Thursday, December 25, 2008

അലിയുന്ന മോഹങ്ങള്‍ ...........




പുഴ പോലും ശാന്തമാകും,,കടലിന്‍ ചാരതെത്തുമ്പോള്‍....
ഒഴുക്കില്ലാതെ,, അലകള്‍ ഇല്ലാതെ ശാന്തമായി ചേരുന്ന പുഴ പോലെ...
നിന്‍റെ കണ്ണിലായി നിറയും ഉപ്പിന്‍റെ,,, നോവിനെ ഏറ്റുവാങ്ങുവാന്‍,,,,
മഴ കൊണ്ടു നിറഞ്ഞ എന്‍റെ മനസ്സിലെ മോഹങ്ങള്‍ മുഴുവനും അലിയിക്കുവാന്‍..
എന്തായിരുന്നു എനിക്ക് നിന്നോട്,, നിന്‍റെ മഴയാകും മനസ്സിനോട്‌.......
മഴയെ പുല്‍കുന്നതിനപ്പുറം നിന്നെ ഞാന്‍ ഹൃദയത്തില്‍ ഏറ്റിയിരുന്നുവോ ...
മഴയെകാള്‍ ഏറെ നീ എനിക്ക് സ്നേഹമായിരുന്നുവോ........
കുളിരാം മഴയെ പോലെ പതിയെ വന്നോരെന്‍ കനവിലെവിടെയോ തളിര്‍ത്തൊരു പൂവാണ്..
വിദൂരതയിലും എന്‍റെ എകാന്ത സ്വപ്നങ്ങള്‍ക്ക് നിറചാര്‍ത്താണ്....
മറു കരയില്‍ തിമിര്‍ക്കുന്ന മഴയുടെ ലാസ്യ ഭാവങ്ങള്‍ ,,,
നിന്‍റെ മൃദുവായ അധരങ്ങളില്‍ നിന്നുതിര്‍ന്ന മൊഴികളില്‍ നിറയവേ....
കുളിരിന്റെ തൂവലാല്‍ ചുംബന മൊട്ടുകള്‍ എനിക്കായ് നല്‍കിയ പുലരികളില്‍ ...
മഴയുടെ സുഗന്ധത്തിന്‍ സുഖമുള്ള കരങ്ങളാല്‍ മെല്ലെ തലോടിയ രാത്രികളില്‍ ...

1 comment:

  1. ee varikalilude kannodikumbol...manasil...oru sugamulla... mazhayude tanutha viralal..oru thalodal pole....

    ReplyDelete

ഒരു വരി .. അതു മതി ..