Wednesday, December 14, 2011

ഹൃദയം കൊണ്ടു ചിരിക്കുന്നവര്‍ ....



















പണ്ട് പണ്ടൊരു മഴ പെയ്യുന്ന, ഇല പൊഴിയുന്ന
സന്ധ്യയില്‍ , ഒരു ഹൃദയം ഏകാന്തതയില്‍ ചുറ്റീ
ആരൊരുമില്ലാതേ ലോകത്തിന്റേ വിരല്‍തുമ്പിലേ
വാതായനത്തില്‍ നില്‍ക്കുമ്പൊള്‍ , ഒരു വരി കൊണ്ട്
ദൈവമെന്നൊടു മൊഴിയുകയായിരുന്നു നിനക്കുള്ള
ഒരു കൂട്ട് , നിന്നേ കാത്ത് നില്പ്പുണ്ടവിടേന്ന് ..
അടുത്തത് ഒരുപാട് ജന്മങ്ങളിലേ ചൂര് തിരിച്ചറിഞ്ഞിട്ടാണ്..
അതിനെടുത്തത് ഒരൊറ്റ നിമിഷവുമാണ്.. ഇന്നും എന്റേ
താങ്ങും തണലുമായീ സൗഹൃദം , എന്നേ പുല്‍കുന്ന സ്നേഹം ..
എന്നില്‍ നിറയുന്ന ആദ്യപാദത്തിലൊക്കേ എന്തോ ഉള്ളില്‍
വിങ്ങുന്നതിന്റേ വേവ് ഞാനറിഞ്ഞിരുന്നു , പക്ഷേ പറയുവാനോ
പങ്കു വയ്ക്കുവാനോ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല തന്നെ ..
സ്നേഹം മാത്രം നല്‍കീ വളര്‍ന്നൊരു ചെമ്പകപൂമരമായീ
സുഗന്ധം നിറച്ചാ സൗഹൃദം പച്ചപിടിച്ചൂ ..
ഇപ്പൊഴും ഓര്‍ക്കുന്നു ഒരു പ്രവാസത്തിന്റേ ആലസ്യം നിറഞ്ഞൊരു
വെള്ളിയാഴ്ച്ച വൈകുന്നേരം ആ വേവറിയുമ്പൊള്‍ എന്റേ ഉള്ളം പൊള്ളിയിരുന്നു ..
ആശ്വാസ്സ വചനങ്ങളായിരുന്നില്ല എന്നില്‍ നിന്നും ആ ഹൃദയം കാംഷിച്ചത്
അനുകമ്പയുടേ ഒരു കണിക പൊലും ആഗ്രഹിച്ചിരുന്നുമില്ലാ ..
സ്നേഹത്തിന്റേ സ്പര്‍ശം കൊണ്ട കരുത്ത് പകരാനാണ് ഒരൊ
മൊഴികളിലൂടേയും ആ മനസ്സ് ശ്രമിച്ചു കൊണ്ടിരുന്നത് ..

പിറന്ന കണ്മണിയുടേ കുഞ്ഞധരങ്ങളില്‍ ഉദിച്ച പുഞ്ചിരിയില്‍
മതി മറന്ന് ദിനങ്ങള്‍ കൊഴിയുമ്പൊള്‍ , അവളറിഞ്ഞിരുന്നില്ല...
സ്വന്തം കൈപിടിച്ച് പിച്ച വയ്ക്കും കുഞ്ഞിനേ സ്വപ്നം കണ്ട
ആ ഹൃദയം ഒരിക്കലും അതിനേ ഉള്‍കൊള്ളാന്‍ കഴിയാതേ
പകച്ചു മാറീ നിന്നൂ ,, ജീവിതത്തോട് വിരക്തിയും
ദൈവത്തോട് കോപവും തോന്നിയ കാലം , വല്ലാത്ത മടുപ്പു തോന്നീ
ജീവിതത്തോട് വിടപറയുവാനായുമ്പൊള്‍ എന്നരുകിലേക്ക്
ദൈവം കൂട്ടിചേര്‍ത്ത എന്റേ എന്നത്തേയും പ്രീയ കൂട്ടുകാരീ ..

പലപ്പൊഴും നാം കണ്ടുമുട്ടാറുണ്ട് ചില മുഖങ്ങളേ...
സ്വന്തമായീ ഒന്നും ചെയ്യുവാനാവാതേ ചക്രകാലുകളില്‍
മനസ്സുരുളുന്ന ചില ദൈന്യമുഖങ്ങളേ ..
അനുകമ്പയുടേ ഒരു നോട്ടം അവരേ ചൊടിപ്പിച്ചേക്കാം
ഒരു ചിരിയുടേ മാലപടക്കത്തില്‍ അവര്‍ പൂത്തിരികളായേക്കാം ..
ഒരു കുഞ്ഞു മഴയില്‍ , മിഴികള്‍ പുഴയായേക്കാം ..
ഒരു സ്നേഹസ്പര്‍ശത്തില്‍ നമ്മളിലേക്ക് ചേര്‍ന്നലിഞ്ഞേക്കാം ..
സഹതാപത്തിന്റേ നോട്ടങ്ങളും , കഷ്ടകാലത്തിന്റേ കണക്കുകളും
നിരത്താതേ , ഒന്നു ഊര്‍ജം പകര്‍ന്നൊന്നു ചിരിക്കൂ ..
നമ്മള്‍ പകര്‍ന്നു കൊടുക്കുന്നത് പുറമേ കാണുന്ന വൈകല്യത്തേ
അതിജ്ജിവിക്കാന്‍ അവരുടേ മനസ്സിന് കൊടുക്കുന്ന ഇന്ധനമാണ്..
സങ്കടം കൊണ്ടു മിഴികള്‍ ചുവപ്പിക്കുന്നതിനു പകരം ,
അവരുടേ ഇഷ്ടങ്ങളറിഞ്ഞൊന്നു പെരുമാറൂ ..
നിഷ്കളങ്കമായീ അവര്‍ നിങ്ങള്‍ക്ക് നല്‍കുന്നത്
മനസ്സിനുള്ളില്‍ നിന്നുള്ള വര്‍ണ്ണങ്ങളാകും ...

ഇന്നവളുടേ മിഴികളില്‍ അഴലിന്റേ ഇരുളില്ല ..
അതേന്റേ സ്നേഹം കൊണ്ട് മായ്ക്കപെട്ടിരിക്കുന്നു ..
മൊഴികളില്‍ മടുപ്പിന്റേ ശകലങ്ങളില്ല
അതെന്റേ മഴയില്‍ അലിഞ്ഞു പൊയിരിക്കുന്നു ..

എന്റേ സ്വന്തം മകളേ പൊലേ , ആ കുഞ്ഞിപ്പൊഴും
ആകാശം കാണുന്നുണ്ട് , നക്ഷ്ത്രങ്ങളോട് കൂട്ടു കൂടുന്നുണ്ട്
എന്നൊപ്പൊം കൈയ്യ് ചേര്‍ത്ത് നടക്കുന്നുണ്ട് ,
ചക്രകാലുകളില്‍ ആ കുഞ്ഞിന്റേ മനസ്സെപ്പൊഴും
കാലത്തേ അതിജ്ജിവിച്ചു പുഞ്ചിരിക്കുന്നു ...

11 comments:

  1. പ്രിയപ്പെട്ട റിനി,
    മനസ്സില്‍ കരുണയും സ്നേഹവും നിറഞ്ഞു അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയുന്നത്‌ പുണ്യമാണ്‌!അയ്യന്റെ ഭക്തന് എപ്പോഴും അതിനു കഴിയട്ടെ!
    കൂട്ടുകാരിക്കും കുഞ്ഞിനും എന്നും സ്നേഹസ്വന്തനമാകാന്‍ സാധിക്കട്ടെ!ആശംസകള്‍!
    ഹൃദയം കൊണ്ടു കരഞ്ഞവരെ തിരിച്ചറിയുക...!
    സസ്നേഹം,
    അനു

    ReplyDelete
  2. ഒരുപാട് നന്ദീ അനു .. കമ്മ്യൂണിറ്റികളില്‍ പൊസ്റ്റുന്നത്
    എടുത്ത് ഇവിടേ ഇട്ടു പൊകുമെന്നല്ലാതേ വേറൊന്നും
    ഞാന്‍ മനസ്സ് വച്ചിരുന്നില്ല , കാലം അതിന് തടയിട്ടപ്പൊള്‍
    അനു അതിനൊരു നിമിത്തമായിട്ടുണ്ട് , ആത്മാര്‍ത്ഥമായീ
    വന്നു ഒരു വരി എഴുതീ പൊകുന്നതില്‍ ഹൃദയം നിറഞ്ഞ
    നന്ദിയുണ്ട് പ്രീയ കൂട്ടുകാരീ ,, നല്ലൊരു വൈകുന്നേരം നേരുന്നു ..
    കരുണ കാംഷിക്കുന്ന മനസ്സുകള്‍ , മുന്നിലുണ്ട്
    അവര്‍ക്കതിനു പകരം നൂറു നൂറു പുഞ്ചിരിയെങ്കിലും
    നമ്മുക്ക് കൊടുക്കുവാനാകട്ടേ ..

    ReplyDelete
  3. പ്രിയ റിനി....
    ആദ്യമായാണ് ഇവിടെ... എല്ലാം നന്നായിരിക്കുന്നു....
    എഴുത്തില്‍ താങ്കളുടെ ഹൃദയത്തിന്റെ ആത്മാര്‍ഥത പ്രതിഫലിക്കുന്നു....
    അഭിനന്ദനങ്ങള്‍ ....
    എന്റെ കൊച്ചു ബ്ലോഗില്‍ വന്നതിനും കമന്റിട്ടതിനും നന്ദി...

    ReplyDelete
  4. അനുകമ്പയുള്ള ഒരു ഹൃദയത്തിനേ ഇങ്ങനെ ചിന്തിക്കാന്‍ കഴിയു....വൈകല്യമുള്ളവരെ എന്നും എപ്പൊഴും സമൂഹം മാറ്റി നിര്‍ത്തും എവിടെയും....അവര്‍ എല്ലാവര്ക്കും ബാധ്യതയാണ്....കപടമായ സഹതാപ പ്രകടനങ്ങളും ,അവക്ഞ്ഞയും ,അറപ്പും ,വെറുപ്പും ഏറ്റു വാങ്ങുന്ന നിസഹായര്‍...അവര്‍ക്കും എല്ലാവരെയും പോലൊരു മനസ്സുണ്ടെന്നു പലരും മറക്കുന്നു....അവരുടെ സങ്കടങ്ങള്‍ ആര് കാണുന്നു....
    അവളുടെ സങ്കടം സന്തോഷമായി മാറീട്ടുന്ടെകില്‍ , അവളുടെ ജീവിതത്തില്‍ പ്രത്യാശ കടന്നു വന്നിട്ടുണ്ടെങ്കില്‍ ,രണ്ടു ജീവിതങ്ങളാണ് രക്ഷപ്പെട്ടിട്ടുള്ളത്...അതില്‍പ്പരം പുണ്യം വേറെന്താണ്....ആ കുഞ്ഞിന്‍റെ ജീവിതത്തില്‍ ഒരു അച്ഛന്‍റെ സുരക്ഷിതത്വവും,ഒരു ഏട്ടന്‍റെ സ്നേഹവും നന്ല്കി എന്നും അവരുടെയുള്ളില്‍ ഈ സ്നേഹം ഒരു കെടാവിളക്കായ് ജ്വലിക്കട്ടെ....
    അനുയോജ്യമായ പടം തന്നെ തിരഞ്ഞെടുത്തിരിക്കുന്നു....അപ്പൂപ്പന്‍റെ സ്നേഹവും, ആ കുഞ്ഞിന്‍റെ നിഷ്കളങ്കമായ ചിരിയും...കമന്റില്‍ എഴുതീട്ടുള്ളത് പോലെ ,ഒരു പുഞ്ചിരിയെങ്കിലും അവര്‍ക്ക് കൊടുക്കാന്‍ നമ്മുക്കാവട്ടെ....
    എല്ലാ നന്മകളും നേരുന്നു....നല്ല രചനകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.....

    ReplyDelete
  5. നന്ദീ രഞ്ജിത്ത് .. ഇനിയും വരുക ..
    ഈ സൗഹൃദ മഴയില്‍ നനയുക ..
    നഷ്ട്പെട്ടു പൊകുന്ന ഒരായിരം മഴ രാവുകളും
    ഉദയങ്ങളും നെഞ്ചേറ്റിയ വരികള്‍ക്ക് താങ്ങാകുക ..
    സ്നേഹത്തോടേ ..

    ReplyDelete
  6. റോസ് .. ഒന്നും പറയാനില്ല ..
    എല്ലാം അറിയുന്നവന്‍ അവന്‍ ..
    എല്ലാ മനസ്സുകള്‍ക്കും സുഖമേകട്ടേ ..
    സ്നേഹമാണീശ്വരന്‍ , അതു പകര്‍ത്താന്‍
    ഉള്ളില്‍ നിറക്കാന്‍ നമ്മുക്കാവട്ടേ ..
    സ്നേഹത്തോടേ ...

    ReplyDelete
  7. ഹൃദയം പകര്‍ത്തിയത് പോലുള്ള ഈ വരികള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  8. നന്ദീ ഷുക്കൂര്‍ ..... വരുക വീണ്ടും ..

    ReplyDelete
  9. വായിച്ചു തീര്‍ന്നപ്പോള്‍ വല്ലാത്തൊരു ഹൃദയ ഭാരം ....അവരും നമ്മെ പോലെ തന്നെ ഈ സഹൂഹത്തില്‍ എല്ലാ അവകാശങ്ങളും ഉള്ളവര്‍ ...എന്നിട്ടും മനുഷ്യര്‍ അവരെ കാണുന്ന കണ്ണുകള്‍ ...അതെത്ര വിഭിന്നം.....സഹതാപം അത് ആരും ആഗ്രഹിക്കുന്നില്ലാ...ഏട്ടന്‍ പറഞ്ഞത് പോലെ ഹൃദയം നിറഞ്ഞ്, എല്ലാ സ്നേഹത്തോടെയും കൂടെ അവരുടെ നേരെ ഒന്ന് പുഞ്ചിരിക്കാന്‍ പറ്റിയെങ്കില്‍ .....അത് അവര്‍ക്കൊരു പ്രതീക്ഷയാണ്.....സ്നേഹിക്കാന്‍ ആരൊക്കെയോ ഉണ്ടെന്നുള്ള ഒരു തോന്നല്‍ ഉണ്ടാക്കും....

    ഇത് എഴുതാന്‍ കാണിച്ച നല്ല മനസ്സിന് അഭിനനദനങ്ങള്‍.....കരുണയുള്ള ഹൃദയത്തില്‍ നിന്നും ഇനിയും ഇതേ പോലെ നല്ല സബ്ജക്ടുകള്‍ ബ്ലോഗില്‍ ഉണ്ടാവട്ടെ...

    ReplyDelete
  10. നന്ദീ .. ആശേ ..
    കരുണയുള്ള ഹൃദയങ്ങള്‍
    അപക്വമായ കുടുക്കുകളില്‍
    ചാടുവാന്‍ സാധ്യത ഏറേ തന്നെ ..
    എങ്കിലും കരുണ പൂക്കുന്ന മനസ്സുകളാല്‍
    ഈ ലോകത്ത് അടയാളം വീഴ്ത്തുവാന്‍ നമ്മുക്കവട്ടേ ..
    വായിച്ചതിനും ഒരു വരിക്കും നന്ദീ ആശേ ..

    ReplyDelete
  11. ee postinonnum comment idaan maathram nallathalla ente vaakkukal.
    onnum parayaanilla.
    ithinte title thanne ethra manoharamaanu.
    ee postum.
    enikku santhoshamkondu kannu nirayunnu.
    ithra nalloru hrudayam nalkiyathil daivathodu nandi paranjukolloo.
    oru kadalolam sneham athinullil niraykkaan saadhikkunnathilum.

    ReplyDelete

ഒരു വരി .. അതു മതി ..