
രണ്ടു ദിവസമായി അവളുടെ ഫോണ്‍ വന്നിട്ട്...........
എന്താണാവൊ കാരണം അങ്ങൊട്ട് വിളിച്ചിട്ട് കിട്ടുന്നതുമില്ല....
തിരക്കുകള്‍ക്കിടയില്‍ ഞാനും പിന്നെ വിളിച്ചില്ല......
അവളുടെ ഓര്മ എന്നില്‍ നിന്നും മറഞ്ഞിട്ടൊന്നുമല്ല...കിടക്കാന്‍ നേരമാണു ഓര്‍ത്തത് .......വീണ്ടും ഒന്നു കൂടി വിളിച്ചു നോക്കി...മറുവശത്ത് അപരിചിത ശബ്ദം ......ഞാന്‍ ഒന്നു പതറി,,,പിന്നെ പതിയെ അവളുണ്ടൊ എന്നു ചോദിചു.... ഉടന്‍ ഉത്തരം വന്നു ............നിങ്ങള്‍ ചോദിച്ചവള്‍ മരിച്ചിട്ട് ഇന്നു മൂന്ന് ദിവസമായി.. ഞാന്‍ ഉടന്‍ തന്നെ ഫോണ്‍ കട്ടാക്കി........
രക്ത സമ്മര്‍ദ്ധം കൂടിയ പോലെ.........
ഇന്നലെ വരെ എനിക്ക് കൂട്ടായി ഇരുന്നവള്‍ .....ഉള്ളിന്ടെ
ഉള്ളിള്‍ അവളറിയാതെ അവളെ സ്നെഹിച്ചിരുന്ന ഞാന്‍ ......എന്ടെ രാത്രികളില്‍ താരാട്ടായവള്‍ .......
ബാക്കി വച്ച മദ്യം ഒറ്റ വലിക്ക് കഴിച്ചിട്ട് വിറക്കുന്ന കൈകളൊടെ വീണ്ടും ഫോണ്‍ എടുത്തു.......
ആ അപരിചിതന് എന്നൊട് ചോദിച്ചു ആരാണു നിങ്ങള്‍ .. നമ്പര്‍ കണ്ടിട്ടാണാവൊ.... ദുബായില്‍ നിന്നുമാണൊ...?
അദ്യമൊന്നു പകച്ചെങ്കിലും ..... നിമിഷങ്ങളുടെ ഇടവേളക്ക് ശേഷം ഞാന്‍ അതെ എന്ന് ഉത്തരം നല്കി.........
എന്ടെ പേരെടുത്തു ചോദിച്ചപ്പൊള്‍ ഞാന്‍ പൂര്‍ണ്ണമായി തകര്‍ന്നു......
ഒരു കവര്‍ നിങ്ങള്‍ക്കായി അവളിവിടെ വച്ചിട്ടുണ്ട്.... വരുകയാണെല്‍ തരാം ...
സ്ഥലത്തെ കുറിച്ചറിയണമെങ്കില്‍ ഈ നമ്പരില്‍ തന്നെ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞു ഫോണ്‍ കട്ടായി......
എനിക്കൊന്നും മനസ്സിലായില്ല .......എന്താണു അവള്‍ക്ക് സംഭവിച്ചത് ... ഒരു ആത്മഹത്യ.....? മൂന്ന് ദിവസങ്ങള്‍ക്ക് മുന്നെ ഒരു സൂചന പോലും എന്നില്‍ തരാതെ......
ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നു.......
രാവിലെ തന്നെ ട്രാവല്‍സിലെ കൂട്ടുകാരനേ വിളിച്ചു....
അവളുടെ വീട്ടിലെക്കുള്ള വഴികള്‍ ഫോണിലൂടെ അയാള്‍ പറഞ്ഞു തന്നു കൊണ്ടിരിന്നുവെങ്ങിലും എല്ലം പണ്ടെങ്ങൊ ഞാന്‍ കണ്ടു മറന്ന പോലെ.........
മനസ്സ് എന്തിനൊ വേണ്ടി ദാഹിക്കുന്നു.... എന്നും അവള് പറയും
ഇനി നാട്ടില്‍ വരുമ്പൊള്‍ എന്നെ കാണാന്‍ വരണമേന്ന്
.. അവളില്ലാത്ത ആ പൂമുഖത്ത് എങ്ങനെ ഞാന്‍ കേറി ചെല്ലും ...
അധികം ആളൊന്നുമില്ല.... ആ ഫോണിലെ അപരിചിതന് എന്നു തോന്നിപ്പിച്ച ആള് കാറിന്ടെ അരികിലേക്ക് വന്നു ...
വരു എന്നു പറഞ്ഞു അയാള്‍ എന്ടെ വശത്തെ ഡോര്‍ തുറന്നു.........
എന്ടെ ഹ്രദയം വേഗത്തില്‍ മിടിക്കാന്‍ തുടങ്ങി........
കാലുകള്‍ കുഴയുന്ന പോലെ..........
പിന്നില്‍ നിന്നും ഏട്ടാ.......എന്നൊരു വിളി.................
തുമ്പ പൂവിന്ടെ പരിശുദ്ധിയുള്ളൊരു പെണ്‍കുട്ടി.........വിടര്‍ന്ന പൂവ് പൊലെ.. അധരങ്ങളില്‍ ചെറു ചിരിയുമായി....
അവള് നീട്ടിയ കവര്‍ കൈയ്യിലേക്ക് വാങ്ങുമ്പൊള്‍ ,, ഒരിക്കല്‍ ചാറ്റ് ചെയ്യുമ്പൊല്‍ ക്യാമില്‍ ഇതുവരെ മുഖം കാണിക്കാത്ത അവളുടെ കൈയ്യില്‍ ഉണ്ടായിരുന്ന അതേ മറുക് ...വീണ്ടുമിതാ......
പ്രതീഷകള്‍ക്കും ,, അഗ്രഹങ്ങള്‍ക്കും അറുതി വരുത്തി...എന്ടെ മിഴിപൂക്കള്‍ മുഴുവനും ,,, തുറന്നു നോക്കാത്ത ആ കവറും കല്ലറക്കുള്ളില്‍ ഉറങ്ങുന്ന പ്രീയ കൂട്ടുകാരിക്ക് നല്കി ........യാന്ത്രികമായ ജീവിതത്തിലെക്ക്...അവളില്ലാത്ത രാത്രികളിലേക്ക് തിരികെ യാത്രയായി..............