവിതയുടെ ആത്മാവായി തോന്നി ഈ വരികള്‍
എല്ലാം അതിലുണ്ട്..
കവിതയുടെ എല്ലാ ഭാവ തലങ്ങളും
നല്ല വാക്കുകള്‍ക്ക് ഒരുപാട് നന്ദി സഖേ ..
Deleteഇഷ്ടമാകുന്നതില്‍ , ആത്മാവ് തേടുന്നതില്‍ ..
മനസ്സിന്റെ പല തലങ്ങളിലൂടെ നാം യാത്രകള്‍
നടത്തും , ദിക്കും നേരവുമറിയാതെ , എവിടെയോ
ചെന്നു നില്‍ക്കും , അപ്പൊഴും കൂടെയുള്ള ചിലതുണ്ട് ..
അതു എന്നും നിറയും വാക്കുകളില്‍ ചിന്തകളില്‍ .
സ്നേഹവും സന്തൊഷവും ..
കുറെ ദിവസായി റിനിയേ ഈ വഴി വന്നിട്ട്. അറിഞ്ഞില്ല കേട്ടോ ഇങ്ങനെ ഒരമ്മ ഇവിടെ ഇരിപ്പുണ്ടെന്ന്. ..
ReplyDeleteഎന്‍റെ സ്നേഹത്തിനു കാത്തു നില്‍ക്കാതെ എന്നെ സ്നേഹിച്ചു തുടങ്ങിയ അമ്മയ്ക്ക്, എന്‍റെ ഉള്ളില്‍ ബാക്കിയുള്ള നന്മ കൊണ്ടും, എഴുതിയ നല്ല വാക്കുകള്‍ കൊണ്ടും തുലാഭാരം നടത്തണം..............ആ കാലിന്‍റെ തണുപ്പില്‍ ഈ നെറ്റി തൊട്ടു ഒരു മുത്തം കൊടുക്കണം എന്നെ ഈ ലോകം കാണിച്ചതിന്....
നിറയെ ഇഷ്ടമായി റിനിയേ......നല്ല വാക്കുകള്‍ എന്‍റെ സുഹൃത്തിനു അമ്മിഞ്ഞപ്പാലിനോടോപ്പം ആവോളം കിട്ടിയിരിക്കുന്നു.
സ്നേഹം....
മനു.....
.ആശംസകള്‍............... ബ്ലോഗില്‍ പുതിയ പോസ്റ്റ്...... കൊല്ലാം............ പക്ഷെ തോല്‍പ്പിക്കാനാവില്ല ............... വായിക്കണേ.............
Deleteമനുസേ , ഒരു സത്യം പറഞ്ഞൂ ..
Deleteഞാന്‍ രണ്ടാം ക്ലാസ്സ് വരെ അമ്മയുടെ മുലപ്പാല്
കുടിച്ചിരുന്നുന്ന് ചേച്ചിയും അമ്മയും എപ്പൊഴും പറയുന്നു :)
അതു കൊണ്ടാകും എനിക്ക് വല്ലാണ്ട് ഇഷ്ടവുമാ അമ്മേനെ ..
നമ്മളേ ലോകം കാണിച്ച , ആവോളം സ്നേഹിച്ച ആ മനസ്സ്
ആ കരങ്ങള്‍ , ആ ചുണ്ടുകള്‍ .. പകരം വയ്ക്കുവാനകുമോ അല്ലേ ..
ഒരുപാട് നന്ദി പ്രീയ സഖേ .. സ്നേഹവും ..
വായിക്കാം , ജയരാജേ ... നന്ദീ ..
Deleteഎഴുത്ത് ഗംഭീരമായിട്ടൂണ്ടല്ലോ. അഭിനന്ദനങ്ങള്‍. ഇനിയും വരാം ഒന്നും കൂടി വായിയ്ക്കാന്‍......
ReplyDeleteസന്തൊഷം എച്ച്മു ..
Deleteവായിക്കുന്നതിനും , കുറിക്കുന്നതിനും
ഇഷ്ടമാകുന്നതിനും , വീന്റും വരുവാനും .
സ്നേഹവും നന്ദിയും ...
റിനിയുടെ ഈ എഴുത്തുകളുടെ വായനാസുഖം
ReplyDeleteഎന്നെയിവിടെ കയറില്ലാതെ കുറെ നേരം കെട്ടിയിട്ടല്ലോ ഇഷ്ട്ടാ
Evidenno vazhii tetty ethy pettethaan ivide...karayippichu..vettayadune amme kandepol...baghyavaan
ReplyDelete