Friday, December 23, 2011

ചെമ്പരത്തി പൂവേ ചൊല്ലൂ ...... നീ കണ്ടോ ??




















"ചെമ്പരത്തി പൂവേ ചൊല്ലൂ
  ദേവനേ നീ കണ്ടോ .....
 അമ്പലത്തില്‍ ഇന്നല്ലയോ .. സ്വര്‍ണ്ണരഥഘോഷം "...

നല്ല മഴ .. ഈ പാട്ടിങ്ങനെ കേട്ടു കൊണ്ട്
കാറില്‍ ഇമ്മിണീ സ്പീഡില്‍ മഴ വെള്ളം തെറിപ്പിച്ച്
മനസ്സിന് വല്ലത്തൊരു കുളിര്‍മയോടേ തേവരുടേ ക്ഷേത്രത്തിന്റേ
വളവ് തിരിഞ്ഞപ്പൊള്‍ ഒരു ശബ്ദം , വണ്ടീ പാളുന്നു ..
" വെടി തീര്‍ന്നൂ മോനേ ദിനേശാന്ന് .. തേവരു പറഞ്ഞ പോലെ ..
ഇറങ്ങി നോക്കാന്‍ കഴിയാതത്ര മഴ , കാറ് സൈഡിലേക്ക് ,
ഇങ്ങനെ കള്ളു കുടിയന്‍ മാരെ പോലെ ഒരു വല്ലാത്ത കോണടിച്ച് കിടപ്പുണ്ട് ..
ഇത്തിരി നേരം അതിലിരുന്നു ,,പിന്നേ അങ്ങോട്ട് ഇറങ്ങീ മഴയിലേക്ക് ..
ഇടവഴി കേറീ തേവരുടേ അരികിലൂടേ വീട്ടിലെത്താമെന്ന് കരുതീ ,
പിന്നേ വന്നു നോക്കമെന്ന വിചാരമോടേ കാര്‍ ലോക്കാക്കീ
ഓടി ഇറങ്ങീ കല്പടുവുകള്‍ ..മഴ തിമിര്‍ത്ത് പെയ്യുന്നു ..
കോവിലകം വഴി പൊയാല്‍ നനയും എന്നു കരുതിയാണ്
തേവരുടേ മുന്നിലൂടേ ഓടി ഇറങ്ങിയത് ഇപ്പൊ ശരിക്കും പെട്ടൂ
തുള്ളിക്കൊരു കുടം പൊലെ തിമിര്‍ക്കുന്നു മഴ . വല്ലാത്തൊരു കുളിര്‍
ശരീരത്തിനും മനസ്സിനും .. അമ്പല ഇടവഴിയില്‍ ചരിവുള്ള സ്ഥലത്ത്
കേറീ നിന്നു . ഒരൊ തവണയും താഴേക്ക് വരും.പിന്നേയും കേറീ നില്‍ക്കും
മഴയുടേ പ്രണയം കൊണ്ട് തിരിച്ചും വീണ്ടും മുകളിലകെക്
മോളൂസ് എപ്പൊഴും തേവരേ കാണാന്‍ വരുമ്പൊള്‍ ഈ ചരിഞ്ഞ
കെട്ടിലൂടേ എന്റേ കൈയ്യില്‍ താങ്ങീ ഇങ്ങനെ ചരിഞ്ഞു നടക്കും
അവളുടേ സ്ഥിരം കലാപരിപടിയാ ഇതു .. ഇപ്പൊള്‍ ഈ മഴയെന്നേ
നനക്കാതിരിക്കാന്‍ ഞാനും .. ഒന്നു നനഞ്ഞാലൊ ... മനസ്സ് വെമ്പുന്നുണ്ട്
കാലില്‍ എന്തൊ ഇങ്ങനെ ഇഴയുന്ന പൊലെ .. തൊന്നലാകുമോ ....
വിജനത മുറ്റി നില്‍കുന്ന ഇടവഴീ രണ്ടു വശങ്ങളിലും
കൂറ്റന്‍ കരിങ്കല്‍ മതിലുകള്‍..മഴ വെള്ളം കുതിച്ചു വരുന്നു ..
പിന്നേയും കാലില്‍ ഇഴയുന്നു എന്തൊ ..പകുതി പൊക്കമുള്ള
കുളത്തിന്റേ കല്‍മതിലേക്ക് ഞാന്‍ അറിയാതേ നടന്നുചെന്നൂ
നീളമുള്ള വെള്ള തുണി മാത്രം ചുറ്റിയ ഒരു പെണ്ണ് ,ഒരു മുട്ട് മടക്കി
നെറ്റിയില്‍ ഒരു കൈയ്യ് വച്ചു കണ്ണുകളടച്ച് കിടക്കുന്നൂ ..
സുന്ദരീ എന്നു പറഞ്ഞാല്‍ അതു തികയില്ല .
കഷ്ടിച്ച് ഒരാള്‍ക്ക് കിടക്കാന്‍ കഴിയാത്ത കല്പടവുകളില്‍
ഒരു ചലനവുമില്ലാതേ ,ചെമ്പരത്തീ പൂവ് മഴയിലലിഞ്ഞ പോലെ ....
മഴ നനഞ്ഞവള്‍ .. തൂവള്ള മേനീയും ചുറ്റിയ തുണിയും
തിരിച്ചറിയാന്‍ ആവാത്തവിധം ..നനഞ്ഞലിഞ്ഞിരിക്കുന്നു .
മഴ മുഴുവനായീ അവളില്‍ പെയ്യുന്ന പൊലേ ..
മേനിയില്‍ നിറഞ്ഞിരിക്കുന്ന മഴ വെള്ളം ,ഒരൊ തുള്ളിയും
വാശിയോടേ ചേരുന്നുണ്ട് അവള്‍ക്കുള്ളില്‍ എന്നിട്ട് സ്വയം
തെറിച്ചു പൊകുന്നുണ്ട് വെളിയിലേക്ക് ..അവളുടേ കാല് നീണ്ടു-
വന്നേന്നെ തൊടുകയായിരിന്നു എന്നെനിക്കിപ്പൊള്‍ മനസ്സിലാകുന്നു ..
കാണുന്നുണ്ട് ഞാന്‍ കാലിന്റേ നീളം കുറഞ്ഞ് കുറഞ്ഞ് വരുന്നത് ..
എന്നേ കൂട്ടുവാന്‍ .. ഇവള്‍ .. എന്താണ് സംഭവിച്ചത് ,
മഴ കണ്ണില്‍ നിറക്കുന്ന കുളിരിനൊപ്പൊം,മുന്നിലേ കാഴ്ച ഉള്ളില്‍ ചൂടു കൂട്ടുന്നു ..
ചുണ്ടില്‍ നിറഞ്ഞ മഴതുള്ളീകള്‍ വാശീയോടേ കഴുത്ത് വിട്ടു
എന്റേ ഉള്ളിലേക്ക് വലിഞ്ഞു കേറുന്നുണ്ട് ..
കണ്‍പീലിയിലേ ഒരൊ മഴമുത്തുകള്‍ എന്നേ ക്ഷണിക്കുന്നുണ്ട് ..
മേനിയില്‍ അലിഞ്ഞിറങ്ങിയ തുണീ കൂടുതല്‍ ശോഭ നല്‍കുന്നു ..
ഒന്നു തൊടാന്‍ , ഒന്നു ഉണര്‍ത്താന്‍ മോഹം വന്നൂ
പതിയേ മഴയൊടൊപ്പൊം പാദത്തിലേക്ക് എന്റേ കൈയ്യ് വച്ചു ..
സുഖമുള്ള ചൂട്, ഈ മഴ മുഴുവന്‍ ഏറ്റു വാങ്ങിയിട്ടും
പതിയേ കൈയ്യ് മുകളിലെക്ക് ഇഴച്ചൂ , അവള്‍ ഉണര്‍ന്നിരിക്കുന്നു ,
കണ്ണുകള്‍ വിടര്‍ന്നിരിക്കുന്നു , കണ്‍പീലികളില്‍ നിന്ന്
മഴതുള്ളികള്‍ പൊഴിഞ്ഞു പൊയിരിക്കുന്നു , നീണ്ട മുടീ മഴ
ചേര്‍ത്തു വച്ചിരിക്കുന്നു , എന്തോ അവള്‍ ചോദിച്ചുവോ ..
മനസ്സ് ചൂടൂ പിടിക്കുന്നു . മനസ്സ് കടിഞ്ഞാണില്ലാതേ അലയുന്നു ,
""" അച്ഛാ , ഒന്നു എഴുന്നേല്‍ക്കച്ഛാ " നമ്മുക്ക് കളിക്കാം
അച്ഛാ , ദേ മഴ പെയ്യുവാ .. വാ അച്ഛാ ..
എന്റേ പൊന്നുസ് മുന്നില്‍ , ഉറക്കത്തിന്റേ ആലസ്യം വിട്ടു ഞാന്‍
മഴയുടേ പൂര്‍ണമാകാതേ പൊയ കുളിരിലേക്ക് ...
വെടി തീര്‍ന്ന കാറിന്റേ കുഞ്ഞു ദ്വാരങ്ങളിലേക്ക് മഴയോടൊപ്പം ഊളിയിട്ടു ..

15 comments:

  1. മഴയോ...ചെമ്പരത്തി പൂവോ..ആരാണ്‍ ഭാഗ്യം ചെയ്തത്..പറഞ്ഞേ..
    പരഞ്ഞറിയിയ്ക്കാനാവാത്ത വികാരം...കുളിര്‍...പ്രണയം..വിരല്‍ത്തുമ്പുകളിലൂടെ തൊട്ടറിഞ്ഞു..
    ഒരുപാട് സന്തോഷം ...നന്ദി ട്ടൊ..!

    http://nirameghangal.blogspot.com/2011/11/blog-post_24.html..ഈ ചെമ്പരത്തി പൂവ് റിനിയ്ക്ക്...!

    ReplyDelete
  2. പ്രിയപ്പെട്ട റിനി,
    അമ്പലത്തില്‍ തൊഴുതു വന്നു, തണുത്ത കാറ്റും കൊണ്ടു, ഈ വരികള്‍ കുറിക്കുമ്പോള്‍, മനസ്സില്‍ സന്തോഷമുണ്ട്!മഴയെ കുറിച്ച് വേറെയാരും ഇത്രയും മനോഹരമായി എഴുതിയിട്ടില്ല. പ്രവാസികള്‍ക്ക് നഷ്ട്ടപ്പെടുന്ന അമ്പല ദര്‍ശനവും ,മഴയും, പ്രണയിനിയും വരികളിലൂടെ ഭംഗിയായി വരച്ചു കാട്ടി...!സ്വപ്നങ്ങള്‍ക്ക് ഇത്രയും തിളക്കം എന്ന് മുതലാണ്‌ ഉണ്ടായത്?എഴുതണം, ഇനിയും!ആ ചെമ്പരത്തി പൂവ് വല്ലാതെ മോഹിപ്പിക്കുന്നു!
    ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  3. മഴയില്‍ കുതിര്‍ന്ന ചെമ്പരത്തീ പൂവ്..
    ആരാണ് ഭാഗ്യം ചെയ്തെന്ന് ചോദിച്ചാല്‍
    രണ്ടു പേരുമെന്ന് പറയേണ്ടീ വരും വിനോദിനീ ..
    മഴ പുല്‍കാന്‍ വെമ്പിയപ്പൊള്‍ , പൂവ് ചിണുങ്ങീ
    ആ പ്രണയം ഏറ്റു വാങ്ങീ , അന്യൊന്യമുള്ള പകര്‍ത്തല്‍ ..
    വരികള്‍ മനസ്സിനേ ആര്‍ദ്രമാക്കിയെങ്കില്‍ സന്തോഷം ..
    നന്ദീ വിനോദിനി .. ഈ വരികള്‍ക്കും , ആ ചെമ്പരത്തീ പൂവിനും ..

    ReplyDelete
  4. അനൂ .. മനസ്സും ശരീരവുമൊന്നിച്ച്
    ജന്മനാടണയുമ്പൊള്‍ നാം സ്വസ്ഥമാകും ..
    ഒരു കുളിര്‍മയുടേ മഴത്തുള്ളി വേനലിലും
    ഹൃത്തില്‍ വീഴും .. സ്വപ്നങ്ങള്‍ക്ക് തിളക്കമേറി വരുന്നുന്റ് ..
    ഹൃദയം വിശാലമാകുമ്പൊള്‍ , പ്രണയത്തിന്റേ ഒരു തുള്ളി നറു തേന്‍
    അതിലിറ്റു വീഴുമ്പൊള്‍ പിന്നെങ്ങനെ തിളക്കം കൂടാതിരിക്കും
    കിനാവുകള്‍ , മനസ്സിന്റേ ആഗ്രഹങ്ങളാവാം ..
    ഇഷ്ടമായെന്നറിഞ്ഞതില്‍ ഒരുപാട് സന്തൊഷം അനൂ ..
    കൂടേ വരികള്‍ക്ക് നന്ദിയും ........

    ReplyDelete
  5. ഒരു വരിയില്‍ പറയുന്നൂ എന്തൊരു കുളിര്‍മ്മ.

    ReplyDelete
  6. മെര്‍മെയിഡ് ..കുളിര്‍ത്ത മനസ്സില്‍ നിന്നും
    എഴുതിയ വരികള്‍ക്ക്
    കുളിരുകൊണ്ട ഹൃത്തിന്റേ നന്ദീ സഖേ ..

    ReplyDelete
  7. നല്ലൊരു മഴ നനഞ്ഞ കുളിരുണ്ട് ഈ പോസ്റ്റിനു...മഴയെ കുറിച്ചുള്ളതെന്തും മനസിന്‌ തണുപ്പ് നല്‍കും....ഈ സ്വപ്നം കൊള്ളാം കേട്ടോ...ഒരു മനോഹര ചിത്രം പോലെ കഥാപാത്രങ്ങളെല്ലാം കണ്മുന്നില്‍ ....

    ReplyDelete
  8. വായനാരംഭത്തില്‍ സ്വപ്നമാണെന്ന് തോന്നിയില്ല.
    അവസാനമാണല്ലൊ മനസ്സിലായത്.
    നല്ല രചന.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  9. വായനാരംഭത്തില്‍ സ്വപ്നമാണെന്ന് തോന്നിയില്ല.
    അവസാനമാണല്ലൊ മനസ്സിലായത്.
    നല്ല രചന.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  10. ആശ , എഴുതുന്ന ഒരൊ വരികള്‍ക്കും അവിടെന്ന് നല്‍കുന്ന
    വരികള്‍ക്ക് നന്ദീ.. മനസ്സില്‍ ചിലത് പൂക്കും , തളിര്‍ക്കൂം
    പക്ഷേ പുറത്തു വരാതേ നിന്ന് നാം വിയര്‍ക്കും
    ഒരു കുളിര്‍ മഴ അതിനേ നനക്കും .. വരികളാകും
    അതില്‍ നിന്നു നനയാന്‍ കഴിഞ്ഞാല്‍ അതെന്റേ സുകൃതം ..
    നന്ദീ .. പ്രീയ അനുജത്തീ ..

    ReplyDelete
  11. ഏട്ടാ .. ഒരുപാട് നന്ദീ , മുഴുവനും വായിക്കാന്‍
    കാണിച്ച മനസ്സിന് നന്ദീ .. സ്വപ്നവും ജീവിതവും
    തമ്മില്‍ എവിടെയൊക്കെയോ ബന്ധിക്കപെട്ടിരിക്കുന്നു അല്ലേ ?
    ഒരൊ ജീവിതത്തിലും , കിനാവിന്റേ വര്‍ണ്ണങ്ങള്‍ കാണാം
    അതിലൂടേ പ്രതീഷയുടേ പുല്‍നാമ്പില്‍ ജീവിക്കുന്നവരെയും
    ഒരു വരി കുറിക്കാന്‍ തോന്നിയ മനസ്സിന് വീണ്ടും നന്ദീ ..

    ReplyDelete
  12. ഒരു രവിവര്‍മ ചിത്രം കണ്ടത് പോലെ....
    മനോഹരമായിരിക്കുന്നു സ്വപ്നം...
    സ്വപ്നം തന്നെയോ അതോ ഭാവനയോ?
    എന്ത് തന്നെയാണേലും മഴയെ കൂട്ടുപിടിച്ചുള്ള രചനകള്‍ക്കൊക്കെ നല്ലൊരു സുഖമുണ്ട് ....
    മഴയുടെ തണുപ്പ് വായനക്കാരിലേക്കും പകര്‍ത്തുവാന്‍ സാധിച്ചിട്ടുണ്ട്....
    അഭിനന്ദനങ്ങള്‍ അറിയിക്കുന്നു....
    ഇനിയും മഴയുടെ കുളിരുമായി ഈ വഴി വരിക...

    ReplyDelete
  13. സ്വപ്നങ്ങളും നേരുകളും തമ്മില്‍ ബന്ധമുണ്ട് റോസ് .. ഇല്ലേ ..
    റോസിനതു തൊന്നിയിട്ടില്ലേ ? മനസ്സിലേ ആഗ്രഹങ്ങള്‍ സ്വപ്നമായീ
    വരുകയും പിന്നീട് കണ്മുന്നില്‍ അതു നേരാകുകയും ചെയ്യുമ്പൊള്‍
    അതിശയത്തിന്റേ തേരില്‍ മിഴികള്‍ തുറക്കുന്നതും , നാണത്താല്‍
    മിഴികള്‍ കൂമ്പുന്നതും ഓര്‍ത്തെടുക്കാന്‍ ആവുന്നുവോ ?
    അതില്‍ മഴയുടെ കുളിര്‍ കൂടിയുണ്ടേല്‍ സത്യം .. അതു കൂടുതല്‍
    വര്‍ണ്ണം ചൊരിയും .. മനസ്സില്‍ അന്നുമിന്നും മഴയുടെ നനുത്ത കുളിരും
    ഓര്‍മകളുമുണ്ട് ,, അതു വരികളിലെല്ലാം അറിയാതെ വരുന്നുമുണ്ട്
    പ്രീയ കൂട്ടുകാരിക്ക് നന്ദിയുടെ ഒരു കുടന്ന " ചെമ്പരത്തി പൂക്കള്‍ "

    ReplyDelete
  14. മൂന്നാലു വട്ടം വായിക്കേണ്ടി വന്നുട്ടോ ഈ സ്വപ്നത്തില്‍ നിന്നും ഉണരാന്‍. ഇതിനു ഞാന്‍ എന്തേലും എഴുതിയാ അതിലിത്തിരി കുശുമ്പ് നിറയും. വരികളിലെ കുളിര്‍ മഴയുടെ നനുത്ത തണുപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പകുതി മുറിഞ്ഞൊരു സുന്ദര സ്വപ്നത്തിന്‍റെ ആലസ്യവും പേറി യാഥാര്‍ത്യത്തിലേക്ക് ഞാനും എന്‍റെ സ്വപ്നങ്ങളും. കാത്തിരിക്കുന്നത് ദേവനെ കണ്ട ചെമ്പരുത്തി പൂവിന്റെ നാണമോ അതോ കുളിര്‍ മഴയില്‍ നനഞ്ഞലിയുന്ന പ്രണയമോ.... ഇഷ്ടായി ഈ എഴുത്ത്...

    ReplyDelete
  15. ee swapnam enikkum ishtappettu.
    swapnathil kanda aa sthalam undallo athu vayichappo kadavalloor ambalathile kulam ormma vannu.
    pinne entho nilamboor enna perum.
    athenthaannariyilla.

    njanum kaanoolo ithrem nalla swapnam ennenkilum

    ReplyDelete

ഒരു വരി .. അതു മതി ..