Friday, December 26, 2008

മരിക്കാത്ത ഓര്‍മതന്‍ ,, നിലക്കാത്ത നൊവുകള്‍ ......




ചുടു ചുംബനം ഏറ്റു വാങ്ങുവാന്‍
അമ്മയുടെ സ്നേഹ ലാളനം പുല്കിയുറങ്ങാന്‍
ഉറങ്ങാതെ അമ്മതന്‍ താരാട്ട് കേള്‍ക്കാന്‍
അമ്മയുടെ ചൂടില്‍ പറ്റി പിടിച്ചു കിടക്കാന്‍
അമ്മതന്‍ അമ്മിഞ്ഞ ആവോളം നുകരാന്‍
ഹ്രിദയത്തിന്ടെ സ്പന്ധനം കതോര്‍ത്ത് കിടക്കാന്‍
ഇനിയും ദൈവമെ ഒരുവേള എന്നെയീ ഗര്‍ഭ പാത്രത്തില്‍ നിക്ഷേപ്പിച്ചാലും
ആ മഴയുടെ മടിതട്ടില്‍ .. ഉറങ്ങാതെ ,, കാതോര്‍ത്തിരിക്കാന്‍
ബാല്യതിന്ടെ കൊഞ്ജലില്‍ മഴയൊടൊപ്പം കുതിര്‍ന്നിഴയാന്‍
നീയെനിക്ക് ഏകുമൊ ഇനിയുമാ മഴയുടെ കുളിര്‍ കണങ്ങള്‍

മാനത്ത് മൂടുന്ന മഴകാറു കണ്ടു ഞാന്‍
വെറുതെ മഴയെ മോഹിച്ചു കാത്തിരിന്നു.........
അകലെയാണെങ്ങിലും മഴതന്‍ ഓര്‍മകള്‍ ,,,
കുളിരേകുന്നു ഇന്നുമെന്‍ ജീവിതത്തില്‍ ...
വാടത്ത ദളങ്ങളില്‍ ഒരു തുള്ളി ബാഷ്പത്തിന്‍ സാമ്യമായി ,,,,
ജീവിത ക്ഷണികത ഉയര്‍തിടുമ്പൊള്‍ .....
ആരും അറിയാതെ പോകുന്ന സ്നേഹത്തിന്‍ പുഞ്ചിരി പൂവുകള്‍ ,,,,,
ഇതളറ്റ് വീഴുമീ മണ്ണിന്ടെ മാറില്‍ ...
അലിയിച്ചു കളഞ്ഞൊരാ നൊമ്പര മിഴിനീരുകള്‍
വീണ്ടും മഹാ പ്രളയമായി മാറുന്നുവോ,,,,,
വീണ്ടുമാ ഓര്‍മകള്‍ ,,, വീണ്ടുമാ നൊമ്പരം
മരിക്കാത്ത ഓര്‍മതന്‍ ,, നിലക്കാത്ത നൊവുകള്‍ ......

1 comment:

ഒരു വരി .. അതു മതി ..