Monday, November 21, 2011

മകളേ .........

















ദൈവം ചിലപ്പൊള്‍ ഇങ്ങനെയാണ് ..
കൊഞ്ചുന്ന മണിമുത്തുക്കളേ-
മുന്നില്‍ തരും , എന്നിട്ട് കൊഞ്ചിക്കാനുള്ള
സമയമെല്ലാം അവനെടുക്കും , അവസ്സാനം
തിരിച്ചറിവിന്റേ പ്രായത്തില്‍ നമ്മുക്കിട്ടു തരും
കരള്‍ പറിയുന്ന വിരഹ നിമിഷങ്ങള്‍ സൃഷ്ടിക്കുവാന്‍ ..
ഒരു നിമിഷത്തില്‍ എന്നേ നോക്കി ഉണ്ടകണ്ണുകള്‍ കൂര്‍പ്പിക്കുമ്പൊള്‍
എന്റേ പ്രീയ മകളേ നീ എനികെത്രവട്ടം നഷ്ടപെടുന്നുന്ന് അറിയുമോ ..
നിന്റേ തേനൂറുന്ന കളിയാട്ടങ്ങളില്‍ , ചിണുങ്ങളില്‍ ഈ അച്ഛനേ നീ
ഓര്‍ക്കുന്നുണ്ടാവുമോ .. പാല്‍മണം മാറാത്ത നിന്റേ കുഞ്ഞധരങ്ങളേ
ഉമ്മ വച്ച് ഉമ്മ വച്ച് ഈ അച്ഛനിന്നും ഉറങ്ങട്ടേ ..

Wednesday, November 16, 2011

അടയാളങ്ങള്‍ ..


















ഇന്ന് കടല്‍തീരം വിജനമാണ് ..
ആരവങ്ങളൊഴിഞ്ഞ മണല്‍ തരികള്‍
ഒരു പൊട്ടിയ പട്ടത്തിന്റേ നൊമ്പരങ്ങളേ
സൂര്യന്റേ നേര്‍ത്ത ചൂടില്‍ പുല്‍കുന്നുണ്ട്...
ആകാശം പതിയേ മഴയേ ഗര്‍ഭം ധരിച്ചു തുടങ്ങുന്നു
അങ്ങകലേ കടല്‍ മഴ നിശബ്ദം പൊഴിയുന്നുണ്ട്
തീരത്തേ പുല്‍കുവാന്‍ വെമ്പി നില്‍ക്കുന്ന തിരകളൂടേ
ആലിംഗനത്തില്‍ അവന്‍ പൂഴിമണലില്‍ ജീവിത ചിത്രം വരക്കുന്നുണ്ട് ..
ഒരൊ ജീവിതാഭിലാഷങ്ങളേയും, സ്വപ്നങ്ങളേയും കാലമെന്ന തിര
മെല്ലേ വന്നു മായ്ച്ചു പിന്‍ വലിയുന്നു, തീരത്തോടുള്ള പ്രണയം തിര -
മറച്ചു വയ്ക്കുന്നില്ല ഒരൊ ഒത്തുചേരലിലും അവരുടേ പ്രണയാദ്ര
നിമിഷങ്ങള്‍ മായ്ച്ചത് അവന്റേ കിനാവുകളൂടേ വര്‍ണ്ണങ്ങളായിരുന്നു ..
അന്ന് .. പാദസ്വരമണിഞ്ഞ പാദങ്ങള്‍ അവന്റേ കാല്പാടുകള്‍ക്ക്
പ്രണയത്തിന്റേ കൃത്യതയാര്‍ന്ന അടയാളങ്ങള്‍ സമ്മാനിച്ചപ്പൊള്‍
ഉയരത്തില്‍ പാറി പറന്ന പട്ടത്തിന്റേ നൂല്‍ രണ്ടു ഹൃദയങ്ങള്‍
ഒന്നായീ നിയന്ത്രിച്ചപ്പൊള്‍ , സഖീ നീ അറിഞ്ഞിരിക്കില്ല വിധിയെന്ന
കാറ്റ് വന്നവന്റേ ഉള്ളം തകര്‍ത്തത് , അവന്റേ മിഴികള്‍ ചുവക്കുന്നതും
രണ്ടു തുള്ളി മിഴിപ്പൂക്കളുടേ ഉപ്പുരസം കടലിലലിഞ്ഞതും..
ഇന്ന് മനസ്സ് വെറുതേ പിടക്കുന്നുണ്ട് , പകലൊന്‍ മായുന്നു ..
ഒരൊ സന്ധ്യയും നല്‍കി പൊകുന്നത് വിരഹാദ്രമായ ഓര്‍മകളാണ് ..
ഒരു പിടി ഓര്‍മകള്‍ മാത്രമാകുന്നുവോ ജീവിതം ..
മഴ പെയ്തു തുടങ്ങിയിരിക്കുന്നു ..മണല്‍ത്തരികള്‍ നെഞ്ചൊടടക്കിയ
വര്‍ണ്ണപട്ടം അലിഞ്ഞില്ലാതായിരിക്കുന്നു ..ഓരൊ തിരയും മഴയോടൊപ്പം
മണല്‍ തരികളേ ആവേശത്തോടേ വാരി പുണരുന്നുണ്ട് ..
എപ്പൊഴോ മറഞ്ഞു പൊയൊരു കാല്പാടുകള്‍ തേടീ
അവനിപ്പൊഴും അലയുന്നുണ്ട് വിജനമായ തീരത്തിലൂടേ ..

Wednesday, November 2, 2011

നിളേ നീ എന്റേ നിലാവിനേ തിരികേ തരുമോ ...













നിളയുടേ ഓളമടങ്ങാത്ത മണല്‍തരികളില്‍
അവളേ നിനച്ചു ഞാന്‍ ഒരുപാട് സന്ധ്യകളില്‍
മയങ്ങി പോയിട്ടുണ്ട് , ചെറുമഴയോ , കാറ്റോ
വന്നുണര്‍ത്തും വരെ .. തിരിച്ച് വീട്ടിലേക്ക്
പോകുമ്പൊള്‍ സന്ധ്യചോര്‍ന്ന നാട്ടുവഴികളില്‍
കരിന്തിരികളൂടേ ഗന്ധമെന്നേ കൂട്ടുന്നത്
പഴയയൊരു വേദനയുടേ സ്മരണകളിലേക്കാണ്...
നമ്മുടേ ജീവിതത്തിലൊക്കെ കൂട്ടുകള്‍ ഉണ്ടാവുക സ്വാഭാവികം
അവ ചിലപ്പൊള്‍ ചിലതില്‍ വേരു പിടിച്ച് തഴക്കും
കാലത്തിന്റേ അഗ്നിലാവകളില്‍ അത് വേരൊടേ കരിഞ്ഞു
പൊകുകയും ചെയ്യും..എന്റേ ജീവിതവഴികളിലെവിടെയോ
എനിക്ക് നഷ്ടമായോരു മനസ്സുണ്ട് ..കാല്പാദങ്ങളിലേ
മിഞ്ചിയണിഞ്ഞ വിരലുകള്‍ ‍ കൊണ്ട് എന്നേ ഉണര്‍ത്തിയ നിമിഷങ്ങള്‍ ..
ഒരു വിളി കൊണ്ട് ഒരു മഴക്കാലം മുഴുവനും
എനിക്ക് സ്വന്തമായീ തന്നവള്‍ , ഒരു നോട്ടം കൊണ്ടു
അവളുടേ സ്നേഹമെല്ലാം പകര്‍ന്നവള്‍ .. ഇന്നു നിളയുടേ
വറ്റി വരണ്ട മാറിടങ്ങളില്‍ പാദങ്ങളൂന്നുമ്പൊള്‍
രണ്ടു തുള്ളി കണ്ണുനീര്‍ തുലാവര്‍ഷ പ്രളമായീ മാറുമ്പൊള്‍ ..
എനിക്ക് അന്യമായീ പോയതിന്റേ ആഴം അറിയുന്നു ..
ഒരിക്കലും തിരിച്ച് കിട്ടാത്ത , ഒരു പിന്‍ വിളിക്ക് പോലും
സാധ്യതയില്ലാതേ കൃഷ്ണപക്ഷ രാവുകളില്‍ പൊഴിയാതേ
പൊയ നിലാവാണവള്‍ .. അമ്മേ നിളേ നിന്റെ അകകാമ്പില്‍
നിന്നുയരുന്ന ചൊദ്യങ്ങള്‍ എന്റേ കൈവെള്ളയില്‍ ഓളം വെട്ടുന്നുണ്ട് ..
നീ തേടുന്നത് എന്റേയും അവളുടേയും നിശ്വാസങ്ങളാണെന്നും അറിയുന്നു ..
ഞാന്‍ ഏകാനാനെന്നറിഞ്ഞാലും ..

ഇന്ന് പുഴ നിറഞ്ഞൊഴുകുന്നുണ്ട് , എന്റേ നിളേ നിന്നേ കാണാന്‍ ചന്തവും
കൂടീയിട്ടുണ്ട് .. ഞങ്ങള്‍ തീര്‍ത്ത കനത്ത പ്രതലങ്ങള്‍ ഇടക്കുള്ളതൊഴിച്ചാല്‍ ..
ഇന്നു ഞാനുണ്ട് നിന്നരുകില്‍ , എന്നിട്ടും ഞാനന്ന് നിന്നോട് പറഞ്ഞ വാക്കു പോലെ
ഞങ്ങളൊരുമിച്ചൊരു യാത്ര , അതും നിന്റേ അന്തരാത്മാവിനേ തേടിയുള്ളൊരു യാത്ര ..
അതിനവള്‍ .. എന്റേ ചാരെയില്ലാതേ പൊയീ .. ഇനി കര്‍മ്മങ്ങളുടേ ഒരു ചുവട് വയ്പ്പ്
കഴിഞ്ഞിരിക്കുന്നു ഒരു തിരി നാളമെന്റേ ഹൃദയത്തേ വീര്‍ത്തു വെണ്ണീറാക്കുമ്പൊള്‍ ..
ഒരു പിടി എള്ളും അരിയും കൊണ്ടു നിന്റേ മേലേ ഇങ്ങനെ ഒഴുകീ നടക്കുമ്പൊള്‍ ..
അകലേ കുങ്കുമ സന്ധ്യകളില്‍ നിളയേ വര്‍ണ്ണാഭമാക്കുമ്പൊള്‍ നിന്റേ അടിത്തട്ടില്‍
അവളുടെ ആത്മാവും തേടീ ഞാന്‍ ഒഴുകാതേ കാത്തിരിക്കാം ..



Monday, October 24, 2011

ഒരു ഓണമഴ ..



















ഒരിത്തിരി തോര്‍ച്ചക്ക് ശേഷം അവളിപ്പൊഴും പെയ്തിറങ്ങുന്നു..
സമയം രാത്രീ പതിനൊന്ന് പത്ത് .. എന്നേ കാണുവാന്‍ ഇങ്ങനെ ചിണുങ്ങുന്നുണ്ടവള്‍ ഒരു ജാനാലക്കപ്പുറം ..മഴ കനക്കുന്നതാണോ .. പതിയേ കിടന്നാലൊ പിന്നമ്പുറത്ത് മഴയുടേ താളമാസ്വദിച്ചൂ ..
അല്ലാ എന്തോ ഒരു ശബ്ദം കേക്കുന്നുണ്ടല്ലൊ .. അല്ലാ എന്റേ മഴപ്രണയനിയുടേ സ്വരമല്ലാ
വിണ്ടും കാതോര്‍ത്തൂ .. അമ്മ അവീടേ അടുക്കളയില്‍ ഓണത്തിനായുള്ളു ഇഞ്ചി ഉണ്ടാക്കുനതിന്റേ
പണിപുരയിലാണ് .. ഞാന്‍ പതിയേ മുന്നിലേ വാതില്‍ തുറന്നൂ .. മഴയുടേ ഒരു കൊട്ട പ്രണയചുംബനങ്ങള്‍ മുഖത്തേക്ക് വന്നൊട്ടി നിന്നു .. ഗേറ്റില്‍ ഒരാള്‍ നില്പ്പുണ്ട് .. ആരാ ഈ മഴയത്ത് .. ഗേറ്റ് പൂട്ടിയിട്ടുണ്ടല്ലൊ .. അച്ഛനേ കാണിക്കാന്‍ വന്ന വല്ല രോഗിയും ആണോ .. അല്ല അങ്ങനെയ്ങ്കില്‍ മുന്നേ തന്നെ വിളിച്ചു പറയും .. ഞാന്‍ അവളിലേക്ക് ഇറങ്ങി ചെന്നൂ .. എന്നേ പൊതിഞ്ഞു നില്‍ക്കുന്നവളിലൂടേ ഞാന്‍ ഗേറ്റിനു മുന്നേ വരെ നടന്നൂ .. ഒരു എഴുപതു വയസ്സോളം പ്രായമുള്ള മനുഷ്യന്‍ , തലയില്‍ ഒരു പ്ലാസ്റ്റിക് കവറ് മൂടിയിട്ടുണ്ട് .. എന്താ .. എന്തു പറ്റി എന്നു ചോദിക്കും മുന്നേ
ആ പാവം എന്നോടിത്തിരി കുടിക്കാന്‍ വെള്ളം കിട്ടുമോന്ന് ചോദിച്ചൂ ..
ഞാന്‍ കരുതി ദൈവമെ ഈ മഴയത്തും വെള്ളം ദാഹിക്കുന്ന ഒരു മനുഷ്യന്‍ ..
ഞാന്‍ അയാളേ അകത്തേക്ക് കൂട്ടീ .. ചെറു ചൂടു വെള്ളം ജഗ്ഗില്‍ നിന്നും അയാള്‍ക്ക്
ഗ്ലാസിലേക്ക് പകര്‍ന്നു നല്‍കി, സിറ്റ് ഔട്ടില്‍ രണ്ടു കാലുകളും മഴയിലേക്ക് തള്ളി ..
താഴത്തേ പടിയില്‍ ഇരുന്നു വെള്ളം കുടിക്കുന്ന ആ മനുഷ്യനേ എവിടേയോ കണ്ടു മറന്ന പൊലെ ..
നാലു ഗ്ലാസ്സ് വെള്ളം കുടിച്ചിട്ട് ഒന്നും പറായാതേ അയാളിറങ്ങി തിരിച്ചു നടന്നു പൊയീ ,
എനിക്കൊന്നും മിണ്ടുവാനോ ചോദിക്കുവാനോ അവസരം നല്‍കാതേ .. ഈ കാലമായതിനാല്‍ ആരെയും വിശ്വസ്സിക്കാനും പ്രായസം .. എത്ര അലൊചിചിട്ടും അയാളേ ഞാന്‍ എവിടെയാണ് കണ്ടതെന്ന് മാത്രം മനസ്സിലകെക് വരുന്നില്ല .. കുറേ ആലോചിച്ചപ്പൊള്‍ തറവ്വാട്ടില്‍ എപ്പൊഴൊ കണ്ട പഴ കാരവന്മാരുടേ ഫോട്ടൊകളിലേവിടെയോ കണ്ട രൂപം പൊലേ.. അമ്മൂമ്മ പറയാറുന്റ് നല്ല മഴയത്ത് ഗതി കിട്ടാത്ത ആത്മാക്കള്‍ ദാഹിച്ചലയുമെന്ന് .. എങ്കിലും ഇന്‍ഡേന്‍ ഗ്യാസ് കൊണ്ടു കത്തിച്ചു തിളച്ച ചുടു വെള്ളം കുടിച്ചു പൊയത് ഏത് ഗതി കിട്ടാത്ത ആത്മാവാണോ എന്തൊ .. ഒന്നു പിറകേ പൊകാന്‍ മനസ്സിപ്പൊഴും വെമ്പുന്നു , പക്ഷേ ഈ അമ്മ സമ്മതിക്കുന്നില്ല .. കൂടേ അവളും.. എന്റേ മഴ.. അവളിങ്ങനേ വീണ്ടുമവളുടേ പ്രണയമിങ്ങനെ പൊഴിക്കുകയാണ് എന്നേ നിദ്രയിലേക്ക് കൂട്ടുവാന്‍ കാത്തിരിക്കുവാണ് ..

Sunday, August 14, 2011

രാധ.....യേറ്റം ...





















കൃഷ്ണനും രാധയും രണ്ടു ധ്രുവങ്ങളായിരുന്നു ..
എന്നിട്ടും പലപ്പൊഴുമവര്‍ വേലി ഭേദിച്ച്
സ്വാന്ത്രന്ത്യത്തിന്റേ മധു നുകര്‍ന്നൂ..
രാവിലും നിലാവിലും വേലിയിറക്കമവരെ
അകറ്റിയില്ല , മറിച്ച് നനവുള്ള പ്രതലങ്ങളില്‍
ഹൃദയത്തേ അന്യൊനം പകര്‍ന്നൂ ..
ചക്രകാലുകള്‍ വച്ച് വേലീ ചാടുമ്പൊള്‍
ആര്‍ക്കാണ് കൂടുതല്‍ പ്രണയമെന്ന് വാശിയായിരുന്നു ..
ഒന്നു ചേരാനല്ലാ , അളവിന്റേ കോലായിരുന്നു പ്രധാനം ..
ഒരൊ നിമിഷവും രാധ കാത്തിരുന്നത്-
കണ്ണന്റേ ഗാഡമായ സ്പര്‍ശമാണ് ..
എന്നാലൊ കണ്ണന്‍ നല്‍കിയത്
വിരഹത്തിന്റെ പ്രതലമാണ് ..
കാലം കണ്ണനേ കള്ളനാക്കുമ്പൊള്‍
ആരറിവൂ അവന്‍ വേലിറക്കത്തില്‍ ഒലിച്ചു പൊയതാണെന്ന് ..
കാലം കണ്ണനേ ആരാധിക്കുമ്പൊള്‍
ആരറിവൂ അവന്‍ ആരാധിച്ചത് ആരെയെന്ന് ..
ഇന്നലേയുടെ രഥത്തില്‍ മാഞ്ഞ കണ്ണന്‍
രഥപാടുകളില്‍ മുഖമമര്‍ത്തി കരഞ്ഞ രാധേ
നീ അറിഞ്ഞിരിക്കില്ല നിനക്ക് നല്‍കി പോയ
മയില്പീലി തുണ്ടില്‍ പിടക്കുമവന്റെ മനസ്സിനേ ..
രാധേ നീ വേലിക്കുള്ളില്‍ ഇന്നും സുരക്ഷിതയല്ലൊ ..
ലോകത്തിന്‍ വേണ്ടിയവന്‍ ബലി നല്‍കുമ്പൊഴും
പ്രണയമെന്ന മൂന്നക്ഷരം നിനക്ക് മാത്രം നല്‍കി
ഉള്ളം വിതുമ്പുന്നതു കൊണ്ടാകാം .. അവന്‍ ഇന്നും
ഒരു വിളിപ്പാടകലേ നിന്റെ മനസ്സിലേക്കുള്ള
വേലിയേറ്റത്തിനായ് കാത്തിരിക്കുന്നത് .....

Thursday, June 30, 2011

" കാണാതായീ "

















പ്രവാസത്തിന്റേ മരുക്കാടുകളിലെവിടെയോ
നഷ്ടമായ എന്‍റെ മനസ്സ് ...
കാറ്റിന്റേ കൈകളിലേറീ ദൂരേക്ക് പോയതാവാം ..
മഴ വന്നൂ കൂട്ടുവാന്‍ സാധ്യതയൊട്ടുമില്ലാ
തലപ്പാവിട്ടവരും മുഖം മറച്ചവരും
അതു തന്നെ ചോദിച്ചു എവിടെയാ നിന്‍റെ മനസ്സെന്ന്...
ഉത്തരം നല്‍കുവാന്‍ എനിക്കറിവതില്ലല്ലോ ..
പോയ വഴികളില്‍ അടയാളൊട്ടുമത് ബാക്കി വച്ചിട്ടില്ല
ഇറങ്ങി പൊകുമ്പൊള് എന്നോടൊരു വാക്ക് ചോദിച്ചിട്ടുമില്ലാ
പടിപുരവാതില്‍ മലര്‍ക്കേ തുറന്ന് കിടന്നതൊഴിച്ചാല്‍ ..
ഇന്നലേ സന്ധ്യക്ക് അവളതെടുക്കാന്‍ വന്നപ്പൊഴാണ്
നഷ്ടമായ വിവരം ഞാന്‍ അറിഞ്ഞതു തന്നെ ..
അമ്മയേ കൊണ്ടൊന്നു ശ്രമിച്ചു നോക്കീ
വാമഭാഗത്തോടൊന്നിരന്നു നോക്കീ
തിരിച്ചു പിടിക്കാനാവാത്ത ദൂരങ്ങളത്
താണ്ടിയെന്ന് അപ്പൊഴാണ് തിരിച്ചറിഞ്ഞത് ..
നഷ്ടപ്പെട്ടു പോകുമ്പോഴാണ് നാം ശ്യൂന്യതയറിയുന്നത്‌ .
ഇനി എന്തു കൊണ്ട് ഞാനാ വിടവടയ്ക്കും ?
ആര്‍ക്കെങ്കിലും കളഞ്ഞു കിട്ടുന്നെങ്കില്‍
ഒന്നു തിരിച്ചു കൊണ്ടു തരുമോ ..?
പ്രാവസത്തിന്‍റെ മരവിപ്പും
യാന്ത്രികതയുടേ കൊഴുപ്പും
വിരഹത്തിന്‍റെ രക്തക്കറയും
അടച്ചു വച്ച കാമത്തിന്‍റെ തുടിപ്പും
ഇത്തിരി സ്നേഹച്ചുവപ്പും അടിഞ്ഞൊരെന്‍
അടയാളവുമായീ ഏകമായി അലയുന്നയെന്‍ മനസ്സിനേ കണ്ടാല്‍ ..

നന്മ കള്ളന്‍ ...


 
 
 
 
 
 
 
 
 
 
 
 
 
 
രാത്രിയേറെ വൈകി ഞാന്‍
മരുഭൂവിന്റേ ചൂടേറ്റ്
മുറിവാതില്‍ തുറന്നപ്പൊള്‍
ഉള്ളിലൊരു കള്ളന്റേ മണം ..

ഹൃദയത്തിലൊരു കാളല്‍
നഷ്ടമാകുന്നവയുടേ എണ്ണം
കൈയ്യും കണ്ണും തിരയുന്ന
മൂലകളില്‍ ശൂന്യതയുടേ ഇരുട്ട് ..

രണ്ടാമൂഴവും , പ്രവാസവും
ചിദംബര സ്മരണകളും
എന്റേ കൈയ്യ് തഴമ്പിനാല്‍
മുന്നില്‍ തന്നെയുണ്ട്

കട്ടിലിനടിയില്‍ വച്ച
വിയര്‍പ്പിന്റേ വിലയും
ഇന്നലേ അവളെനിക്ക് തന്ന
വരികളുടേ വടിവും വാടാതേ ഉണ്ടിവിടേ

എന്നാലോ എന്തൊക്കെയോ നഷ്ടമായ പോലെ
ഒരുപാട് നോകിയിട്ടും സ്മൃതി പദം തപ്പിയിട്ടും
ഇന്നലെ വരെ എന്റെതായ എന്താണ്
കള്ളന്‍ കൊണ്ട് പൊയെതന്ന് തിരിച്ചറിയുന്നില്ല ..

ഒടുവില്‍ ആശ്വസിച്ചൂ.. ഇല്ലാ ഒന്നും നഷ്ട്മായിട്ടില്ല
കള്ളന്റേ മണം പൊയിട്ടില്ലെങ്കില്‍ കൂടീ ...
"ഞാന്‍ പൊലുമറിഞ്ഞില്ലല്ലൊ എന്റേ നന്മയേ
കള്ളന്‍ കട്ടൊണ്ട് പൊയത് .."