Friday, December 30, 2011

വരുന്നുണ്ടൊരു പുലരി , പുതുമഴ പോല്‍ പുല്‍കട്ടെ ..




എന്നേ തഴുകി , കാലത്തിന്റേ കുത്തൊഴുക്കില്‍ മറഞ്ഞു പോയ കൂട്ടുകള്‍ക്ക് .. നിലാവ് പൊലെ
അരികില്‍ നിറഞ്ഞ മായാത്ത സൗഹൃദങ്ങള്‍ക്ക് ..



നാളത്തെ രാവ് പുലര്‍ന്നാല്‍ , പുതു രശ്മിയുമായ്
പുതുവര്‍ഷം പിറക്കപ്പെടും .. ഇനിയും പൂക്കാത്ത
പൂവുകളൊക്കെ ചിലപ്പൊള്‍ ഈ പുലരിയിലോ
വരും പുലരികളിലൊ പൂത്തേക്കാം ..
വാടിയ ദലങ്ങളെ കാലം ഇറുത്തേക്കാം..
മണ്ണ് പ്രണയം കൊണ്ടു മൂടിയേക്കാം ..
കഴിഞ്ഞു പോകുന്നൊരു വര്‍ഷം . അതു ഒരുപാട്
നോവുകളൂടേയും , നഷ്ടങ്ങളുടേയും വര്‍ഷമാണ് ..
എന്നത്തേയും പോലെ കഴിഞ്ഞ് പോകുന്നത് എന്തും
നഷ്ടകണക്കുകളില്‍ തളച്ചിടാനാണ് നാമെപ്പൊഴും ശ്രമിക്കുക ..
എങ്കിലും ഇന്നലെയുടെ മഴയും , മഞ്ഞും നാളെയുടെതാവില്ല...
തളിര്‍ത്ത് പോയതിനെ വീണ്ടും മുളപ്പിക്കാനുമാവില്ല ..
അലിഞ്ഞ് പോയ ചിലതൊക്കെ ഹൃത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നു..
മഴയിലൂടെ വന്ന് കുളിരേകിയ മനസ്സുകളും ..
വാക്കു പിരിഞ്ഞിരിക്കാം , കാലം ദൂരേക്ക് മായ്ച്ചേക്കാം ....
ഒരു വട്ടം പൂത്ത മാവുകള്‍ പിന്നെയും പൂക്കാം ...
അന്നാ മഴ കൊഴിച്ച സ്വപ്നങ്ങള്‍ ഇനിയും വരുകയില്ല ..
ഇന്നലെകളുടെ ഓര്‍മകള്‍ നോവും , നഷ്ടവും , സ്നേഹവും കലര്‍ന്നതാവാം ..
എങ്കിലും സ്നേഹം ചാലിച്ചൊരു സന്ധ്യ കൂടെയുണ്ട് ..
കൊഞ്ചുന്ന അധരങ്ങളാല്‍ ദൈവത്തിന്റെ സ്പര്‍ശവും അനുഗ്രഹിക്കപ്പെട്ട ,
ഈ പടിയിറങ്ങുന്ന സന്ധ്യയേ അങ്ങനെയൊന്നും തള്ളി കളയാനുമാവില്ല ..


ഒരു വര്‍ഷം കൊഴിയുന്നതും പൂക്കുന്നതും അറിയുന്നേയില്ല ..സത്യത്തില്‍ പണ്ടുള്ള ദിവസങ്ങള്‍ ഇപ്പൊള്‍ വര്‍ഷത്തിനില്ലെന്ന് തോന്നുമാറ് , ദിനവും നിമിഷങ്ങളും പായുന്നു .. എന്തിനൊക്കെയോ വേണ്ടി , എന്നിട്ടും എന്തു നേടുന്നൂ ..അവസ്സാനം എല്ലാം പൊഴിച്ച് , സ്നേഹമെന്ന നേരു മാത്രം നിലനിര്‍ത്തി പൊകുവാന്‍ പടുത്തുയര്‍ത്തിയ മനസ്സും ശരീരവും വെടിഞ്ഞ് ...
പെയ്തൊഴിഞ്ഞ മഴകളും , മഞ്ഞുകാലം പൊഴിച്ച നിനവുകളും ,ഒരു തുണ്ട് നിലാവ് കടം തന്ന വിണ്ണിനും , ആമ്പലിനും , മുല്ലക്കും , പുഴക്കും കടലിനും , ഇനി പുതുരാവിന്റെ ,പുലരിയുടെ പട്ടുടുത്ത് കാണുവാനാശയുണ്ടാവാം.പിന്നെ എന്റേ മിഴികള്‍ മാത്രമെന്തിനത് വേണ്ടെന്ന് വയ്ക്കുന്നു ..
നറുവെണ്‍ പുലരിയുടെ തങ്കരശ്മികള്‍ മനസ്സിനും , ഹൃത്തിനും ഉണര്‍വേകട്ടെ...
പ്രീയ സൗഹൃദങ്ങള്‍ക്ക് ഹൃദയത്തില്‍ നിന്നും .. സ്നേഹപുര്‍വം റിനീ ..



എന്റേ മുന്നില്‍ പൊഴിഞ്ഞ മഴത്തുള്ളിക്കും , ഒഴുകിയപുഴക്കും
തിരതല്ലിയ കടലിനും , ഒരു നുള്ള് നിലാവ് തന്ന ചന്ദ്രനും , തേനൂറുന്ന പുഞ്ചിരിക്കും
കാത്തു നിന്ന പ്രണയത്തിനും , അകലേക്ക് മാഞ്ഞ കുങ്കുമ സന്ധ്യകള്‍ക്കും .. നന്ദി ..
ഇനിയുമെന്‍റെ വഴികളില്‍ , പുതു വര്‍ഷ ദിനങ്ങളില്‍ നോവായി , കുളിരായി നിറയുക ..

"എന്റേ വഴിയിലേ വെയിലിനും നന്ദീ ..എന്റേ തോളിലേ ചുമടിനും നന്ദീ
എന്റേ വഴിയിലേ തണലിനും ..മരകൊമ്പിലേ കൊച്ച് കുയിലിനും നന്ദീ
വഴിയിലേ കൂര്‍ത്ത നോവിനും നന്ദീ .. മിഴി ചുവപ്പിച്ച സൂര്യനും നന്ദീ
നീളുമീ വഴി ചുമട് താങ്ങി തന്‍ തൊളിനും വഴികിണറിനും നന്ദീ ..
നീട്ടിയൊരു കൈകുമ്പിളില്‍ ജലം വാര്‍ത്തു തന്ന നിന്‍ കനിവിനും നന്ദീ
ഇരുളിലേ ചതി കുണ്ടിനും പോയോരിരവിലെ നിലാകുളിരും നന്ദീ " ( സുഗതകുമാരീ )

പുതുവല്‍സരാശംസ്കള്‍ .. സ്നേഹത്തോടെ ...

24 comments:

  1. തിരിഞ്ഞുനോക്കുമ്പോള്‍ പോയകാലത്തില്‍
    നഷ്ടപ്പെട്ടുപോയ ബാല്യകൌമാരയൌവനവും
    മോഹങ്ങളും,നോവുകളും,ആഹ്ലാദവും,പ്രതീക്ഷകളും
    ഉള്ളില്‍ തിരയടിക്കും.ഇനിയും എത്ര.......???
    പുതുവര്‍ഷപ്പുലരി പിറന്നു വീഴുന്നു.........

    ഐശ്വര്യവും,ശാന്തിയും,സമാധാനവും നിറഞ്ഞ
    പുതുവത്സര ആശംസകള്‍ നേര്‍ന്നുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    ReplyDelete
  2. വര്‍ഷം കൊഴിയുന്നതും പൂക്കുന്നതും അറിയുന്നേയില്ല.

    വീണ്ടും വരുന്നുണ്ടൊരു പുലരി,
    പുതുമഴ പോല്‍ പുല്‍കട്ടെ ..

    ReplyDelete
  3. "എന്റേ മുന്നില്‍ പൊഴിഞ്ഞ മഴത്തുള്ളിക്കും , ഒഴുകിയപുഴക്കും
    തിരതല്ലിയ കടലിനും , ഒരു നുള്ള് നിലാവ് തന്ന ചന്ദ്രനും , തേനൂറുന്ന പുഞ്ചിരിക്കും
    കാത്തു നിന്ന പ്രണയത്തിനും , അകലേക്ക് മാഞ്ഞ കുങ്കുമ സന്ധ്യകള്‍ക്കും .. നന്ദി ..
    ഇനിയുമെന്‍റെ വഴികളില്‍ , പുതു വര്‍ഷ ദിനങ്ങളില്‍ നോവായി , കുളിരായി നിറയുക" ..

    എനിക്ക് ഏറ്റം ഇഷ്ട്ടം തോന്നിയ വരികള്‍...എന്തൊക്കെയോ നൊമ്പരങ്ങളും മനസ്സില്‍ നിറയുന്നുണ്ട് ഇത് വായിക്കുമ്പോള്‍ ....
    ഒരു വര്ഷം കൂടി ഇതാ കൊഴിയുന്നു....വരും വര്ഷം എങ്ങനെയാകുമെന്നു ആര്‍ക്കും അറിയില്ല........എങ്കിലും ആഗ്രഹിച്ചു പോകുന്നു എല്ലാവര്ക്കും സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റെയും വര്ഷ്മായിരിക്കട്ടെ....ഈശ്വരന്‍റെ കാരുണ്യം എല്ലാവര്‍ക്കുമുണ്ടാവട്ടെ....പ്രതീക്ഷയുടെയും സന്തോഷത്തിന്റെയും പൊന്‍ പുലരിയായ പുതുവര്‍ഷത്തെ ഹൃദയം നിറഞ്ഞ സന്തോഷത്തോടെ വരവേല്‍ക്കാനാവട്ടെ നമ്മുക്ക് ..... എല്ലാ പ്രാര്‍ഥനകളോടെയും നേരുന്നു നല്ലൊരു പുതുവര്‍ഷം

    ReplyDelete
  4. ഒരായിരം പുതുവല്‍സരാശംസ്കള്‍....... ..സുപ്പര്‍ വരികള്‍....

    ReplyDelete
  5. നന്ദി, നീ നല്‍കാന്‍ മടിച്ച പൂച്ചെണ്ടുകള്‍ക്ക്,
    എന്റെ വിളക്കിലെരിയാത്ത ജ്വാലകള്‍ക്ക്,
    എന്‍ മണ്ണില്‍ വീനോഴുകാത്ത മുകിലുകള്‍ക്ക്
    എന്നെത്തഴുകാതെ, എന്നില്‍ത്തളിര്‍ക്കാതെ
    എങ്ങോ മറഞ്ഞോരുഷ സാന്ധ്യകള്‍ക്ക്,
    എന്റെ കണ്ണിലുടഞ്ഞ കിനാവിന്‍ കുമിളകള്ക്കെല്ലാം ...
    എനിക്ക് നീ നല്‍കാന്‍ മടിച്ച്ചവയ്ക്കെല്ലാം..
    പ്രിയപ്പെട്ട ജീവിതമേ നന്ദി..
    -ഓ. എന്‍. വി.

    നന്മയും സന്തോഷവും നിറഞ്ഞ നവവത്സരം ആശംസിക്കുന്നു.
    -സ്നേഹപൂര്‍വ്വം അവന്തിക.a
    ,

    ReplyDelete
  6. സ്നേഹം നിറഞ്ഞ ഏട്ടന്,
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു ...
    തിരിഞ്ഞ് നോക്കുമ്പൊള്‍ ഒരു നോവ് വന്നു വീഴും
    ഒരൊ വര്‍ഷം കൊഴിയുമ്പൊഴും നമ്മുക്ക് നഷ്ടമായി പൊകുന്ന
    ചിലതിന്റെ ഓര്‍മയില്‍ ഒന്നു വിതുമ്പും ..
    പിന്നിലേക്ക് മായുന്ന ഒരൊ ദിനവും കാര്‍ന്നു തിന്നുണ്ട്
    നമ്മുടെ മനസ്സിനേ ശരീരത്തേ , അനിവാര്യമായ ചിലത് പടിവാതുക്കലിലേക്ക് മെല്ലേ വരുന്നുണ്ട്,എങ്കിലും സ്നേഹമെന്ന നേര് കൊണ്ട് നമ്മുക്കീ ലോകത്തേ വരവേല്‍ക്കാം,ഈ പുതുപുലരിയേ പുല്‍കാം .നന്ദീ പ്രീയ ജേഷ്ട സഹോദരാ ..

    സ്നേഹം നിറഞ്ഞ ബെഞ്ചാലിക്ക് ,
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു..
    നിമിഷങ്ങളും ദിനങ്ങളും , വര്‍ഷങ്ങളും
    ഇപ്പൊള്‍ ശരവേഗത്തിലാണ് പായുന്നത്
    ഒരു ദിനം ഒന്നു കുളിര്‍മയോടെ പുല്‍കാന്‍
    നമ്മുക്കാവുന്നുണ്ടൊ ? പ്രകൃതിയേ ഒന്ന്
    തൊട്ടറിയാന്‍ പൊലുമാകാതെ നാമും ദിനങ്ങളും
    മറഞ്ഞു മറഞ്ഞു പൊകുന്നുണ്ട്,ചിലരെ കാലം മായ്ക്കുന്നു
    മറ്റു ചിലര്‍ സ്വയം മാഞ്ഞു പോകുന്നു,സൗഹൃദങ്ങള്‍ എന്നെന്നും
    ഉളില്‍ വിളക്കായീ തിളങ്ങട്ടെ ..
    നന്ദീ പ്രീയ സഖേ ..

    ReplyDelete
  7. സ്നേഹം നിറഞ്ഞ അനുജത്തി കുട്ടിക്ക് ,
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു ...
    വരും വര്‍ഷം എങ്ങനെയാണേലും നാം സ്നേഹം കൊണ്ട്
    മാത്രം വിതറുക , അതില്‍ നിന്നുള്ള വിത്ത് കൊണ്ടു പാകുക
    മുള പൊട്ടുന്ന സ്നേഹ നാമ്പുകള്‍ ലോകത്തിന് പകരുക
    തിരിച്ചു കിട്ടുന്നത് ഒരായുസ്സിന്റേ ജന്മാന്തരങ്ങളുടെ
    സ്നേഹചൂരുകളാവും , ചില കളകളേ കണ്ടില്ലെന്ന് നടിക്കുക
    കൂടുമ്പൊള്‍ അതിനേ പിഴുതെറിയുക .. എന്റേ പ്രീയ ആശകുട്ടിക്ക്
    ഈ പുലരിയും വരും പുലരികളും ഐശ്യര്യസമൃദ്ധമാകട്ടെ
    നന്ദിയോടെ റിനിയേട്ടന്‍ ..

    സ്നേഹം നിറഞ്ഞ എന്റേ അനുജന് ,
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു ...
    വരികളില്‍ അടിയുന്ന സ്നേഹത്തേ തിരിച്ചറിയുന്ന
    മനസ്സാണ് പ്രധാനം , അതില്‍ നിന്നാണ് ഒരൊ വരികളുടെയും
    പിറവിയും , ഒരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ നമ്മള്‍
    ജേഷ്ടഅനുജന്മാരായ വര്‍ഷമാണ് കടന്ന് പോയത് ..
    ഒരു പിടി ഓര്‍മകളും നോവും സമ്മാനിച്ച് ..
    എന്നുമെന്നും ഈ സ്നേഹ പച്ചപ്പ് കക്കാന്‍ നമ്മുക്കാവട്ടെ ..
    നന്ദിയോടെ ഷറഫൂന്റെ റിനിയേട്ടന്‍ ..

    ReplyDelete
  8. ഇന്ബോക്സ് ഇല വന്നു പെട്ട ഒരു ആശംസ കടം കൊണ്ട് കുറിക്കട്ടെ! Another day, another month, another year.
    Another smile, another tear, another winter.
    A summer too, But there will never be another you!

    ReplyDelete
  9. സ്നേഹം നിറഞ്ഞ അവന്തികക്ക് ,
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു ...
    നല്‍കാന്‍ മടിച്ചതിനും ,നല്‍കി പൊയതിനും
    നോവായീ നിറഞ്ഞതിനും , കുളിര്‍ പകര്‍ത്തിയതിനും
    സ്മരണയോടെ ഒരു വര്‍ഷം പിന്നിലേക്കൊഴുകുന്നു ..
    സ്നേഹത്തോടെ വന്നു ആശംസ നല്‍കിയ മനസ്സിന് ,
    പകര്‍ത്തിയെഴുതിയ നല്ല വരികള്‍ക്ക് ഒക്കെ നന്ദീ ..

    സ്നേഹം നിറഞ്ഞ റെജിക്ക് ,
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു ...
    വര്‍ഷങ്ങളും , കാലങ്ങളും , ദിനങ്ങളും
    നിമിഷങ്ങളും കൊഴിഞ്ഞു പൊയാലും
    ഈ സ്നേഹം വാടാതെ പൊഴിയാതെ
    നില നില്‍ക്കട്ടെ എന്നുമെന്നെന്നും ..
    പ്രീയ കൂട്ടുകാരിക്ക് ഒരുപാട് നന്ദിയോടെ ..

    ReplyDelete
  10. Dear Rini,

    I wish you a Wonderful and Prosperous New Year!
    Yesterday when I was enjoying the silent sky,
    The moonlit night,
    I was just wondering how and when people get connected..!:)
    Rini,you're gifted with words so touching ....
    Keep writing...!
    Going back tomorrow....will be busier...
    Thanks ....Thanks a bunch for everything!
    Sasneham,
    Anu

    ReplyDelete
  11. മോഹിയ്ക്കും മഞ്ഞുകാല സായാഹ്നങ്ങളും..
    മണ്ണിനെ ചുംബിയ്ക്കും മഴനീര്ത്തുള്ളികളും..
    ബാല്യം ഉണര്ത്തും മാമ്പഴക്കാലവും..
    നിറമുള്ള പൂക്കള് വിരിയും പ്രണയ ദിനങ്ങളും..
    .....പുതു ദിനങ്ങളിലും നിറഞ്ഞ് തുളുമ്പാന്‍ ആശംസിയ്ക്കുന്നൂ...പ്രാര്‍ത്ഥിയ്ക്കുന്നൂ....!

    എന്റേ മുന്നില്‍ പൊഴിഞ്ഞ മഴത്തുള്ളിക്കും ,
    ഒഴുകിയപുഴക്കും തിരതല്ലിയ കടലിനും ,
    ഒരു നുള്ള് നിലാവ് തന്ന ചന്ദ്രനും ,
    തേനൂറുന്ന പുഞ്ചിരിക്കും
    കാത്തു നിന്ന പ്രണയത്തിനും ,
    അകലേക്ക് മാഞ്ഞ കുങ്കുമ സന്ധ്യകള്‍ക്കും .. നന്ദി ..
    നൂറായിരം നന്ദി റീനീ...!

    ReplyDelete
  12. സ്നേഹം നിറഞ്ഞ അനുവിന് ,
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു...
    ഒരൊ ബന്ധങ്ങളും അങ്ങനെയൊക്കെയാണ് ..
    വിദൂരമായീ പൊലും അറിയുവാന്‍ ഒരിക്കലും
    കഴിയാത്താവരെ കാലം സൗഹൃദവലയത്തിലാക്കും ..
    മാനം പൂക്കുന്നതും , വിണ്ണ് തിളങ്ങുന്നതും
    ഒരുമിച്ച് കാണുവാനും , അകലേ അതേറ്റ് മറ്റ്
    മനസ്സുകള്‍ കുളിര്‍മ നല്‍കുവാനും നമ്മുക്ക് കഴിയും ..
    തിരിച്ച് പൊക്കിന്റേ നോവില്‍ മനസ്സില്‍ നിറക്കാന്‍
    സുഖമുള്ളൊരു കഴിഞ്ഞ നിമിഷങ്ങളുടെ കെട്ട് എടുക്കുവാന്‍ മറക്കല്ലേ..
    ഞങ്ങള്‍കത് വിളമ്പുവാനും..പ്രീയ കൂട്ടുകാരിക്ക് ഹൃദയം നിറയേ
    നേരുന്നു ശുഭയാത്ര...

    സ്നേഹം നിറഞ്ഞ വിനോദിനിക്ക് ..
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു...
    പ്രണയത്തിന്റേ പൂന്തേനും
    ബാല്യത്തിന്റേ രുചിയും
    മഴയുടേ ചുംബനവും
    മഞ്ഞിന്‍ കണങ്ങളും ... കൂടേ ചേര്‍ത്തൊരു
    ദിനം കടം തന്ന കാലം വിടപറഞ്ഞകന്നൂ ..
    നാളേ വേനലിന്റേ വേവ് മാത്രമാണേലും
    ഈ കുളിരിന്റേ കമ്പടം പുതച്ച ഓര്‍മകള്‍
    മാത്രം കൊണ്ടു അതിനേ അതിജീവിക്കാം .. അല്ലേ ..
    ഒരുപാട് നന്ദീ പ്രീയ കൂട്ടുകാരീ ..

    ReplyDelete
  13. ഇടക്കെപ്പോഴോ വന്നു നോക്കുമ്പോള്‍ മനസ്സില്‍ ഒരു ഓളം ഉണര്‍ത്തുന്ന വരികള്‍ കാണാറുണ്ട്...... ഈ എഴുത്തിനെ ഞാന്‍ സ്നേഹിക്കുന്നുണ്ട്....അതുകൊണ്ട് തന്നെ ഇനിയും വരും ഈ വഴി...നന്മ വരട്ടെ എന്ന് പ്രര്ധിച്ചു കൊണ്ട് സ്നേഹത്തോടെ റോസ് ..

    ReplyDelete
  14. സാഹിത്യ സമ്പന്നമായ വരികളില്‍ ഒരു പുതു വത്സരത്തെ മനോഹരമാക്കിയിരിക്കുന്നു. എല്ലാം ദോഷൈക ദൃക്കോടെ കാണുന്നവര്‍ക്കിവിടെ പ്രത്യേക താക്കീതുമുണ്ട്. വരും ദിവസങ്ങള്‍ നന്മ നിറഞ്ഞതാവട്ടെ. പുരോഗതിയിലേക്ക് നയിക്കാന്‍ ഉതകുന്ന സംഭവങ്ങളും അരങ്ങേറട്ടെ. മനോഹരമായ ഈ പോസ്റ്റിനു വളരെ നന്ദി. പുതുവത്സരാശംസകള്‍.

    ReplyDelete
  15. രിനിയെട്ടാ മുഴുവനും വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല..അത്രയും മനോഹരം വാക്കുകളില്ല വര്‍ണിക്കാന്‍...
    അര്‍ത്ഥഗര്‍ഭമായ വരികള്‍, വര്‍ണനകള്‍..എന്ത് രസമാണല്ലേ ഇതുപോലെ മഴയും പുഴയും പൂക്കളും എല്ലാമുള്ള നമ്മുടെ നാട്..കാലയവനികക്കുള്ളില്‍ മറഞ്ഞ ചില സ്വപ്നങ്ങള്‍ മാത്രം..
    എന്തൊക്കെയോ കുറെ സാഹിത്യതിലൂന്നി എഴുതണമെന്നുണ്ട് പക്ഷെ പലപ്പോഴും പല കാരണത്താല്‍ കഴിയാറില്ല മറ്റുപലരെയും പോലെ..
    ഞാന്‍ പറഞ്ഞു വന്നത്, രിനിഎട്ടാ..പ്രശംസിക്കാന്‍ ഞാന്‍ ആരുമല്ല എന്നാലും പറയട്ടെ..ഏട്ടന്‍ ഒരു സംഭവം ആണ് ശരിക്കും ട്വോ..
    I LUVVVV U TOOO

    ReplyDelete
  16. This comment has been removed by the author.

    ReplyDelete
  17. ചിലപ്പോഴെങ്കിലും ആഗ്രഹിക്കാറുണ്ട് കാലം അല്‍പ്പം വേഗത കുറച്ചെങ്കില്‍ എന്ന്...അങ്ങനെ കഴിഞ്ഞ വര്‍ഷത്തിലായി "ഇന്നലെ പെയ്ത മഴയും"... ഒരായിരം നന്ദി... ഈ കവിതയ്ക്ക്...

    ReplyDelete
  18. ഒരു വട്ടം പൂത്ത മാവുകള്‍ പിന്നെയും പൂക്കാം ...
    അന്നാ മഴ കൊഴിച്ച സ്വപ്നങ്ങള്‍ ഇനിയും വരുകയില്ല ..
    ഇന്നലെകളുടെ ഓര്‍മകള്‍ നോവും , നഷ്ടവും , സ്നേഹവും കലര്‍ന്നതാവാം ..
    എങ്കിലും സ്നേഹം ചാലിച്ചൊരു സന്ധ്യ കൂടെയുണ്ട് ..

    പകലിനു മുകളില്‍ നിഴല്‍ വീണു തുടങ്ങിയെങ്കിലും, വീണ്ടുമൊരു പുലരി വരാതിരിക്കില്ല എന്ന പ്രതീക്ഷ..കഴിഞു പോയതിനെല്ലാം നന്ദി പറഞ്ഞു കൊണ്ട് വരാനിരിക്കുന്നതെല്ലാം കൈനീട്ടി സ്വീകരിക്കാന്‍ ഒരു നല്ല പുതുവര്‍ഷം ആശംസിക്കുന്നു

    ReplyDelete
  19. സ്നേഹം നിറഞ്ഞ റോസിന് ..
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു...
    എന്റേ ഒരൊ വരികളേയും ആദ്യം മുതല്‍
    തലോടിയും തല്ലിയും വളര്‍ത്തിയ ഒരു മനസ്സാണീ
    പ്രീയ കൂട്ടുകാരിയുടേത് .. അതു മറന്നു പൊകില്ല റിനീ ..
    ഇപ്പൊഴും ആ വരികളേ പുല്‍കുവാന്‍ ഇഷ്ടെമെന്നറിഞ്ഞതില്‍
    മനസ്സ് നിറഞ്ഞ സന്തൊഷം ..വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ്
    കൊഴിഞ്ഞു പൊകുന്നത് ,ഒരൊ വര്‍ഷവും കാലം
    ചിലരെ അരികിലെത്തിക്കുമെങ്കിലും ,ചിലര്‍ കുളിരായീ
    എന്നുമുണ്ടാകും , താങ്ങായീ ചാരെയുണ്ടാവും ..
    എന്റേ വഴികളില്‍ കൂട്ടായീ നിന്ന ഈ മനസിനും
    നല്ലത് വരട്ടേന്‍ പ്രാര്‍ത്ഥിക്കുന്നു ,ഈശ്വരന്‍ കരുണ ചൊരിയട്ടെന്ന് ..

    ReplyDelete
  20. സ്നേഹം നിറഞ്ഞ ഷുക്കൂറിന് ..
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു.
    ഒരുപാട് നന്ദീ സഖേ ഈ വരികള്‍ക്ക്.
    നഷ്ടങ്ങളുടെ കണക്കുകളില്‍ നാം ആണ്ടു പൊകുമ്പൊള്‍
    ഒരു കൈതാങ്ങായീ പുതുവര്‍ഷ പ്രതീഷകള്‍ അരികിലുണ്ട്
    പിന്നിലേക്ക് പൊയത് നോവുകളും നഷ്ടങ്ങളുമാണേലും
    ശുഭകരമായ ചിന്തകളിലേക്ക് കൂട്ടികൊണ്ടു പൊകുവാന്‍
    പുതു പുലരികള്‍ക്ക് ആവട്ടെ..അല്ലേ?
    ഹൃദയത്തില്‍ നിന്നും ഒരിക്കല്‍ കൂടീ ആശംസകള്‍ ..

    സ്നേഹം നിറഞ്ഞ ദിനേശിന്..
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു...
    പ്രീയ അനുജാ ,വന്നു വായിച്ചതില്‍
    ഒരു വരിയെഴുതിയതില്‍ സന്തൊഷം..
    ഒരിക്കല്‍ മിന്നായം പൊലെ കാണുകയും
    ഒരു ദിനംകൊണ്ട് ഹൃദയത്തിലേറുകയും
    ചെയ്ത കൂടപിറപ്പാണ് നീ ..മറക്കാതേ
    മനസ്സില്‍ നിറയുന്ന കൂട്ട്..എന്നേ ഇഷ്റ്റപെടുന്നത്
    കൊണ്ടാകാം എന്റേ വരികളേയും നിനക്കിഷ്ടമായത് ..
    വീണ്ടും വരുക അനിയാ ഈ വഴി..ന്ദീ ..

    ReplyDelete
  21. സ്നേഹം നിറഞ്ഞ കുന്നികുരുവിന്..
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു...
    നമ്മുടെ പ്രതീഷകള്‍ക്കും ആഗ്രഹത്തിനും
    മേലെയല്ലേ കാലമെന്ന ചക്രം..
    ഇടക്ക് നാം കരുതും ,നാം അകപെട്ട സാഹചര്യങ്ങള്‍ വച്ച്
    ഒന്ന് വേഗതയുണ്ടായിരുന്നെകില്‍
    സമയത്തിനെന്ന് , അന്നത് വളരെ പതുക്കെയാവും..
    തിരിച്ച് ചിന്തിക്കുമ്പൊള്‍ ..വിപരീതവും..
    എങ്കിലും പതിയേ പൊകുവാന്‍ മനസ്സാഗ്രഹിക്കുന്നുണ്ട്
    ഈ പുഴയും നീലകാശവും മഴയും ഒക്കെ പതിയേ പതിയേ
    പിന്‍വലിയുവാന്‍ നാം കൊതിക്കുന്ന പൊലെ..
    സന്തൊഷം മിത്രമേ ഈ വരികള്‍ക്ക്..

    സ്നേഹം നിറഞ്ഞ തുളസിക്ക്..
    സ്നേഹത്തില്‍ ചാലിച്ച പുതുവര്‍ഷം നേരുന്നു...
    നഷ്ടങ്ങളും നമ്മുക്കുള്ളതാകാം,അല്ലെങ്കില്‍
    നമ്മുക്ക് കാലം കാത്തു വച്ചതാകില്ല..
    അതു നാം വിട്ടു പൊവേണ്ടത് തന്നെ..
    അനിവാര്യമായ ചില നഷ്ടപെടലുകളുണ്ട് അതുപൊലെ..
    എങ്കിലും മനസ്സിലൊരു നോവിന്റെ നുള്ള് വീഴും
    അതിനേയും നന്ദി കൊണ്ടു മൂടുക,
    സന്തൊഷത്തിന് കൊടു ക്കുന്ന പോലെ..
    എങ്കിലും പുതു നിമിഷങ്ങളില്‍ നാം പ്രതീഷയുടെ
    തുരുത്തില്‍ വീഴുന്നുണ്ട് ,നല്ലത് മാത്രം ആഗ്രഹിക്കുന്നുന്റ് ..
    നോവേല്‍ക്കാത്ത മനസ്സിന് കുളിര്‍ തിരിച്ചറിയാനാകുമോ ?
    നല്ലൊരു വര്‍ഷമാകട്ടേന്ന് ഞാനും ആശംസിക്കുന്നു..നന്ദീ മിത്രമേ ..

    ReplyDelete
  22. വരും ദിവസങ്ങള്‍ നന്മ നിറഞ്ഞതാവട്ടെ.
    പുതുവത്സരാശംസകള്‍.
    അമ്മ

    ReplyDelete
  23. അമ്മക്ക് സ്നേഹം നിറഞ്ഞ പുതുവല്‍സരാശംസ്കള്‍ ..
    വായിച്ചതില്‍ , രന്റു വരി കുറിച്ചതില്‍ ഒരുപാട് നന്ദീ അമ്മ ..
    പ്രീയ അമ്മക്ക് ഈ പുതുവര്‍ഷം നന്മയും ഐശ്യര്യവും
    പ്രദാനം ചെയുവാന്‍ പ്രാര്‍ത്ഥിക്കുന്നു ..

    ReplyDelete
  24. new year posts orupadu vayichirunnu
    ithu aanutto ettavum assalaayathu

    ReplyDelete

ഒരു വരി .. അതു മതി ..