Wednesday, December 24, 2008
എന്നെ എന്നെക്കുമായി പ്രവാസിയാക്കിയ കാലം ..........
2002 അവസാനത്തൊടെയാണു ഞാന്‍ എന്ടെ അമ്മയുടെ വാല്സല്യം വിട്ട് നാടിന്ടെ ചൂരുവിട്ട് ,,വര്‍ഷകാലതിന്ടെ കുളിരു വിട്ട് ...
വിദേശ നാണ്യതിന്ടെ രുചി തേടി വന്നത്,,,
എല്ലാവരും ഗള്‍ ഫില്‍ പോകുന്നു ,,,എനിക്കും എന്തു കൊണ്ടു ആയിക്കുടാ എന്നൊരു ചിന്ത മനസ്സില്‍ ഉടലെടുത്ത സമയം ,,
ഗള്‍ ഫിന്ടെ മണം ബന്ധുക്കള്‍ നാട്ടില്‍ പരത്തിയപ്പൊള്‍ നാട്ടുകാര്‍ വാതൊരാതെ സം സാരിച്ചപ്പൊള്‍ ..
ഞാന്‍ കരുതിയതും ഇവിടെ വന്നു കണ്ടതും തമ്മില്‍ ഒരുപാട് വ്യതിയാനങ്ങള്‍ ഉണ്ടായിരുന്നു.....
സന്ദര്‍ശക വിസയിലല്ലെ പോയി വരു പുതിയൊരു നാട് കണ്ടു വരൂ എന്നൊതിയ മാതാപിതാക്കളും ബന്ധുക്കളും ,, ഇതൊരു മഹാ ഭാഗ്യമായി കണ്ട കൂട്ടുകാരും ...
ചിലവില്ലാലൊ എല്ലാം കമ്പിനി അല്ലെ എന്നൊതിയ സഹപ്രവര്‍ത്തകരും ,,ഇതില്‍ അഭിമാനം പൂണ്ടു അല്പസ്വല്പ്പം ജാട കൈയ്യ് വന്ന ഞാനും
ഒന്നറിഞ്ഞില്ല എന്ടെ ജീവിതമാണു ഇവിടെ ഹോമിക്കെണ്ടി വരുകയെന്ന്..........എനിക്ക് നഷ്ടമാകാന്‍ പോകുന്ന നല്ല ഉദയങ്ങളും അസ്തമയങ്ങളും ഞാനൊര്‍ത്തതെയില്ല..
പണ്ടത്തെ പ്രവാസി സമൂഹം അനുഭവിച്ച പാതി വേദന ഇന്നത്തെ പ്രവാസിക്കില്ല എന്നുള്ളത് അശ്വാസമാണെലും ,, നഷ്ടങ്ങള്‍ എന്നും പ്രവാസിക്ക് നഷ്ടം തന്നെയാണു ,,
എല്ലാം എറിഞ്ഞു പോകാന്‍ മനസ്സു വെമ്പാറുന്ടെങ്കിലും ,എന്തൊക്കെയൊ ഒരൊ പ്രവാസിയെയും ഇവിടെ തടഞ്ഞു നിര്‍ത്തുന്നു...
ഇപ്പൊഴും എനിക്കൊര്‍മയുണ്ട് ഇന്ത്യന്‍ എയര്‍ലൈന്സിന്ടെ വിമാനതിന്ടെ മുകളില്‍ ഇരുന്ന് ആദ്യമായി ദുബൈ കണ്ട രാത്രി ..എന്തൊക്കെയൊ വെട്ടിപിടിച്ചെന്ന് തോന്നിപ്പിച്ച നിമിഷങ്ങളായിരുന്നു അത്..
എന്നെ കൂട്ടികൊണ്ട് പോകാന്‍ കമ്പിനി സ്റ്റാഫും ,, എന്ടെ ചിറ്റയും ഉണ്ടായിരുന്നു എയര്‍പൊര്‍ട്ടില്‍ ..വെളിച്ചത്തില്‍ നിന്നും ഇരുളിലെക്കുള്ള യാത്ര അയിരുന്നു പിന്നിട് ,,,
മനസ്സ് വേദന കൊണ്ട് മൂടുകയായിരുന്നു..വിങ്ങിപൊട്ടാന്‍ തൊന്നിയ നിമിഷങ്ങള്‍ ,,വലിയൊരു കുടുക്കിലാണു ഞാനെന്ന സത്യം എന്നെ ഒരുപാട് വേദനിപ്പിച്ചു..
കിട്ടാവുന്നതില്‍ ഒരു വിധം തരകേടില്ലാത്ത ജോലിയും കമ്പനിയും അയിരിന്നിട്ട് കൂടി ,,
ജോലി സമ്പദ്ധമായി ഒരു ചതിയും സം ഭവികാത്ത എന്നില്‍ ഇത്രയേറെ നൊമ്പരം കുമിഞ്ഞു കൂടിയതില്‍ കൂടി
ഞാന്‍ ഇപ്പൊഴും ഓര്‍ക്കാറുണ്ട് അപ്പൊള്‍ ചതിയില്‍ പെട്ടു ജീവിതം ഇവിടെ വന്ന് ഹോമിക്കപെടുന്നവരുടെ അവസ്ഥ എന്താകും .......തിരിച്ചാവാം കെട്ടൊ ഒരു ജൊലി ശെരിയായാല്‍ മതിയായിരുന്നു,,
നാട്ടിലെങ്ങനെ തിരിച്ചു പോകും എന്നൊക്കെയാവാം ,, ദൈവം ഒരൊ വിധതിലല്ലെ പരീക്ഷണം
വേണ്ടവനു വേണ്ടപ്പൊള്‍ കൊടുത്തു കൊണ്ടിരുന്നാല്‍ നാം ദൈവത്തെ വിളിക്കുമൊ അവനെ കാണാന്‍ ശ്രമിക്കുമൊ..?
ആദ്യ വരവില്‍ എന്നെ തളര്‍ത്തിയത് എന്ടെ നാടിന്ടെ ഓര്‍മകള്‍ ആയിരുന്നു,,,,,എപ്പൊഴും ചിന്ത നാട്ടിലെ സമയവും ഇവിടത്തെ സമയം തമ്മിലുള്ള താരത്യമ്യപെടുത്തലായിരുന്നു
അവിടെ ഇപ്പൊള്‍ എന്താകും എന്നുള്ള ചിന്തകളായിരുന്നു ,,, ഒരുപാട് കരഞ്ഞിട്ടുണ്ട് ഞാന്‍ ആരും കാണാതെ.......
അടുത്ത നാട്ടില്‍ പോയി വരവില്‍ ... എന്ടെ പ്രണയത്തെ ഞാന്‍ സ്വന്തമാക്കിയിരുന്നു ...പക്ഷെ അതു വീണ്ടുമെന്ടെ വെദന കൂട്ടുമെന്നു കരുതിയില്ല,,
ജീവിതത്തില്‍ വച്ചേറ്റവും വേദനയും , വിരഹം തൊന്നിയ നിമിഷങല്‍ അയിരുന്നു തിരിച്ചുള്ള വരവ് . വിമാന താവളം ഒന്നായി ഭൂമിക്കടിയിലേക്ക് അഴ്ന്നു പോകുന്നു അവസ്ഥ
എല്ലാം നഷ്ടപെട്ടവന്ടെ മുഖവും പേറി ഞാന്‍ ആരുടെക്കെയൊ പ്രേരണയാല്‍ വീട്ണും ഈ മരുഭൂവിലെക്ക് വിമാനം കേറി.
ജീവിതത്തില്‍ നിസ്സാരമായി തൊന്നാവുന്ന കാര്യങ്ങള്‍ ,, ഒരുപാട് സന്തോഷം തൊന്നുന്ന കാര്യങ്ങള്‍ എല്ലാം പ്രവാസിക്ക് പിന്നെ
വേദനയായി മാറുമെന്നതിനു തെളിവാണു ,, ദൈവം എനിക്ക് നല്കിയ എന്ടെ പൊന്നുമൊള്‍ ..
അവളുടെ പിറവിയില്‍ ഞാന്‍ ഒരുപാട് സന്തോഷിച്ചിരുന്നു,,,ആ കുഞ്ഞു മുഖം ,,, എന്നെ തിരിച്ചറിയാത്ത എന്ടെ രക്തതേയും വിട്ടുള്ള
അടുത്ത യാത്രയും ഹ്രിദയം പറിച്ചെറിയുന്ന വേദനയൊടെയായിരുന്നു പിശാചെന്നു തൊന്നിപ്പിക്കുന്ന ആ വിമാനം എന്നെയും കൊണ്ട് ദുബൈയുടെ മണ്ണില്‍ തൊട്ടത് ..
എന്ടെ സഖി എനിക്ക് അലക്കി തേച്ചു തന്ന ഷര്‍ട്ട് ഡുട്ടിക്ക് പോകുവാന്‍ വേണ്ടി എടുത്ത സമയം അതില്‍ പറ്റി പിടിച്ചിരിക്കുന്ന സോപിന്ടെ അം ശം എന്നെ
കരയിച്ചതിനു കണക്കില്ല .. എന്ടെ കണ്ണുനീര്‍ കൊണ്ട് ആ ഉടുപ്പ് കുതിര്ന്നുപൊയി.....നിസ്സാരമായി തോന്നാം ..പണമില്ലെങ്കില്‍ ജീവിതമില്ല എന്നു വാദിക്കാം ,
പക്ഷെ ജീവിതം എന്ന പച്ചപ്പ് തീരും വരെ ,, മരണത്തെ പുല്കും വരെ ഇവിടെ വെറും യാന്ത്രിക ജീവിതം നയിക്കുന്ന പ്രവാസിക്ക് കൂടെ ചെര്‍ക്കാന്‍ വേറൊരു പര്യായമില്ല..
ഒരു ചോദ്യം ഇവിടെ പ്രസ്ക്തമാണു പകുതി വേദന കുറയുമല്ലൊ .. ഭാര്യയെയും കുട്ടികളെയും ഇങ്ങൊട്ട് കൂട്ടിയാല്‍ പോരെന്ന്???.....
അതിനും കടമ്പകള്‍ ഒരു പാടുണ്ടെന്ന ഓര്‍മ ആരെയും പിന്നെയും തളര്‍ത്തും ,,എല്ലാവര്‍ക്കും സാധിക്കുന്ന ഒന്നല്ല അതെന്ന യാഥാര്‍ത്യം നമ്മെ അപകര്‍ഷധ ബോധത്തിനു അടിമയാക്കും ..
അതിലുമുപരി എനിക്ക് വേണ്ടി കഷ്ടപെട്ട എന്ടെ മാത പിതാക്കള്‍ക്ക് ആശ്വാസ്സമാകുന്നത് എന്ടെ മകളെന്നുള്ള തിരിച്ചറിവ് ,,
അവര്‍ക്ക് വേണ്ടി എന്ടെ ജീവിതം പകരം വയ്ക്കുവാനെങ്കിലും കഴിയുന്നുണ്ടല്ലൊ എന്ന ചാരിത്യാര്‍ഥ്യം
ഇവിടെ ഞാന്‍ എന്ടെ സഖിയുടെ മനസ്സ് മറക്കുന്നു എന്നു പറയരുതെ .. എന്നൊടൊപ്പം അവളും ഉള്ളില്‍ അമര്‍ത്തുന്ന വേദനകള്‍ കാണാതിരിക്കുന്നില്ല
ആ വേദന വിലമതിക്കാതിരിക്കുന്നുമില്ല,, എങ്കിലും ചില നിമിഷങ്ങള്‍ എങ്കിലും അവള്‍ക്ക് സ്വസ്ഥമായി ഉറങ്ങുവാന്‍ എന്ടെ മകളൊ അവളുടെ മാതപിതാക്കളൊ അടുതുണ്ടല്ലൊ എന്ന മുന്‍തൂക്കം മാത്രം ..
വായിക്കുന്നവര്‍ക്ക് ചിലപ്പൊള്‍ ബോര്‍ അടിചേക്കാം ഒരുപാട് കേട്ടുമടുത്ത പതിവ് വേദനയുടെ നേരായി തോന്നിയേക്കാം ..
എങ്കിലും പറയാതെ വയ്യാ അനുഭവത്തെ അല്പ്പം പൊലും വഴിതെറ്റിക്കാതെ എന്ടെ വേദനയുടെ പൂര്‍ണ രൂപം ഞാനിവിടെ ചേര്‍ക്കുന്നുന്നത് എന്തെന്നാല്‍
ഇവിടെ ഒരു കട്ടിലില്‍ അവന്ടെ ലോകം സ്രുഷ്ടിച്ചു ജീവികുന്ന പ്രവാസികളൊടുള്ള കടപാട് കൊണ്ട് മാത്രമാണു ..
ഒരു സത്യം ഉണ്ട് കാലം ഒരുപാട് മാറ്റങ്ങള്‍ ഇവിടെ വരുത്തിയിട്ടുണ്ട് ,,,,,സത്യത്തില്‍ നാടിനെ അത്മാര്‍തമായി സ്നേഹിക്കുന്നവര്‍ പ്രവാസികളാണെന്ന പറയെണ്ടിവരും
ഒരൊ ആഘൊഷങ്ങളും അവര്‍ സന്തോഷപുര്‍വ്വം നെഞ്ജ്ജിലെറ്റുന്നുണ്ട് ,, നാട്ടിലെക്കാളെറേ ..
ഇവിടെ മഴ ചാറുമ്പൊള്‍ എന്ടെ നാടിന്റെ ഇടവഴികളും ,,പാടവും ,, കുളവും ,,എന്ടെ തറവാടും എല്ലാം ഓര്‍മകളില്‍
നൊമ്പരമുണര്‍ത്തുന്ന ഒരു വിങ്ങലായി രൂപാന്തരപെടാറുണ്ട് ..ഇവിടത്തെ കടുത്ത ചൂടിലും താങ്ങാവുന്നത് നാട്ടില്‍ കോരി ചൊരിയുന്ന മഴയുടെ
കുളിരു കൊണ്ട അമ്മയുടെയും ,സഖിയുടെയും കൂട്ടുകാരുടെയും വാക്കുകളാണു ..
ഇനിയുമെത്ര നാള്‍ ഇവിടെ ...........അറിയില്ല ഒരുനാള്‍ മരണം അരികില്‍ അവന്ടെ തണുത്ത കരങ്ങള്‍
എന്നിലേക്ക് സ്പര്‍ശിക്കും വരെയൊ അതൊ മ്രിതപ്രായനായി ഇവിദെ നിന്നും നിര്‍ബന്ധിതനായി പോകേന്ടി വരുമ്പൊഴൊ..
ഒന്നും അറിയില്ല തിരിച്ചു പൊക്കിനെ പറ്റി ചിന്തിക്കുമ്പൊള്‍ .. മറുവശത്ത് ,,കടപ്പാടിന്ടെ ഓര്‍മകള്‍ പിടിച്ചു നിര്‍ത്തുന്നു.....
നാട്ടിന്‍പുറത്തെ വിശുദ്ധി കാത്തു സൂക്ഷിക്കാന്‍ ,, നാട് നഗരമാവുന്നുവെങ്കിലും ആ പഴയ ഓര്‍മകള്‍ പ്രാവാസിയുടെ മനസ്സില്‍ മായാതെ നില്ക്കട്ടെ.........
Subscribe to:
Post Comments (Atom)
kalanjeche porea riniatta , arkku vendiya ethe kadapadukal swandham jeevitham theerezhuthy veno? ethu chodikan enike avakashmalla karanam njanumoru pravasiyane allengil pravasathinte viyarppinte vila kaiyye pattunnaval ane ,
ReplyDeleteavasanamayappol atten enne karayaippichu ketto , nalla varikal eniyum undavanam aa manassil ninnum , attante pratheykatha varikal vayichal pettanne ulkollan vayikkunnavarkke kazhiyum , pandathea attenil ninnum oru maturity feel cheyyunnu enikke blog kanumbol , oru vishadham nizhalikkunnu , pandathea attenea polea nalla freshayitte , rasamulla , pranayathinte mempodi pothinja , attavum pattumayi arthullasicha ,, aa pazhaya manasse thirichu kittattea anganeyulla manassil ninumm santhosha pradhamaya varikal undavattea,
arum kanathe pokunna attente manasse njan kanunnunde , ashamsakal ,
റിനീഷ് ഇതില്‍ നിനക്ക് അല്ലാതെ മറ്റു ഒരു പ്രവാസിയേയും ദുഖിപ്പിക്കുന്ന ഒന്നുംമില്ല
ReplyDeleteഒരു പ്രവാസിയുടെ കണ്ണിലൂടെ നോക്കുന്നവര്‍ക്ക് ഇത് നിന്‍റെ കൂടി പോയ സുഖങ്ങള്‍ കൊണ്ടുള്ള അഹങ്ഗരം എന്നെ പറയു
കാരണം ഒരു പ്രവാസിയുടെ നൊമ്പരങ്ങളുടെ പത്തില്‍ ഒരു അംശം പോലും ഇല്ല ഇതൊന്നും നീ ഭാഗ്യവാനാണ് ബാക്കി ഉള്ള ഭൂരിഭാഗം പ്രവാസികളുമായി താരതമ്യം ചെയ്യുമ്പോള്‍
എന്നാലും നിനക്ക് വലുത് നിന്‍റെ ദുഃഖം അതും അംഗീകരിക്കുന്നു
നല്ല എഴുത്ത് നല്ല അവതരണം
Hai,,, Rinee
ReplyDeleteThis is me Anu,,,
I never know that u have this like talent,,,
great work.
Nee oorkkunnoo banglore il padikkumpol Nitish aarudeyo okka kavithayum kathayum adichu matti
kalakaran aannnu parayunnaa,,,njaanum orru kadha avante kayil ninnu medichitundu,,,college magazine il kodukkan,,,mmmm
did he know about this blog,,,
i will inform him,,,he will surprised.
And did u write anything about our Banglore life????
Anyway Congrates man,,
keep the good work.
All the best for you.
rgds
Anu