Monday, December 26, 2011

ഗൃഹാതുരമാം പ്രണയം ..
















"ഒരു മിഴിമഴ കൊണ്ട കവിള്‍തടങ്ങള്‍
കനവിലേ മഞ്ഞില്‍ വിറക്കുന്നുണ്ട് ..
ഒരു മൊഴിമഴ കൊണ്ട മനസ്സിന്‍ കണങ്ങള്‍
നിലാവില്‍ പ്രണയം കൊണ്ട് നനയുന്നുണ്ട് ..
എന്‍റെ ഗൃഹാതുരമായ പ്രണയമേ
ഇന്നെന്‍ മുറ്റത്തേ മുല്ലയാകുക ..
രാവില്‍ മഞ്ഞായി പൊഴിയുക..
നോവു പെയ്യുന്ന കരള്‍ തടങ്ങളില്‍
വേവുമാശ്വാസ്സത്തിന്‍ മഴകുളിരാകുക" ..

പ്രണയം എഴുതണ്ടാന്ന് കരുതും , മനസ്സിലെ മണല്‍ തരികള്‍
സ്നേഹ തലോടലേറ്റ് മുന്നിലെ മോണിറ്ററിലേക്ക് പറ്റി പിടിക്കും വരെ ..
ഇന്നിന്‍റെ സന്ധ്യ ദൂരെ മഞ്ഞിന്‍റെ മാറില്‍ വിഷാദമോടേ പൊലിയുന്നത്
കാണുമ്പൊള്‍ വല്ലാത്തൊരു വിരഹം മൂടും , എഴുതാമെന്ന് കരുതും..
എഴുതുമ്പൊള്‍ അതു പ്രണയമാകുന്നു , ഒരു മഴ അരികില്‍ പെയ്യുന്നു ..
നഷ്ടമാകുന്ന നിമിഷങ്ങളില്‍ ഈയിടെയായി പ്രണയം കൂടി വരുന്നുണ്ട് ...
എത്ര കാതമകലേയായാലും പ്രണയമുള്ള മനസ്സുകള്‍ ഒന്നാണെന്നു കരുതാം..
അവിടെ രണ്ടു ഹൃദയങ്ങളുടെ വര്‍ണ്ണങ്ങള്‍ അന്യോന്യം പകരാം...
പക്ഷേ എന്തൊ , എന്‍റെ പ്രണയം പൂര്‍ണമാകാതെ പോകുന്ന പോലെ..
ഒന്ന് ചേര്‍ന്ന് നടക്കാന്‍ , ഒരിറ്റ് കണ്ണീര്‍ പൊഴിച്ച് ഒരുമിച്ച് സന്ധ്യകളെ വരവേല്‍ക്കാന്‍,
മഴയില്‍ ഒന്നായി അലിയാന്‍ ഒക്കെ സാധിക്കാതെ വരുന്നവന്‍റെ നൊമ്പരം ..
പ്രണയവും ഗൃഹാതുരമായ ചിന്തകള്‍ പകരുന്നുണ്ട് ..

18 comments:

  1. പ്രണയ കവിതകളുടെ രാജകുമാരന്‍ ഇതാ പിന്നെയും..... പ്രമാദം ഒന്നുമല്ലെങ്കിലും നല്ല സുന്ദരമായ കുറച്ചു ആഗ്രഹങ്ങള്‍ വരികളില്‍ ചിതറിക്കിടക്കുന്നു ......പ്രണയം മനസ്സില്‍ തുളുമ്പുമ്പോള്‍,ചിന്തയിലും,വാക്കിലും എഴുത്തിലും ഒക്കെയും അത് പ്രതിഫലിക്കാന്‍ തുടങ്ങും.....പ്രണയിക്കുന്നത്‌ തെറ്റല്ലല്ലോ...അത് താനേ സംഭവിക്കുന്നതല്ലേ ....ദൂരം അതിനൊരു വിലങ്ങാകുന്നു ല്ലേ ?...
    നിരാശ നിഴലിക്കുന്നു വരികളില്‍....സാരമില്ല....പ്രണയിക്കാന്‍ ഇനിയും കാലം മുന്നിലുന്ടെന്നു വിശ്വസിക്കു....അതിനുളള പ്രായം കടന്നു പോയെന്നും കരുതണ്ട...പ്രണയം ഏത് പ്രായത്തിലുമാവാം....വയസാം കാലം പ്രവാസ ജീവിതമൊക്കെ അവസാനിപ്പിച്ച്‌ ചെല്ലുമ്പോള്‍ ഒരു സുന്ദരമായ പ്രണയ കാലം ഉണ്ടാവട്ടെന്നു ആശംസിക്കുന്നു....വളരെ മനോഹരമായ ചിത്രം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു.....ഗൃഹാതുരമായ പ്രണയം....ഇനിയും അനുസ്യൂതം ഒഴുകട്ടെ .....

    ReplyDelete
  2. എന്തോ എന്റെ പ്രണയം പൂര്‍ണമാകാതെ പോകുന്ന പോലെ...
    ഒന്ന് ചേര്‍ന്ന് കൈകോര്‍ത്തു നടക്കാനും, മഴയില്‍ അലിയാനും , സന്ധ്യകളെ വരവേല്‍ക്കാനും, സ്വപ്‌നങ്ങള്‍ നെയ്തു കൂട്ടാനും അതൊക്കെ സഫലമാകാനും കഴിയട്ടെ...
    റിനിയുടെ ജീവിതം നിറയെ പ്രണയമഴ പെയ്യട്ടെ..

    ReplyDelete
  3. പ്രണയിക്കുക സര്‍വ്വതിനേയും.
    രൂപഭാവങ്ങള്‍ തീര്‍ക്കുംമണല്‍ക്കാറ്റിനെ, മരുപ്പച്ചതേടും
    മരുഭൂമിയെ,അസ്ഥികള്‍ നുറുക്കും പുലര്‍ക്കാലമഞ്ഞിനെ,
    അപൂര്‍വ സന്ദര്‍ശനത്തിനെത്തുന്നമഴയെ, അപൂര്‍വസുന്ദരമാം മാരിവില്ലിനെ,തണുപ്പുകാലത്തെത്തും ഉദിച്ചുയരും സൂര്യനെ,കാടിനെ,കാട്ടാറിനെ,ഗിരിശൃംഗങ്ങളെ,നഗര
    പ്രൌഢിയെ,ലളിതസുന്ദരമായ ഗ്രാമീണതയെ......
    പിന്നെ....
    കലയെ,കഥയെ.കവിതയെ....
    അനസ്യൂതം..................
    എല്ലാം സഫലമാകും.തീര്‍ച്ച.രചന നന്നായിട്ടുണ്ട്.

    ഐശ്വര്യവും,സമൃദ്ധിയും,സമാധാനവും,സന്തോഷവും
    സ്നേഹവുംനിറഞ്ഞ പുതുവത്സര ആശംസകള്‍
    നേര്‍ന്നുകൊണ്ട്,
    സി.വി.തങ്കപ്പന്‍

    ReplyDelete
  4. ഒരു വരി മതിയെങ്കില്‍ അത് "ഞാന്‍ നിന്നെ പ്രണയിക്കുന്നു" എന്നതാണ്! അതിനേക്കാള്‍ മധുരതരമായി മറ്റെന്തുണ്ട്!

    ReplyDelete
  5. നൊസ്റ്റാൾജിക് പ്രണയം :)

    ReplyDelete
  6. റോസ് .. നന്ദീ, വരികളില്‍ മനസ്സൊടിയതിന് ..
    പ്രണയത്തിന് , പ്രണയ മനസ്സിന് ഒരിക്കലും
    പ്രായം വിഘാതമല്ല തന്നെ , എതൊരവസ്ഥയിലും
    പ്രണയം കടന്നു വരാം , നമ്മേ ആര്‍ദ്രമാക്കാം ..
    മരിച്ചാലും മരിക്കാതേ നിലനില്‍ക്കാം ..
    മനസ്സുകളില്‍ നിന്നും മനസ്സിലെക്കൊഴുകാം ..
    എല്ലാം എല്ലാം പ്രണയമാകുന്നു ,കിട്ടാതേ , കാണാതേ
    പൊകുന്ന മഴയും , പുഴയും ഒക്കെ ..
    വിരഹാദ്രമായ പ്രണയം ..

    അവന്തിക .. നന്ദി കേട്ടൊ .. ഈ പ്രണയ മഴയില്‍ നനഞ്ഞതിന്..
    സഫലമാകാതേ പൊയാലും , ഒരു കുളിര്‍ കൊണ്ട് കിനാവില്‍
    മഴ മുത്തുകള്‍ തീര്‍ത്താല്‍ അതു നന്ന് .. എങ്കിലും പൂര്‍ണമാകാതേ
    പൊകുന്ന ചില ചിന്തകള്‍ക്കൊടുവില്‍ കരളിലൊരു ഗദ്ഗദം വന്നു
    അതു വരികളായീ നിറയുമ്പൊള്‍ മനസ്സ് തുറന്ന അനുഗ്രഹങ്ങള്‍ക്ക് ,
    വാക്കുകള്‍ക്ക് നന്ദീ ..

    ReplyDelete
  7. ഈ വരികള്‍ മനോഹരം ഏട്ടാ ..
    പ്രണയമില്ലാത്തവര്‍ക്കും പ്രണയം തൊന്നുന്ന ഒന്ന് ..
    നഷ്ടമായീ പൊയ ഒട്ടേറേ കുളിരുകളേ ഒരു മാല പോല്‍
    പകര്‍ത്തിയ മനസ്സിനും നന്ദീ .. ആര്‍ദ്രമായ ഭാവങ്ങള്‍
    ഉള്ളില്‍ നിറയുമ്പൊളല്ലാതേ കഴിയാത്ത വരികള്‍ ..
    അങ്ങോട്ടും നേരുന്നു ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസ്കള്‍ ..

    ReplyDelete
  8. റെജീ .. നന്ദീ വായിച്ചതില്‍ ...
    സത്യം തന്നെ .. ഈ ഒരു വരിയേ കൂടുതല്‍
    മധുരതരമായീ വേറൊന്ന് കാണില്ല കേട്ടൊ ..
    എങ്കിലും ഒരു വരിയെന്ന് പറഞ്ഞതില്‍
    പ്രണയം തന്നെ വന്നുവല്ലൊ .. സന്തോഷം ..
    ഇനിയതു മാറ്റീ പത്ത് വരിയെന്ന് എഴുതണോ ?

    ബെഞ്ചാലീ .. അതേ നൊസ്ടാള്‍ജിക് പ്രണയം തന്നെ ..
    നഷ്ടമായീ പൊകുന്ന എന്തൊക്കെയോ നാം പ്രവാസികള്‍ക്ക്
    അതില്‍ രൂപപെട്ടു വന്ന മുഖത്തിനും പ്രണയവര്‍ണ്ണം ..
    വന്നു വായിച്ചതില്‍ ഒരു പാട് നന്ദീ സഖേ ..

    ReplyDelete
  9. പ്രണയത്തിനു എന്തെല്ലാം ഭാവങ്ങള്‍.....അതൊഴുകുന്ന വഴികള്‍ എവിടെക്കെല്ലാം....പ്രണയം എഴുതണ്ടാന്ന് ഒന്നും കരുതണ്ട...പെരുമഴ പോലെ അതിങ്ങനെ പെയ്തോട്ടെ....

    ReplyDelete
  10. എന്റേ അനുജത്തീ കുട്ടീ .. എഴുതണ്ടാന്നൊനുമില്ല കേട്ടൊ
    എന്നാലും എഴുതി വരുമ്പൊള്‍ അതു പ്രണയമാകുന്നു ..
    എഴുതാതേയുമിരിക്കില്ല , കാരണം അതു നല്ലതു തന്നെയല്ലേ ..
    പ്രണയം ഒഴുകുന്ന വഴികള്‍ തേടുവാനാവില്ല തന്നെ ..
    എല്ലാ മനസ്സിലും അതിന്റേ ബഹിര്‍സ്ഫുരണങ്ങള്‍ കാണാം ..
    വരികളാകുമ്പൊള്‍ അതിന്റേ കുളിരും ..
    നന്ദീ ആശകുട്ടീ ..

    ReplyDelete
  11. Dear Rini,
    You have asked for just one line....Right from school my one liners used to become essays!:)
    When you have beautiful dreams of listening to the rhythm of the raindrops with your sweetheart,be optimistic that the cooldrizzles will bless you when you land up in hometown...
    Keep the burning sensation alive...You will be everyoung!
    Words flow when you start writing about love as your heart is full of love....
    May All Your Dreams Bloom,Rini!
    Too busy with life...and I don't know where is my Malayalam font...!
    When I touched the cool and refreshing waves,
    The high tide was in my heart...!:)
    Wishing you and family, A WONDERFUL AND HAPPY NEW YEAR !
    Sasneham,
    Anu

    ReplyDelete
  12. പ്രണയം പലര്‍ക്കും പലതാണ്..
    ചിലര്‍ക്ക് മദജലം പോലെ ഭ്രാന്തമായ വികാരമാണ്..
    ചിലര്‍ക്ക് ഒരു തലോടല്‍ പോലെ തണുപ്പേകുന്നത്..
    ചിലര്‍ക്ക് മഴനനഞ്ഞ ഓര്‍മ്മപോലെയും..
    ആര്‍ദ്രമായ മനോചാഞ്ചല്യം സൃഷ്ടിക്കുന്ന വികാരത്തെ മനോഹരമായ വാക്കുകളില്‍ വരച്ചിട്ട പ്രിയ സുഹൃത്തിന് ആശംസകള്‍..

    ReplyDelete
  13. ഒരിയ്ക്കല്‍ ഞാനുമെന്‍ പ്രണയത്തെ മുറ്റത്തെ മുല്ലയാക്കി..
    രാവും പകലും മഴത്തുള്ളികള് പൊഴിഞ്ഞു അവളിലും എന്നിലും..
    ഞാന്‍ പാടി..
    “ഇന്നലെ സന്ധ്യയിൽ പെയ്തു തോർന്നാ മഴയില്‍
    നിന്നിലെ ആശകള്‍ക്കു മങ്ങലേൽക്കിലും..
    കണ്‍പീലികളിലിറ്റു നില്‍ക്കുമാ തുള്ളിയില്‍ കാണ്മൂ
    ഇന്നിൻ മുഹൂര്‍ത്തത്തിനായുള്ള കാത്തിരുപ്പ്..“
    ഞാനും ന്റ്റെ മുല്ലയും വീണ്ടുമൊരു മഴയ്ക്കായ് ഇറയത്ത്...
    കാത്തിരിപ്പിന്‍റെ നൊമ്പരത്തുള്ളികള്‍ നുണഞ്ഞിറക്കുന്ന വിരഹ വേദനയില്‍...!

    ഇഷ്ടായി സ്നേഹത്തില്‍ പൊതിഞ്ഞ കുഞ്ഞു വരികള്‍...ആശംസകള്‍..!

    കൂടെ ന്റ്റെ പുതുവത്സരാശംസകള്‍...!

    ReplyDelete
  14. അനൂ .. നാട് മലയാളവും കവര്‍ന്നോ !
    പ്രണയം ഉള്ളില്‍ സൂക്ഷിക്കുമ്പൊഴും
    പ്രായം തൊണ്ട് തീണ്ടില്ലെന്നാണ്..
    പക്ഷേ പ്രണയവേവുകള്‍ , വിരഹം,ആയുസ്സ് കവരും ..
    കുളിര്‍മ കുറയുകയും, അതില്‍ നീറുകയും ചെയ്താല്‍ ..
    സ്വപ്നങ്ങള്‍ സഫലമാകുമ്പൊള്‍ നേരുകള്‍ അകലേക്ക് മായും ..
    എങ്കിലും ഒരു പ്രണയ മഴ അകകാമ്പില്‍ നിറയുന്നുണ്ട് .
    നന്ദീ അനൂ .. ഈ വരികള്‍ക്കും , ആംഗലേയത്തിലും നിറഞ്ഞ
    മധുരിതമായ പദങ്ങള്‍ക്കും .. കൂടേ നേരുന്നു ഹൃദയം നിറഞ്ഞ
    പുതുവല്‍സരാശംസ്കള്‍ ..

    ReplyDelete
  15. വിനോദിനീ .. നന്ദീ .. പ്രണയാദ്രമായ വരികള്‍ക്ക് ..
    അന്നാ മഴ പെയ്യും പൂമുറ്റത്ത് , ചിണുങ്ങി നിന്ന
    മുല്ലയില്‍ നിന്നും പ്രണയസുഗന്ധം കവര്‍ന്നതാരാണ് ..?
    മഴ വന്ന് തലോടീ പോയ രാവുകള്‍ പുലര്‍ന്നപ്പൊള്‍
    നാണിച്ച് നിന്ന് മുല്ല ചൊല്ലിയതെന്താന്ന് .. ?
    നാളേ വീണ്ടും വരുമെന്ന കരുതിയ മനസ്സിനേ
    പറ്റിച്ച് ദൂരേ എങ്ങൊ മഴ തിമിര്‍ക്കുന്നുണ്ടാവാം ..
    ഹൃദയം നിറഞ്ഞ പുതുവല്‍സരാശംസ്കള്‍ .. എന്റേയും ..

    ReplyDelete
  16. എത്രയെഴുതുമ്പോഴും, എപ്പൊഴെഴുതുമ്പോളും, ഏറ്റവും മനോഹരമായിരിക്കുന്നതല്ലേ പ്രണയം, പ്രവാസത്തിലാണെങ്കില്‍ ജിവിതത്തിന്റെ ഒറ്റപെടലുകളെ ഓടിച്ചു കളയുന്നതല്ലേ പ്രണയം..എഴുതു..നൂറായിരം അര്‍ത്ഥങ്ങളും സ്വപ്നങ്ങളും വിരിയിച്ചുകൊണ്ട്

    ReplyDelete
  17. നാടിനോടും വീടിനോടും മഴയോടും മിഴിയോടും ലോകത്തെ സകല ചാരാ ചരങ്ങളോടും ഉളള ഈ പ്രണയം എന്നും നിലനില്‍ക്കട്ടെ .......

    ReplyDelete
  18. പക്ഷേ എന്തൊ , എന്‍റെ പ്രണയം പൂര്‍ണമാകാതെ പോകുന്ന പോലെ..
    ഒന്ന് ചേര്‍ന്ന് നടക്കാന്‍ , ഒരിറ്റ് കണ്ണീര്‍ പൊഴിച്ച് ഒരുമിച്ച് സന്ധ്യകളെ വരവേല്‍ക്കാന്‍,
    മഴയില്‍ ഒന്നായി അലിയാന്‍ ഒക്കെ സാധിക്കാതെ വരുന്നവന്‍റെ നൊമ്പരം ..

    ippo ee avasthakku maatam vanno?
    innu makaramanju kandappo,ee bloggerne orthu ketto.
    bhoomiyude bhangi athilum ithilum orupadullathukondaakum.
    nalla post.
    orupadu ishtappettu.

    ReplyDelete

ഒരു വരി .. അതു മതി ..