Thursday, January 5, 2012

പോ ...മിണ്ടണ്ട .. പിണക്കമാ ..























അമ്പലമുറ്റത്ത് നിന്നിറങ്ങുമ്പൊള്‍ അവള്‍ പൊഴിയുന്നുണ്ട് ..
എനിക്ക് കേള്‍ക്കുവാന്‍ , എനിക്ക് കാണുവാന്‍
എന്നരുകില്‍ ചേര്‍ന്ന് നില്പ്പാണവള്‍..
കാറിന്‍റെ ചില്ലുകള്‍ക്കപ്പുറം
അവളെന്നെ പിന്തുടരുന്നുണ്ട്
പാടത്തിന് നടുവിലെ ചിറമുറിച്ചവളെന്നെ
തൊടുവാന്‍ വെമ്പുന്നുണ്ട് ..
കിളിചുണ്ടന്‍ മാവിനെ കാറ്റാല്‍ കുലുക്കി
എന്‍റെ മേലേ പുല്‍കാന്‍ കൊതിക്കുന്നുണ്ടവള്‍
ഇന്ന് ഞാന്‍ അവളോട് പിണക്കമാണ്...
ഇന്നലെയെന്‍റെ വാഴയില വകഞ്ഞ്
നനച്ചു പോയവള്‍.....
ബാക്കി വച്ച് പോയ ഇലത്തുമ്പിലും
ഒരു നുള്ളു പ്രണയം നിറച്ചവള്‍...
ഇന്നലെ രാവില്‍ ഉറക്കമൊഴിച്ച് കാത്തിരിന്നിട്ടും
അരികില്‍ വരാതെ ദൂരെയെങ്ങോ പെയ്തലച്ചവള്‍
ഇന്ന് വന്നു ചിണുങ്ങുന്നത് കണ്ടാല്‍ ആരാ കൂട്ടു കൂട്ടുക.......

38 comments:

  1. ശരിയാ..ഇനിയവളെ കണ്ടാല്‍ മിണ്ടണ്ട..പെണങ്ങിക്കോ..
    അല്ലെങ്കില്‍ നമ്മള്‍ ആശിക്കുന്ന സമയത്ത്‌ വന്നൂടെ?
    കൊതി വരുമ്പോഴല്ലേ കാണേണ്ടത്...
    ആ സാമയത്ത് ദൂരെ പോയാലോ അല്ലെ?
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. റാംജീ .. ആദ്യ കാഴ്ചക്ക് ഹൃദയം നിറഞ്ഞ നന്ദീ ..
      അതേന്നേ .. നമ്മള്‍ കൊതിക്കുമ്പൊള്‍ അരികില്‍
      വന്നില്ലാന്നേ .. എങ്കിലും പിണങ്ങണ്ട അല്ലേ ..
      എത്ര കാതമകലെ പെയ്താലും വീണ്ടും ചിണുങ്ങി
      വരുമ്പൊള്‍ എന്തു ചെയ്യാനാ റാംജീ ..

      Delete
  2. എന്തിനാ വെറുതെയൊരു പിണക്കം!??
    നന്നായിരിക്കുന്നു.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
    Replies
    1. ഏട്ടാ .. പിണക്കമല്ല പരിഭവമാ ..
      വെറുതെയാ .. ചുമ്മാ , അല്ലേല്ലും എത്ര നാളാ ..
      എങ്കിലും ഇടക്കൊക്കെ ഒന്നു പിണങ്ങിയിട്ട്
      ഇണങ്ങുമ്പൊള്‍ അതിനും ഒരു കുളിരല്ലേ ..
      നന്ദി കേട്ടൊ .. ഒരുപാട്

      Delete
  3. ഇന്നലെ എന്ത് പറ്റി മഴയ്ക്ക് ? എന്തോ ഓര്‍മകളില്‍ അവള്‍ പെയ്യാന്‍ മറന്നു പോയിരിക്കും....ഇന്ന് വന്നു ചിണ്ങ്ങുന്നില്ലേ ....കേള്‍ക്കുന്നില്ലേ മഴയനക്കം....കുസൃതി തന്നെ....ക്ഷമിച്ചേക്ക്....
    രാത്രിമഴ പെയ്തു തോര്‍ന്ന പ്രഭാതത്തിലേക്ക്‌ ഉണരുന്നത് എത്ര സുഖമുള്ള കാര്യമാണ്...
    ഈ മഴ വര്‍ണ്ണനക്ക് നല്ലൊരു മഴയുടെ കുളിരുണ്ട്...

    ReplyDelete
    Replies
    1. ഇന്നലേ ഒന്നും പറ്റിയില്ല ആശേ ..
      എത്ര കാത്തിരിന്നൂ എന്നറിയുമോ ..
      അകലേ മിന്നലിന്റെ എത്തി നൊട്ടവും
      ഇടിമുഴക്കവും കേട്ടു ഞാന്‍ ..
      ഒന്നെന്റേ അരികില്‍ വന്നോ , ഒന്നു പെയ്തൊ ..
      ഇല്ലാ .. എന്നിട്ട് രാവിലേ മുതല്‍ വന്നു ചിണുങ്ങുവാ ..
      ഇത്തിരി നേരം പിണങ്ങി നില്‍ക്കാം .. അപ്പൊള്‍
      ചിലപ്പൊള്‍ നാം കൊതിക്കുമ്പൊള്‍ ഇനി വന്നോളും പെട്ടെന്ന് :)
      അതിനുള്ള മരുന്നാ ഈ പിണക്കം .. നന്ദീ ആനുജത്തി കുട്ടീ ..

      Delete
  4. പ്രിയപ്പെട്ട റിനി,
    എന്നും വന്നു പുല്‍കിയാല്‍...........
    അവള്‍ പിന്നെ പ്രിയപ്പെട്ടവള്‍ ആകുമോ?ഓര്‍ക്കുക....അവളെ ഒത്തിരി പേര്‍ കാത്തിരിക്കുന്നുണ്..
    അവള്‍ ഒരു പാട് പേരെ മോഹിക്കുന്നുണ്ട്....!
    അപ്പോള്‍, ഒരു ബോണസ് ആയി,അവള്‍ ചിണുങ്ങി വന്നാല്‍...
    പിണക്കി വിടേണ്ട, കേട്ടോ....!കൂട്ട് കൂടിക്കോള്..!
    സസ്നേഹം,
    അനു

    ReplyDelete
    Replies
    1. എന്നും വന്നു പുല്‍കിയാല്‍ മടുക്കുമോ അനൂ ..?
      അതും മഴയുടെ കുളിര്‍ കണങ്ങള്‍ ..
      എങ്കിലും ഒരു രാത്രീ മഴ കൊതിക്കുമ്പൊള്‍
      ചാരെ അണയാതിരിക്കുകയും അകലേ പെയ്തു -
      തിമിര്‍ക്കുകയും ചെയ്യുമ്പൊള്‍ ഒന്നു നോവില്ലേ ..
      മഴയൊട് എനിക്കന്നുമിന്നും സ്വാര്‍ത്ഥമാം സ്നേഹമാണ്..
      ഒന്നു കൊതിക്കുമ്പൊള്‍ ചാരെ വരുവാന്‍ ഇല്ലെങ്കില്‍ പിന്നെ ..
      എത്ര പിണങ്ങിയാലും,എന്നേ വിട്ടു പൊകില്ലാ മഴ ..
      എന്നുമെന്നും ചാരെയുണ്ടാവും ,,ഈ പരിഭവം ഒരു പ്രണയമാണ്
      നന്ദീ അനൂ ..ഈ വരികള്‍ക്ക് ..

      Delete
  5. ഇന്ന് ഞാന്‍ അവളോട് പിണക്കമാണ്...
    ഇന്നലെയെന്‍റെ വാഴയില വകഞ്ഞ്
    നനച്ചു പോയവള്‍.....
    ബാക്കി വച്ച് പോയ ഇലത്തുമ്പിലും
    ഒരു നുള്ളു പ്രണയം നിറച്ചവള്‍...
    ഇന്നലെ രാവില്‍ ഉറക്കമൊഴിച്ച് കാത്തിരിന്നിട്ടും
    അരികില്‍ വരാതെ ദൂരെയെങ്ങോ പെയ്തലച്ചവള്‍
    നന്നായിരിക്കുന്നു.

    ReplyDelete
    Replies
    1. അമ്മ .. വരികളിലൂടെ കണ്ണോടിച്ചതിനി
      ഇഷ്ടമായീ എന്നറിഞ്ഞതില്‍ സന്തൊഷം
      അറിയുന്ന മനസ്സുകളുടെ ഒരു വരീ
      അത് മനസ്സിലും വരികളിലും സന്തോഷം വിതക്കും ..
      നന്ദീ അമ്മ ..

      Delete
  6. കുസൃതിയും, പിണക്കവും ,കള്ളത്തരവുമൊക്കെ അവളുടെ കൂടപ്പിറപ്പല്ലേ...അവളുടെ അവകാശങ്ങളല്ലേ..
    അത് അറിഞ്ഞിട്ടും എന്തിനാ ചുമ്മാ ഈ നാട്യം..?

    ReplyDelete
    Replies
    1. കുസൃതിയും , പിണക്കവും , കള്ളത്തരങ്ങളും
      അവളുടെ കൂടെയുള്ളതാ .. പക്ഷേ അതെന്നൊട് വേണൊ ?
      നാട്യമല്ല വിനോദിനീ .. സ്നേഹമാണ് .. അതില്‍ നിന്നുതിരുന്ന
      പരിഭവ പൊഴിയലാണ് .. എത്ര നേരം കവര്‍ന്നെടുത്ത് അവള്‍ ..
      അറിയാമായിരിന്നിട്ടും ഒന്നു വന്നുവോ .. ഒന്നു പെയ്തുവോ ..
      അപ്പൊള്‍ ഇത്തിരി ദേഷ്യമൊക്കെ ആകാം .. അല്ലേ ..
      നന്ദീ വര്‍ഷിണീ .. ഈ വര്‍ഷചിണുക്കത്തില്‍ പങ്ക് കൊണ്ടതിന്..

      Delete
  7. Replies
    1. ജയരാജ് .. ഈ വഴി വന്നതില്‍
      വായിച്ചതില്‍ ഒരുപാട് നന്ദീ ..
      പിണങ്ങിയത് ഇഷ്ടമായില്ലേല്‍
      ഞാന്‍ ദേ ആ പിണക്കം പിന്‍ വലിച്ചു .. കേട്ടൊ ..
      ഇനി പിണങ്ങില്ല .. എന്നു കരുതാം :)

      Delete
  8. ഇടക്കിടക്ക്‌ പിണങ്ങണം അല്ലാതെന്തു രസം അല്ലെ രിനിഎട്ടാ...

    കുഞ്ഞുമാനസ്സില്‍ അവളോടുള്ള ഇഷ്ടം ആരോടും പറഞ്ഞില്ല അവളുടെ സൌന്ദര്യം ആരെങ്കിലും മനസ്സിലാക്കിയാലോ അവളെ ഇഷ്ടപ്പെട്ടാലോ എന്ന് വിചാരിച്..പിന്നെയല്ലേ മനസ്സിലായത് എല്ലാവരും അവളെ നിശ്ശബ്ദമായി സ്നേഹിക്കുന്നുണ്ടെന്ന്...
    മഴയുടെ കുളിര് തന്നതിന് നന്ദി..

    ReplyDelete
    Replies
    1. ദിനേശ് .. നന്ദീ അനിയാ ..
      വന്നു കുറിക്കുന്ന ഒരൊ വാക്കിനും ..
      ഇടക്കൊക്കെ പിണക്കം ആവാമല്ലേ ..
      എന്നിട്ടിണങ്ങുമ്പൊള്‍ അതൊരു സുഖാ ..
      പ്രത്യേകിച്ച് നമ്മുടെ മഴയോട് ..
      അവളല്ലേലും അങ്ങനെയൊക്കെയാ ..
      വെറുതേ കൊതിപ്പിക്കും .. എന്നിട്ടൊ ..
      നന്ദീ പ്രീയ സോദരാ .. ഇനിയും വരുക ഈ വഴീ ..

      Delete
  9. അങ്ങനെ എന്നും വന്നു നിറഞ്ഞു പെയ്താല്‍ പിന്നെ അവളെ കാത്തിരിക്കുമോ? അവളങ്ങനെ ചിണുങ്ങിയും , പിണങ്ങിയും, ഇടയ്ക്ക് തോര്‍ന്നും ഒക്കെ പെയ്തോട്ടെ.. അപ്പോള്‍ ഹൃദയം നിറഞ്ഞു പ്രണയിക്കാം...പെയ്തൊഴിഞ്ഞാലും വീണ്ടും ഒരു പ്രണയവര്‍ഷം സമ്മാനിക്കാന്‍ അവളെത്തും... അതുകൊണ്ട് പിണക്കം വേണ്ട... കൂട്ട് കൂടിക്കോളൂ .....

    ReplyDelete
    Replies
    1. അവന്തിക നന്ദി കേട്ടൊ .. വരികള്‍ക്ക്
      അല്ലാ അറിയാന്‍ വയ്യാഞ്ഞിട്ട് ചോദിക്കുക ..
      നിങ്ങളൊക്കെ ആരുടെ സൈഡാ .. എന്റെയോ ?
      അതൊ മഴയുടെയോ .. ആരും എന്നേ കാണുന്നില്ല (:
      ഒക്കേ സമ്മതിച്ചൂ ഇടക്കൊക്കെ വന്നാല്‍ മതിയന്നേ
      പക്ഷേ ഇന്നലേ രാവില്‍ പെയ്യാമെന്ന് വാക്ക് തന്നിട്ട്
      എന്നെ കാത്തിരിപ്പിന്റെ വേവില്‍ മുക്കിയിട്ട്
      അകലേ പൊയാല്‍ , അതു ഞാന്‍ കേട്ടാല്‍
      എന്താ ചെയ്ക അവന്തിക .. പറയൂ ..?

      Delete
  10. പെയ്യേണ്ടപ്പോള്‍ പെയ്യാനാകാതെ പോയ ,..
    അല്ലെങ്കില്‍ പെയ്യേണ്ടിടത്ത് പെയ്യാതെ ,
    എവിടെയോ പെയ്യേണ്ടി വന്ന മഴ ...
    പതിവ് പോലെ ഇന്നലെ രാവിലും വന്നിരുന്നു നിന്റെ ജനാലക്കല്‍....
    കുറുമ്പന്‍ കാറ്റാണ് എല്ലാത്തിനും കാരണം....
    നിനച്ചിരിക്കാതെ വീശിയ കാറ്റില്‍പ്പെട്ടു പെയ്യാതെ ഒഴിഞ്ഞു പോകണ്ടി വന്നു ... ഇത് മഴയുടെ വിധിയാണ് ...
    പാവം ,എന്തിനാണ് അതിനോട് പിണക്കം ?

    ReplyDelete
    Replies
    1. റോസേ .. ആ വേര്‍ഷന്‍ ഇഷ്ടമായീ ..
      കുറ്റം കാറ്റിനല്ലേ ?
      കാറ്റ് ഇന്നലേ വന്ന് കണ്ടിരുന്നോ
      മഴയ്ക്കുള്ള റെക്കമെന്റേഷനുമായീ .. സത്യം പറ ..?
      ഇനിയിപ്പൊള്‍ അതാണ് സത്യമെങ്കില്‍
      ഈ മഴക്ക് വന്നൊന്നു പറഞ്ഞൂടേ .. സത്യം ..
      അപ്പൊളവള്‍ കണ്ടൊ വാശിയിലാണ് .. അല്ലേ ?
      ഇടക്ക് പിണങ്ങിയില്ലേലേ ഇവള്‍ക്ക് സ്റ്റൈയില് കൂടും :)
      ഇത്തിരി പിണക്കമൊക്കെ കാണിക്കുമ്പൊള്‍
      പിന്നേ വിടാതേ വന്നു പെയ്തൊളും .. അതിനുള്ള നമ്പരാ :)
      ഒരുപാട് നന്ദീ റോസേ ..

      Delete
  11. ഇന്നലെ രാത്രിയില്‍ കാത്തിരുന്നിട്ടും അരികില്‍ വരാതെ ദൂരെയെങ്ങോ പെയ്തലച്ചവള്‍.......... ........... ഇന്ന് നിങ്ങളുടെ അടുത്ത് വന്ന് ചിണുങ്ങുന്നത് കാണാന്‍ ഒരു രസം ഇല്ലേ....തേടി വന്നരോട് പിണങ്ങുന്നത് ശരി ആണോ രിനിഷ്‌ ഏട്ടാ ....??? നല്ല വരികള്‍..........

    ReplyDelete
    Replies
    1. അല്ല ഷറഫേ .. തേടീ വന്നതൊന്നുമല്ല ..
      എന്റേ പിണക്കം കണ്ടൂ വന്നു ചിണുങ്ങുന്നതാ ..
      അവള്‍ക്ക് വ്യക്തമായീ അറിയാം ..
      ഇന്നലേ വരാത്തതിലുള്ള പിണക്കം
      എനിക്കുണ്ടെന്ന് ,, അതു കൊണ്ടാ ..
      പൊവില്ല തിരികേ , ഇത്തിരി ചിണുങ്ങട്ടേ
      അതും കാണാനൊരു രസമല്ലേ ..
      നന്ദീ പ്രീയ അനുജാ .. വരുക വീണ്ടും .

      Delete
  12. ഞാനാണേല്‍ പിണങ്ങില്ല.
    ഇച്ചിരി പരിഭവം തോന്നുമായിരിക്കും.
    പക്ഷെ അരികിലെത്തിയാല്‍ വാരിപ്പുണരും. ആവേശത്തോടെ .
    പരിഭവകുറിപ്പ് ഒത്തിരി നന്നായി ട്ടോ റിനീ

    ReplyDelete
    Replies
    1. മന്‍സൂര്‍ .. നന്ദി ഒരുപാട് ..
      ഒന്നു പിണങ്ങി പൊയെന്റേ മാഷേ ..
      ഇനിയിപ്പൊ എന്താ ചെയ്കാ വാരീ പുണരണോ ?
      ഇത്തിരി കഴിഞ്ഞൊട്ടേ കേട്ടൊ ..
      ശകലം കുറുമ്പുണ്ടവള്‍ക്ക് , അതൊന്നു തീരട്ടെ ..
      എന്നിട്ടാവാം .. സഖേ

      Delete
  13. കവിത വളരെ ഇഷ്ടമായി... ആശംസകള്‍ ...

    ReplyDelete
    Replies
    1. മൊഹിയൂദ്ധീന്‍ .. വന്നു വായിച്ചതില്‍ നന്ദീ ..
      ഇഷ്ടമായീ എന്നറിഞ്ഞതില്‍ സന്തൊഷവും ..
      ബളൊഗ് ലിങ്ക് ഒന്നും കാണുന്നില്ലല്ലൊ സഖേ ?
      ഇനിയും വരുക .. കുളിരിന്റെ കമ്പടം പുതക്കുവാന്‍ ..

      Delete
  14. eഈ മഴ എന്തെ അവന്‍ ആവാത്തത്? ...

    ReplyDelete
    Replies
    1. റെജീ .. വ്യത്യസ്ഥമായ ചിന്ത ..
      അവനാകണമെങ്കില്‍ ആകാം ..
      പക്ഷേ മനസ്സില്‍ പതിഞ്ഞു പൊയത്
      മഴ അവളെന്നാണ് .. അതു പൊലെ ഭൂമിയും ..
      അതങ്ങനെ കരുതാന്‍ കഴിയുന്നുള്ളൂ ..
      പിന്നേ ഞാനിനീ പുരുഷവര്‍ഗത്തിലായതു
      കൊണ്ടാണോ എന്നുമറിയില്ല ..
      എന്തായാലും .. അവന്‍ മഴയെന്ന് പറയുമ്പൊള്‍
      അതിലൊരു സൗഹൃദ ഫീല്‍ അല്ല .. എനിക്ക്
      മഴ പ്രണയമാണ് .. സുഖമുള്ള കുളിരുള്ള പ്രണയം
      അതു അവള്‍ തന്നെയാണെപ്പൊഴും ..
      ഒന്നു എഴുതൂ .. അവനും മഴയാകട്ടെ റെജീ ..
      നന്ദീ റെജീ .. ഇനിയും വരുക..

      Delete
  15. എനിക്ക് പിണക്കമൊന്നും ഇല്ലാ ആര്‍ക്കോ വേണ്ടുയല്ലേ ....മനസ്സെന്ന ആകാശത്തില്‍ നിന്ന് പെയ്ത് ഈ അക്ഷര മഴ നനഞ്ഞപ്പോള്‍ ഒരു നിര്‍വൃതി നന്നായിട്ടോ ..ഇഷ്ടമായി ഇനിയും എഴുതുക എല്ലാ നന്മാകൌല്‍ നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
    Replies
    1. കുഞ്ഞു മയില്‍ പീലീ നന്ദിയേട്ടൊ ..
      ഈ വരികള്‍ക്ക്, ഈ കുളിര്‍മയില്‍
      ഒത്തു ചേര്‍ന്നു നിന്ന് നനഞ്ഞതിന്
      ആരക്കോ വേണ്ടിയെന്ന് പറയല്ലേ പൊന്നേ ..
      മഴയല്ലേ . ഞാനല്ലേ .. പിണക്കമല്ലേ :)

      Delete
  16. എന്നും മനസ്സില്‍ പ്രണയം പെയ്യിക്കുന്ന മഴയോടൊരു പരിഭവം വളരെ മനോഹരമായി.

    ReplyDelete
    Replies
    1. അതേ ഷുക്കൂര്‍ .. എന്നും പൊഴിക്കുന്ന
      പ്രണയമവള്‍ ഇന്നലെ പൊഴിച്ചില്ലെങ്കില്‍
      വിഷമം വരില്ലേ , ഒരുപാട് കാത്തിട്ടും വന്നില്ല്യെങ്കില്‍ ..
      കുറുമ്പിയോടൊരു പിണക്കം .. അത്രയെയുള്ളു സഖേ ..
      നന്ദിയേട്ടൊ .. കന്റതില്‍ വായിച്ചതില്‍ .. കുറിച്ചതില്‍ ..

      Delete
  17. പാദസ്വരം മണിയുന്നോരൊച്ചയില്‍ അവള്‍ വരും .........
    നേര്‍ത്ത കാറ്റില്‍ ചിരിയുടെ ഒരല വരവറിയിക്കും.........
    രാക്കഥ പാടി താളത്തില്‍ പെയ്തു ഉറക്കാനുമറിയാം,
    ഇടിയുടെ കലഹ ധ്വനിയില്‍ ഉണര്‍ത്താനുമറിയാം...
    അവളാരാ മോള് ..അല്ലെ റിനീ ...........

    ReplyDelete
  18. ആഹാ കലക്കിയല്ലൊ ഇസ്മയില്‍ ..
    അവളൊരു ഒന്ന് ഒന്നര മോള്‍ തന്നെ :)
    അതല്ലെ ഒന്നു പിണങ്ങിയേ സഖേ
    ശരിയാകും സഖേ ഇരുട്ടി വെളുത്താല്‍ ..
    നന്ദിയേട്ടൊ ..

    ReplyDelete
  19. ഒന്നു പെയ്തു തോരാന്‍ പതിയെ പതിയെ വന്നതായിരുന്നു ഞാന്‍... കാത്തിരുന്ന കൂട്ടുകാരന്‍റെ മനസ്സിലിത്തിരി കാര്‍മേഘകൂട്ടങ്ങള്‍ കണ്ടപ്പോ സ്വയം പിന്തിരിയേണ്ടി വന്നു.ഇണങ്ങുമ്പോള്‍ ഈ കൂട്ടിനോടെനിക്ക് പ്രണയമാണ്.. നിനക്ക് വേണ്ടി മാത്രം പെയ്തുതോരുന്ന ഈ മഴയുടെ സ്വന്തം രാജകുമാരന്‍.. പിണങ്ങുമ്പോള്‍ നെഞ്ചില്‍ വന്നു നിറയുന്നത് വാത്സല്യവും സ്നേഹവുമാണ്.. വികൃതി കാട്ടുന്നൊരു കുസൃതിക്കുടുക്കയുടെ പിണക്കങ്ങള്‍, ഒന്നാസ്വദിക്കട്ടെ ഈ മഴയും. ( ആ മഴ അറിയുന്നുണ്ട് ഈ കൂട്ടിന്റെ കൊച്ചു കൊച്ചു പിണക്കങ്ങള്‍..)... അസ്സലായിട്ടുണ്ട് ഈ വരികള്‍...

    ReplyDelete
  20. ഈ ചിണുങ്ങളെല്ലാം ഞങ്ങൾക്കൊന്നും കാണാനാവുന്നില്ലാല്ലോ എന്ന ഖേദം മാത്രം ബാക്കിയുണ്ട്...!

    ReplyDelete
  21. അല്ലെങ്കിലും ഇവള്‍ അങ്ങിനെ തന്നെയാ ......

    ReplyDelete

ഒരു വരി .. അതു മതി ..