Monday, December 19, 2011

അസൂയ ...




















പാലപൂമണം .. അരികില്‍ നിറയുന്നുണ്ട്.
ദൂരേ ഒരു കുഞ്ഞു മഴയും ..
രാവ് വന്നു ചിണുങ്ങുന്നുണ്ട്
നാളെയുടെ പുലരിയില്‍ തീര്‍ന്നു പോകുവാന്‍...
നക്ഷത്രം എന്നോട് പറയാതെ
അമ്പിളിയോട് സ്വകാര്യമോതിയതെന്താവും ..
അല്ലെങ്കിലെന്തിനിത്ര ചേര്‍ന്നു നില്‍ക്കുന്നു ..
രാവൂ പൂക്കുന്ന വീഥികളില്‍ നിന്ന് , മേലേ വിണ്ണിലേ -
ഈ സ്വകാര്യം ഞാന്‍ കണ്ടില്ലെന്ന് കരുതരുത് ..
അവളിപ്പൊള്‍ പറയുന്നുണ്ട് ..
എന്റെ ഉള്ളില്‍ നിന്നും അടര്‍ത്തിയെടുത്ത
സ്നേഹ ഇതളുകളില്‍ അസൂയ മണക്കുന്നു എന്ന് ..
നിന്നില്‍ മാത്രം ആഴ്ന്ന് പോകുന്ന എന്റെ വേരുകളില്‍,
നിന്നും മൊട്ടിടുന്ന പൂവിന് പിന്നേ ... എന്താണുണ്ടാവുക ..

12 comments:

  1. പ്രിയപ്പെട്ട റിനി,
    കഴിഞ്ഞ പോസ്റ്റില്‍ എഴുതാന്‍ വിട്ടു പോയ ഒരു കാര്യമുണ്ട് !ചിത്രങ്ങള്‍ മനോഹരം...!കണ്ണിനു വിരുന്നു തന്നെ!ആ പൂവിനു സ്നേഹത്തിന്റെ സുഗന്ധവും തെച്ചിപ്പഴത്തിന്റെ നിറവും ഉണ്ടാകട്ടെ!മനോഹരമായ വരികള്‍...!അതിലേറെ ഭംഗിയുള്ള ചിത്രം! അഭിനന്ദനങ്ങള്‍!
    ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  2. അവരും അസൂയ തന്നെയാകും പറഞ്ഞിട്ടുണ്ടാവുക....ആണിനും അസൂയക്ക്‌ കുറവില്ലാ ല്ലേ ? ഈ കവിത എനിക്കിഷ്ട്ടായി.... നന്നായിട്ടുണ്ട് ...

    ReplyDelete
  3. നന്ദീ അനൂ .. ഒരൊ വരികള്‍ക്കും ആദ്യ സാന്നിധ്യമാകുന്നതില്‍
    സന്തൊഷം കൂട്ടുകാരീ .. ഒരു നല്ല വാക്ക് , ഒരു പ്രതികരണം
    ചിലപ്പൊള്‍ വഴികളില്‍ ഊര്‍ജമാകും , അതു സ്നേഹത്തോടേ
    ആകുമ്പൊള്‍ മനസ്സിന് കുളിര്‍മയും പകരും ..
    ഇഷ്ടമായതില്‍ ചിത്രവും , വരികളും ഉള്‍പെട്ടതിലും സന്തൊഷമുണ്ട് ..

    ReplyDelete
  4. ആശ .. അസൂയക്ക് ആണ്‍ പെണ്‍ വ്യത്യാസമൊന്നുമില്ല
    അതു പ്രകടമാക്കുന്നതിലുള്ള വ്യതിയാനമാകാം ചിലപ്പൊള്‍-
    പെണ്ണിന് മാത്രമത് പതിച്ച് കൊടുക്കുന്നത്..
    അല്ല ഞങ്ങള്‍ക്കെന്താ മനസ്സൊന്നുമില്ലേ , ഇത്തിരിയൊക്കെ
    ഞങ്ങള്‍ക്കുമാകാം കേട്ടൊ .. പിന്നേ അവരും അസൂയയാകും
    പറഞ്ഞിട്ടുണ്ടാകുക , ഞാനിത്തിരി നേരം ആലൊചിച്ചു
    ഇതെന്താന്ന് , പിന്നേ മനസ്സിലായീ കേട്ടൊ .. അതേ അവരും അതു തന്നെയാകും ..നന്ദീ .. ആശാ .. വായിക്കുന്നതിലും അറിയുന്നതിലും ..

    ReplyDelete
  5. പാലപ്പൂവിന്റെ സുഗന്ധം ചിത്രത്തിലും വരികളിലും വാരി വിതറി സുന്ദരമാക്കി. ചിത്രം സ്വന്തം സൃഷ്ടി ആണോ?
    കവിതയെ കീറിമുറിക്കാനൊന്നും അറിയില്ല. പക്ഷെ, വരികളിലൂടെ വായിച്ച് നീങ്ങിയപ്പോള്‍ അറിയാതെ ഒരു ഇളം തെന്നല്‍ തഴുകുന്നത് അറിയാമായിരുന്നു.

    ReplyDelete
  6. റാംജീ .. ചിത്രം സ്വന്തമല്ല .. കട്ടെടുത്തതാ :)
    കുളിര്‍മയുള്ള , ആത്മാര്‍ത്ഥതയുള്ള
    ഈ വരികള്‍ക്ക് നന്ദീ റാംജീ ..

    ReplyDelete
  7. കണ്ടോ അമ്പിളി , അങ്ങ് അങ്ങ് താഴെ ഭൂമിയില്‍ ഒരിടത്ത് ഒരുത്തന്‍ മഴയെ പ്രണയിക്കുന്നത്‌? അവനെ പോലെ നമ്മുക്കും ഒന്ന് പ്രണയിച്ചാലോ എന്നാകും ചെലപ്പോ നക്ഷത്രം പറയുന്നത്....( എന്താ എന്റെയൊരു ഭാവന)
    കൊള്ളാം കേട്ടോ...നന്നായി ഈ ചിന്തകള്‍....

    ReplyDelete
  8. നല്ല വരികള്‍ റിനി ഏട്ടാ....

    ReplyDelete
  9. റോസേ .. ശരിയാവാം ..
    താഴേ.. മഞ്ഞിന്‍ പാളികള്‍ക്ക് താഴേ
    ഒരാള്‍ മഴയേ പ്രണയിക്കുന്നുണ്ടാവാം ..
    ഹൃത്തിലേറ്റുന്നുണ്ടാവാം , അതാവാം അവരും പങ്കു വച്ചത് ..
    എങ്കിലും ഈ സന്ധ്യ ചോര്‍ന്നു പൊകുമ്പൊള്‍ മഴ ബാക്കി വച്ച് -
    പോയ ഇത്തിരി നീര്‍ കണങ്ങള്‍ കരളില്‍ കനക്കുന്നു ..
    നന്ദീ കൂട്ടുകാരീ ...........

    ഷറഫ് .. വന്നു വായിച്ച് രണ്ടു വരി ഇട്ടതിന്
    ഹൃദയത്തില്‍ നിന്നും നന്ദീ പ്രീയ സഹോദരാ

    ReplyDelete
  10. നിലാ മഴയും പാലപ്പൂ മണവും ചിത്രവും കൂടി തുടക്കം മുതല്‍ അസൂയ ഉളവാക്കി..
    ചിത്രത്തിലെ ചെടി പനിനീര്‍ ചെടിയല്ലേ..പൂക്കള്‍ നോക്കിയ്ക്കേ..
    മനോഹര കവിത ട്ടൊ...ആശംസകള്‍...!

    ReplyDelete
  11. നന്ദീ വിനോദിനീ ..
    അതേ അതു പനിനീര്‍ പൂവു തന്നെ ..
    പാലപൂവും , രാവും , ചന്ദ്രനും കൂടീ
    തപ്പിയിട്ട് കിട്ടണ്ടേ .. അതണേട്ടൊ .. :)
    വരികളിലേ അസൂയ, കണ്ണുകളിലേക്ക്.. ചിത്രവും
    പാലപൂമണവും പകര്‍ത്തിയെങ്കില്‍ , അതാ മനസ്സിന്റേ
    ആര്‍ദ്രഭാവം കൊണ്ടു തന്നെ .. ഒരിക്കല്‍ കൂടീ നന്ദീ ..

    ReplyDelete
  12. റിനീ.. മഴയോടുള്ള ഈ സ്നേഹമാണ് റിനിയുടെ ബ്ലോഗ്‌-ല്‍ എന്നെ എത്തിച്ചത്.
    അസൂയ... എനിക്കും ഉണ്ട്...
    :)

    സ്നേഹപൂര്‍വ്വം അവന്തിക.

    ReplyDelete

ഒരു വരി .. അതു മതി ..