Thursday, December 25, 2008

ആ ബാല്യകാലം എന്‍റെ നോവ്




എന്‍റെ പഴയ കൂരയിലെ മന്ച്ചട്ടിയിലെക്ക് നോക്കി എന്‍റെ അമ്മ കരഞ്ഞിരുന്ന കാലം. ...
മാനത്ത് മഴ കറക്കുമ്പോള്‍ ശാപവാക്കുകള്‍ കൊണ്ട്
അമ്മയുടെ മനസ്സ് നിറഞ്ഞിരുന്നു കാലം..
വര്‍ണ്ണ കുടകള്‍ നിവര്‍ത്തി എന്‍ സഹപാഠികള്‍ വരമ്പിലൂടെ കടന്നു-
പോവുമ്പോള്‍ കണ്ണീര്‍ പൊഴിച്ചിരുന്ന കാലം...
മഴയുള്ള പ്രഭാതത്തില്‍ എന്‍റെ പാഠപുസ്തകങ്ങള്‍ ഉടുപ്പിനുള്ളില്‍ കൊണ്ട് പോയിരുന്ന കാലം....
ആദ്യം ആദ്യം എനിക്കത് മടുപ്പായിരുന്നെങിലും
പിന്നെ മഴ നനയാന്‍ മോഹിച്ചിരുന്ന കാലം..
രാത്രിയില്‍ ചോര്‍ന്നോലികുന്ന കൂരയില്‍ ഇരുന്നു , മഴ വരരുതെയെന്നു
എന്‍റെ അമ്മ പ്രാര്‍തഥിച്ചിരുന്ന കാലം...
കണ്ണിലെ ദീപമായി കാത്തു വച്ചൊരെന്‍ കിളികുട് -
കൊണ്ട് പോയി മഴയെന്നെ വേദനിപ്പിച്ചിരുന്ന കാലം ....
അച്ഛനെ കാണാതെ ഇരുന്നിട്ട് രാത്രിയില്‍, ഉറക്കത്തില്‍ ഞെട്ടി ഉണര്‍ന്നു
മദ്യത്തീന്‍ ഗന്ധം നാസികയില്‍ കൊണ്ട കാലം..
പാടത്ത് നെല്കതിര്‍ കൊയ്യുമ്പോള്‍ മാത്രം അമ്മ വാങ്ങിത്തരുന്ന -
മധുരത്തിന്‍ രുചി നാവറിഞ്ഞ കാലം...
ഞാറാഴ്ച്ചകളില്‍ മൈലുകള്‍ നടന്നു മുതലാളി വീട്ടില്‍ -
ഇരുന്നു സിനിമ കണ്ടിരുന്ന കാലം....
അന്ന് എനിക്ക് തരുന്ന വെള്ളത്തിന്‍ പാത്രം പിന്നീട് -
അവിടത്തേ അള്‍ഷേശന്‍ നായ ഉപയോഗിച്ചിരുന്ന കാലം...
എന്‍റെ കളിതോഴിയുടെ മനസ്സില്‍ കു‌ടാതെ-
അപകര്ഷധ ബോധത്തോടെ പിന്‍ വലിഞ്ഞിരുന്ന കാലം..
രാത്രിയുടെ ഇരുളില്‍ അമ്മയേ മുട്ടിവിളിച്ചിരുന്ന-
കാമ വിരലുകളില്‍ വേദനിച്ചിരുന്ന കാലം...
ഓണവും , ജന്മദിനവും വരുമ്പോള്‍ മാത്രം വാങ്ങി തന്നിരുന്ന -
ഉടുപ്പിന്‍ പുതു മണം അറിഞ്ഞ കാലം ...
മുഷിഞ്ഞ ഉടുപ്പിനാല്‍ എന്നെ സ്കൂളില്‍ നിന്നും വെളിയില്‍ -
നിര്‍ത്തിയ കാലം...
എപ്പോഴും കളിയില്‍ ആര്‍ക്കോ വേണ്ടി തോറ്റു കൊടുത്തിരുന്ന കാലം....
മഴ പെയ്യുമ്പോള്‍ തോടില്‍ വാഴ തടയിട്ടു നഗ്നനായി -
തുഴഞ്ഞു നടന്നിരുന്ന കാലം...
മഴ നനഞ്ഞു പനി പിടിച്ചു അമ്മയുടെ കടത്തിന്‍
അളവ് കൂട്ടിയിരുന്ന കാലം....
അയലത്തെ വിട്ടിലേ മാവിലേ മാങ്ങാ രുചിചത്തിനു -
അച്ഛന്‍ എന്നെ കെട്ടിയിട്ടു തല്ലിയ കാലം...
കട്ടന്‍ ചായയില്‍ മധുരം കുറഞ്ഞിരുന്നതിനാല്‍ -
അമ്മ കാണാതെ മറിച്ചു കളഞ്ഞിരുന്ന കാലം.....
പാലും , പഴവും , ദോശയും അപ്പവും,, ഒക്കെ -
സ്വപ്നത്തില്‍ മാത്രം കണ്ടിരുന്ന കാലം....
ഇന്നും ഏകാശ്രയം മഴയാണ്
ആ പഴയ കൂരയിന്നെല്ലെങ്ങിലും
എന്‍റെ മനസ്സ് മഴ വരുമ്പോള്‍ ഇന്നും ചോര്‍ന്നോലികുന്നു.....

2 comments:

  1. attenea sammadhichu , ethenganeya ee nadakkatha karyangal okke ezhuthunnu ,, ethokke manassil konde nadakkuvano? aa pazhaya balyakalathil chornnolikkunna koorayilil kali koottukariyayai njanum varatteyo? koottukarante pollunna yadhrathyangal ottum chornnupokathea swandham balyakala novayi pakarthiyathine abhinadhnagal ,

    tharavattil ullavar kelkkanda attanete ee balyakalam ketto..

    ReplyDelete

ഒരു വരി .. അതു മതി ..