പകല്പൂരം കഴിഞ്ഞൂ , മേളങ്ങളും വര്‍ണ്ണങ്ങളും-
പടിയിറങ്ങുന്നു , മായാത്ത ചമയങ്ങള്‍ രാത്രിയുടേ-
ഇരുളില്‍ നിശബ്ദം നിറം മങ്ങി തീരുന്നുണ്ട് ..
ആലിലകള്‍ ആരവങ്ങളേ പുല്‍കിയിപ്പൊഴും
ഇളകി തുടിക്കുന്നുന്റ് , ആരേയൊ കാത്തിരിക്കും പോലെ ..
ഇവിടേ നാം ഒറ്റപെടുന്നുന്റ് , കാലം തീര്‍ത്ത ഒറ്റപെടല്‍ ..
ചിലപ്പൊഴൊക്കെ നാമൊക്കെ വെറും മാംസപിണ്ഡങ്ങള്‍ -
മാത്രമാകും , നാം പൊലുമറിയാതേ ..
നഷ്ടപെടലുകള്‍ മനസ്സിന്റേ പ്രതിഭാസമാണ് .. അതു പക്ഷേ
നീണ്ടു നില്‍ക്കുമോ എന്നു ചോദിച്ചാല്‍ .. ഇല്ലാന്ന് കരുതാം ..
കാലം മായ്ക്കാത്ത മുറിവില്ല എന്ന പോലെ
ഇന്നിന്റേ വേവും വിരഹവും നാളേയുടേ കുളിരാകും ..
ഇന്നിന്റേ താപം നാളേയുടേ മഴ പൊലെ ..
വേഷങ്ങള്‍ അഴിക്കുവാന്‍ സമയമായീ , ആട്ടവിളക്ക്
അണയാനായീ ആളുന്നുണ്ട് .. മനസ്സിലും മുഖത്തും
പറ്റി പിടിച്ചിരിക്കുന്ന ചായങ്ങള്‍ പതിയേ മായും ..
മടങ്ങാതേ തരമില്ലാല്ലൊ .. അനിവാര്യമായ ഇടവേള .....................
ആട്ടവിളക്കണയും മുന്‍പെ, ചമയങ്ങള്‍ഴിക്കും മുന്‍പേ കിട്ടിയ വേഷം നന്നായി ആടി തീര്‍ക്കുക...
ReplyDeleteDear Rini,
ReplyDeleteStill life is beautiful....!Be grateful!
The seasons do change!But always have a spring in your heart for those who love you.
Sasneham,
Anu
നന്ദീ ഹൃദയങ്ങളേ ...
ReplyDelete" നഷ്ടപെടലുകള്‍ മനസ്സിന്റേ പ്രതിഭാസമാണ് "..
ReplyDeleteചില നഷ്ട്ടപ്പെടലുകള്‍ അനിവാര്യമാണ്....എന്നാല്‍ അത്രയും പ്രീയമായവ ഒരിക്കലും നഷ്ട്ടപ്പെടാതിരിക്കട്ടെ.... മനസിന്റെ വിങ്ങല്‍ വരികളില്‍ വായിക്കാം...നല്ലത് വരട്ടെ ...ആശംസകള്‍...
നന്ദീ റോസ് ..
ReplyDeleteനഷ്ടപെടലുകള്‍ അനിവാര്യമാണെകിലും
ഹൃദയം അതു അംഗീകരിക്കില്ല ..
കാലമതിന് വേണ്ടീ പ്രയത്നിക്കുമെങ്കിലും
നഷ്ടം നഷ്ടമായീ തന്നെ നില കൊള്ളുന്നു ..
ഇടവേളകള്‍ ചിലപ്പൊള്‍ ഹൃത്തിന് കനം നല്‍കിയേക്കാം ..
ചിലപ്പൊള്‍ കുളിരും ..