"പ്രണയം" .. ഒന്നു വിശദീകരിക്കാമോ ....?
ഹും , നാട്ടില്‍ ഒട്ടേറേ പ്രശ്നങ്ങളാണ് , അപ്പൊഴാണവന്റെ പ്രണയവും തൂക്കി പിടിച്ചോണ്ട് വരുന്നത് , ഒന്നു പോയേ ചെക്കാ ...!
അല്ല , അങ്ങനെ പറയല്ലേ .. പ്രണയത്തിന്റെ മറ്റൊരു മുഖം സ്നേഹമാണല്ലൊ ,അതില്ലാതാകുന്നതിന്റെ പ്രശ്നമല്ലേ ഈ കാണുന്ന എല്ലാറ്റിനും കാരണം ..? അല്ലേ ..? പറ ...... സ്നേഹം അതിന്റെതായ നിറവില്‍ മനസ്സിലുണ്ടേല്‍ ഈ സ്ഥിതി ഗതികള്‍ക്ക് ശമനം വരില്ലേ .. അപ്പോള്‍ പ്രണയത്തിനും പ്രസക്തിയുണ്ടന്നല്ലേ ??
' അല്ല , നീ പറയുന്നത് ശരി തന്നെ , മനസ്സില്‍ സ്നേഹം വറ്റുമ്പോഴാണ് , വിദ്വേഷവും , വെറുപ്പും , പ്രതികാരവും ഒക്കേ ഉണ്ടാകുക ..ഈ ഇറ്റലിക്കാര് തിരിച്ച് വരാതിരിക്കുന്നത് പ്രണയമില്ലാത്തത് കൊണ്ടാണോ '??
പിന്നല്ലാതെ , അവര്‍ക്ക് ഇന്ത്യയോട് പ്രണയമില്ല .. നമ്മുക്ക് അവരോടും ... അതിനപ്പുറം രണ്ട് ജീവനുകളെ പൊതിഞ്ഞ് കെട്ടിയതിനൊരു മാന്യതയുടെ മുഖം വേണ്ടേ , നമ്മളത് കാണിച്ചപ്പോള്‍ അവരത് കാണിച്ചില്ല ... ഇതിനൊക്കെയപ്പുറം , ദൈവം സ്നേഹമല്ലേ , അതു കുടികൊള്ളുന്നത് മനസ്സിലും , ഇരുപത്തിനാല് മണിക്കൂറും അമ്പലത്തിലും പള്ളിയിലും ജീവിച്ചത് കൊണ്ട് മനസ്സില്‍ ദൈവമുണ്ടാകുമോ , ചെയ്യുന്ന പ്രവര്‍ത്തികളില്‍ നിറയുന്നത് സ്നേഹമാകുമ്പോള്‍ അതില്‍ ദൈവീകത താനെ വന്നു കയറും ......... അല്ലെങ്കില്‍ അവിടെ ദൈവമില്ല എന്നത് നൂറു തരം ....... ! മതത്തിന് മുകളിലാണ് ദൈവം , അവനെ അറിയുവാനുള്ള ചവുട്ടുപടിയാണ് മതങ്ങള്‍ , ഇവിടെയിപ്പോള്‍ ദൈവത്തിനും മേലേ മതങ്ങള്‍ വിരാജിക്കുന്നു .. മനസ്സിനെ നല്ലതിലേക്ക് പ്രാപ്തമാക്കുവാനാണോരോ മതങ്ങളും വേദ ഗ്രന്ഥങ്ങളിലൂടെ വെളിച്ചം പകരുന്നത് , എല്ലാ മതവും ഉയര്‍ത്തിക്കാട്ടുന്നത് സ്നേഹം തന്നെ ...!
' നീ പറഞ്ഞു വരുന്നത് ....... '?
അതേ ഏട്ടാ " പ്രണയം " അതു , തോന്നേണ്ട രീതികളില്‍ , തോന്നേണ്ട സമയത്ത് , തോന്നേണ്ട ആളിനോടാണേല്‍ അതു ദിവ്യവും , പവിത്രവും , ആവശ്യവും , അനിവാര്യതയുമാകുമെന്ന് ... അതിനുമപ്പുറം അങ്ങനെ അങ്ങ് തള്ളിക്കളയാനാവാത്ത ഒരു സംഭവമാണതെന്ന് .......... !
ഏട്ടന്‍ സമ്മതിച്ചോ ? പറ സമ്മതിച്ചോ ..............?
മതി .. ഈ മൗനം മതി ...!
അപ്പൊള്‍ ഞാന്‍ പറയുന്നേട്ടൊ .. കേള്‍ക്കൂ .....!
മിഷന്‍ ആശുപത്രിയുടെ മുന്നിലൂടെയുള്ള ഇടുങ്ങിയ വഴി നേരെ ചെന്ന് അവസ്സാനിക്കുന്നത് ഹൈവേയിലേക്കാണ്.. കുറച്ച് ദിവസങ്ങള്‍ കൊണ്ട് , സ്നേഹിച്ച് തുടങ്ങിയിരിക്കുന്നു ഈ മരുന്നു മണക്കുന്ന വഴികളെ , മൂന്ന് മണിക്ക് തീരുന്ന സൂക്ഷ്മാണൂ നിരീക്ഷണത്തിന് ശേഷം പുറത്തേക്ക് ഇറങ്ങി പോകുമ്പൊള്‍ ഒരു അപരിചതന്റെ മുഖമോടെ ആ ദേശമെന്നെ ആദ്യം മുതലേ മാറ്റി നിര്‍ത്തിയിട്ടില്ല എന്നു തോന്നുന്നു ..കുറച്ച് ദൂരമുണ്ട് ആശുപത്രി പടിയില്‍ നിന്നും , പേയിംഗ് ഗസ്റ്റായി താമസിക്കുന്ന രാമമംഗലത്തെ വീട്ടിലേക്ക് .... അന്ന് ബസ്സിന് മൂന്ന് രൂപ ആയിരുന്നു എന്നു തോന്നുന്നു ..
ഇടുങ്ങി വഴി തീരുന്ന സ്ഥലത്ത് ഒരു വയസ്സായ മനുഷ്യന്റെ ഉന്തുവണ്ടി കടയുണ്ടായുണ്ടായിരുന്നു , ആ മനുഷ്യന്റെ പേരു ഞാന്‍ മറന്നൂ , മിക്കപ്പൊഴും അവിടെന്നൊരു ചായയും , ഉള്ളി വടയും കഴിച്ചിട്ടേ ബസ്സ് സ്റ്റൊപ്പിലേക്ക് എത്തുകയുള്ളു , ഞാന്‍ ചെല്ലുമ്പോഴെല്ലാം മുന്നിലേ പേരു കേട്ട കോളേജിലേ പെണ്‍കുട്ടികളുടെ നിറവാകും അപ്പുറവും ഇപ്പുറവും , എന്റെ കൂടേയുള്ള രണ്ടു പേരുടെ , ആരോപണം അനുസരിച്ച് ഞാന്‍ ഈ വരുന്ന വഴിക്ക് ചായകടയില്‍ കേറി സമയം കളയുന്നത് , ഈ നിറസാന്നിധ്യത്തെ ആവാഹിക്കാന്‍ ആണെന്നാണ് ...!
മൂന്ന് മാസം കഷ്ടിയായിരുന്നു അവിടത്തെ എന്റെ " ഓണ്‍ ജോബ് ട്രെയിനിംഗ് "
ആ ദിവസ്സങ്ങള്‍ക്കിടയില്‍ വെളുത്തു മെലിഞ്ഞ ശരീരമോടെയുള്ള രണ്ടു കണ്ണുകള്‍ എന്റെ കണ്ണുകളില്‍ വിരുന്നൂട്ടി കഴിഞ്ഞിരുന്നു , എന്നും നോക്കും അപ്പുറത്ത് നിന്നും , മൗനമായ് എന്തോ പറയും , ആദ്യ ബസ്സ് അപ്പുറം വരുമ്പോള്‍ അതു മറയും ..ആ മുഖം പതിയേ ഇങ്ങനെ മനസ്സിലേക്ക് പതിഞ്ഞ് കേറുമ്പോള്‍ തന്നെ അവിടം വിട്ട് പോയി ഞാന്‍ , വിട്ടു പോകുന്ന അടുത്ത ദിവസങ്ങളില്‍ എനിക്ക് ആ കുട്ടിയെ കാണാനും കഴിഞ്ഞില്ല ...........!
ഒരു കവിത എന്നു പറയുന്നൊരു സാധനം അതിനു ശേഷം ഈ കണ്ണുകള്‍ വച്ച് ഞാന്‍ എഴുതി ..
കുറേ കാലം എന്തു പേരിട്ടു വിളിക്കുമെന്നറിയാത്ത ചിലത് ചേര്‍ത്ത് വച്ച് ഞാനാ മുഖത്തെ ഓമനിച്ച് നടന്നു .....! വര്‍ഷങ്ങളൊക്കെ അഴിഞ്ഞും കൊഴിഞ്ഞും പടര്‍ന്നും മുന്നോട്ട് പോയി , പ്രവാസം വന്നു , പ്രീയമായത് പലതും വന്നു .....!
ചിലത് വരുവാനിത്തിരി വൈകും , വരുമ്പോള്‍ ഒരു പെരുമഴ പെയ്ത്താകുമെന്ന് പറയും പോലെ .. ഒരു കൂട്ടായ്മയിലൂടെ മുന്നത്തേ ഒരു പദചലനത്തിന്റെ സാമ്യമോ , കണ്ണുകളുടെ നീലിമയോ ഇല്ലാതെ ആ മുഖം വീണ്ടുമെന്നിലേക്ക് വന്നു നിറഞ്ഞു ..അന്യോന്യം അറിഞ്ഞിരുന്നില്ല " ഈ കണ്ണുകളാണ് , അന്നെന്നിലേക്ക് വന്ന ആ കണ്ണുകളെന്ന് ".. ഒരിക്കല്‍ ദീര്‍ഘമായ സംസാരങ്ങള്‍ക്കിടയില്‍
വന്നു വീണ തുമ്പില്‍ തിരി കൊളുത്തി പൊട്ടി കേറിയത്.. ആശ്ച്യര്യത്തിന്റെ പൂത്തിരികളായിരുന്നു...! കൂടുതല്‍ സന്തോഷം , കാലത്തിനോട് കൂടുതല്‍ നന്ദി ..
ചിലതൊക്കെ ഇങ്ങനെയാണ് .. നമ്മളെ കാലം പോലും അതിശയിപ്പിക്കും ......!
പൂര്‍ണതയില്ലാത്ത മഴകളുടെ കുളിരുകള്‍ ഉള്ളം കുളിര്‍പ്പിക്കാതെ , കാലമിങ്ങനെ ഉരുണ്ടുരുണ്ട് പോകുമ്പോള്‍.."എന്റെ കുട്ടിമാളുവിനോട് " ഞാനീ കാര്യം ഈയിടക്ക് പറഞ്ഞു , നേരത്തേ പറയാന്‍ മറന്നു പോയിരുന്നു കേട്ടൊ ...അതിന്റെ പുകില്‍ .. ഒന്നും പറയണ്ട .... കുശുമ്പില്ലാന്ന് പറയും എന്നിട്ടോ ... അല്ല അവളുടെ ആ കുറുമ്പും ഒരു രസാ .....!
നിന്നോട് , നിനക്ക് , നമ്മള്‍ക്ക് പറയാന്‍ ചിലതുണ്ട് ............
ആഹാ .. ഈ ഏട്ടന്‍ ഉറങ്ങിയോ .. നല്ല കര്യായ് ... ഇതിപ്പൊ ഞാന്‍ ശശിയായോ ?
മനുഷ്യാ എഴുന്നേല്ക്ക് .. ഇതാരോടാ ഞാന്‍ ഇതൊക്കെ പറഞ്ഞേ ..........................?
' ഹോ .. സമ്മതിക്കില്ല ......... നീ ഒന്നു പറഞ്ഞു തുലക്ക് ....... 'ദേ ഇനി ഞാന്‍ ഈ കളിക്കില്ലെട്ടോ ...
ഇതും കൂടിയൊന്നു സഹിക്കെന്റെ പൊന്നേട്ടാ ......!
'മ്മ് പറ .........'
ചീത്ത വിളിക്കോ ? കേട്ടിട്ട് .....?
'പറ ..................... ഇല്ലെടാ നീ പറ ..
എന്തും സഹിക്കാനും ക്ഷമിക്കാനുമല്ലേ നീ പറയുന്നേ ,, സ്നേഹം മാത്രം .. നീ പറ '.......!
വ്യഖ്യാനമില്ലാത്ത അധികാരമുണ്ട്
ചിലയിടങ്ങളില്‍ നിനക്കെന്നോട് ..............!
പൂര്‍ത്തീ കരിക്കാത്ത ജീവിത സമസ്യകള്‍
പൂരിപ്പിക്കുമ്പോഴാണ് സ്നേഹം രുചിപ്പെടുക ..
വ്യവസ്ഥകളില്‍ , തളിര്‍ വെറ്റിലയും കുങ്കുമവും
ചേര്‍ത്ത് വച്ചതില്‍ പരിണയ നിറവുണ്ടാകാം
പ്രണയം , പൂക്കുന്നുവോ , പുതുമ തേടുന്നുവോ
എന്നത് , തുടരുന്ന യാത്രയിലെ ചോദ്യങ്ങളാണ് ...!
പുഞ്ചിരിക്കാന്‍ മറന്നു പോകുന്ന ഹൃദയം
വാശിപ്പെരുമയില്‍ വീരാളിപ്പട്ടുടുക്കുന്ന മനസ്സ്
നെരൂദ നിറയുന്ന പ്രണയത്തിന്റെ ഉത്തംഗത
അവിശ്വാസ്സത്തിന്റെ നീരാളി പിടുത്തത്തില്‍
അകാലമൃത്യുവിലേക്കോടുന്ന ബന്ധങ്ങള്‍ ...!
പരിശുദ്ധ ചിന്തകള്‍ക്കും, മഴയുടെ നനുത്ത
ഇരുട്ട് വന്നടിഞ്ഞാല്‍ കാഴ്ച നഷ്ടമാകും ..
കാത്തിരിക്കുവാന്‍ മനസ്സിനായില്ലെങ്കില്‍
മഴ തോര്‍ന്നതിന്‍ മുന്നേ വേര്‍പെടല്‍ സാധ്യമാണ് ..!
അവധാനതയുടെ, അബ്‌ദങ്ങളുടെ കൂട്ട് വന്നാകണം
കരം ചേര്‍ത്ത് ഹൃത്ത് കൈമാറുവാന്‍
പൊടുന്നനേ പിറക്കുന്നത് , ഒരു കരക്കാറ്റില്‍ മായും
ദിനങ്ങളെണ്ണണം , കാത്തിരിക്കണം ഒന്നോട് ചേരാന്‍
ഒരു നിമിഷം മതി പഴുത്തതിനേ പുറം തള്ളാന്‍ ...!
പ്രഭകോരി വിതറുന്ന സൂര്യ തിളക്കത്തിലും
മഴ ചൊരിഞ്ഞ് മറയുന്ന മേഘ ശൂന്യതയിലും
ഇരുളിനേ പരിരംഭണം ചെയ്യുന്ന ചന്ദ്ര ശോഭയിലും
പ്രണയം തളപ്പിട്ട് മൂര്‍ദ്ധാവിലേറുമ്പോള്‍
ഉയിരറ്റ് വീഴുന്നത് രണ്ട് മനസ്സുകളാണ് ...!
ഉപമകളില്‍ തളച്ചിട്ട് നീരു വയ്ക്കാനുള്ളതല്ല " പ്രണയം "
എന്റേതു എന്ന സ്വാര്‍ത്ഥ വരുമ്പുകള്‍ക്കപ്പുറം
നമ്മള്‍ എന്ന തീരത്തെത്തുമ്പോളാണ് ...
പ്രണയത്തിന്റെ കടല്‍ തൊടുക ...! "
ഈ മനുഷ്യനെ ഞാന്‍ കൊല്ലും , വൃത്തികെട്ട മനുഷ്യന്‍ വീണ്ടും കിടന്നുറങ്ങി ..........
സീരിയസ്സായി ഒരു കാര്യം പറഞ്ഞപ്പോള്‍ ..............
ഇല്ലെടാ മോനേ ഞാന്‍ ഉറങ്ങിയില്ല .... സ്നേഹമല്ലേ , സ്നേഹം മാത്രം .. ഗൂര്‍ ....... ഗൂര്‍ ..........
"നീ .................. നിനക്ക് ................ നിന്നോട് ................... എനിക്കുള്ളതും ഇല്ലാത്തതുമെല്ലാം
നിന്നോട് മാത്രം ... നിനക്ക് മാത്രം .... "
{ചിത്രങ്ങള്‍ക്ക് : ഗൂഗിളിനൊട് കടപ്പാട് }
onnum manasilayilla Rini...alengil manasilakan kazhiyanilllannu parayunadavum sari..
ReplyDelete:) :) .............. മനസ്സിലാക്കാന്‍ ഒന്നുമില്ല കുട്ടിമാളൂ ..
Deleteപ്രണയത്തിന്റെ പലമുഖങ്ങളിലൂടെ ... വെറുതേ .......!
പണ്ട് യാദൃശ്ചികമായി കണ്ട കണ്ണുകള്‍ പിന്നീട്
ചാരെ വന്നതും , ഇന്നിന്റെ ആര്‍ദ്രമായ ചിലതിലേ
നേരുകളും .......... ക്ഷമിക്കേട്ടൊ സംവേദിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ..
ലളിതമായ പൊട്ടത്തരങ്ങളല്ലേ എഴുതി വച്ചെക്കുന്നത് :) എന്നിട്ടും ?
lalithamayirunou..ennittum eniku manasilayilla khsamikoo..budhi kuravanea..adavum:)
ReplyDeletepakse rini de mattu postukalil vayichapol edu thanealea enikum parayanulladu nnu thonnitundu..enium azhudu...padivu pole valare valare nannayi..azhudyadu manoharam..azhudathu adilum manoharam...enna nilaku aavate...subharatri!
സന്തൊഷം .... അല്ല ഇതാരാ ഈ ആള്‍ " കുട്ടിമാളു " ??
Deleteതപ്പിയിട്ട് ആളേ കിട്ടണില്ലല്ലൊ :)
എന്തായാലും .. ശുഭരാത്രി സഖേ .. സഖി ...!
അപ്പോൾ മൗനവും വിഷാദമൊക്കെ മാറി മധുരമായി അല്ലെ ?
ReplyDeleteഅതല്ലേ ഞാൻ പറഞ്ഞത് ഒക്കെ ശരിയാകുമെന്ന് :)
കുഞ്ഞിലെ മുതൽ പറഞ്ഞും കേട്ടും വളര്ന്ന രീതിയുണ്ട് !
പിന്നെ എന്റെതായ ചീല വിശ്വാസങ്ങളും !
അതിലൂടെയാണ് എന്റെ ആത്മീയ യാത്ര !!
നമ്മുടെ ഉള്ളിൽ തന്നെ കുടികൊള്ളുന്ന ഈശ്വരൻ
സ്നേഹമാണ് ,അതല്ലാതെ ഒന്നുമല്ല !!
അതല്ലാതെ ഏതെങ്കിലും ഒരു രൂപം ഉണ്ടോ !!
മുകളിൽ എഴുതിയ സംഭവങ്ങൾ എല്ലാം കൂടെ കാച്ചി കുറുക്കിയാൽ ഈ ഒറ്റ വരിയിൽ സംഗ്രഹിക്കാം !!!!
"നീ .................. നിനക്ക് ................ നിന്നോട് ................... എനിക്കുള്ളതും ഇല്ലാത്തതുമെല്ലാം നിന്നോട് മാത്രം ... നിനക്ക് മാത്രം .... "
ഇതാണ് പ്രണയത്തിന്റെ നിർവചനം .......... അല്ലേ ഏട്ടാ ????
എന്നാലും ഇത്രയൊക്കെ കാര്യായിട്ട് പറഞ്ഞിട്ടും ആ ഉറക്കംതൂങ്ങി ചേട്ടന് എന്തേലും ശ്രദ്ധ ഉണ്ടായോന്നു നോക്കിയേ !
ആ കവിത മൊത്തത്തിൽ അസലായി !
പിന്നെ ഇടക്കുള്ള ഇത്തിരി പ്രണയ നിമിഷങ്ങളും രസായി !
ഏട്ടന്റെ ഈ ഭംഗിയുള്ള എഴുത്തിനെ എങ്ങനെ ഇഷ്ട്ടമാവാതിരിക്കും !!!
" ഉപമകളില്‍ തളച്ചിട്ട് നീരു വയ്ക്കാനുള്ളതല്ല " പ്രണയം "
എന്റേതു എന്ന സ്വാര്‍ത്ഥ വരുമ്പുകള്‍ക്കപ്പുറം
നമ്മള്‍ എന്ന തീരത്തെത്തുമ്പോളാണ് ...
പ്രണയത്തിന്റെ കടല്‍ തൊടുക ...! "
അയ്യൊ .. ഞാനിട്ട റിപ്ലേ എവിടെ പൊയീ ?
Deleteഅയ്യയ്യോ ഇതെന്താപ്പോ ഇങ്ങനെ ? ആ നല്ല കമന്റ് എവിടേക്കാ പോയെ ? കഷ്ട്ടയിട്ടോ ഏട്ടാ !!
Deleteഒന്നൂടെ ഇടു !! പ്ലീസ്
പ്രീയപെട്ട അനുജത്തി കുട്ടി ,
Deleteപ്രണയമെന്നത് നിര്‍വചിക്കാന്‍ കഴിയാത്ത ഒന്നാണ്
ഒരൊ മനസ്സിലും അതു വ്യത്യസ്ഥമായ രീതികളിലാകും
പ്രതിഫലിക്കുക , അതു കൊണ്ട് തന്നെ അതിനൊരു
പൂര്‍ണമായ നിര്‍വചനം ഒരാള്‍ക്ക് മാത്രം സാധ്യമല്ല ..
പ്രണയം പാത്രങ്ങളില്‍ എടുക്കുന്ന വെള്ളം പൊലെയാണ്
ഏതിലാണോ നില കൊള്ളുന്നത് അതിനോടുത്ത് രൂപം
പ്രാപിക്കുന്ന ഒന്ന് , ഏതു ഹൃദയത്തിലാണോ അതു
ചലനം സൃസ്ഷ്ടിക്കുന്നത് അതുമായേ അതിനേ നിര്‍വചിക്കാന്‍
കഴിയൂ എന്നതാണ് സത്യം ...........
പിന്നേ വിശ്വാസ്സം , ആരുടെയും വിശ്വാസ്സങ്ങളെ ഹനിക്കാതിരിക്കുക
അതു ചിലപ്പൊള്‍ അവര്‍ക്ക് മനസ്സുഖം നല്‍കുന്ന ഒന്നാകും ..
നമ്മുടെ ചിന്തകളേ മുറുകേ പിടിക്കുന്നതിനോടൊപ്പൊം
മറ്റുള്ളവയേ തള്ളി പറയാതിരിക്കുക , എല്ലാത്തിന്റെയും
അടിസ്ഥാനം സ്നേഹം തന്നെയെന്നത് മനസ്സിലാക്കുക .....!
ഉപമകളൊടൊത്ത് നിര്‍ത്താനുള്ളതല്ല പ്രണയം
അതു അനുഭവിച്ചറിഞ്ഞേ അതിന്റെ ആഴമറിയൂ , അതൊരൊ
മനസ്സിനും ഒരൊ തലങ്ങളും , താളങ്ങളുമാകും നല്‍കുക ..
ഈ വേനല്‍മഴമേഘങ്ങള്‍ക്ക് ചോട്ടില്‍ ഓടിയെത്തുന്ന
ഈ സ്നേഹത്തിന് ഹൃദയത്തില്‍ നിന്നും നന്ദീ ......
കമന്റ് എന്നത് ഞാന്‍ വല്ലാണ്ട് ആഗ്രഹിക്കാറില്ല ...
പക്ഷേ ചിലരുടെ വാക്കുകള്‍ കേള്‍ക്കാന്‍ കാത്തിരിക്കാറുണ്ട് ...
അനുജത്തി കുട്ടിയായ് ഇവിടെ വന്ന് മഴ തരുന്ന ഈ വാക്കുകള്‍ക്ക് ..
കടപ്പാടുണ്ട് .. ഒന്നുമല്ലാത്ത ഈ പാവത്തിന്റെ എഴുത്തിനേ
പ്രൊല്‍സാഹിപ്പിക്കുന്നതിന് .....!
പദ്യം ഗദ്യത്തെക്കാൾ മെച്ചമുള്ളതായി തോന്നി..
ReplyDeleteസ്നേഹം എന്നതൊരു വികാരമാണ്. വളരെ ശക്തമായ ഒരു വികാരം! സ്നേഹത്തിന്റെ കുറവല്ല സത്യത്തിൽ മനുഷ്യനെ ചീത്തയാക്കുന്നത്. പകരം പണം അധികാരം സ്വാർഥത എന്നിവയോടൊക്കെ ഉള്ള അടങ്ങാത്ത സ്നേഹമാണ്..
ആവാം , അബൂതി ..........
Deleteപക്ഷേ എനിക്കെല്ലം ഒരുപൊലെ ..
അമ്മക്ക് രണ്ടു പക്ഷം പാടില്ലല്ലൊ ....!
പദ്യമെന്നു തൊന്നിപിക്കുന്നത് മുന്നേ എഴുതിയതാണ്
മറ്റുള്ളവ ഇതു പൊസ്റ്റുമ്പൊള്‍ എഴുതി ചേര്‍ത്തതും ...
സ്നേഹം കുറയുന്നു എന്നല്ല , സ്നേഹമെന്നത് ഇല്ലാത്ത
അവസ്ഥയുണ്ട് എനിക്കും നിനക്കുമിടയില്‍ ...
നമ്മള്‍ സ്നേഹിക്കുന്നു എന്നു ഉറക്കേ പറയുമ്പൊഴും
അതു പക്ഷേ സ്നേഹിക്കപെടുന്ന മനസ്സിലേക്ക് എത്തിപെടുന്നോ
എന്നത് ചിന്തിക്കേണ്ട വിഷയം തന്നെയാണ് ... അവിടെ പരാജയമെന്നല്ല
സ്നേഹം എന്നത് സ്വാര്‍ത്ഥമാകുന്നതാകം .. വേനലില്‍ കോര്‍ക്കുന്ന
ഈ മഴപൂവുകളേ ഹൃദയത്തിലണിയുന്നതിന് ഒരുപാട് നന്ദീ സോദരാ ..!
സ്നേഹത്തിന്റെ കാര്യത്തില്‍ സ്വാര്‍ത്ഥത കൂടുതലാണ്. അതാണ് ചിലപ്പോള്‍ പുലിവാല് പിടിപ്പിക്കുന്നതും. പണ്ട് ഉണ്ടായത് കുറയുന്നോ കുറയുന്നോ എന്ന സംശയം കൂടെയുണ്ടാകും.
ReplyDeleteവ്യവസ്ഥകളില്‍ , തളിര്‍ വെറ്റിലയും കുങ്കുമവും
ചേര്‍ത്ത് വച്ചതില്‍ പരിണയ നിറവുണ്ടാകാം
പ്രണയം , പൂക്കുന്നുവോ , പുതുമ തേടുന്നുവോ
എന്നത് , തുടരുന്ന യാത്രയിലെ ചോദ്യങ്ങളാണ് ...!
ശരിയാണ് ഏട്ടാ , അതില്‍ കാര്യമില്ലാതില്ല ..
Deleteസ്നേഹത്തില്‍ സ്വാര്‍ത്ഥതയുടെ ചിന്തകളേറി വരുമ്പൊള്‍
ചിലപ്പൊള്‍ അതു അസ്വീകാര്യതയായ് ഭവിച്ചേക്കാം
പിന്നീട് ഒരു കരടായി പുറം തള്ളാനും ...
ജീവിതത്തിന്റെ കടുത്ത പരീക്ഷണങ്ങളില്‍
നാം പൊരുതുമ്പൊള്‍ , സ്നേഹം ഉള്ളില്‍ തങ്ങാം
പുറത്തേക്കൊഴുകാത്ത സ്നേഹം കുരുശിലേറാം ...!
ശരിയായ് ഗ്രഹിക്കുന്നതില്‍ വളരെ നന്ദിയുണ്ടേട്ടാ ...
പ്രണയനിറവില്‍ ചേര്‍ന്ന് പൊകുന്നത് , പിന്നീട്
പൊലിഞ്ഞു പൊകുന്നതിന് കാരണങ്ങള്‍ ഒരുപാട് ഉണ്ടാവാം ..!
ഉത്തരം തരുന്നത് , തുടരുന്ന യാത്രയാണ് ......
ഈ കാര്‍മേഘ ചോട്ടിലേ മഴവരികളേ വന്നേന്നും പുല്‍കുന്നതിന്
നന്ദി പ്രീയ ജേഷ്ടാ ....!
സ്നേഹം
ReplyDeleteസ്നേഹം
സ്നേഹം മാത്രം
സ്നേഹം .. സ്നേഹത്തൊട് സ്നേഹം ....!
Deleteബ്ലൊഗ് ലോകം മുഴുവനും ചെന്നെത്തുന്ന ഈ
മിഴികള്‍ക്ക് , മനസ്സിന് .. ഈ പാവം ബ്ലൊഗറുടെ
കടപ്പാടും നന്ദിയും പ്രീയപെട്ട ഏട്ടാ .....
റിനി എഴുതിയ കഥയിലെ ആ കണ്ണുകളുടെ ഉടമയെ പിന്നീട് പരിചയപ്പെടാൻ ഇടയായത് പോലെ ഒരു കഥ എനിക്കുമുണ്ട് . ആദ്യമായി കണ്ട ഒരു വ്യക്തി അയാള് ആകെ കൂടി പറഞ്ഞത് ഒരേയൊരു വാചകം. പിന്നീട് 6 വര്ഷങ്ങള്ക്ക് ശേഷം അവർ ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളായി .അപ്പോഴും ആ മുഖം തിരിച്ചറിഞ്ഞില്ല പരസ്പരം . പെട്ടെന്ന് കണ്ടു മറഞ്ഞ ഒരു മനുഷ്യൻനെ എങ്ങനെ ഒര്മിക്കാൻ . പിന്നീടൊരിക്കലെപ്പോഴോ സംസാരത്തിനിടയിൽ ഉണ്ടായ ആ വാചകം അദ്ദേഹത്തെ തിരിച്ചറിയാൻ ഇടയാക്കി അത്ഭുതമായിരുന്നു ആ തിരിച്ചറിയൽ .
ReplyDeleteപതിവ് പോലെ ഭംഗിയായി എഴുതി . റിനി പ്രണയത്തെ ബേസ് ചെയ്തു എഴുതുന്നതിനൊരു മാസ്മരികതയുണ്ട് .
റിനിയുടെ കുട്ടിമാളുവിനു എങ്ങനെ കുശുമ്പ് വരാതിരിക്കും .അവൾ നല്ലൊരു കാമുകി തന്നെയാണെന്ന് സാരം .
പ്രണയത്തിൽ അടങ്ങിയിരിക്കുന്ന ഘടകങ്ങളാണല്ലോ കുശുമ്പും,അസൂയയും ,പിണക്കവും,ഇണക്കവുമെല്ലാം.
നിന്നോട് , നിനക്ക് , നമ്മള്‍ക്ക് പറയാന്‍ ചിലതുണ്ട് ............
"നീ .................. നിനക്ക് ................ നിന്നോട് ................... എനിക്കുള്ളതും ഇല്ലാത്തതുമെല്ലാം
നിന്നോട് മാത്രം ... നിനക്ക് മാത്രം .... "
ഇങ്ങനെ ഹൈലൈറ്റ് ചെയ്യുന്ന ചില വരികൾ റിനിയുടെ എല്ലാ പോസ്റ്റിലും കാണാം . അതിനൊരു പ്രത്യേക കൌതുകം തന്നെയുണ്ട് .
ഇഷ്ട്ടായി ഈ പോസ്റ്റും . തുടര്ന്നും എഴുതുക . കാത്തിരിക്കുന്നു . എല്ലാ ഭാവുകങ്ങളും .
ഈ പൊട്ടത്തരങ്ങളുടെ ലോകത്ത് , വഴിതെറ്റി എപ്പൊഴോ വന്ന്
Deleteപിന്നീട് പേരും ഊരും പറഞ്ഞ് , ഇപ്പൊഴും അഞ്ജാതമായൊരു
കൂട്ടുകാരിയാണ് നീലിമ .. ഈ കണ്ടുമുട്ടലിനപ്പുറം
എനിക്കൊന്നുമറിയില്ലെങ്കിലും വിരഹത്തിന്റെ നനുത്ത വേവുമായി ,
എതൊരു പൊസ്റ്റിനും നീലിമ എന്ന നല്ല കൂട്ടുകാരി ഓടി എത്തും...
ഗാഡമായതൊ , അര്‍ത്ഥതലങ്ങളുള്ളതോ എഴുതുവാന്‍ എനിക്കൊരു
പാടവവും ഇല്ലാ എന്ന സത്യം നിറഞ്ഞു നില്‍ക്കുമ്പൊഴും ഒരൊ വരവിലും
തരുന്ന പ്രോല്‍സാഹത്തിനും ഈ വീനിതന്റെ കടപ്പാട് ......!
കുശുമ്പും , അസൂയയും ഒരു തരിമ്പ് പൊലുമില്ലാത്ത
സാധാരണ ബന്ധം പൊലും കഷ്ടിയാണീ ലോകത്തില്‍ ...
അപ്പൊള്‍ ഏതു നേരവും എന്നേ മാത്രം സ്നേഹിക്കണം എന്ന നിയതമായ
ചിലത് നില നില്‍ക്കുന്ന പ്രണയത്തില്‍ അതു കടന്ന് വരുന്നത് സ്വഭാവികം മാത്രം ..
എല്ലാം , അവളൊട് , അവള്‍ക്ക് , അവളില്‍ തന്നെ .. ഒടുക്കവും , ഒരുക്കവും
ആരംഭവും എല്ലാം , അതീന്ന് വരുന്ന ചെറിയ വരികളേ ഇഷ്ടമാകുന്നതില്‍
അതീവ സന്തൊഷം പ്രീയപെട്ട കൂട്ടുകാരീ ...!
എന്നെക്കുറിച്ച് പറയാൻ പോയാൽ അത് ഒരുപക്ഷെ മനസിലൊരു വിങ്ങൽ ആയി തീർന്നേക്കാം .ആതുകൊണ്ട് എല്ലാവരിൽ നിന്നും എല്ലാറ്റിൽ നിന്നും മനപ്പൂർവ്വം അകലം പാലിക്കുന്നുന്നു മാത്രം . റിനി പറഞ്ഞത് കൊണ്ട് തന്നെയാണ് ഞാൻ അന്ന് അത്രയെങ്കിലും വിവരങ്ങൾ തന്നത് .
Deleteഈ നല്ല റിപ്ല്യ്‌ക്ക് നന്ദി,സന്തോഷം . ഇനിയും കാണാം .
പണ്ടെങ്ങോ കണ്ടുമറന്നു പോയ മുഖങ്ങള്‍ നിനച്ചിരിക്കാതെ വീണ്ടും കണ്മുന്നിലെത്തുന്നത് രസകരമായൊരു അനുഭവം തന്നെ.
ReplyDelete"നീ .................. നിനക്ക് ................ നിന്നോട് ................... എനിക്കുള്ളതും ഇല്ലാത്തതുമെല്ലാം
നിന്നോട് മാത്രം ... നിനക്ക് മാത്രം .... "
എനിക്കും നിനക്കുമിടയിലെ സ്നേഹം വളര്ന്നു വളര്ന്നു 'ഞാനും നീയും' ഇല്ലാതായിത്തീരുമ്പോൽ പിന്നവിടെ സ്നേഹം മാത്രം..ആ സ്നേഹം പരന്നൊഴുകി സർവ ജീവരാശികളിലേക്കും പകരുമ്പോൾ അവിടെ സ്നേഹത്തിന്റെ പാല്ക്കടല് മധുരം!
എഴുതുന്നത് , അതിന്റെ അതേ ആഴമോടെ
Deleteവായിക്കുന്ന മനസ്സുകള്‍ ഹൃദയത്തിലേറ്റി
എന്നറിയുന്നത് അവരുടെ വരികളിലൂടെയാണ് ..
തുളസിയുടെ വരികളില്‍ അതു കാണുമ്പൊള്‍
സന്തൊഷമുണ്ട് , കൂടെ നന്ദിയും കടപ്പാടും ...!
നീയും ഞാനുമെന്നത് , നമ്മളെന്നതിലേക്കുള്ളൊരു യാത്രയുണ്ട്
അവിടെ പ്രണയം പൂക്കുവാന്‍ തുടങ്ങും , പൊഴിയാതെ -
കാക്കേണ്ടത് ഈ നമ്മളിലൂടെയുള്ള ഒരൊ നിമിഷങ്ങളുമാണ് ..
മുന്നോട്ടുള്ള യാത്രയില്‍ , ഒരിട നല്‍കി ഞാനും നീയുമായി
മാറുമ്പൊള്‍ , വിടവുകളില്‍ കൂടുമ്പൊള്‍ ...............?
രണ്ടു മനസ്സുകളുടെ കൂടി ചേരലുകളില്‍ അവശേഷിക്കുന്നതും
സ്നേഹം മാത്രമാകട്ടെ .. ഒരൊ വരവിനും , ഒരൊ വരികള്‍ക്കും
ഈ മേഘങ്ങള്‍ക്കിടയില്‍ നിന്നും വായിച്ചെടുക്കുന്ന സ്ഥിരതയില്ലാത്ത
വികലവാക്കുകള്‍ക്കും ഒരിക്കല്‍ കൂടീ നന്ദി പ്രീയപെട്ട കൂട്ടുകാരീ
രണ്ടു തവണ വായിച്ചു എന്ന് ഗ്രഹിച്ചെടുക്കാൻ.. ഏതായാലും കുറുംബുള്ള പ്രണയിനിയുടെ വാക്കുകള പോലെ വായിച്ചെടുക്കാൻ സമയമെടുത്ത്.. :D
ReplyDeleteകവിത ഇഷ്ടായി...കൊള്ളാം കെട്ടൊ... :)
രണ്ടു വട്ടം വായിക്കുവാനുള്ളതൊക്കെ ഉണ്ടോ പൊന്നേ ..?
Deleteഈ വരികള്‍ പൊലും എന്റെ പ്രീയപെട്ട കൂട്ടുകാരന്
ഗ്രഹിക്കുവാന്‍ പറ്റിയില്ലെങ്കില്‍ അതു പരാജയം തന്നെ കേട്ടൊ, എന്റെ ..!
തിരക്കുകള്‍ക്ക് ഇടയില്‍ നിന്നും , കിട്ടുന്ന സമയത്ത് കോറിയിടുന്ന
വെറും വാക്കുകളാണിതൊക്കെ , ഒരു സുഖം മനസ്സിന്
അതിനപ്പുറം ഗാഡതയൊന്നും ഇതിന്നില്ലേട്ടൊ ഫിറോ ....
സ്നേഹത്തിന്റെ പ്രതിഫലനം പൊലെ മറക്കാത്ത ഈ സ്പര്‍ശത്തിന്
ഉള്ളിന്ന് നന്ദിയും കടപ്പാടും സഖേ ..
റിനി വളരെ നന്നായി എഴുതിയിരിക്കുന്നു ,,,,,പ്രണയത്തെക്കുറിച്ച് എഴുതുമ്പോള്‍ വാചാലനാകുന്നു ,,,,,,,, ആശംസകള്‍ !
ReplyDeleteപറഞ്ഞുവല്ലൊ മിനി , പ്രണയം ഒരൊ മനസ്സിനേയും
Deleteആര്‍ദ്രമാക്കും , ആ മനസ്സിലൂടെ മാത്രമേ അതിനേ
അറിയുവാനും കഴിയൂ , എന്റെ പ്രണയം എന്റെ ഉള്ളം
അതു പ്രണയത്തില്‍ എപ്പൊഴും പെയ്യുന്നുണ്ട് ..
എത്ര വിരഹാദ്ര രാവുകളില്‍ നിറഞ്ഞാലും
പ്രണയത്തിന്റെ സുന്ദരമായൊരു മുഖം ഉള്ളിലുണ്ട് ..
മരിക്കും വരെ അതുണ്ടാകുമെന്ന് വിശ്വസ്സിക്കുന്നു ..
തന്നതും , നല്‍കിയതുമൊക്കെ പ്രണയത്തിന്റെ
ഏറ്റം മുന്നിലുള്ള ചിലതു തന്നെ .. അതു കൊണ്ടാകും
എത്ര എഴുതിയലും , പ്രണയത്തില്‍ ഞാന്‍ പിടി വിടുന്നത് ..........!
ആ പിടിവിട്ടതിനേ ഇഷ്ടമാകുന്നതില്‍ ഒരുപാട് നന്ദി , സന്തൊഷം ..!
ചിലത് വരുവാനിത്തിരി വൈകും
ReplyDeleteവരുമ്പോള്‍ ഒരു പെരുമഴപെയ്ത്താകും
പൂര്‍ണ്ണതയില്ലാത്ത മഴകളുടെ കുളിരുകള്‍
ഉള്ളം കുളിര്‍പ്പിക്കാതെ കാലമിങ്ങനെ
ഉരുണ്ടുരുണ്ടു പോകും....
എന്തും സഹിക്കാനും ക്ഷമിക്കാനുമില്ലേ സ്നഹേം
സ്നേഹംമാത്രം........
വരികളിലൂടെ സഞ്ചരിച്ചപ്പോള്‍...,...
മുഴുക്കെ സ്നേഹധ്വനികള്‍...,.....
ആശംസകള്‍
അതേ ഏട്ടാ , ചിലതങ്ങനെയാണ് .. വരുവാനൊരുപാട്
Deleteവൈകിയാലും , അതൊരു വരവാകും .. പെരുമഴ പൊലെ ..
ഉള്ളാലേ കുളിര്‍പ്പിച്ച് മുഴുവനും നനയിച്ച് .. നമ്മേ ഇടക്കൊക്കെ
അതിശയിപ്പിച്ച് കാലമിങ്ങനെ ഒരൊ മഴ നല്‍കും .......
ഒരിക്കലും അവസ്സാനിക്കാത്ത പ്രണയ ചിന്തകളുണ്ട് ഉള്ളില്‍
അതിനാല്‍ അതീന്നുള്ള ശ്ബ്ദങ്ങള്‍ വരികളില്‍ മുഴങ്ങാം ...
ആരവമോ , ആര്‍ഭാടമോ ഇല്ലാതെ ഓടിയെത്തുന്ന
ഈ ജേഷ്ടസാമിപ്യത്തിന് ഉള്ളില്‍ നിന്നും നന്ദിയും കടപ്പാടും പ്രീയ ഏട്ടാ ..!
"നെരൂദ നിറയുന്ന പ്രണയത്തിന്റെ ഉത്തംഗത
ReplyDeleteഅവിശ്വാസ്സത്തിന്റെ നീരാളി പിടുത്തത്തില്‍
അകാലമൃത്യുവിലേക്കോടുന്ന ബന്ധങ്ങള്‍ ...!"
റിനി... എന്താ പറയാ? വെറും വാക്കല്ല, പ്രണയം ചാലിച്ച റിനിയുടെ വരികള്‍ ഒത്തിരി ഇഷ്ടായി...
വാക്കുകളില്‍ പ്രണയാഗ്നി ,
Deleteപ്രവര്‍ത്തികള്‍ പ്രണയത്തില്‍ തൊടില്ല ...
ഈ ഞാനും നീയുമടങ്ങുന്ന മനസ്സുകള്‍ ഇങ്ങനെയെയാകാം ..!
ഒരു ബന്ധത്തിന്റെ മരണമണി .. പ്രണയത്തിന്റെ ഒടുക്കം ..
സ്നേഹപരമായി വന്നു തൊടുന്ന നല്ല വാക്കുകള്‍ക്
പ്രീയ കൂട്ടുകാരീ ഹൃദയത്തില്‍ ചാലിച്ച നന്ദിയും , കടപ്പാടും ..!
ജീവിതത്തിൽ സൗരഭ്യം വീശുന്ന പ്രണയ വസന്തങ്ങളിൽ വിരിയുന്ന ഓരൊ മുഖവും രൂപവും വ്യർത്ഥമാകുന്നു എന്ന തിരിച്ചറിവുകളിലൂടേയും സൂക്ഷിച്ചു വെച്ചിരിക്കുകയാണു നീയും ഞാനും..
ReplyDeleteമഴമേഘ കൂട്ടങ്ങളിലും ദൃശ്യമാകുന്ന ആ മുഖം ഇടക്കെപ്പോഴൊ തെളിഞ്ഞ മാനം പോലെ വ്യക്തതയിൽ മിഴിവേകുമ്പോൾ പിടയുന്ന മറ്റൊരു മനസ്സും വീശുന്ന സൗരഭ്യം സ്നേഹത്തിന്റേതു തന്നെ..
സത്യം മിഥ്യയാകാതിരിക്കട്ടെ..
സ്നേഹം റിനീ..
നന്ദി..ആശംസകൾ..!
സത്യം മിഥ്യയാകാതിരിക്കട്ടെ..
Deleteമനസ്സിലാക്കുന്നു ന്റെ മഴ കൂട്ടുകാരി ഈ വരികളുടെ ആഴം ...!
നഷ്ടമായതും , നഷ്ടമാകുന്നതും ഒക്കെ മുന്നില്‍ പിടയുമ്പൊള്‍
വീണ്ടും വീണ്ടും വെറുതേ മനസ്സ് പെറുക്കി വയ്ക്കുന്നുണ്ട്
ഒരൊ പ്രണയമഞ്ചാടി മണികളേയും .. അല്ലേ ?
നാം എന്നത് , ഞാനാകുമ്പൊള്‍ കൂടേ ചേര്‍ക്കപെട്ട മനസ്സും പൊള്ളും ..
നിലക്കാത്ത മഴ പെയ്തിന് ശേഷവും അവശേഷിക്കുന്നത്
ഒരു വേവിന്റെ തുണ്ടാണേല്‍ ......... ? പിന്നെന്തിനല്ലേ ...?
മഴ പൊലെ പണ്ട് തൊട്ടേ എന്റെ പൂമുറ്റത്ത് പെയ്യുന്ന
ഈ നല്ല വരികളുടെ മനസ്സിന് . .. ഒരുപാട് നന്ദീ സഖീ ..!
ചിലത്, ചിലതങ്ങനെയാണ്... കാലം പോലും നമ്മെ അതിശയിപ്പിക്കും...
ReplyDeleteഒരു പക്ഷേ അറിയാതെയുള്ള മനസ്സിന്റെ വിളിയാകാം... കണ്ടില്ലല്ലോ..., മൌനം കൊണ്ട്, ഒരു നോക്ക് കൊണ്ട് പോലും ഒന്നും മിണ്ടാതെ പോകേണ്ടി വന്നല്ലോ എന്ന ചിന്തകളാകാം...
ഇനിയും വിശദീകരിച്ചു തീരാത്ത പ്രണയത്തിന്റെ വെളുത്ത തേരിലേറി ഒരു യാത്ര പോകാനുണ്ട്.. ഒരു മഴയാത്ര... അറിയാതെ നനയാന്‍..
എനിക്കുള്ളതും ഇല്ലാത്തതുമെല്ലാം നിന്നോട് മാത്രം.... നിനക്ക് മാത്രം...
നന്നായിട്ടുണ്ട് സഖേ...
കാലമങ്ങനെയൊക്കെയാണ് , ഒരിക്കലും കണ്ടുമുട്ടരുതെന്ന്
Deleteആഗ്രഹിക്കുന്നവരെ മുന്നില്‍ കൊണ്ട് തരും , ഒന്നു കാണാന്‍
കൊതിക്കുന്നവരെ വിസ്മൃതിയില്‍ തള്ളും .......!
പറഞ്ഞു ഫലിപ്പിക്കാനാകാത്ത എന്തൊക്കെയോ കാലം വഹിക്കുന്നുണ്ട് ..
അതിശയിപ്പിക്കുന്ന ചില തുണ്ടുകളേ നാം അറിയാതെ നമ്മുടെ
മുന്നിലെത്തിക്കും , ഒന്നുമറിയാതെ നമ്മളിലേക്ക് നിറയുമ്പൊഴും
കാലമത് മറച്ചു വയ്ക്കും .. എല്ലാമൊരു നിഗൂഡമാം സ്പര്‍ശം ..!
എത്ര വട്ടം നിറഞ്ഞാലും പ്രണയമെന്നത് പൂര്‍ണമാകില്ല
വീണ്ടും നമ്മേ വിസ്മയിപ്പിക്കുന്ന , വേദനിപ്പിക്കുന്ന ഒന്നു തന്നെ ..
ഈ സ്നേഹ കരങ്ങള്‍ക്ക് ഒരുപാട് നന്ദി പ്രീയ സോദര ..!
" പ്രണയം " അതു , തോന്നേണ്ട രീതികളില്‍ , തോന്നേണ്ട സമയത്ത് , തോന്നേണ്ട ആളിനോടാണേല്‍
ReplyDeleteഅങ്ങനെ അങ്ങ് തള്ളിക്കളയാനാവാത്ത ഒരു സംഭവമാണെന്നു ഞാനും സമ്മതിക്കുന്നു ...
പ്രണയം ഉള്ളിൽ നിറയുന്നത് നാം അറിയുന്നത് പലപ്പോഴും വളരെ വൈകിയാണ് ..
അത് അനുഭൂതികൽക്കൊപ്പം നൊമ്പരവും സമ്മാനിക്കും ...
പ്രണയത്തിന്റെ താല്ക്കാലിക വിരഹം സുഖമുള്ളൊരു നൊമ്പരമാണ് ..
ഞാനും നീയും ഇല്ലാതായി നമ്മളായി മാറുന്ന പ്രണയം ...
നിന്നോട് , നിനക്ക് , നമ്മള്‍ക്ക് പറയാന്‍ ചിലത് .....
പ്രണയം നിറയുന്ന വരികൾ ...
'പരിശുദ്ധ ചിന്തകള്‍ക്കും, മഴയുടെ നനുത്ത
ഇരുട്ട് വന്നടിഞ്ഞാല്‍ കാഴ്ച നഷ്ടമാകും ..
കാത്തിരിക്കുവാന്‍ മനസ്സിനായില്ലെങ്കില്‍
മഴ തോര്‍ന്നതിന്‍ മുന്നേ വേര്‍പെടല്‍ സാധ്യമാണ് ..!'
മനോഹരമായ ഭാഷ ...
പ്രണയത്തിന്റെ ഈ തിരിനാളം ഒരിക്കലും അണയാതെ കത്തിക്കൊണ്ടിരിക്കട്ടെ ...
ഇനിയുമെഴുതു പ്രണയത്തിന്റെ മധുരത്തെക്കുറിച്ചു ,നൊമ്പരങ്ങളെക്കുറിച്ചു ,
( എന്തോ , എന്തെങ്കിലും പറഞ്ഞോ ? എപ്പോഴും പ്രണയം തന്നെ എഴുതിയാൽ ബോറടിക്കില്ലേ എന്ന് പറഞ്ഞത് പോലെ )
എപ്പൊഴും പ്രണയമെഴുതുന്നത് , ആവര്‍ത്തനത്തിന്റെ
Deleteഅരുചി നല്‍കും , അതു സത്യം പക്ഷേ എഴുതാതിരിക്കുവാന്‍
കഴിയില്ല എന്നത് മറ്റൊരു സത്യം ,
എഴുതി പൊകുന്നത് എന്ന് പറയുന്നതാകും ശരി ..!
പ്രണയമെന്ന വികാരം നിറക്കുന്ന ഹൃദയവും
നിറയപെടുന്ന ഹൃദയവും തമ്മില്‍ സംവേദിക്കുന്നൊരു
താളമുണ്ട് , അതു നില നിന്നു പൊകുന്നതാണ് അതിന്റെ വിജയവും ..!
എത്ര ഉന്നതിയിലുള്ള പ്രണയ ചിന്തകളാണേലും
ഒരു മഴയുടെ ഇരുള്‍ മതി അതിനേ ചോര്‍ത്തി കളയാന്‍ ..
പ്രണയത്തില്‍ , ചേര്‍ന്നിരിക്കുന്ന മനസ്സുകളും , സമര്‍പ്പിക്കപെടണം
അതില്ലതായാല്‍ ഒന്നായ രണ്ട് , രണ്ടാകും , വേര്‍പെടലെന്നത് സാധ്യവും ..
ഒരിക്കലും മറക്കാതേ , അന്നുതൊട്ടിന്നു വരെ തരുന്ന പിന്തുണക്ക്
വാക്കുകള്‍ പകരം വയ്ക്കുന്നില്ല റോസൂട്ടീ , എങ്കിലും നന്ദി ..!
ഈ തേന്‍കണം ചെടിക്കാത്ത മധുരം തന്നെ.
ReplyDeleteആശംസകള്‍ റിനി
ഈ മധുരം , കയ്ക്കാതെ പകരുന്നത്
Deleteസന്തൊഷം തന്നെ ഗോപാ .... !
പ്രണയം തരുന്നത് വിരഹവും നോവുമാകുമ്പൊഴും
അതിന്റെ മധുരം വേറിട്ട് നില്‍ക്കുന്നു ..
എന്നുമെന്നും ....... ഈ സാമിപ്യത്തിന് നന്ദി ...!
അതെ .. മിനി പറഞ്ഞ പോലെ പ്രണയത്തെ കുറിച്ച് പറയുമ്പോള്‍ രീനിക്ക് ഒരു പ്രത്യേക വാചാലത ഉണ്ട്. കാവ്യാത്മകമായ ചില വരികള്‍
ReplyDeleteവ്യഖ്യാനമില്ലാത്ത അധികാരമുണ്ട്
ചിലയിടങ്ങളില്‍ നിനക്കെന്നോട് ..............!
പൂര്‍ത്തീ കരിക്കാത്ത ജീവിത സമസ്യകള്‍
പൂരിപ്പിക്കുമ്പോഴാണ് സ്നേഹം രുചിപ്പെടുക ..
പോസ്റ്റ് കൊള്ളാം...
വാചാലത എന്നത് പ്രണയം എനിക്കു നല്‍കിയ
Deleteഉള്‍ചൂടിന്റെ ബാക്കിയാകാം പ്രീയപെട്ട ഏട്ടാ ...!
വാക്കുകളെ , വരികളെ , മനസ്സിനെ പൂര്‍ണമായി
സ്നേഹത്തില്‍ തളച്ചിടുമ്പൊഴും അറിഞ്ഞിരുന്നില്ല
ഒരിക്കല്‍ ഒറ്റപെട്ടു പൊകുന്ന ലോകത്തേ കുറിച്ച് ..
ഒരേ സമയത്ത് , വിരഹവേവും , നോവും , മധുരവും നല്‍കുന്ന
ഒരിക്കലും വാക്കുകളില്‍ എഴുതി ഫലിപ്പിക്കാന്‍ ആകാത്ത ഒന്ന്
തന്നെയാകം അത് .. ഈ സ്നേഹത്തിന്റെ
ജേഷ്ടഹൃദയത്തിനെന്നുമെന്നും കടപ്പാടും നന്ദിയും ...!
ഇത്തവണ ഞാൻ പുലിടെ സൈഡാ :(
ReplyDeleteവ്യവസ്ഥകളില്‍ , തളിര്‍ വെറ്റിലയും കുങ്കുമവും
ചേര്‍ത്ത് വച്ചതില്‍ പരിണയ നിറവുണ്ടാകാം
പ്രണയം , പൂക്കുന്നുവോ , പുതുമ തേടുന്നുവോ
എന്നത് , തുടരുന്ന യാത്രയിലെ ചോദ്യങ്ങളാണ് ...! പരമ സത്യം ;) !!!
പ്രഭകോരി വിതറുന്ന സൂര്യ തിളക്കത്തിലും
മഴ ചൊരിഞ്ഞ് മറയുന്ന മേഘ ശൂന്യതയിലും
ഇരുളിനേ പരിരംഭണം ചെയ്യുന്ന ചന്ദ്ര ശോഭയിലും
പ്രണയം തളപ്പിട്ട് മൂര്‍ദ്ധാവിലേറുമ്പോള്‍
ഉയിരറ്റ് വീഴുന്നത് രണ്ട് മനസ്സുകളാണ് ...! shradhikkuka ;P
പുലി ... ഇപ്പൊള്‍ ഇതില്‍ ഏതാണെന്ന് പിടികിട്ടിയില്ല
Deleteകീയകുട്ടി ..
ഇങ്ങനെയെന്ന് ചൂണ്ടി കാട്ടുന്ന വഴികളിലൂടെ-
ചലിച്ചാലും , നിരതെറ്റാതെ ചേര്‍ന്ന് പൊയാലും
ആസന്നമാകുന്ന ചിലതില്‍ ചെന്നു ചേരും ....!
യാത്രകള്‍ വിഫലമാകുമ്പൊള്‍ പിന്‍ വലിയുന്ന
മനസ്സുമായീ വഴിയരുകില്‍ പതറി നില്‍ക്കും ...!
എത്രയൊക്കെ വാക്കുകളില്‍ തേന്‍ നിറച്ചാലും
നേരുകളില്‍ വേരറ്റ് വീഴുന്നുണ്ട് പലതും ....!
മടുപ്പിന്റെ , വെറുപ്പിന്റെ അവസ്സാനം പുറം തള്ളുന്ന
ചിലതാകം പണ്ട് മനസ്സില്‍ മധുരമായി നിറഞ്ഞു പൊയത് ..
അനക്കമില്ലാതെ വന്ന് ഈ വാക്കുകളുടെ സ്നേഹമഴ തീര്‍ക്കുന്ന
പ്രീയ കീയകുട്ടിക്ക് സ്നേഹത്തിന്റെ കടപ്പാട് .....!
ഈ പ്രണയം പ്രണയം എന്ന് പറയുന്നത് ഒരു വല്ലാത്ത സാധനാ
ReplyDeleteഅത് എന്‍റെ ഈ ഇഷ്ടന്‍ എഴുതുമ്പോള്‍ അതിലും രസാ
മനോഹരമായ രീതിയില്‍ പ്രണയം തോന്നിക്കുന്ന എഴുത്ത്
ആശംസകള്‍ റിനി
ഈ ഇഷ്ടന് , ഇഷ്ടമാകുന്നതില്‍ ഒരുപാടിഷ്ടം ..
Deleteവരികള്‍ പ്രണയം നിറക്കുന്നതും
ഒന്നു പ്രണയിക്കാന്‍ തൊന്നുവെങ്കില്‍
അതില്‍ പരം ഒരു വിജയമെന്റെ വരികള്‍ക്കില്ല ...
വമ്പത്തരങ്ങളുടെ ഈ പ്രീയന് , മണ്ടത്തരങ്ങളുടെ പ്രീയന്റെ -
സ്നേഹം , സന്തൊഷം ..!
ഇപ്പോള്‍ മനസ്സിലായി റിനി ഏട്ടാ...സുപ്പര്‍....:)
ReplyDeleteവല്ലപ്പൊഴും ഈ വഴി വരണം ഷറഫേ
Deleteഅപ്പൊളെല്ലാം മനസ്സിലാകും കേട്ടൊ :)
മറന്നു പൊകാത്ത ഈ സഹോദര സാമിപ്യം
കാലത്തിന്റെ മുതല്‍ കൂട്ട് തന്നെ .. സനേഹം അനിയാ ..!
നന്നായിട്ടുണ്ട് റിനീ .
ReplyDeleteപൊതുവേ കവിതകളോട് പുറം തിരിഞ്ഞു നില്ക്കുന്ന എനിക്ക് ഈ പോസ്റ്റിൽ കവിതയാണല്ലോ കൂടുതൽ നന്നായി തോന്നിയത്
എന്നത് ആ വരികൾ കൂടുതൽ ഹൃദ്യവും ലളിതവും ആയതുകൊണ്ടാവാം .
"പുഞ്ചിരിക്കാന്‍ മറന്നു പോകുന്ന ഹൃദയം
വാശിപ്പെരുമയില്‍ വീരാളിപ്പട്ടുടുക്കുന്ന മനസ്സ്
നെരൂദ നിറയുന്ന പ്രണയത്തിന്റെ ഉത്തംഗത
അവിശ്വാസ്സത്തിന്റെ നീരാളി പിടുത്തത്തില്‍
അകാലമൃത്യുവിലേക്കോടുന്ന ബന്ധങ്ങള്‍"" "
നല്ല പോസ്റ്റ് . ആശംസകൾ
മന്‍സൂനേ കാണാനേ കിട്ടണില്ലല്ലൊ ??
Deleteഅതേ രഹസ്യമാ .. ഞാന്‍ എഴുതി വച്ചതാ ആ "ഗവിത "-
പൊലത്തേ സാധനം നേരത്തേ തന്നെ ..!
പിന്നെ ഒരു മാറ്റത്തിന് വേണ്ടീ അതിന്റെ കൂടെ
ചില വരികളൊക്കെ ചേര്‍ത്തതാണേട്ടൊ .. വെറുതെ ..!
എല്ലാം കൂടി ചേര്‍ത്ത് ചേര്‍ത്ത് അതിങ്ങനെ ആയീ
ഇഷ്ടമാകുന്നതില്‍ സന്തൊഷം തന്നെ മന്‍സൂ ...
സ്നേഹത്തിന്റെ സപര്‍ശവുമായുള്ള ഈ വരവിനും
പ്രൊല്‍സാഹനത്തിനും ഒരുപാട് നന്ദിയും കടപ്പാടും ..!
പ്രണയത്തിന്റെ മറ്റൊരു മുഖം സ്നേഹമാണ്..!
ReplyDeleteഅതില്ലാതാകുന്നതിന്റെ പ്രശ്നമാണ് ഈ കാണുന്ന എല്ലാറ്റിനും കാരണം ..
സ്നേഹം അതിന്റെതായ നിറവില്‍ മനസ്സിലുണ്ടേല്‍ ഈ സ്ഥിതി ഗതികള്‍ക്ക് ശമനം
വരും , അപ്പോള്‍ പ്രണയത്തിനും ജീവിതങ്ങളിൽ അതിപ്രസക്തിയുണ്ട് കേട്ടോ റിനി
പിന്നേ പറയാനുണ്ടൊ .. മുരളിയേട്ടാ ..!
Deleteതീര്‍ച്ചയായും ഉണ്ടേട്ടൊ .. പക്ഷേ ചിലപ്പൊള്‍
ജീവിതകാലം മുഴുവന്‍ പണി കിട്ടാനും മതി :)
കൊടുക്കുന്നതും വാങ്ങുന്നതും , നിറയുന്നതുമായ
ഹൃദയം തന്നെ പ്രധാനം .. ജീവിത യാത്രകളില്‍
ഉടനീളം ആ പ്രസരിപ്പും കരുതലും സ്നേഹവും
പുലര്‍ത്തനായാല്‍ അതു വിജയമാണ് , പ്രണയത്തിന്റെ
രണ്ടു മനസ്സുകളുടെ , അതിനൊക്കെ ഉപരി കാലത്തിന്റെ വിജയം ..
മഹാ നഗരത്തില്‍ നിന്നും ഈയുള്ളവന്റെ വരികളില്‍
മനസ്സൊടിക്കാന്‍ എന്നും വരുന്ന പ്രീയനാം ഏട്ടന്
ഒരുപാട് സ്നേഹവും കടപ്പാടും ........!
പ്രണയം....... പ്രണയമയം..........
ReplyDeleteഎങ്ങും പ്രണയം മാത്രം... പ്രണയത്തിന്റെ പല മുഖങ്ങൾ .
ഗദ്യവും, പദ്യവും പ്രണയമയം
പ്രണയത്തിന്റെയും സ്നേഹത്തിന്റെയും
Deleteപല ചൂരുകളിലൂടെയാണെപ്പൊഴും യാത്ര ..
എഴുതുമ്പൊള്‍ അതിന്റെയൊരു മണം കേറി വരും ..!
എന്തെഴുതിയാലും അറിയാതെ കേറി വരുന്നത് ..
തന്നതും കൊടുത്തതും , നിറയുന്നതും പൊഴിഞ്ഞതുമൊക്കെ
പ്രണയത്തിന്റെ ശകലങ്ങള്‍ തന്നെ ,, പിന്നെങ്ങനെ സഖേ ...?
കലുഷിതമായ ഈ അന്തരീക്ഷത്തില്‍ ഒരു മഴയുടെ കുളിര്‍
ആരാണ് കൊതിച്ചു പൊകാത്തത് , അത് ഈ വരികളിലൂടെ
എന്നില്‍ പെയ്യുന്നു , നിങ്ങളില്‍ പെയ്യിക്കുവാന്‍ എനിക്കായാല്‍ ..?
ഒരുപാട് സന്തൊഷവും നന്ദിയും പ്രീയ കൂട്ടുകാര ..
കവിതയാണ് പ്രണയം കവിത പോലെയാണ് പ്രണയം ഹൃദയം ഹൃദയത്തോടെ ചേരുന്നു .കവിതയുടെ അക്ഷരങ്ങള്‍ പ്രണയത്തെ കാണിച്ചു തന്നു പക്ഷെ അവതരണ രീതി രിനിയെട്ടന്റെ പതിവ് ശൈലിയില്‍ നിന്ന് മാറിയോ ..? ആശംസകള്‍ നേര്‍ന്നു കൊണ്ട് ഒരു കുഞ്ഞുമയില്‍പീലി
ReplyDeleteസത്യം , ശൈലി അറിയുന്നതിന് ഒരുപാട് സന്തൊഷം ..
Deleteശരിയാണ് , പതിവില്‍ നിന്നും പൊട്ടത്തരങ്ങളേ
ഒന്നു മാറ്റി പിടിച്ചിട്ടുണ്ടേട്ടൊ ..!
വെറുതെ ഒരൊന്ന് എഴുതി പിടിപ്പിക്കുന്നു ..
കവിതയെന്നൊ കഥയെന്നൊ ഒക്കെ വിളിക്കാം ..
ഞാന്‍ പക്ഷേ ഒന്നും നേരത്തേ കണക്കു കൂട്ടാറില്ലേട്ടൊ ..
ഒരു തൊന്നലില്‍ എഴുതി തുടങ്ങും എവിടെയോ ചെന്ന് അവസ്സനിക്കുന്നു ..
അതില്‍ മയില്പീലി പൊലെ വിരഹ വേവുകള്‍ ചുമന്ന്
എന്റെയീ പ്രീയ അനുജനും വരും , ഒന്നു നനയാന്‍ ..
നന്ദിയും കടപ്പാടും പ്രീയപെട്ട മയി പീലി ..!
ഒരു പേജെങ്കിലും റിനിയെപ്പോലെ പ്രണയമധുരമായി എഴുതണമെന്ന് ആഗ്രഹമുണ്ട്... സാധിക്കുമോ ആവോ....
ReplyDeleteഅഭിനന്ദനങ്ങള്‍ കേട്ടൊ.
ഈ " കോംമ്പ്ലിമെന്റ് " ഹൃദയം നിറഞ്ഞു സ്വീകരിക്കുന്നു
Deleteഅതും കലേച്ചിയേ പൊലുള്ള മനസ്സില്‍ നിന്നും ..!
എന്നെ ചേറുതാക്കല്ലേ ചേച്ചീ , എനിക്ക് തന്നെ പരിചിതമല്ല
എന്റെ അക്ഷരങ്ങളേ .. എന്തൊ എങ്ങനെയൊക്കെയോ എഴുതി കൂട്ടുന്നു ..!
ഈ സ്നേഹ വരവുകള്‍ക്ക് ഒരുപാട് സന്തൊഷവും കടപ്പടും ഉണ്ട് ..
ഈ പോസ്റ്റ് ഇന്നാ വായിച്ചേ .
ReplyDeleteമ്മടെ മൻസൂർ മാഷ് പറഞ്ഞ പോലെ ഇതിലെ കവിത ഇയ്ക്കും ക്ഷ പിടിച്ചു .
പിന്നെ അവസാനത്തെ വരിയും .
അത് പൊളപ്പൻ ആയി അണ്ണാ ............
(നിയ്ക്ക് ചേരണില്ലാലെ മാഷെ ഈ ജാതി ഭാഷ ?????
ന്തോ അങ്ങനെ തോന്നി .
ഒരു വെറൈറ്റി ആയി നല്ലതാന്നു പറയാൻ ശ്രമിച്ചതാ!!!! :)
പുതിയ ബ്ലോഗ് ദേ ഇച്ചിരി മുന്നെയാ കണ്ടേ !!!!
അവിടേം ഞാനൊരു സ്ഥലം സ്വന്താക്കിട്ടോ :)
ഉമയുടെ ഏറനാടന്‍ ഭാഷ തന്നെയേട്ടൊ മനോഹരം ..!
Deleteഅതു പറഞ്ഞാല്‍ മതി കേട്ടൊ .. ഇഷ്ടാണ് ..
അവസ്സാന വരികളില്‍ എന്താ ഉമേ .. നിധിയുണ്ടൊ ?
ചുമ്മാ എഴുതുന്നതിനേ ഇത്ര കേറ്റിവയ്ക്കല്ലേ ..
ഞാന്‍ ചീത്തയായ് പൊകുമേ .. :)
എന്റെ അനിയത്തി കുട്ടിക്ക് വല്യേട്ടന്റെ സ്നേഹവും
സന്തൊഷവും നന്ദിയും .. ഒരു കൊട്ട ..
അല്ല ഒന്നുകില്‍ നീ ആദ്യം , അല്ലെങ്കില്‍ അവസ്സാനം .." കൊള്ളല്ലൊ നീ "
കവിത നന്നായി റിനീ, പ്രണയ വിശേഷങ്ങൾ അതെത്ര പറഞ്ഞാലും മതിവരില്ല...അല്ലേ/.
ReplyDeleteഎങ്ങനേ മതിവരാനാണ് മോഹീ .........?
Deleteനടപ്പിലും നോക്കിലും പ്രണയമുണ്ട് ..
അഹത്തിലും ഇഹത്തിലും പ്രണയം തന്നെ .....
എഴുതുമ്പൊള്‍ അറിയാതെ ആ ചൂര് കേറി വരുന്നൂ ..
വിരഹത്തിന്റെ നനുത്ത പ്രതലത്തിലൂടെ
പ്രണയത്തിന്റെ മഴ കൊള്ളാനും ഒരു സുഖാണ് ...!
അത് അറിയാതെ വരികളില്‍ കടന്നു വരുന്നുണ്ട്
അതിങ്ങനെ പകര്‍ത്തുന്നു , കാണാന്‍ ഇല്ലല്ലൊ .. സുഖല്ലേ ?
സന്തൊഷം മോഹീ .. ഈ വരവിന് ...............
റിനീ....
ReplyDeleteഒരുവരികൊണ്ട് പറഞ്ഞുതീര്‍ക്കാന്‍ പറ്റുന്നതല്ല ഇതിന്റെ ആസ്വാദനം.
പ്രണയം പറഞ്ഞാലും പറഞ്ഞാലും തീരാത്തതാണ്. പ്രണയവും വിരഹവുമാണ് ലോകത്തിനെ നിലനിര്‍ത്തുന്നതുതന്നെ.
എല്ലാവിധ ആശംസകളും.
പല വരികളിലായി പറഞ്ഞിട്ടും
Deleteഎനിക്കും തീരുന്നില്ല സഖേ ......
പിന്നെയും പിന്നെയും പൊഴിയുന്ന മഴ പൊലെ
മനസ്സിലേക്ക് ഇരച്ച് കേറി വരുകയാണ് ഒരൊ ഓര്‍മകളും -
പ്രണയദ്രമായ ചിന്തകളും , എന്തെഴുതുമ്പൊഴും
അതെന്നില്‍ ചലനങ്ങള്‍ സൃഷ്ടിക്കുന്നു എന്നതാണ് പരമാര്‍ത്ഥം ..!
ലോകം നില നിന്നു പൊകുന്നതില്‍ ഇവ രണ്ടും
സ്ഥാനം വഹിക്കുന്നു എന്നുള്ളത് സന്തൊഷം തന്നെ ..
ഈ സ്നേഹ സ്പര്‍ശത്തിന് ഒരുപാട് നന്ദീ സഖേ ..!
മാഷേ വരികൾ അതിമനോഹരം
ReplyDelete