ആള്‍കൂട്ടങ്ങളില്‍ , ആരവങ്ങളില്‍
ഒറ്റയായി പോകുന്നതിന് ചില ലക്ഷണങ്ങളുണ്ട് ...
എല്ലാ ചലനങ്ങള്‍ക്കുമപ്പുറം , ഒന്നില്‍ മാത്രമാകുന്ന മിഴികള്‍ ..
അലയുന്ന മനസ്സും , ചങ്ങലക്കിട്ട ശരീരവും .......
ഒന്ന് വിടുതലനുഭവിക്കുമ്പോള്‍ മറ്റൊന്ന് തടവിലാകും .......!
.............................................................................................
ഒറ്റപ്പെടല്‍ , മധുരമുള്ളൊരു നീറ്റല്‍മഴയാണ് -
നീ വരുമെന്നുള്ള പ്രതീക്ഷയില്‍ ...
നീ വന്നു തൊടുന്നതിന് തൊട്ട് മുന്‍പ് വരെ
നിന്റെ കാലൊച്ചക്കായുള്ള എന്റെ കാത്തിരിപ്പില്‍ ...!
...............................................................................................
നിശബ്ദതയിലൊരു ശബ്ദമുണ്ട് .......,
നിന്റെ മനസ്സിലെപ്പൊഴോ തൊട്ട മഴയുടെ ...
ഏകാന്തതയുടെ ആയിരം യാമങ്ങള്‍ക്കിപ്പറവും
ഞാന്‍ ശക്തനാണ് , നീ തന്ന ഓര്‍മകളുടെ ബലത്തില്‍ ....!
............................................................................................
ഒറ്റക്ക് നനയുന്നു പെരുമഴക്ക് ...
ഒരായിരം മഴനൂലുകള്‍ കൂട്ടുവന്നിട്ടും ...
ഒറ്റപ്പെടലിന്റെ മഴപ്രാവുകള്‍
ഒച്ചയിടുന്നുണ്ട് ഹൃത്തിനുള്ളില്‍ .........
...............................................................................................
അകലങ്ങള്‍ കൂടുമ്പോഴാണ്
മൗനം മനസ്സേറുക ........................
ആഴമുള്ള മൗനമാണ് കൂടുതല്‍ സംസാരിക്കുക .....
നിന്നില്‍ നിറയുമ്പോള്‍ , മൗനത്തിന് സൗന്ദര്യമുണ്ടായിരുന്നു
വര്‍ദ്ധിക്കുന്ന അകലം , ഭീതിയുടെ ഒറ്റപ്പെടലില്‍ മുട്ടുമ്പോള്‍
വാതില്‍ തുറന്ന് എന്നെ നോക്കി ചിരിക്കുന്നത് ........
മുന്‍മ്പെങ്ങോ , നമ്മളിലെ പ്രണയമായിരുന്നു .............!
...................................................................................................
നിന്റെതായി പോയിട്ടും , നിന്റെതല്ലാതാകുന്നതാണ്
ഏറ്റം ദുഷ്കരം ..
പിരിയുവാന്‍ കൈതുമ്പ് തൊടുമ്പോള്‍
നീ വലിച്ചടുപ്പിക്കുന്നത് എന്നെയല്ല , നമ്മളേയാണ് ...!
ഒറ്റിക്കൊടുക്കുന്ന നിമിഷങ്ങളെ വെറുക്കാന്‍ പഠിപ്പിച്ചത് ,
ഇപ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ പറയുന്നതും നീ തന്നെ ...!
ലക്ഷമണ രേഖകളില്‍ നമ്മുടെ ജീവിതത്തെ തളച്ചിടാന്‍
പ്രാപ്തമുള്ള കാലത്തെ പ്രേമിച്ചു തുടങ്ങിയിരിക്കുന്നു ...........
....................................................................................................
ഒറ്റയാകുന്നത് ഒറ്റയാനെ പോലെയാകണം ...
കണ്ണം നീരു വന്നു തുടുത്ത് , ഓര്‍മകളെ ഖണ്ടിച്ച്
കാടും മേടും മദിച്ചലയണം , ഇണ ഇല്ലാതെ മദപ്പാട് തീരും മുന്നേ
ഒരു വലിയ തണല്‍ മരത്തിന്‍ കീഴില്‍ ഒടുങ്ങണം ................!
ഇഷ്ടായെ .... .....
ReplyDelete(ഒരു വരി .... അത് മതി എന്നല്ലേ പറഞ്ഞെ :) )
പതിവ് പോലെ നന്നായി കേട്ടോ .
അല്ലാതെ കൂടുതല്‍ പറയാന്‍ നിശല്ല്യ അതോണ്ടാ !!!!
എന്തൊന്നാ നിശ്ചയമില്ലാത്തതെന്റെ ഉമേ ..
Deleteനേരെ ഒന്നു വായിക്കേട്ടൊ .. അത്രക്ക് ലളിതമല്ലേ വരികള്‍ ...
ഒരു വരി , അതു മതി .. അതു മാത്രം മതിയേ :)
ഇഷ്ടമാകുന്നതിന് , ഒരു മഴ സമ്മാനം .. ആദ്യ വരവിനും ..
ഒറ്റപ്പെടലിന്റെ വേദന അക്ഷരങ്ങളില്‍ നിഴലിക്കുന്നു വികാരമുള്ള പൂന്തോട്ടത്തില്‍ പൂ വിടര്ന്നപോലെ അക്ഷരങ്ങള്‍ വിടര്‍ന്നു .പറയാതെ ഒത്തിരി വാചാലാമാകുന്ന അക്ഷരങ്ങള്‍ വായന ഫീല്‍ തരുന്നുണ്ട് ആശംസകള്‍
ReplyDeleteരണ്ടില്‍ നിന്നും , അനേക മുഖങ്ങളില്‍ നിന്നും
Deleteനാം തീര്‍ക്കുന്ന ഏകാന്ത ലോകത്തേക്കുള്ള ചുവട് വയ്പ്പ് ..
മൗനമാകും , കൂടുതലും സംസാരിക്കുക ..
കണ്ണുകളില്‍ നോക്കിയാല്‍ കടലൊളം പറയുവാനാകും ..
ഒരു മൊഴിയില്‍ നൂറു വേവിന്റെ പൊള്ളലുണ്ടാകും ..
വികാരങ്ങളുടെ ആകെതുകയില്‍ നിന്നും മൊട്ടിടുന്ന
ഒറ്റയായവന്റെ പൂവുകള്‍ .. പ്രീയ മയില്പ്പിലി
ഒരു സ്നേഹമയില്പ്പിലി മഴ ..
ഒറ്റയാകുമ്പോഴെ ഓര്‍മ്മകള്‍ കൂട്ടിനെത്തൂ
ReplyDeleteഒന്നും മറന്നുപോകാതിരിക്കാന്‍ ചിലപ്പോഴൊക്കെ ഒറ്റയാകുന്നതും നല്ലതാ
ആശംസകള്‍
ഓര്‍മകള്‍ ശക്തമാകുന്നത് ഒറ്റയാകുമ്പൊഴാകാം ..
Deleteആര്‍ദ്രമായ ചിന്തകള്‍ വരുക കൂട്ടിനൊപ്പവും ...
ഉള്ളില്‍ വേവാകുന്നത് , ഒറ്റപെടലിലേക്ക് നയിക്കുന്നതിനേ
എങ്ങനെ മറക്കാനാണ് , എപ്പൊഴുമുണ്ടുള്ളില്‍ ...
ഓര്‍മകളുടെ ശക്തമായ മഴയില്‍ , നനുത് നനുത്ത് ഇങ്ങനെ ..
സ്നേഹത്തിന്റെ മഴകുളിര്‍ ഗോപാ ..!
പ്രവാസമാണ് ഏകാന്തതയെ സ്നേഹിക്കാനും വെറുക്കാനും പഠിപ്പിച്ചത്. ഇന്ന് എന്‍റെ ഓര്‍മ്മകള്‍ അതിന്‍റെ ഗതിക്കനുസരിച്ച് ഒഴുകി കൊണ്ടിരിക്കുന്നു....
ReplyDeleteവരികള്‍ എല്ലാം നന്നായിട്ടുണ്ട് റിനി..
ശരിയാണ് മുബീ , എന്നിലേ എല്ലാം
Deleteതീര്‍ത്തതും , വാര്‍ത്തതും , പൊളിച്ചതും പ്രവാസമാണ് ..
കടുത്ത , നരച്ച യാന്ത്രികമായ തീരങ്ങള്‍ സമ്മാനിച്ചതും
ആര്‍ദ്ര്മായ നോവുകളിലേക്ക് മനസ്സിനേ കൂട്ടീ
വരികളിലൂടെ പ്രണയമഴ പെയ്യിച്ചതും എല്ലാം അത് തന്നെ ..
ദൂരം കൂടുമ്പൊള്‍ സ്നേഹത്തിന്റെ അടുപ്പം കൂടും .......
ഏകാന്തതയിലും , പല തുരുത്തുകളില്‍ നാം എത്തിപെടും ..
ഈ സ്നേഹത്തിന് , ഒരു കൈകുമ്പിള്‍ മഴപൂവുകള്‍ ..
പ്രിയ സുഹൃത്തെ,
ReplyDeleteഹൃദയസ്പര്‍ശിയായി എഴുതി. തുറന്നു പറയാലോ ചെറിയ അസുയ ഉണ്ട്.
"ഒറ്റക്കിരിക്കാം മൗനമായ് ഇരിക്കാം
ഓര്‍മ്മകള്‍ തീനാളങ്ങളായ് ഹൃദയത്തെ കാര്‍ന്നുതിന്നുമ്പൊഴും
അങ്ങകലെ ആരോ ഒരാള്‍കൂടി ഒറ്റക്കിരിപ്പുണ്ട്, അത് വെറും തോന്നലല്ലാ
എന്ന് എന്നോട് തന്നെ പറഞ്ഞു വിശ്വസിപ്പിച്ചിടാം".
സ്നേഹത്തോടെ,
ഗിരീഷ്
ശരിയാകാം കേട്ടൊ ..... അങ്ങകലേ ഞാന്‍ ഒറ്റപെടുമ്പൊള്‍
Deleteഒറ്റപെട്ടു പോകുന്ന മറ്റൊരു മനസ്സുണ്ടാകാം ..
ആ ഒരു ചിന്ത സത്യാണ് , സമ്മതിക്കുന്നു ......
പക്ഷേ എന്റെയീ ഏകാന്തമാം കോട്ട
വളരെ കട്ടിയേറിയതും , വേറിട്ടതുമാണ് ..
ഇതിനുള്ളില്‍ എനിക്ക് ചിലപ്പൊള്‍ ദുഖത്തിലേറി വരുന്ന
നീറ്റലിനോട് പ്രീയമാകാം , കാലം കൊണ്ടു തരുന്നതിനേ ...?
അസൂയയോ ..? അത്രക്ക് മുകളില്‍ കേറ്റിയിരുത്തണോ പൊന്നേ ...
ഈ സ്നേഹമാം മഴപൂവുകള്‍ക്ക് , തിരികേ ഒരു തുള്ളി മഴസ്പര്‍ശം
വളരെ വളരെ മനോഹരമായ വരികള്‍
ReplyDeleteഎഴുത്തും ആശയവും കൊള്ളാം
എനിക്കിഷ്ടപ്പെട്ടു
ആശയവും , ചിന്തയുമൊന്നുമെനിക്കില്ല കൂട്ടുകാര ,
Deleteവെറുതേ ഒരൊന്നു തൊന്നും , അവസ്സാനം എന്തെന്ന്
അറിയാത്ത കഥകളും വരികളുമാകും എന്നിലൂടെ വരുക ..
ചിലപ്പൊള്‍ അഞ്ച് മിനിറ്റ് കൊണ്ട് തീരുന്നവയാകും എല്ലാം ..
ഏകാന്തതയുടെ ഈ ഒറ്റതാവളത്തിലേക്ക് വന്ന് ഇഷ്ടമാകുന്നതില്‍
ഹൃദയത്തില്‍ നിന്നും സ്നേഹത്തിന്റെ കുളിര്‍ മഴ സഖേ ..!
തനിയേ...; നിന്റെ ഓര്‍മ്മകളെയും പേറി മേഘങ്ങള്‍ക്ക് മുകളിലൂടെ പറക്കുമ്പോള്‍.. ഓരോ നിമിഷവും ഞാന്‍ തനിച്ചാവുകയായിരുന്നു... നീയും ഞാനും മാത്രമുള്ള ലോകത്ത്... നിന്നിലെ എന്നെയും എന്നിലെ നിന്നെയും ഓര്‍ത്തെടുത്ത് കൊണ്ട്... കാലത്തെയും ദൂരത്തെയും എന്നില്‍ നിന്നകറ്റി കൊണ്ട്..
ReplyDeleteസ്വന്തമായിട്ടും സ്വന്തമാകാനാവാതെ... ദുഷ്കരം തന്നെ സഖേ...
ദൂരെ ഒരു മഴ പെയ്യുന്നുണ്ട്... ഓരോ മഴത്തുള്ളികളും എന്തോ മൊഴിയുന്നുണ്ട്... നിന്നെ തനിച്ചാക്കില്ലെന്നോ... നീ തനിച്ചല്ലെന്നോ...
"നിശബ്ദതയിലൊരു ശബ്ദമുണ്ട് .......,
നിന്റെ മനസ്സിലെപ്പൊഴോ തൊട്ട മഴയുടെ ...
ഏകാന്തതയുടെ ആയിരം യാമങ്ങള്‍ക്കിപ്പറവും
ഞാന്‍ ശക്തനാണ് , നീ തന്ന ഓര്‍മകളുടെ ബലത്തില്‍ ...!"
അതേ പ്രീയ ബനി ,
Deleteഎത്ര ദൂരെയെങ്കിലും , എത്ര കടുത്ത ഒറ്റപെടലെങ്കിലും
അവള്‍ തന്ന ഓര്‍മയുടെ മഴയുണ്ട് ... എന്നെ എന്നും നനക്കുന്നത്
അതു മതി , ആ ഓര്‍മകളിലൂടെ ഞാന്‍ ശക്തന്‍ തന്നെ എക്കാലവും ..
അവള്‍ വരുമെന്ന , എന്റെ ഏകാന്ത ലോകം വെറും ക്ഷണികമാണെന്ന
നേരു നല്‍കി പൊടുന്നനേ എന്നിലേക്ക് കുളിര്‍മഴയാകാന്‍ കഴിയുന്നവള്‍ ...
എന്നിലും നിന്നിലും നിറയുന്നു ഒന്ന് , നീ എന്റെതും , ഞാന്‍ നിന്റെതും..
എന്നിട്ടും ഇടക്കോ , എപ്പൊഴോ , എന്നുമോ .. അന്യയായി പൊകുന്നവള്‍ ..
ഒരു മഴക്കായി കാത്തിരിപ്പുണ്ട് , കലങ്ങി മറിഞ്ഞ് ഒന്നായീ ഉറവ പൊട്ടി
പുഴയിലൂടെ ജീവിതമാകുന്ന കടലിലേക്കടിയാന്‍ .............
ഈ വിരഹ മഴക്ക് , സ്നേഹത്തിന്റെ മഴ സ്പര്‍ശം സഖേ .. സസ്നേഹം ..
മൌനം വാചാലം . എത്രയോ ശക്തമാണ് റിനിയുടെ വരികള്‍ .
ReplyDeleteഒറ്റപ്പെടലിന്റെ വേദനയില്‍ നിന്ന് പിറവിയെടുത്തത് .
മനസ്സിലിരുന്നു നീറി നീറി മൌനത്തിന്റെ തീച്ചൂളയില്‍ വെന്തുരുകി,
നൊമ്പരം ആത്മാവിലേക്ക് പടര്‍ന്നു വിരല്‍ത്തുമ്പിലൂടെ പുറത്തേക്ക് .
ഞാന്‍ കാണുന്നത് മനസിലെ ഇരുട്ടില്‍ തനിയെ ഇരിക്കുന്ന നിന്നെയാണ് .
മൌനത്തില്‍ നിന്നും സ്നേഹത്തിന്റെ ആഴമളക്കാം റിനി ..
അകലങ്ങളില്‍ എവിടെയോ നിന്നിലേക്ക് മാത്രമായി പെയ്യുന്നൊരു മഴയുണ്ട് .
അതെന്നും നിന്നരികില്‍ തോരാതെ പെയ്യുന്നത് അറിയാതെ പോകുന്നുണ്ടോ ?
എന്നും പതറാതെ മുന്നോട്ടു നീങ്ങുവാന്‍ നിനക്കാവട്ടെ .
ഇരുളില്‍ നിന്ന് പ്രകാശത്തിലേക്ക് എത്രയും പെട്ടെന്ന് മടങ്ങുക .
എല്ലാം ശുഭാകരമാവട്ടെ .
ഇതില്‍ നിന്നും ഒന്നും എടുത്തു പറയാന്‍ ആവില്ല എല്ലാ വരികളും മനോഹരം .
വരികള്‍ ശക്തമാകുന്നത് , ചിന്തകളുടെ കാഠിന്യമല്ല ..
Deleteഒറ്റപെടലിന്റെ തീവ്രതയില്‍ , ഒരു വേവുണ്ടാകും ..
പതിയേ മേലൊട്ടുയര്‍ന്ന് കാര്‍മേഘമാകും .....
ഒരു മഴഗര്‍ഭമായി മുകളില്‍ നിറയും ............
ഒരു പിറവിക്കായി കാതൊര്‍ക്കും , ആശയം പൊലെ
കാറ്റ് വന്നൊന്നു തൊടും , വരികള്‍ മഴയായ് പൊഴിയും ..
പിന്നേ സുദീര്‍ഘമായോരു ആശ്വാസ്സമാണ് ...
എതു വികാരത്തിനുമടിമപെടാതെ ഒഴുകുവാനാകുന്നത് അപ്പൊഴാണ് ..
ഇരുളും വെളിച്ചവും , രണ്ടു കാലമാണ് , ഇതിനിടയിലുമുണ്ടൊരു കാലം ..
രണ്ടും തിരിച്ചറിയണമെങ്കില്‍ , രണ്ടും ഉണ്ടാകണം ..
എങ്കിലേ അതിന്റെ സുഖവും , ദുഖവും അറിയുവാനാകൂ നീലിമ ..
മഴയായ് വെന്നെന്നും തഴുകുന്ന ഈ വരികള്‍ക്ക്
മഴയുടെ സ്പര്‍ശം കൊണ്ട സ്നേഹകുളിര്‍ ...!
ഹൃദ്യമായ വരികള്‍
ReplyDeleteഒറ്റപ്പെടലില്‍ ഉള്ളിന്‍റെ ഉള്ളില്‍നിന്നും ബഹിര്‍ഗമിക്കുന്ന അര്‍ത്ഥവത്തായ
ചിന്താശകലങ്ങള്‍
ആശംസകള്‍
ഒറ്റപെടല്‍ , ആരും ആഗ്രഹക്കില്ല ..
Deleteചിലതൊക്കെ നാം തന്നെ ചെന്നു കേറുന്നത് ..
ചിലതില്‍ സ്വയം തീര്‍ക്കുന്നത് ...
പക്ഷേ അതിലുമൊരു ലൊകമുണ്ട് ..
നമ്മുടെ ചിന്തകളുടെ , നീറ്റലിന്റെ ലോകം ..
അതില്‍ നിന്നു കൊണ്ട് എല്ലാം കാഴ്ചകളേയും
നോക്കി നമ്മുക്ക് പാടാനാകും , ഹൃദയത്തിന്റെ
സുഖമുള്ള വേദന പകര്‍ത്താനാകും , ഏകാന്തതയും
ഒരു സുഖാണ് ........ തിരിതുമ്പില്‍ ഏതു നിമിഷവും
തെളിയുവാന്‍ പ്രാപ്തമായി അവളുള്ളപ്പൊള്‍ ...
മറക്കാതെ ഓടി വരുന്ന ഈ സ്നേഹത്തിന് ഒരു കൊട്ട -
സ്നേഹം തിരികേ , ഏട്ടാ ...!
എന്റെ റിനിയേട്ടാ...
ReplyDeleteനിശബ്ദതയിലൊരു ശബ്ദമുണ്ട് .......,
നിന്റെ മനസ്സിലെപ്പൊഴോ തൊട്ട മഴയുടെ ...
ഏകാന്തതയുടെ ആയിരം യാമങ്ങള്‍ക്കിപ്പറവും
ഞാന്‍ ശക്തനാണ് , നീ തന്ന ഓര്‍മകളുടെ ബലത്തില്‍ ....!
അകലങ്ങള്‍ കൂടുമ്പോഴാണ്
മൗനം മനസ്സേറുക
ഒറ്റിക്കൊടുക്കുന്ന നിമിഷങ്ങളെ വെറുക്കാന്‍ പഠിപ്പിച്ചത് ,
ഇപ്പോള്‍ അതിനെ ഉള്‍ക്കൊള്ളാന്‍ പറയുന്നതും നീ തന്നെ ...!
ലക്ഷമണ രേഖകളില്‍ നമ്മുടെ ജീവിതത്തെ തളച്ചിടാന്‍
പ്രാപ്തമുള്ള കാലത്തെ പ്രേമിച്ചു തുടങ്ങിയിരിക്കുന്നു ...........
ഒറ്റയാകുന്നത് ഒറ്റയാനെ പോലെയാകണം ...
കണ്ണം നീരു വന്നു തുടുത്ത് , ഓര്‍മകളെ ഖണ്ടിച്ച്
കാടും മേടും മദിച്ചലയണം , ഇണ ഇല്ലാതെ മദപ്പാട് തീരും മുന്നേ
ഒരു വലിയ തണല്‍ മരത്തിന്‍ കീഴില്‍ ഒടുങ്ങണം ................!
എല്ലാ വരികളും അതിമനോഹരം...
ഒറ്റിക്കൊടുക്കുന്ന നിമിഷങ്ങളെ വെറുക്കാന്‍ പഠിപ്പിക്കുമ്പോഴും ആ നിമിഷങ്ങളെ ഒഴിവാക്കാനാവാതെ.. നേരിടാനാവാതെ ഞാന്‍....കാലത്തിനനുസരിച്ച് അവയെ ഉള്‍ക്കൊള്ളാന്‍ മനസ്സേറ്റാന്‍ പറഞ്ഞിട്ടും സ്വയം പാഠങ്ങള്‍ മറന്ന് ഞാന്‍.... ലക്ഷ്മണരേഖകള്‍ തളച്ചിടുന്നത് ഒരായുഷ് കാല സ്വപ്നങ്ങളെന്നു അറിഞ്ഞിട്ടും സ്വയം അവയുടെ വരുതിയിലാവുന്നു... മോഹങ്ങള്‍ക്ക് കണ്ണേറ് തട്ടാതെ സ്വപ്നങ്ങള്‍ക്ക് പോറലേല്പ്പിയ്ക്കാതെ കാലത്തിനെ പ്രണയിച്ചു നീ... ഇഷ്ടായി...
ആനപ്രണയം എനിക്ക് ബോധിച്ചുട്ടോ...ഒറ്റയാനെങ്കിലും മദപ്പാട് വേണ്ടാട്ടോ...
ഔട്ട് ഓഫ് ബോക്സ് :
സ്വന്തം ഫോട്ടോ ഇട്ട് തകര്‍പ്പാണല്ലോ :) ... ആ ഫോട്ടോയ്ക്ക് ഒരായിരം ലൈക്ക് ...
മദപ്പാടുള്ള ഒറ്റയാന്‍ ... ആ കൊമ്പനേ കാണാന്‍ എനിക്കിഷ്ട ..
Deleteതിരുവമ്പാടി ശിവസുന്ദറേ ഞാന്‍ പൊയി കണ്ടു നിന്നിട്ടുണ്ട്
ഒരുപാട് നേരം .. മദപാടില്‍ ..
ചങ്ങലകളില്ലാതെ മദപ്പാടില്‍ അലഞ്ഞു നടക്കണം
അതിരുകളോ , നിയന്ത്രണങ്ങളൊ ഇല്ലാതെ ..
ഓര്‍മയുടെ ഒരു തുരുമ്പ് പൊലും തൊടാതെ ..
കരയും വെള്ളവും ഒന്നെന്ന് കരുതി
വെയിലും മഴയും ഒരുപൊലെ കൊണ്ട് ...
കാടും മേടും ഉലച്ച് ഒരു യാത്രയുണ്ട് ..............
ബന്ധങ്ങളുടെ ഒരിറ്റ് പിന്‍ വിളികളില്ലാതെ .. അതും സുഖമാണ് ..
ഒറ്റപെടലിന്റെ വേറിട്ട സുഖം .. ആശകുട്ടിയേ .....!
"നിയന്ത്രണങ്ങളില്‍ തളച്ചിടുമ്പൊഴും നീ വേദനിക്കുന്നത് "
എന്നേ മാത്രം ഉള്ളില്‍ നിനച്ച് എന്നിലേക്കുള്ള വഴി തേടുന്നത്
നീ പറയുന്ന വഴിയേ എനിക്ക് തെളിയുവാനാകാത്തത് ......
ഒറ്റയാകുന്നത് , നിന്നെ ഒറ്റയക്കനല്ല , ഒറ്റപെടലിലും
നീ തന്ന ഓര്‍മകളുടെ പിന്‍ ബലത്തില്‍ പുതു വഴികള്‍ തേടനാണ് ...
......................................
സ്നേഹത്തിന്റെ ഈ വരികള്‍ക്ക് , മഴയുടെ സുഖമുണ്ട്-
അനുജത്തികുട്ടീ , ചിത്രം തകര്‍പ്പന്നുമല്ലേ .. ജീവിച്ചു പൊട്ടേ ...
paavam njaan... alle ettaa :)
Deleteഅയ്യട .... പാവം ........ !
DeleteBhayi... thakarthoo tto....
ReplyDeleteസനീഷേ , കാണാനില്ലല്ലൊ .. സുഖല്ലേ പൊന്നേ .....?
Deleteതകര്‍ത്ത് തകര്‍ത്ത് ഇവിടെ വരെ എത്തിയേട്ടൊ :)
ഒരുപാട് സ്നേഹം ഈ വരവിന് ...
എന്താ ഒരു ഡിപ്രഷന് ലുക്ക് !
ReplyDeleteവേണ്ടാട്ടോ എത്രയും പെട്ടെന്ന് അതിനെ ആട്ടിപ്പായിക്കു അത് നമ്മെ കൊല്ലാതെ കൊല്ലും !
എന്താപ്പോ ണ്ടായേ ഇങ്ങനെ വിഷാദിക്കാന് ?
ഒരുവിധത്തില്‍ എല്ലാവരും "തനിയെ" ആണ് ഏട്ടാ !
ആരെല്ലാം ചുറ്റിനുമുണ്ടായാലും പലപ്പോഴും നമ്മള്‍ തനിച്ചാവും !
കാരണമറിയാത്ത എന്തൊക്കെയോ വേദനകള്‍ മനസിനെ വേദനിപ്പിച്ചു കൊണ്ടിരിക്കും!!
സത്യം പറഞ്ഞാല്‍ ഇത് വായിച്ചു എനിക്ക് പിന്നേം ഒറ്റപ്പെടലും സങ്കടോം വന്നു തുടങ്ങി !
പ്രീയപ്പെട്ടവരുടെ ചില നേരങ്ങളിലെ മൗനം അത് നമ്മെ കൊല്ലും !!
ചില നേരങ്ങളില്‍ മൌനം നല്ലതുമാണ് !
ആ വ്യക്തിയെ എത്രയധികം ഇഷ്ട്ടപ്പെടുന്നു ന്നു മനസിലാകുന്നത് തനിച്ചു ആകുമ്പോഴുള്ള വേദനയില്‍ നിന്നാണ് !
ഒരാള്‍ക്ക് കൊടുക്കാവുന്ന ഏറ്റം വല്യ ശിക്ഷയും മൗനം തന്നെ !
ഇത് ഒറ്റപ്പെടലില്‍ നിന്നുണ്ടായ മൗനം ! നമ്മുക്ക് നാം തന്നെ വിധിക്കുന്ന ശിക്ഷ !
സാരമില്ലാട്ടോ ,ഒന്നും സ്ഥിരമല്ലല്ലോ ! ഈ ഭാവവും മാറും
ഈ വിഷാദവും മാറും !
"ഒറ്റക്ക് നനയുന്നു പെരുമഴക്ക് ...
ഒരായിരം മഴനൂലുകള്‍ കൂട്ടുവന്നിട്ടും ...
ഒറ്റപ്പെടലിന്റെ മഴപ്രാവുകള്‍
ഒച്ചയിടുന്നുണ്ട് ഹൃത്തിനുള്ളില്‍ ........."
ഓരോ വരികളും മനോഹരം !
ഇത്തിരി വിഷാദമുള്ള സംഗതികളൊക്കെ വായിക്കാന്‍ എനിക്കിഷ്ട്ടാ !
വിഷാദമൊന്നുമില്ലെന്റെ ആശകുട്ടിയേ ..!
Deleteഒരൊ ലോകം കൊണ്ടു തരുന്നത് കാലമാണ് ..
സ്വീകരിച്ചേ മതിയാകൂ , ഒരിക്കല്‍ ആ മതിലുകള്‍
തകര്‍ത്ത് ഒന്നിച്ചൊഴുകുവാന്‍ കഴിയുമെന്നത് സത്യമാകാം ..
പക്ഷേ ഇന്നിലല്ലേ ജീവിക്കുവാനാകൂ , അതിനാല്‍ ഈ ഏകാന്തമാം
നിമിഷങ്ങളും സ്നേഹപൂര്‍വം നെഞ്ചേറ്റുന്നു ...
മൗനമെന്നത് വളരെ ആഴമുള്ളൊരു വികാരമായി കാണാം
അതിലൂടെ പറയാതെ പറയുന്ന പലതുമുണ്ട് , മറ്റ് മനസ്സുകള്‍ക്ക്
അവരുടെതായ ഊഹങ്ങളിലൂടെ ഊഹിച്ചെടുക്കാന്‍ കഴിയുന്ന പലതും ...
എല്ലാ മഴയും കടലിലും , മരങ്ങളിലും , പുഴയിലും പൊഴിയില്ലാല്ലൊ ..
ചിലത് വരണ്ട മരുഭൂമിയില്‍ പെരുമഴ തീര്‍ത്തേക്കാം ..
അവിടവും കുളിരണിഞ്ഞേക്കാം , , എവിടെ പെയ്യുന്നു എന്നല്ല ..
എന്താണ് പെയ്യുന്നത് എന്നാണ് , ബാക്കിയുള്ളത് അനുഭവത്തിന്റെ പ്രതലം മാത്രം ..
ആസ്വാദനം അപ്പൊള്‍ മഴ മാത്രം , പുറമേ ഉള്ള എന്തും ആ നിമിഷം
നമ്മേ ബാധിക്കുകയില്ല എന്നത് പരമാര്‍ത്ഥം .. ഏകാന്തതയും അതാണ് ..
ഏതു മനസ്സില്‍ എന്നതില്ല , ആ നിമിഷങ്ങളിലേ നീറ്റലുണ്ട് ,
വരുന്നത് എന്തു കൊണ്ടെന്നുമില്ല, അതിലൂടെ പൂക്കുന്നത് , അതിന്റെ അവശേഷിപ്പുകളാകാം ..
സ്നേഹത്തിന്റെ അലയൊടുങ്ങാത്ത ഈ കടലിന് ഒരു കടല്‍മഴ സമ്മാനം ..
റിനീ..
ReplyDeleteആദ്യം തന്നെ സ്നേഹമറിയിക്കട്ടെ..
റിനിയുടെ ഓരോ വരികളും പറയുന്നതും പറയാൻ ആഗ്രഹിക്കുന്നതും എന്റെ വെന്റെ മൗനങ്ങളെ കൂടിയാണെന്ന് ഞാൻ മനസ്സിലാക്കാറുണ്ട്..
ആ സ്നേഹവും സന്തോഷവും കൊണ്ട് ഹൃദയം നിറയുന്നു ഈ മഴമേഘാന്തരീക്ഷത്തിൽ എത്തിപ്പെടുമ്പോൾ..
മേറ്റ്ന്തു പറയാൻ ഞാൻ..
ഈ മഴമണ്ണിൽ ഞാനും നീയും തനിച്ചല്ല എന്ന നിനവിൽ ..
സ്നേഹം..നന്ദി.
സ്കൂൾ തിരക്കിലാ റിനീ..
അതാണു ട്ടൊ വൈകിയത്..
ഈ മഴസ്നേഹത്തില്‍ ഞാന്‍ നനയുന്നു കൂട്ടുകാരീ ..
Deleteനിന്റെ ഉള്ളം നിറയുന്നത് , മൗനമായി വേവുന്നത്
വരികളിലേക്ക് പകര്‍ന്നുവെങ്കില്‍ , ഒരു മഴയുടേ വേവ്
നാം അറിഞ്ഞതിനാലാവണം . ഈ മേഘകീറിന് താഴേ
നിന്റെ സന്തൊഷത്തിന്റെ വിത്തുകള്‍ മുളക്കുന്നുവെങ്കില്‍
അതില്പരം ഒരു കൂട്ടുകാരനെന്തു വേണം സഖീ ...
ഈ സ്നേഹമഴക്ക് പകരം തരാന്‍ , ഒരു കുന്ന് ആലിപ്പഴം ..
റിനി,
ReplyDeleteമനസില്‍ തട്ടുന്ന വരികള്‍ ..
"മനസ്സില്‍ നിന്നും മനസ്സിലേക്കൊരു മൗന സഞ്ചാരം "
Deleteഹൃദയത്തിന്റെ മഴസ്നേഹം പകരുന്നു മാഷേ ...!
varikal hrudayasparsiyanallo
ReplyDelete"ഹൃദയം മിടിക്കുന്നത് തിരിച്ചറിയുവാനാകും
Deleteഏകാന്തതയേ പ്രണയിച്ച് തുടങ്ങുമ്പൊള്‍ "
ഈ സ്നേഹസ്പര്‍ശത്തിന് , ഒരു മഴക്കാലം ..
:)
ReplyDelete:):) സന്തൊഷമഴ സഖേ ..!
Deleteറിനീ .... പ്രണയക്കുറിപ്പുകള്‍ ഉഷാറായി........ എല്ലാറ്റിലും ഏതെങ്കിലും രൂപത്തില്‍ പ്രണയം കാണുന്നു. ഒറ്റപെടലില്‍, കാത്തിരിപ്പില്‍, മഴയില്‍ ....
ReplyDeleteമനോഹരം എന്ന് മാത്രം പറയുന്നു.
(കൂടുതല്‍ ഇഷ്ട്ടപെട്ടത് 'നിശബ്ദതയിലൊരു ശബ്ദമുണ്ട്...' എന്നാ ഭാഗമാണ്)
പ്രണയത്തിന്റെ ആര്‍ദ്രമുഖങ്ങളല്ല സഖേ
Deleteഒറ്റപെട്ടു പൊകുന്ന ഹൃദയത്തിന്റെ കനല്‍കട്ടകളാണ്
അതിനുള്ളില്‍ വേവുന്നതിനും ഒരു കുളിര്‍മയുണ്ട്
പൊള്ളി പൊള്ളി മുഴുവാനകുമ്പൊള്‍ നോവ് മാറീ
നീറ്റലാകും , അതു പിന്നെ മനസ്സിലേക്ക് തൊടും ..
അതുമൊരു സുഖമാകാം അല്ലേ ........
ഈ സ്നേഹസ്പര്‍ശത്തിന് ഒരു കുഞ്ഞു മഴ പകരം തരുന്നു ...!
ഏകാന്തതയില്‍, യാഥാര്‍ത്യങ്ങള്‍ അടുക്കി പടുത്തുയര്‍ത്തുന്നമേല്‍ക്കൂരയില്ലാത്ത നാല് ചുവരുകള്‍........ ... നിശ്വാസങ്ങള്‍ ഘനീഭവിച്ച് പെയ്തിറങ്ങുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന ഒറ്റപെടലിന്‍റെ വേലിയേറ്റങ്ങള്‍.!!! !.............
ReplyDeleteഏകാന്തതയും ഒറ്റപ്പെടലും ഒന്നാകുന്നിടത്ത്, ഒന്നായിട്ടും അന്യരാകേണ്ടി വരുന്ന ചിലനിമിഷങ്ങളില്‍..... ........ചിലര്‍...
ഓര്‍മ്മകളും ചിന്തകളും സ്വത്വ ബോധമില്ലാതെ, മദമ്പൊട്ടി .... ഭ്രാന്തമായി നിത്യതയെ പുണരാനുള്ള ചില ആവേഗങ്ങള്‍ ...
അവിടെയും കൊതിതീരാത്ത ഇണയുടെ പിന്‍വിളികള്‍ ....
റിനി ...സഹ്യന്റെ മകനെ ഓര്‍ത്തുപോയി.!!
ഓര്‍മകളുടെ ഘോഷയാത്രകള്‍ ... വിങ്ങല്‍ സമ്മാനിച്ച ഒറ്റയാന്‍ !!!
എത്ര പിന്‍ വിളികള്‍ക്കും മേലേ ഒറ്റപെട്ടു പൊകുന്ന
Deleteമനസ്സുകളുണ്ട് , എത്രയൊക്കെ കൂട്ടിവച്ചാലും
വഴിവക്കില്‍ വച്ച് വേര്‍പ്പിരിയേണ്ടി വരുന്ന
നേരുകളില്‍ തട്ടി അവ നമ്മേ നോക്കി ചിരിക്കും ...!
ഒറ്റപെടല്‍ , സ്ത്ഥായിയായ് നിത്യത്യേ പുല്‍കല്‍ അല്ല
മറിച്ച് സ്വയം രൂപപെടുത്തുന്ന ഇരുമ്പു കൊണ്ടുള്ള കോട്ടയാണ് ..
ഒന്നു മനസ്സിരുത്തിയാലും പൊളിച്ചെറിയാന്‍ ആവാതെ
അതിനുള്ളില്‍ കിടന്നുരുകുന്നൊരു സുഖമുണ്ട് ...
പല പേരുകളില്‍ അതിനേ വിളിക്കാമെങ്കിലും അതിനുമുണ്ടൊരു
സുഖദമായൊരു അന്തരീക്ഷം , മുങ്ങി മുങ്ങി കുളിരു നഷ്ടമായ
ഒരൊ മനസ്സുകളേയും പൊലെ , നീറ്റലും അവസ്സാനം കുളിരിന്റെ പടിയിലെത്തും ..
ഒറ്റയാന്‍ , കാഴ്ചകള്‍ക്ക് വെറുക്കപെട്ടവനാണ് ,
അവനുള്ളം , അവന്റെ ദാഹം , അതു കാലത്തിനു മാത്രമറിയുന്ന സത്യം ..
ഈ മഴയുടെ താരാട്ടിന് , ഒരു രാത്രി മഴ സമ്മാനം കീയകുട്ടീ ..
ReplyDeleteനാലുവരിക്കവിതകള്‍ ഉരുവിട്ട് മന:പാഠമാക്കിയ കാലം ഓര്‍മയില്‍ വരുന്നു റിനിയെ ... ഏറ്റു പാടിയ പ്രണയ വരികളുടെ കുപ്പിവളപ്പൊട്ടുകള്‍ ഓര്‍മ്മകളുടെ വരാന്തയില്‍ ഇപ്പോഴും ചിതറിക്കിടപ്പുണ്ട്. ഒരുപാട് ഇഷ്ടമാകുന്നു പ്രിയ സുഹൃത്തേ നിന്‍റെ ഈ വരികള്‍.
കണ്ണേറു വീഴാതെ ഞാന്‍ നിന്‍റെ കവിളില്‍ കണ്മഷി കൊണ്ട് ചാലിച്ച് ഒരു കുത്ത് ഇട്ടു തരാം. ...!!
കിട്ടാതെ പോയ പ്രണയത്തിന്‍റെ തുടുപ്പും മിടുപ്പും മൌനത്തില്‍ ഒളിപ്പിച്ചു വച്ച് കാത്തിരിക്കുന്ന എല്ലാവര്‍ക്കും വേണ്ടി റിനിയെ നിന്‍റെ പ്രണയക്കുറിപ്പുകള്‍ വാചാലമാകട്ടെ ...
സ്നേഹത്തോടെ മനു,
ഈ സ്നേഹത്തിനു പകരം തരാന്‍ , വാക്കുകളുടെ മഴ പൊരാ ..
Deleteതമ്മില്‍ കാണാതെ , തമ്മില്‍ സംസാരിക്കാതെ , രൂപം കൊള്ളുന്ന
ചിലതുണ്ട് , ഹൃദയം ഹൃദയത്തേ അറിയുന്ന പൊലെ ...
നമ്മുക്ക് തമ്മില്‍ , നാം അറിയാതൊരു സ്നേഹത്തിന്റെ സ്പര്‍ശമുണ്ട്
" കൂടപിറപ്പിന്റെയൊ , കൂട്ടുകാരന്റെയൊ " സ്നേഹം ഈ വാക്കുകളിലൂടെ
പലപ്പൊഴും എനിക്ക് പകര്‍ന്ന് നല്‍കിയിട്ടുണ്ട് മനൂ ...
കാലത്തിന് നന്ദീ , ഈ സ്നേഹഹൃദയങ്ങളേ എന്നിലേക്കെത്തിച്ചതിന്
എഴുതിയ മഴവാക്കുകളും , കുളിരും നിനക്ക് മനൂസേ ..
‘ഒറ്റപ്പെടല്‍ , മധുരമുള്ളൊരു നീറ്റല്‍മഴയാണ് -
ReplyDeleteനീ വരുമെന്നുള്ള പ്രതീക്ഷയില്‍ ...
നീ വന്നു തൊടുന്നതിന് തൊട്ട് മുന്‍പ് വരെ
നിന്റെ കാലൊച്ചക്കായുള്ള എന്റെ കാത്തിരിപ്പില്‍ ...!‘
പക്ഷേ കാത്തിരിപ്പ് നീണ്ടുപോയാൽ നീറി നീറി മരിക്കും....!
"കാത്തിരിപൊറ്റക്ക് കാതൊര്‍ത്തിരിക്കുന്നു
Deleteകാത്തിരിപ്പൊറ്റക്ക് കണ്‍ പാര്‍ത്തിരിക്കുന്നു "
അതു ഒരു സുഖം ഏട്ടാ , നീളട്ടെ .. നീണ്ടു നീണ്ടു പൊട്ടേ ..
ഉള്ളില്‍ , ചിന്തകളുടെ ഓര്‍മകളുടെ തീനാളത്തില്‍
വെന്തുരുകി ഉടുങ്ങുവാനും ഒരു സുഖമുണ്ട് ഏട്ടാ ..
ഈ മഴയുടെ സ്നേഹത്തിന് , ഒരു കുളിര്‍ മഴ സമ്മാനം
റീനി.. പതിവ് പോലെ ലളിതം,മനോഹരം,സുന്ദരം...
ReplyDeleteറീനി മാജിക് തുടരട്ടെ.... :)
എന്റെ ഫിറോ വീണ്ടും മാജിക്കോ .........?
Deleteഅടയപെടുന്ന വാതിലുകള്‍ക്കപ്പുറം ഒരു മുഖമേ ഉള്ളൂ ,
അതു നല്‍കുന്ന ഏകാന്തപരിവേഷംഅഅകുമീ വരികള്‍
പതിവ് പൊലെയുള്ള ഈ നല്ല വാക്കുകള്‍ക്ക്
ഹൃദയമഴ സമ്മാനം സഖേ ...!
ഉള്ളിലെ തീ കുങ്കുമമായി അകലേ ചുവന്നു തുടുക്കുമ്പോഴും
ReplyDeleteമുന്നില്‍ ഒരു ചിരി കൊണ്ട്
ഉദയത്തെ വരവേല്‍ക്കാന്‍ മനസ്സ് പഠിച്ചിരിക്കുന്നു..
ഉള്ളിലെരിയുന്ന കനലിന്‍റെ ചൂടറിയുന്നുവെങ്കിലും
നിന്‍റെ മനം താങ്ങാതെ അതെന്നെ പൊള്ളിക്കുന്നുണ്ടെങ്കിലും
നിന്നിലെ വേവില്‍ ഒരു പെരുമഴയാകാന്‍
എനിക്കാവുന്നില്ലല്ലോ എന്നൊരു
ദുഃഖം മാത്രമവശേഷിക്കുന്നു എപ്പോഴും...
ഉള്ളം പിടയുന്നുണ്ട്..
നിസഹായത മൗനത്തിന്റെ തോളേറി വരുന്നുണ്ട്.
എന്റെ മൗനത്തിന്റെ ചൂടില്‍
നിന്നോടുള്ള സ്നേഹവായ്‌പ്പുണ്ട് ..
പുഞ്ചിരി കൊണ്ട് മറയ്ക്കുമ്പൊഴും
നിന്റെ മനസ്സ് ഇടറുന്നത് എനിക്കറിയാം..
മനസ്സ് വിങ്ങുന്നു ...
ദൂരേ ആരോ കേഴുന്നുണ്ട് { മനസ്സൊ ? }
പറയാന്‍ മറന്നു വരികള്‍ എല്ലാം സൂപ്പര്‍ ..
Deleteഇനിയും എഴുതു .. ഒരുപാട് ഒരുപാട് എഴുതു ..
ഉള്ളം നീറുമ്പൊള്‍ ഒരു താങ്ങ് തേടും മനസ്സ് ..
Deleteഉള്ളിലേ നീറ്റലിന്റെ അംശം ചാരത്തണയുന്ന
മനസ്സിലേക്കൊഴുക്കി വിടും , ചിലര്‍ ചിലപ്പൊള്‍ ...........
ഞാന്‍ എന്ന , എകാന്തതയുടെ തീരം തീര്‍ത്തും വിജനമാണ് ..
അവളുടെ ഓര്‍മകളില്‍ , അവളുടെ പ്രണയത്തില്‍
ഞാന്‍ പൂര്‍ണമാണ് , അതില്‍ നിന്നുതിര്‍ന്ന് കിട്ടിയ
മഴയോര്‍മ്മകള്‍ മതിയെനിക്ക് ഈ ഏകാന്തലോകത്ത്
ജീവിച്ച് മരിക്കാന്‍ , പക്ഷേ അവള്‍ എന്നിലേക്ക് ഒരൊ-
നിമിഷവും പടര്‍ന്നു കേറുന്നുണ്ട് , എന്നേ ഒറ്റയാക്കി അവള്‍
ഒന്നിലേക്കും മറഞ്ഞു പൊകില്ല , ആകില്ല .. ഇടക്ക് " ആവാമെങ്കിലും "
ഞാന്‍ ഒറ്റയാനാകുമ്പൊള്‍ , ഏറ്റം നീറുക എന്റെ ജീവനാകും
എന്റെ ഒറ്റപെടല്‍ അവളേ ആരൊരുമില്ലാത്തവളാക്കും .....
അവള്‍ അല്ലെങ്കിലും പണ്ടേ അനാഥയായിരുന്നല്ലൊ ...........
അന്നുമിന്നുമെന്നും ...... കൂടെയുള്ള ഈ സ്നേഹമഴക്ക്
ഈ മനസ്സ് കൊണ്ടുള്ള പ്രോല്‍സാഹനത്തിന് .........
ഒരു വര്‍ഷകാലം പകരം നല്‍കുന്നു ....... റോസൂട്ടീ ..
apozhatheyum pole valare nananyi Rini..abhiprayam parayan vanitilengilum thangalude azhuthu aaswadikanuvaril njanum pedunu...ethavanathe post vaayichapool..."njangal" ku vendi azhudya pole oru vaaku kandu...Nisabdadaku oru sabdamundu...sariyanu Rini....njangade edayile nisabdadakum oru sabdamundu...onnayi poya nenjidipidinte sabdam...
ReplyDeleteenium azhudumalouu...orou thavanayum kooduthal kooduthal nannayi...kaathirikunu!!
കുട്ടി മാളൂ , പേരില്‍ നിഷ്കളങ്ക ഭാവമുണ്ട് ...
Deleteഎന്റെ മോളുസിനേ സ്നേഹം വരുമ്പൊള്‍
മാത്രം വിളിക്കുന്ന പേരാ ...!
ഒരു വരി പൊലുമെഴുതാതെ വായിച്ച് പൊകുന്നുവെങ്കിലും
സന്തൊഷം തന്നെ , ഒരു മനസ്സിലേക്ക് വരികളെത്തിയാലതും ....
നിങ്ങളില്‍ , ഞങ്ങളില്‍ എന്നില്ല , സ്നേഹസ്പര്‍ശത്തിന്റെ
മഴ മേഘമുള്ള എല്ലാ കാലത്തും നമ്മുടെ വാക്കുകളും
ചിന്തകളും ഒന്നു തന്നെയാകും , കാരണം മുന്നിട്ട് നില്‍ക്കുന്നത്
മനസ്സിലേ പ്രണയാദ്രമായ ചിന്തകള്‍ മാത്രമാകുമ്പൊള്‍
എല്ലാം ഒന്നു തന്നെയെന്നത് സത്യം ....
നല്ല വാക്കുകള്‍ എഴുതുവാനാഞ്ഞ മനസ്സിന് ,
വാല്‍സല്യമായ ഈ പേരിന് ഒരു വാല്‍സല്യ മഴ പൊഴിക്കുന്നു ...!
reply epozha kandea..sandoshamayi!!
Deletereply epozha kandea...sandosham thonniiiii!!!!
Deleteവളരെ മനോഹരമായ വരികൾ.പ്രതേകിച്ച് എടുത്ത് പറയാൻ ഒന്നില്ല.എല്ലാം ഒന്നിനൊന്ന് മെച്ചം തന്നെ.
ReplyDeleteനന്മകൾ നേരുന്നു.
ശുഭാശംസകൾ...
ഏകാന്ത ചിന്തകള്‍ എല്ലാം ഒന്നു തന്നെ ..
Deleteഅതിന് ഒടുക്കവും ആദ്യവുമില്ല ...
അറിയാതെ നോവുകളില്‍ പൂക്കുന്ന വരികള്‍ ..
ഇഷ്ടമാകുന്നതില്‍ സന്തൊഷം തന്നെ സഖേ ....
നന്ദിയെന്ന വാക്കിലൊതുക്കുന്നില്ല .. ഒരു മഴയുടെ ചിണുക്കം
തിരികേ തരുന്നു ......!
ഹൃദയസ്പര്‍ശിയായ മനോഹരമായ വരികള്‍, റിനി മാഷേ.
ReplyDeleteഎടുത്തെഴുതാന്‍ വരികള്‍ ക്വോട്ട് ചെയ്തതാണ്. പക്ഷേ, അതു കഴിഞ്ഞ് അടുത്തത് കാണുമ്പോള്‍ ആദ്യത്തേത് മാറ്റേണ്ടി വരും, അതല്ലേല്‍ എല്ലാം എഴുതേണ്ടി വരും :)
ശ്രീ , നല്ല വാക്കുകള്‍ മഴ പൊലെ ....
Deleteഒരെ വേവിലെഴുതിയ ചിന്തകള്‍ക്ക്
ഒരെ നിലവാരമുണ്ടെന്ന് പറയുമ്പൊള്‍
ഹൃദയം ഏകാന്തതയേ പ്രണയിക്കുന്നു ....!
ഇനിയും തെളിയാത്ത രാവുകളുടെ മഴയുണ്ട്
അങ്ങകലേ .. ഒരിക്കലുമാ മഴ പുലരി തൊടില്ല
അവളുടെ സങ്കടം മുഴുവന്‍ പെയ്തു തീര്‍ക്കും ...
എന്നിട്ടും പറയും , നിന്നെ എനിക്കൊരുപാടിഷ്ടമെന്ന് ..
ഒറ്റക്കാക്കുന്ന മനസ്സറിയുമോ , മറ്റൊരു മനസ്സിന്റെ ഒറ്റപെടല്‍ ...
അവസ്സാന വരികള്‍ക്ക് , സാമാന്യം ഭേദപെട്ട , ഒറ്റപെട്ട കനത്ത മഴ തിരികേ സഖേ ..
തനിയേ ...... എന്നത് ഒരു കാലമാണ് ...!
ReplyDeleteചിലപ്പൊള്‍ കുറച്ച് കാലം , ചിലപ്പൊള്‍ ജീവിതകാലം ...!
കാത്തിരിപ്പിന്റെ സുഖത്തിനപ്പുറം , നീറ്റലിന്റെ ഗന്ധമുള്ള കാലം ..!
നാം തീര്‍ക്കുന്ന വേലികെട്ടുകള്‍ക്കകത്ത് സര്‍വ്വസൈന്യാധിപനായീ
ഏകാന്ത ഉലകം വാഴുന്നൊരു സുഖം .. പക്ഷേ വേറിട്ടൊരു ചിന്ത ,
തളരിതമായൊരു മനസ്സ് , ആര്‍ദ്രതയുടെ ഒരു മഴത്തുള്ളി, ആ പ്രണയ വേവ്
നമ്മേ ഉണര്‍ത്തും , തീരം വിട്ട് പൊകാന്‍ നിര്‍ബന്ധിതനാക്കും ...
ഇനിയും വരുമെന്ന പ്രതീക്ഷ നല്‍കി തല്‍ക്കാലം തീരം വിടും .....
എപ്പൊഴെങ്കിലും , പലപ്പൊഴും , നാം" തനിയേ" തന്നെയല്ലേ ...?
ലക്ഷ്മണരേഖകളിൽ നമ്മിലെ പ്രണയത്തെ തളച്ചിടുന്ന ഈ കാലത്തെ ഞാൻ വെറുക്കുന്നു.
ReplyDeleteഅതിരുകളും, അന്തവുമില്ലാതെ ഒന്നായിത്തീരാനാണ് എനിക്കിഷ്ടം.
നിന്റെതായിട്ടും നിന്റെതല്ലാതെ ഇരിക്കുന്നത് തന്നെയാണ് ഏറ്റവും ദുഷ്കരം
ചിലപ്പോൾ അങ്ങനെയാണ് അല്ലെ?, ഒന്നായിട്ടും ഒന്നിച്ചല്ലാതെ ..
നിന്നിലായിട്ടും നിന്റെതല്ലാതെ...
അല്ലെങ്കിലും എല്ലാ സ്വപ്നങ്ങളും സഫലമാകില്ലല്ലോ.
...............
ഒരുപാട് ഇഷ്ടായീ ഈ വരികൾ,
ഒറ്റയാനെ പോലെ ഒറ്റയാവാനാണ് ഇഷ്ടം എനിക്കും.
:)
ലളിതമായ് പറഞ്ഞു വെച്ച ഈ വരികള്‍ പോലെ തന്നെ. ചിലപ്പോഴെക്കെ ഒറ്റയ്ക്കാകുവാന്‍ ഞാനും ആഗ്രഹിക്കാറുണ്ട്...
ReplyDelete