"ചെമ്പരത്തി പൂവേ ചൊല്ലൂ
ദേവനേ നീ കണ്ടോ .....
അമ്പലത്തില്‍ ഇന്നല്ലയോ .. സ്വര്‍ണ്ണരഥഘോഷം "...
നല്ല മഴ .. ഈ പാട്ടിങ്ങനെ കേട്ടു കൊണ്ട്
കാറില്‍ ഇമ്മിണീ സ്പീഡില്‍ മഴ വെള്ളം തെറിപ്പിച്ച്
മനസ്സിന് വല്ലത്തൊരു കുളിര്‍മയോടേ തേവരുടേ ക്ഷേത്രത്തിന്റേ
വളവ് തിരിഞ്ഞപ്പൊള്‍ ഒരു ശബ്ദം , വണ്ടീ പാളുന്നു ..
" വെടി തീര്‍ന്നൂ മോനേ ദിനേശാന്ന് .. തേവരു പറഞ്ഞ പോലെ ..
ഇറങ്ങി നോക്കാന്‍ കഴിയാതത്ര മഴ , കാറ് സൈഡിലേക്ക് ,
ഇങ്ങനെ കള്ളു കുടിയന്‍ മാരെ പോലെ ഒരു വല്ലാത്ത കോണടിച്ച് കിടപ്പുണ്ട് ..
ഇത്തിരി നേരം അതിലിരുന്നു ,,പിന്നേ അങ്ങോട്ട് ഇറങ്ങീ മഴയിലേക്ക് ..
ഇടവഴി കേറീ തേവരുടേ അരികിലൂടേ വീട്ടിലെത്താമെന്ന് കരുതീ ,
പിന്നേ വന്നു നോക്കമെന്ന വിചാരമോടേ കാര്‍ ലോക്കാക്കീ
ഓടി ഇറങ്ങീ കല്പടുവുകള്‍ ..മഴ തിമിര്‍ത്ത് പെയ്യുന്നു ..
കോവിലകം വഴി പൊയാല്‍ നനയും എന്നു കരുതിയാണ്
തേവരുടേ മുന്നിലൂടേ ഓടി ഇറങ്ങിയത് ഇപ്പൊ ശരിക്കും പെട്ടൂ
തുള്ളിക്കൊരു കുടം പൊലെ തിമിര്‍ക്കുന്നു മഴ . വല്ലാത്തൊരു കുളിര്‍
ശരീരത്തിനും മനസ്സിനും .. അമ്പല ഇടവഴിയില്‍ ചരിവുള്ള സ്ഥലത്ത്
കേറീ നിന്നു . ഒരൊ തവണയും താഴേക്ക് വരും.പിന്നേയും കേറീ നില്‍ക്കും
മഴയുടേ പ്രണയം കൊണ്ട് തിരിച്ചും വീണ്ടും മുകളിലകെക്
മോളൂസ് എപ്പൊഴും തേവരേ കാണാന്‍ വരുമ്പൊള്‍ ഈ ചരിഞ്ഞ
കെട്ടിലൂടേ എന്റേ കൈയ്യില്‍ താങ്ങീ ഇങ്ങനെ ചരിഞ്ഞു നടക്കും
അവളുടേ സ്ഥിരം കലാപരിപടിയാ ഇതു .. ഇപ്പൊള്‍ ഈ മഴയെന്നേ
നനക്കാതിരിക്കാന്‍ ഞാനും .. ഒന്നു നനഞ്ഞാലൊ ... മനസ്സ് വെമ്പുന്നുണ്ട്
കാലില്‍ എന്തൊ ഇങ്ങനെ ഇഴയുന്ന പൊലെ .. തൊന്നലാകുമോ ....
വിജനത മുറ്റി നില്‍കുന്ന ഇടവഴീ രണ്ടു വശങ്ങളിലും
കൂറ്റന്‍ കരിങ്കല്‍ മതിലുകള്‍..മഴ വെള്ളം കുതിച്ചു വരുന്നു ..
പിന്നേയും കാലില്‍ ഇഴയുന്നു എന്തൊ ..പകുതി പൊക്കമുള്ള
കുളത്തിന്റേ കല്‍മതിലേക്ക് ഞാന്‍ അറിയാതേ നടന്നുചെന്നൂ
നീളമുള്ള വെള്ള തുണി മാത്രം ചുറ്റിയ ഒരു പെണ്ണ് ,ഒരു മുട്ട് മടക്കി
നെറ്റിയില്‍ ഒരു കൈയ്യ് വച്ചു കണ്ണുകളടച്ച് കിടക്കുന്നൂ ..
സുന്ദരീ എന്നു പറഞ്ഞാല്‍ അതു തികയില്ല .
കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാന്‍ കഴിയാത്ത കല്പടവുകളില്‍
ഒരു ചലനവുമില്ലാതേ ,ചെമ്പരത്തീ പൂവ് മഴയിലലിഞ്ഞ പോലെ ....
മഴ നനഞ്ഞവള്‍ .. തൂവള്ള മേനീയും ചുറ്റിയ തുണിയും
തിരിച്ചറിയാന്‍ ആവാത്തവിധം ..നനഞ്ഞലിഞ്ഞിരിക്കുന്നു .
മഴ മുഴുവനായീ അവളില്‍ പെയ്യുന്ന പൊലേ ..
മേനിയില്‍ നിറഞ്ഞിരിക്കുന്ന മഴ വെള്ളം ,ഒരൊ തുള്ളിയും
വാശിയോടേ ചേരുന്നുണ്ട് അവള്‍ക്കുള്ളില്‍ എന്നിട്ട് സ്വയം
തെറിച്ചു പൊകുന്നുണ്ട് വെളിയിലേക്ക് ..അവളുടേ കാല് നീണ്ടു-
വന്നേന്നെ തൊടുകയായിരിന്നു എന്നെനിക്കിപ്പൊള്‍ മനസ്സിലാകുന്നു ..
കാണുന്നുണ്ട് ഞാന്‍ കാലിന്റേ നീളം കുറഞ്ഞ് കുറഞ്ഞ് വരുന്നത് ..
എന്നേ കൂട്ടുവാന്‍ .. ഇവള്‍ .. എന്താണ് സംഭവിച്ചത് ,
മഴ കണ്ണില്‍ നിറക്കുന്ന കുളിരിനൊപ്പൊം,മുന്നിലേ കാഴ്ച ഉള്ളില്‍ ചൂടു കൂട്ടുന്നു ..
ചുണ്ടില്‍ നിറഞ്ഞ മഴതുള്ളീകള്‍ വാശീയോടേ കഴുത്ത് വിട്ടു
എന്റേ ഉള്ളിലേക്ക് വലിഞ്ഞു കേറുന്നുണ്ട് ..
കണ്‍പീലിയിലേ ഒരൊ മഴമുത്തുകള്‍ എന്നേ ക്ഷണിക്കുന്നുണ്ട് ..
മേനിയില്‍ അലിഞ്ഞിറങ്ങിയ തുണീ കൂടുതല്‍ ശോഭ നല്‍കുന്നു ..
ഒന്നു തൊടാന്‍ , ഒന്നു ഉണര്‍ത്താന്‍ മോഹം വന്നൂ
പതിയേ മഴയൊടൊപ്പൊം പാദത്തിലേക്ക് എന്റേ കൈയ്യ് വച്ചു ..
സുഖമുള്ള ചൂട്, ഈ മഴ മുഴുവന്‍ ഏറ്റു വാങ്ങിയിട്ടും
പതിയേ കൈയ്യ് മുകളിലെക്ക് ഇഴച്ചൂ , അവള്‍ ഉണര്‍ന്നിരിക്കുന്നു ,
കണ്ണുകള്‍ വിടര്‍ന്നിരിക്കുന്നു , കണ്‍പീലികളില്‍ നിന്ന്
മഴതുള്ളികള്‍ പൊഴിഞ്ഞു പൊയിരിക്കുന്നു , നീണ്ട മുടീ മഴ
ചേര്‍ത്തു വച്ചിരിക്കുന്നു , എന്തോ അവള്‍ ചോദിച്ചുവോ ..
മനസ്സ് ചൂടൂ പിടിക്കുന്നു . മനസ്സ് കടിഞ്ഞാണില്ലാതേ അലയുന്നു ,
""" അച്ഛാ , ഒന്നു എഴുന്നേല്‍ക്കച്ഛാ " നമ്മുക്ക് കളിക്കാം
അച്ഛാ , ദേ മഴ പെയ്യുവാ .. വാ അച്ഛാ ..
എന്റേ പൊന്നുസ് മുന്നില്‍ , ഉറക്കത്തിന്റേ ആലസ്യം വിട്ടു ഞാന്‍
മഴയുടേ പൂര്‍ണമാകാതേ പൊയ കുളിരിലേക്ക് ...
വെടി തീര്‍ന്ന കാറിന്റേ കുഞ്ഞു ദ്വാരങ്ങളിലേക്ക് മഴയോടൊപ്പം ഊളിയിട്ടു ..





