
മിഴിപൂട്ടി നടന്നു ഞാന്‍ നഗ്ന പാദനായി
മണ്ണിന്ടെ മണമുള്ള തറവാടിന്‍ ഇടവഴിയിലൂടെ
പണ്ടു മഴയത്തു നനഞ്ഞൊരാ കുളിരുള്ള ഓര്‍മകള്‍
മനസ്സിന്ടെ ഉള്ളിലെ തീരാത്ത ആശകള്‍ .
ദൂരെയായി കേള്‍ക്കുന്ന മഴയുടെ ആരവം ..
മേലെ വിണ്ണില്‍ നിന്നും പെയ്തിറങ്ങുന്ന മഴതുള്ളികള്‍
എന്ടെ പഴയ നാട്ടു വഴികളില്‍ വീണു ചിന്നിചിതറവേ.. ..
കാലം എന്നെ മഴയില്‍ നിന്നകറ്റിയിട്ടും
പിന്നിലായി പിന്തുടരുന്നു പുതുമണ്ണില്‍ കുതിര്‍ന്നിറങ്ങും സുഗന്ധം
നഷ്ടപെടലിന്ടെ ഭാരമൊട്ടുമില്ലാതെ ..
നെല്കതിര്‍ തുമ്പിലെ മഴതുള്ളിയെ തൊട്ട്
വെളിച്ചം പതികാത്ത കാവിന്ടെ ഉള്ളിലെ
മഴ അലിയിച്ചൊരാ മഞ്ഞളിന്‍ ചാലുകല്‍ തീണ്ടി ..
മഴവീണു നിറയുന്ന കുളത്തിന്‍ കരയില്‍
കാലു കൊണ്ട് മെല്ലെ കുളിരു കൊള്ളവെ ...
ഇലഞ്ഞിമരത്തില്‍ നിന്നും പൊഴിഞു വീണൊരാ മഴതുള്ളി എന്‍ മിഴികളില്‍ പതിക്കവേ
കാവുമില്ല കുളവുമില്ല എന്‍ പ്രീയ പ്രണയമാം മഴയുമില്ല
ഓര്‍മകള്‍ മാത്രമാണെങ്ങിലും നിമിഷമേ
സ്നേഹിക്കാതിരികാനാവില്ല എനിക്ക് ഈ ക്ഷണികമാം കുളിരിനെ...
kulirulla varikal....njanum agrahichu ithupole...mazha nanayan....
ReplyDeleteengane snehikathirikanavum, a tharavad engane marakkum a kalam engane ormikkathirikkum,thirichu pokan pattumo atta , orupad estayi orupad orupad
ReplyDelete