ഒരു വരി എഴുതി ..
എന്തില്‍ നിന്നും തുടങ്ങിയെന്നറിയുന്നില്ല ..
ഇപ്പൊള്‍ അതെവിടേ ചെന്നു നില്‍ക്കുന്നു എന്നും
പക്ഷേ ഒന്നറിയാം " അയ്യന്‍ " നിറയുന്നുണ്ട് ഉള്ളില്‍ ..
ഒരു നല്ല മനസ്സ് സമ്മാനിച്ച ഒരു കാഴ്ച്ച , ഈ മരുഭൂവിലേ ശീതകാറ്റില്‍
യാന്ത്രികമായീ വന്നു ചേര്‍ന്ന വൈകുന്നേരത്തേ വര്‍ണ്ണാഭമാക്കിയിരിക്കുന്നു ..
പ്രവാസം നല്‍കിയ വിരഹം പേറീ , എന്റേ അമ്മയൂടെ വാല്‍സല്യത്തേ
അയ്യന്റേ കര്‍പ്പൂര ദീപത്തേ , സഖിയുടേ സ്നേഹസ്പര്‍ശത്തേ ,
മോളുടേ ചക്കരമുത്തങ്ങളേ ,എന്റേ കണ്ണന്റേ പ്രണയത്തേ,
മഴയുടേ പ്രീയ കുളിരിനേ ഒക്കേ പുല്‍കുവാന്‍ ഇവിടം വിട്ട
പല കാലങ്ങളിലും ഞാന്‍ നേരിട്ട് ചെന്നിറങ്ങിയത് ആ ശ്രീഭൂതനാഥനേ
മനസ്സിലേറ്റീ ആണ് ..വൃതമെന്ന പേരില്‍ നാം മനസ്സിന് കടിഞ്ഞാണ്‍
ഇടുകയെന്ന് ധരിക്കരുത് എനിക്കങ്ങനെ തോന്നിയിട്ടില്ല ,
അതൊരു സമ്ര്പ്പണമായീ ഞാന്‍ എന്നും കരുതിയിട്ടുള്ളൂ ..
സൗഹൃദങ്ങളും , മാതാപിതാക്കളൊക്കെ പലവട്ടം പറഞ്ഞിട്ടുണ്ട് ,
പ്രവാസത്തിന്റേ മടുപ്പില്‍ നിന്നും എന്തേ നീ നേരിട്ടിങ്ങനെ എന്ന് ..
പക്ഷേ എന്റേ സഖിയുടേ പുഞ്ചിരിയില്‍ ഞാന്‍
അയ്യനേ കണ്ടിരുന്നു , അവള്‍ നല്‍കിയ ശക്തിയില്‍
ഞാന്‍ അയ്യനേ പുണര്‍ന്നു വന്നിട്ടുണ്ട് ..
നിര്‍വൃതിയെന്നാല്‍ , അതു തന്നെ .. ഒരു നാമമോടേ ഒരേ മനസ്സൊടേ ,
ഒന്നിനേ മാത്രം പുല്‍കുവാന്‍ "തത്വമസിയെന്ന " വലിയ വാക്കിനേ
പൂര്‍ണമായീ മനസിലേറ്റുവാന്‍ , പരിപാവനമായ കാനനപാതകളിലൂടേ ..
അയ്യന്റേ മുന്നിലെത്തുമ്പൊള്‍ കണ്ഠം നിറയും , മിഴികള്‍ തൂവും ,
" സ്വാമീയേ ".. ശരണവിളികളില്‍ തൂവീയ മിഴികള്‍ക്കൊപ്പൊം
ഒന്നു കാണും ആയ്യനേ ,, കണ്ണുകളടക്കും ,, തീര്‍ന്നൂ ആ വര്‍ഷ ദര്‍ശനം ..
സഹിക്കനാവില്ല പിന്നെയുള്ള നിമിഷങ്ങള്‍ പൊട്ടി പൊട്ടി കരഞ്ഞിട്ടുണ്ട് ,
ഇതറിയുന്ന അച്ഛന്‍ എന്നേ എല്ലാ തവണയും വന്നു നെറുകില്‍ തലോടും ,
സ്വാമീയേ ശരണം എന്നോതും , ഞാന്‍ കാണുമപ്പൊള്‍
എന്റേ പിതാവിന്റേ മിഴികള്‍ നിറഞ്ഞ് ഒഴുകുന്നത് ,
എത്രയൊക്കേ ക്ഷീണം ശരീരം നല്‍കിയാലും-
തിരികേ പമ്പയിലെത്തീ കര്‍പ്പൂരമിട്ട് തൊഴുമ്പൊള്‍ വല്ലാതേ
വിങ്ങും ഹൃദയം , അടുത്ത വരവിനായീ മനസ്സൊരുങ്ങും ,
അതാണ് അയ്യനെന്ന പ്രതിഭാസം നമ്മുക്ക് പകരുന്ന പുണ്യം ..
ജീവിതം പൊലെ കഷ്ടതകള്‍ സഹിച്ച് നാം അയ്യനേ പുല്‍കുമ്പൊള്‍
മനസ്സില്‍ നാം എന്തൊക്കെയോ ചെയ്തൂന്ന് തൊന്നുന്ന ചിന്തയില്‍
നിന്ന് ഭക്തി ഉദിക്കുന്നുണ്ട് , അവിടേ നിന്ന് മനസ്സിന് സൗഖ്യം പകരുന്നുണ്ട് ,
അഭേദ്യമായൊരു അനുഭൂതീ കൊണ്ട് ബന്ധിതമാണ് ശബരിമലയും ,
അവിടേ കുടിയിരിക്കും ചൈത്യന്യവും .. ഒരിക്കല്‍ പൊലും മടുപ്പ്
തോന്നാത്ത എന്തോ ഒന്ന് വലം വയ്ക്കുന്ന പാവനമായ മാമലമേട് ..
കലിയുഗ വരദനേ , കലികാല ദുരിതങ്ങളില്‍ നിന്നും
മലോകര്‍ക്ക് മുക്തി നല്‍കിയാലും , മതത്തിനും ജാതിക്കും-
മേലേ ഉത്രം നക്ഷത്രമായീ ജ്വലിച്ചാലും..
സ്വാമീ ശരണം ..
നന്നായി ട്ടോ ഈ കുറിപ്പ്.
ReplyDeleteഭക്തിയുടെ നിറവില്‍ എഴുതിയ വരികള്‍ .
ആശംസകള്‍
മന്‍സൂര്‍ .. ഹൃദയത്തില്‍ നിന്നും നന്ദീ ..
ReplyDeleteഈ വരികള്‍ വായിച്ചതിന്..
ഭക്തി ഹൃത്തിലേറ്റിയതിന്..
അയ്യന്‍ എന്നും ഈ മനസ്സിന് കൃപ ചൊരിയട്ടേ ..
പ്രിയപ്പെട്ട റിനി,
ReplyDeleteസ്വാമിയേ.......ശരണമയ്യപ്പ!
വിസ്മയകരമായ കാഴ്ചയാണ്,ശബരിമലയിലെ മേഘങ്ങള്‍ സമ്മാനിച്ചത്! യോഗമുദ്രയില്‍ ഇരിക്കുന്ന അയ്യപ്പ സ്വാമി മേഘങ്ങള്‍ക്കിടയില്‍...! ഈ വിസ്മയ ദൃശ്യം കേമറയില്‍ പകര്‍ത്താന്‍ പുണ്യം കിട്ടിയ വിദേശിക്കു ഹൃദ്യമായ ആശംസകള്‍!
ഈ ദിവ്യദൃശ്യം ഒരു പോസ്റ്റ് എഴുതാന്‍ നിമിത്തമായല്ലോ,റിനി!അഭിനന്ദനങ്ങള്‍!
അയ്യപ്പ സ്വാമിയോടുള്ള സ്നേഹം, കുടുംബത്തോടുള്ള വാത്സല്യം,ഹൃദയത്തില്‍ നിന്നുള്ള ഈ വരികളില്‍ നിറയുന്നു!ഒരിക്കല്‍ പതിനെട്ടാംപടി ചവിട്ടി,സന്നിധാനത്തില്‍ ചെന്ന് ഭഗവത് ദര്‍ശനം നേടിയാല്‍,പിന്നെയും പിന്നെയും കലിയുഗവരദനെ കാണാന്‍ ഭക്തര്‍ പോകുന്നു!സത്യം!
സസ്നേഹം,
അനു
അങ്ങിനെ ഒരു സ്നേഹതീരത്തില്‍ സന്തോഷവും ഊര്‍ജവും പകര്‍ന്നു ജീവിക്കുമ്പോള്‍, ആ തിരയടികള്‍ പങ്കു വെക്കുന്നു!
പ്രകൃതിയിലേക്ക് തിരിഞ്ഞാല്‍ തന്നെ നമ്മുടെ മനസ്സുകളില്‍ സ്നേഹവും തണുപ്പും നിറയും!
ഇത്രയും മനോഹരമായി,ഒരു പോസ്റ്റ് പോലെ ഹൃദ്യമായി എഴുതിയ ഈ വരികള്‍ എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു!
എന്താണ്, ബ്ലോഗില്‍ കൂടുതല്‍ എഴുതാത്തത്?
നല്ല മനസ്സ് ഒരിക്കലും നഷ്ട്ടപ്പെടരുതെ എന്ന പ്രാര്‍ത്ഥനയോടെ,
സസ്നേഹം,
അനു
നന്ദീ അനൂ ഒരുപാട് .. ഈ ചിത്രം സമ്മാനിച്ചതിനും ..
ReplyDeleteഅയ്യന്‍ എഴുതീ നിറക്കാന്‍ കഴിയാത്ത ഒന്നാണ് ..
എത്ര എഴുതിയാലും മതിവരാത്ത ഒന്ന് ..
ബ്ലൊഗില്‍ എഴുത്തൊക്കെ തുടങ്ങിയിട്ട് ഒരുപാടായീ അനൂ
പക്ഷേ വന്നു പൊസ്റ്റീ പൊകും , അത്ര തന്നെ ..
ഹൃദയത്തില്‍ നിന്നും എടുത്ത വാക്കുകളാല്‍ കുറിച്ച
വരികള്‍ക്ക് എന്റേ ഹൃദയം നിറഞ്ഞ നന്ദിയും പകരുന്നു ..
അയ്യന്‍ എന്നും അനുവിനും കുടുംബത്തിനും കൃപ ചൊരിയട്ടേ ..
സ്വാമീ ശരണം ..
ഹൃദയത്തില്‍ നിറയുന്ന ഭക്തിയുടെ തീവ്രത ഈ വരികളില്‍ വായിക്കാം....കാപട്യമില്ലാത്ത ഒരു രചനാ ശൈലി....ഇനിയും ഇനിയും എഴുതണം കേട്ടോ...ബ്ലോഗില്‍ സജീവമാകാന്‍ തുടങ്ങിയതില്‍ സന്തോഷം....നല്ല നല്ല കഥകളും കവിതകളും പ്രതീക്ഷിക്കുന്നു.........
ReplyDeleteഅത്ഭുതം തന്നെ ഈ ചിത്രം....ഈ അയ്യപ്പ ഭക്തന് ,സ്വാമി അയ്യപ്പന്‍റെ കൃപാ കടാക്ഷം ഉണ്ടാവട്ടെ ....
റോസേ .. അയ്യനേ എഴുതുമ്പൊള്‍ എങ്ങനെ കാപട്യം വരും ..
ReplyDeleteഅതു താനേ ഒഴുകുന്ന പുണ്യമാണ് മനസ്സില്‍ നിന്നും ..
അറിയാതേ നാം വിളിച്ചു പൊകുന്ന ഒന്ന് ..
എന്നേ ആദ്യ പാദം തൊട്ട് ശക്തി പകര്‍ന്നിരുന്ന
ഈ മനസ്സിന് ഒരായിരം നന്ദീ ....
വായിക്കുക എപ്പൊഴും ,, നോക്കാം തുടരാന്‍ ..
കലിയുഗവരദന്‍ ആനന്ദചിത്തന്‍
ReplyDeleteഅയ്യന്‍ അയ്യപ്പ സ്വാമിയേ
ശരണമയ്യപ്പാ....
അചഞ്ചലമായ ഈ ഭക്തി എന്നും നില നില്‍ക്കട്ടെ.
നല്ല വരികള്‍ ....ഭക്തി ഒഴുകുന്ന വരികള്‍ ....എനിക്കിഷ്ടമായ ഒന്ന് പറയട്ടെ ...."എന്ടെ അമ്മയെ ഈ ഭൂമിയില്‍ ആരെകാട്ടിലും സ്നേഹിക്കുന്ന" ഇനിയും എഴുതണം ..അമ്മയുടെ അനുഗ്രഹം എപ്പോഴും കൂടെ ഉണ്ടാകും കേട്ടോ ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി ..
ReplyDeleteമനോജ് .. അയ്യന്‍ എന്നും മഞ്ഞിന്‍ കണമായീ
ReplyDeleteപൊഴിയട്ടേ എന്റേയീ കൂട്ടുകാരനുള്ളില്‍
കുളിരു പകര്‍ന്നു വഴികളില്‍ നന്മ നിറക്കട്ടേ
ഈ ഭക്തിയില്‍ ലയിച്ചു വിളിച്ച ശരണവരികള്‍ക്ക്
ഹൃദയത്തില്‍ നിന്നും നന്ദീ സഖേ ..
മയില്‍ പീലീ കുഞ്ഞേ .. ഈ പേരുമെനിക്കിഷ്ടായീ
ReplyDeleteഒരു നിഷ്കളങ്കതയുണ്ട് കേട്ടൊ ..
നമ്മുക്ക് വേണ്ട ഏറ്റവും വലിയ ഭക്തീ
മാതാവിനോടുള്ളത് തന്നെ .. അമ്മയേ വണങ്ങാതേ
ദൈവത്തേ വണങ്ങിയിട്ട് എന്തു കാര്യം .. അല്ലേ ..
ഇഷ്ടമായ വരികള്‍ക്കും , ഭക്തിക്കും അങ്ങൊട്ടും സഖേ ..
അയ്യന്‍ എന്നുമുണ്ടാവട്ടേ കൂടേ ..
nice one!
ReplyDeleteവിനോദ് .. നന്ദീ , ഇനിയും വരുക ..
ReplyDelete