Wednesday, November 2, 2011

നിളേ നീ എന്റേ നിലാവിനേ തിരികേ തരുമോ ...













നിളയുടേ ഓളമടങ്ങാത്ത മണല്‍തരികളില്‍
അവളേ നിനച്ചു ഞാന്‍ ഒരുപാട് സന്ധ്യകളില്‍
മയങ്ങി പോയിട്ടുണ്ട് , ചെറുമഴയോ , കാറ്റോ
വന്നുണര്‍ത്തും വരെ .. തിരിച്ച് വീട്ടിലേക്ക്
പോകുമ്പൊള്‍ സന്ധ്യചോര്‍ന്ന നാട്ടുവഴികളില്‍
കരിന്തിരികളൂടേ ഗന്ധമെന്നേ കൂട്ടുന്നത്
പഴയയൊരു വേദനയുടേ സ്മരണകളിലേക്കാണ്...
നമ്മുടേ ജീവിതത്തിലൊക്കെ കൂട്ടുകള്‍ ഉണ്ടാവുക സ്വാഭാവികം
അവ ചിലപ്പൊള്‍ ചിലതില്‍ വേരു പിടിച്ച് തഴക്കും
കാലത്തിന്റേ അഗ്നിലാവകളില്‍ അത് വേരൊടേ കരിഞ്ഞു
പൊകുകയും ചെയ്യും..എന്റേ ജീവിതവഴികളിലെവിടെയോ
എനിക്ക് നഷ്ടമായോരു മനസ്സുണ്ട് ..കാല്പാദങ്ങളിലേ
മിഞ്ചിയണിഞ്ഞ വിരലുകള്‍ ‍ കൊണ്ട് എന്നേ ഉണര്‍ത്തിയ നിമിഷങ്ങള്‍ ..
ഒരു വിളി കൊണ്ട് ഒരു മഴക്കാലം മുഴുവനും
എനിക്ക് സ്വന്തമായീ തന്നവള്‍ , ഒരു നോട്ടം കൊണ്ടു
അവളുടേ സ്നേഹമെല്ലാം പകര്‍ന്നവള്‍ .. ഇന്നു നിളയുടേ
വറ്റി വരണ്ട മാറിടങ്ങളില്‍ പാദങ്ങളൂന്നുമ്പൊള്‍
രണ്ടു തുള്ളി കണ്ണുനീര്‍ തുലാവര്‍ഷ പ്രളമായീ മാറുമ്പൊള്‍ ..
എനിക്ക് അന്യമായീ പോയതിന്റേ ആഴം അറിയുന്നു ..
ഒരിക്കലും തിരിച്ച് കിട്ടാത്ത , ഒരു പിന്‍ വിളിക്ക് പോലും
സാധ്യതയില്ലാതേ കൃഷ്ണപക്ഷ രാവുകളില്‍ പൊഴിയാതേ
പൊയ നിലാവാണവള്‍ .. അമ്മേ നിളേ നിന്റെ അകകാമ്പില്‍
നിന്നുയരുന്ന ചൊദ്യങ്ങള്‍ എന്റേ കൈവെള്ളയില്‍ ഓളം വെട്ടുന്നുണ്ട് ..
നീ തേടുന്നത് എന്റേയും അവളുടേയും നിശ്വാസങ്ങളാണെന്നും അറിയുന്നു ..
ഞാന്‍ ഏകാനാനെന്നറിഞ്ഞാലും ..

ഇന്ന് പുഴ നിറഞ്ഞൊഴുകുന്നുണ്ട് , എന്റേ നിളേ നിന്നേ കാണാന്‍ ചന്തവും
കൂടീയിട്ടുണ്ട് .. ഞങ്ങള്‍ തീര്‍ത്ത കനത്ത പ്രതലങ്ങള്‍ ഇടക്കുള്ളതൊഴിച്ചാല്‍ ..
ഇന്നു ഞാനുണ്ട് നിന്നരുകില്‍ , എന്നിട്ടും ഞാനന്ന് നിന്നോട് പറഞ്ഞ വാക്കു പോലെ
ഞങ്ങളൊരുമിച്ചൊരു യാത്ര , അതും നിന്റേ അന്തരാത്മാവിനേ തേടിയുള്ളൊരു യാത്ര ..
അതിനവള്‍ .. എന്റേ ചാരെയില്ലാതേ പൊയീ .. ഇനി കര്‍മ്മങ്ങളുടേ ഒരു ചുവട് വയ്പ്പ്
കഴിഞ്ഞിരിക്കുന്നു ഒരു തിരി നാളമെന്റേ ഹൃദയത്തേ വീര്‍ത്തു വെണ്ണീറാക്കുമ്പൊള്‍ ..
ഒരു പിടി എള്ളും അരിയും കൊണ്ടു നിന്റേ മേലേ ഇങ്ങനെ ഒഴുകീ നടക്കുമ്പൊള്‍ ..
അകലേ കുങ്കുമ സന്ധ്യകളില്‍ നിളയേ വര്‍ണ്ണാഭമാക്കുമ്പൊള്‍ നിന്റേ അടിത്തട്ടില്‍
അവളുടെ ആത്മാവും തേടീ ഞാന്‍ ഒഴുകാതേ കാത്തിരിക്കാം ..



1 comment:

  1. നിള ..എല്ലാവരുടെയും ദുഃഖം ...

    ReplyDelete

ഒരു വരി .. അതു മതി ..