Friday, December 2, 2011

മഴ നനക്കാത്ത മനസ്സുകള്‍....
















നമസ്കാരം .. ആകാശവാണീ, കോഴിക്കോട് കണ്ണൂര്‍ ത്രിശൂര്‍ ആലപ്പുഴ ..
കാലവസ്ത്ഥ .. കേരളത്തില്‍ ആകാശം മേഘാവൃതമായിരിക്കും
പരക്കേ മഴയുണ്ടാകും , ശക്തമായ കാറ്റു വീശാന്‍ സാധ്യത
കടലില്‍ പൊകുന്നവര്‍ ശ്രദ്ധിക്കുക :::
ദാമുവേട്ടന്റേ ചായക്കടയിലേ പഴയ പയനിയര്‍ റേഡിയോ കിതച്ചൂ
മഴയിപ്പൊഴും ചാറുന്നുണ്ട് , ഒന്നു തൊണ്ട നനക്കാനാ പുട്ടു മണം പരക്കുന്ന-
പുകകുത്തി പുറത്തേക്ക് പായുന്ന ഓലപ്പുര കുനിഞ്ഞ് കേറിയത് ..
നീണ്ട തടി ബഞ്ചില്‍ രാവിലേ തന്നെ നാട്ടുകൈതഴമ്പുകള്‍
അടയാളപെട്ട മാതൃഭൂമി അല‍ക്ഷ്യമായീ കിടക്കുന്നു ..
ദാമുവേട്ട കടുപ്പതിലൊരു ചായ ..
അല്ല ഇതാര നസീറോ ? ജ്ജ് എപ്പൊ വന്നു പഹയ ..
നമ്മളൊന്നും അറിഞ്ഞില്ലാലൊ ?
ഒന്നും മിണ്ടിയില്ല , പത്രത്തിലേക്ക് കണ്ണുകള്‍ കടം കൊണ്ടിരിന്നു ..
ഇന്ന് പീഡന വാര്‍ത്തകള്‍ക്ക് കുറവില്ല , പിന്നേ മുല്ലപെരിയാറ്
താളുകളില്‍ കുലം കുത്തി ഒഴുക്കുന്നുണ്ട് , ഇപ്പൊഴല്ലേ പറ്റൂ
പൊട്ടിയ പിന്നേ ഈ അഘോഷം നടക്കില്ലാല്ലൊ .. മഴ കനക്കാന്‍-
തുടങ്ങീ മനസ്സ് മടി പിടിക്കുന്നു ..കാലില്‍ മഴ പടര്‍ത്തിയ ചെളിയും
കാലം കാത്ത് ഉപ്പാന്റേ ചെരുപ്പും കൂടീ വഴുവഴുപ്പ് കൂട്ടുന്നു
ഒരു ചായ തീര്‍ന്നു പൊയതറിഞ്ഞില്ല , കൂടേ ദാമുവേട്ടന്റേ-
ചോദ്യങ്ങളും , പത്ത് രൂപ നോട്ടെടുത്ത് മേശമേല്‍ വച്ചു ഇറങ്ങീ ,
ഓലതുമ്പിലൂടേ നിരങ്ങി വീണ മഴതുള്ളികള്‍ക്ക് വല്ലാത്ത ഉല്‍സാഹമായിരുന്നു
അതിലൂടേ മഴയിലേക്കിറങ്ങീ, കഴിഞ്ഞ വരവിന്‍ ദാമുവേട്ടന്
ചായ കുടിക്കാതേ കൊടുത്തത് അഞ്ഞൂറിന്റേ
പച്ച നൊട്ടാണ് .. ഇന്നു പത്തു രൂപ വച്ചപ്പൊള്‍ അതാകും
ദാമുവേട്ടനും തിരിഞ്ഞ് നോക്കാതിരുന്നത് ..
അവള്‍ക്ക് എന്നേ കാണുവാന്‍ എപ്പൊഴും ആധിയായിരുന്നു ,
മൂന്ന് ദിവസ്സം കൊണ്ടത് തീര്‍ന്നെന്ന് തോന്നുന്നു
ഇപ്പൊള്‍ മഴയിലേക്ക് ഇറങ്ങി പൊയാലും അവളോ ഉമ്മയോ പറയില്ല ,
കുട നല്‍കാനും അവര്‍ മറന്നു പൊയിരിക്കുന്നു .
തെറ്റ് അവര്‍ക്കല്ലാല്ലൊ .. ഞാന്‍ വറ്റിയ പുഴയാണെന്ന് തിരിച്ചറിയുന്നു ,
ജീവിതം തീര്‍ത്ത വടുക്കളില്‍ പോലും ഒരിത്തിരി-
ജലം പൊലുമില്ലാത്ത വരണ്ട പുഴ .. ഉപ്പയുള്ളപ്പൊള്‍ അതെതു കാലമായാലും
ആ ഉമ്മറത്ത് കസേരയില്‍ ഇരുന്ന് പറയും
ജ്ജ് ഈ മഴയത്ത് എങ്ങോട്ടാ .. ഒരൊന്ന് വരുത്തി വയ്ക്കണ്ട ,
ജമാലിന്റേ വണ്ടിയെടുത്ത് പൊയ്ക്കൊ .. ഇന്ന് ജമാലെവിടേ
വണ്ടിയെവിടേ എന്റേ സ്നേഹനിധിയായ് ഉപ്പയെവിടേ ..?
ആകാശം വീണ്ടും കറുക്കുന്നു , മഴ കനക്കുന്നു
അരികിലൂടേ കിതച്ചു പാഞ്ഞ തീവണ്ടിയില്‍ ആരൊ
പാടുന്നത് നേര്‍ത്തൊന്നു കേട്ടുവോ ..
പാലമെത്തീ .. താഴേ പുഴ കുത്തിയൊഴുകുന്നു ,
മരങ്ങള്‍ താന്നു വന്നു പുഴയേ പ്രണയിക്കുന്നത് കാണം
എന്റേ മനസ്സിനേ ഊഷരമാക്കാന്‍ പുഴ വിളിക്കുന്ന പൊലെ ..
വരണ്ടവന്റേ ഹൃദയം ഒരു പുഴ കൊതിക്കുന്നു ..
തിരിഞ്ഞു നോക്കുമ്പൊള്‍ മഴ മാത്രം .. കാഴച്ച് മറക്കുന്ന കനത്ത മഴ .....
ആകാശവാണീ : വാര്‍ത്തകള്‍ വായിക്കുന്നത് : രാമകൃഷ്ണന്‍ :
പ്രകൃതി ക്ഷോഭത്തില്‍ കുറ്റിപ്പുറത്ത് ഒരാള്‍ കൂടീ മരിച്ചൂ.........

10 comments:

  1. പ്രിയപ്പെട്ട റിനി,
    മനോഹരമായൊരു ചിത്രം,വായനക്കാരെ സ്വാഗതം ചെയ്യുന്ന ഈ പോസ്റ്റിലെ വരികളില്‍ സങ്കടം തുളുമ്പുന്നു. ഒരിക്കലും വറ്റാത്ത പുഴയുടെ ആഴവും പരപ്പും നിറഞ്ഞ സ്നേഹം ഹൃദയത്തില്‍ ഒളിപ്പിച്ച റിനിക്ക്, ഉത്സാഹത്തിന്റെ,സന്തോഷത്തിന്റെ വരികള്‍ എഴുതാലോ....!
    മഴത്തുള്ളികള്‍ മനസ്സിലും പെയ്തു ഇറങ്ങട്ടെ!
    സസ്നേഹം,
    അനു

    ReplyDelete
  2. നന്ദീ അനൂ .. ഒരിക്കലും നിലക്കാത്ത
    മഴ പൊലെയാണീ ജീവിതവും
    മഴയില്ലതൊരു വരിയൊ ചിന്തയോ
    കടന്നു പൊകില്ല .. പ്രവാസമാകം കാരണം ..
    ഈ അക്ഷ്രങ്ങള്‍ക്ക് നന്ദീ ..

    ReplyDelete
  3. വരണ്ട ഭൂമിയില്‍ നിന്നും മനസ്സ്‌ മഴ നനയുന്നു

    ReplyDelete
  4. മഴവെള്ളത്തില്‍ കുതിര്‍ന്ന മനസ്സും, പുഴവെള്ളത്തില്‍ ലയിച്ച രണ്ടു തിള്ളി കണ്ണീരും

    ReplyDelete
  5. മഴ പെരുമഴയായി വറ്റിയ പുഴയെ നിറയ്ക്കട്ടെ...
    ഊഷര ഭൂമികളില്‍ ഒരു ചെറുമഴ നനയാന്‍ കാത്തിരിക്കുന്ന പ്രവാസ ജീവിതങ്ങള്‍ക്കായി അക്ഷര മഴ പെയ്യിക്കുക....

    ReplyDelete
  6. നന്ദീ ഹൃദയങ്ങളേ .. മണികണ്ടന്‍ , ശിഖണ്ടീ ,മനോജ് ,പടിപ്പുര..
    ഈ മഴ കുളിരില്‍ ഹൃത്ത് നനഞ്ഞതിന്, നനച്ചതിന്..
    ഇനിയും തൊരാത്ത കുളിര്‍ കൊണ്ട് മനസ്സ് ഇപ്പൊഴും
    ഒരു മഴ കൊതിക്കുന്നു , കാഴ്ച മറക്കുന്ന മഴ ..

    ReplyDelete
  7. വരണ്ടഭൂമികയില്‍ കാണാതെ പോയ ഒര്‍ നീരുറവയുണ്ടാകും.. അതുമല്ലെങ്കില്‍ ഏതൊ പുഴ ഇപ്പോഴും ഭൂമിക്കടിയിലൂടെ ഒഴുകുന്നുണ്ടാവും.. ആശംസകള്‍.

    ReplyDelete
  8. ചായക്കടയിലൂടെ മാറ്റങ്ങളും, മാറ്റങ്ങളില്‍ വരുന്നത് സ്നേഹത്തിന്റെ കാഠിന്യമല്ല മറിച്ച് പണത്തിന്റെ കനം തന്നെ എന്ന് കുറച്ച് വരികളിലൂടെ വ്യക്തമാക്കി. നമ്മുടെ മനസ്സും മാറ്റങ്ങള്‍ സംഭവിക്കുന്ന മനസ്സുകളും തമ്മില്‍ വേവലാതി പങ്കുവെച്ചത് നന്നായി.

    ReplyDelete
  9. ഇലഞ്ഞീ പൂക്കള്‍,, റാംജീ .. ഹൃദയം നിറഞ്ഞ നന്ദീ ...
    വരണ്ട മണ്ണ് ഒരു മഴ കൊതിക്കുന്നുണ്ട് ..
    മനുഷ്യ മനസ്സുകളിലുടേ അടിത്തട്ടില്‍
    ഒരു പുഴ ഇന്നുമൊഴുകുന്നുണ്ട് ..
    സ്നേഹത്തിനുമപ്പുറം പണം നല്‍കുന്ന
    സ്ഥാനം പ്രവാസികള്‍ക്ക് പെട്ടെന്ന് മനസ്സിലാകുമെന്ന് തോന്നുന്നു ..
    മനം മടിപ്പിക്കുന്ന ചില ഓര്‍മകള്‍ അതിന് താങ്ങാവുന്നുണ്ടാവാം ..
    എന്തായാലും നേരുകള്‍ , അതു നേരായീ തന്നെ നില കൊള്ളുന്നു ..
    ഒരിക്കല്‍ കൂടീ നന്ദീ.. മിത്രങ്ങളേ ..

    ReplyDelete

ഒരു വരി .. അതു മതി ..